ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹർജികൾ കേൾക്കാൻ ഹൈക്കോടതി വനിതാ ജഡ്ജിയടങ്ങിയ പ്രത്യേക ബെഞ്ച് രൂപീകരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര മേഖലയില്‍ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജികൾ (PIL) കേൾക്കാൻ കേരള ഹൈക്കോടതി വ്യാഴാഴ്ച (സെപ്റ്റംബർ 5, 2024) ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി എസ് സുധയും അടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ചു. അതിനിടെ, സംസ്ഥാന വിവരാവകാശ കമ്മിഷൻ്റെ (എസ്ഐസി) നിർദേശം ശരിവച്ച സിംഗിൾ ജഡ്‌ജിയുടെ ഉത്തരവിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ അപ്പീൽ ആക്ടിംഗ് ചീഫ് ജസ്‌റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്‌റ്റിസ് എസ്. മനു എന്നിവരടങ്ങിയ ബെഞ്ച് സ്‌പെഷൽ ബെഞ്ചിനു വിട്ടു. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപ്പര്യ ഹർജി വന്നപ്പോൾ ഹേമ കമ്മിറ്റിയുടെ മുഴുവൻ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കാൻ ബെഞ്ച് നേരത്തെ കേരള സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.…

ലൈംഗികാരോപണ കേസ്: മുന്‍‌കൂര്‍ ജാമ്യം തേടി നടന്‍ നിവിന്‍ പോളി ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യത

കൊച്ചി: ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടാന്‍ നടന്‍ നിവിന്‍ പോളി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തനിക്ക് യുവതിയെ അറിയില്ലെന്നും പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് നിവിന്‍ പോളിയുടെ നിലപാട്. വിഷയത്തിൽ മുതിര്‍ന്ന അഭിഭാഷകനുമായി നടന്‍ കൂടിക്കാഴ്ച നടത്തി. തന്‍റെ പരാതി കൂടി സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിച്ച്‌ നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിൻ മുന്നോട്ട് വയ്ക്കുന്നത്. അഭിനയിക്കാന്‍ അവസരം നല്‍കി ദുബായില്‍ വെച്ച്‌ നിവിന്‍ പോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ പീഡിപ്പെച്ചെന്നാണ് കൊച്ചി സ്വദേശിനിയായ യുവതിയുടെ പരാതി. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഇന്ന് നിയോഗിച്ചേക്കും. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നവംബർ ഒന്ന് മുതല്‍ ഡിസംബർ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ…

പിവി അൻവർ എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ്

തിരുവനന്തപുരം: പിവി അൻവർ എംഎൽഎക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി ഷോൺ ജോർജ്. ഗുരുതര കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും അത് മറച്ചുവെച്ചതും കുറ്റകൃത്യമാണെന്ന് ഷോൺ ജോർജിന്റെ പരാതിയിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത 239 പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ള ആവശ്യം. അതേസമയം, അൻവറിന്റെ ആരോപണങ്ങളിൽ ഇടതുപക്ഷത്തും വിമർശനം രൂക്ഷമാവുകയാണ്. പി.വി അൻവർ ഉയർത്തിയ ആരോപണത്തിൽ സിപിഐഎമ്മിൽ ഗൗരവമായ ചർച്ച നടക്കും. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം പ്രത്യേകമായി പരിഗണിക്കും. ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയായതിനാൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാനാണ് പാർട്ടിയുടെ തീരുമാനം. ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ട ശേഷം പി.വി അൻവർ വീണ്ടും നിലപാട് കടുപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയുള്ള പരാതികളിലും സിപിഐഎം ചർച്ച നടത്തും. അതേസമയം അൻവറിന്റെ ആരോപണങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ സമരം കടുപ്പിക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പ്രതിക്കൂട്ടിലായ മലയാള ചലച്ചിത്ര വ്യവസായം

