കോട്ടയം: ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംഗ് ഔട്ട്സ്റ്റാൻ്റിംഗ് കമ്മ്യൂണിറ്റി സർവീസ് അവാർഡ്, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ യുവജന ക്ഷേമ കായിക മന്ത്രാലയം യൂത്ത് അവാർഡുകൾ ഉൾപ്പെടെ നിരവധി ദേശിയ അന്തർദ്ദേശീയ പുരസ്ക്കാരങ്ങൾക്ക് അർഹനായിട്ടുള്ള കുട്ടനാട് തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുളയെ വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ ആയി നാമനിര്‍ദേശം ചെയ്തു. 1988 ൽ വേൾഡ് വിഷൻ കോഓർഡിനേറ്റർ എന്ന നിലയിൽ ലഭിച്ച നേതൃ പാടവം സാമൂഹിക പ്രവർത്തന രംഗത്തിന് അടിത്തറ പാകി. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി വിവിധ സംഘടനകളിലൂടെ ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന – മാധ്യമ – പൊതുപ്രവർത്തനങ്ങൾക്ക് നല്കുന്ന സമഗ്ര സംഭാവനകളെ പരിഗണിച്ച് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.…
Category: KERALA
വാട്ടർ റെസ്ക്യൂ ഡിവൈസ് കോർണർ ജില്ലാതല ഉദ്ഘാടനം
മലപ്പുറം: മുങ്ങിമരണങ്ങൾ ഒഴിവാക്കാനാവശ്യമായ ബോധവൽക്കരണവും മുൻകരുതലും രക്ഷാപ്രവർത്തനത്തിലുള്ള പരിശീലനവും ലഭ്യമാക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്ന് പി ഉബൈദുല്ല എംഎൽഎ. ദുരന്തമേഖലകളിലെന്ന പോലെ ഈ രംഗത്തും ശ്രദ്ധേയമായ ചുവടുവെയ്പാണ് ഐആർഡബ്ല്യു നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക മുങ്ങിമരണ ലഘൂകരണ ദിനത്തിൽ (ജൂലൈ 25) ഐഡിയൽ റിലീഫ് വിംഗ് കേരള സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം കോണോംപാറയിൽ മുനിസിപ്പൽ കുളക്കടവിൽ വാട്ടർ റെസ്ക്യൂ ഡിവൈസ് കോർണർ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 100 കേന്ദ്രങ്ങളിൽ ജീവൻ ജലസുരക്ഷാ ഉപകരണങ്ങൾ ലഭിക്കുന്ന കോർണറുകൾ ഐആർഡബ്ല്യു സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണം, ഫ്ളോട്ടിംഗ് ഉപകരണങ്ങളുടെ പരിചയപ്പെടുത്തൽ തുടങ്ങിയവയും ഇതോടനുബന്ധിച്ച് നടക്കുന്നു. ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന ജനറൽ കൺവീനർ ബഷീർ ശർക്കി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസലർ ഷഹീർ, പി.കെ. ആസിഫലി മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സി.പി അസ്ഗറലി മാസ്റ്റർ…
സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം: പരാതി നൽകി അർജുന്റെ കുടുംബം
കോഴിക്കോട്: സോഷ്യൽമീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ അർജുന്റെ കുടുംബം പരാതി നൽകി. വാർത്താസമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റിയായിരുന്നു അർജുന്റെ കുടുംബത്തിനെതിരെ സോഷ്യൽമീഡിയയിൽ വ്യാജപ്രചാരണം നടക്കുന്നത്.കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയത്. കഴിഞ്ഞ രണ്ട് ദിവസം മുൻ അർജുന്റെ കുടുംബം നടത്തിയ വാർത്താസമ്മേളമനത്തിന്റെ ഭാഗങ്ങളാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അർജുന്റെ അമ്മ സൈന്യത്തെ ഉൾപ്പെടെ വിമർശിച്ച് വൈകാരികമായി സംസാരിച്ചതോടെയാണ് ഒരു വിഭാഗം ഇവർക്കെതിരെ തിരിഞ്ഞത്. അർജുനെ ജീവനോടെ കിട്ടുമെന്നു പ്രതീക്ഷയില്ലെന്നാണ് അമ്മ ഷീല പറഞ്ഞത്. അർജുൻ വീഴാൻ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടുകയാണുണ്ടായത്. ഇനി യാതൊരു പ്രതീക്ഷയുമില്ല. സൈന്യം എത്തിയപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ആ പ്രതീക്ഷ ഇല്ലാതായി. സൈന്യം മതിയായ രീതിയില്‍ ഇടപെട്ടുവെന്ന് തോന്നുന്നില്ലെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമായത്. തുടർന്നാണ് കുടുംബം സൈബർ സെല്ലിൽ പരാതിയുമായി സമീപിച്ചത്.…
ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം പൊളിച്ചു വില്‍ക്കും, ഇനി നിരത്തിലിറങ്ങില്ല: മോട്ടോർ വകുപ്പ് ഹൈക്കോടതിയിൽ
കൊച്ചി: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം പൊളിച്ചു വില്ക്കാന് മോട്ടോർ വകുപ്പ് നീക്കം. വാഹനം നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും ആക്രിയാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മോട്ടോർ വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടോർ വകുപ്പ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വാഹന ഉടമയ്ക്ക് 1.05 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. മലപ്പുറം സ്വദേശി കെ സുലൈമാന്റെ പേരിലുള്ള വാഹനത്തിലാണ് ആകാശ് തില്ലങ്കേരി സവാരി നടത്തിയത്. സീറ്റ് ബെൽറ്റിടാതെ രൂപമാറ്റം വരുത്തിയ ജീപ്പ് ഓടിച്ച ആകാശ് തില്ലങ്കേരി വണ്ടി ഓടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്ക് വെച്ചതോടെയാണ് വിഷയം ചർച്ചയാകുന്നത്. ഇതേ വാഹനത്തിന് ഇതിന് മുൻപ് മൂന്ന് തവണ കേരള മോട്ടോർ വകുപ്പ് പിഴയിട്ടിരുന്നു. ഇന്ത്യൻ ആർമിയിൽ നിന്ന് ലേലത്തിൽ എടുത്ത വാഹനമാണ് ഇത്. വാഹനത്തിന്റെ വലിപ്പം വരെ കുറച്ചു, ഇത് സുരക്ഷാ ഭീഷണി ഉയർത്തിയിട്ടുണ്ട്,…
ജിജോയ്ക്കും കുടുംബത്തിനും ഇന്ന് നാട് യാതാമൊഴി നല്‍കും
എടത്വ : കുവൈറ്റ് അബ്ബാസിയ സൈഫ് പാർപ്പിട സമുച്ചയത്തിലുണ്ടായ അഗ്നിബാധയിൽ വിഷപ്പുക ശ്വസിച്ച് മരിച്ച കുട്ടനാട് തലവടി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ നീരേറ്റുപുറം മുളയ്ക്കൽ വീട്ടിൽ മാത്യു വർഗ്ഗീസ് (ജിജോ-42), ഭാര്യ ലിനി (37), ഒൻപതാം ക്ലാസ് വിദ്യർഥിനിയായ മൂത്ത മകൾ ഐറിൻ (14), അഞ്ചാം ക്ലാസ് വിദ്യർഥിയായ ഇളയ മകൻ ഐസക്ക് (11) എന്നിവരുടെ സംസ്ക്കാരം ഇന്ന് (വ്യാഴാഴ്ച) ഉച്ചയ്ക്ക് 12 ന് തലവടി പടിഞ്ഞാറേക്കര മർത്തോമ്മാ പള്ളിയിൽ നടക്കും. വ്യാഴാഴ്ച രാവിലെ 5.30 ന് വിലാപയാത്രയായി മൃതദേഹങ്ങൾ ജിജോ പണി കഴിപ്പിച്ച വീട്ടിൽ എത്തിച്ചു. വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം 8.30 ന് മൃതദേഹങ്ങൾ പൊതുദർശനത്തിനായി തലവടി പടിഞ്ഞാറേക്കര പള്ളിയിലേക്ക് കൊണ്ടുപോകും. പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം 12 ന് സംസ്കാരം ചടങ്ങുകൾ ആരംഭിക്കും. തിയഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. തലവടി പടിഞ്ഞാറേക്കര…
സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ശില്പശാലയും ശനിയാഴ്ച
എടത്വ: അക്ഷയ പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയുടെ സഹകരണത്തോടെ ജൂലൈ 27ന് രാവിലെ 9:00 മണിക്ക് ആനപ്രമ്പാൽ തെക്ക് വട്ടടി നിത്യസഹായ മാതാ മലങ്കര കത്തോലിക്കാ പള്ളിയില്‍ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ശില്പശാലയും നടക്കും. പൊതുസമ്മേളനം തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി. ഡി സുരേഷ് അദ്ധ്യക്ഷത വഹിക്കും. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത ജിതിൻ ബോധവത്ക്കരണ ക്ലാസ് നയിക്കും. ഉച്ചയ്ക്ക് ഒരു മണി വരെ ജനറൽ മെഡിസിൻ, ഇഎൻടി, ത്വക്ക് -ദന്ത – അസ്ഥി – സാമൂഹിക ആരോഗ്യ വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
റിട്ട. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെ മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷനായി നിയമിച്ചു
തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണായി നിയമിക്കുന്നതിനുള്ള ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിൻ്റെ പേര് അംഗീകരിക്കുകയും ഗവർണർക്ക് കൈമാറുകയും ചെയ്തത്. 2014 ജനുവരി 23 മുതൽ 2023 സെപ്തംബർ 4 വരെ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് അലക്സാണ്ടർ തോമസ് 2023 ജൂലൈയിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസായി. ബ്രിട്ടനിലെ ലണ്ടൻ യൂണിവേഴ്സിറ്റിയില്‍ നിന്നും, ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ പരിശീലനം ലഭിച്ചിട്ടുള്ള ന്യായാധിപനാണ് അദ്ദേഹം. ഭരണഘടന, ക്രിമിനൽ, സിവിൽ, തൊഴിൽ, സർവീസ്, കമ്പനി നിയമങ്ങളിൽ അവഗാഹതയുള്ള ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേരള ഹൈക്കോടതി ജഡ്ജിയായിരിക്കെ 25,000 ത്തോളം കേസുകൾ തീർപ്പാക്കിയിട്ടുണ്ട്. കേരള ജുഡീഷ്യൽ അക്കാദമിയുടെ പ്രസിഡന്റായും കേരള…
നദിക്കടിയിൽ കണ്ടെത്തിയ ട്രക്ക് അർജുന്റേതാണെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ സ്ഥിരീകരിച്ചു
ഗംഗാവലി നദിയില്‍ കണ്ടെത്തിയ ട്രക്ക് അർജുൻ്റേതാണെന്ന് കർണാടക സർക്കാർ സ്ഥിരീകരിച്ചു. കർണാടകയിലെ ഷിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ്റെ ഭാരത് ബെൻസ് ട്രക്ക് നദിക്കടിയിലാണ് കണ്ടെത്തിയത്. ട്രക്ക് അർജുൻ്റേതാണെന്ന വിവരവും സർക്കാരിന് കൈമാറിയിട്ടുണ്ട്. കരയിൽ നിന്നും 20 മീറ്റർ അകലെ നദിയിൽ 15 മീറ്റർ താഴ്ചയിലാണ് ട്രക്ക് കണ്ടെത്തിയിട്ടുള്ളത്. ട്രക്ക് പുറത്തെത്തിക്കാനുള്ള ശ്രമം തുടർന്നു കൊണ്ടിരിക്കുകയാണ്. ബൂം എക്സ്കവേറ്റർ ഉപയോഗിച്ച് വേഗത്തിൽ മണ്ണ് മാറ്റൽ പ്രവർത്തി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കർണാടക