തിരുവനന്തപുരം: പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിൾ (ആർഎൽവി) പദ്ധതി യാഥാർത്ഥ്യത്തിലേക്ക് ഒരു പടി കൂടി അടുത്ത്. മൂന്നാമത്തേതും അവസാനത്തേതുമായ ആർഎൽവി ലാൻഡിംഗ് പരീക്ഷണം (ആർഎൽവി ലെക്സ്) നടത്താൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ഒരുങ്ങുകയാണ്. “കർണാടകയിലെ ചിത്രദുർഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വെള്ളിയാഴ്ച നടന്ന മിഷൻ റെഡിനസ് റിവ്യൂ (എംആർആർ) കാലാവസ്ഥാ സാഹചര്യങ്ങൾക്ക് വിധേയമായി ജൂൺ ആദ്യ പകുതിയിൽ ദൗത്യം പൂർത്തിയാക്കി,” വരാനിരിക്കുന്ന പരീക്ഷണ ദൗത്യത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച വിക്രം സാരാഭായ് സ്പേസ് സെൻ്റർ (വിഎസ്എസ്സി) ഡയറക്ടർ എസ്. ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. RLV-LEX ദൗത്യങ്ങളിൽ ആളില്ലാ ചിറകുള്ള ഒരു പ്രോട്ടോടൈപ്പ്, പുഷ്പക് എന്ന് നാമകരണം ചെയ്യപ്പെട്ട, ഒരു നിയുക്ത ഉയരത്തിലേക്ക് കൊണ്ടുപോകുകയും വ്യത്യസ്ത സാഹചര്യങ്ങളിൽ സുരക്ഷിതമായി ലാൻഡിലേക്ക് വിടുകയും ചെയ്യുന്നത് ഉൾപ്പെടുന്നു. LEX-03-ൽ, IAF ചിനൂക്ക് ഹെലികോപ്റ്റർ ഉപയോഗിച്ച് പുഷ്പകിനെ 4.5 കിലോമീറ്റർ ഉയരത്തിലേക്കും 500…
Category: KERALA
പ്ലസ് വൺ കണക്കുകൾ കൊണ്ടുള്ള കള്ളകളി സർക്കാർ അവസാനിപ്പിക്കണം: ഫ്രറ്റേണിറ്റി
ചട്ടിപ്പറമ്പ : പ്ലസ് വൺ സീറ്റിൻ്റെ കാര്യത്തിൽ പറയുന്ന കണക്കുകൾ ശരിയല്ലെന്ന് ബോധ്യമുണ്ടായിരുന്നിട്ടും സർക്കാറും ഉദ്യോഗസ്ഥരും തുടരുന്ന കള്ള കളി പുതിയ തലമുറകളോട് കാണിക്കുന്ന നീതികേടാണെന്ന് വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് പ്രസിഡന്റ് അജ്മൽ തോട്ടോളി. +1 സീറ്റ് വിഷയത്തിൽ ഇടതുപക്ഷ സർക്കാർ പെരും നുണകൾ പറഞ്ഞ് മലപ്പുറത്തെ ജനതയെ വഞ്ചിക്കാൻ ശ്രമിക്കുകയാണെന്നും ഈ വിവേചനം ഇനിയും അവസാനിപ്പിച്ചിട്ടില്ലെങ്കിൽ ഇടതുപക്ഷ മന്ത്രിമാരെ തെരുവിൽ തടയുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വി ടി എസ് ഉമർ തങ്ങൾ പറഞ്ഞു. വിവേചന ഭീകരതയോട് സന്ധിയില്ല; പ്ലസ് വൺ അധിക ബാച്ചുകൾ മാത്രമാണ് പരിഹാരം എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറിമാരായ ബാസിത് താനൂർ, സാബിറ ശിഹാബ് എന്നിവർ നടത്തിവരുന്ന ജസ്റ്റിസ് റൈഡിന്റെ ഭാഗമായി ചട്ടിപ്പറമ്പ അങ്ങാടിയിൽ സ്വീകരണം നൽകി. സ്വീകരണ പരിപാടിയിൽ വെൽഫെയർ പാർട്ടി…
ബി ഹരികുമാറിന് വൈഎംസിഎ സർ ജോർജ് വില്യംസ് ഗ്രാമ പ്രഭ പുരസ്കാരം സമർപ്പിച്ചു.