കൊച്ചി: ലൈംഗികാതിക്രമം, ചൂഷണം, സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾ തുടങ്ങിയ അസ്വസ്ഥജനകമായ വിഷയങ്ങൾ വെളിപ്പെടുത്തുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാ വ്യവസായം കടുത്ത നിരീക്ഷണത്തിലാണ്. 2024 ഓഗസ്റ്റ് 19 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട്, ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട ഉയർന്ന സംഭവത്തിന് ശേഷം 2017 ൽ കേരള സർക്കാർ ആരംഭിച്ച നീണ്ട അന്വേഷണത്തെ തുടർന്നാണ്. 235 പേജുകളുള്ള റിപ്പോർട്ട്, ഐഡൻ്റിറ്റി സംരക്ഷിക്കുന്നതിനായി പരിഷ്കരിച്ചിട്ടുണ്ടെങ്കിലും, വ്യവസായത്തിൽ “കാസ്റ്റിംഗ് കൗച്ച്” എന്ന പ്രതിഭാസത്തിൻ്റെ അസ്തിത്വം സ്ഥിരീകരിക്കുന്നു. സിനിമാ സെറ്റുകളിൽ, പ്രത്യേകിച്ച് ഔട്ട്ഡോർ ലൊക്കേഷനുകളിൽ സ്ത്രീകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളിലെ ഗുരുതരമായ പോരായ്മകളും ഇത് എടുത്തുകാണിക്കുന്നു. ഈ റിപ്പോർട്ട് വ്യവസായത്തിലെ ശ്രദ്ധേയരായ വ്യക്തികൾക്കെതിരെയുള്ള നിയമനടപടികൾ ഉൾപ്പെടെയുള്ള സുപ്രധാന സംഭവവികാസങ്ങൾക്ക് കാരണമായി. 2009-ൽ പുറത്തിറങ്ങിയ പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിൻ്റെ കഥ എന്ന സിനിമയുടെ നിർമ്മാണ വേളയിൽ…

മുതിർന്ന നടനും സംവിധായകനുമായ വിപി രാമചന്ദ്രൻ അന്തരിച്ചു

കണ്ണൂര്‍: മലയാള സിനിമാ-സീരിയൽ-നാടക നടനും സംവിധായകനും ശബ്ദലേഖകനുമായ വി പി രാമചന്ദ്രൻ ബുധനാഴ്ച കണ്ണൂരില്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. പയ്യന്നൂർ മഹാദേവ വില്ലേജ് വെസ്റ്റ് സ്വദേശിയായ രാമചന്ദ്രൻ സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം അമേരിക്കൻ കോൺസുലേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കിളിപ്പാട്ട്, അപ്പു, അയ്യർ ദി ഗ്രേറ്റ്, പോലീസ് ഓഫീസർ, കഥനായിക, ഷെവലിയർ, സദയം, യുവ തുർക്കി, ദ റിപ്പോർട്ടർ, കണ്ടത്തൽ , അദിജീവനം തുടങ്ങി 19 ചിത്രങ്ങളിൽ രാമചന്ദ്രൻ അഭിനയിച്ചിട്ടുണ്ട് . തൻ്റെ അവസാന നാളുകൾ വരെ സീരിയലുകളിലും നാടകങ്ങളിലും സജീവമായിരുന്ന അദ്ദേഹം നിരവധി സിനിമകൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. ലോകപ്രശസ്ത നർത്തകനായ വി.പി.ധനഞ്ജയൻ്റെ സഹോദരനായിരുന്നു രാമചന്ദ്രൻ. ഭാര്യ വത്സ രാമചന്ദ്രൻ (ഓമന), മക്കൾ: ദീപ, ദിവ്യ രാമചന്ദ്രൻ. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 9ന് പയ്യന്നൂർ മഹാദേവ വില്ലേജ് സ്മൃതിയിൽ.

