ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവകാംഗവും, പരേതനായ ഫ്രാൻസിസ് ചേലക്കലിന്റെ ഭാര്യയുമായ ത്രേസിയാമ്മ ഫ്രാൻസിസ് (67) ന്യൂജേഴ്‌സിയില്‍ നിര്യാതയായി. പരേത മുതലക്കോടം തുറക്കൽ കുടുംബാംഗമാണ്. ന്യൂജേഴ്‌സിയില്‍ സ്ഥിരതാമസക്കാരനായ ഷിൻസ് ഫ്രാൻസിസിന്റെ അമ്മയാണ് പരേത. മക്കൾ: ഷിൻസ് (ന്യൂജേഴ്‌സി), ഷിജോ (ഐർലൻഡ്). മരുമക്കൾ: ലീന, പത്തനംതിട്ട കുമ്പഴ കോയിക്കൽ കുടുംബാംഗമാണ് (ന്യൂജേഴ്‌സി), പ്രീമ, മോനിപ്പള്ളി കുളങ്ങര കുടുംബാംഗമാണ് (ഐർലൻഡ്). കൊച്ചുമക്കൾ: ജയ്‌ഡൻ, മായ, ജോയൽ, ജസ്റ്റിൻ സഹോദരങ്ങൾ: ജോസഫ് (late), ജോൺ (late), ജോയ്, ജെയിംസ്, സാബു, സണ്ണി, ബിജു, അച്ചാമ്മ, ചിന്നമ്മ. പൊതുദര്‍ശനം: മാർച്ച് 10-ന് വെള്ളിയാഴ്ച വൈകീട്ട് 5-മണി മുതല്‍ 9-മണി വരെ സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറാന ദേവാലയത്തില്‍ (508 Elizabeth Ave, Somerset, NJ 08873). 7:30 – ന് പ്രത്യക ദിവ്യബലി ഉണ്ടായിരിക്കും.…
Category: AMERICA
കെ.എ.ജി.ഡബ്ല്യു ടാലന്റ് ടൈം 2023
വാഷിംഗ്ടൺ ഡിസി ഏരിയയിലെ ഏറ്റവും വലിയ വൈവിധ്യമാർന്ന മൾട്ടി-കൾച്ചറൽ മത്സരങ്ങളിൽ ഒന്നാണ് KAGW യുടെ ടാലന്റ് ടൈം. 100-ൽ താഴെ ആളുകളും 15-ഓളം മത്സരങ്ങളും പങ്കെടുക്കുന്ന ഒരു ഏകദിന ഇവന്റ് എന്നതിൽ നിന്ന് ഇപ്പോൾ 800-ലധികം പേർ പങ്കെടുക്കുന്നു, 3 ദിവസങ്ങളിലായി 25-ലധികം മത്സരങ്ങൾ, KAGW ന്റെ ടാലന്റ് ടൈമിൽ നിങ്ങളുടെ കഴിവുകൾ അനാവരണം ചെയ്യുന്നതിന് പ്രായം ഒരിക്കലും ഒരു തടസ്സമല്ല – KAGW’s Talent Time – where Time Waits For Talent!.. കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും സാംസ്കാരിക അവബോധം വർദ്ധിപ്പിക്കുന്നതിനൊപ്പം അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും സഹായിക്കുന്ന 100% സന്നദ്ധസേവന പ്രവർത്തനമായി ടാലന്റ് ടൈം തുടരുന്നു. ഒരാളുടെ സർഗ്ഗാത്മകവും ബൗദ്ധികവും കലാപരവുമായ അഭിരുചി പ്രദർശിപ്പിക്കുന്നതിന് ഒരു തനതായ വേദി നൽകുന്നതിന് പുറമേ, അതിന്റെ ഭാഗമാകുന്നത് വളരെ രസകരമാണ്, എല്ലാ വർഷവും നിങ്ങൾ ഈ കലാമാമാങ്കത്തിനായി…
ഫൊക്കാനയുടെ മുഖപത്രമായ ആയ ഫൊക്കാന ടുഡേ കേരള കണ്‍വെന്‍ഷനിൽ റിലീസ് ചെയ്യും
