തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (എം ടി എസ് ) പരീക്ഷയിൽ ഓൾ കേരള ഒന്നാം റാങ്ക് നേടി തിരുവനന്തപുരം സ്വദേശി നിള ബി. വരാന്ത റേസ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിനിയാണ് നിള. സംസ്ഥാനത്തെ ആയിരക്കണക്കിന് മത്സരാർത്ഥികളെഴുതിയ പരീക്ഷയിൽ കേരളത്തിൽ നിന്ന് നിളയെ കൂടാതെ 250ൽ അധികം വിദ്യാർഥികൾ വരാന്ത റേസിലെ പരിശീലനത്തിലൂടെ വിജയം നേടി. പോലീസ് ഉദ്യോഗസ്ഥനായ ബിജു- മഞ്ജു ദമ്പതികളുടെ മകളാണ് ഫോറസ്‌ട്രിയില്‍ എം.എസ്.സി പഠനം തുടരുന്ന നിള. എസ്‌എസ്‌സി എംടിഎസ് പരീക്ഷ ഇന്ത്യയിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) നടത്തുന്ന ഒരു രാജ്യതല മത്സര പരീക്ഷ വിവിധ ഗ്രൂപ്പ് സി തസ്തികകളിലേക്കുള്ള സർക്കാർ നിയമനത്തിനായി സംഘടിപ്പിക്കുന്നതാണ്. ലക്ഷക്കണക്കിന് അപേക്ഷകർ പങ്കെടുക്കുന്ന ഈ പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക് നേടുക എന്നത് വളരെ പ്രാധാന്യമുള്ള നേട്ടമാണ്. “കൃത്യമായ തയ്യാറെടുപ്പ്, ഉചിതമായ പരിശീലനം,…
Category: KERALA
ഗാസയ്ക്ക് ഐക്യദാർഢ്യവുമായി വെൽഫെയർ പാർട്ടി നൈറ്റ് മാർച്ച്
മലപ്പുറം: വെടിനിർത്തൽ കരാർ ഏകപക്ഷീയമായ ലംഘിച്ച് ഫലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്‌റയേൽ നരനായാട്ടിനെതിരെ ഗസ്സ ജനതക്ക് ഐക്യദാർഢവുമായി വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ നൈറ്റ് മാർച്ച്. അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ച് അമേരിക്കയുടെ പിന്തുണയോടെ നെതന്യാഹു നടത്തുന്ന വംശീയ ഉൻമൂലനത്തെ ഒറ്റപ്പെടുത്താൻ ലോക രാഷ്ട്രങ്ങൾ തയ്യാറാകണമെന്ന് നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡണ്ട് കെവി സഫീർഷ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് കെഎൻ അബ്ദുൽ ജലീൽ അധ്യക്ഷനായിരുന്നു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് വിടിഎസ് ഉമർ തങ്ങൾ, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗം ജംഷീൽ അബൂബക്കർ, മണ്ഡലം സെക്രട്ടറി മഹ്ബൂബ്‌റഹ്‌മാൻ, മണ്ഡലം ട്രഷറർ എ സദ്‌റുദ്ദീൻ എന്നിവർ സംസാരിച്ചു. നൈറ്റ് മാർച്ചിന് ജില്ലാ സെക്രട്ടറി ശാക്കിർ മോങ്ങം, ടി അഫ്‌സൽ, അഹമ്മദ് ശരീഫ് മൊറയൂർ, ബ്ലോക്ക് മെമ്പർ സുബൈദ മുസ്ലിയാരകത്ത്, ഖൈറുന്നീസ ടി, പിപി മുഹമ്മദ്, എൻകെ…
4 വർഷം മുമ്പ് ഝാർഖണ്ഡിൽ നിന്ന് കാണാതായ മൻക ദേവിയെ മകന് തിരികെ നൽകി കൊല്ലം നവജീവൻ അഭയകേന്ദ്രം
നെടുമ്പന: നാലു വർഷം മുമ്പ് ഝാർഖണ്ഡിൽ നിന്ന് കാണാതായ മൻക ദേവി എന്ന അമ്മയെ മകന് തിരികെ നൽകി കൊല്ലം നവജീവൻ അഭയകേന്ദ്രം. കോവിഡ് കാലത്ത് മറവി രോഗം ബാധിച്ച് സ്വന്തം നാടും, വീടും വിട്ട് ഝാർഖണ്ഡിൽ നിന്നും കൊല്ലത്തെത്തിയ മൻക ദേവിയെ കണ്ണനല്ലൂർ പോലീസാണ് നവജീവൻ അഭയ കേന്ദ്രത്തിലെത്തിച്ചത്. സ്ഥാപനാധികാരികളുടെ നീണ്ട നാലു വർഷത്തെ അന്വേഷണത്തിനൊടുവിൽ ഝാർഖണ്ഡിലുള്ള കുടുംബത്തെ കണ്ടെത്തുകയും, മന്‍ക ദേവി കേരളത്തിലുള്ള വിവരം കുടുംബത്തെ അറിയിക്കുകയും ചെയ്തു. തുടർന്ന് നവജീവൻ അഭയ കേന്ദ്രത്തിൽ എത്തിയ മകൻ 4 വർഷത്തിന് ശേഷം അമ്മയെ കണ്ടു. അമ്മ മകനെ തിരിച്ചറിയുകയും ചെയ്‌തു. മാനേജ് കമ്മിറ്റിയംഗം അനീഷ് യുസുഫ്, റസിഡന്റ് മാനേജർ അബ്‌ദുൽ മജീദ്, വെൽഫയർ ഓഫീസർ ഷാജിമു, നവജീവൻ അഭയ കേന്ദ്രം ജീവനക്കാരുടെയും അന്തേവാസികളുടെയും സാനിധ്യത്തിൽ മൻക ദേവിയെ മകന് തിരിച്ചേൽപ്പിച്ചു.
