ഷിക്കാഗോ: ജനുവരി 20-ന് അമേരിക്കയുടെ 47-ാമത്തെ പ്രസിഡിന്റായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാമത്തെ പ്രാവശ്യവും അധികാരമേല്‍ക്കുന്ന ട്രംപിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ഇദംപ്രഥമമായി ഷിക്കാഗോ മലയാളികള്‍ അന്നേദിവസം വൈകുന്നേരം 6.30-ന് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ഹാളില്‍ വെച്ച് ഡിന്നറോടുകൂടി യോഗം ചേരുന്നതാണ്. ഇന്നുവരെ അമേരിക്ക കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുശക്തമായ രീതിയില്‍ ഭരണസ്ഥിരത ഉറപ്പുവരുത്തുന്ന രീതിയിലുള്ള ഭരണസംവിധാനം കാഴ്ചവയ്ക്കുന്നതിന് ട്രംപ് മുന്നോട്ട് വന്നിരിക്കുന്നത്. അതിന് ഏറ്റവും കഴിവുറ്റ വിവേക് രാമസ്വാമിയും പ്രമുഖ ബിസിനസുകാരനായ ഇലോണ്‍ മസ്കും അതിന് തെളിവാണ്. നമ്മുടെ രാജ്യം ബിസിനസ് മേഖലയില്‍ ബഹുദൂരം മുന്നോട്ട് നീങ്ങുന്നതോടൊപ്പം രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ കാത്ത് സംരക്ഷിക്കുന്ന കാര്യത്തിലും മറ്റാരേക്കാളും ശക്തമായി മുന്നോട്ട് നയിക്കും എന്ന കാര്യത്തിലും ആര്‍ക്കും യാതൊരു സംശയവുമില്ല. ട്രംപിന്റെ കരങ്ങള്‍ക്ക് ശക്തി പകരുന്നതിന്റെ ഭാഗമായിട്ടാണ് ഷിക്കാഗോ മലയാളികള്‍ മുന്നോട്ടു വരികയും ഇങ്ങനെ ഒരു പൊതുസമ്മേളനം നടത്തുന്നതിനായിട്ട് ആഗ്രഹം…
Category: AMERICA
മന്ത്ര ശുഭാരംഭവും തിരുവാതിര മഹോത്സവവും ന്യൂ ജേഴ്സിയിൽ നടന്നു
മന്ത്ര കൺവെൻഷൻ 2025 ശുഭാരംഭവും തിരുവാതിര മഹോത്സവവും ന്യൂ ജേഴ്സിയിൽ നടന്നു. കഴിഞ്ഞ 21 വർഷമായി ന്യൂ ജേഴ്സിയിൽ വിജയകരമായി ശ്രീമതി ചിത്രാ മേനോൻ, ഡോ. രേഖാ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്ന തിരുവാതിര മഹോത്സവത്തിൽ മന്ത്ര പ്രസിഡന്റ് ശ്യാം ശങ്കർ മുഖ്യ അതിഥി ആയി പങ്കെടുത്തു. കേരളീയമായ എന്നാൽ ഹൈന്ദവ പൈതൃക സംസ്കാരം പ്രതിധ്വനിക്കുന്ന ഇത്തരം ചടങ്ങുകൾ അമേരിക്കയുടെ മണ്ണിൽ വിജയകരമായി നടത്താൻ മുൻകൈ എടുക്കുന്നവർ, ആ മഹത്തായ പാരമ്പര്യത്തിന്റെ മൂല്യം ഉയർത്തുന്നതായി ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു. ഹൈന്ദവ സംഘടനാ പ്രവർത്തനങ്ങളിൽ, സനാതന ധർമ വിശ്വാസികൾക്കിടയിൽ മന്ത്രക്ക് വർധിച്ചുവരുന്ന സ്വീകാര്യതയിൽ ജനറൽ സെക്രട്ടറി ഷിബു ദിവാകരൻ സന്തുഷ്ടി പ്രകടിപ്പിച്ചു. അമേരിക്കയിലെ ഹൈന്ദവ സംഘടനയായ ‘മന്ത്ര’യുടെ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) ഷാർലെറ്റ്, നോർത്ത് കരോലൈനയിൽ നടക്കുന്ന രണ്ടാം ഗ്ലോബൽ ഹൈന്ദവ സമ്മേളനത്തിലേക്ക് ചടങ്ങിൽ…
ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ജോസഫ് കുരിയപ്പുറം ചെയര്മാന്, എബ്രഹാം കളത്തില്‍ വൈസ് ചെയര്മാന്, വര്‍ഗീസ് പാലമലയില്‍ സെക്രട്ടറി
ന്യൂയോര്‍ക്ക്: 1983-ല്‍ ആരംഭിച്ച വടക്കേ അമേരിക്കയിലെ മലയാളികളുടെ അഭിമാന സംഘടനയായ ഫെഡറേഷന് ഓഫ് കേരള അസ്പോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ ട്രസ്സി ബോര്‍ഡ് അംഗങ്ങളെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. ന്യൂയോര്‍ക്കില്‍ നിന്നുള്ള ജോസഫ് കുരിയപ്പുറം ചെയര്മാന്, ഫ്ലോറിഡയില്‍ നിന്നുള്ള എബ്രഹാം കളത്തില്‍ വൈസ് ചെയര്മാന് , ചിക്കാഗോയില്‍ നിന്നുള്ള വര്‍ഗീസ് പാലമലയില്‍ സെക്രട്ടറി, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായി ജേക്കബ് പടവത്തില്‍ (ഫ്ലോറിഡ), ഡോ. കല ഷഹി (വാഷിംഗ്ടണ്‍ ഡി.സി) സന്തോഷ് ഐപ്പ് (ഹ്യൂസ്റ്റണ്‍), അലക്സാണ്ടര്‍ പൊടി മണ്ണില്‍ (ന്യൂയോര്‍ക്ക്), ഷിബു വെണ്മണി (ചിക്കാഗോ), എന്നിവരും, സണ്ണി മറ്റമന (ഫ്ലോറിഡ), എബ്രഹാം ഈപ്പന് (ഹ്യൂസ്റ്റണ്‍) എന്നിവര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളായും പ്രവര്‍ത്തിക്കും. ഫൊക്കാനയുടെ സീനിയര്‍ നേതാക്കളില്‍ ഒരാളായ ജോസഫ് കുരിയപ്പുറം 1988 മുതല്‍ സംഘടനയോടൊപ്പം പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലെ പ്രമുഖ സംഘടനകളായ കേരള അസോസിയേഷന് ഓഫ് ലോസ് ഏഞ്ചല്‍സ്,…
ശ്രീ നാരായണ മിഷൻ സെന്ററിന് പുതിയ ഭാരവാഹികൾ
അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗടൺ. ഡി.സി, ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ മിഷൻ സെന്ററിന്റെ 2025 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് – പ്രേജിത്ത് ശിവപ്രസാദ്, വൈസ് പ്രസിഡന്റ് – ഷാം ജീ. ലാൽ, സെക്രട്ടറി- നീതു ഫൽഗുനൻ, ജോ. സെക്രട്ടറി – സതി സന്തോഷ്, ട്രഷറർ – വിദ്യാ അരുൺ, ജോ. ട്രഷറർ – എ. വേണുഗോപാൽ, ബോർഡ് ഓഫ് ഡയറക്ടർസ് – സനാ സത്യൻ, ജയരാജ് ജയദേവൻ, സജി വേലായുധൻ, നന്മ ജയൻ വക്കം, അമ്പിളി അനൂപ്, കിച്ചു ശശിധരൻ, സന്ദീപ് പണിക്കർ, രത്നമ്മ നാഥൻ, പ്രണിത് നിഥിൻ കടവിൽ എന്നിവർ അടങ്ങിയ പുതിയ ഭരണസമിതി, ജനുവരി ഒന്ന് മുതൽ ചുമതലയേറ്റു. ഗുരുദേവദർശനങ്ങളെ വരും തലമുറയ്ക്ക് അഗാധമായി മനസ്സിലാക്കാനും അവകൾ ജീവിതചര്യയുടെ ഭാഗമാക്കാനും കഴിയാൻ ഉതകുന്നവിധത്തിൽ പ്രവർത്തനങ്ങളെ മുന്നോട്ട് നയിക്കുന്നതോടൊപ്പം, ശ്രീ നാരായണ ഗുരുദേവ തത്ത്വങ്ങളിൽ അധിഷ്ഠിതമായ…
