നെഹ്റു ട്രോഫി ജലമേളയ്ക്ക് പുന്നമട ഒരുങ്ങി; മാമ്മൂടനിൽ ക്യാപ്റ്റന്‍ ആയി വൈദീകൻ

തലവടി: നെഹ്റു ട്രോഫി ജലമേളയിൽ ഓളപരപ്പിലെ പോരാട്ടത്തിനായി വൈദീകന്റെ നേതൃത്വത്തിൽ ഉള്ള ടീം സജ്ജമായി.ആൾത്താരയിൽ നിന്ന് ഇനി ഓളപരപ്പിൽ വിസ്മയം തീർക്കുവാൻ കൈനകരി സെന്റ് മേരീസ് ചർച്ച് വികാരി ഫാദർ ജോസഫ് ചെമ്പിലകം ആണ് ഇരുട്ടുക്കുത്തി വിഭാഗത്തിലുള്ള മാമ്മൂടനിൽ ക്യാപ്റ്റൻ ആയി എത്തുന്നത്. ചമ്പക്കുളം സ്വദേശിയായ ഫാദർ ജോസഫ് ചെമ്പിലകം കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വൈദീകനായി വിവിധ ഇടവകകളിൽ സേവനം അനുഷ്ഠിച്ചു വരുന്നു. യുവജനങ്ങള്‍ക്കിടയിൽ മദ്യവും മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിൽ നിന്ന് ശ്രദ്ധ തിരിച്ച് അവർക്കിടയിൽ ഭാവിയെ പറ്റി ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഘടകമായി ജലമേള മാറുന്നതിനാൽ ആണ് ക്യാപ്റ്റൻ ആയി രംഗത്ത് എത്തുന്നതെന്ന് ഫാദർ പറഞ്ഞു.എടത്വ ജോർജിയൻ പബ്ളിക്ക് സ്കൂൾ പ്രിൻസിപ്പാൾ ആയി 2018 മുതൽ 2021 വരെ ഫാദർ ജോസഫ് ചെമ്പിലകം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചാക്കോ വർഗീസ് കാഞ്ഞിരവേലി പ്രസിഡന്റ്‌,ഷിബിൻ വർഗീസ്…

പാര്‍ട്ടി പുറത്താക്കിയ ഞാന്‍ ഇനി ‘തീപ്പന്തമാകും’: പുതിയ പാര്‍ട്ടി രൂപീകരിക്കനൊരുങ്ങി പി വി അൻവർ

മലപ്പുറം: വിവാദ പ്രസ്താവനകളിറക്കി മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കിയ പി വി അന്‍‌വര്‍ എം എല്‍ എ പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നു. പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും തള്ളിപ്പറഞ്ഞതോടെയാണ് സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് പി.വി അൻവർ രംഗത്തെത്തിയിരിക്കുന്നത്. താന്‍ പാര്‍ട്ടിക്കകത്തായിരുന്നതിനാല്‍ പല പ്രതിസന്ധികളും നേരിടേണ്ടി വന്നു, പുറത്താക്കിയ സ്ഥിതിക്ക് ഇനിയേതായാലും ഞാന്‍ വെറുതെ ഇരിക്കില്ല, തീപ്പന്തം പോലെ കത്തും’ എന്നാണ് അന്‍‌വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ‘തനിക്കൊരാളെയും ഇനി പേടിക്കേണ്ട കാര്യമില്ല. ഇനി ജനങ്ങളോട് സമാധാനം പറഞ്ഞാൽമതി. പണ്ടെനിക്ക് പരിമിതിയുണ്ടായിരുന്നു. അതിൽനിന്ന് തന്നെ ഫ്രീയാക്കി വിട്ടിരിക്കുകയാണ്. ജനങ്ങളെ വച്ച് സംസാരിക്കും, പ്രതിരോധിക്കും. നിയമം ജനങ്ങൾക്കുള്ളതാണ്. അത് കേന്ദ്രമായാലും സംസ്ഥാനമായാലും ജനങ്ങളെ സംരക്ഷിക്കുംവിധം കാലികമായി മാറ്റം വരുത്തണം. ഇതൊരു വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുന്നു. ജനങ്ങൾക്ക് നീതിയില്ല. ജനങ്ങൾക്ക് മിണ്ടാൻ പാടില്ല. ആ നക്സസിനെ കുറിച്ചാണ് തനിക്ക് സംസാരിക്കാനുള്ളത്. സംസാരിച്ചുകൊണ്ടേയിരിക്കും. എന്തായാലും പുറത്താക്കി. വാച്ച്മാന്റെ പണിയും…

