ഒന്നാം സ്ഥാനം മേൽപാടം ചുണ്ടൻ; രണ്ടാം സ്ഥാനം പായിപ്പാട് ചുണ്ടൻ നീരേറ്റുപുറം : ജനങ്ങളെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ കലയാണ് ജലോത്സവമെന്ന് ഗോവ ഗവർണർ അഡ്വ പി ശ്രീധരന്‍ പിള്ള പ്രസ്താവിച്ചു.66-ാംമത് കെ സി മാമ്മൻ മാപ്പിളട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേള നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവർണർ അഡ്വ പി. ശ്രീധരൻ പിള്ള. കേരള ചരിത്രത്തില്‍ നിർണ്ണായകമായ സ്വാധീനം ചെലുത്തിയ കെസി മാമ്മൻ മാപ്പിളയുടെ സ്മരണാർത്ഥം തുടങ്ങി വെച്ച ജലമേള ഇന്ന് ജനകീയ ഉത്സവമായി മാറിയിരിക്കുന്നതായി അദ്ദേഹം കൂട്ടി ചേര്‍ത്തു. ഉത്രാടം തിരുനാള്‍ കെ.സി മാമ്മൻ മാപ്പിള ട്രോഫിയിൽ സാം വേങ്ങൽ ക്യാപ്റ്റൻ ആയി അമിച്ചകരി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം ചുണ്ടൻ മുത്തമിട്ടു. 6 ചുണ്ടൻ വള്ളങ്ങൾ മത്സരത്തില്‍ പങ്കെടുത്തു.രണ്ടാം സ്ഥാനം നിധിൻ എടത്വ ക്യാപ്റ്റൻ…
Category: KERALA
സിപിഐഎം നേതൃത്വത്തിനെതിരെയും പിണറായി വിജയനെതിരെയും ആഞ്ഞടിച്ച് പി വി അൻവർ
മലപ്പുറം: ഞായറാഴ്ച നിലമ്പൂർ ചന്തക്കുന്നിൽ തൻ്റെ നിലപാട് വിശദീകരിക്കാൻ വിളിച്ചു ചേർത്ത വമ്പിച്ച റാലിയില്‍ നിലമ്പൂർ എംഎൽഎ പിവി അൻവർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ(എം))ക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ആഞ്ഞടിച്ചു. “ആരും ആരുടെയും അടിമകളല്ല; കേരളത്തിൽ ഇനി നിങ്ങൾക്ക് അടിമകളെ കിട്ടില്ല,” സിപിഐഎമ്മിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഒരു നുണയനാണെന്ന് വിശേഷിപ്പിച്ച അൻവർ, താന്‍ പിതൃതുല്യനെപ്പോലെ കണ്ടിരുന്ന പിണറായി വിജയനെ താൻ കണ്ടത് 37 മിനിറ്റാണ്, മുഖ്യമന്ത്രി അവകാശപ്പെടുന്നത് പോലെ അഞ്ച് മിനിറ്റല്ല. “ഞാൻ അദ്ദേഹത്തോടൊപ്പം 37 മിനിറ്റ് ഇരുന്നു. എൻ്റെ പരാതി ഒമ്പത് പേജുണ്ടായിരുന്നു. അദ്ദേഹം എന്നോട് എല്ലാം ചോദിച്ചു, എനിക്കറിയാവുന്നതെല്ലാം ഞാൻ പറയുകയും ചെയ്തു. എന്നാല്‍ അദ്ദേഹം എന്നെ ചതിക്കുകയായിരുന്നു എന്ന് അൻവർ പറഞ്ഞു. 2021ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ (എൽഡിഎഫ്) വീണ്ടും അധികാരത്തിലെത്തിച്ച ഒരു പ്രഭാവമാണ്…
മേക്കപ്പ് ആര്‍ട്ടിസ്റ്റ് സജി കൊരട്ടിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു
കോട്ടയം: ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മലയാള സിനിമയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. ചലച്ചിത്ര മേഖലയില്‍ സ്ത്രീകൾ നേരിടുന്ന പീഡനങ്ങളിലേക്കും ചൂഷണങ്ങളിലേക്കും വെളിച്ചം വീശുന്ന സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിക്ക് മുമ്പാകെ ഒരു വനിതാ പ്രൊഫഷണൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റ് സജി കൊരട്ടിക്കെതിരെ കേസെടുത്തത്. കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കാൻ കേരള സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചതിന് പിന്നാലെ പരാതിക്കാരിയായ യുവതി കൊല്ലം പോലീസിനെ സമീപിച്ച് മൊഴി നൽകി. വർഷങ്ങൾക്ക് മുമ്പ് ജില്ലയിൽ നടന്നതായി പറയപ്പെടുന്ന കുറ്റകൃത്യമായതിനാൽ ഇത് പിന്നീട് കോട്ടയത്തെ പൊൻകുന്നം പോലീസിന് കൈമാറിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ആര്‍ട്ടിസ്റ്റിനെതിരെ കഴിഞ്ഞയാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും തിങ്കളാഴ്ച (സെപ്റ്റംബർ 30, 2024) കേസ് എസ്ഐടിക്ക് കൈമാറുകയും ചെയ്തതായി പൊൻകുന്നം പോലീസ് പറഞ്ഞു. ഐപിസിയുടെ…
