തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിൽ ക്ഷേമ പെൻഷനു വേണ്ടി സർക്കാർ 14,500 കോടി രൂപ വകയിരുത്തി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ക്ഷേമ പെൻഷൻ ഘട്ടം ഘട്ടമായി വർദ്ധിപ്പിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അടുത്ത സാമ്പത്തിക വർഷത്തേക്ക് ഈ തുക അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സ്ത്രീ സുരക്ഷാ പെൻഷനായി ബജറ്റിൽ 3,820 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനത്തിന് സർക്കാർ വിവിധ ക്ഷേമ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഒരു കോടിയോളം ആളുകളിലേക്ക് നേരിട്ടുള്ള സഹായം എത്തുന്നുണ്ടെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. പിണറായി വിജയൻ സർക്കാരിന്റെ പ്രയത്നത്തിലൂടെ കേരളത്തിൽ ദേശീയ പാതകളുടെ നിർമ്മാണം യാഥാർത്ഥ്യമാകുകയാണെന്ന് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്നതിനിടെ ധനമന്ത്രി ബാലഗോപാൽ പറഞ്ഞു. ദേശീയ പാതകളുടെ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണെന്നും സംസ്ഥാനത്തിന്റെ വികസനത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
Category: KERALA
തലവടി സിഎംഎസ് ഹൈസ്കൂളില്‍ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ റവ. തോമസ് നോർട്ടൻ ലൈബ്രറി & റീഡിംഗ് റൂം
എടത്വ: തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സജ്ജീകരിച്ച റവ.തോമസ് നോർട്ടൻ ലൈബ്രറി & റീഡിംഗ് റൂമിന്റെ ഉദ്ഘാടനം സിഎംഎസ് സ്കൂള്‍സ് കോർപറേറ്റ് മാനേജർ റവ. സുമോദ് സി ചെറിയാൻ നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് റവ മാത്യൂ പി. ജോർജ് പ്രതിഷ്ഠാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. തുടർന്ന് നടന്ന പൊതുസമ്മേളനം തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടൻ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രധാനാദ്ധ്യാപകൻ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസാ സന്ദേശം ചടങ്ങിൽ പ്രസിഡന്റ് റവ മാത്യൂ പി ജോർജ്ജ് വായിച്ചു. “എന്റെ സ്കൂളിലേക്ക് ഒരു പുസ്തകം” എന്ന പദ്ധതിയുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ കുട്ടനാട് താലൂക്ക് ജോയിന്റ് സെക്രട്ടറി അഡ്വ ഐസക്ക് രാജു, സ്കൂൾ ഉപദേശക സമിതി അംഗം…
മൂന്നാമത്തെ ബലാത്സംഗ കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചു
പത്തനംതിട്ട: പ്രവാസി വനിതയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തില്‍ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ബുധനാഴ്ച (ജനുവരി 28) ജാമ്യം അനുവദിച്ചു. പരാതിക്കാരി സമർപ്പിച്ച ചില ഡിജിറ്റൽ തെളിവുകളുടെ ആധികാരികതയെക്കുറിച്ച് പ്രോസിക്യൂഷൻ സംശയം ഉന്നയിച്ചതിനെത്തുടർന്ന് പുറത്താക്കപ്പെട്ട കോൺഗ്രസ് എംഎൽഎയുടെ ജാമ്യാപേക്ഷയിൽ കോടതി നേരത്തെ വിധി പറയുന്നത് മാറ്റിവച്ചിരുന്നു. വാദം കേൾക്കുന്നതിനിടെ, പരാതിക്കാരിയുമായുള്ള ബന്ധം ഉഭയസമ്മതത്തോടെയായിരുന്നു എന്ന് പ്രതിഭാഗം വാദിച്ചു. ജനുവരി 11 മുതൽ മാവേലിക്കര സബ് ജയിലിലാണ് മാങ്കൂട്ടത്തില്‍ തടവിൽ കഴിഞ്ഞിരുന്നത്. മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ബലാത്സംഗ കേസാണിത്. നിലവിലെ കേസിൽ, സോഷ്യൽ മീഡിയ വഴി മാങ്കൂട്ടത്തില്‍ തന്നോട് സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തുവെന്നും അവിടെ വെച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് എൻആർഐ സ്ത്രീയുടെ ആരോപണം. അതിന്റെ ഫലമായി താൻ ഗർഭിണിയായെന്നും തുടർന്ന്…