മൃതദേഹം അര്‍ജുന്റേതു തന്നെ: ഡി എന്‍ എ പരിശോധനയ്ക്ക് ശേഷം അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

കാർവാർ∙ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ, അനുജൻ അഭിജിത്ത് എന്നിവർ ചേർന്ന് കാർവാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മൃതദേഹം അര്‍ജുന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മൃതദേഹം കൈമാറിയത്. അര്‍ജുന്‍റെ സഹോദരന്‍ അഭിജിത്തിന്‍റെ ഡിഎൻഎ സാമ്പിളാണ് താരതമ്യത്തിനായി ശേഖരിച്ചത്. അർജുന്‍റെ തുടയെല്ലും നെഞ്ചിന്‍റെ ഭാഗത്തുള്ള വാരിയെല്ലിന്‍റെ ഒരു ഭാഗവുമാണ് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരുന്നത്. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് എന്നിവരുൾപ്പെടെ ആശുപത്രിയിലെത്തി. അർജുന്റെ മൃതദേഹവുമായി മടങ്ങുന്ന ആംബുലൻസിനെ കോഴിക്കോട് വരെ കാർവാർ പൊലീസ് അനുഗമിക്കും. കാർവാർ എംഎൽഎയും ആംബുലൻസിനെ അനുഗമിച്ച് അർജുന്റെ വീട്ടിലേക്ക് വരുമെന്ന് അഷ്റഫ് എംഎൽഎ പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് ആംബുലന്‍സ് അഞ്ച് മിനിറ്റ് നിര്‍ത്തിയിടും. നാളെ രാവിലെയോടെ…

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ചു

കോഴിക്കോട്: എല്‍ ഡി എഫ് എം‌ല്‍‌എ പി.വി അന്‍‌വറിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച (സെപ്റ്റംബർ 28) വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് (വെള്ളിയാഴ്ച) പ്രഖ്യാപിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സ്വതന്ത്ര നിയമസഭാംഗം പി വി അൻവർ, കേരളത്തിൽ ഭരണ സ്തംഭനത്തിലേക്ക് നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനത്തിന് വിഡി സതീശന്‍ ആഹ്വാനം ചെയ്തു. കേരളത്തിൽ പല സമയത്തും പ്രതിപക്ഷം ഉന്നയിച്ച അതേ പ്രശ്‌നങ്ങൾ ഉന്നയിച്ച് യഥാർത്ഥത്തിൽ രംഗപ്രവേശനം ചെയ്ത അൻവറിനെ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ സതീശൻ ആരോപിച്ചു. 25 ദിവസമായി ഗുരുതരമായ ആരോപണങ്ങൾ അവഗണിക്കുന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 8…

യുഎഇയിൽ നിന്ന് വന്ന 29കാരന് എംപോക്സ് സ്ഥിരീകരിച്ചു

കൊച്ചി: യു എ ഇയില്‍ നിന്നെത്തിയ എറണാകുളം ജില്ലയിൽ നിന്നുള്ള 29 കാരനായ യുവാവിന് എംപോക്സ് അണുബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. യുഎഇയിൽ നിന്ന് അടുത്തിടെ എത്തിയ ഇയാളെ എംപോക്‌സ് ലക്ഷണങ്ങളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കുടുംബത്തിൽ നിന്ന് ഒറ്റപ്പെടുത്തി മതിയായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും, സംസ്ഥാനത്തെ എംപോക്സ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി വിമാനത്താവളങ്ങളിൽ രോഗ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അഞ്ച് സംസ്ഥാന ലാബുകളിൽ പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്. Mpox റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ അധികൃതരെ അറിയിക്കണം. സർക്കാർ, സ്വകാര്യ…

