ന്യൂയോർക്ക് : ഡിസംബർ 21-ാം തീയതി അന്തരിച്ച സിറോ മലബാർ സഭയിലെ സീനിയർ വൈദികനും, ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഇടവകയുടെ സ്‌ഥാപക വികാരിയുമായ റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം 2025 ജനുവരി 2, 3 (വ്യാഴം, വെള്ളി), ദിവസങ്ങളിലും, സംസ്കാര ശുശ്രുഷകൾ ജനുവരി 4-ാം തീയതി ശനിയാഴ്ചയും നടക്കും. ജനുവരി 2-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 4:30 മുതൽ 8:30 വരെ യോങ്കേഴ്സിലുള്ള ഫ്ലിൻ മെമ്മോറിയൽ ഫ്യൂണറൽ ഹോമിലും (1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്‌സ്, ന്യൂയോർക്ക് – 10710), ജനുവരി 3-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ രാത്രി 9 മണിവരെ ബ്രോങ്ക്സ് സെൻറ് തോമസ് സിറോ മലബാർ ദേവാലയത്തിൽ (810 ഈസ്റ്റ് , 221 സ്ട്രീറ്റ്, ബ്രോങ്ക്സ്, ന്യൂയോർക്ക് 10467) വച്ചും നടത്തുന്നതാണ്. സംസ്കാര ശുശൂഷകൾ ജനുവരി…
Category: AMERICA
ഈ മന്ദസ്മിതം അഴകിന്റെ അടയാളം!: ഡോ. ജോര്‍ജ് കാക്കനാട്ട്
*മിസിസ് യുഎസ്എ സൗന്ദര്യ മത്സരങ്ങളില്‍ ഒറ്റ വര്‍ഷം മൂന്ന് കിരീടം നേടിയ സ്മിത ഭാസി സഞ്ജീവിന്റെ ജീവിതം പ്രചോദനമേകുന്നത്* ആ ചുവടുകളില്‍ ഉണ്ട് ആത്മവിശ്വാസം. ആ മന്ദഹാസത്തിലുണ്ട് അഴകിന്റെ പനിനീര്‍ സുമങ്ങള്‍. ഇത് സ്മിത ഭാസി സഞ്ജീവ്. യുഎസിലെ സൗന്ദര്യ വേദികളില്‍ അഗ്നിപടര്‍ത്തുന്ന മലയാളി യുവതി. ഒന്നും രണ്ടുമല്ല യുഎസില്‍ ഒറ്റ വര്‍ഷം കൊണ്ട് മൂന്നു കിരീടങ്ങളാണ് സ്മിത ചൂടിയത്. മിസിസ് യുഎസ്എ സൗന്ദര്യ മത്സരത്തിലാണ് സ്മിതയുടെ മന്ദസ്മിതം കിരീടം ചാര്‍ത്തിയത്. നോര്‍ത്ത് കരോലിനയിലെ റാലിഹില്‍ മേയില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ മിസിസ് യുഎസ്എ എടിഎ നോര്‍ത്ത് കരോലിനയായി കിരീടം നേടിയാണ് സ്മിതയുടെ തുടക്കം. എടിഎ പ്രസിഡന്റ് മധു ബൊമ്മിനെനിയാണ് കിരീടം സമ്മാനിച്ചതെന്ന് സ്മിത അഭിമാനത്തോടെ പറയുന്നു. ജൂണില്‍ അറ്റ്ലാന്റയിലെ ജോര്‍ജിയ വേള്‍ഡ് കോണ്‍ഗ്രസ് സെന്ററില്‍ നടന്ന മിസിസ് യുഎസ്എ എടിഎ നാഷണല്‍സിലും കിരീടം സ്മിതയുടെ ശിരസ്സിലെത്തി.…
ഇവിടെ കാറ്റിന് സുഗന്ധം – പ്രവാസി സാഹിത്യാരാമത്തിൽ വസന്തം ! (നിരീക്ഷണം): ജയൻ വർഗീസ്
