പുതിയ വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ലോകായുക്ത നിയമ ഭേദഗതി ബിൽ നാളെ നിയമസഭയില്‍ അവതരിപ്പിക്കും

തിരുവനന്തപുരം: പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ ലോകായുക്ത നിയമ ഭേദഗതി ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. ബുധനാഴ്ച അവതരിപ്പിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പ്രതിപക്ഷത്തിന്റെ എതിര്‍പ്പു മൂലമാണ് നാളത്തേക്ക് മാറ്റിയത്. രണ്ട് സുപ്രധാന ബില്ലുകൾ ഒരു ദിവസം കൊണ്ട് കൊണ്ടുവരണമെന്ന നിർദേശത്തെയാണ് പ്രതിപക്ഷം എതിർത്തത്. അഴിമതി തെളിയിക്കപ്പെട്ടാൽ പൊതുപ്രവർത്തകന് പദവി വഹിക്കാൻ അർഹതയില്ലെന്ന ലോകായുക്ത വിധി സർക്കാരിന് തള്ളിക്കളയാമെന്ന പുതിയ വ്യവസ്ഥയാണ് നിയമഭേദഗതിയില്‍ കൊണ്ടുവരുന്നത്. പുതിയ ഭേദഗതി പ്രകാരം മന്ത്രിക്കെതിരായ ലോകായുക്ത വിധിക്കെതിരായ അപ്പീൽ അധികാരി മുഖ്യമന്ത്രിയാകും. അതേസമയം, നിലവില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിലെ നിര്‍ദ്ദേശങ്ങളോട് സിപിഐയ്ക്ക് എതിര്‍പ്പുണ്ട്. ബില്ലില്‍ സമവായം ഉണ്ടാക്കുന്നതിനായി സിപിഎമ്മും സിപിഐയും ചര്‍ച്ചകള്‍ തുടരുകയാണ്. പുതിയ നിര്‍ദ്ദേശങ്ങളും പരിഗണനയിലാണ്. മന്ത്രിമാര്‍ക്കെതിരായ ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് പരിശോധിക്കാം, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭ പരിശോധിക്കുക, എം.എല്‍.എമാര്‍ക്കെതിരായ വിധിയില്‍ പുനഃപരിശോധനാ ചുമതല തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പരിഗണനയിലുള്ളതെന്നാണ് സൂചനകള്‍.

വാഹനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചയാള്‍ പോലീസുകാരെ കൈയ്യേറ്റം ചെയ്തു

തൃശൂർ: വാഹനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാൾ പൊലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പോലീസുകാരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. കൂനമ്മൂച്ചി സ്വദേശി മണ്ടേല എന്ന വിൻസൺ (50) ആണ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇന്ന് പുലർച്ചെ കൂനമ്മൂച്ചിയിൽ ഒരാളെ വാഹനമിടിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടർന്നാണ് ഇയാളെ കണ്ടാണശേരി പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ഒരു വലിയ നായയുമായി പോലീസ് സ്‌റ്റേഷനിലെത്തി. പോലീസ് ഇയാളെ തടഞ്ഞു നിർത്തി നായയെ തിരികെ കാറിൽ കയറ്റി. തുടർന്ന് പോലീസുമായി വാക്ക് തർക്കത്തിലേർപ്പെടുകയും പോലീസ് സ്റ്റേഷന്റെ ഗേറ്റ് തകർത്ത് സ്റ്റേഷനിലെ എസ്ഐ അബ്ദുറഹിമാനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച രണ്ട് പോലീസുകാരെ ഇയാൾ ചവിട്ടുകയും ചെയ്തു. ഒരു മണിക്കൂറോളം സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പിന്നീട് പൊലീസുകാർ കീഴ്പ്പെടുത്തി. അറസ്റ്റ് ചെയ്ത ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കണ്ണൂര്‍ യൂണിവേഴ്സിറ്റി: പ്രിയാ വർഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ; കേസിൽ കക്ഷി ചേരാൻ യുജിസിക്ക് നിർദ്ദേശം

എറണാകുളം: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ച സര്‍‌വ്വകലാശാലയുടെ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് സ്റ്റേ ചെയ്തത്. രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം വിലക്കിയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ആഗസ്റ്റ് 31ന് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും. അതുവരെയാണ് പ്രിയ വർഗീസിന്റെ നിയമനം തടഞ്ഞുകൊണ്ടുള്ള സ്റ്റേ. ഇതു സംബന്ധിച്ച് വിശദീകരണം തേടി എതിര്‍ കക്ഷികളായ കണ്ണൂർ യൂണിവേഴ്‌സിറ്റി വിസിയും സർക്കാരും പ്രിയ വർഗീസുമടക്കം ആറുപേർക്ക് കോടതി നോട്ടീസ് അയച്ചു. ഹർജിയിൽ യുജിസിയെ കക്ഷി ചേർക്കാനും നിർദേശമുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ചാണോ നിയമനം നടത്തിയതെന്ന കാര്യത്തിൽ യുജിസി വിശദീകരണം നൽകണം. പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുന:ക്രമീകരിക്കണം എന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. യു.ജി.സി…