ന്യൂ യോർക്ക് : ഫൊക്കാനയുടെ മുഖപത്രമായ ആയ ഫൊക്കാന ടുഡേ ഏപ്രിൽ ഒന്നിന് തിരുവനന്തപുരത്തു നടത്തുന്ന ഫൊക്കാന കേരള കണ്‍വെന്‍ഷനോട് അനുബന്ധിച്ച് പുറത്തിറക്കുവാൻ ഫൊക്കാന കമ്മിറ്റി തീരുമാനിക്കുകയുണ്ടായി . ഫൊക്കാനയുടെ പ്രവർത്തങ്ങൾ ചാരിറ്റി പ്രവർത്തങ്ങൾ തുടങ്ങിവ ഉൾപ്പെടുത്തി അണിയിച്ചൊരുക്കുന്ന ഫൊക്കാന ടുഡേ പ്രദര്‍ശന ഗംഭീരമായ ഒരു ന്യൂസ് പേപ്പര്‍ ആയി ഫൊക്കാന കഴിഞ്ഞ വർഷങ്ങളിൽ പബ്ലിഷ് ചെയ്‌ത് വരുന്നതാണ് . അമേരിക്കക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺവെൻഷൻ കേരളത്തിന്റെ തിലകക്കുറിയായി നിൽക്കുന്ന തിരുവനന്തപുരം ഹയാത്ത് ഇന്റർനാഷണൽ ഹോട്ടൽ സമുച്ചയത്തിൽ മാർച്ച് 31 , ഏപ്രിൽ 1 ആം തിയതി കളിൽ ആണ് അരങ്ങേറുന്നത്. ഇതിൽ കേരള മുഖ്യമന്ത്രിയും ,ഗവർണ്ണർ ,മന്ത്രിമാർ ,എം .പി മാർ ,എം .എൽ .എ മാർ സാഹിത്യ നായകന്മാർ തുടങ്ങി നിരവധി വിശിഷ്‌ട വ്യക്തികൾ പങ്കെടുക്കുന്നു .അതുകൊണ്ടുതന്നെ ഇത് എത്രയും…
ഇന്ന് ബഹിരാകാശത്തെത്തിയ ലോകത്തിലെ ആദ്യ വനിത വാലന്റീന തെരേഷ്‌കോവയുടെ 76-ാം ജന്മദിനം
ഇന്ന് (2023 മാർച്ച് 6 ന്) ബഹിരാകാശത്തേക്ക് പറന്ന ലോകത്തിലെ ആദ്യത്തെ വനിതയുടെ 76-ാം ജന്മദിനമാണ്. വാലന്റീന വ്‌ളാഡിമിറോവ്ന തെരേഷ്‌കോവ ഒരു റഷ്യൻ എഞ്ചിനീയറും സ്റ്റേറ്റ് ഡുമയിലെ അംഗവും മുൻ സോവിയറ്റ് ബഹിരാകാശയാത്രികയുമാണ്, 1937 മാർച്ച് 6 നാണ് ജനനം. 1963 ജൂൺ 16-ന്, യൂറി ഗഗാറിനെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചതിന് സമാനമായ വോസ്റ്റോക്ക് 6 വാഹനത്തിൽ സഞ്ചരിച്ച തെരേഷ്കോവ, രണ്ട് ദിവസം ഭൂമിയെ ഭ്രമണം ചെയ്യുന്ന ആദ്യ വനിതയായി ചരിത്രം സൃഷ്ടിച്ചു. അഞ്ച് ഫൈനലിസ്റ്റുകളുടെ ഗ്രൂപ്പിൽ നിന്നാണ് അവരെ തിരഞ്ഞെടുത്തത്. സോവിയറ്റ് ഹ്യൂമൻ ബഹിരാകാശ യാത്രാ പരിപാടിയുടെ ഏറ്റവും നിരീക്ഷകരായ കാഴ്ചക്കാർ ഒഴികെ എല്ലാവർക്കും, അവരുടെ പേരുകൾ – ടാറ്റിയാന കുസ്നെറ്റ്സോവ, ഐറിന സോളോവ്യോവ, ഷന്ന യോർക്കിന, വാലന്റീന പൊനോമയോവ – ഒരു നിഗൂഢതയായി തുടരുന്നു. 1963 ലെ അവരുടെ യാത്രയ്ക്ക് മുമ്പ്, തെരേഷ്കോവ് ഈ സ്ത്രീകളുമായി…
നോർത്തേൺ വിർജീനിയ സെൻറ് ജൂഡ് സിറോ മലബാർ ദേവാലയ പുനർ നിർമാണവും കൂദാശാ കർമ്മവും കൊണ്ടാടി
