ട്രം‌പിനെ ഇംപീച്ച് ചെയ്യാന്‍ വോട്ടു ചെയ്ത ടോം റൈസിന് പരാജയം

സൗത്ത് കരോലിന: ക്യാപിറ്റോള്‍ കലാപത്തെ തുടര്‍ന്ന് ട്രം‌പിനെ ഇംപീച്ച് ചെയ്യാന്‍ യു.എസ്. ഹൗസില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ കൂട്ടത്തില്‍ ഡമോക്രാറ്റുകളോടു ചേര്‍ന്ന് വോട്ടു ചെയ്ത യു.എസ്. ഹൗസ് പ്രതിനിധി ടോം റൈസിന് സൗത്ത് കരോലിന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ പരാജയം. ട്രം‌പ് പിന്തുണച്ച റസ്സല്‍ ഫ്രൈയാണ് ഇവിടെ ടോമിനെ പരാജയപ്പെടുത്തിയത്. രാജ്യം വളരെ താല്‍പര്യത്തോടെ ഉറ്റു നോക്കിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. സൗത്ത് കരോലിന മുന്‍ ഗവര്‍ണ്ണര്‍ നിക്കി ഹേലിയും റസ്സലിനെ പിന്തുണച്ചിരുന്നു. ടോം റൈസ് അഞ്ച് തവണയാണ് ഇവിടെ നിന്നും യു.എസ്. ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ട്രം‌പിനെതിരെ വോട്ടു ചെയ്ത പത്തു പേരില്‍ പരാജയപ്പെട്ട ആദ്യ അംഗമാണ് ടോം റൈസ്. 99 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ റസ്സല്‍ ഫ്രൈ 57 ശതമാനം വോട്ടുകള്‍ നേടി ടോമിന് 24.6 ശതമാനം മാത്രമേ നേടാനായുള്ളൂ.

“മിമിക്സ് വൺമാൻ ഷോ” യുമായി കലാഭവൻ ജയൻ വീണ്ടും അമേരിക്കയിൽ

ന്യൂയോർക്ക് : കലാരംഗത്ത് വിജയകരമായ മുപ്പത് വർഷം പിന്നിടുന്ന പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ മിമിക്സ് വൺമാൻ ഷോയുമായ് വീണ്ടും അമേരിക്കൻ മലയാളികളുടെ മുൻപിൽ എത്തുകയാണ്. മിമിക്സിനൊപ്പം നാടൻപാട്ടും, സിനിമാ ഗാനങ്ങളും,സമകാലിക വിഷയങ്ങളുടെ നർമ്മാവിഷ്കാരമായ ചാക്യാർകൂത്തും ഉൾപെടുത്തി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് പ്രോഗ്രാം ഒരുക്കിയിരിക്കുന്നത് ഈ മാസം ജൂൺ18 മുതൽ അമ്മേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ പ്രോഗ്രാം അവതരിപ്പിക്കും. കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് അമൃത ചാനൽ എക്സലന്റ് അവാർഡ് (funs upon a time) തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ഈ കലാകാരനെ തേടിയെത്തിയിട്ടുണ്ട് ചലച്ചിത്ര രംഗത്തെ അതുല്ല്യ പ്രതിഭ കലാഭവൻ മണിയോടൊത്ത് അദ്ദേഹത്തിന്റെ കലാരംഗത്തെ തുടക്കകാലം മുതൽ ദീർഘനാൾ പ്രോഗ്രാം അവതരിപ്പിച്ചിട്ടുളള കലാഭവൻ ജയൻ ജഗതി ശ്രീകുമാർ,ഇന്നസെന്റ് സലിംകുമാർ, എൻ.എഫ്. വർഗ്ഗീസ്,ദിലീപ്,നാദിർഷ,ഹരിശ്രീ അശോകൻ,സാജു കൊടിയൻ, അബി തുടങ്ങി ഓട്ടേറെ പ്രമുഖർക്കൊപ്പം വേദികളിൽ പങ്കെടുത്തിട്ടുണ്ട്. ഏഷ്യാനെറ്റ്,കൈരളി,ഫ്ലവേഴ്സ് കോമഡി ഉത്സവം, അമൃത…