ന്യൂയോർക്ക് കേരളാ സമാജം നവനേതൃത്വം ചുമതലയേറ്റു; സജി എബ്രഹാം പ്രസിഡൻറ്, മാത്യുക്കുട്ടി ഈശോ സെക്രട്ടറി
ന്യൂയോർക്ക്: 2025-ൽ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിനെ നയിക്കുവാൻ അൻപത്തിമൂന്നാമത് പ്രസിഡന്റായി സജി എബ്രഹാമും സെക്രട്ടറിയായി മാത്യുക്കുട്ടി ഈശോയും ട്രഷറർ ആയി വിനോദ് കെയാർക്കെയും ട്രസ്റ്റീ ബോർഡ് ചെയർമാനായി വിൻസെന്റ് സിറിയക്കും ചുമതലയേറ്റു. 2024 ഡിസംബർ 14-ന് ശനിയാഴ്ച്ച വൈകിട്ട് ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്റർ ഹാളിൽ വച്ച് നടത്തപ്പെട്ട സമാജം പൊതുയോഗത്തിലാണ് പുതിയ വർഷത്തേക്കുള്ള ചുമതലക്കാരേയും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെയും ഐക്യകണ്ഡേന തെരഞ്ഞെടുത്തത്. 2025 ജനുവരി 11 ശനിയാഴ്ച ഫ്ലോറൽ പാർക്കിലുള്ള ദിൽബാർ ഇന്ത്യൻ റെസ്റ്റോറന്റിൽ കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളും കമ്മറ്റി അംഗങ്ങളും ചുമതലയേറ്റത്. വർഷങ്ങളായി കേരളാ സമാജത്തിൽ സജീവ അംഗമായി പ്രവർത്തിക്കുന്ന പ്രസിഡൻറ് സജി എബ്രഹാം മുൻ വർഷങ്ങളിൽ സമാജത്തിന്റെ സെക്രട്ടറിയായും കമ്മറ്റി അംഗമായും പ്രവർത്തിച്ച് എല്ലാവർക്കും സുപരിചിതനായ വ്യക്തിയാണ്. ഫോമായുടെ സ്ഥാപക അംഗമായ സജി ഫോമാ ബൈലോ കമ്മറ്റി സെക്രട്ടറിയായും…
നയാഗ്ര പാന്തേഴ്സ് നന്മ മലയാളം പ്രവേശനോത്സവവും ന്യൂഇയർ ആഘോഷവും സംഘടിപ്പിച്ചു.
നയാഗ്ര : നയാഗ്ര പാന്തേഴ്സ് നന്മ മലയാളം പ്രവേശനോത്സവവും ന്യൂഇയർ ആഘോഷവും നയാഗ്ര ഔവർ ലേഡി ഓഫ് ദി സ്കാപുലർ പാരിഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു. നൂറോളം രജിസ്റ്റേഡ് കുടുംബങ്ങളും അഞ്ഞൂറോളം അംഗങ്ങളുമുള്ള നയാഗ്ര പാന്തേഴ്സ് നോർത്ത് അമേരിക്കയിലെ, സംഘടനപാടവത്തിലും നേതൃത്വപാടവത്തിലും മറ്റുള്ളവർക്ക് ഏറ്റവും നല്ല മാതൃകയായ സംഘടനയായി ചുരുങ്ങിയ കാലം കൊണ്ട് മാറി. മെമ്പേഴ്സ് ഫാമിലി മീറ്റ് എന്ന പരിപാടിയിൽ കേരള സർക്കാരിന്റെ അംഗീകാരമുള്ള