പോർട്ട്‌ചെസ്റ്റർ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ (FYC) രജിസ്ട്രേഷൻ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഓഫ് വെസ്റ്റ്ചെസ്റ്ററിൽ ആരംഭിച്ചു. 2023 ജനുവരി 22 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ആ പള്ളിയിൽ നടന്ന കിക്കോഫ് യോഗത്തിൽ വികാരി ഫാ. ജോർജ്ജ് കോശി FYC ടീമിനെ ഇടവകാംഗങ്ങൾക്ക് പരിചയപ്പെടുത്തുകയും 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ (HTRC) നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ വർഷത്തെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ സവിശേഷതകളെക്കുറിച് കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ സംസാരിച്ചു. എം.വി. ഏബ്രഹാം, തോമസ് കോശി (ഭദ്രാസന അസംബ്ലി പ്രതിനിധി), ഡോ. ഫിലിപ്പ് ജോർജ് എന്നിവർ HTRC-യെ കുറിച്ചും ഇടവകയുടെ…
Category: AMERICA
ഡോ. റോഡ്‌നി എഫ്. മോഗിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി
ഡാളസ് : ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലെ മലയാളം പഠന പരിപാടിയുടെ സ്ഥാപകനായ പ്രൊഫസർ റോഡ്‌നി എഫ്. മോഗിന്റെ വിയോഗത്തിൽ കേരള അസോസിയേഷനും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും അനുശോചനം രേഖപ്പെടുത്തി. കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പനും, ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ പ്രസിഡന്റ് ഷിജു എബ്രഹാം സംയുക്ത പ്രസ്താവനയിലാണ് അനുശോചനം അറിയിച്ചത്. പ്രൊഫസർ റോഡ്‌നി എഫ്. മോഗ് മലയാളികൾക്കെല്ലാം തന്നെ ഒരു വലിയ സുഹൃത്തായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം യഥാർത്ഥത്തിൽ മലയാളി സമൂഹത്തിന് തീരാനഷ്ടമാണെന്നും അറിയിച്ചു. ഡോ. മോഗ് ഇന്ത്യൻ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും (1966) മാഡിസണിലെ വിസ്കോൺസിൻ സർവകലാശാലയിൽ നിന്ന് ഭാഷാശാസ്ത്രത്തിൽ പിഎച്ച്ഡിയും (1973) നേടി. 1970-കളിൽ അദ്ദേഹം ആദ്യം മിസ്സൗറി സർവകലാശാലയിൽ ജോലി ചെയ്തു, പിന്നീട് സുവയിലെ സൗത്ത് പസഫിക് സർവകലാശാലയിൽ ഫുൾബ്രൈറ്റ് ഗവേഷകനായി, തുടർന്ന് മിഷിഗൺ-ആൻ അർബർ സർവകലാശാലയിൽ (1978-80)…
ഫൊക്കാനയുടെ മികച്ച എം.എൽ.എ യ്ക്കുള്ള പുരസ്കാരം തിരുവഞ്ചൂർ രാധാകൃഷ്ണന്