കേരളത്തിലെ ജനകീയ വിഷയങ്ങളിൽ ശക്തമായി ഇടപെട്ടത് കേരളാ കോൺഗ്രസ് (എം): കെ. ആനന്ദകുമാർ
കേരളത്തിലെ ഒട്ടെല്ലാ ജനകീയ വിഷയങ്ങളിലും ശക്തമായി ഇടപെട്ടതും അവയ്ക്ക് പരിഹാരം കാണുന്നതിന് മുന്നിൽ നിന്നതും കേരളാ കോൺഗ്രസ് (എം) ആണെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അഭിപ്രായപ്പെട്ടു. ബഫർസോൺ, വന്യജീവി ആക്രമണം, മുനമ്പം കുടിയിറക്ക്, പട്ടയ പ്രശ്നം, ഭൂപതിവ് ഭേദഗതി, നാണ്യവിള വിലയിടിവ്, മത്സ്യതൊഴിലാളി പ്രശ്നങ്ങൾ, വഖഫ് നിയമ ഭേദഗതി, തുടങ്ങി ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നതും, പരിഹാരം കാണുന്നതിന് മുന്നിൽ നിന്ന് പോരാട്ടം നയിച്ചതും പാർട്ടി ചെയർമാൻ ജോസ് കെ മാണി യാണ്, ആനന്ദകുമാർ പറഞ്ഞു. കേരളാ കോൺഗ്രസ്സ് (എം) നെയ്യാറ്റിൻകര നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആനന്ദകുമാർ. നിയോജക മണ്ഡലം പ്രസിഡന്റ് അരുമാനൂർക്കട ശശിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറിയേറ്റ് അംഗം കെ.എസ്. അനിൽ, ജില്ലാ വൈസ് പ്രസിഡന്റ് ആര്യനാട് സുരേഷ്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി…
“വികസനം തടയുന്ന ഭരണസംവിധാനമാണ് കേരളത്തിന്റെ ഏറ്റവും വലിയ ശത്രു”: കെ.സി. വേണുഗോപാൽ
കൊച്ചി: കേരളം വികസന സാധ്യതകൾ നഷ്ടപ്പെടുന്ന സംസ്ഥാനമായി മാറുകയാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. നിലവിലെ ഭരണസംവിധാനത്തിലെ അനാവശ്യ തടസ്സങ്ങളും രാഷ്ട്രീയ അശ്രദ്ധയും കേരളത്തെ പിന്നോട്ടടിക്കുകയാണെന്ന് അദ്ദേഹം ശക്തമായി വിമർശിച്ചു. “ലോകം അതിവേഗം മുന്നോട്ട് ഓടുമ്പോൾ കേരളം നിശ്ചലമായി നിൽക്കുകയാണ്. വികസന മാതൃകകൾ പകർത്തുന്നതല്ല പ്രശ്നം; കേരളത്തിന്റെ സ്വന്തം ശക്തികളെ തിരിച്ചറിയാനും ഉപയോഗപ്പെടുത്താനും കഴിയാത്തതാണ് യഥാർത്ഥ പരാജയം,” അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് മനുഷ്യവിഭവശേഷിയാണെങ്കിലും, അതിനെ പ്രയോജനപ്പെടുത്തുന്നതിന് പകരം തടഞ്ഞുവെക്കുന്ന ഭരണസംവിധാനമാണ് ഇന്ന് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. പത്ത് വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് ടൂറിസം ഉൾപ്പെടെയുള്ള നിർണായക മേഖലകളിൽ കേരളം വൻ അവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്. മുൻ ടൂറിസം മന്ത്രിയായിരുന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിമർശനമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരുകൾ മാറുമ്പോൾ പദ്ധതികൾ ഉപേക്ഷിക്കുന്ന രാഷ്ട്രീയ സംസ്കാരമാണ് കേരളത്തിന്റെ ഏറ്റവും വലിയ വികസനവൈകല്യമെന്ന് വേണുഗോപാൽ…
പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ 275.02 കോടി രൂപ മന്ത്രിസഭ അനുവദിച്ചു