എടത്വ : വൈ എം സി എ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എടത്വാ പഞ്ചായത്തു തലത്തിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ ഡോ.എസ് ശ്രീജിത്ത് (മൃഗക്ഷേമം), ബി .ഹരികുമാർ ( പത്രപ്രവർത്തനം), തങ്കച്ചൻ പാട്ടത്തിൽ ( സമ്മിശ്ര കർഷകൻ), ടിൻറു ദിലീപ് (കായികം) എന്നിവർക്ക് സർ ജോർജ് വില്യംസ് ഗ്രാമ പ്രഭ പുരസ്കാരം നൽകി ആദരിച്ചു.മാർത്തോമ്മാ സഭ അടൂർ ഭദ്രാസന അധ്യക്ഷൻ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ക്നാനായ കത്തോലിക്ക സഭ കോട്ടയം അതിരുപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം പുരസ്ക്കാരം സമ്മാനിച്ചു. എടത്വ പഞ്ചായത്ത് പരിധിയിലുള്ള സ്കൂളുകളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വൈഎംസിഎ പ്രസിഡന്റ് അഡ്വ. ഐസക് രാജു അദ്ധ്യക്ഷത വഹിച്ചു. പയസ് ടെൻത് ഐടിഐ മാനേജർ…
മാര്‍ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത അനുസ്മരണവും പരിസ്ഥിതി ഞായർ ദിനാചരണവും ഇന്ന്
നിരണം : സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക യുടെ നേതൃത്വത്തില്‍ പ്രകൃതി സ്നേഹിയും ആത്മീയ ആചാര്യനും ഭാഗ്യസ്മരണിയനുമായ മോറാൻ മാര്‍ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത അനുസ്മരണവും പരിസ്ഥിതി ഞായർ ദിനാചരണവും ജൂൺ 9ന് നടക്കും. രാവിലെ 9ന് ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ വിശുദ്ധ കുർബാന അർപ്പിക്കും. 11ന് കേന്ദ്ര – സംസ്ഥാന സർക്കാർ വന മിത്ര അവാർഡ് ജേതാവ് ജി. രാധാകൃഷ്ണന് ഹരിപ്പാട് പരിസ്ഥിതി ഞായർ ദിനാചരണം ഉദ്ഘാടനം ചെയ്യും.ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ അധ്യക്ഷത വഹിക്കും. പള്ളി പരിസരത്ത് വിശ്വാസികൾ ചേർന്ന് വൃക്ഷതൈ നടുമെന്ന് സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള അറിയിച്ചു. പ്രകൃതി സ്നേഹിയും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഉൾപ്പെടെ നിരവധി പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായ മോറാൻ മോർ അത്തനേഷ്യസ്…
ലോക്സഭാ തിരഞ്ഞെടുപ്പ്: 2024-ൽ കേരളത്തിൽ ‘നോട്ട’ വോട്ടുകൾ ഉയർന്നു
തിരുവനന്തപുരം: കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിൽ പത്തൊൻപതിലും 2019-നെ അപേക്ഷിച്ച് 2024-ലെ തിരഞ്ഞെടുപ്പിൽ None of the above (NOTA) എന്നതിന് കീഴിൽ രേഖപ്പെടുത്തിയ വോട്ടുകളിൽ വർധനയുണ്ടായതായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) ഡാറ്റ കാണിക്കുന്നു. സിപിഐ എമ്മിലെ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെ കോൺഗ്രസിൻ്റെ ഷാഫി പറമ്പിൽ വിജയിച്ച വടക്കൻ കേരളത്തിലെ വടകരയാണ് ഏക അപവാദം. സംസ്ഥാനത്തെ 18 മണ്ഡലങ്ങളിൽ നോട്ട നാലാമതായി, മൂന്ന് പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥികൾക്ക് തൊട്ടുപിന്നിൽ, എറണാകുളത്തും ചാലക്കുടിയിലും – ട്വൻ്റി-20 പാർട്ടി നാലാം സ്ഥാനത്തെത്തി. മൊത്തത്തിൽ, 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കേരളത്തിൽ ‘നോട്ട’ വോട്ടുകളിൽ 52.95% വർദ്ധനവ് രേഖപ്പെടുത്തി. നോട്ടയ്ക്ക് 2019ൽ 1,03,596 വോട്ടുകളും 2024ൽ 1,58,456 വോട്ടുകളുമാണ് ലഭിച്ചത്. ഇത്തവണ ഏറ്റവും കൂടുതൽ നോട്ട വോട്ട് രേഖപ്പെടുത്തിയത് ആലത്തൂരിലാണ് (12,033). 11,933 നോട്ട വോട്ടുകൾ…
ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ ഭിന്നശേഷിക്കാരുടെ അപ്പ് കഫേ മന്ത്രി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു
അപ് കഫേ തുടങ്ങാന്‍ ഗതാഗത വകുപ്പില്‍ നിന്നും ബസ് വാഗ്ദാനം ചെയ്ത് മന്ത്രി തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരുടെ നേതൃത്വത്തില്‍ ആരംഭിച്ച അപ്പ് കഫേയുടെ ഉദ്ഘാടനം മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. ഭിന്നശേഷിക്കാരുടെ സമസ്ത മേഖലയെയും ശാക്തീകരിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടക്കുന്നതെന്നും അന്തര്‍ദ്ദേശീയ നിലവാരത്തില്‍ ഇതൊക്കെ ക്രമീകരിച്ചിരിക്കുന്നത് കാണുമ്പോള്‍ അത്ഭുതമാണ് തോന്നുന്നതെന്നും ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. ഡിഫറന്റ് ആര്‍ട് സെന്റര്‍ കേരളത്തിന് ഒരഭിമാന പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ് കഫെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി കെ.എസ്.ആര്.ടി.സിയില്‍ നിന്നും ഒരു സി.എന്‍.ജി ബസ് നല്‍കാമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു. അപ് കഫേയുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ മാത്രം ഒതുക്കാതെ അത് പുറംലോകത്ത് കൂടി എത്തേണ്ടതുണ്ടെന്നും അതോടൊപ്പം ഈ കുട്ടികളുടെ അമ്മമാര്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ കൂടി ഈ ബസില്‍ ക്രമീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഭിന്നശേഷിക്കുട്ടികളുടെ തൊഴില്‍…
പ്ലസ് വൺ കണക്കുകൾ കൊണ്ടുള്ള കള്ളകളി സർക്കാർ അവസാനിപ്പിക്കണം: ബിന്ദു പരമേശ്വരൻ
നിലമ്പൂർ :പ്ലസ് വൺ സീറ്റിൻ്റെ കാര്യത്തിൽ പറയുന്ന കണക്കുകൾ ശരിയല്ലെന്ന് ബോധ്യമുണ്ടായിരുന്നിട്ടും സർക്കാറും ഉദ്യോഗസ്ഥരും തുടരുന്ന കള്ള കളി പുതിയ തലമുറകളോട് കാണിക്കുന്ന നീതികേടാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ബിന്ദു പരമേശ്വരൻ അഭിപ്രായപ്പെട്ടു. ഇനിയും വിവേചനം തുടർന്നാൽ ഭരണകൂടത്തെ സ്തംഭിപ്പിക്കുന്ന തരത്തിലുള്ള പ്രക്ഷോഭ സമരത്തിന് നേതൃത്വം നൽകാൻ വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സന്നദ്ധമാകുമെന്നും അവർ പറഞ്ഞു. മലപ്പുറം മെമ്മോറിയലിൻ്റെ ഭാഗമായി ജില്ലയുടെ കിഴക്കൻ മേഖലയിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ നയിക്കുന്ന ജസ്റ്റിസ് റൈഡിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അവർ ,ഹയർ സെക്കൻ്ററി രൂപീകരണത്തിൻ്റെ ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും മലപ്പുറത്ത് എസ്.എസ്.എൽ.സി പരീക്ഷ ജയിച്ച കുട്ടികൾക്ക് സർക്കാർ മേഖലയിൽ പ്ലസ്ടു പഠിക്കാൻ സീറ്റില്ല, ഒന്നാം അലോട്ട്മെന്റ് വന്ന സാഹചര്യത്തിൽ മൂന്നിൽ ഒരു വിദ്യാർത്ഥിക്ക് പ്ലസ് വൺ സീറ്റിന് അഡ്മിഷൻ ലഭിക്കാത്ത അവസ്ഥയാണ്…
ചോർന്നൊലിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം: പെരുമാറ്റച്ചട്ടം കഴിഞ്ഞു; ഇനിയും എന്താണ് തടസ്സം ?
