വാഷിംഗ്ടൺ ഡിസി റീഗൻ നാഷണൽ എയർപോർട്ടിന് സമീപം വിമാനവും സൈനിക ഹെലിക്കോപ്റ്ററും കൂട്ടിയിടിച്ചു

വാഷിംഗ്ടണ്‍: 64 യാത്രക്കാരുമായി പോവുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് പാസഞ്ചർ വിമാനവും സൈനിക ഹെലികോപ്റ്ററും ആകാശത്തു വെച്ച് കൂട്ടിയിടിച്ച് വാഷിംഗ്ടണിലെ പൊട്ടോമാക് നദിയില്‍ പതിച്ചു. ബുധനാഴ്ച രാത്രി 9 മണിയോടെ നടന്ന അപകടത്തില്‍ വിമാന യാത്രക്കാരും ഹെലിക്കോപ്റ്ററിലുണ്ടായിരുന്നവരും മരണപ്പെട്ടതായാണ് പ്രാഥമിക നിഗമനം. അതിജീവിച്ചവരെ കണ്ടെത്തുന്നതിനും മഞ്ഞുമൂടിയ വെള്ളത്തിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനുമായി എമർജൻസി ടീമുകൾ രംഗത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൻസാസിലെ വിചിറ്റയിൽ നിന്ന് പുറപ്പെട്ട് റീഗൻ നാഷണൽ എയർപോർട്ടിലേക്ക് വരികയായിരുന്ന വിമാനം ലാന്‍ഡിംഗിന് തയ്യാറെടുക്കുന്നതിനിടെയാണ് രാത്രി 9 മണിയോടെ കൂട്ടിയിടി ഉണ്ടായത്. അപകടത്തിൻ്റെ കൃത്യമായ കാരണം അന്വേഷണത്തിലാണ്. എന്നാൽ, സംഭവം അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വ്യോമാതിർത്തികളിലൊന്നിലെ വ്യോമയാന സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തുനിന്ന് ഇതിനകം ഒന്നിലധികം മൃതദേഹങ്ങൾ കണ്ടെടുത്തതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിബിഎസ് ന്യൂസ് കുറഞ്ഞത് 19 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം,…

എയർ ഇന്ത്യ കൊച്ചി – യു കെ വിമാന സർവീസുകൾ നിർത്തലാക്കുന്നു?; അടിയന്തിര ഇടപെടലുമായി ഓ ഐ സി സി (യു കെ); എയർ ഇന്ത്യക്കും വ്യോമയന മന്ത്രിക്കും ഇന്ത്യൻ ഹൈകമ്മീഷനും നിവേദനം സമർപ്പിച്ചു

യു കെ: എയർ ഇന്ത്യ കൊച്ചി – യു കെ വിമാന സർവീസുകൾ നിർത്തലാക്കുന്നു എന്ന വാർത്ത ഇടിത്തീ ആയി യു കെയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ ഇടയിൽ പടർന്ന ക്ഷണത്തിൽ തന്നെ അടിയന്തിര ഇടപെടലുകളുമായി ഓ ഐ സി സി (യു കെ). അഞ്ചു ലക്ഷത്തോളം പ്രവാസ മലയാളി സമൂഹത്തിന്റെ വ്യോമ യാത്രകൾക്ക് വിപരീത പ്രത്യാഘാതം ഉണ്ടാക്കുന്ന ഈ തീരുമാനം പുനർവിചിന്തനം ചെയ്യണമെന്നും അനുകൂലമായ തീരുമാനം അധികൃതരിൽ നിന്നും ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചുകൊണ്ട്‌ എയർ ഇന്ത്യ എം ഡി & സി ഇ ഓ ക്യാമ്പെൽ വിൽസൻ, യു കെയിലെ വ്യോമയാന മന്ത്രി മൈക്ക് കെയ്ൻ എന്നിവർക്ക് ഓ ഐ സി സി (യു കെ) – യുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു. പ്രശ്നത്തിൽ അടിയന്തിര ഇടപെടലും ഇന്ത്യ ഗവണ്മെന്റിന്റെ പിന്തുണയും ആവശ്യപ്പെട്ട് ഇന്ത്യൻ വ്യോമയാന മന്ത്രി…