മലയാള ഭാഷയും സാഹിത്യവും കേരളത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങി നിന്ന ഒരു കാലമുണ്ടായിരുന്നു. അതിലുപരി സവർണ്ണ സദസ്സുകളിലെ പണ്ഡിത സംവാദങ്ങളിൽ അകത്തമ്മമാരുടെ അടക്കത്തോടെ ശബ്ദമില്ലാതിരുന്ന ഒരു കാലം. ആഢ്യന്മാരുടെ അരസിക രചനകൾ പോലും അത്യുദാത്തമെന്നു വാഴ്ത്തിപ്പാടുവാൻ അവരുടെ ആശ്രിതന്മാരുണ്ടായിരുന്നു. കുമാരനാശാനേയും ചങ്ങമ്പുഴയേയും പോലുള്ള പ്രതിഭാ ശാലികളുടെവരവോടെയാണു് അരമനകളിൽ അടങ്ങി നിന്ന മലയാള സാഹിത്യം സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായുനുകർന്നതും, ജന ജീവിതത്തിന്റെ കണ്ണീരും പുഞ്ചിരിയും ഏറ്റു വാങ്ങി മനുഷ്യാവസ്ഥയുടെ മഹത്തായഅടയാളങ്ങളായി അടയാളപ്പെടുത്തപ്പെട്ടതും. മണ്മറഞ്ഞു പോയ സ്വന്തം മാതാ പിതാക്കളുടെ ഓർമ്മച്ചിത്രങ്ങൾ നെഞ്ചകത്ത് ചേർത്തു വച്ച് കൊണ്ട് കടലുകൾകടന്നു പോയി ഇര തേടുന്ന മലയാളി ‘മാമലകൾക്കപ്പുറത്തു മരത്തകപ്പട്ടുടുത്തു മലയാളമെന്നൊരു നാടുണ്ട് എന്നും, തൈത്തെങ്ങിൻ തണലത്ത് താമര വളയിട്ട കിളിചുണ്ടു പോലൊരു പെണ്ണുണ്ട് ‘ എന്നും പാടിയപ്പോൾ അവന്റെ ഓർമ്മച്ചെപ്പിൽ അവൻ സൂക്ഷിച്ചു വച്ച അതിമനോഹരമായ കുന്നിക്കുരുക്കളിലെ ആരെയും മോഹിപ്പിക്കുന്ന ആ ചുവപ്പ്…
ഒറ്റ സ്നാപ്പിൽ ഒതുക്കാനാകാത്ത ജനുവരി സ്മരണകൾ: ബി. അശോക് കുമാർ
ഞാൻ, ആകാശവാണിയുടെ മംഗലാപുരം നിലയത്തിൽ നിന്നും വിരമിച്ചിട്ട് അധിക ദിവസമായിട്ടില്ല. ഒരു വൈകുന്നേരം, തൃശ്ശൂരിലെ പുത്തൂർ പഞ്ചായത്തിലെ മരത്താക്കര ബൈപാസിനരികിലുള്ള എന്റെ വീട്ടിൽ നിന്നും തൊട്ടടുത്തുള്ള കുഞ്ഞനമ്പാറയിലെ ഒരു സുഹൃദ് സന്ദർശനത്തിനു ശേഷമുള്ള മടക്കത്തിലുള്ള കാൽനടയാത്രയിലാണ്, ‘പ്രൊഫെസർ കെ കെ ഭാസ്കരൻ മെമ്മോറിയൽ വായനശാല’ വർഷങ്ങൾക്കു ശേഷം ദൃഷ്ടിയിൽ പെടുന്നത്. കേരളത്തിനു പുറത്തെ വർഷങ്ങളായുള്ള ജീവിതം നാട്ടിൽ കൊണ്ടു വന്ന മാറ്റങ്ങളെ മനസ്സിൽ ഒന്നോടിച്ചു വിടാറാണ് പതിവ്. ഔദ്യോഗിക ജീവിതത്തിൽ കുടുംബവും ഒപ്പം ഉണ്ടാകുമെന്നതിനാൽ ഒഴിച്ചു കൂടാത്ത കാര്യങ്ങൾക്കല്ലാതെ നാട്ടിൽ വരുന്നതും പതിവില്ല. അതുകൊണ്ടു തന്നെ, മുൻപു കണ്ട നാട്ടുകാഴ്ചകൾ പലതും ഇന്നില്ല. പുതിയ കാഴ്ചകൾ ധാരാളമുണ്ട് താനും. വായനശാലയെ ആകെ ഒന്നു നോക്കി നടപ്പ് തുടർന്നു. ഇരുപത്തഞ്ച് വർഷങ്ങൾക്കു മുൻപ് പണിത കെട്ടിടമാണ്. വർഷാവർഷമുള്ള പഞ്ചായത്തിന്റെ വെള്ളപൂശൽ മുറയ്ക്കു നടക്കുന്നുണ്ടെന്നൊഴിച്ചാൽ വേറെ പറയത്തക്ക മാറ്റമൊന്നും വന്നിട്ടില്ല.…
ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റ് മെയ് 24 ന്ഹ്യൂസ്റ്റണിൽ ; കെങ്കേമമാക്കുവാൻ ഷാൻ റഹ്‌മാൻ മ്യൂസിക് ഷോയും
ഹൂസ്റ്റൺ: വർണ്ണപ്പകിട്ടാർന്ന പരിപാടികൾ, നയന മനോഹര കാഴ്ചകളൊരുക്കി ഫാഷൻ ഷോ, “മെയ് ക്വീൻ” സൗന്ദര്യ മൽസരം ഒപ്പം ആസ്വാദക ലക്ഷങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഷാൻ റഹ്‌മാൻ ലൈവ് ഇൻ മ്യൂസിക് ഷോയും വൈവിധ്യമാർന്ന നിരവധി പരിപാടികൾ കോർത്തിണക്കി 12 മണിക്കൂർ നീളുന്ന മുഴു ദിന പരിപാടികളുമായി ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവതരിപ്പിക്കുന്ന “ഇന്ത്യ ഫെസ്റ്റ് – 2025 ന്റെ കിക്ക് ഓഫ് ചടങ്ങുകൾ സാമൂഹ്യ സാംസ്‌കാരിക നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേമായി. ഓൺലൈൻ പത്ര രംഗത്ത്, എല്ലാ ദിവസവും പുത്തൻ വാർത്തകളുമായി നിറസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞ ഗ്ലോബൽ ഇന്ത്യൻ ന്യൂസ് കേരളത്തിൽ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തങ്ങൾ ശ്രദ്ധേയമാണ്. 2023 മെയ് മാസം നടത്തിയ ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവാർഡ് നൈറ്റ് പ്രവാസി അവാർഡ് നൈറ്റുകളിൽ വേറിട്ടതും ഏറ്റവും ജനശ്രദ്ധ പിടിച്ചു പറ്റിയതുമായിരുന്നു. ഡിസംബർ 26 വ്യാഴാഴ്‌ച…
ഡാലസിൽ അന്തരിച്ച ജോൺ അലക്‌സാണ്ടർ ആന്ത്രാപ്പറിൻ്റെ ആകസ്‌മിക വിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു
ഡാളസ് : പ്രശസ്ത മനുഷ്യസ്‌നേഹിയും വിജയകരമായ സംരംഭകനും കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ മികച്ച പിന്തുണക്കാരനുമായ ശ്രീ. ജോൺ അലക്‌സാണ്ടർ ആന്ത്രാപ്പറിൻ്റെ (76) ആകസ്‌മിക വിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ ദീർഘകാല അംഗവും അഭ്യുദയകാംക്ഷിയുമായിരുന്നു ശ്രീ ജോൺ ആന്ത്രപ്പർ. അദ്ദേഹം തുടക്കം മുതലേ ഇന്ത്യ കൾച്ചറൽ & എജ്യുക്കേഷൻ സെൻ്ററിൽ അംഗവും ഉദാരമായ സാമ്പത്തിക സംഭാവനയും നൽകിയിരുന്നു. ദുഃഖത്തിൽ കഴിയുന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും കേരള അസോസിയേഷൻ ഓഫ് ഡാളസ് ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി സെക്രട്ടറിയുടെ അറിയിപ്പിൽ പറഞ്ഞു.