ഉക്രെയ്‌നിന് ‘കൂടുതൽ കനത്ത ആയുധങ്ങൾ’ വേണമെന്ന് നേറ്റോ മേധാവി

ഹേഗ്: രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് റഷ്യയുടെ മുന്നേറ്റത്തിനെതിരെ പോരാടുന്ന ഉക്രെയ്‌നിന് പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ കനത്ത ആയുധങ്ങൾ അയയ്ക്കണമെന്ന് നേറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. ഒരു പ്രധാന ഉച്ചകോടിക്ക് മുന്നോടിയായി ഏഴ് യൂറോപ്യൻ നേറ്റോ സഖ്യകക്ഷികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഹേഗിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്റ്റോൾട്ടൻബർഗ്. നേറ്റോ ഇതിനകം തന്നെ ഡെലിവറികൾ വേഗത്തിലാക്കുകയാണെന്നും കനത്ത ആയുധങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ പിന്തുണ ഏകോപിപ്പിക്കുന്നതിന് ഉദ്യോഗസ്ഥർ ബുധനാഴ്ച ബ്രസൽസിൽ യോഗം ചേരുമെന്നും സ്റ്റോൾട്ടൻബർഗ് പറഞ്ഞു. കാരണം, ക്രൂരമായ റഷ്യൻ അധിനിവേശത്തിനെതിരെ നിലകൊള്ളാൻ ഉക്രെയിന്‍ ആ ആയുധങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മോസ്‌കോയുടെ സേനയെ പിന്നോട്ട് നീക്കണമെന്ന് കൈവ് പറയുന്ന ആയുധങ്ങൾ വിതരണം ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് ചില യൂറോപ്യൻ നേതാക്കളെ വിമർശിച്ച് ഉക്രെയ്ൻ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് കനത്ത ആയുധങ്ങൾക്കായി ആവർത്തിച്ച് യാചിച്ചു. ജൂൺ…

ടെക്‌സസ്സില്‍ ഡമോക്രാറ്റിക് യു.എസ്. ഹൗസ് സീറ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് അട്ടിമറി വിജയം

സൗത്ത് ടെക്‌സസ്: റിപ്പബ്ലിക്കന്‍ സംസ്ഥാനമായി അറിയപ്പെടുന്ന ടെക്‌സസ്സില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് സ്വാധീനം ഉണ്ടായിരുന്ന 34 ഡിസ്ട്രിക്റ്റ് യു.എസ്. ഹൗസ് സീറ്റില്‍ ഒഴിവു വന്ന സ്ഥാനത്തേക്ക് ഇന്നു നടന്ന തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തനായ നേതാവ് ഡാന്‍ സാഞ്ചസ്സിനെ പരാജയപ്പെടുത്തി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മെയ്‌റാ ഫ്‌ളോറല്‍സ് അട്ടിമറി വിജയം നേടി. 2020ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബൈഡന്‍ നാല് ശതമാനം പോയിന്റുകള്‍ നേടി ഇവിടെ നിന്നും വിജയിച്ചിരുന്നു. ഹിസ്പാനില്‍ വോട്ടര്‍മാര്‍ക്ക് സ്വാധീനം ഉള്ള സീറ്റായിരുന്നു ഇവിടെ നിന്നും ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി വിന്‍സന്റി ഗൊണ്‍സാലസ് ആണ് യു.എസ്. ഹൗസിലേക്ക് വിജയിച്ചത്. അദ്ദേഹം രാജിവെച്ച ഒഴിവിലാണ് അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു തിരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയത്. വോട്ടെണ്ണലിന്റെ ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടനുസരിച്ചു പോള്‍ ചെയ്ത വോട്ടിന്റെ 50.98%(14780) വോട്ടുകള്‍ നേടി മെയ്‌റ വിജയം ഉറപ്പിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍്തഥി (ഡമോക്രാറ്റ്) ഡാന്‍ സാഞ്ചസിന്…

ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഓഫീസര്‍ കുത്തേറ്റ് മരിച്ചു

ബ്രോംഗ്സ് (ന്യൂയോര്‍ക്ക്) : ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഓഫീസര്‍ അരിയാന റെയ്സ് ഗോമസിനെ (31) താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജൂണ്‍ 13 രാവിലെ 9 ന് ലഭിച്ച സന്ദേശമനുസരിച്ചാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. പരിശോധനയില്‍ പോലീസ് ഓഫീസര്‍ അരിയാന ശരീരത്തില്‍ നിരവധി കുത്തുകളേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടെത്തി . പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും സംഭവസ്ഥലത്ത് വച്ച് തന്നെ അരിയാന മരിച്ചതായി പോലീസ് അറിയിച്ചു . അരിയാനയെ കുത്തി എന്ന് പറയപ്പെടുന്ന ഇവരുടെ മുന്‍ ഭര്‍ത്താവ് അര്‍ജനിസ് ബേസ് (34) അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഹാജരായി കീഴടങ്ങിയതായും ബ്രോണ്‍സ് പോലീസ് അറിയിച്ചു . ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും തര്‍ക്കിക്കുന്ന ശബ്ദം കേട്ടതായി സമീപവാസികള്‍ പറയുന്നു. മൂന്നു വയസ്സുള്ള ഇവരുടെ കുട്ടി സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഒരിക്കല്‍…

നിഖിതാ മേനോന്റെ ഭരതനാട്യം അരങ്ങേറ്റം ശ്രദ്ധേയമായി

ഹൂസ്റ്റൺ: ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങളായ “ഭരതനാട്യത്തോടും” “മോഹിനിയാട്ടത്തോടും” അടങ്ങാത്ത അഭിനിവേശം; 5 – മത്തെ വയസ് മുതൽ തുടങ്ങിയ നൃത്ത പഠനവും കഠിന പരിശീലനവും; ഇന്ത്യൻ ക്ലാസിക്കൽ നൃത്തവേദിയിൽ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത പ്രശസ്തയായ ഗുരു കലാശ്രീ ഡോ. സുനന്ദ നായരുടെ കീഴിൽ 8 വർഷത്തെ പരിശീലനം; ഈ ഗുരുവിന്റെ ശിഷ്യയായ നിഖിത മേനോന്റെ അരങ്ങേറ്റം കാണികളായ നൂറു കണക്കിന് അതിഥികൾക്ക് ആനന്ദത്തിന്റെ വിസ്മയാനുഭവങ്ങൾ പകർന്നു നൽകി. പെയർലാൻഡിൽ ശ്രീ മീനാക്ഷി ദേവസ്ഥാനം കല്യാണ മണ്ഡപത്തിൽ ജൂൺ 12 നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ച് ഏകദേശം 3 മണിക്കൂറോളം നീണ്ടു നിന്ന നടന വിസ്മയം. സർവ്വ ഐശ്വര്യങ്ങൾക്കും കാരണഭൂതനായ ഈശ്വരനെയും ഗുരുവിനെയും സദസ്സിനെയും വണങ്ങി പുഷ്പങ്ങൾ അർപ്പിയ്ക്കുന്ന “അമൃത വർഷിണി പുഷ്പാഞ്ജലി” യോടുകൂടിയായിരുന്നു അരങ്ങേറ്റം തുടക്കം കുറിച്ചത്. ‘അമൃതവർഷിണി’ രാഗത്തിൽ ‘ആദി’ താളത്തിൽ ജി. ശ്രീകാന്ത്…

ബ്രസീലിയൻ ജിജിട്സു ഗുസ്തി മത്സരത്തിൽ മലയാളിയായ ഷിനു ഫിലിപ് വിജയി

ന്യുയോർക്ക്: ബ്രസീലിയൻ ജിജിട്സു ഗുസ്തി മത്സരത്തിൽ മലയാളിയായ ഷിനു ഫിലിപ് വിജയിയായി. രണ്ട് എതിരാളികളെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്. എതിരാളിയെ ശ്വാസം മുട്ടിച്ച് പരാജയപ്പെടുത്തുന്ന രീതിയാണിത്. പിടി വിടുവിക്കാൻ കഴിയാതെ വരുമ്പോൾ എതിരാളി തന്നെ വിടാൻ ആംഗ്യം കാണിക്കും. അതോടെ ആർക്കും സംശയമില്ലാതെ വിജയി ആരെന്നു വ്യക്തമാകും. അഞ്ചു മിനിട്ടാണ് ഗുസ്തി സമയം. ഏറ്റവും പെട്ടെന്ന് തന്നെ എതിരാളിയെ പരാജയപ്പെടുത്തുന്നതിലാണ് കാര്യം. കൈകാൽ കൊണ്ട് എതിരാളിയെ ചുറ്റി വളഞ്ഞ് പിടിയിലാക്കി കൈക്കുള്ളിലാക്കുന്നതാണ് ഒരു രീതി. ശ്വാസം മുട്ടിക്കുന്നു എന്നൊക്കെ കേൾക്കുമ്പോൾ പേടി തോന്നാമെങ്കിലും അതിന്റെയൊന്നും ആവശ്യമില്ല. പങ്കെടുക്കുന്നവരൊക്കെ പ്രൊഫഷണൽ കളിക്കാരാണ്. ചട്ടങ്ങളൊക്കെ നന്നായി നിശ്ചയമുള്ളവർ. എങ്കിലും എന്തെങ്കിലും അപകടം വന്നാൽ തങ്ങൾ ഉത്തരവാദി അല്ലെന്നു സംഘാടകരായ ‘ഗുഡ് ഫൈറ്റ്’ നേരത്തെ എഴുതി വാങ്ങും. കൃഷി കൊണ്ട് ശ്രദ്ധേയനായ റോക്ക്‌ലാൻഡിലുള്ള ഫിലിപ്പ് ചെറിയാന്റെ പുത്രനായ ഷിനു ഫിലിപ്പ് 2015…