ഫലസ്തീൻ അഭയാർത്ഥികളെ പുനരധിവസിപ്പിക്കാനുള്ള ട്രംപിൻ്റെ നിർദ്ദേശം ജോർദ്ദാനും ഈജിപ്തും തള്ളി; ഫലസ്തീനികളെ നാടു കടത്താനുള്ള ഇസ്രയേലിന്റെയും ട്രം‌പിന്റെയും തന്ത്രമാണെന്ന് വിമര്‍ശകര്‍

വാഷിംഗ്ടണ്‍: ഗാസയിൽ നിന്നുള്ള ഫലസ്തീൻ അഭയാർഥികളെ ഈജിപ്തിലും ജോർദാനിലും പുനരധിവസിപ്പിക്കാനുള്ള യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പദ്ധതി ഇരു രാജ്യങ്ങളും തള്ളി. ജോർദാൻ രാജാവ് അബ്ദുള്ളയുമായുള്ള ഫോൺ കോളിനിടെ ട്രംപ് ആദ്യമായി ചർച്ച ചെയ്ത ആശയം, നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളും ഇസ്രായേൽ സൈനിക ആക്രമണങ്ങളും സാരമായി ബാധിച്ച ഗാസയെ “ശുദ്ധീകരിക്കാനുള്ള” ശ്രമത്തിൽ ഏകദേശം 1.5 ദശലക്ഷം അഭയാർഥികളെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ദീർഘകാല അസ്ഥിരീകരണത്തിനുള്ള സാധ്യതകളെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി ജോർദാനും ഈജിപ്തും ഈ നിർദ്ദേശത്തോട് ഉറച്ച എതിർപ്പ് പ്രകടിപ്പിച്ചു. ഈ ആശയത്തിനെതിരായ രാജ്യത്തിൻ്റെ നിലപാട് “ദൃഢവും അചഞ്ചലവുമാണെന്ന്” ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദി പ്രസ്താവിച്ചു. ജോർദാൻ ഇതിനകം 2 ദശലക്ഷത്തിലധികം ഫലസ്തീൻ അഭയാർത്ഥികളുള്ള സ്ഥലമാണ്, ഗാസയുടെ അതിർത്തിയിലുള്ള സിനായ് പെനിൻസുലയിലേക്ക് അഭയാർത്ഥികളെ മാറ്റുന്നതിൻ്റെ സുരക്ഷാ അപകടങ്ങളെക്കുറിച്ച് ഈജിപ്ത് വളരെക്കാലമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫലസ്തീനികളെ ഗാസയ്ക്ക് പുറത്ത് പുനരധിവസിപ്പിക്കുന്നത്…

ഫിലഡൽഫിയ ആർസനൽസിന് 2024 NAMSL സോക്കർ ടൂർണമെന്റ് ജേതാക്കളായി

ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളി സോക്കര്‍ ലീഗിന്റെ (NAMSL) ആഭിമുഖ്യത്തിൽ ന്യൂയോർക്കിൽ വെച്ച് നടത്തപ്പെട്ട മൂന്നാമത് വി.പി സത്യൻ മെമ്മോറിയൽ ടൂർണമെന്റിൽ ഫിലാഡൽഫിയ ആര്സെനൽസ് ജേതാക്കളായി. ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഓസ്റ്റിൻ സ്ട്രൈക്കേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കു തോൽപിച്ചാണ് ഫിലാഡൽഫിയ ആർസനൽസിന് ചാംപ്യൻപട്ടം നേടിയത്. അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ വി പി സത്യൻ റെ സ്മരണാർത്ഥം നോർത്ത് അമേരിക്കയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ സോക്കർ ടൂർണമെൻറ് ആയ NAMSL ഇന്റെ മൂന്നാമത് ടൂർണമെന്റാണ് 2024 ഓഗസ്റ്റ് 30, 31, സെപ്തംബര്‍ 1 തീയതികളിൽ ന്യൂ യോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിജയകരമായി നടന്നത്. ടൂർണമെന്റിലെ നിലവിലെ ചാമ്പ്യന്മാരായ ഫിലാഡൽഫിയ ടീം ടൂർണമെന്റിൽ ഉടനീളം ചാമ്പ്യന്മാരുടെ കളി തന്നെ കാഴ്ചവെച്ചു. ഈ ടൂര്ണമെന്റോടു കൂടെ തുടർച്ചയായ മൂന്നാം വർഷവും ഫൈനലിൽ എത്തുകയും ചാമ്പ്യൻഷിപ്പ് നിലനിർത്തുവാനും…