വാഷിംഗ്ടൺ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ മികച്ച എം.എൽ.എയ്ക്കുള്ള പുരസ്കാരം കോട്ടയം എം.എൽ.യും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്‌റ്റീഫൻ അറിയിച്ചു. ഒരു കാലഘട്ടം മുഴുവൻ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ കോട്ടയം നിവാസികളുടേയും കേരള ജനതയുടേയും സ്നേഹം പിടിച്ചുപറ്റുകയും ആത്മാർത്ഥമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ ജനങ്ങളുടെ പ്രിയപ്പെട്ട എം.എൽ എയും മന്ത്രിയുമൊക്കെയായിത്തീർന്ന ജനപ്രതിനിധിയാണ് തിരുവഞ്ചൂർ രാധാക്ഷണൻ എന്ന് ഫൊക്കാനാ പ്രസിഡന്റ് വിലയിരുത്തി. രാഷ്ട്രീയത്തിൽ നേതാക്കൾ പുലർത്തേണ്ട സത്യസന്ധത പുലർത്തുന്ന അപൂർവ്വ നേതാക്കളിൽ ഒരാളാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷഹി അറിയിച്ചു. അതുകൊണ്ടു തന്നെ ഫൊക്കാനയുടെ പുരസ്ക്കാരം അത് അർഹിക്കുന്ന വ്യക്തിക്ക് നൽകാനായി എന്ന് ഫൊക്കാന ട്രഷറാർ ബിജു കൊട്ടാരക്കരയും അറിയിച്ചു. കോട്ടയം തിരുവഞ്ചൂർ കെ.പി. പരമേശ്വരൻ പിള്ളയുടേയും എം.ജി. ഗൗരിക്കുട്ടി അമ്മയുടേയും മകനായി 1949…
ഫിലിപ്പ് സാമുവേൽ (അച്ചമോൻ) – ഡാളസ് മലയാളികൾക്കിടയിലെ നിറസാന്നിധ്യം: പി.പി. ചെറിയാന്‍
സണ്ണിവെയ്ല്‍: രണ്ടര ദശാബ്ദത്തിലേറെയായി ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മലയാളികള്‍ക്കിടയില്‍ നിശബ്ദ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന അച്ചമോൻ എന്ന ഓമന പേരില്‍ അറിയപ്പെട്ടിരുന്ന ഫിലിപ്പ് സാമുവേൽ (70) ഹൃദയാഘാതത്തെ തുടര്‍ന്നു ഡാലസില്‍ 2023 ജനുവരി 24 ചൊവാഴ്ച നിര്യാതനായി. ചൊവാഴ്ച ഉച്ചക്ക് ഒന്നര മണിയോടെ കേരളത്തിലേക്ക് പോകുന്ന സുഹൃത്തിനെ യാത്ര അയക്കുവാൻ സ്വന്തം കാറിൽ അദ്ദേഹത്തെയും കൂട്ടി സണ്ണിവെയ്ൽ സിറ്റിയിൽ നിന്നും ഡാളസ് എയർ പോർട്ടിലേക്കു പുറപ്പെട്ടതായിരുന്നു യാത്ര ഏകദേശം അര മണിക്കൂർ പിന്നിട്ടപ്പോൾ ജോർജ് ബുഷ് ഹൈവേയിൽ വെച്ചു ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നതായും, കാറിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്നും ഫിലിപ്പ് സുഹൃത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ, പൂർണമായും നിയന്ത്രണം നഷ്ടപെടുന്നതിനു മുൻപ് സമചിത്തത കൈവിടാതെ ഫിലിപ്പ് തന്നെ കാർ പുൾ ചെയ്തു ഷോൾഡറിലേക്ക് മാറ്റിയിട്ടത് വലിയൊരു അപകടം ഒഴിവാക്കി. ഇതിനിടയിൽ അബോധാവസ്ഥയിലായ അദ്ദേഹത്തെ നിമിഷങ്ങൾക്കകം അവിടെ എത്തിച്ചേർന്ന പോലീസും…
ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ മൂന്ന് നോമ്പ്: അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ജനുവരി 29 ഞായറാഴ്ച മുതൽ ഫെബ്രുവരി 1 ബുധനാഴ്ച വരെ മൂന്ന് നോമ്പ് ആചരണത്തിന്റ ഭാഗമായി പ്രത്യക പ്രാർഥനകളും വചന ശുശ്രൂഷയും നടക്കും. ശുശ്രൂഷകൾക്ക് മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് പ്രധാന കാർമികത്വം വഹിക്കും. വലിയ നോമ്പ് ആരംഭിക്കുന്നതിന് 18 ദിവസം മുൻപുള്ള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മൂന്നു നോമ്പ് ആചരിക്കുന്നു. അതിനാൽ മൂന്നു നോമ്പ് “പതിനെട്ടാമിടം” എന്ന് കൂടി അറിയപ്പെടുന്നു. പഴയ നിയമത്തിൽ യോനാ പ്രവാചകൻ ദൈവകൽപനയനുസരിച്ച് നിനവെ നഗരത്തിൽ മാനസാന്തരപ്പെടാൻ ആഹ്വാനം ചെയ്യുകയും, അവർ മനസ് തിരിഞ്ഞ് അനുതപിക്കുകയും ചെയ്തതിന്റെ അനുസ്മരണമാണ് ഇത്.