ഇഎസ്‌ഐ ആശുപത്രി: വിവേചന ഭീകരത അവസാനിപ്പിക്കുക – വെൽഫെയർ പാർട്ടി
മലപ്പുറം: അഞ്ച് ഏക്കർ ഭൂമി ലഭ്യമല്ല എന്ന കാരണം പറഞ്ഞു ജില്ലക്ക് അവകാശപ്പെട്ട ഇഎസ്‌ഐ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഇല്ലാതാക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല എന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ആശുപത്രി ജില്ലക്ക് ലഭ്യമാക്കാൻ വേണ്ട നടപടികൾക്ക് ജില്ലാ ഭരണകൂടവും ജില്ലയിലെ ജനപ്രതിനിധികളും ശക്തമായി രംഗത്തിറങ്ങണമെന്നും പാർട്ടി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ജില്ലയോട് തുടരുന്ന വിവേചന ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇഎസ്‌ഐ ആശുപത്രി വിഷയത്തിൽ റവന്യൂ വകുപ്പ് റിപ്പോർട്ട്. ഇത് അംഗീകരിക്കാൻ ആവില്ല. ജില്ലക്ക് അവകാശപ്പെട്ട ജനറൽ ആശുപത്രി, റഫറൽ ആശുപത്രി എന്നിവ നഷ്ടപ്പെടുത്താനുള്ള നീക്കങ്ങളുടെ തുടർച്ചയിലാണ് ഇഎസ്‌ഐ ആശുപത്രിയും ഇല്ലാതാക്കാനുള്ള ശ്രമം. ജില്ലയിലെ സാധാരണക്കാരായ ജനങ്ങൾക്കും വിവിധ വിഭാഗങ്ങളിൽപെട്ട തൊഴിലാളികൾക്കും സൗജന്യമായി മികച്ച ചികിത്സ ലഭ്യമാകാനുള്ള അവസരങ്ങളാണ് പൊതുമേഖലയിലുള്ള ആശുപത്രികൾ നഷ്ടമാകുന്നതിലൂടെ ഇല്ലാതാകുന്നത്. ജില്ലയുടെ വിവിധ മേഖലകളിൽ മിച്ച ഭൂമികൾ സ്വകാര്യവ്യക്തികൾ കൈയേറിയിട്ടുണ്ട്.…
ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ കേരളത്തിന്റെ യഥാര്‍ത്ഥ ചിത്രം ജനമറിയും: ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: ജെ.ബി.കോശി കമ്മീഷന്‍ ക്രൈസ്തവ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ കേരളമിന്ന് നേരിടുന്ന സാമൂഹ്യ പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥചിത്രവും സത്യാവസ്ഥയും ജനമറിയുമെന്നും ഈ ഭയപ്പാടാണ് റിപ്പോര്‍ട്ട് രഹസ്യമാക്കിവെയ്ക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുന്നതെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു. കഴിഞ്ഞദിവസം നിയമസഭയില്‍ ഇതുസംബന്ധിച്ച് ചോദ്യമുയര്‍ന്നിട്ടും ക്ഷേമപദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ചു മാത്രമാണ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ഉത്തരം നല്‍കിയത്. ക്രൈസ്തവ പഠന റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യത്തിന്മേല്‍ വകുപ്പുമന്ത്രി നിശബ്ദത പാലിച്ചതില്‍ ദുരൂഹതയുണ്ട്. ജെ.ബി.കോശി കമ്മീഷന്റെ 284 ശുപാര്‍ശകളില്‍ 152 ശുപാര്‍ശകള്‍ ഇതുവരെ നടപ്പാക്കിക്കഴിഞ്ഞുവെന്ന ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിയുടെ നിയമസഭാപ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നുമാത്രമല്ല തെറ്റിദ്ധാരണ പരത്തുന്നതുമാണ്. നടപ്പിലാക്കാന്‍ കഴിയാത്ത ശുപാര്‍ശകളുടെ പട്ടിക തയ്യാറാക്കുമെന്ന വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. സംസ്ഥാന മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇപ്പോള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കൈകളിലാണിരിക്കുന്നതെന്നുള്ള നിയമസഭാരേഖകളുണ്ട്. കേരളമിന്ന് നേരിടുന്ന സാമൂഹ്യ വിപത്തുകളായ…