റബീഉൽ അവ്വലിനെ വരവേറ്റ് മർകസിൽ വിളംബര റാലി

കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ ജന്മമാസമായ റബീഉൽ അവ്വലിനെ വരവേറ്റ് മർകസിൽ വിളംബര റാലിയും സന്ദേശ പ്രഘോഷവും നടത്തി. പ്രവാചക പ്രകീർത്തനങ്ങൾ ആലപിച്ചും ദഫ് മുട്ടിയും നബിവചനങ്ങൾ പങ്കുവെക്കുന്ന പ്ലക്കാഡുകൾ ഉയർത്തിയും നടന്ന റാലിയിൽ വിദ്യാർഥികളും ജീവനക്കാരുമായി ആയിരത്തോളം പേർ അണിനിരന്നു. റാലിക്ക് ശേഷം മീലാദ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മർകസ് അങ്കണത്തിൽ പതാകയുയർത്തലിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. മാനവിക സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്നതും സർവകാലികവുമായ നബി സന്ദേശങ്ങൾ വിളംബരം ചെയ്യാനും പ്രാവർത്തികമാക്കാനും ഏവരും മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടികളിൽ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, വി പി എം ഫൈസി വില്യാപ്പള്ളി, കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, മജീദ് കക്കാട്, അബ്ദുല്ല സഖാഫി…

തന്റെ വീട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന ആരോപണം: തമിഴ് ഗായിക സുചിത്രക്കെതിരെ നടി റിമ കല്ലിങ്കൽ

തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കൽ. നടി റിമ കല്ലിങ്കലിൻ്റെ വീട്ടിൽ ലഹരി പാര്‍ട്ടി നടത്തിയെന്ന സുചിത്രയുടെ ആരോപണത്തിനെതിരെയാണ് റിം കല്ലിങ്കല്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്. നിങ്ങളിൽ പലരും വർഷങ്ങളായി ഡബ്ല്യുസിഎസിനും അതിൻ്റെ കാരണത്തിനും ഒപ്പം നിൽക്കുന്നുവെന്നും ആ പിന്തുണയും വിശ്വാസവുമാണ് ഇപ്പോൾ ഈ കുറിപ്പ് എഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്നും താരം ഫേസ്ബുക്കിൽ പങ്കിട്ട ഒരു ഹ്രസ്വ സന്ദേശത്തിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചില മാധ്യമങ്ങൾ തമിഴ് ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ ചില പ്രസ്താവനകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്നും ഇതിലൂടെ 2017 ൽ ലൈംഗികാതിക്രമത്തിലെ അതിജീവിതയുടെ പേര് പറയുകയും അവരെ പരിഹസിക്കുകയും മാത്രമല്ല അവർ ചെയ്യുന്നത് എന്നും മമ്മൂട്ടി, മോഹൻലാൽ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഫഹദ് ഫാസിൽ പോലുള്ള നടന്മാരുടെ കരിയർ…

സഞ്ജു സാമുവേല്‍ സം‌വിധാനം ചെയ്യുന്ന ‘കപ്പ്’ സെപ്തംബര്‍ 27-ന് തിയ്യേറ്ററുകളിലെത്തും

മാത്യു തോമസ് പ്രധാന കഥാപാത്രമാകുന്ന, സഞ്ജു സാമുവേല്‍ സം‌വിധാനം ചെയ്യുന്ന ചിത്രം ‘കപ്പ്’ സെപ്തംബര്‍ 27ന് തിയ്യേറ്ററുകളിലെത്തും. ബേസില്‍ ജോസഫും മാത്യുവിനൊപ്പം ചിത്രത്തിലുണ്ട്. തിരക്കഥ എഴുതിയിരിക്കുന്നത് അഖിലേഷ് ലതാരാജും ഡെൻസണുമാണ്. ഛായാഗ്രാഹണം നിഖില്‍ എസ് പ്രവീണ്‍. ഷാൻ റഹ്‍മാനാണ് സംഗീതം നിര്‍വഹിക്കുന്നത്. ആൽവിൻ ആന്റണിയും എയ്ഞ്ചലീന മേരിയുമാണ് ചിത്രത്തിന്റെ നിര്‍മാണം. സ്‍പോര്‍ട്സിന് പ്രാധാന്യമുള്ള ഈ ചിത്രം അനന്യ ഫിലിംസിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. നിധിൻ എന്ന നായകനായി മാത്യു ചിത്രത്തില്‍ വേഷമിടുമ്പോൾ, ബാബു എന്ന അച്ഛൻ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും, ചേച്ചി ആയി മൃണാളിനി സൂസ്സൻ ജോർജ്ജും എത്തുന്നു. കഥയിൽ നിധിന് വേണ്ടപ്പെട്ടയാള്‍ റനീഷാണ്. ബേസിലാണ് റനീഷിന്റെ അവതരിപ്പിക്കുന്നത്. പ്രധാപ്പെട്ട വ്യത്യസ്‍തമായ ഒരു റോളിൽ ചിത്രത്തില്‍ നമിത പ്രമോദും ഉണ്ട്. അനിഖ സുരേന്ദ്രനും റിയാ ഷിബുവുമാണ് ചിത്രത്തിലെ നായികമാര്‍. സ്റ്റിൽസ് സിബി ചീരൻ. പബ്ലിസിറ്റി…

