കോഴിക്കോട്: വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥ പരിരക്ഷിക്കുന്നതിനുമായി 1993 ല്‍ രൂപീകരിക്കപ്പെട്ട സംഘമാണ് ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്മ്യൂണല്‍ അമിറ്റി (എഫ്.ഡി.സി.എ). എഫ്.ഡി.സി.എ കേരള ചാപ്റ്ററിന്റെ പ്രഥമ അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ്.വി.ആര്‍ കൃഷ്ണയ്യരുടെ നേത്യത്വത്തില്‍ ഒരു പതിറ്റാണ്ടു കാലം കേരളത്തിലെ മതേതര, മത സൗഹാര്‍ദ്ദ മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്ന എഫ്.ഡി.സി.എ വര്‍ഗീയ ചേരിതിരിവിനാല്‍ കലുഷിതമായിരുന്ന നാദാപുരം, ആദിവാസികള്‍ക്കെതിരായ കടന്നുകയറ്റം നടന്ന മുത്തങ്ങ എന്നിവിടങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തിയിരുന്നു. കേരളത്തിന്റെ സവിശേഷത ഈ നാട് പുലര്‍ത്തിപ്പോരുന്ന സാമൂഹ്യ സൗഹാര്‍ദ്ദമാണ്. ഈ സാമൂഹ്യ സൗഹാര്‍ദ്ദം വലിയ ഭീഷണിയിലാണ്. വിദ്വേഷം വമിക്കുന്ന പ്രചരണങ്ങളിലൂടെ നമ്മുടെ സമൂഹം വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെന്നപോലെ കേരളത്തില്‍ ഈ വിഭജനം സ്പഷ്ടമായി കാണാന്‍ കഴിയാത്തതാണെങ്കിലും കേരളവും ക്രമേണ സാമൂഹ്യ വിദ്വേഷത്തിന്റെ ദുഷ്ടചക്രത്തിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. ഈ വിദ്വേഷത്തിന്റെ ഭാരം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ഒരു…
Category: KERALA
ഒരു ഫ്രെയിം പകർത്താന്‍ ഏതറ്റം വരെ പോകണമെന്ന് പഠിപ്പിച്ചു: ഷാജി എൻ. കരുണിനെക്കുറിച്ച് സണ്ണി ജോസഫ്
പിറവി എന്ന ചിത്രത്തിന് 1988-ലെ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പ്രശസ്ത ഛായാഗ്രാഹകൻ സണ്ണി ജോസഫ് അന്തരിച്ച ഷാജി എന്‍ കരുണിനെക്കുറിച്ച് മനസ്സു തുറന്നു. അദ്ദേഹത്തിന്റെ ക്ലാസിക് സിനിമയായ പിറവിയുടെ ക്യാമറ കൈകാര്യം ചെയ്യാൻ എന്നോട് ആവശ്യപ്പെട്ട നിമിഷം എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് . “സണ്ണി, അപ്പോൾ നീയാണ് ക്യാമറ ചെയ്യുന്നത്, ശരിയല്ലേ,” ഞങ്ങളുടെ ചർച്ചകൾക്കിടയിൽ അദ്ദേഹം തന്റെ സ്വതസിദ്ധമായ ലാഘവത്തോടെ എന്നോട് പറഞ്ഞു. പിറവി ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞപ്പോൾ , സംവിധാനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ അദ്ദേഹം എന്നോട് ക്യാമറ ചലിപ്പിക്കാൻ ആവശ്യപ്പെടുമെന്ന് ഞാൻ പ്രതീക്ഷിച്ചു. “എങ്കിൽ, നമുക്ക് തുടങ്ങാം,” ഞാൻ അതെ എന്ന് പറഞ്ഞ നിമിഷം അദ്ദേഹം പറഞ്ഞു. പിറവിക്ക് മുമ്പ്, തീർത്ഥം , ഈണം മറന്ന കാറ്റ് , ഒരേ തൂവൽ പക്ഷികൾ എന്നിവയുൾപ്പെടെ മൂന്ന് സിനിമകളിൽ…
ലോകസിനിമയുടെ ഐക്കൺ ഷാജി എൻ കരുണ്‍ ഓർമ്മയായി; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി
തിരുവനന്തപുരം: മലയാള സിനിമയെ ലോക സിനിമയുടെ നെറുകയിലേക്ക് എത്തിച്ച പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുണിന് കേരളം വിട നൽകി. ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തിൽ സംസ്കാരം നടന്നു. ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി സജി ചെറിയാൻ, നടനും ഫിലിം അക്കാദമി ചെയർമാനുമായ പ്രേം കുമാർ എന്നിവരുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഇന്നലെ വൈകുന്നേരം 5 മണിക്ക് വഴുതക്കാട് ഉദരശിരോമണി റോഡിലുള്ള വസതിയായ ‘പിറവി’യിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് കലാഭവനിൽ പൊതുദർശനം ഉണ്ടായിരുന്നു. ഷാജി സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ‘പിറവി’ (1988). പിറവി, സ്വാഹം, വാനപ്രസ്ഥം എന്നിവ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. ലോക സിനിമയിലെ അപൂർവ നേട്ടമാണിത്. ‘പിറവി’ പോലെ ഇത്രയധികം അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക്…
കേരള നിയമസഭയിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമ സമിതി പ്രതിനിധി സംഘം ഡൽഹി നിയമസഭ സന്ദർശിച്ചു
ന്യൂഡൽഹി: കേരള നിയമസഭയിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമ സമിതിയുടെ ഒരു പ്രതിനിധി സംഘം ഇന്ന് ഡൽഹി നിയമസഭ സന്ദർശിച്ചു. പുതിയ സർക്കാർ രൂപീകരിച്ചതിനുശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം സന്ദർശിക്കുന്ന ആദ്യ അവസരമായിരുന്നു ഇത്. ഡൽഹി നിയമസഭാ സ്പീക്കർ വിജേന്ദർ ഗുപ്തയുമായും അവര്‍ കൂടിക്കാഴ്ച നടത്തി. പ്രതിനിധി സംഘത്തെ ഊഷ്മളമായി സ്വാഗതം ചെയ്ത വിജേന്ദ്ര ഗുപ്ത, മുതിർന്ന പൗരന്മാർ സമൂഹത്തിന് നൽകുന്ന സംഭാവനകളെ വിലമതിക്കാനാവാത്തതാണെന്ന് വിശേഷിപ്പിക്കുകയും അവരുടെ അന്തസ്സും ക്ഷേമവും വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. കമ്മിറ്റിയിലെ നാല് എംഎൽഎമാരായ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, അഹമ്മദ് ദേവർകോവിൽ, മമ്മിക്കുട്ടി പി, ജോബ് മൈച്ചിൽ എന്നിവരായിരുന്നു പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്. മുതിർന്ന പൗരന്മാരുടെ അവകാശങ്ങളും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനെക്കുറിച്ച് ഡൽഹി നിയമസഭ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് നിയമസഭാ സ്പീക്കർ പ്രതിനിധി സംഘത്തെ…
വെൽഫെയർ പാർട്ടി സാഹോദര്യ പദയാത്ര നടത്തി
മക്കരപ്പറമ്പ്: ‘നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’ തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഏപ്രിൽ മെയ് മാസങ്ങളിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചരണാർത്ഥം വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പദയാത്രയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജാബിർ വടക്കാങ്ങര നയിച്ച പദയാത്ര മക്കരപ്പറമ്പ് ഹെവൻസ് ഓഡിറ്റോറിയം പരിസരത്ത് നിന്നാരംഭിച്ച് വടക്കാങ്ങര കിഴക്കേകുളമ്പിൽ സമാപിച്ചു. പൊതുസമ്മേളനം വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനം നിർവഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ടി ബഷീർ, സമീറ ശഹീർ, ആയിഷാബി ശിഹാബ് എന്നിവർ ജാഥാ ക്യാപ്റ്റനെ ഹാരാർപ്പണം നടത്തി. ജാഥാ ക്യാപ്റ്റൻ പഞ്ചായത്ത് പ്രസിഡന്റ് ജാബിർ വടക്കാങ്ങര, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള…
ഗോപിനാഥ് മുതുകാടിന് ഓസ്ട്രേലിയയില്‍ ആദരം