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി 2025-26 സാമ്പത്തിക വർഷത്തിൽ 275.02 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകിയതായി പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളിലുള്ള സ്കൂളുകളുടെ നവീകരണത്തിനും അനുബന്ധ സൗകര്യങ്ങൾക്കുമായി ഈ തുക ഉപയോഗിക്കും. 147 സെക്കൻഡറി സ്കൂളുകളുടെ വികസനത്തിനായി 165.45 കോടി രൂപയും 46 ഹയർ സെക്കൻഡറി സ്കൂളുകൾക്ക് 41.86 കോടി രൂപയും അനുവദിച്ചു. ഇതോടൊപ്പം, 19 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് 9.58 കോടി രൂപയും 19 സ്കൂളുകളുടെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി 3.47 കോടി രൂപയും അനുവദിച്ചു. പൈതൃക സ്കൂളുകളുടെ സംരക്ഷണത്തിന് പ്രത്യേക ഊന്നൽ നൽകി, ചരിത്രപ്രാധാന്യമുള്ള 4 സ്കൂളുകൾക്കായി 3.79 കോടി രൂപ മാറ്റിവച്ചു. ബജറ്റിൽ അനുവദിച്ച വിവിധ പ്രവർത്തനങ്ങൾക്കായി 28 സ്കൂളുകൾക്ക് 37.10 കോടി രൂപയും 31 സ്കൂളുകൾ ഭിന്നശേഷി…
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിദ്യാഭ്യാസ മന്ത്രിയെ അപമാനിച്ചെന്ന് ആരോപണം; നിയമസഭയില്‍ അവകാശ ലംഘന നോട്ടീസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ പരസ്യമായി അപമാനിച്ചെന്ന് ആരോപിച്ച് സതീശനെതിരെ സിപിഐഎം നിയമസഭാംഗം വി. ജോയ് ബുധനാഴ്ച (ജനുവരി 28) നിയമസഭയിൽ അവകാശലംഘന നോട്ടീസ് നൽകി. ചൊവ്വാഴ്ച സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന കോൺഗ്രസ് പ്രതിഷേധ യോഗത്തിൽ ശിവൻകുട്ടിയെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) മന്ത്രിസഭയെയും കുറിച്ച് സതീശൻ നടത്തിയ “പരുഷമായ” പരാമർശങ്ങളെത്തുടർന്നാണ് കേരള നിയമസഭയുടെ നടപടിക്രമ ചട്ടങ്ങളിലെ ചട്ടം 154 പ്രകാരമുള്ള ജോയിയുടെ നോട്ടീസ്. ശബരിമല സ്വർണ്ണ മോഷണക്കേസിലെ പ്രധാന പ്രതികളെ ന്യൂഡൽഹിയിലെ ഉയർന്ന സുരക്ഷയുള്ളതും എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമായ വസതിയിൽ “ആതിഥേയത്വം വഹിച്ചതിന്” കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യം ചെയ്യണമെന്ന ശിവൻകുട്ടിയുടെ പ്രസ്താവന സതീശനെ പ്രകോപിപ്പിച്ചതാണ് കാരണമെന്ന് പറയുന്നു. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ചുമതല ശിവൻകുട്ടി വഹിക്കുന്നതിൽ കേരളം ദുഃഖിക്കുന്നുവെന്നും വിദ്യാഭ്യാസ വകുപ്പ്…
ഭരണഘടനാ മൂല്യങ്ങളും നാടിന്റെ ഉന്നമനവുമാവണം ഭരണാധികാരികളുടെ മുഖ്യ അജണ്ട: കാന്തപുരം
കോഴിക്കോട്: ഭരണഘടനാ മൂല്യങ്ങളും അത് മുന്നോട്ടുവെക്കുന്ന മനുഷ്യരുടെ ഉന്നമനവും വികസനവുമാവണം ഈ നാട് ഭരിക്കുന്നവരുടെ മുഖ്യ അജണ്ടയെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി മർകസിൽ നടന്ന ആഘോഷ പരിപാടികളിൽ ദേശീയ പതാകയുയർത്തി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കുറിച്ച് അഭിമാനബോധത്തോടെ സംസാരിക്കാൻ ഓരോ പൗരനും സാധിക്കുന്നത് ഭണഘടനയെന്ന മഹത്തായ ലിഖിത സംഹിതയും അതനുസരിച്ച് മുന്നോട്ടുപോവുന്ന ഭരണാധികാരികളും ജനങ്ങളും നമുക്കുണ്ടായതുകൊണ്ടാണ്. ഭരണഘടനാ താത്പര്യങ്ങൾക്ക് വിരുദ്ധമായി മനുഷ്യരെ അകറ്റാനും ഛിദ്രത വളർത്താനും ശ്രമിച്ചാൽ അത് നാടിന്റെ പാരമ്പര്യത്തെയും വികസനത്തെയും രാജ്യത്തിന്റെ യശസ്സിനെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മർകസ് സെൻട്രൽ ക്യാമ്പസിൽ നടന്ന ആഘോഷ പരിപാടികളിൽ വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ കലാ പരിപാടികളും പരേഡും പരിപാടിയുടെ ഭാഗമായി നടന്നു. മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ്…