സ്വർണക്കടത്ത് കേസ്: പി. രാധാകൃഷ്ണന് പകരം ഇ ഡി പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുന്നു

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിച്ചിരുന്ന ഡപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണനെ സ്ഥലം മാറ്റിയിരുന്നു. അതിനു പകരമായാണ് കേസ് അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുന്നത്. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ ഇ.ഡി അപ്രതീക്ഷിതമായി ചെന്നൈയിലേക്ക് സ്ഥലം മാറ്റി. ഉത്തരേന്ത്യയിൽ നിന്നുള്ള ജോയിന്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതലയെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. രാധാകൃഷ്ണനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയെങ്കിലും പകരം ഉദ്യോഗസ്ഥനെ ഇതുവരെ നിയമിച്ചിരുന്നില്ല. രാധാകൃഷ്ണൻ ഈയാഴ്ച ചെന്നൈയിൽ ചുമതലയേറ്റാൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ കൊച്ചിയിലും ചുമതലയേറ്റേക്കും. അന്വേഷണം ഉത്തരേന്ത്യക്കാരന്റെ കീഴില്‍ വരുമ്പോള്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പ്രകാരം മുഖ്യമന്ത്രി, മകള്‍, മന്ത്രിമാര്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ വളരെ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കും. മാത്രമല്ല…

മട്ടന്നൂരിൽ ഇടതുമുന്നണിക്ക് അടി പതറി; യുഡി‌എഫിന് നേട്ടം

കണ്ണൂർ: മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അപ്രതീക്ഷിത തിരിച്ചടി. 35 വാർഡുകളിൽ 21 സീറ്റുകൾ മാത്രമാണ് ഇടതുമുന്നണിക്ക് നേടാനായത്. നിലവിൽ 28 സീറ്റുകളാണുണ്ടായിരുന്നത്. 14 സീറ്റുകളുമായി അപ്രതീക്ഷിത നേട്ടമാണ് യുഡിഎഫ് നേടിയത്. നിലവിൽ ഏഴ് സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്. ഇത്തവണയും എൻഡിഎയ്ക്ക് സീറ്റില്ല. മുൻ മന്ത്രി കെ.കെ. ശൈലജയുടെ ഡിവിഷനിൽ സി.പി.എം. പരാജയപ്പെട്ടു. 1997 മുതൽ ഇടതുമുന്നണിയാണ് നഗരസഭ ഭരിക്കുന്നത്. ഇത്തവണയും മാറ്റമുണ്ടാകില്ലെങ്കിലും വൻ തിരിച്ചടി ഇടതുമുന്നണി കേന്ദ്രങ്ങളെ നിരാശയിലാക്കിയിരിക്കുകയാണ്. വാര്‍ഡുകള്‍, വിജയിച്ച പാര്‍ട്ടി എന്ന ക്രമത്തില്‍ 1-മണ്ണൂര്‍ -യുഡിഎഫ്, 2-പൊറോറ-യുഡിഎഫ്, 3-ഏളന്നൂര്‍-യുഡിഎഫ്, 4-കീച്ചേരി-എല്‍ഡിഎഫ്, 5-ആണിക്കരി-യുഡിഎഫ്, 6-കല്ലൂര്‍-എല്‍ഡിഎഫ്, 7-കളറോഡ്-യുഡിഎഫ്, 8-മുണ്ടയോട്-എല്‍ഡിഎഫ്, 9-പെരുവയല്‍ക്കരി-എല്‍ഡിഎഫ്, 10-ബേരം-യുഡിഎഫ്, 11-കായലൂര്‍-എല്‍ഡിഎഫ്, 12-കോളാരി-എല്‍ഡിഎഫ്, 13-പരിയാരം- എല്‍ഡിഎഫ്, 14-അയ്യല്ലൂര്‍-എല്‍ഡിഎഫ്, 15-ഇടവേലിക്കല്‍-എല്‍ഡിഎഫ്, 16-പഴശ്ശി-എല്‍ഡിഎഫ്, 17-ഉരുവച്ചാല്‍-എല്‍ഡിഎഫ്, 18-കരേറ്റ-എല്‍ഡിഎഫ്, 19-കുഴിക്കല്‍-എല്‍ഡിഎഫ്, 20- കയനി-എല്‍ഡിഎഫ്, 21-പെരിഞ്ചേരി-യുഡിഎഫ്, 22-ദേവര്‍കാട്-എല്‍ഡിഎഫ്, 23-കാര- എല്‍ഡിഎഫ്, 24-നെല്ലൂന്നി-എല്‍ഡിഎഫ്, 25-ഇല്ലംഭാഗം- യുഡിഎഫ്, 26-മലക്കുതാഴെ-എല്‍ഡിഎഫ്, 27-എയര്‍പോര്‍ട്ട്-എല്‍ഡിഎഫ്, 28-മട്ടന്നൂര്‍-യുഡിഎഫ്, 29-ടൗണ്‍-യുഡിഎഫ്, 30-പാലോട്ടുപള്ളി-യുഡിഎഫ്, 31-…