നോർത്തേൺ വിർജീനിയ: സെൻറ് ജൂഡ് സിറോ മലബാർ ദേവാലയ പുനർ നിർമാണവും കൂദാശാ കർമ്മവും ആഘോഷപൂർവം കൊണ്ടാടി. നോർത്തേൺ വിർജീനിയയിലെ സെൻറ് ജൂഡ് സിറോ മലബാർ ഇടവകദേവാലയത്തിൻറെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പുനർപ്രതിഷ്ഠ കർമങ്ങൾ ഷിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു. രൂപതയുടെ ബിഷപ്പ് ആയി അവരോധിക്കപ്പെട്ട ശേഷം ആദ്യമായി ഇടവകയിൽ എത്തിയ പിതാവിനെ ഇടവകാംഗങ്ങൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ എതിരേറ്റു. നൈറ്സ് ഓഫ് കൊളംബസ് ഓണർ ഗാർഡ് കാർമ്മികരെയും ശുശ്രൂഷകരെയും അൾത്താരയിലേക്കു ആനയിച്ചു. 2023 ഫെബ്രുവരി 25 ആം തീയതി ഉച്ചക്കുശേഷം 3 മണിക്കു ആരംഭിച്ച വിശുദ്ധ കുർബാനക്ക് പ്രാരംഭം ആയി, ഏഴ് തിരിയിട്ട നിലവിളക്കിൽ വിശ്വാസ സമൂഹത്തിലെ വിവിധ തലങ്ങളെ പ്രതിനിധാനം ചെയ്തു കൊണ്ട് ബിഷപ് ജോയി ആലപ്പാട്ട്, ഫാദർ.ജസ്റ്റിൻ പുതുശ്ശേരി, ജെ ജോസഫ്, സജിത്ത് തോപ്പിൽ, ആൻഡ്രൂ ജോജോ, സിസ്റ്റേഴ്സ്, ജെറീഷ്-ദീപ്‌തി,…
ബിഷപ്പ് മാർ റാഫേൽ തട്ടിലിനു ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ സ്വീകരണം
ഡാളസ് : ബിഷപ്പ് മാർ റാഫേൽ തട്ടിലിനു ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ മാർച്ച് 8നു വൈകീട്ട് 7 മണിക് കേരള ക്രിസ്ത്യൻ എക്ക്യൂമിനികൽ ഫെൽലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കുന്നു. കെ സി ഇ എഫ് പ്രസിഡന്റ് റെവ ഷൈജു സി ജോയ് അച്ചന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഡാളസ്സിലെ ഇതര സഭ വിഭാഗങ്ങളിൽ നിന്നുള്ള വൈദീകരും , സാമൂഹ്യ സാംസ്കാരിക നേതാക്കളും വിശ്വാസ സമൂഹവും പങ്കെടുക്കുമെന്ന് സെക്രട്ടറി ഷാജി എസ് രാമപുരം അറിയിച്ചു മാർപാപ്പയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അന്തർദേശീയ കത്തോലിക്ക അല്‍മായ മുന്നേറ്റമായ ജീസസ് യൂത്തിന്റെ ആഗോള ആത്മീയോപദേഷ്ടാവായി സേവനം അനുഷ്ഠിക്കുന്ന ഷംഷാബാദ് രൂപത ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ ഈ വർഷത്തെ മാരാമൺ കൺവെൻഷനിൽ നടത്തിയ തിരുവചന ധ്യാനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു. അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനു എത്തി ചേർന്നിരിക്കുന്ന…
