നവജീവൻറെയും സിജി ഇന്റർനാഷണൽ വിമൺസ് കളക്റ്റീവിന്റെയും സംയുക്ത സംരംഭക ഉത്ഘാടനം

നെടുമ്പന : നവജീവൻറെയും സിജി ഇന്റർനാഷണൽ വിമൺസ് കളക്റ്റീവിന്റെയും സംയുക്ത സംരംഭക ഉത്ഘാടനം സിജി ഇന്റർനാഷണൽ വിമൺസ് കളക്റ്റീവ് കോഓർഡിനേറ്റർ അനീസ ബൈജു നിർവഹിച്ചു. നവജീവൻ നിർമ്മിക്കുന്ന അച്ചാറിൻറെ വിതരണോദ്ഘാടനമാണ് അവർ നിർവഹിച്ചത്. താങ്ങും തണലുമില്ലാത്ത അമ്മമാർക്ക് നവജീവൻ ഒരു പുതുല്ലാസത്തിന്റെയും സ്വപ്നത്തിന്റെയും ഇടമാണ് എന്ന് അവർ പറഞ്ഞു. യോഗത്തിൽ നവജീവൻ റെസിഡൻസ് മാനേജർ അബ്ദുൽ മജീദ് സ്വാഗതവും, വെൽഫയർ ഓഫീസർ ഷാജിമു , ഇ.കെ സിറാജ്, ഡോക്ടർ മുഹ്സിന എന്നിവർ ആശംസകൾ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് ദുരന്ത മേഖല സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തും. ശനി, ഞായര്‍ ദിവസങ്ങളാണ് പരിഗണനയിലുള്ളത്. വയനാട്ടിലെത്തുന്ന മോദി ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും.ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിലായിരിക്കും നരേന്ദ്രമോദി വയനാട്ടിലേക്ക് പോകുക. പരിശോധനകളുടെ ഭാഗമായി എസ്പിജി സംഘം വയനാട്ടിലെത്തി പരിശോധന ആരംഭിച്ചിരുന്നു. ദുരന്തബാധിത മേഖലയില്‍ എത്തുന്ന മോദി ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിന് മേല്‍ മോദി സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിച്ചേക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉചിത സമയത്തുണ്ടാകുമെന്നായിരുന്നു മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം പറഞ്ഞത്. വയനാടിന്റെ അവസ്ഥ പ്രധാനമന്ത്രിയെ നേരിട്ടു ബോധ്യപ്പെടുത്തിയതായും ഗവര്‍ണര്‍ പറഞ്ഞു. വന്‍ദുരന്തം സംഭവിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പ്രധാനമന്ത്രി…

മഴക്കെടുതി: മർകസ് ഐ.ടി.ഐ സൗജന്യ സർവീസ് ക്യാമ്പ് ഇന്ന് (ഓഗസ്റ്റ് 07) സമാപിക്കും

കോഴിക്കോട്: മഴക്കെടുതിയും പുഴവെള്ളം കരകവിഞ്ഞതും മൂലം കേടുപാടുകൾ സംഭവിച്ച വാഹനങ്ങളും ഗൃഹോപകരണങ്ങളും റിപ്പയർ ചെയ്യാൻ കാരന്തൂർ മർകസ് ഐ.ടി.ഐ സംഘടിപ്പിച്ച സൗജന്യ സർവീസ് ക്യാമ്പ് ഇന്ന് (ഓഗസ്റ്റ് 07) അവസാനിക്കും. രണ്ടു ദിവസമായി തുടരുന്ന ക്യാമ്പിൽ മോട്ടോറുകൾ, റഫ്രിഡ്ജേറ്റർ, വാഷിംഗ് മെഷീൻ, ടി. വി, അയേൺ ബോക്‌സ് തുടങ്ങിയ വീട്ടുപകരണങ്ങളും വിവിധ വാഹനങ്ങളുമാണ് കേടുപാടുകൾ തീർത്ത് ഉപയോഗക്ഷമമാക്കുന്നത്. ഇന്ന് വൈകുന്നേരം സമാപിക്കുന്ന ക്യാമ്പിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതിന് 9605504469, 9946045708, 9645039475 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

