ജെ.എൻ.യുവിലെ മുഹമ്മദ് കൈഫിൻ്റെ പ്രകടനം നവജനാധിപത്യ മുന്നേറ്റങ്ങളെ ശക്തിപ്പെടുത്തും

തിരുവനന്തപുരം: ജെ.എൻ.യു യൂണിയൻ തെരഞ്ഞെടുപ്പിലെ എൻ.എസ്.യു.ഐ- ഫ്രറ്റേണിറ്റി സഖ്യ (Alliance For Social Democracy) വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി മുഹമ്മദ് കൈഫിൻ്റെ മികച്ച പ്രകടനം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ നവജനാധിപത്യ മുന്നേറ്റങ്ങൾക്ക് ശക്തിപകരുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പ്രസ്താവിച്ചു. എസ്.എൽ.എൽ & സി.എസ്, സ്ക്കൂൾ ഓഫ് ഇൻ്റർനാഷണൽ സ്റ്റഡീസ് കൗൺസിലമാരെ വിജയിപ്പിക്കാനും സഖ്യത്തിന് സാധിച്ചു. ഫ്രറ്റേണിറ്റി ദേശീയ കമ്മിറ്റിയംഗമായ മുഹമ്മദ് കൈഫ് 939 വോട്ടുനേടി 840 വോട്ട് കരസ്ഥമാക്കിയ എസ്.എഫ്.ഐ സഖ്യ സ്ഥാനാർത്ഥി സന്തോഷ് കുമാറിനേക്കാൾ മുന്നിലെത്തി. കഴിഞ്ഞതവണ സ്ക്കൂൾ ഓഫ് ലാൻഗേജസ്, ലിറ്ററേച്ചൽ ആൻ്റ് കൾച്ചറൽ സ്റ്റഡീസ് കൗൺസിലറായി വിജയിച്ചയാളാണ് കൈഫ്. സംഘ്പരിവാർ വിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായി എ.ബി.വി.പിക്കെതിരെ പലതരം മുന്നണി പരീക്ഷണങ്ങൾ നടന്ന ജെ.എൻ.യുവിൽ ഫ്രറ്റേണിറ്റി – എൻ.എസ്.യു.ഐ അലയൻസ് പുതിയൊരു ചുവടുവെപ്പായെന്നും നഈം ഗഫൂർ ചൂണ്ടിക്കാട്ടി.

മക്കരപ്പറമ്പ്- സാഹോദര്യ പദയാത്ര; വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

മക്കരപ്പറമ്പ്: ‘നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’ തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഏപ്രിൽ മെയ് മാസങ്ങളിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചരണാർത്ഥം വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പദയാത്രയുടെ പ്രചരണാർഥം വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. മക്കരപ്പറമ്പ് അമ്പലപ്പടിയിൽ മണ്ഡലം വൈസ് പ്രസിഡന്റ് ഉബൈബ ജാഥാ ക്യാപ്റ്റൻ ജാബിർ വടക്കാങ്ങരക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, മക്കരപ്പറമ്പ് പഞ്ചായത്ത് സെക്രട്ടറി സി.കെ സുധീർ, ഷബീർ കറുമുക്കിൽ, എന്നിവർ സംസാരിച്ചു. കാച്ചിനിക്കാട്, ചെട്ടിയാരങ്ങാടി, കാളാവ്, തടത്തിൽകുണ്ട്, കുഴാപറമ്പ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. പ്രോഗ്രാം കൺവീനർ ഷബീർ കറുമുക്കിൽ, പി മൻസൂർ, റഷീദ് കൊന്നോല, യു.പി ആദിൽ, കെ.ടി ബഷീർ, എ.ടി മുഹമ്മദ്, സമീറ ഷഹീർ എന്നിവർ നേതൃത്വം…

