ഡാളസ് മേഖലാ റിപ്പബ്ളിക്കൻ കൺസെർവറ്റീവ് ഫോറം ട്രം‌പിന്റെ ചരിത്ര വിജയം ആഘോഷിച്ചു

റോക്ക് വാൾ (ഡാളസ് ): ഡൊണാൾഡ് ട്രംപിന്റെ ചരിത്ര വിജയം അമേരിക്കയുടെ ഭരണഘടനയും അമേരിക്കൻ മൂല്യങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങൾ നൽകിയ അംഗീകാരമാണെന്ന് റിപ്പബ്ലിക്കൻ പാർട്ടി ടെക്സാസ് സംസ്ഥാന അദ്ധ്യക്ഷനും മലയാളിയുമായ എബ്രഹാം ജോർജ് പറഞ്ഞു അമേരിക്കന്‍ പ്രസിഡണ്റ്റായി ഡൊണാള്‍ഡ്‌ ട്രമ്പ്‌ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിൻറെ വിജയഘോഷത്തിനായി റോക്ക് വാൾ എവെന്റ്റ് സെന്ററിൽ ഞായറാഴ്ച വൈകീട്ട് 7 മണിക് ചേര്‍ന്ന മലയാളി റിപ്പബ്ളിക്കന്‍ ഫോറം ഓഫ്‌ ടെക്സാസ്‌ ഡാളസ് ചാപ്റ്ററിന്റെ സമ്മേളത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എബ്രഹാം ജോർജ്.അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ ഒന്നായിരുന്നു ബൈഡന്‍-ഹാരിസ്‌ ഭരണമെന്നും അതിനു ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ്‌ ഡെമോക്രറ്റിക്‌ പാര്‍ട്ടിക്ക്‌ പൊതു തിരഞ്ഞെടുപ്പില്‍ നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാസ്റ്റർ ഷാജി കെ ഡാനിയേലിന്റെ പ്രാര്ഥനയോടെയാണ് സമ്മേളനം ആരംഭിച്ചത് .ലിയ നെബു ദേശീയഗാനം ആലപിച്ചു. ടെക്സസ് കൺസർവേറ്റീവ് ഫോറം ഡാളസ് മേഖല പ്രസിഡന്റ് നെബു കുര്യാക്കോസ്…

എക്യുമെനിക്കല്‍ സണ്‍ഡേ സ്‌കൂള്‍ ഫെസ്റ്റിവലില്‍ ബെന്‍സന്‍വില്ല ഇടവകയുടെ മിന്നുന്ന പ്രകടനം

ചിക്കാഗോ: ചിക്കാഗോയിലെ അപ്പസ്‌തോലിക സഭകളുടെ കൂട്ടായ്മയായ ചിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ക്രൈസ്തവ സഭകളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് സണ്‍ഡേ സ്‌കൂള്‍ ഫെസ്റ്റിവല്‍ നവംബര്‍ 16നു ചിക്കാഗോയിലെ ബെന്‍സന്‍വില്ലില്‍ നടത്തി. സേക്രഡ്ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയമാണ് ഈ കലാമേളയ്ക്ക് ആതിഥ്യമരുളിയത്. നൂറു കണക്കിനു കുട്ടികള്‍പങ്കെടുത്ത സണ്‍ഡേ സ്‌കൂള്‍ ഫെസ്റ്റിവലില്‍ ബെന്‍സന്‍വില്ല തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഇടവക മിന്നും പ്രകടനം കാഴ്ചവെച്ചു. റവ. തോമസ് മാത്യു, റ്റീന തോമസ് നെടുവാമ്പുഴ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. കുഞ്ഞുങ്ങളുടെ ക്രൈസ്തവ വിശ്വാസ ജീവിതത്തെ ആഴപ്പെടുത്താന്‍ ഉപകരിക്കുന്ന മത്സരയിനങ്ങളാണ് ഈ കലാമേളയില്‍ ഉള്‍പ്പെടുത്തിയിരിരുന്നത്. മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ രക്ഷാധികാരികളായ എക്യുമെനിക്കല്‍ കൗണ്‍സിലിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത് റവ. സഖറിയാ തേലാപ്പിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പ (പ്രസിഡന്റ്), റവ. ജോ വര്‍ഗീസ് മലയില്‍ (വൈസ് പ്രസി), പ്രേംജിത്ത് വില്യം (സെക്രട്ടറി),…