ഫിലാഡല്‍ഫിയയില്‍ നടത്തപ്പെട്ട ബൈബിള്‍ സ്പെല്ലിംഗ് ബീ മല്‍സരം അവേശോജ്വലമായി

ഫിലാഡല്‍ഫിയ: മതബോധനസ്കൂള്‍ കുട്ടികളൂടെ വിശ്വാസപരിപോഷണ ത്തിന്‍റെ ഭാഗമായി ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ നടത്തപ്പെട്ട നാലാമതു ബൈബിള്‍ സ്പെല്ലിംഗ് ബീ മല്‍സരം മല്‍സരാര്‍ത്ഥികളുടെ പങ്കാളിത്തം, ഉന്നതനിലവാരം എന്നിവയാല്‍ ശ്രദ്ധേയമായി. കൊവിഡ് ഇടവേളക്കുശേഷം കഴിഞ്ഞ മാസം നടത്തപ്പെട്ട സ്ക്രിപ്സ് നാഷണല്‍ സ്പെല്ലിംഗ് ബീ പോലുള്ള പതിവു സ്പെല്ലിംഗ് ബീകളില്‍നിന്നു വ്യത്യസ്തമായി ബൈബിളിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥത്തില്‍നിന്നുള്ള വാക്കുകള്‍ ഉപയോഗിച്ചു നടത്തപ്പെട്ട ബൈബിള്‍ സ്പെല്ലിംഗ് ബീ മല്‍സരാര്‍ത്ഥികള്‍ക്കൊപ്പം കാണികളിലും ആവേശമുണര്‍ത്തി. ദിവംഗതരായ കത്രീന മെതിക്കളം, ജോസഫ് മെതിക്കളം എന്നിവരുടെ സ്മരണാര്‍ത്ഥം അവരൂടെ മക്കളും, മതാധ്യാപകരുമായ ഡോ. ബ്ലസി മെതിക്കളം, ഡോ. ബിന്ദു മെതിക്കളം എന്നിവരാണു സ്പെല്ലിംഗ് ബീ വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡ് സ്പോണ്‍സര്‍ ചെയ്തത്. കൊവിഡ് മഹാമാരിമൂലം രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണു ഈ വര്‍ഷം മതബോധനസ്കൂള്‍ ബൈബിള്‍ സ്പെല്ലിംഗ് ബീ മല്‍സരം സംഘടിപ്പിച്ചത്. ബൈബിള്‍ ദിവസേന വായിക്കുന്നതിനും, പഠിക്കുന്നതിനുമുള്ള പ്രചോദനം…

സർവലോക പാസ്റ്റർ പരാഹ്ന ഭുക്കുകൾക്കും, സംഘടിത മത-ശാസ്ത്ര-സാമൂഹ്യ ചൂഷകർക്കും ഒരു തുറന്ന കത്ത്