ലൈംഗികാതിക്രമ കേസ്: നടൻ സിദ്ദിഖിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് ലൈംഗികാതിക്രമവും ചൂഷണവും ആരോപിച്ച്, നടന്‍ സിദ്ദിഖിനെതിരെ പുറപ്പെടുവിച്ച അറസ്റ്റ് അടുത്ത വാദം കേൾക്കുന്നത് വരെ രണ്ടാഴ്ചത്തേക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. സിദ്ദിഖിനെതിരെ പരാതി നൽകിയ യുവതി പരാതിയുമായി പുറത്തുവരാൻ എട്ട് വർഷമെടുത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് ബേല ത്രിവേദി അധ്യക്ഷയായ ബെഞ്ച് ചോദിച്ചു. “എട്ടു വർഷമായി നീ എന്ത് ചെയ്തു? എട്ട് വർഷമായി പരാതി നൽകുന്നതിൽ നിന്ന് നിങ്ങളെ തടഞ്ഞത് എന്താണ്? യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷക വൃന്ദ ഗ്രോവറിനോട് ജസ്റ്റിസ് ത്രിവേദി ചോദിച്ചു. ഒരു ദശാബ്ദത്തോളമായി സ്ത്രീയുടെ മൗനത്തിന് “തൃപ്തികരവും ന്യായയുക്തവുമായ മറുപടി” നൽകാമോ എന്ന് ജസ്റ്റിസുമാരായ ത്രിവേദിയും സതീഷ് ചന്ദ്ര ശർമ്മയും ശ്രീമതി ഗ്രോവറിനോട് ചോദിച്ചു. “അതിശക്തമായ ഒരു സംഘടനയുടെ സെക്രട്ടറിയായിരുന്നു അയാൾ … 2014-ൽ അവളുടെ ചിത്രങ്ങൾ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞ് അയാൾ അവളെ ഫേസ്ബുക്കിലൂടെ സമീപിച്ചു.…
പിണറായി ആർഎസ്എസിന്റെ നാവായി മാറി : വെൽഫെയർ പാർട്ടി
മലപ്പുറം: മലപ്പുറത്തെ കുറിച്ച് വംശീയ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ സംഘപരിവാറിന്റെ നാവായി മാറിയെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് പറഞ്ഞു. “മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ സ്വർണക്കടത്തും ഹവാല ഇടപാടും നടക്കുന്നു” എന്ന പിണറായിയുടെ പ്രസ്താവന ഏത് ഡാറ്റയുടെ അടിസ്ഥാനത്തിലാണ്. “കരിപ്പൂർ എയർപോർട്ട് മലപ്പുറത്തുകാർ മാത്രമല്ല ഉപയോഗിക്കുന്നത്” എന്ന സാധാരണ ബോധം പോലും മുഖ്യമന്ത്രിക്ക് ഇല്ലേ. ഈ പണം ദേശദ്രോഹ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് മുഖ്യമന്ത്രി പറയുന്നത് അടിസ്ഥാനരഹിതമാണെന്നും, അതിന് മലപ്പുറത്ത് എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിൽ ആർഎസ്എസ് ഒരു “ഡീപ് സ്റ്റേറ്റ്” രൂപത്തിൽ പ്രവർത്തിക്കുന്നു എന്ന അൻവറിന്റെ ആരോപണത്തെ പിണറായി വിജയൻ സാങ്കേതികമായി സ്ഥിരീകരിക്കുന്നുവെന്ന് പാർട്ടി ആരോപിച്ചു. മലപ്പുറം ജില്ലയെ ക്രിമിനൽ വൽക്കരിക്കുന്ന സംഘപരിവാർ വംശീയ അജണ്ട നടപ്പാക്കുന്നതിന് പിണറായി വിജയൻ നടത്തിപ്പുകാരൻ മാറിയിരിക്കുകയാണ്.…
വൈദ്യുത വാഹന വിപണി വികസനത്തിനായി ഗ്യാരൻ്റ്‌കോ; ആക്‌സിസ് ബാങ്ക് എന്നിവയുമായി 100 കോടി രൂപയുടെ കരാറുമായി മുത്തൂറ്റ് ക്യാപിറ്റൽ