വയനാട് ഉരുള്‍പൊട്ടല്‍: കാണാതായവരുടെ കരട് പട്ടിക ജില്ലാ ഭരണകൂടം പുറത്തുവിട്ടു

വയനാട്: ജൂലൈ 30ന് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ പട്ടിക വയനാട് ജില്ലാ ഭരണകൂടം ബുധനാഴ്ച പുറത്തുവിട്ടു. ഇവരെ കണ്ടെത്താനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് 138 പേരുകൾ അടങ്ങിയ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീയുടെ മേൽനോട്ടത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെ സംഘം റേഷൻ കാർഡുകളും വോട്ടർമാരുടെ പട്ടികയും പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്. ഗ്രാമപഞ്ചായത്ത്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ലേബർ ഓഫീസ്, ഇൻ്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെൻ്റ് സർവീസസ് (ഐസിഡിഎസ്), ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവയിൽ ലഭ്യമായ ഔദ്യോഗിക രേഖകൾ ഉപയോഗിച്ച് ആ രേഖകൾ സ്ഥിരീകരിച്ചു. കാണാതായവരുടെ പേര്, റേഷൻ കാർഡ് നമ്പർ, വിലാസം, ബന്ധുക്കളുടെ പേര്, അവരുടെ ബന്ധം, ഫോൺ നമ്പർ, ഫോട്ടോ എന്നിവ പട്ടികയിലുണ്ട്. ആളുകൾക്ക് ലിസ്റ്റ് പരിശോധിച്ച് കാണാതായവരെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ ഭരണകൂടവുമായി ബന്ധപ്പെടാം. കരട് പട്ടിക സ്ഥിരമായി പരിശോധിച്ച ശേഷം കാണാതായവരുടെ…

എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് ബുധനാഴ്ച പതാക ഉയരും

കൊടുവള്ളി : എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് ബുധനാഴ്ച കൊടുവള്ളിയില്‍ പതാക ഉയരും. യുനെസ്‌കോയുടെ സാഹിത്യ നഗരമായി പ്രഖ്യാപിതമായ കോഴിക്കോട് നഗരത്തെ പ്രമേയമാക്കിയാണ് ജില്ലാ സാഹിത്യോത്സവ് സംഘടിപ്പിക്കുക. ‘നേര് പെറ്റ ദേശത്തിന്റെ കഥ’ എന്ന പ്രമേയത്തില്‍ കൊടുവള്ളി കളരാന്തിരിയില്‍ ആഗസ്റ്റ് 7 മുതല്‍ 11 വരെയാണ് സാഹിത്യോത്സവ് നടക്കുന്നത്. വൈകീട്ട് 4 മണിക്ക് കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹ്‌മാന്‍ ബാഖവി പതാക ഉയര്‍ത്തും. ജില്ലയിലെ 14 ഡിവിഷനുകളില്‍ നിന്നുള്ള 2500ല്‍ പരം വിദ്യാര്‍ഥികള്‍ എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ജൂനിയര്‍, സീനിയര്‍, ക്യാമ്പസ്, ജനറല്‍ കാറ്റഗറികളിലായി മത്സരിക്കും. ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ പ്രൊഫസറുമായ ഡോ. എം ആര്‍ രാഘവ വാര്യര്‍ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. ജില്ലാ സാഹിത്യോത്സവിനോടനുബന്ധിച്ച് വിവിധ സാംസ്‌കാരിക- സാഹിത്യ- ചര്‍ച്ചാ സംഗമങ്ങള്‍…