ഏറ്റവും കൂടുതൽ കാലം ജീവിച്ച മുന്‍ യു എസ് പ്രസിഡന്റ് ജിമ്മി കാർട്ടർ 100-ാം വയസ്സിൽ അന്തരിച്ചു
ജോര്‍ജിയ: അമേരിക്കയിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന പ്രസിഡൻ്റ് ജിമ്മി കാർട്ടർ 100-ാം വയസ്സിൽ അന്തരിച്ചു. ജോർജിയയിലെ പ്ലെയിൻസിലെ വസതിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. അദ്ദേഹത്തിന് 100 വയസ്സുണ്ടെന്ന് കാർട്ടർ സെൻ്റർ അറിയിച്ചു. ലളിതമായ ജീവിതത്തിനും മനുഷ്യത്വപരമായ സേവനങ്ങൾക്കും പേരുകേട്ട കാർട്ടർ 1977 മുതൽ 1981 വരെ യു എസ് പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിൻ്റെ ഭരണത്തിനുശേഷം, കാർട്ടർ സെൻ്റർ സ്ഥാപിച്ചുകൊണ്ട് മനുഷ്യാവകാശങ്ങൾക്കും ആഗോള സമാധാനത്തിനും അഭൂതപൂർവമായ സംഭാവനകൾ അദ്ദേഹം നൽകി. ലാളിത്യത്തിൻ്റെയും സേവനത്തിൻ്റെയും പ്രചോദനത്തിൻ്റെയും പ്രതീകമായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം. ജോർജിയയിൽ നിന്നുള്ള സത്യസന്ധനായ നിലക്കടല കർഷകനായ ജിമ്മി കാർട്ടർ, മോശം സമ്പദ്‌വ്യവസ്ഥയോടും ഇറാൻ ബന്ദി പ്രതിസന്ധിയോടും യുഎസ് പ്രസിഡന്റായി പോരാടി. എന്നാൽ, ഇസ്രായേലും ഈജിപ്തും തമ്മിൽ സമാധാനം സ്ഥാപിക്കുകയും പിന്നീട് തൻ്റെ മാനുഷിക പ്രവർത്തനത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്തു. ഞങ്ങളുടെ സ്ഥാപകൻ, മുൻ പ്രസിഡൻ്റ് ജിമ്മി…
2024-ലേക്ക് ഒരു തിരിഞ്ഞു നോട്ടം: ജോര്‍ജ്ജ് ഓലിക്കല്‍
മാനവ ചരിത്രത്തില്‍ നിന്ന് ഒരു വര്‍ഷത്തെ കൂടി പിന്നിലാക്കി കൊണ്ട് ലോകം പുതിയൊരു വര്‍ഷത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ 2024 ലേക്ക് ഒരു തിരനോട്ടം നടത്തുകയാണ്. ഇന്റര്‍നെറ്റും, ടിക്ടോക്കും, സോഷ്യല്‍ മീഡിയകളും, എ.ഐയും മറ്റ് സാങ്കേതിക വിദ്യകളും അരങ്ങു വാഴുന്ന ഈ കാലഘട്ടത്തില്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും ചിന്താധാരയില്‍ സമൂലമായ പരിവര്‍ത്തനം സംഭവിച്ചു കൊണ്ടിരിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടാകുന്ന വിജ്ഞാന വിസ്പ്പോടനങ്ങള്‍ മനുഷ്യജീവിതങ്ങളെ ആയാസകരമാക്കുന്നതിലുപരി അശാന്തിയും അസ്സമാധാനവും ഉണ്ടാക്കിയ വര്‍ഷമായിരുന്നു 2024. ഒന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ ലോകമന:സ്സാഷിയെ പിടിച്ചു കുലുക്കിയ നിരവധി സംഭവവികാസങ്ങള്‍ക്ക് 2024 സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. മതങ്ങള്‍ മനുഷ്യരെ സന്മാര്‍ഗ്ഗത്തിലേയ്ക്കും, സമാധാനത്തിലേയ്ക്കും നയിക്കാനായി രുപം കൊണ്ടതാണ്. എന്നാല്‍ ലോകത്തിലെ പ്രബല മതങ്ങളുടെ ഉല്‍ഭവസ്ഥാനങ്ങൾ ഇന്ന് അസമാധാനങ്ങളുടെ പ്രഭവ കേന്ദ്രമായി തീര്‍ന്നിരിക്കുകയാണ്. മതത്തിന്റെയും ദൈവങ്ങളുടെയും പേരിലാണ് ലോകത്തിന്ന് ഏറ്റവും കൂടുതല്‍ അതിക്രമങ്ങളും കൊലപാതകങ്ങളും യുദ്ധങ്ങളും നടക്കുന്നുന്നത്. ഇത് തികച്ചും…