പഹൽഗാം: ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം – തൗഫീഖ് മമ്പാട്

തിരൂർ: പഹൽഗാം സംഭവത്തിൻ്റെ മറവിൽ മുസ്‌ലിം സമൂഹത്തിനെതിരെ പൊതുവിലും കശ്മിരീ ജനങ്ങൾക്കെതിരെ സവിശേഷമായും ഹിന്ദുത്വ ഭീകരർ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ തടയാൻ സർക്കാർ തയാറാവണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. തിരൂരിൽ നടന്ന സംസ്ഥാന മുറബ്ബി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മുസ്‌ലിങ്ങൾ വ്യാപകമായി അക്രമിക്കപ്പെടുന്ന സാഹചര്യമുണ്ട്. ആഗ്രയിൽ മുസ്‌ലിം യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവവും ഭീകരരുടെ വീടെന്നാരോപിച്ച് കശ്മീരിൽ വീടുകൾ തകർത്ത സംഭവവും ഉൾപ്പടെ നിരവധി സംഭവങ്ങൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുകയാണ്. ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടം രാജ്യത്തിൻ്റെ ക്രമസമാധാന നില അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സെഷനുകളിലായി സംസ്ഥാന ജനറൽ സെക്രട്ടറി ടി ഇസ്മാഈൽ, ഷമീൽ സജ്ജാദ്,  ബിനാസ് ടി.എ, ഷബീർ കൊടുവള്ളി, അജ്മൽ കെ.പി, സി.ടി സുഹൈബ്, ഷാഹിൻ സി.എസ് എന്നിവർ സംസാരിച്ചു.

ലയൺസ് ഡിസ്ട്രിക്ട് 318 ബി: 2025- 2026 വർഷത്തെ ഗവർണർ ആയി വിന്നി ഫിലിപ്പ് തെരെഞ്ഞെടുക്കപ്പെട്ടു

എടത്വാ ടൗൺ : കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബി യുടെ 2025 – 2026 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗവർണറായി വിന്നി ഫിലിപ്പിനെയും ഒന്നാം വൈസ് ഗവർണർ ജേക്കബ് ജോസഫിനെയും രണ്ടാം വൈസ് ഗവർണറായി മാർട്ടിൻഫ്രാൻസിസിനെയും തിരഞ്ഞെടുത്തു. 21-ാംമത് ഡിസ്ട്രിക്ട് 318ബി കൺവൻഷനിൽ വെച്ചാണ് ബാലറ്റ് സമ്പ്രദായത്തിൽ ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. ഗവർണർ ആയി തെരെഞ്ഞെടുക്കപ്പെട്ട വിന്നി ഫിലിപ്പ് 2004ൽ ആണ് അടൂർ ലയൺസ് ക്ലബ് അംഗമാകുന്നത്. ഫസ്റ്റ് വിഡിജി ജേക്കബ്‌ ജോസഫ് 1989 ൽ ആണ് കോട്ടയം ഗാന്ധിനഗർ ലയൺസ് ക്ലബ് അംഗമാകുന്നത്. സെക്കൻണ്ട് വിഡിജി ആയി തെരെഞ്ഞെടുക്കപ്പെട്ട മാർട്ടിൻ ഫ്രാൻസിസ് 2008 ൽ ആണ് പന്തളം കിംഗ്സ് ലയൺസ് ക്ലബ് അംഗമാകുന്നത്. 120 ക്ലബുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 304 പേർക്ക് ആയിരുന്നു വോട്ടവകാശം.സുരേഷ് ജോസഫ് ചെയർമാൻ ആയ…

ലയൺസ് ഇന്റർനാഷണലിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയം: സംവിധായകന്‍ ബ്ലസി തിരുവല്ല

എടത്വ ടൗൺ: അർപ്പണ മനോഭാവവും കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയായ ലയൺസ് ഇന്റർനാഷണലിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയമെന്ന് സിനിമാ സംവിധായകന്‍ ബ്ലസി തിരുവല്ല. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബി കൺവെൻഷൻ ചങ്ങനാശ്ശേരി കോണ്ടൂർ റിസോർട്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ ആർ വെങ്കിടാചലം അധ്യക്ഷത വഹിച്ചു. മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ ടോണി എണ്ണൂക്കാരൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് ഗവർണർമാരായ വിന്നി ഫിലിപ്, ജേക്കബ് ജോസഫ്, മുൻ ഗവർണർ ഡോക്ടർ ബിനോ ഐ കോശി ,ജോർജു ചെറിയാൻ, കെ കെ കുരുവിള ,സി വി മാത്യു ,ജോസ് തെങ്ങിൽ ,വി കെ സജീവ്, സുരേഷ് ജോസഫ്, സുരേഷ് ജെയിംസ്, കെ എ തോമസ്, റോയ് ജോസ്, എംപി രമേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് 120…