പണപ്പെരുപ്പത്തെ മറികടക്കുന്നതിൽ ഫെഡ് പരാജയപ്പെട്ടു,ഫെഡറൽ റിസർവ് ചെയർ ജെറോം പവലിനെതിരെ കടുത്ത വിമർശനവുമായി ട്രംപ്

വാഷിംഗ്‌ടൺ ഡി സി:പണപ്പെരുപ്പത്തെ മറികടക്കുന്നതിൽ പരാജയപ്പെട്ട ഫെഡറൽ റിസർവ് ചെയർ ജെറോം പവലിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച വിമർശിച്ചു, സെൻട്രൽ ബാങ്ക് മേധാവി പരാജയപെട്ടിടത്തു ഞാൻ  വിജയിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു .പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പാക്കാൻ പലിശനിരക്കുകൾ സ്ഥിരമായി നിലനിർത്തുമെന്ന് ഫെഡ് പ്രഖ്യാപിച്ചതിന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ പവലിനെതിരായ വിമർശനം തുടരാൻ അദ്ദേഹം ഉദ്ദേശിക്കുന്നതായി പ്രസിഡന്റിന്റെ പോസ്റ്റ് സൂചിപ്പിക്കുന്നു, ഇത് അദ്ദേഹത്തിന്റെ ആദ്യ കാലയളവിൽ ഒരു പതിവ് സവിശേഷതയായി മാറി, എന്നിരുന്നാലും നിരക്കുകളിൽ നടപടിയെടുക്കാൻ അദ്ദേഹം നേരിട്ട് സെൻട്രൽ ബാങ്കിൽ സമ്മർദ്ദം ചെലുത്തിയില്ല. തീരുമാനത്തിന് ശേഷം ഒരു പത്രസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി പവൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു, അടുത്തിടെ ട്രംപുമായി ബന്ധപ്പെട്ടിട്ടില്ലെന്ന്. വൈറ്റ് ഹൗസിൽ നിന്നുള്ള വിമർശനങ്ങൾക്ക് മറുപടി നൽകില്ലെന്ന് ഫെഡ് മേധാവി…

കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഉദ്ഘാടനം അതിഗംഭീരമായി നടത്തപ്പെട്ടു

ഹൂസ്റ്റൺ: ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള കുറവിലങ്ങാട് നിവാസികൾ ഒത്തുചേർന്ന് രൂപം നൽകിയിട്ടുള്ള കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 26നു ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ നിർവഹിച്ചു. പ്രസിഡണ്ട്‌ ഷാജി ജോസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ടാസ്‌മോൻ ജോസഫ് സ്വാഗതം അർപ്പിച്ചു. സ്റ്റാഫോഡ് സിറ്റി മേയർ കെൻ മാത്യു ലോഗോ പ്രകാശനം നടത്തി. ഫാ. ജോസഫ് പൊറ്റമ്മേൽ ആശംസകൾ അർപ്പിച്ച ചടങ്ങിൽ കുറവിലങ്ങാട്ടെ കലാ -സാംസ്‌കാരിക നേതാക്കളുടെ ആശംസാ വീഡിയോ പ്രദർശനവും നടത്തപ്പെട്ടു. കുറവിലങ്ങാട് നിവാസികൾക്ക് അഭിമാനിക്കുവാനും സന്തോഷിക്കുവാനുമുള്ള ഒരു പ്രസ്ഥാനത്തിന്റെ പിറവിയാണിതെന്ന് മുഖ്യാതിഥികൾ അഭിപ്രായപ്പെട്ടു. സണ്ണി ടോം മുഖ്യാതിഥികൾക്കും എത്തിച്ചേർന്ന മെമ്പേഴ്സിനും നന്ദി രേഖപ്പെടുത്തി. ട്രഷറർ സിനു സെബാസ്റ്റ്യൻ പരിപാടിയുടെ സ്പോൺസർമാരായിരുന്ന ആൻസ് ഗ്രോസെർസിനും JJB CPA ഗ്രൂപ്പ് ചെയർമാൻ ജോൺ ബാബുവിനും മോർട്ഗേജ് ലോൺ ഒറിജിനേറ്റർ ജോസ്…