വയനാട് ദുരന്തമേഖലയിലെ മുഴുവൻ കടങ്ങളും എഴുതിതള്ളുക: ജ്യോതിവാസ് പറവൂർ

കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത വയനാട് ദുരന്തമേഖലയിലെ ജനങ്ങളോട് ജീവിച്ചിരിപ്പുണ്ടെങ്കിൽ വായ്പ തിരിച്ചടയ്ക്കണമെന്ന ധനകാര്യ സ്ഥാപനങ്ങളുടെ നിലപാട് മനുഷത്യ രഹിതവും.പ്രതിഷേധാർഹാവവുമാണന്നും . ദുരന്ത മേഘലയിലെ മുഴുവൻ കടങ്ങളും എഴുതി തള്ളണമെന്നും ദുരന്ത മേഖലയിലെ വിവിധ ക്യാമ്പുകൾ സന്ദർഷിച്ചതിനു ശേഷം എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പറഞ്ഞു. സംസ്ഥാന നേതാക്കൾ ടീം വെൽഫെയർ കളക്ഷൻ പോയിൻ്റിൽ ദുരിത ബാധിതർക്കുള്ള ഒന്നാം ഘട്ട വിഭവ വിതരണം നടത്തുകയും ചെയ്തു ജനറൽ സെക്രട്ടറി തസ്ലീം മമ്പാട്, ട്രഷറർ ഉസ്മാൻമുല്ലക്കര, വൈസ് പ്രസിഡണ്ട് എം എച്ച് മുഹമ്മദ് , സെക്രട്ടറി ഷാനവാസ് പി.ജെ , സംസ്ഥാന സമിതിയംഗം സൈതാലി വലമ്പൂർ,ജില്ല പ്രസിഡണ്ട് ഇബ്രാഹിം എന്നിവർ  സംഘത്തിലുണ്ടായിരുന്നു

വയനാട് ദുരന്തം: കേന്ദ്രമന്ത്രിയുടെ പ്രസ്താവന കേന്ദ്ര-സംസ്ഥാന തർക്കത്തിന് വഴിയൊരുക്കുന്നു

ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍ പൊട്ടലിലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് നടത്തിയ വിവാദ പ്രസ്താവന മറ്റൊരു കേന്ദ്ര-സംസ്ഥാന തർക്കത്തിന് വഴിയൊരുക്കി. ദുര്‍ബലമായ ജില്ലയില്‍ പാരിസ്ഥിതികമായി അനധികൃത ഖനനത്തിനും പാർപ്പിടത്തിനും പ്രോത്സാഹനം നൽകി പ്രകൃതി ദുരന്തത്തിന് കളമൊരുക്കിയതിന് സംസ്ഥാന സർക്കാരിനെ അദ്ദേഹം കുറ്റപ്പെടുത്തിയതാണ് തര്‍ക്കത്തിന് വഴിയൊരുക്കിയത്. ടൂറിസം പ്രോത്സാഹനത്തിൻ്റെ പേരിലുൾപ്പെടെ ദുർബലമായ പാരിസ്ഥിതിക മേഖലയിലേക്കുള്ള കടന്നുകയറ്റത്തിന് “പ്രാദേശിക സർക്കാരും പ്രാദേശിക രാഷ്ട്രീയക്കാരും” സഹായിച്ചതായി അദ്ദേഹം ഒരു മാധ്യമത്തോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞിരുന്നു. വയനാട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ മുൻ വനംവകുപ്പ് ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ അദ്ധ്യക്ഷനായ സമിതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകിയിട്ടുണ്ടെന്നും യാദവ് പറഞ്ഞു. പരിസ്ഥിതി സോണിംഗ് സംബന്ധിച്ച കേന്ദ്ര സർക്കാരിൻ്റെ സമിതിയെ സംസ്ഥാന സർക്കാർ “ഒഴിവാക്കുക”യാണെന്നും യാദവ് ആരോപിച്ചു. ഖനനം, നിർമാണം തുടങ്ങിയ മനുഷ്യരുടെ കടന്നുകയറ്റവും നിയമവിരുദ്ധ പ്രവർത്തനങ്ങളും…