എടത്വ പള്ളി തിരുനാളിന് കൊടിയേറി

എടത്വ: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. മെയ് 14 ന് എട്ടാമിടത്തോടെ സമാപിക്കും. പ്രധാന തിരുനാള്‍ മെയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കു ചുറ്റും നടക്കും. എട്ടാമിടത്തിന് കുരിശടിയിലേക്കും പ്രദക്ഷിണമുണ്ടാകും. മെയ് മൂന്നിന് രാവിലെ 5.45 ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും. ഇന്ന് രാവിലെ 5.45 ന് മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും, വിശുദ്ധ കുര്‍ബ്ബാനയ്ക്കും ശേഷം നടന്ന കൊടിയേറ്റ് കർമ്മം വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മെയ് ഏഴ് വരെ എല്ലാ ദിവസവും 4.30 ന് തമിഴ് കുര്‍ബാന, 5.45 ന്, 7.45 ന്, 10 ന്, വൈകുന്നേരം നാലിന്, ആറിന് മധ്യസ്ഥ പ്രാര്‍ഥന,…

ഗ്രാമീണ വികസനം ലക്ഷ്യമിട്ട് ദേശീയ പദ്ധതികളുമായി മർകസ്

2025-28 വർഷത്തേക്കുള്ള കർമ പദ്ധതികൾ അവതരിപ്പിച്ചു കോഴിക്കോട്: ദേശീയ തലത്തിൽ പ്രത്യേക പ്രാധാന്യം നൽകി വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പദ്ധതികൾ വ്യാപകമാക്കാൻ മർകസു സഖാഫത്തി സുന്നിയ്യ. 2025-28 വർഷത്തെ മർകസ് ജനറൽ ബോഡിയുടേതാണ് തീരുമാനം. പ്രവർത്തന സൗകര്യത്തിന് രാജ്യത്തെ 16 റീജിയനുകളായി ക്രമീകരിച്ചാണ് പദ്ധതികൾ ഏകോപിപ്പിക്കുക. വിദ്യാഭ്യാസത്തിലൂടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നവീകരണത്തിലൂടെ മാത്രമേ ഗ്രാമീണ ജനതയുടെ ഉന്നമനം സാധ്യമാവൂ എന്ന കഴിഞ്ഞ ഏതാനും വർഷങ്ങളുടെ പ്രവർത്തന അനുഭവത്തിൽ നിന്നാണ് വിപുലീകരണ പദ്ധതികൾക്ക് തുടക്കമിടുന്നത്. സമസ്ത നൂറാം വാർഷിക കർമ പദ്ധതികളുടെ സാക്ഷാത്കാരമായാണ് പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്. പശ്ചിമ ബംഗാൾ, ഗുജറാത്ത്, കർണാടക റീജിയനുകളിൽ നിലവിലുള്ള ക്യാമ്പസുകൾ ഇന്റഗ്രേറ്റഡ് നോളേജ് ഹബ്ബാക്കി മാറ്റുക, മർകസ് പബ്ലിക് സ്‌കൂളുകൾ, സീക്യൂ നെറ്റ്‌വർക്കുകൾ ദേശിയ തലത്തിൽ വ്യാപിപ്പിക്കുക, ചെറുപട്ടണങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് ലോ കോളേജുകളും നിയമ സഹായ വേദികളും സ്ഥാപിക്കുക, മെഡിക്കൽ മിഷന്റെ ഭാഗമായി ഹോസ്പിറ്റലുകളും…