ടെക്സസിൽ അഞ്ച് പേരെ കൊലപ്പെടുത്തിയ ആൾക്ക് ജീവപര്യന്തം തടവ്

കോൾഡ്‌സ്പ്രിംഗ്(ടെക്സസ്): 2023-ൽ ടെക്സസിൽ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ മെക്സിക്കൻ പൗരനായ ഫ്രാൻസിസ്കോ ഒറോപെസക്ക്‌  ജീവപര്യന്തം തടവ്. രാത്രി വൈകി  വീട്ടുമുറ്റത്ത് തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയും ശബ്ദം കേട്ടതിനെത്തുടർന്നു  കുഞ്ഞു  ഉറക്കത്തിൽ നിന്നും ഉണർന്നുവെന്നു  അയൽക്കാരൻ പരാതിപ്പെട്ടു. ഇതിനെത്തുടർന്നാണ്  കൊലപാതകം നടത്തിയതെന്നും പ്രതി  സമ്മതിച്ചു.ഈ കേസിൽ പരോൾ സാധ്യതയില്ലാതെ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരുമെന്ന് ബുധനാഴ്ച പ്രോസിക്യൂട്ടർ പറഞ്ഞു.ഒറോപെസയും അയൽക്കാരും തമ്മിൽ കുറച്ചു കാലമായി സംഘർഷം നിലനിൽക്കുന്നുണ്ടായിരുന്നുവെന്നു അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. രാത്രി വൈകി വെടിവയ്ക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് 2023 ഏപ്രിൽ 28 ന് ഒറോപെസ തന്റെ അയൽക്കാരന്റെ വീട്ടിലേക്ക് ഇരച്ചുകയറിയതായി പോലീസ് പറയുന്നു. 9 വയസ്സുള്ള ഒരു ആൺകുട്ടി ഉൾപ്പെടെ അഞ്ച് ഇരകളും ഹോണ്ടുറാസിൽ നിന്നുള്ളവരാണ്. കുഞ്ഞിന് പരിക്കില്ല. മെക്സിക്കൻ പൗരനായ ഫ്രാൻസിസ്കോ ഒറോപെസ, വധശിക്ഷ ഒഴിവാക്കാനുള്ള ഒരു കരാറിന്റെ ഭാഗമായി ഒന്നിലധികം പേരെ കൊലപ്പെടുത്തിയ…