തിരുവനന്തപുരം: ഇന്ദ്രജാല കലയ്ക്കു നല്‍കിയ സംഭാവനകളും മാനവികതയിലൂന്നിയുള്ള സേവന പ്രവര്‍ത്തനങ്ങളും മുന്‍ നിര്‍ത്തി മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനെ സൗത്ത് ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ ആദരിച്ചു. സൗത്ത് ഓസ്ട്രേലിയന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും മുന്‍ സ്‌റ്റേറ്റ് പ്രീമിയറുമായ ജിംഗ് ലീ പ്രശസ്തി പത്രം നല്‍കിയും പൊന്നാട അണിയിച്ചുമാണ് മുതുകാടിനെ ആദരിച്ചത്. ലോകമെമ്പാടുമുള്ള നിരവധി വ്യക്തികളെയും സമൂഹത്തെയും ഉയര്‍ത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന മുതുകാടിന്റെ നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ആദരം നല്‍കിയത്. പ്രത്യേക ക്ഷണിതാവായി എത്തിയ മുതുകാടിനെ ജിംഗ് ലീ പാര്‍ലമെന്റ് ഹൗസിലേയ്ക്കാണ് സ്വീകരിച്ച് കൂട്ടിക്കൊണ്ട് പോയത്. പാര്‍ലമെന്റിന്റെ നടപടി ക്രമങ്ങളെപ്പറ്റിയും ആചാരങ്ങളെപ്പറ്റിയും അവര്‍ വിശദീകരിച്ചു. ഈ ആദരം തന്റെ ജീവിതത്തിലെ ഏറ്റവും വിസ്മയകരമായ നേട്ടമാണെന്ന് മുതുകാട് പറഞ്ഞു. എം ക്യൂബ് പരിപാടി അവതരിപ്പിക്കുന്നതിനായാണ് മുതുകാടും സംഘവും ഓസ്ട്രേലിയയില്‍ എത്തിയത്. ഗായകരായ അതുല്‍ നറുകര, ശ്വേത അശോക്, വിഷ്ണു അശോക്, എന്നിവര്‍ക്കൊപ്പം ഭരതരാജന്‍,…
സംഘ്‌പരിവാറിന് ഇന്ത്യയിലെ പരീക്ഷണ ശാലയാണ് മണിപ്പൂർ: നാസർ കീഴുപറമ്പ്
അങ്ങാടിപ്പുറം : വംശീയതയും വർഗീയതയും നമ്മുടെ സമൂഹത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നും, വർഗീയ ചേരി തിരിവില്ലാത്ത ഇന്ത്യക്കു മാത്രമേ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാൻ കഴിയുകയുള്ളൂ എന്നും, ജാതിമത ചിന്തകൾക്ക് അതീതമായി ഈ നാടിന്റെ ഐക്യത്തിനും ഐശ്വര്യത്തിനും നമ്മൾ ഒന്നാകണമെന്നും, പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം നാസർ കീഴുപറമ്പ്. നാടിൻ്റെ നന്മക്ക് നമ്മളൊന്നാവണമെന്ന രാഷ്ട്രിയ പ്രമേയം ഉയർത്തിപ്പിടിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി, തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നയിക്കുന്ന സാഹോദര്യ കേരളാ പദയാത്രയുടെ പ്രചരണാർത്ഥം, വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് സെയ്താലിവലമ്പൂരിന്റെ നേതൃത്വത്തിൽ നടന്ന പദയാത്രയുടെ സമാപന പൊതുസമ്മേളനം പൂപ്പലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നത്ത് പടിക്കൽ നിന്ന് ആരംഭിച്ച പദയാത്രയുടെ ഉദ്ഘാടനം, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ശ്രീനിവാസൻ മേലാറ്റ നിർവ്വഹിച്ചു. പാർട്ടി പഞ്ചായത്ത്…
വിജയപഥം, സിജി കരിയർ അറ്റ് ഗ്രാസ് റൂട്ട് പ്രോഗ്രാം സംഘടിപ്പിച്ചു
സിജിയും, സൗഹൃദം നോർത്ത് ചേവായൂർ റസിഡൻസ് അസോസിയേഷനും സംയുക്തമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ‘വിജയപഥം’, കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. ഏപ്രിൽ 28 ന് കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച് സംഘടിപ്പിച്ച പരിപാടി വാർഡ് കൗൺസിലർ ഡോ. പി എൻ അജിത ഉദ്ഘാടനം ചെയ്തു. സിജി പ്രിൻസിപ്പൽ കരിയർ കൗൺസിലർ സകരിയ എം വി അധ്യക്ഷത വഹിച്ച പരിപാടിയിൽ സിജി കരിയർ കൗൺസിലർ ജാഫർ സാദിഖ് കരിയർ ക്ലാസിന് നേതൃത്വം നൽകി. പരിപാടിയിൽ സീനു അബ്രഹാം സ്വാഗതം പറയുകയും മനോഹരൻ എം, പിംഗളൻ എൻ പി എന്നിവർ ആശംസകളറിയിച്ചു സംസാരിക്കുകയും ചെയ്തു. സന്തോഷ് കുമാർ നന്ദി അറിയിച്ചു.