എടത്വ: ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി കുത്തിയിരിപ്പ് സമരം ഉൾപ്പെടെ എടത്വ വികസന സമിതി നടത്തിയെങ്കിലും അധികൃതർ ഇതൊന്നും അറിഞ്ഞില്ലയെന്ന ഭാവത്തിലാണ്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക കൊണ്ട് എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്ക് 2023 സെപ്റ്റ്ബർ 27ന് അനുമതി നല്‍കിയിട്ടും അത് ഇനിയും നിർമ്മിച്ചിട്ടില്ല. ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്കാണ് നിർവഹണ ചുമതല.എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നല്കിയ വിവരവകാശരേഖയിലാണ് ഇത് വൃക്തമാക്കുന്നത്.റോഡ് വികസനത്തിന്റെ പേരില്‍ ടൗണിൽ ഉണ്ടായിരുന്ന തണൽ മരവും വെട്ടിക്കളഞ്ഞു. മഴക്കാലം ശക്തമായതോടെ ജനം ദുരിതത്തിലാണ്. എടത്വാ പാലത്തിലെ ഗതാഗത തടസ്സം ശാശ്വതമായി പരിഹരിക്കാൻ പാലത്തിന്റെ വശങ്ങളില് നടപ്പാത…
ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവും സുഹൃത്തുക്കളും പിടിയില്‍
പത്തനംതിട്ട: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം ബ്യൂട്ടിപാർലറിലെ ടാറ്റൂ ആർട്ടിസ്റ്റായ അഭിനവ് (19), കൂട്ടാളി കോട്ടയം സ്വദേശി അനന്തു എസ്. നായർ (22), സച്ചിൻ (24), അനീഷ് ടി. ബെന്നി (25) എന്നിവരാണ് അറസ്റ്റിലായത്. കടപ്ര സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഒരു വർഷം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് അഭിനവ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവ് വനവാതുക്കരയിലെ വീട്ടിലും എരുമേലിയിലെ ബന്ധുവീട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ പക്കൽ നിന്ന് 10 പവനോളം സ്വർണം പലതവണയായി ഇയാള്‍ തട്ടിയെടുത്തു എന്ന് പോലീസ് പറഞ്ഞു. ഇന്നലെ (ജൂൺ 5) രാവിലെ മാന്നാറിലേക്ക് പോയെ പെണ്‍കുട്ടിയെ അഭിനവിൻ്റെ സുഹൃത്തുക്കൾ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി. രാത്രി വൈകിയിട്ടും പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്…
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്ന സുരേഷിന് ജാമ്യം
കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. പലതവണ സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാതിരുന്ന സ്വപ്ന സുരേഷ് വാറണ്ടിൻ്റെ തൊട്ടടുത്ത ദിവസം തന്നെ ഹാജരായി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന ഗോവിന്ദൻ തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന സ്വപ്ന സുരേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റാണ് കേസിനാസ്പദം. ഈ പോസ്റ്റ് തൻ്റെയും മുഖ്യമന്ത്രിയുടെയും സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോവിന്ദൻ മാനനഷ്ടത്തിന് പരാതി നൽകിയത്. സോഷ്യൽ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട് സിപിഐ എം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയും സമാനമായ പരാതി നൽകി. ജൂണ്‍ 26-ന് അടുത്ത വാദം…