ഫോമ സണ്‍ഷൈന്‍ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢഗംഭീരമായി

ഫ്ളോറിഡ: ഫോമ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോമോന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ഫോമ സണ്‍ഷൈന്‍ റീജിയന്റെ 2024-26 ലേക്കുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം ജനുവരി 25-ന്‌ വൈകിട്ട്‌ അഞ്ചു മണിക്ക്‌ ടാമ്പായിലെ സെന്റ്‌ ജോസഫ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വച്ച്‌ വിപുലമായ പരിപാടികളോടെ പ്രൗഢഗംഭിരമായി നടത്തപ്പെട്ടു. ഫോമയുടെ സമുന്നതരായ നേതാക്കള്‍ക്കൊപ്പം സണ്‍ഷൈന്‍ റീജിയനിലെ എല്ലാ അംഗ സംഘടനകളുടേയും സമ്പൂര്‍ണ്ണ പ്രാതിനിധ്യവും, ടാമ്പാ മലയാളികളുടെ നിറസാന്നിധ്യവും കൂടി ഒത്തുചേര്‍ന്ന്‌ ഈ മഹനീയ ചടങ്ങ്‌ അവിസ്മരണീയമാക്കി. വര്‍ണ്ണശബളമായ ഘോഷയാത്രയില്‍ താളമേളങ്ങളുടെ അകമ്പടിയോടുകൂടി വിശിഷ്ടാതിഥികളെ സമ്മേളന നഗറിലേക്ക്‌ സ്വീകരിച്ചാനയിച്ചു. ജോമോന്‍ ആന്റണി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ നാഷണൽ കമ്മിറ്റി മെമ്പര്‍ ടിറ്റോ ജോൺ സ്വാഗതം ആശംസിച്ചു. ഫോമാ പ്രസിഡന്റ്‌ ബേബി മണക്കുന്നേല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഫോമ എന്ന സംഘടനക്ക് സണ്‍ഷൈന്‍ റീജിയൻ നല്‍കുന്ന പിന്തുണയ്ക്ക്‌ അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.…

താമ്പാ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഹോളി ചൈല്‍ഡ്ഹുഡ് ദിനം സംഘടിപ്പിച്ചു

താമ്പാ: ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രി (തിരുബാല സഖ്യം) യുടെ ആഭിമുഖ്യത്തില്‍ താമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ ഹോളി ചൈല്‍ഡ്ഹുഡ് ദിനം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിച്ചു. കുട്ടികള്‍ക്കായി ഗോഡ് ഓഫ് വേര്‍ഡ് ചലഞ്ച്, പെയിന്റിങ്, പ്രസംഗ മത്സരങ്ങള്‍ നടത്തുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ അമൃതാ എസ്.വി.എം., സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാലി കുളങ്ങര, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കേരള റൈറ്റേഴ്‌സ് ഫോറം മീറ്റിംഗ് ജനുവരി 25-ാം തീയതി ശനിയാഴ്ച കേരള കിച്ചണ്‍ റസ്റ്റോറന്റില്‍ നടത്തി

ഹൂസ്റ്റണ്‍: ഹൃദയഹാരിയായ നഗരമാണ് ഹൂസ്റ്റണ്‍. കനത്ത മഞ്ഞുവീഴ്ചമൂലം ഈയിടെ നഗരജീവിതം സ്തംഭിക്കുകയുണ്ടായി. നിരത്തില്‍ വാഹനങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിയാവില്ല. സിറ്റി അധികൃതര്‍ ജനങ്ങളോട് വീട്ടില്‍തന്നെ കഴിയുവാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അത് പാലിക്കപ്പെടുകയും ചെയ്തു. വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രതിമാസ യോഗം നിശ്ചയിച്ച പ്രകാരം ചേരാന്‍ കഴിയുമോയെന്ന ആശങ്കയുണ്ടായി. എന്നാല്‍ ഹൂസ്റ്റണില്‍ കാലാവസ്ഥയ്ക്ക് മാറ്റം വന്നു. കൊടും തണുപ്പ് ക്രമേണ കുറഞ്ഞ് അന്തരീക്ഷ താപനില 60 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയായി ഉയര്‍ന്നു. ലോകത്തെ പരിഭ്രാന്തിയിലാഴ്ത്തിയ കോവിഡിന് ശേഷമുള്ള നീണ്ട ഇടവേളയ്ക്ക് പിന്നാലെ റൈറ്റേഴ്‌സ് ഫോറത്തിന്റെ പുതുവര്‍ഷത്തിലെ മീറ്റിങ്ങുകള്‍ ഹോട്ടലില്‍ ചേരുവാന്‍ തീരുമാനിച്ചിരുന്നു. അതനുസരിച്ച് ഇക്കഴിഞ്ഞ 25-ാം തീയതി ശനിയാഴ്ച കേരള കിച്ചണ്‍ റസ്റ്ററന്റില്‍ റൈറ്റേഴ്‌സ്…