അല്ലയോ മഹാനു ഭാവന്മാരേ, പത്തു രണ്ടായിരം കൊല്ലങ്ങൾക്ക് മുൻപ് മുതൽ നിങ്ങളുടെ വർഗ്ഗത്തിന്റെ ഇടക്കിടെയുള്ള ലോകാവസാന ഭീഷണിയുടെ ഉമ്മാക്കിക്കഥകളിൽ പേടിച്ചരണ്ടായിരുന്നുവല്ലോ ഞങ്ങൾ പാവങ്ങൾ തലമുറ തലമുറയായി ഇത്വരെയും ജീവിച്ചു വന്നത് എന്നതിൽ നിങ്ങൾ വിജയശ്രീലാളിതന്മാർ! എന്ത് കൊണ്ടെന്നാൽ നിങ്ങൾ അത് തക്കസമയത്ത് പറഞ്ഞ് തന്നത് കൊണ്ടായിരുന്നുവല്ലോ പേടിച്ചരണ്ട ഞങ്ങൾ അണ്ടി കളഞ്ഞ അണ്ണാന്മാരെപ്പോലെയും, വരിയുടച്ച ഉഴവ് കാളകളെപ്പോലെയും നിങ്ങളുടെ കൂടെ നിന്ന് മുദ്രാവാക്യം മുഴക്കിയതും, സർക്കാർഖജനാവുകളുടെ ചക്കരകുടങ്ങളിൽ നിന്ന് വരെ ന്യൂന പക്ഷാവകാശങ്ങളുടെ പേരിൽ എന്തെങ്കിലുമൊക്കെഅമക്കി ഞണ്ണാൻ അവസരം ലഭിച്ചതുമൊക്കെ എന്നതിനാൽ നിങ്ങൾ പരിശുദ്ധന്മാർ ! അതൊക്കെ പഴയ കഥ സാറന്മാരെ. പണ്ട് ഒരു ജൂലായ് പതിന്നാലാം തീയതി ലോകാവസാനം എന്ന നിങ്ങളുടെകൂട്ടായ പത്ര വാർത്തയിൽ മനമുടക്കിപ്പോയ ഞങ്ങളുടെ പാവം അന്തു, കൂലിപ്പണിയിൽ നിന്ന് അതുവരെ മിച്ചംപിടിച്ച അൽപ്പം സമ്പാദ്യം മുഴുവനും കൊണ്ട് കിട്ടാവുന്നിടത്തോളം ബോണ്ട വാങ്ങിത്തിന്…

യൂണിവേഴ്‌സിറ്റി ഓഫ് ടെക്സാസ് ഏഷ്യൻ സ്റ്റഡീസ് മലയാള പാഠ്യ പദ്ധതി: ജിജു കുളങ്ങര, ജോർജ് ചെറായിൽ ഇന്ത്യാ പ്രസ് ക്ലബ് കോഓർഡിനേറ്റർമാർ

യൂണിവേഴ്‌സിറ്റി ഓഫ് ടെക്സാസ് ഏഷ്യൻ സ്റ്റഡീസിന് കീഴിൽ നടന്ന് വരുന്ന, അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽ നടത്തുന്ന ഏക മലയാള പാഠ്യപദ്ധതിക്ക്, ലോകമെങ്ങുമുള്ള മലയാളി സമൂഹത്തിൻറെ സഹകരണം ലഭ്യമാക്കാൻ ഇന്ത്യാ പ്രസ് ക്ലബ് രംഗത്ത്. ഭാഗികമായി ഫെഡറൽ ഗവൺമെന്റിന്റേയും, യൂണിവേഴ്സിറ്റിയുടെയും, മലയാള ഭാഷാ സ്നേഹികളുടെയും, മറ്റ് സംഭാവനകളുടെയും പിൻബലത്തിലാണ് നിലവിൽ മലയാള പാഠ്യ പദ്ധതി നടന്നുവന്നിരുന്നത്. എന്നാൽ, നിലവിലെ പ്രതികൂല സാമ്പത്തിക സ്ഥിതി ഈ പദ്ധതിയുടെ നിലനിൽപിനെ തന്നെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാഠ്യ പദ്ധതി നിലനിർത്താൻ സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള പ്രചാരണ പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ ഇന്ത്യ പ്രസ് ക്ലബ് തീരുമാനമെടുത്തത്. കേരള നിയമസഭാ സ്‌പീക്കർ എം.ബി രാജേഷും, ഇന്ത്യാ പ്രസ് ക്ലബ് ഭാരവാഹികളും യൂണിവേഴ്‌സിറ്റി ഓഫ് ടെക്സാസ് ഏഷ്യൻ സ്റ്റഡീസ് സന്ദർശിച്ച വേളയിലാണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. പ്രചാരണ പരിപാടികൾക്ക് രൂപം നൽകാൻ ജിജു തോമസ്…