ലയൺസ് ഡിസ്ട്രിക്ട് മുൻ ഗവർണർ ഡോ. ജോർജ്ജ് മാത്യു പുതിയടം അന്തരിച്ചു

എടത്വ ടൗൺ: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബി മുൻ ഗവർണർ പൈക പുതിയടം വീട്ടിൽ ഡോ..ജോർജ് മാത്യു (71) നിര്യാതനായി. സംസ്കാര ചടങ്ങുകൾ ഏപ്രിൽ 29 ചൊവ്വാഴ്ച 2ന് പൈക സെന്റ് ജോസഫ് പള്ളിയിൽ നടക്കും. ഭാര്യ: ജെസ്സി ജോർജ്. മകൾ: ഡോ. റോസ് മേരി ജോർജ്. മരുമകൻ: തൃക്കിടിത്താനം ചിറക്കുഴിയിൽ ഡോ. തോമസ് ആഞ്ചലോ സ്ക്കറിയ (ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ആശുപത്രി, തിരുവല്ല). ഏപ്രില്‍ 28 തിങ്കളാഴ്‌ച 1.30ന് നെല്ലിയാനി ലയൺസ് ക്ളബ് ഹാളിലും, 2.30ന് പുതിയടം ഹോസ്പിറ്റലിലും 3:30ന് പൈകയിലുള്ള ലയൺസ് ഐ ഹോസ്പിറ്റലിലും പൊതുദർശനത്തിന് വച്ചതിന് ശേഷം മൃതദേഹം തിങ്കളാഴ്ച ഭവനത്തിലെത്തിക്കും. ലയൺസ് ക്ളബ് ഡിസ്ട്രിക്ട് മുൻ ഗവർണർ ഡോ. ജോർജ്ജ് മാത്യുവിന്റെ അചഞ്ചലമായ ദർശനവും അക്ഷീണ സേവനം, നേതൃത്വം, കാരുണ്യം എന്നിവ എണ്ണമറ്റ ജീവിതങ്ങൾക്ക്…

ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ തൃശൂരിലെ വീടിനു സമീപം സ്‌ഫോടനം; പരിസരവാസികള്‍ പരിഭ്രാന്തിയില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ അയ്യന്തോളിലുള്ള ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിന് സമീപം വെള്ളിയാഴ്ച (2025 ഏപ്രിൽ 25) രാത്രി അജ്ഞാതർ സ്ഫോടകവസ്തുക്കൾ എറിഞ്ഞു. തന്റെ വീടിന്റെ എതിർവശത്തുള്ള ഗേറ്റിനടുത്ത് ഉണ്ടായ വലിയ സ്ഫോടനം കേട്ടാണ് താൻ ഉണർന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. പടക്കം പൊട്ടിച്ചതാകാം സ്ഫോടനത്തിന് കാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. അവരുടെ വ്യക്തിത്വമോ ലക്ഷ്യങ്ങളോ പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സംഭവം തന്നെ ലക്ഷ്യം വച്ചുള്ള മനഃപൂർവമായ ആക്രമണമാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. ഇതിന് മറുപടിയായി, വിഷയത്തിൽ സമഗ്രവും അടിയന്തരവുമായ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നുണ്ട്.  സംശയകരമായ രീതിയിൽ രാത്രി ഒരു കാർ കണ്ടതായി പ്രദേശവാസികൾ പൊലീസിനു മൊഴി നൽകി. ഇതിനുപിന്നിലെ പ്രതികളെ കണ്ടെത്തണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. “10.43 ഓടെ ആയിരുന്നു സംഭവം.…

ഐ സി എഫ് ഇന്റര്‍നാഷണല്‍ സമ്മിറ്റ് ‘റെനവേഷ്യോ’ ‍ തുടങ്ങി

നോളജ് സിറ്റി: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ഇന്റര്‍നാഷണല്‍ സമ്മിറ്റ് ‘റെനവേഷ്യോ’ മര്‍കസ് നോളജ് സിറ്റിയില്‍ ആരംഭിച്ചു. ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സിലിന് കീഴിലുള്ള 10 അംഗ രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 150ഓളം പ്രതിനിധികളാണ് സമ്മിറ്റില്‍ പങ്കെടുക്കുന്നത്. ‘റിവൈവിങ് വിഷൻസ്; റീബിൽഡിങ് ബോണ്ട്‌സ്’ എന്ന പ്രമേയത്തിലാണ് സമ്മിറ്റ് നടക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ ആരംഭിച്ച സമ്മിറ്റില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി പതാക ഉയര്‍ത്തി. ആദ്യ സെഷനില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പ്രതിനിധികളുമായി സംവദിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന വിവിധ സെഷനുകളില്‍ കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സമസ്ത സെക്രട്ടറി…