യുഎസ്‌ടിയും, മുത്തൂറ്റ് ഫിൻകോർപ്പും മറ്റു ഗ്രൂപ്പ് കമ്പനികളും 500 കോടി രൂപ മൂല്യമുള്ള ആറു വർഷ കരാർ ഒപ്പുവച്ചു
തിരുവനന്തപുരം: മുൻ നിര എഐ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്‌ടി, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനു (മുത്തൂറ്റ് ബ്ലൂ) കീഴിലുള്ള മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡുമായും മറ്റ് ഗ്രൂപ്പ് കമ്പനികളുമായി 500 കോടി രൂപയിലധികം മൂല്യമുള്ള ഒരു ഡിജിറ്റൽ പരിവർത്തന കരാരിൽ ഒപ്പു വച്ചു. 2031 വരെ നീളുന്ന ആറു വർഷക്കാലത്തെ ഈ കരാർ, ഇരു സ്ഥാപനങ്ങളും തമ്മിൽ ദീർഘകാലമായുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിലെ പ്രധാന ചുവടു വയ്പ്പാണ്. മികവുറ്റ സാങ്കേതികവിദ്യ ദാതാവും ട്രാൻസ്ഫോർമേഷൻ പങ്കാളിയുമായുള്ള യുഎസ്‌ടിയോട് മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിനുള്ള വിശ്വാസമാണ് ഈ കരാർ പ്രതിഫലിപ്പിക്കുന്നത്. ഈ ദീർഘകാല കരാറിന്റെ ഭാഗമായി, അത്യാധുനിക എഞ്ചിനീയറിങ് വൈദഗ്ധ്യത്തെയും മുൻനിര പ്ലാറ്റുഫോമുകളെയും ഒരുമിച്ചു കൊണ്ട് വരാൻ കഴിവുള്ള മെച്ചപ്പെടുത്തിയ സാങ്കേതിക സംവിധാനങ്ങൾ യു എസ് ടി അവതരിപ്പിക്കും. സീറോ ട്രസ്റ്റ് സുരക്ഷാ ആർക്കിടെക്ചറുകൾ, എഐ അധിഷ്ഠിത ത്രെട്ട് ഡിറ്റെക്ഷൻ, ഓട്ടോമേറ്റഡ് ഇൻസിഡന്റ്…
റിപ്പബ്ലിക് ദിനത്തിൽ രക്ഷിതാക്കൾക്ക് മത്സരവേദിയൊരുക്കി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ
വടക്കാങ്ങര : സ്വതന്ത്ര ഇന്ത്യയുടെ 77ആം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് വൈവിധ്യമാർന്ന മത്സരങ്ങൾ ഒരുക്കി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ. സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിലാണ് പുതുമയാർന്ന പരിപാടികളോടെ സ്കൂളിൽ പാരന്റ് സംഗമത്തിന് വേദിയായത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കിയ ക്വിസ് മത്സരം സദസ്സിന് വേറിട്ട അനുഭവമായി. തങ്ങൾ മുമ്പ് പഠിച്ച പലതും ഓർത്തെടുക്കാൻ മത്സരം സഹായിച്ചതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ക്വിസ് മത്സരത്തിന് ഹിസ്റ്ററി വിഭാഗം ഹെഡ് രജീഷ് നേതൃത്വം നൽകി. അമ്മമാർക്കായി നടത്തിയ മാസ്റ്റർ ഷെഫ് പാരന്റ് മത്സരം ആസ്വാദനത്തിന്റെ പുതിയ രുചിക്കൂട്ടുകൾക്ക് വേദിയായി. രക്ഷിതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ക്വിസ് മത്സരത്തിൽ യഥാക്രമം ബാസിമ കെ, ജാബിർ കെ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. മാസ്റ്റർ ഷെഫ് പാരന്റ് മത്സരങ്ങൾക്ക് താം ഹോട്ടൽ ആൻഡ് റിസോർട്ടസ് എൽ എൽ പി കോർപ്പറേറ്റ് ഷെഫ് മക്സത്ത് ഖാൻ നേതൃത്വം…