അടൂർ മേലേതിൽ എം വി തോമസ് (83) അന്തരിച്ചു
കണക്ടിക്കട് : അടൂർ മേലേതിൽ എം .വി തോമസ് (83), പരുമല സെയിന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ച് അന്തരിച്ചു. മൃതസംസ്കാര ശുശ്രൂഷ മാർച്ച് 9 ന് വ്യാഴാഴ്ച്ച രാവിലെ 8.00 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് പൊതുദർശനവും , 11.30 ന് ,അടൂർ കണ്ണങ്കോട് സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സമാപന ശുശ്രുഷയും , മൃതസംസ്കാരവും നടക്കുന്നതായിരിക്കും. പരേതൻറെ ഭാര്യ മോളി (അന്നമ്മ) തോമസ് തുമ്പമൺ പള്ളിവാതുക്കൾ കാട്ടൂർ കുടുംബാംഗമാണ് . മക്കൾ റിൻസി തോമസ് ( എം .കെ . തോംസൺ ), റിഞ്ചു തോമസ് (ബിനു വർഗീസ്) , കൊച്ചുമക്കൾ ആൽവിൻ തോംസൺ, കെസിയ തോംസൺ , ജോയൻ വർഗീസ്, മീഷൽ വർഗീസ്. എല്ലാവരും കണക്ടിക്കട്ടിൽ .
മൂന്നുകുട്ടികളെ കുത്തികൊല്ലുകയും രണ്ടു് കുട്ടികളെ കുത്തി പരിക്കേല്പിക്കുകയും ചെയ്ത മാതാവ് അറസ്റ്റിൽ
എല്ലിസ് കൗണ്ടി( ടെക്സാസ് ): ഇറ്റലിയിലെ എല്ലിസ് കൗണ്ടി നഗരത്തിലെ വീട്ടിൽ വെള്ളിയാഴ്ച മൂന്ന് കുട്ടികൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ 25 കാരിയായ കുട്ടികളുടെ മാതാവ് ഷമയ്യ ദെയോൻഷാന ഹാലിനെ അറസ്റ്റ് ചെയ്യുകയും മൂന്ന് കൊലപാതക കുറ്റങ്ങൾ ചുമത്തി കേസ്സെടുക്കുകയും ചെയ്തതായി എല്ലിസ് കൗണ്ടി ഷെരീഫിന്റെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്ന രണ്ടു കുട്ടികളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല . കുട്ടികളെ നീക്കം ചെയ്യുന്നതിന് ടെക്‌സാസ് ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസസ് വീട്ടിൽ എത്തിയോടെയാണ് അകത്തുണ്ടായിരുന്ന മാതാവ് 6 വയസ്സുള്ള ആൺകുട്ടിയേയും 5 വയസ്സുള്ള ഇരട്ട ആൺകുട്ടിയേയും പെൺകുട്ടിയേയും ക്രൂരമായി കുത്തി കൊലപ്പെടുത്തുകയും 4 വയസ്സുള്ള ആൺകുട്ടിയേയും 13 മാസം പ്രായമുള്ള പെൺകുട്ടിയേയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തത് . അഞ്ച് കുട്ടികളും സഹോദരങ്ങളാണെന്ന് ടെക്സസ് ചൈൽഡ് പ്രൊട്ടക്റ്റീവ്…
ഉക്രൈനിലെ സംഘർഷം 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കുമെന്ന് ട്രംപ്