തിരുവനന്തപുരം, സെപ്റ്റംബർ 30, 2024: ഗ്രാമ പ്രദേശങ്ങളിലെയും, മെട്രോ ഇതര പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങൾ വാങ്ങുന്നത്തിനായുള്ള വായ്പകൾ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട്, പ്രമുഖ ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനമായ മുത്തൂറ്റ് ക്യാപ്പിറ്റൽ സർവീസസ് ലിമിറ്റഡ് ഗ്യാരൻറ്കോയുമായി 100 കോടി രൂപയുടെ ഇംപാക്റ്റ് ഫണ്ടിംഗ് പങ്കാളിത്തം ഉറപ്പാക്കി. അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി സ്വകാര്യ മേഖലയിലെ പ്രാദേശിക കറൻസി നിക്ഷേപം സമാഹരിക്കുന്ന ധനകാര്യ കമ്പനിയാണ് ഗ്യാരൻറ്കോ. മുത്തൂറ്റ് ക്യാപിറ്റൽ അനുവദിക്കുന്ന വായ്‌പാ തുകയ്ക്കായി ആക്‌സിസ് ബാങ്കിന് ഗ്യാരൻ്റ്‌കോ ഗ്യാരൻ്റി നൽകിയിട്ടുണ്ട്. ആക്‌സിസ് ബാങ്ക് വായ്പയുടെ 65 ശതമാനം വരെയുള്ള തുകയ്ക്ക് ഗ്യാരൻ്റ്‌കോ ഗ്യാരൻ്റി നൽകും. 137 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപാപ്പച്ചൻ ഗ്രൂപ്പ് (മുത്തൂറ്റ് ബ്ലൂ) സ്ഥാപനമാണ് മുത്തൂറ്റ് ക്യാപ്പിറ്റൽ സർവീസസ് ലിമിറ്റഡ്. “ഗ്യാരൻ്റ്‌കോയുമായുള്ള പങ്കാളിത്തം രാജ്യത്തെ ഇലക്ട്രിക് വാഹന ഉപഭോഗം വേഗത്തിലാക്കുന്നതിനും സുസ്ഥിര ഗതാഗത പരിഹാരങ്ങൾ മുന്നോട്ട് നയിക്കുന്നതിനും…
ജലമേളകൾ കുട്ടനാട് ജനതയുടെ ഹൃദയതാളം: കൊടിക്കുന്നിൽ സുരേഷ് എംപി
മകം ജലോത്സവം ട്രോഫി ചിറമേൽ തൊട്ടുകടവിന് എടത്വ: ജലമേളകൾ കുട്ടനാട് ജനതയുടെ ഹൃദയതാളമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. കുട്ടനാട് ദ്രാവിഡ പൈതൃക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന മൂന്നാമത് മകം ജലോത്സവം എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിക്ക് സമീപം പമ്പയാറ്റില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് പി.എം. ഉത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. വെപ്പ് ബി ഗ്രേഡ്, മൂന്ന്, അഞ്ച്, ഏഴ്, 14 തുഴ വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.രക്ഷാധികാരി എജെ കുഞ്ഞുമോൻ പതാക ഉയര്‍ത്തി.എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അനുഗ്രഹപ്രഭാഷണം നടത്തി.ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി മാസ്ഡ്രില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എടത്വാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ്, ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനു ഐസക് രാജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ ജോണ്‍സണ്‍, ദ്രാവിഡ…
മീം കവിയരങ്ങ് സമാപിച്ചു
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) സംഘടിപ്പിച്ച ‘മീം’ കവിയരങ്ങ് ആറാമത് എഡിഷന്‍ സമാപിച്ചു. പ്രവാചകരെ പ്രമേയമാക്കി കവികളും കവിയത്രികളും അടക്കം നൂറുപേര്‍ സ്വയം രചിച്ച കവിതകളാണ് ‘മീം’ കവിയരങ്ങില്‍ അവതരിപ്പിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയുടെ ഉദ്ഘാടനം നോളേജ് സിറ്റി എം ഡി ഡോ. അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വഹിച്ചു. കെ ഇ എന്‍ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കവിയരങ്ങിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ‘അലിഫ് മീം അവാര്‍ഡ്’ പി.