ടെക്‌സാസിലും മിസിസിപ്പിയിലും വീശിയടിച്ച ചുഴലിക്കാറ്റിൽ 2 മരണം
ഹൂസ്റ്റൺ : ടെക്‌സാസിലും മിസിസിപ്പിയിലും ശനിയാഴ്ചയുണ്ടായ നിരവധി ചുഴലിക്കാറ്റുകൾ വീടുകൾക്ക് കേടുപാടുകൾ വരുത്തുകയും വാഹനങ്ങൾ മറിഞ്ഞുവീഴുകയും ചെയ്‌തതിനെ തുടർന്ന് കുറഞ്ഞത് രണ്ട് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹ്യൂസ്റ്റണിന് തെക്ക് സ്ഥിതി ചെയ്യുന്ന ലിവർപൂൾ പ്രദേശത്ത് ഒരാൾ മരിച്ചു, നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് ബ്രസോറിയ കൗണ്ടി ഷെരീഫ് ഓഫീസ് വക്താവ് മാഡിസൺ പോൾസ്റ്റൺ പറഞ്ഞു. ഹ്യൂസ്റ്റൺ പ്രദേശത്ത് കുറഞ്ഞത് ആറ് ചുഴലിക്കാറ്റുകളെങ്കിലും ഉണ്ടായതായും ലിവർപൂളിനും ഹിൽക്രെസ്റ്റ് വില്ലേജിനും ആൽവിനും ഇടയിൽ കൗണ്ടിയിൽ “ഒന്നിലധികം ടച്ച്ഡൗൺ പോയിൻ്റുകൾ” ഉണ്ടെന്നും പോൾസ്റ്റൺ പറഞ്ഞു. ഇതുവരെ പത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും നാശനഷ്ടത്തിൻ്റെ വ്യാപ്തി നിർണ്ണയിക്കാൻ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. ഹൂസ്റ്റണിൻ്റെ വടക്ക്, കാറ്റിയിലും പോർട്ടർ ഹൈറ്റ്‌സിലും മൊബൈൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു, അവിടെ ഒരു ഫയർ സ്റ്റേഷൻ്റെ വാതിലുകൾ തകർന്നതായി…
റ്റി. എം. വർഗീസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: പ്ലാങ്കമൺ, അയിരൂർ സ്വദേശിയും ചെറുകര തടത്തിൽ ഭവനത്തിൽ പരേതനായ തോമസ് മാത്യൂവിൻ്റെയും പരേതയായ മറിയാമ്മ മാത്യുവിന്റെയും 8 മക്കളിൽ മൂന്നാമത്തെ മകനായ റ്റി.എം. വർഗ്ഗീസ്.ഡാളസിൽ അന്തരിച്ചു. 1986 ൽ ന്യൂയോർക്കിൽ വന്ന വർഗ്ഗീസും കുടുംബവും ഗവൺമെൻറ് സർവീസിൽ ജോലി ചെയ്ത് വിരമിച്ചതിനു ശേഷം 2014 ൽ ഡാളസിൽ സ്ഥിര താമസത്തിന് തുടക്കം കുറിച്ചു. ആത്മീയ വിഷയങ്ങൾക്കും ആരാധനക്കും മുൻഗണന കൊടുത്തിരുന്ന വർഗ്ഗീസ് കരോൾട്ടൻ ബഥേൽ റിവൈവൽ സഭയുടെ സജീവ സാന്നിധ്യമായിരുന്നു. സഹധർമ്മിണി അന്നമ്മ കണ്ണേത്ത് കുടുംബമാണ്. മക്കൾ: ബ്ലിസ്, ബ്ലെസ്. പൊതുദർശനം : 29th Sunday 5pm & Monday 9am. 13930 Distribution way Farmers branch.Tx.75234 on 29th Sunday @5pm Funeral service: Furneaux cemetery 3650 Cemetery Hill road, Carrollton.Tx.75007 on 30th Monday 12.30.pm വാർത്ത: രാജു…