നോര്‍ക്കയുടെ പ്രവാസി ഭദ്രത വായ്പാ പദ്ധതി: പ്രവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: നോർക്കയുമായി സഹകരിച്ച് കുടുംബശ്രീ നടപ്പിലാക്കുന്ന പ്രവാസി ഭദ്രത (PEARL) പ്രവാസി വായ്പാ പദ്ധതി പ്രകാരം പ്രവാസി പൗരന്മാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ, കോവിഡ്-19 കാരണം ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസി പൗരന്മാർക്ക് മാത്രമേ വായ്പ ലഭ്യമായിരുന്നുള്ളൂ. നോർക്കയുമായുള്ള പുതിയ കരാർ പ്രകാരം, വിദേശത്ത് നിന്ന് ജോലി നഷ്ടപ്പെട്ട് ബിസിനസ്സ് ആരംഭിക്കുന്ന എല്ലാ പ്രവാസി പൗരന്മാർക്കും 2 ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭ്യമാകും. കുറഞ്ഞത് 6 മാസമായി കുടുംബശ്രീ അംഗമായിട്ടുള്ള കുടുംബശ്രീ അംഗത്തിന്റെ കുടുംബാംഗങ്ങൾക്കോ കുടുംബശ്രീ രൂപീകരിച്ച യുവതികളുടെ ഒരു ഗ്രൂപ്പിലെ അംഗങ്ങൾക്കോ മാത്രമേ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ അർഹതയുള്ളൂ. കോവിഡ് മൂലം മരണമടഞ്ഞ പ്രവാസികളുടെ കുടുംബാംഗങ്ങൾക്കും തൊഴിൽരഹിതരായ പ്രവാസി രോഗികൾക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തിയവർക്കും ഇതിനകം ഒരു ബിസിനസ്സ് ആരംഭിച്ചവർക്കും അവരുടെ…
എറണാകുളത്ത് വിദ്യാർത്ഥികൾക്കിടയില്‍ കഞ്ചാവ് വിതരണം നടത്തി വന്നിരുന്ന മുഖ്യ പ്രതിയെ പെരുമ്പാവൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു
കൊച്ചി: എറണാകുളത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിതരണം ചെയ്തുവന്നിരുന്ന പ്രധാന കണ്ണിയെ പെരുമ്പാവൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥികൾ റോബിൻ ഭായ് എന്ന് വിളിക്കുന്ന അസം സ്വദേശി റോബിൻ മണ്ഡലാണ് അറസ്റ്റിലായത്. പെരുമ്പാവൂർ ഭായ് കോളനിയിൽ നിന്ന് 9 കിലോയിലധികം കഞ്ചാവുമായാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലത്തെ കോളേജിലെ വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടികൂടിയിരുന്നു. വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് പെരുമ്പാവൂരിൽ താമസിക്കുന്ന റോബിൻ അറസ്റ്റിലായത്. വിശദമായ പരിശോധനയിൽ 9 കിലോ കഞ്ചാവ് ഇയാളില്‍ നിന്ന് പിടികൂടി. വാട്ട്‌സ്ആപ്പ് വഴിയാണ് ഇയാൾ കഞ്ചാവ് വിതരണം നടത്തിയിരുന്നത്. ചെറിയ പാക്കറ്റുകളാക്കിയാണ് കഞ്ചാവ് വിതരണം ചെയ്തിരുന്നത്. ഓപ്പറേഷൻ ക്ലീൻ എന്ന പേരിലാണ് പോലീസ് മയക്കുമരുന്ന് വേട്ട ആരംഭിച്ചിരിക്കുന്നത്. അതേസമയം, കൊല്ലം ചടയമംഗലത്ത് വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയയാളെ എക്സൈസ് പിടികൂടി. ഇടത്തറ ആലത്തറമല സ്വദേശി സുനീഷ് (25) ആണ്…
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെ രാധാകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ സമയം അനുവദിച്ചു
ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എംപി കെ രാധാകൃഷ്ണന് കൂടുതല്‍ സമയം അനുവദിച്ചു. നേരത്തെ, ഈ മാസം ആദ്യ ആഴ്ചകളിൽ രണ്ടുതവണ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി രാധാകൃഷ്ണന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, പാർലമെന്റ് സമ്മേളനം ഡൽഹിയിൽ നടക്കുന്നതിനാൽ ഉണ്ടാകുന്ന അസൗകര്യം കെ രാധാകൃഷ്ണൻ രേഖാമൂലം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഏപ്രിൽ 8 ന് ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിലെത്താൻ ഇഡി രാധാകൃഷ്ണൻ എംപിക്ക് സമയം അനുവദിച്ചു. മുമ്പ് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്ന ഇഡി നേരത്തെ രണ്ടുതവണ നോട്ടീസ് നൽകിയിരുന്നു. ബാങ്ക് തട്ടിപ്പ് നടന്ന കാലഘട്ടത്തിലെ സിപിഐഎം ജില്ലാ സെക്രട്ടറിമാരിൽ ഒരാളായ കെ രാധാകൃഷ്ണനെ കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിനായാണ് ഇഡി ചോദ്യം ചെയ്യുന്നത്. ഈ നടപടിക്ക് ശേഷമായിരിക്കും കേസിലെ അന്തിമ കുറ്റപത്രം സമർപ്പിക്കുക. കെ രാധാകൃഷ്ണനെ…
ഭവന സമുന്നതി, മംഗല്യ സമുന്നതി പദ്ധതികൾക്കുള്ള ധനസഹായം വിതരണം ചെയ്തു
തിരുവനന്തപുരം: സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കുന്ന ഭവന സമുന്നതി, മംഗല്യ സമുന്നതി പദ്ധതികൾക്കുള്ള ധനസഹായ വിതരണം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമൂഹങ്ങളുടെ ക്ഷേമത്തിനും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്നും, ഈ വിഭാഗങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകുന്നതിലൂടെ സർക്കാർ സാമൂഹിക നീതി ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. സാമ്പത്തിക പരിമിതികൾക്കിടയിലും, പദ്ധതിക്കുള്ള വിഹിതം കുറയ്ക്കാതെ, ദരിദ്ര കുടുംബങ്ങൾക്ക് വിവാഹ സഹായം, ഭവന സഹായം, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, സംരംഭകത്വത്തിനുള്ള സഹായം എന്നിവ സർക്കാർ നൽകിവരുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലുൾപ്പെടെ സർക്കാരിന്റെ പ്രവർത്തനങ്ങൾ ദരിദ്രരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നുവെന്ന് മന്ത്രി പറഞ്ഞു. സർക്കാർ നൽകുന്ന…
തലവടി സിഎംഎസ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഗമവും സംഘടനയുടെ പ്രഥമ പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാന് യാത്രയയപ്പും നല്‍കി
തലവടി: സിഎംഎസ് ഹൈസ്കൂള്‍ പൂർവ വിദ്യാർത്ഥി സംഗമവും സംഘടനയുടെ പ്രഥമ പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാന് യാത്രയയപ്പും നല്‍കി . പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ പ്രധാന അദ്ധ്യാപകൻ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിച്ചു. സിഎസ്ഐ സഭാ മുൻ മോഡറേറ്ററും പൂർവ്വ വിദ്യാർത്ഥി സംഘടന രക്ഷാധികാരിയുമായ ബിഷപ്പ് തോമസ് കെ ഉമ്മൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഉപദേശക സമിതി അംഗം സജി ഏബ്രഹാം ഉപഹാരം സമർപ്പിച്ചു. ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, ട്രഷറർ എബി മാത്യു ചോളകത്ത്, അഡ്വ. ഐസക്ക് രാജു, മാത്യൂസ് പ്രദീപ് ജോസഫ്, സി. വി. ജോർജ്, ആന്റണി ജോസഫ്, ടോം ഫ്രാൻസിസ് പരുമൂട്ടിൽ, ജെസ്സി പാട്ടത്തിൽ എന്നിവർ പ്രസംഗിച്ചു. പിതാവ് ഇടവക വികാരിയായി ശുശ്രൂഷ ചെയ്ത അതേ ഇടവകയിൽ വൈദീകൻ, സ്കൂൾ ലോക്കൽ…
