കണ്ണൂര്‍: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലയിൽ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ശ്യാംജിത്തിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. മാനന്തേരി കളത്തിൽ ശ്യാംജിത്താണ് കണ്ണച്ചാങ്കണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. 2022 ഒക്ടോബർ 22 ന് പുലർച്ചെയാണ് സംഭവം. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഐപിസി 449, 32 വകുപ്പുകൾ പ്രകാരം അഡീഷണൽ സെഷൻസ് കോടതി ഇന്നലെയാണ് പ്രതി കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചത്. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ.വി മൃദുലയാണ് പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് വിധിച്ചത്. വിഷ്ണുപ്രിയയുടെ സഹോദരിയുടെ സഹപാഠിയായ ശ്യാംജിത്തുമായുള്ള വിഷ്ണുപ്രിയയുടെ പരിചയം പിന്നീട് സൗഹൃദമായി മാറുകയും എന്നാല്‍, വിഷ്ണുപ്രിയ അടുക്കാതിരുന്നത് പിന്നീട് വൈരാഗ്യത്തിലേക്ക് നയിക്കുകയും ചെയ്തു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് സുഹൃത്തുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ കട്ടിലിൽ ഇരുന്ന വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ബോധരഹിതയാക്കി ഇരുതല മൂര്‍ച്ചയുള്ള കത്തികൊണ്ട്…
Category: KERALA
മലപ്പുറം ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചു
മലപ്പുറം: വിദ്യാഭ്യാസ സാമൂഹിക സന്നദ്ധ സംഘടനയായ ലാം നോളജ് സെൻ്ററിൻ്റെയും പൈതൃക പഠന ഗവേഷകരുടെയും നേതൃത്വത്തിൽ മലപ്പുറം ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചു. ബ്രിട്ടീഷ് കോളനി വിരുദ്ധ ചെറുത്തുനിൽപ്പുകൾ അരങ്ങേറിയ മലപ്പുറത്തിൻ്റെ പരിസര പ്രദേശങ്ങളിലൂടെയായിരുന്നു യാത്ര. 1921 ലെ പൂക്കോട്ടൂർ യുദ്ധഭൂമി, രക്തസാക്ഷികളുടെ കൂട്ട ഖബറുകൾ, യുദ്ധസ്മാരകം, ബ്രിട്ടീഷ് സൈനികരുടെ ശവക്കല്ലറ, മേൽമുറി അധികാരിത്തൊടിയിലെ വീട്ടുമുറ്റത്തെ ഖബറുകൾ, മൂന്നു നൂറ്റാണ്ടോളം മുമ്പ് മലപ്പുറം പട നടന്ന മലപ്പുറം വലിയങ്ങാടി പള്ളി, കോട്ടപ്പടിയിലെ പാറനമ്പിയുടെ കോട്ടവാതിൽ, എം.എസ്.പി മ്യൂസിയം എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. എഴുത്തുകാരൻ ഡോ. ജമീൽ അഹ്മദ് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകനും ചരിത്ര ഗവേഷകനുമായ സമീൽ ഇല്ലിക്കൽ യാത്രക്ക് നേതൃത്വം നൽകി. ചരിത്ര വിദ്യാർഥികൾ, എഴുത്തുകാർ, ചരിത്ര ഗവേഷകർ, മാധ്യമപ്രവർത്തകർ, അധ്യാപകർ, ഡോക്ടർമാർ തുടങ്ങിയവർ സംബന്ധിച്ചു.
സോളിഡാരിറ്റി സ്ഥാപക ദിനം: പി മുജീബ് റഹ്മാൻ പതാക ഉയർത്തി
മമ്പാട്: “അഭിമാന സാക്ഷ്യത്തിന്റെ 21 വർഷങ്ങൾ” എന്ന തലക്കെട്ടിൽ ആചരിക്കുന്ന സോളിഡാരിറ്റിയുടെ 21ാം സ്ഥാപകദിനം വിപുലമായ പരിപാടികളോടെ മമ്പാട് സംഘടിപ്പിച്ചു. സോളിഡാരിറ്റി മുൻ സംസ്ഥാന പ്രസിഡന്റും ജമാഅത്തെ ഇസ് ലാമി കേരള അമീറുമായ മുജീബ്റഹ്മാൻ മമ്പാട് പതാക ഉയർത്തി. സ്ഥാപക ദിനാചരണ പ്രോഗ്രാമിന് ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കാരക്കുന്ന് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് ഷമീം അഹ്സൻ സ്വാഗതം പറഞ്ഞു. പ്രവർത്തകർ പ്രതിജ്ഞ ചൊല്ലുകയും മധുര വിതരണം നടത്തുകയും ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരിപാടികൾ സ്ഥാപക ദിനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.