റവന്യൂ മന്ത്രിയും എസ്പിയും നദിക്കടിയിൽ ട്രക്ക് കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രക്ക് അർജുന്റെതാണെന്ന് സ്ഥിരീകരണം വന്നിരിക്കുന്നത്. ഇന്ന് പൂർണ്ണമായും ഗംഗ വാലി നദിക്ക് സമീപമുള്ള മൺകൂനയിലും പരിസരത്തുമാണ് തിരച്ചിൽ നടത്തിയിരുന്നത്. നേവിയും ആർമിയും അടക്കം സംയുക്ത സേനയുടെ നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ബൂം എക്സ്കവേറ്റേഴ്സ് ഉപയോഗിച്ചാണ് ഇന്ന് രാവിലെ മുതൽ നദീതീരത്ത് പരിശോധന…
മണ്ണിടിച്ചിലില്‍ അപ്രത്യക്ഷമായ അര്‍ജുന്റെ ലോറി നദിക്കടിയില്‍ കണ്ടെത്തി; ഉടന്‍ പുറത്തെത്തിക്കുമെന്ന് പോലീസ്
അങ്കോല: കർണാടകയിലെ ഷിരൂരിലെ ഗംഗാവലി നദിയിൽ കണ്ടെത്തിട്രക്ക് അർജുന്റേതെന്ന് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു. ലോറി നദിയില്‍നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. അർജുന്റെ ലോറി കണ്ടെത്തിയെന്നു പൊലീസ് കർണാടക സർക്കാരിനെ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗംഗാവലി പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ നാവികസേന ശക്തമാക്കിയിരുന്നു. ഈ പരിശോധനയിലാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. നാവിക സേന സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മൂന്നു ബോട്ടുകളിലായി 18 പേരാണ് സ്ഥലത്തേക്കു പുറപ്പെട്ടത്. ഇന്നു രാത്രിയും തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചിട്ടുണ്ട്. ഗംഗാവലി നദിയിൽനിന്നു കഴിഞ്ഞ ദിവസം റഡാർ സിഗ്നൽ ലഭിച്ച അതേ സ്ഥലത്തുനിന്നും ഇന്നലെ സോണാർ സിഗ്നലും ലഭിച്ചിരുന്നു. ബൂം എക്സ്കവേറ്റർ ഉപയോഗിച്ച് നദിയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ജൂലൈ 16ന് രാവിലെയാണ് ആണ് ഷിരൂരില്‍ കുന്നിടിഞ്ഞ് റോഡിലേക്കും ഗംഗാവലിപ്പുഴയിലേക്കുമായി വീണത്. അന്ന് കാണാതായ അര്‍ജുനായി ഇതുവരെ കരയിലും പുഴയിലുമായി…
പെരിന്തൽമണ്ണ – അങ്ങാടിപ്പുറം ഗതാഗതക്കുരുക്കിന് പരിഹാരമാകേണ്ട ബൈപ്പാസ് നിർമ്മിക്കുക; വെൽഫെയർ പാർട്ടി നിവേദനം നൽകി
പെരിന്തൽമണ്ണ : കേരളത്തിലെ സുപ്രധാന പാതകളിൽ ഒന്നായ ദേശീയപാത 966 (213) യിൽ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷൻ മുതൽ അങ്ങാടിപ്പുറം ടൗൺ വരെയുള്ള ഭാഗങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവിക്കുകയും മണിക്കൂറുകളോളം കുരുങ്ങിക്കിടക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. അതിന് ശാശ്വത പരിഹാരമാകുന്ന ഓരോടംപാലം – മാനത്തുമംഗലം ബൈപ്പാസ് വേഗത്തിൽ നിർമിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിനു നിവേദനം നൽകി. വെൽഫെയർ പാർട്ടി ജില്ലാസെക്രട്ടറി ഖാദർ അങ്ങാടിപ്പുറം, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡണ്ട് അത്തീഖ് ശാന്തപുരം, ശിഹാബ് തിരൂർക്കാട്, അബൂബക്കർ പെരിന്തൽമണ്ണ എന്നിവരാണ് വെൽഫെയർ പാർട്ടിക്ക് വേണ്ടി നിവേദനം നൽകിയത്.