റോ ഫാം ഡയറിയുടെ പാലില്‍ പക്ഷിപ്പനി വൈറസ് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍

കാലിഫോർണിയ: ഫ്രെസ്‌നോ ആസ്ഥാനമായുള്ള റോ ഫാം ഡയറിയിൽ നിന്നുള്ള അസംസ്‌കൃത പാലിൻ്റെ റീട്ടെയിൽ സാമ്പിളിൽ പക്ഷിപ്പനി വൈറസ് കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. സാൻ്റാ ക്ലാര കൗണ്ടി പബ്ലിക് ഹെൽത്ത് ഓഫീസിലെ ഉദ്യോഗസ്ഥരാണ് സാമ്പിൾ ശേഖരിച്ചത്, അവർ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നുള്ള അസംസ്കൃത പാൽ ഉൽപന്നങ്ങൾ “ഉപഭോക്തൃ സംരക്ഷണത്തിൻ്റെ രണ്ടാം നിരയായി” പരീക്ഷിച്ചു. സംസ്ഥാനത്തുനിന്നും കൗണ്ടിയിൽ നിന്നുമുള്ള പ്രസ്താവനകൾ പ്രകാരം നവംബർ 21 ന് “ഒരു റീട്ടെയിൽ ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങിയ അസംസ്കൃത പാലിൻ്റെ ഒരു സാമ്പിളിൽ” കൗണ്ടി ഉദ്യോഗസ്ഥർ വൈറസ് തിരിച്ചറിഞ്ഞു. കൗണ്ടി വെള്ളിയാഴ്ച സ്റ്റോറുകളുമായി ബന്ധപ്പെടുകയും അസംസ്കൃത പാൽ വിൽപ്പനയിൽ നിന്ന് പിൻവലിക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു. യുസി ഡേവിസിലെ കാലിഫോർണിയ അനിമൽ ഹെൽത്ത് ആൻഡ് ഫുഡ് സേഫ്റ്റി ലബോറട്ടറി സിസ്റ്റം ശനിയാഴ്ച പരിശോധനാ ഫലങ്ങൾ സ്ഥിരീകരിച്ചു. കാലിഫോർണിയയിലുടനീളം, 29 പേർ വൈറസിന്…

യു ഡി എഫ് വിജയം യു കെയിൽ ആഘോഷമാക്കി ഓ ഐ സി സി (യു കെ); മാഞ്ചസ്റ്ററിലും ബാസിൽഡണിലും ആഹ്ലാദപ്രകടനവും മധുരവിതരണവും

യു കെ: കേരളത്തിലെ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥികൾ നേടിയ അവിസ്മരണീയ വിജയത്തിൽ ഓ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തിൽ യു കെയിലെ വിവിധ സ്ഥലങ്ങളിൽ ആഹ്ലാദ പ്രകടനങ്ങളും മധുര വിതരണവും സംഘടിപ്പിച്ചു. പലയിടങ്ങളിലും പ്രവർത്തകർ കേക്ക് മുറിച്ചു സന്തോഷം പങ്കിടുകയും കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായി ആഹ്ലാദപ്രകടനം സംഘടിപ്പിക്കുകയും ചെയ്തു. യു കെയിലെ മാഞ്ചസ്റ്ററിലും ബാസിൽഡണിലും സംഘടിപ്പിച്ച വിജയാഘോഷ പരിപാടികൾ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ ബോൾട്ടനിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് നേതൃത്വം നൽകി. നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, റീജിയൻ പ്രതിനിധികളായ ജിപ്സൺ ജോർജ് ഫിലിപ്സ്, സജി വർഗീസ്…