നയാഗ്ര പാന്തേഴ്സ് നന്മ മലയാളം പ്രവേശനോത്സവം പ്രൗഢഗംഭീര സദസ്സിൽ വച്ച് കേരള സർക്കാരിന്റെ സംസ്ക്കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷൻ ഡയറക്ടർ ആയ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ഒപ്പം നയാഗ്ര പാന്തേഴ്സ് പ്രസിഡണ്ട് ഡെന്നി കണ്ണൂക്കാടൻ, ബോർഡ് ചെയർമാൻ തോമസ് ലൂക്കോസ് (ലൈജു), എക്സ് ഒഫീഷ്യൽ ആഷ്ലി ജെ മാങ്ങഴാ, ഡയറക്ടർ ഷെജി ജോസഫ് ചാക്കുംകൽ,…
ജനുവരി 6 ന് അക്രമം നടത്തിയ ആളുകൾക്ക് മാപ്പ് നൽകരുതെന്ന് നിയുക്ത വൈസ് പ്രസിഡന്റ്
ന്യൂയോർക് :ജനുവരി 6 ന് അക്രമം നടത്തിയ ആളുകൾക്ക് മാപ്പ് നൽകരുതെന്ന് നിയുക്ത വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ന്യൂസ് സൺഡേ” യ്ക്ക് നൽകിയ അഭിമുഖത്തിൽ.പറഞ്ഞു.”ഇത് വളരെ ലളിതമാണെന്ന് ഞാൻ കരുതുന്നു, ജനുവരി 6 ന് നിങ്ങൾ സമാധാനപരമായി പ്രതിഷേധിച്ചുവെങ്കിൽ, മെറിക്ക് ഗാർലാൻഡിന്റെ നീതിന്യായ വകുപ്പ് നിങ്ങളെ ഒരു ഗുണ്ടാ സംഘാംഗത്തെപ്പോലെയാണ് പരിഗണിച്ചതെങ്കിൽ, നിങ്ങൾക്ക് മാപ്പ് നൽകണം,” വാൻസ് അവതാരകനായ ഷാനൻ ബ്രീമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “ആ ദിവസം നിങ്ങൾ അക്രമം നടത്തിയെങ്കിൽ, തീർച്ചയായും നിങ്ങൾക്ക് മാപ്പ് നൽകരുത്. അദ്ദേഹം കൂട്ടിച്ചേർത്തു, ജനുവരി 6 ന് ശേഷം അന്യായമായി വിചാരണ ചെയ്യപ്പെട്ട നിരവധി ആളുകളുണ്ടെന്ന് ഞങ്ങൾ കരുതുന്നു. അത് നമ്മൾക്കു തിരുത്തേണ്ടതുണ്ട്.” ജനുവരി 20 ന് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന വാൻസ്, സമ്പദ്വ്യവസ്ഥ, കുടിയേറ്റം, നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്ന് ആദ്യ…
റിമാൻഡ് ! (കവിത): ജയൻ വർഗീസ്
കുണ്ടു കിണറ്റിലെ തവളകളുച്ചത്തിൽ മണ്ഡൂക രാഗങ്ങൾ പാടുപ്പുളയ്ക്കവേ, ഷണ്ഡനൊരുത്തനാ വാതിൽപ്പുറങ്ങളിൽ കുന്തം പിടിച്ചൊരാ ദ്വാരകാ പാലകൻ എന്തൊരു ചന്തമാണിപ്പാട്ടി നെന്നൊരു ചിന്തയിൽ ഷണ്ഡൻ തല കുലുക്കീടവേ, ഹന്ത ! മഹാരാജ പുംഗവൺ ക്രീഡയിൽ പള്ളിയുറങ്ങുവാനെത്തീ യകങ്ങളിൽ ! അന്തഃപുരത്തിനു കാവലായ് നിർത്തിയ ഷണ്ഡൻ ചിരിച്ചത് കുറ്റമായ് ഖഡ്ഗത്തിന്റെ വെള്ളിപ്പുളപ്പിൽ തല തെറിച്ചപ്പോളും പല്ലിളിച്ചാ മുഖം ചുമ്മാ റിമാണ്ടിലായ്
4 ഔൺസോ അതിൽ കുറവോ കഞ്ചാവ് കൈവശം വച്ചാൽ അറസ്റ്റ് ചെയ്യരുതെന്നു ഡാളസ് പോലീസിന് നിർദേശം