വയനാട് ഉരുൾപൊട്ടലിൽ മരിച്ച അജ്ഞാതരായ 27 പേർക്ക് കൂട്ട സംസ്‌കാരം

വയനാട്: ജൂലൈ 30-ന് ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ 27 അജ്ഞാത മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും തിങ്കളാഴ്ച സംസ്‌കരിച്ചു. ഹാരിസൺസ് മലയാളം പ്ലാൻ്റേഷനിൽ ഒരുക്കിയ ശ്മശാനത്തിൽ സർവമത പ്രാർത്ഥനയ്ക്കുശേഷമാണ് കൂട്ട സംസ്കാരം നടത്തിയത്. ഞായറാഴ്ച വൈകീട്ട് എട്ട് അജ്ഞാത മൃതദേഹങ്ങൾ സംസ്‌കരിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ സംസ്കരിച്ച മൃതദേഹങ്ങളിൽ 14 പേരും സ്ത്രീകളാണ്. രാഷ്ട്രീയക്കാരും മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ദുരന്തം നടന്ന് ഏഴാം ദിവസമായ തിങ്കളാഴ്ച തിരച്ചിലിനിടെ ആറ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ ഔദ്യോഗികമായി മരണസംഖ്യ 226 ആയി ഉയർന്നു. വയനാട്ടിൽ നിന്ന് അഞ്ച് മൃതദേഹങ്ങളും നിലമ്പൂരിലെ ചാലിയാർ പുഴയിൽ നിന്ന് ഒരെണ്ണവുമാണ് കണ്ടെടുത്തത്. ജൂലൈ 30ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമറ്റം എന്നിവിടങ്ങളിലായി 352 വീടുകൾ ഇല്ലാതാകുകയും 122 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. 226 പേർ കൊല്ലപ്പെട്ടപ്പോൾ, കാണാതായവരുടെ…

ആസിഫ് അലി നായകനാകുന്ന ചിത്രം “ആഭ്യന്തര കുറ്റവാളി”യുടെ ഷൂട്ടിംഗ് ആരംഭിച്ചു

ആസിഫ് അലിയെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം നിർമ്മിക്കുന്ന ചിത്രം ആഭ്യന്തര കുറ്റവാളിയുടെ ഷൂട്ടിംഗ് ഇന്ന് തൃപ്രയാറിൽ ആരംഭിച്ചു. നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയിനര്‍ ജോണറിലാണ് ആഭ്യന്തര കുറ്റവാളി ഒരുങ്ങുന്നത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . ആഭ്യന്തര കുറ്റവാളിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, പ്രേം കുമാർ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ,ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങുകൾ മാത്രമാക്കി ഷൂട്ടിംഗ് ആരംഭിക്കുകയായിരുന്നു. ആഭ്യന്തര കുറ്റവാളിയുടെ അണിയറ പ്രവർത്തകർ ഇവരാണ്. സിനിമാട്ടോഗ്രാഫർ: അജയ് ഡേവിഡ് കാച്ചപ്പള്ളി,…

കേരളത്തിന്റെ വളർച്ചയിൽ പ്രവാസികളുടെ പങ്ക് വിലമതിക്കാനാവാത്തത്: കാന്തപുരം

കോഴിക്കോട്: കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും ജീവിത നിലവാര ഉയർച്ചയിലും പ്രവാസികളുടെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസ് ഗ്ലോബൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗദി ചാപ്റ്റർ മീറ്റപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട വിദ്യാഭ്യാസ കേന്ദ്രങ്ങളും സംരംഭങ്ങളും ഉയർന്നുവരുന്നതിൽ പ്രവാസി മലയാളികൾ നടത്തിയ ഇടപെടൽ കേരളത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തി. പ്രകൃതി ദുരന്തങ്ങളും മഹാമാരികളും ഉണ്ടാവുന്ന സാഹചര്യങ്ങളിൽ നാടിനെ ചേർത്തുപിടിക്കുന്ന പ്രവാസികളുടെ മനസ്സ് അഭിനന്ദിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മർകസ് ഗ്ലോബൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സി പി ഉബൈദുല്ല സഖാഫി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് തുറാബ്, ശരീഫ് കാരശ്ശേരി, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, ഉമർ ഹാജി വെളിയങ്കോട്, ബാവ…