മെരിലാന്‍ഡ്: ശനിയാഴ്ച മെരിലാൻഡിൽ നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ, പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്തെ “വിസ്മൃതിയിലേക്ക്” നയിക്കുകയാണെന്ന് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. 2024-ൽ സാധ്യമായ രാഷ്ട്രീയ തിരിച്ചുവരവിന് പിന്തുണ ഉണ്ടാക്കാൻ ശ്രമിച്ചതിനാൽ വിദേശത്ത് “മണ്ടൻ” യുദ്ധങ്ങൾക്കായി യുഎസ് നികുതി ഡോളർ പാഴാക്കുന്നത് അവസാനിപ്പിക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. ട്രംപ് പറയുന്നതനുസരിച്ച്, താൻ ഇപ്പോൾ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ, “ഉക്രെയ്ൻ അഭിവൃദ്ധി പ്രാപിക്കുമായിരുന്നു, മരിച്ചവരുണ്ടാകില്ല, ഒരിക്കലും പുനർനിർമിക്കാൻ കഴിയാത്ത നശിച്ച നഗരങ്ങളുണ്ടാകില്ല”, കൂടാതെ പതിറ്റാണ്ടുകളായി യുദ്ധത്തെ അതിജീവിക്കുന്ന ആദ്യത്തെ പ്രസിഡന്റായിരിക്കും അദ്ദേഹം. ഗെയ്‌ലോർഡ് നാഷണൽ റിസോർട്ടിൽ നടന്ന വാർഷിക യാഥാസ്ഥിതിക സമ്മേളനത്തിൽ ഏകദേശം രണ്ട് മണിക്കൂർ നീണ്ട പ്രസംഗത്തിലാണ് ട്രംപ് അവകാശവാദം ഉന്നയിച്ചത്. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ, സംഘർഷം അവസാനിപ്പിക്കാൻ അവരോട് എന്താണ് പറയേണ്ടതെന്ന് തനിക്ക് അറിയാമെന്ന് അവകാശപ്പെട്ട് റഷ്യയിലെ വ്‌ളാഡിമിർ പുടിനെയും ഉക്രെയ്‌നിലെ വ്‌ളാഡിമിർ സെലെൻസ്‌കിയെയും ഉടൻ വിളിക്കുമെന്ന് ട്രംപ്…
ഒഹായോയിൽ ട്രെയിൻ പാളം തെറ്റി; വീടിനു പുറത്ത് ഇറങ്ങരുതെന്ന് മുന്നറിയിപ്പ്
ഒഹായോ: നോർഫോക്ക് സതേൺ ട്രെയിൻ ഒഹായോ ബിസിനസ് പാർക്കിന് സമീപം പാളം തെറ്റിയതിനെ തുടർന്ന് മലിനീകരണത്തിൽ നിന്നും രക്ഷപ്പെടാൻ സമീപത്തെ താമസക്കാരോട് വീടുകളിൽ തന്നെ കഴിയണമെന്ന് അധികൃതർ നിർദേശിച്ചു. 212 ബോഗികളുള്ള ട്രെയിന്റെ 20 ബോഗികളാണ് പാളം തെറ്റിയത്. അപകടകരമായ വസ്തുക്കളൊന്നും ട്രെയിനിൽ ഉണ്ടായിരുന്നില്ലെന്നും ആർക്കും പരുക്കേറ്റകായി റിപ്പോർട്ടില്ലെന്നും റെയിൽവേ അറിയിച്ചു. പാളം തെറ്റിയതിന് 1,000 അടി ചുറ്റളവിൽ താമസിക്കുന്നവരോട് ജാഗ്രതയോടെ ഇരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് 1,500 ലധികം കുടുംബങ്ങൾക്ക് വൈദ്യുതി തടസ്സപ്പെട്ടു.