നിർമാണ തൊഴിലാളികളെ വഞ്ചിക്കുന്ന സർക്കാർ നിലപാട് തിരുത്തണം: ജ്യോതിവാസ് പറവൂർ
എറണാകുളം: സംസ്ഥാനത്ത് നിർമാണ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി നടപ്പിലാക്കിയ ബിൽഡിംഗ് സെസ് വകമാറ്റി ചെലവഴിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളതെന്നും.തൊഴിലാളി വിഹിതം നൽകിയ തൊഴിലാളികൾ ആനുകൂലങ്ങൾക്കും പെൻഷനുമായി തെരുവിൽ പോരാട്ടം നടത്തികൊണ്ടിരിക്കുകയാണന്നും. തൊഴിൽ മേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധികളിൽ സർക്കാർ ഇടപെടലുകൾ ഉണ്ടാകുന്നില്ല എന്നും സംസ്ഥാന സർക്കാരിൻ്റെ നിർമാണ തൊഴിലാളികളോടുള്ള വഞ്ചന അവസാനിപ്പിക്കണമെന്നും ബിൽഡിംഗ് ആൻഡ് കൺസ്ട്രക്ഷൻ വർകേഴ്സ് യൂണിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ച എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പറഞ്ഞു. ബിൽഡിംഗ്& കൺസ്ട്രക്ഷൻ ലേബേഴ്സ് (BCLU) സംസ്ഥാന പ്രസിഡൻ്റ് കൃഷ്ണൻകുനിയിൽ അദ്ധ്യക്ഷതവഹിച്ചു . വെൽഫെയർ പാർട്ടി എറണാകുളം ജില്ല പ്രസിഡൻ്റ് KH സദഖത്ത് മുഖ്യപ്രഭാഷണം നടത്തി.FITU സംസ്ഥാന സെക്രട്ടറി ഷാനവാസ് കോട്ടയംവരണാധികാരി ആയി. സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര ഭാരവാഹി പ്രഖ്യാപനം നടത്തി. BCLU സംസ്ഥാന വൈസ് പ്രസിഡൻ്റ് PA…
സോളിഡാരിറ്റി സ്ഥാപക ദിനം ഇന്ന്
കോഴിക്കോട്: സോളിഡാരിറ്റി സ്ഥാപക ദിനമായ മേയ് 13 പതാക ദിനമായി ആചരിക്കും. സ്ഥാപക ദിനത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് കോഴിക്കോട് ഹിറ സെന്ററിൽ പതാക ഉയർത്തും. മുൻ സംസ്ഥാന പ്രസിഡന്റുമാരായ ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ മമ്പാടും കൂട്ടിൽ മുഹമ്മദലി കൂട്ടിലിലും അബ്ദുൽ ഹമീദ് വാണിയമ്പലം വണ്ടൂരിലും പി.ഐ. നൗഷാദ് ചെന്ത്രാപിന്നിയിലും ടി. മുഹമ്മദ് വേളം വെള്ളയിലും ടി. ശാക്കിർ വേളത്തും പി.എം. സാലിഹ് മഞ്ചേരിയിലും നഹാസ് മാള ……… പതാക ഉയർത്തും. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് കൽപ്പറ്റയിലും വിവിധ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പതാക ഉയർത്തും.
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം അനിശ്ചിതത്വത്തില്‍; നെടുമ്പാശ്ശേരിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി
കൊച്ചി: ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചെങ്കിലും സർവീസുകളുടെ പ്രതിസന്ധി എയർ ഇന്ത്യ എക്സ്പ്രസിൽ അവസാനിക്കുന്നില്ല. കൊച്ചിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങളാണ് റദ്ദാക്കിയത്. ബഹ്റൈൻ, ഹൈദരാബാദ്, ദമാം, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ഷെഡ്യൂൾ ചെയ്ത സർവീസുകളാണിവ. ഇന്നലെയാണ് കമ്പനി ഇക്കാര്യം യാത്രക്കാരെ അറിയിച്ചത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കാനുള്ള കാലാതാമസമാണ് പ്രതിസന്ധി തുടരാനുള്ള കാരണം. ഇന്നലെ കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട ആറു വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. 2 ദിവസത്തിനകം സർവീസുകള്‍ പൂർണതോതില്‍ പുനരാരംഭിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ജീവനക്കാർ തിരികെ എത്തുന്നതോടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ചയോടെ സർവീസുകൾ പൂർണമായും സാധാരണ നിലയിലാകുമെന്നാണ് അറിയിപ്പ്. ജീവനക്കാരുടെ സമരത്തെ തുടർന്ന് രണ്ട് ദിവസത്തിനിടെ 180 ഓളം സർവീസുകളാണ് മുടങ്ങിയത്. ലേബർ കമ്മിഷൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. സമരക്കാരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കുമെന്ന് കമ്പനി പറഞ്ഞു.
അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂർ, വയനാട്, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വേനൽ മഴ കാത്തിരിക്കുന്ന കേരള ജനതയ്ക്ക് ആശ്വാസകരമായ പ്രഖ്യാപനമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ 14 നും തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 15 നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ 16നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ യെല്ലോ അലർട്ട് ഉണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതായത്…
മാതൃദിനത്തില്‍ അമ്മയും മകളും ഒരേ ക്ലാസ് മുറിയിലെത്തിയത് കൗതുകമായി
തിരുവനന്തപുരം: മാതൃദിനത്തില്‍ അമ്മയും മകളും സ്കൂള്‍ ക്ലാസ് മുറിയില്‍ പഠിക്കാനെത്തിയത് കൗതുകമായി. ഞായറാഴ്ചയാണ് അമ്മയും മകളും തുല്യതാ പഠനത്തിനായി കമലേശ്വരം ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെത്തിയത്. കേരള സംസ്ഥാന സാക്ഷരതാ മിഷൻ്റെ സഹകരണത്തോടെ നഗരസഭ നടപ്പാക്കുന്ന അക്ഷരശ്രീ തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് തുല്യതാ ക്ലാസുകൾ നടക്കുന്നത്. എല്ലാ വർഷവും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച മാതൃദിനമായി ആചരിക്കുന്നതിനാൽ നസിയ ആർ. അമ്മ ഷാഹിദ കെ.യ്ക്ക് പഠനോപകരണവും പൂവും മധുര പലഹാരവും നൽകി. അവർ ഒരുമിച്ച് ക്ലാസിലേക്ക് പോയി, അവിടെ നസിയ തൻ്റെ സഹപാഠികൾക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു. നസിയയും ഷാഹിദയും കമലേശ്വരം സ്കൂളിൽ ഹയർ സെക്കൻഡറി രണ്ടാം വർഷ അക്ഷരശ്രീ തുല്യതാ പഠിതാക്കളാണ്. അക്ഷരശ്രീ പ്രോജക്ട് കോഓർഡിനേറ്റർ ബി.സജീവ്, സെൻ്റർ കോഓർഡിനേറ്റർമാരായ സ്വപ്ന, അശ്വിനി, ഷാജിൻ എന്നിവർ പങ്കെടുത്തു.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മാരത്തോൺ സംഘടിപ്പിച്ചു
മലപ്പുറം: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന വെൽനെസ്സ് കാമ്പയിന്റെ ഭാഗമായി സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മിനി മാരത്തോൺ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ് ഫ്ലാഗ് ഓഫ് ചെയ്തു. കിഴക്കേതല ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാരത്തോൺ വേങ്ങര റോഡിൽ 10 കിലോ മീറ്റർ മിനി മാരത്തോണും 5 കിലോമീറ്റർ ഫൺ റണ്ണുമാണ് നടന്നത്. അജിത് കെ പാലക്കാട്, അൻഷിഫ് പി ബി മഞ്ചേരി,അബ്ദുൽ മുനീർ താമരശ്ശേരി, റഫീഖ് വേങ്ങര എന്നിവർ ഒന്നു രണ്ടും മുന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി കാഷ് അവാർഡിനർഹരായി. വിജയികൾക്കും മാരത്തോൺ പൂർത്തീകരിച്ചവർക്കും മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി പി, ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ എൻ, ജില്ല വൈസ് പ്രസിഡന്റ് അജ്മൽ കെ പി, സെക്രട്ടറിമാരായ യാസിർ…
കാഴ്ച പരിമിതർക്കുള്ള ഫുട്ബോൾ പരിശീലനമൊരുക്കി ഡിഫറൻറ് ആർട്ട് സെന്റർ
തിരുവനന്തപുരം: കാഴ്ച പരിമിതർക്കായുള്ള ഫുട്ബോൾ പരിശീലന പരിപാടി സംഘടിപ്പിച്ച് തിരുവനന്തപുരം ഡിഫറൻറ് ആർട്ട് സെന്റർ (ഡി എ സി). ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷനുമായി (ഐബിഎഫ്എഫ്) സഹകരിച്ചാണ് മെയ് 7 മുതൽ മെയ് 9 വരെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിശീലന പരിപാടിയുടെ ഭാഗമായി ബ്ലൈൻഡ് ഫുട്ബോൾ ഡെമോ മത്സരവും സംഘടിപ്പിച്ചു. കാഴ്ച പരിമിതർക്കായുള്ള ഫുട്ബോളിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ഈ കായികരംഗത്തുള്ള കളിക്കാർക്ക് അർഹമായ അംഗീകാരം നേടാൻ സഹായിക്കുന്നതിനുമാണ് പരിശീലന പരിപാടിയും ഡെമോ മത്സരവും സംഘടിപ്പിച്ചത്. ഇന്ത്യയിലെ കാഴ്ച വൈകല്യമുള്ള കായിക താരങ്ങളിൽ ഫുട്ബോൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2016-ൽ സ്ഥാപിതമായിട്ടുള്ളതാണ് ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ. സൊസൈറ്റി ഫോർ റിഹാബിലിറ്റേഷൻ ഓഫ് വിഷ്വലി ചലഞ്ച്ഡ് (എസ്ആർവിസി) യുടെ സഹായത്തോടെ ഐബിഎഫ്എഫ് കാഴ്ച വൈകല്യമുള്ള കായിക താരങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു വരികയാണ്. ഇന്ത്യൻ ബ്ലൈൻഡ് സ്പോർട്സ് അസോസിയേഷൻ…