കെ ഗോപിക്ക് സമ്മാനിച്ചു. പ്രവാചകരെ കുറിച്ച് അദ്ദേഹം രചിച്ച ‘ദയ’ എന്ന കവിതക്കാണ് ഇത്തവണത്തെ അവാര്‍ഡ് ലഭിച്ചത്. മീമില്‍ അവതരിപ്പിക്കുന്ന കവിതകളില്‍ ഏറ്റവും മികച്ച കവിതയ്ക്ക് മീം ജൂനിയര്‍ അവാര്‍ഡും സമ്മാനിച്ചു. മണ്ണാര്‍ക്കാട് കല്ലടി കോളജി വിദ്യാര്‍ഥിയായ യുവകവി ഹാശിം ഷാജഹാനാണ് മീം ജൂനിയര്‍ അവാര്‍ഡ്…
ഐ എൻ എൽ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് ഉൽഘാടനവും പാർട്ടി പൊളിറ്റിക്കൽ വർക്‌ഷോപ്പും ഒറ്റപ്പാലത്ത് നടന്നു
ഒറ്റപ്പാലം: ഐ എൻ എൽ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് ഉൽഘാടനവും പാർട്ടി പൊളിറ്റിക്കൽ വർക്‌ഷോപ്പു ഇന്ന് ഒറ്റപ്പാലത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉൽഘാടനം ചെയ്തു. ഇബ്രാഹിം സുലൈമാൻ സേട്ട് ജനാധിപത്യത്തിന്റെ രാജപാത തീർത്ത പൊതു രാഷ്ട്രീയ രംഗത്തും പാർലമെന്റ് രംഗത്തും മാതൃകകാട്ടിയ പ്രോജ്‌ജ്വല നേതാവായിരുന്നു എന്നും, അനീതിക്കെതിരെ പടനയിച്ച് മതനിരപേക്ഷതയ്ക്ക് കരുത്ത് പകർന്ന് ഇന്ത്യൻ നാഷനൽ ലീഗിന്റെ രൂപീകരണത്തിനും രാജ്യത്തെ ന്യുനപക്ഷ അവകാശങ്ങൾക്കും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിച്ച വിട്ടുവീഴ്ച ഇല്ലാത്ത സംഘപരിവാർ വിരുദ്ധ പോരാട്ടത്തിന്റെ ആ ചരിത്ര വഴികളും ഒപ്പം സംസ്ഥാനത്തെയും രാജ്യത്തെയും അന്താരാഷ്ട്ര തലത്തിലുള്ള സമകാലിക ചരിത്ര രാഷ്ട്രീയ സാഹചര്യങ്ങളും പൊളിറ്റിക്കൽ വര്‍ക്‌ഷോപ്പിലൂടെ പകരുകയും ചർച്ചകളും ക്ലാസുകളും നൽകി സേട്ട് സാഹിബ് ഉയർത്തിയ സാമൂഹ്യ നീതിയുടെയും ക്ഷേമത്തിന്റെയും ബദൽ രാഷ്ട്രീയത്തെ പ്രാവർത്തികമാക്കുകയാണ് പാർട്ടി ലക്ഷ്യം വെക്കുന്നത് എന്ന് കാസിം ഇരിക്കൂർ…
നെഹ്‌റു ട്രോഫി വള്ളം കളി: കാരിച്ചാല്‍ ചുണ്ടന്‍ തന്നെ ജലരാജാവ്
ആലപ്പുഴ: തുടര്‍ച്ചയായി അഞ്ചാം തവണയും നെഹ്രുട്രോഫി വള്ളം കളിയിൽ പള്ളാത്തുരുത്ത് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടന്‍ ജലരാജാവ് കിരീടമണിഞ്ഞു. പതിനാറാം തവണയാണ് കാരിച്ചാല്‍ ചുണ്ടന്‍ കിരീടമണിയുന്നത്. 0.5 മൈക്രോ സെക്കന്റിലായിരുന്നു കാരിച്ചാലിന്റെ വിജയം. കൈനകരി വില്ലേജ് ബോട്ട് ക്ലബിൻ്റ വീയപുരം രണ്ടാമതെത്തി. ഇതോടെ ഏറ്റവും കൂടുതൽ തവണ കിരീടം സ്വന്തമാക്കുന്ന ടീമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് മാറി. കഴിഞ്ഞ നാല് വർഷവും തുടർച്ചയായി കാരിച്ചാൽ ചുണ്ടൻ തന്നെയാണ് നെഹ്രു ട്രോഫി സ്വന്തമാക്കിയിരുന്നത്. തുടർച്ചയായ അഞ്ചാം തവണയും ആകെ 16ാം തവണയുമാണ് കാരിച്ചാൽ ചുണ്ടൻ കിരീടം സ്വന്തമാക്കുന്നത്. ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍ മത്സരത്തിനെത്തിയത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളാണുളളത്. ചുരുളന്‍-3, ഇരുട്ടുകുത്തി എ ഗ്രേഡ്-4, ഇരുട്ടുകുത്തി ബി ഗ്രേഡ്-16, ഇരുട്ടുകുത്തി സി ഗ്രേഡ്-14, വെപ്പ് എ ഗ്രേഡ്-7, വെപ്പ് ബി…