മോഹൻലാലിൻറെ ‘ബറോസ്’ റിലീസ് തിയ്യതി മാറ്റി

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ റിലീസ് നീളുമെന്ന് റിപ്പോർട്ട്. ഒക്ടോബർ മൂന്നിനായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിനിമയുടെ വിഎഫ്എക്സ് വർക്കുകളും, ഐ മാക്സ് പതിപ്പും പൂർത്തിയായിട്ടില്ലെന്നും അതിനാൽ സിനിമയുടെ റിലീസ് നീട്ടിയേക്കുമെന്നുമാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. നേരത്തെ സെപ്റ്റംബര്‍ 12ന് ചിത്രം റിലീസ് ചെയ്യുമെന്നു പറഞ്ഞിരുന്നു. പിന്നീടത് ഓക്ടോബര്‍ 3 ലേക്ക് മാറ്റി. തീയതി വീണ്ടും മാറ്റും എന്ന സൂചനയാണ് മോഹന്‍ലാല്‍ നല്‍കിയത്‌സിനിമയുടെചിത്രത്തിന്റ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഹോളിവുഡില്‍ ആയിരുന്നു നടന്നത്. പിന്നണി ജോലികളെല്ലാം പൂര്‍ത്തിയായെന്നും…

പി വി അന്‍‌വറിന്റെ വെളിപ്പെടുത്തല്‍: എസ്പി സുജിത് ദാസിനെതിരെ കസ്റ്റംസിന്റെ അന്വേഷണം

ലപ്പുറം മുൻ എസ്പി ആയിരുന്ന സുജിത്ത് ദാസിനെതിരെ പി വി അൻവർ എംഎൽഎ സ്വർണ്ണ കടത്ത് അടക്കം ആരോപണമുന്നയിച്ചതോടെ എസ് പിക്കെതിരെ കസ്റ്റംസ് അന്വേഷണം നടത്തും. മലപ്പുറം എസ്പി ആയിരിക്കെ നൂറിലേറെ കേസുകളാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്വർണ്ണക്കടത്ത് ആരോപണം ഉന്നയിക്കപ്പെട്ടതോടെ സ്വർണ്ണക്കടത്ത് കേസുകൾ വിശദമായി തന്നെ പരിശോധിക്കനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. എസ്പിയായിരിക്കെ രജിസ്റ്റർ ചെയ്ത നൂറിലേറെ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും മാസങ്ങൾക്ക് ശേഷമാണ് ഇവ കസ്റ്റംസിന് കൈമാറിയത്. അന്നുതന്നെ സ്വർണത്തിന്റെ അളവിലടക്കം വലിയ തോതിൽ പൊരുത്തക്കേടുകൾ കസ്റ്റംസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന ഇക്കാര്യത്തിൽ നടത്താനാണ് കസ്റ്റംസ് തീരുമാനിച്ചിട്ടുള്ളത്. നിലവിൽ പത്തനംതിട്ട എസ്പി ആയ സുജിത്ത് ദാസിനെ പി വി അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ എസ് പി സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു. മലപ്പുറം എസ്പി ആയിരിക്കെ എസ്പിയുടെ…