ഡാളസ്: 4 ഔൺസോ അതിൽ കുറവോ കഞ്ചാവ് കൈവശം വച്ചാൽ അറസ്റ്റ് ചെയ്യരുതെന്നും ടിക്കറ്റ് നൽകരുതെന്നുമാണു ഡാളസ് പോലീസിന് വെള്ളിയാഴ്ച അയച്ച മെമ്മോയിൽ നിർദ്ദേശം നൽകിയിരിക്കുന്നത് രണ്ട് ഔൺസിൽ താഴെ കഞ്ചാവ് കൈവശം വച്ചിരിക്കുന്ന ആളുകളെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്ന മുൻ നിർദേശം. പ്രൊപ്പോസിഷൻ ആർ നടപ്പിലാക്കുന്നതിലൂടെ, കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റുകൾ നടപ്പിലാക്കുന്ന കാര്യത്തിൽ ഡാളസ് പോലീസ് ഉദ്യോഗസ്ഥർക്ക് പുതിയ മാർച്ചിംഗ് ഓർഡറുകൾ ഉണ്ട്.”ഡാളസ് ഫ്രീഡം ആക്ട്” എന്നും പിന്തുണയ്ക്കുന്നവർ വിളിക്കുന്ന പ്രൊപ്പോസിഷൻ ആർ, നവംബറിലെ തിരഞ്ഞെടുപ്പിൽ 66% വോട്ടോടെ പാസായി. കഴിഞ്ഞ വർഷം, മുൻ ഡാളസ് പോലീസ് മേധാവി എഡ്ഡി ഗാർസിയ ഈ നിർദ്ദേശം പൊതു സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു “എന്റെ അഭിപ്രായത്തിൽ, നിയമപാലകരിൽ 32 വർഷമായി, ഇത് നമ്മുടെ നഗരത്തിലെ ചില പ്രദേശങ്ങളിൽ നിയമവിരുദ്ധ വിൽപ്പന വർദ്ധിപ്പിക്കുന്നതിനും…
ഓസ്റ്റിനിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തി
ഓസ്റ്റിൻ (ടെക്സാസ്):സംസ്ഥാനത്തുടനീളം പകർച്ചവ്യാധി വൈറസ് കേസുകൾ വർദ്ധിച്ചതോടെ ടെക്സസ് അധികൃതർ താമസക്കാരോട് അവരുടെ പക്ഷി തീറ്റകളും കുളിമുറികളും നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നു, ഓസ്റ്റിൻ പ്രദേശത്ത് അടുത്തിടെ പകർച്ചവ്യാധി കണ്ടെത്തിയതും ഇതിൽ ഉൾപ്പെടുന്നു. ഈ മാസം നോർത്ത് ഓസ്റ്റിനിലെ ഒരു കുളത്തിൽ ചത്ത നിലയിൽ കണ്ടെത്തിയ ഒന്നിലധികം വളർത്തു താറാവുകളിൽ വൈറസ് സ്ഥിരീകരിച്ചതായി ടെക്സസ് പാർക്കുകളും വന്യജീവികളും പറയുന്നു. സമൂഹത്തിലെ അംഗങ്ങൾ ശരിയായ മുൻകരുതലുകൾ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്റ്റിൻ പബ്ലിക് ഹെൽത്ത് കഴിഞ്ഞ ആഴ്ച ഒരു പൊതുജനാരോഗ്യ ഉപദേശം നൽകി. “പക്ഷി പനിയിൽ നിന്ന് നിങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം എക്സ്പോഷർ സ്രോതസ്സുകൾ ഒഴിവാക്കുക എന്നതാണ്,” ഉപദേശം പറയുന്നു. “അതായത് കാട്ടുപക്ഷികളുമായും മറ്റ് മൃഗങ്ങളുമായും നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക എന്നാണ്.” താമസക്കാർ രോഗികളോ ചത്തതോ ആയ മൃഗങ്ങളെയോ അവയുടെ കാഷ്ഠത്തെയോ സ്പർശിക്കുന്നത് ഒഴിവാക്കണം, രോഗികളായ മൃഗങ്ങളെ…