ശാമുവേൽ ഫിലിപ്പ് ഒറ്റത്തെങ്ങിൽ ഡിട്രോയിറ്റിൽ അന്തരിച്ചു

മിഷിഗൺ: ആനപ്രമ്പാൽ ഒറ്റത്തെങ്ങിൽ കുടുംബാംഗമായ ശാമുവേൽ ഫിലിപ്പ് (ജോയിച്ചൻ-87) ഡിട്രോയിറ്റിൽ അന്തരിച്ചു. ഒറ്റത്തെങ്ങിൽ പരേതരായ ഒ പി ഫിലിപ്പിന്റേയും (പീലി സാർ) ശോശാമ്മ ഫിലിപ്പിന്റേയും മകനായ ശാമുവേൽ ഫിലിപ്പ് ഇന്ത്യൻ റെയിൽവേ, റെക്കോർഡ് സർവീസ് കോർപ്പറേഷൻ എന്നിവടങ്ങളിൽ സേവനം അനുഷ്ടിച്ചു വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. പൊതുദർശനം നവംബർ 29 വെള്ളിയാഴ്ച്ച വൈകിട്ട് 4:30 മണി മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ. ശവസംസ്കാര ശുശ്രൂഷകൾ നവംബർ 30 ശനിയാഴ്ച്ച രാവിലെ 8:30 മണി മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വെച്ചും തുടർന്ന് ഗ്ലെൻ ഈഡൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിലും നടക്കും. ഭാര്യ: തടിയൂർ പൂഴിക്കാലയിൽ കുടുംബാംഗമായ സൂസമ്മ ഫിലിപ്പ് (ശാന്തമ്മ). മക്കൾ: സൂസൻ കോശി, സജു ഫിലിപ്പ്, ജോൺസൺ ഫിലിപ്പ്, ആലീസ് ജോൺ മരുമക്കൾ: ജോൺസൺ കോശി, ജെസ്സി ഫിലിപ്പ്, റീന ഫിലിപ്പ്, അലൻ ജോൺ…

ഭ്രൂണഹത്യ നടത്തിയതിന് കൊലപാതകക്കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ടു

സിൽവർ സ്പ്രിംഗ് (മേരിലാൻഡ്) : മോണ്ട്‌ഗോമറി കൗണ്ടിയുടെ ചരിത്രത്തിൽ ആദ്യമായി, ഒരു മനുഷ്യൻ ജീവനുള്ളതും എന്നാൽ ജനിക്കാത്തതുമായ ഭ്രൂണത്തിൻ്റെ മരണത്തിന് കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു. കാമുകി ഡെനിസ് മിഡിൽടണിൻ്റെയും അവളുടെ ഗർഭസ്ഥ ശിശുവിൻ്റെയും മരണത്തിന് ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് രണ്ട് കേസുകളിൽ സിൽവർ സ്പ്രിംഗിലെ ടോറി ഡാമിയൻ മൂറിനെ (33) ജൂറി ശിക്ഷിച്ചു.പരോളിന് സാധ്യതയില്ലാതെ ജീവപര്യന്തം തടവ് ശിക്ഷയാണ് മൂർ നേരിടുന്നത്. അദ്ദേഹത്തിൻ്റെ ശിക്ഷാവിധി 2025 മാർച്ച് 28 ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. മരിക്കുമ്പോൾ മിഡിൽടൺ എട്ടര മാസം ഗർഭിണിയായിരുന്നു, അവളുടെ ഗർഭധാരണം ഡോക്ടർമാർ പിന്നീട് സ്ഥിരീകരിച്ചു. കൈത്തോക്ക് ഉപയോഗിച്ചതിന് രണ്ട് കേസുകൾ, ഗർഭിണിയായ ഒരാൾക്കെതിരായ അതിക്രമം, ഒരു തോക്ക് അനധികൃതമായി കൈവശം വച്ചതിന് ഒരു കുറ്റം എന്നിവയിലും മോർ കുറ്റക്കാരനാണെന്ന് കണ്ടെത്തി. മെയ് മാസത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഷെൽ സ്റ്റേഷൻ ജീവനക്കാരനായ 61 കാരനായ അയലെവ്…