യോനാ മൂന്നു രാവും പകലും മത്സ്യത്തിന്റെ ഉദരത്തിൽ ചിലവഴിച്ചു മാനസാന്തരം ഉണ്ടായി (യോനാ 1:17) എന്നതാണ് മൂന്നു…
ടെന്നിസിയിൽ കറുത്ത വർഗകാരന്റെ മരണം; അഞ്ചു പോലീസ് ഓഫീസർമാരെ പിരിച്ചു വിട്ടു
മെംഫിസ് (ടെന്നിസി ):ഈ മാസമാദ്യം ടയർ നിക്കോൾസിന്റെ അറസ്റ്റിനിടെയുള്ള നടപടികളുടെ പേരിൽ പുറത്താക്കപ്പെട്ട അഞ്ച് മുൻ മെംഫിസ് പോലീസ് ഉദ്യോഗസ്ഥരെ കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെയുള്ള കുറ്റങ്ങൾ കുറ്റം ചുമത്തിയതായി ഷെൽബി കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി സ്റ്റീവ് മൾറോയ് വ്യാഴാഴ്ച അറിയിച്ചു. മുൻ ഉദ്യോഗസ്ഥരായ ടഡാരിയസ് ബീൻ, ഡിമെട്രിയസ് ഹേലി, ജസ്റ്റിൻ സ്മിത്ത്, എമിറ്റ് മാർട്ടിൻ, ഡെസ്മണ്ട് മിൽസ് ജൂനിയർ എന്നിവർക്കെതിരെ രണ്ടാം ഡിഗ്രി കൊലപാതകം, ഗുരുതരമായ ആക്രമണം, രണ്ട് തട്ടിക്കൊണ്ടുപോകൽ, രണ്ട് ഉദ്യോഗസ്ഥ ദുഷ്പെരുമാറ്റം, രണ്ട് ഉദ്യോഗസ്ഥർക്ക് ഒരു കുറ്റം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അടിച്ചമർത്തൽ, മൾറോയ് പറഞ്ഞു. രണ്ടാം ഡിഗ്രി കൊലപാതകം ടെന്നസിയിൽ നിർവചിക്കപ്പെട്ടിരിക്കുന്നത് “മറ്റൊരാളെ അറിയുന്ന കൊലപാതകം” എന്നാണ്, കൂടാതെ 15 മുതൽ 60 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന എ ക്ലാസ് കുറ്റമായി കണക്കാക്കപ്പെടുന്നു. 29 കാരനായ നിക്കോൾസ് എന്ന കറുത്ത…
ഇർവിംഗ് സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ മൂന്ന് നോമ്പാചരണവും കൺവെൻഷനും ഞയറാഴ്ച്ച തുടക്കം
ഡാലസ് : ഇർവിംഗ് സെന്റ്. ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ജനുവരി 29 ഞായറാഴ്ച മുതൽ ഫെബ്രുവരി 1 ബുധനാഴ്ച വരെ മൂന്ന് നോമ്പാചരണവും, കൺവെൻഷനും നടത്തപ്പെടുന്നു. കാനഡയിലെ ഒട്ടാവ സെന്റ്. തോമസ് ഓർത്തഡോക്സ് ഇടവക വികാരി റവ.ഫാ. സാം തങ്കച്ചൻ എല്ലാ ദിവസവും മുഖ്യ പ്രഭാഷണം നടത്തും. ജനുവരി 29 ഞായറാഴ്ച വൈകിട്ട് 6 മണിക്കും, ജനുവരി 30, 31 (തിങ്കൾ, ചൊവ്വാ) ദിവസങ്ങളിൽ വൈകിട്ട് 6.30 നും സന്ധ്യാ നമസ്കാരത്തോടുകൂടി ആരംഭിക്കുന്ന കൺവെൻഷനിൽ ഗായക സംഘത്തിന്റെ ഗാനശുശ്രുഷയും, ഡാലസിലെ ഓർത്തഡോക്സ് ദേവാലയങ്ങളിലെ വികാരിമാരുടെ നേതൃത്വത്തിൽ സമർപ്പണ പ്രാർത്ഥനയും ഉണ്ടായിരിക്കും. സമാപന ദിവസമായ ബുധനാഴ്ച (ഫെബ്രുവരി 1) വൈകിട്ട് നടത്തപ്പെടുന്ന വിശുദ്ധ കുർബാന ശുശ്രുഷകൾക്ക് റവ.ഫാ. സാം തങ്കച്ചൻ, ഇടവക വികാരി റവ.ഫാ.ജോഷ്വാ ജോർജ് എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് ആശീർവാദത്തോടും, നേർച്ച വിളമ്പോടും…