“നാടിന്റെ നന്മക്ക് നമ്മളൊന്നാകണം”: വെൽഫെയർ പാർട്ടി സാഹോദര്യ പദയാത്ര സംഘടിപ്പിച്ചു
മങ്കട : നാടിന്റെ നന്മക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സഹോദര്യ കേരള പദ യാത്രയുടെ ഭാഗമായി വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി പദയാത്രയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. മങ്കട -കൂട്ടിൽ വെച്ച് നടന്ന പദയാത്രയുടെ ഉദ്ഘാടനം വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഫാറൂഖ് മക്കരപ്പറമ്പ പതാക ജാഥ ക്യാപ്റ്റൻ മുസ്തകീം കടന്നമണ്ണക്ക് കൈമാറി നിർവഹിച്ചു. കൂട്ടിൽ പ്രദേശത്തെ ഇളക്കിമറിച്ച പദയാത്രയെ നൂറ് കണക്കിനാളുകൾ അനുഗമിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം പാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പാർട്ടി മണ്ഡലം സെക്രട്ടറി സി.എച് മുഖീമുദ്ധീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ചടങ്ങിൽ കൂട്ടിൽ പ്രദേശത്തെ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. പാരമ്പര്യ രാഷ്ട്രീയ പാളയം വിട്ട് സാഹോദര്യ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന കുടുംബത്തെ പൊന്നാടയിട്ട് സ്വീകരിച്ചു.…
ജെ.എൻ.യുവിലെ മുഹമ്മദ് കൈഫിൻ്റെ പ്രകടനം നവജനാധിപത്യ മുന്നേറ്റങ്ങളെ ശക്തിപ്പെടുത്തും
തിരുവനന്തപുരം: ജെ.എൻ.യു യൂണിയൻ തെരഞ്ഞെടുപ്പിലെ എൻ.എസ്.യു.ഐ- ഫ്രറ്റേണിറ്റി സഖ്യ (Alliance For Social Democracy) വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി മുഹമ്മദ് കൈഫിൻ്റെ മികച്ച പ്രകടനം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ നവജനാധിപത്യ മുന്നേറ്റങ്ങൾക്ക് ശക്തിപകരുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പ്രസ്താവിച്ചു. എസ്.എൽ.എൽ & സി.എസ്, സ്ക്കൂൾ ഓഫ് ഇൻ്റർനാഷണൽ സ്റ്റഡീസ് കൗൺസിലമാരെ വിജയിപ്പിക്കാനും സഖ്യത്തിന് സാധിച്ചു. ഫ്രറ്റേണിറ്റി ദേശീയ കമ്മിറ്റിയംഗമായ മുഹമ്മദ് കൈഫ് 939 വോട്ടുനേടി 840 വോട്ട് കരസ്ഥമാക്കിയ എസ്.എഫ്.ഐ സഖ്യ സ്ഥാനാർത്ഥി സന്തോഷ് കുമാറിനേക്കാൾ മുന്നിലെത്തി. കഴിഞ്ഞതവണ സ്ക്കൂൾ ഓഫ് ലാൻഗേജസ്, ലിറ്ററേച്ചൽ ആൻ്റ് കൾച്ചറൽ സ്റ്റഡീസ് കൗൺസിലറായി വിജയിച്ചയാളാണ് കൈഫ്. സംഘ്പരിവാർ വിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായി എ.ബി.വി.പിക്കെതിരെ പലതരം മുന്നണി പരീക്ഷണങ്ങൾ നടന്ന ജെ.എൻ.യുവിൽ ഫ്രറ്റേണിറ്റി – എൻ.എസ്.യു.ഐ അലയൻസ് പുതിയൊരു ചുവടുവെപ്പായെന്നും നഈം ഗഫൂർ ചൂണ്ടിക്കാട്ടി.