പോപ്പിലെത്തിയ മാർത്തോമ്മാ സുന്നഹദോസ് (ലേഖനം): കാരൂർ സോമൻ, ചാരുംമൂട്

ഏഷ്യയിൽ നിന്നുള്ള മാർത്തോമ്മ സുറിയാനി സഭയുടെ ഉന്നത സുന്നഹദോസ് തിരുമേ നിമാരുമായി 2024 നവംബർ 11-ന് ഫ്രാൻസിസ് മാർപ്പാപ്പ ചരിത്രത്തിലാദ്യമായി കൂടിക്കാഴ്ച നടത്തി അറിയിച്ചത് പൗരസ്ത്യ പാശ്ചാത്യ സഭകൾ പരസ്പരം കേടുപാടില്ലാത്ത പാലമുണ്ടാക്കുന്ന പദ്ധതിയാണ്. അതിന് നേതൃത്വം വഹിച്ചത് മാർത്തോമ്മ സഭയിലെ റവ.ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. ഇതിനിടയിൽ ധാരാളം കുപ്രചാരണങ്ങളിൽ ഒന്ന് കണ്ടത് മാർത്തോമ്മ സഭയിലെ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് എന്നാണ്. തലയില്ലാത്ത സോഷ്യൽ മീഡിയയിൽ ധാരാളം ഇകഴ്ത്തൽ, പുകഴ്ത്തൽ കാണാറുണ്ട്. സാമാന്യം സാക്ഷരതാ ബോധമുള്ളവർ, സാമാന്യബോധമില്ലാത്ത അധിക പ്രസംഗികളെ തിരിച്ചറിയുന്നവരാണ്. സമൂ ഹത്തിൽ ഈ കൂട്ടർ ചെയ്യുന്ന ദ്രോഹം ചില്ലറയല്ല. ചിലരുടെ ആത്മസംതൃപ്തിക്കായി സാമൂഹ്യ മാധ്യമങ്ങളിൽ പലതും തള്ളാറുണ്ട്. മാർത്തോമ്മ സഭയിലെ ഒരു ആദ്ധ്യാല്മികാചാര്യനാണ് റവ.ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. അദ്ദേഹത്തെ നേരിട്ടറിയാ വുന്നവർക്ക് ഈ കാട്ടുന്ന വാചാലത,…

ഇലോൺ മസ്‌ക് ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി

ഫോർബ്‌സിൻ്റെ കണക്കനുസരിച്ച്, ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി എലോൺ മസ്‌ക് മുമ്പത്തെ എല്ലാ റെക്കോർഡുകളും ഔദ്യോഗികമായി മറികടന്നു. വാഷിംഗ്ടണ്‍: ഫോർബ്‌സിൻ്റെ കണക്കനുസരിച്ച്, ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ഇലോൺ മസ്‌ക് മുമ്പത്തെ എല്ലാ റെക്കോർഡുകളും ഔദ്യോഗികമായി മറികടന്നു. ടെസ്‌ലയുടെയും സ്‌പേസ്എക്‌സിൻ്റെയും സിഇഒയുടെ ആസ്തി അതിശയിപ്പിക്കുന്ന 334.3 ബില്യൺ ഡോളറിലെത്തി, ഇത് അദ്ദേഹത്തെ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ധനികനാക്കുന്ന സുപ്രധാന നാഴികക്കല്ലാണ്. യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ശേഷം ടെസ്‌ലയുടെ ഓഹരി വിലയിൽ 40% വർധനയുണ്ടായതിനെ തുടർന്നാണ് ഈ ശ്രദ്ധേയമായ നേട്ടം. ടെസ്‌ലയുടെ ഓഹരികൾ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മൂല്യത്തിലേക്ക് കുതിച്ചു, ഏറ്റവും പുതിയ ട്രേഡിംഗ് സെഷനിൽ ഒരു ഷെയറിന് $352.56 എന്ന നിലയിലെത്തി, ഈ വർദ്ധനവ് മസ്‌കിൻ്റെ സമ്പത്തിന് പ്രയോജനം ചെയ്തു. 7 ബില്യൺ ഡോളറിൻ്റെ ഈ നേട്ടം മസ്‌കിനെ മുൻകാല റെക്കോർഡായ 320.3 ബില്യൺ…