ഡോ. വിനോ ജോൺ ഡാനിയേൽ ഐ പി എല്ലിൽ ജനുവരി 31 നു സന്ദേശം നൽകുന്നു
ഹൂസ്റ്റണ്‍ :ഇന്റർനാഷനൽ പ്രയർ ലൈൻ ജനുവരി 31 നു സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ സുപ്രസിദ്ധ കാർഡിയോളജിസ്റ്റും സുവിശേഷക പ്രാസംഗീകനും,ബൈബിൾ പണ്ഡിതനുമായ ഡോ. വിനോ ജോൺ ഡാനിയേൽ (ഫിലാഡൽഫിയ) വചന പ്രഘോഷണം നടത്തുന്നു..വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോര്‍ക്ക് ടൈം) രാത്രി 9 മണിക്കാണ് ആരംഭികുന്നത് . വിവിധ സഭ മേലദ്ധ്യക്ഷ്യന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ജനുവരി 31 നു ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന വിനോ ഡാനിയേലിന്റെ പ്രഭാഷണം കേൾകുന്നതിനും , അനുഗ്രഹം പ്രാപിക്കുന്നതിനും 1-712-770-4821എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍…
കന്യാക്കോണിൽ പുന്നൂസ് സക്കറിയ (88) ന്യൂയോർക്കിൽ നിര്യാതനായി
ന്യൂയോർക്ക്: ആലപ്പുഴ വെളിയനാട് കന്യാക്കോണിൽ പുന്നൂസ് സക്കറിയ (കറിയാച്ചൻ-88) ന്യൂയോർക്കിൽ വച്ച് ജനുവരി 26 പകൽ 12.30 മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു. കേരള വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിൽ നിന്ന് റിട്ടയർ ചെയ്ത അദ്ദേഹം മകൻ മോൺസി സക്കറിയയും കുടുംബത്തോടുമൊപ്പം ന്യൂയോർക്കിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. ന്യൂയോർക്കിലെ ഹിക്സ്‌വില്ലിലുള്ള കോർണർ സ്റ്റോൺ ചർച്ചിൽ ജനുവരി 30 തിങ്കളാഴ്ച 6 മണി മുതൽ 9 മണി വരെ പൊതുദർശനവും മരണാനന്തര ചടങ്ങുകളും നടക്കുന്നതാണ്.
നായയുടെ കടിയേറ്റ് ഏഴു വയസ്സുകാരൻ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരിക്ക്
ഐഡഹോ: നാല് നായ്ക്കൾ കൂട്ടമായി ആക്രമിച്ചതിനെ തുടർന്ന് ഏഴു വയസ്സുകാരന് ദാരുണ അന്ത്യം. മകനെ രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്ക് നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവരുടെ വീടിന് സമീപം വച്ചാണ് ആക്രമണം ഉണ്ടായത്. രണ്ടു റോഡ്‌വീലർ നായ്ക്കളും മറ്റു രണ്ട് നായ്ക്കളും ചേർന്നാണ് ആക്രമണം നടത്തിയത്. അയൽ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസാണ് രക്തത്തിൽ മുങ്ങി കിടന്ന കുട്ടിയെയും അമ്മയെയും ആശുപത്രിയിൽ എത്തിച്ചത്. കുട്ടി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. അമ്മയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