നെഹ്‌റു ട്രോഫി വള്ളം കളി: ആലപ്പുഴ ജില്ലയില്‍ നാളെ പൊതു അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: നാളെ (28.09.2024) ആലപ്പുഴ ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. നെഹ്റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തിലാണ് ആലപ്പുഴ ജില്ലയിൽ കലക്ടർ ശനിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 10ന് നടത്താനിരുന്ന വള്ളംകളി സെപ്റ്റംബർ 28 ലേക്ക് മാറ്റി വെക്കുകയായിരുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വർഷവും സാംസ്കാരിക കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരാറുള്ള സാംസ്കാരിക ഘോഷ യാത്രയും വിവിധ പരിപാടികളും വഞ്ചിപ്പാട്ട് ഉൾപ്പെടെയുള്ള മത്സരങ്ങളും ഒഴിവാക്കിയിട്ടുണ്ട്. സെപ്റ്റംബർ 28 ശനിയാഴ്ച ഉച്ച കഴിഞ്ഞ് നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി ഒരുക്കങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞതായി അധികൃതർ അറിയിച്ചു. സെപ്റ്റംബർ 28 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരും ജില്ലയിലെ എം പിമാർ എം എൽ എമാർ തുടങ്ങി നിരവധി പേർ പങ്കെടുക്കും. 70ാമത്…

ഒളിവില്‍ പോയ സിദ്ദിഖിനെ കണ്ടെത്താന്‍ പത്രപ്പരസ്യം നല്‍കി പോലീസ്

കൊച്ചി: നടന്‍ സിദ്ദീഖിനെതിരെ പത്രങ്ങളിലും ലുക്കൗട്ട് നോട്ടീസ്. കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജ്ജി തള്ളിയതോടെ സിദ്ദീഖ് ഒളിവിലാണ്. അതിനാല്‍ നേരത്തെ തന്നെ എല്ലാ സ്‌റ്റേഷനിലേക്കും ലുക്കൗട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇപ്പോഴിതാ പത്രമാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടീസ് നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പിയുടെ പേരിലാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഇപ്പോള്‍ സുപ്രീം കോടതിയെ ആണ് സിദ്ദീഖ് സമീപിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മൂന്നാം ദിവസവും നടനെ കണ്ടെത്താനായിട്ടില്ല. കൊച്ചിയില്‍ അടക്കം തിരച്ചില്‍ നടത്തിയിരുന്നു. താരസംഘടനയായ അമ്മയും ഡബ്‌ള്യൂസിസിയും തമ്മിലുള്ള പോരാണ് തനിക്കെതിരായ ബലാത്സംഗക്കേസിന് പിന്നിലെന്നാണ് സിദ്ദീഖ് സുപ്രിം കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ശരിയായ അന്വേഷണം നടത്താതെയാണ് പ്രതിയാക്കിയതെന്ന് സിദ്ദീഖ് ആരോപിക്കുന്നു. ആരോപിക്കപ്പെടുന്ന സംഭവത്തിനു ശേഷം, എട്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ പരാതിയുമായി എത്തിയതിലെ അസ്വാഭാവികത, ഹൈക്കോടതിക്ക് പിന്നാലെ സുപ്രിം കോടതിയിലും ഉയര്‍ത്തിക്കാട്ടുന്നു. പേരക്കുട്ടി അടക്കമുള്ള കുടുംബത്തിലെ…

അലിഫ് മീം കവിതാ പുരസ്‌കാരം പി കെ ഗോപിക്ക്

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) ഏര്‍പ്പെടുത്തിയ ‘അലിഫ് മീം കവിതാ പുരസ്‌കാരം ‘ കവി പി കെ ഗോപിക്ക്. മര്‍കസ് നോളജ് സിറ്റിയില്‍ (നാളെ മുതല്‍) ഈ മാസം 28, 29 തീയതികളില്‍ നടക്കുന്ന മീം കവിയരങ്ങില്‍ വെച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അവാര്‍ഡ് ജേതാവിന് സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യെ കുറിച്ച് അദ്ദേഹം രചിച്ച ‘ദയ’ എന്ന കവിതയാണ് അവാര്‍ഡിനര്‍ഹമായിരിക്കുന്നത്. അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ഏര്‍പ്പെടുത്തിയ 25,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സച്ചിദാനന്ദന്‍, വീരാന്‍കുട്ടി, കെ പി രാമനുണ്ണി, ആലങ്കോട് ലീലാ കൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിറാസ് അക്കാഡമിക് ഡയറക്ടര്‍…