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ടെയ്‌ലർ സ്വിഫ്റ്റിൻ്റെ മ്യൂസിക് ഷോയില്‍ നൃത്തം ചെയ്തു

ടൊറന്റൊ: പോപ്പ് ഗായിക ടെയ്‌ലർ സ്വിഫ്റ്റ് അടുത്തിടെ ടൊറൻ്റോയിൽ നടത്തിയ ഇറഷർ ടൂറിനിടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പങ്കെടുത്തു. കച്ചേരിക്കിടെ ജസ്റ്റിൻ ട്രൂഡോ നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ടൊറൻ്റോയിലെ റോജേഴ്‌സ് സെൻ്ററിലായിരുന്നു കച്ചേരി. ടെയ്‌ലർ “യു ഡോണ്ട് ഓൺ മീ” പാടിത്തുടങ്ങിയപ്പോൾ, ജസ്റ്റിൻ ട്രൂഡോയ്ക്ക് തൻ്റെ ചുവടുകൾ തടയാനായില്ല, അദ്ദേഹവും ഒപ്പം നൃത്തം ചെയ്തു. കൈകൊണ്ട് ആംഗ്യം കാണിച്ച് നൃത്തച്ചുവടുകൾ കാണിച്ചു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ ആരാധകർ പ്രതികരണവുമായി രംഗത്തെത്തി. ടെയ്‌ലർ സ്വിഫ്റ്റിൻ്റെ ടൂർ ഗൈഡിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ഉപയോക്താവ് എക്‌സിൽ ഈ വീഡിയോ പങ്കിട്ടു, “കാനഡയുടെ പ്രധാനമന്ത്രിയായ 52 വയസ്സുള്ള ഒരാൾ ടൊറൻ്റോയിലെ ടെയ്‌ലർ സ്വിഫ്റ്റിൻ്റെ കച്ചേരിയിൽ 14 വയസ്സുള്ള കുട്ടിയെപ്പോലെ നൃത്തം ചെയ്യുന്നു” എന്ന് എഴുതി. ടെയ്‌ലർ…

‘who am I’ മ്യൂസിക്ക് ആല്‍ബം മാത്യു കുഴല്‍നാടന്‍ എംഎല്‍എ പ്രകാശനം ചെയ്തു

ഫ്‌ളോറിഡ: ഓര്‍ലാന്‍ഡോയില്‍ വച്ച് നടന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ സമ്മേളന ചടങ്ങില്‍ വച്ച് ഡോ. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ‘who am I’ എന്ന മ്യൂസിക്ക് ആല്‍ബം പ്രകാശനം ചെയ്തു. മയക്കുമരുന്നിനും പുകവലിക്കും മദ്യപാനത്തിനും അടിമയായി മരണത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന പുതിയ തലമുറയ്ക്ക് ഒരു പുനര്‍ചിന്തനമാണ് ഈ ആല്‍ബം എന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. അഭിവന്ദ്യ പിതാവ് ബിഷപ്പ് ജോണ്‍ ആലപ്പാട്ട് ഈ ഗാനം വരും തലമുറക്ക് ചിന്തകളും നന്മകളും വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു . ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ioc usa Kerala) നാഷണല്‍ ജനറല്‍ സെക്രട്ടറി മിസ്റ്റര്‍ സജി കരിമ്പന്നൂര്‍, (ioc usa florida) പ്രസിഡണ്ട് മിസ്റ്റര്‍ ചാക്കോ കുര്യന്‍, (ioc ട്രഷറര്‍ ലിന്റോ ജോളി, സ്‌കറിയ കല്ലറക്കല്‍, ജോസ് മോന്‍ തത്തംകുളം, സോണി കണ്ണോട്ടുതറ, സണ്ണി മറ്റമന, ജെറി…