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കുക: പ്രവാസി വെല്‍ഫെയര്‍

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കുക’ എന്ന ആവശ്യമുന്നയിച്ച് നടന്നുവരുന്ന സമരപരിപാടികള്‍ക്ക് പ്രവാസി വെല്‍ഫെയറിന്റെ ഐക്യദാര്‍ഢ്യം. പോയിന്റ് ഓഫ് കോൾ പദവി ലഭിക്കാത്തതിനഅല്‍ ഒരു വിദേശ വിമാനക്കമ്പനിക്കും നിലവില്‍ കണ്ണൂരേക്ക് സര്‍വ്വീസ് നടത്താന്‍ അനുമതിയില്ല. കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഗ്രാമപ്രദേശത്താണ് എന്നും പുതിയ വിമാനത്താവളങ്ങൾക്ക് പോയിന്റ് ഓഫ് കോൾ നൽകാനാവില്ല എന്നുമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം മുടക്ക് ന്യായം പറയുന്നത്. അതേസമയം വൻ നഗരങ്ങളിലല്ലാത്ത ഒട്ടേറെ വിമാനത്താവളങ്ങൾക്കും കണ്ണൂരിന് ശേഷം മാത്രം പ്രവർത്തനം തുടങ്ങിയവയ്ക്കും പോയിന്റ് ഓഫ് കോൾ നല്‍കിയിട്ടുമുണ്ട്. കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കിയാൽ കടന്നുപോകുന്നത്. വലിയ വിമാനങ്ങള്‍ക്ക് സുഗമമായി സര്‍വീസ് നടത്താനുള്ള സൗകര്യമുള്ള കണ്ണൂർ വിമാനത്താവളം വഴി ഇതിനോടകം 60 ലക്ഷം യാത്രക്കാർ യാത്ര ചെയ്തു കഴിഞ്ഞു. കൂടുതല്‍ സര്‍വ്വീസുകള്‍…

ബ്രിട്ടാനിയ 50-50 ‘ചീഫ് സെലക്ടർ കാമ്പെയ്നിന്റെ’ ഭാഗമായി അടുത്ത ബിസ്‌ക്കറ്റ് ആകൃതി രൂപകൽപ്പന ചെയ്യാൻ തയ്യാറാകൂ

~ബ്രിട്ടാനിയ 50-50 ചീഫ് സെലക്ടർ കാമ്പെയ്ൻ ഉപഭോക്താക്കളെ ഡിസൈനറുടെ തൊപ്പി അണിയിച്ചുകൊണ്ട്, ഉപഭോക്തൃ-പ്രേരിത നവീകരണത്തോടുള്ള ബ്രിട്ടാനിയയുടെ പ്രതിബദ്ധത പ്രകടമാക്കുന്നു~ തിരുവനന്തപുരം : നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ട ബിസ്‌ക്കറ്റിലേക്ക് നോക്കി, “എനിക്ക് ഇതിനെ രസകരമായ രൂപത്തിലേക്ക് മാറ്റാൻ കഴിയുമോ?” എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ ഇതാണ് നിങ്ങളുടെ അവസരം! ബ്രിട്ടാനിയ 50-50 അതിൻ്റെ ഏറ്റവും പുതിയ സംരംഭമായ ‘ബ്രിട്ടാനിയ 50-50 ചീഫ് സെലക്ടർ’ കാമ്പെയ്‌നിൽ പങ്കെടുക്കാൻ രാജ്യത്തുടനീളമുള്ള ലഘുഭക്ഷണ പ്രേമികളെ ക്ഷണിക്കുന്നു. രസകരമായ ഈ മത്സരം നിങ്ങളുടെ ഡിസൈനിങ് കഴിവുകൾ ഔറത്തെടുക്കാനുള്ള ഒരു അവസരമാണ്. അടുത്ത ഐക്കണിക് ബിസ്‌ക്കറ്റ് ആകൃതി സൃഷ്ടിക്കുന്നതിനുള്ള അതുല്യമായ അവസരം നിങ്ങൾക്ക് ലഭിക്കുകയാണ്. നിങ്ങൾ സിഗ്‌സാഗുകളോ സർപ്പിളുകളോ അല്ലെങ്കിൽ പൂർണ്ണമായും പുതിയ എന്തെങ്കിലുമോ സ്വപ്നം കാണുകയാണെങ്കിലും, ഇത് നിങ്ങളുടെ തിളങ്ങാനുള്ള നിമിഷമാണ്. ഷ്ബാങ് വിഭാവനം ചെയ്‌ത ഈ കാമ്പെയ്ൻ ബ്രിട്ടാനിയയുടെ ദീർഘകാല പാരമ്പര്യത്തിൻ്റെ സ്വാഭാവിക…