ഹൃദയം തുറക്കാതെ വാൽവ് നീക്കം ചെയ്ത് എറണാകുളം ജനറല്‍ ആശുപത്രി ചരിത്രം സൃഷ്ടിച്ചു

കൊച്ചി: ഹൃദയം തുറക്കാതെ തന്നെ വാൽവ് മാറ്റിവെച്ച് എറണാകുളം ജില്ലാ ജനറൽ ആശുപത്രി രാജ്യത്ത് പുതിയ ചരിത്രം സൃഷ്ടിച്ചു. അയോർട്ടിക് വാൽവ് ചുരുങ്ങി മരണത്തിന്റെ വക്കിലെത്തിയ പെരുമ്പാവൂർ സ്വദേശി 69-കാരനെയാണ് അപൂർവ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ശ്രീ ചിത്തിര ഹോസ്പിറ്റൽ ഉൾപ്പെടെ ചുരുക്കം ചില സർക്കാർ ആശുപത്രികളിൽ മാത്രമാണ് ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്‌മെന്റ് (ടിഎവിആർ) നടത്തുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല സർക്കാർ ആശുപത്രി ഈ ചികിത്സാ രീതി അവലംബിക്കുന്നതെന്ന് നാഷണൽ ഹെൽത്ത് മിഷൻ എറണാകുളം പ്രോജക്ട് മാനേജർ ഡോ. സജിത്ത് ജോൺ പറഞ്ഞു. നെഞ്ചോ ഹൃദയമോ തുറക്കാതെ കാലിലെ രക്തക്കുഴലിൽ ചെറിയ മുറിവുണ്ടാക്കി അതിലൂടെ കത്തീറ്റർ കടത്തിവിട്ടാണ് വാൽവ് മാറ്റിവെച്ചത്. രോഗിയെ പൂർണമായും മയക്കാതെയാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്. കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, കാർഡിയാക് അനസ്തേഷ്യ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമത്താലാണ് ഈ ചികിത്സ സുഗമമായി പൂർത്തിയാക്കാൻ…

റിലയന്‍സ് ട്രെന്‍ഡ്സ് ഇനി മുളന്തുരുത്തിയിലും

കൊച്ചി: റിലയന്‍സ് റീട്ടെയിലിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും, അതിവേഗം വളരുന്നതുമായ വസ്ത്രങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും സ്പെഷ്യാലിറ്റി ശൃംഖലയായ ട്രെന്‍ഡ്സ്, എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില്‍ പുതിയ സ്റ്റോറിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. നൂതന രീതിയില്‍ ഉള്ള പുതിയ ഷോറും വളരെ മികച്ച രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഏറെ ഗുണനിലവാരമുള്ള പുത്തന്‍ ഫാഷന്‍ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യത്തില്‍ ട്രെന്‍ഡ്സിന്റെ പുതിയ സ്റ്റോറിലൂടെ ലഭ്യമാക്കുന്നു. തനതും സവിശേഷവും അതിമനോഹരവുമായ അനുഭവം ട്രെന്‍ഡ്സിന്റെ മുളന്തുരുത്തിയിലെ പുതിയ സ്റ്റോര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. സ്ത്രീകളുടെ ട്രെന്‍ഡി വസ്ത്രങ്ങള്‍, പുരുഷന്മാരുടെ വസ്ത്രങ്ങള്‍, കിഡ്സ് വെയര്‍, ഫാഷന്‍ ആക്സസറികള്‍ മുതലായവ തികച്ചും അനുയോജ്യമായ വിലയില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. മുളന്തുരുത്തി ടൗണില്‍ 7037 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റോറില്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഉദ്ഘാടന ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. 3499 രൂപയ്ക്ക് ഷോപ്പ് ചെയ്യുന്നതു വഴി 199 രൂപയ്ക്ക് ആകര്‍ഷകമായ…

‘ജെൻഡർ ന്യൂട്രൽ’ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല: എസ്.ഐ.ഒ

വ്യത്യസ്ത മത വിശ്വാസങ്ങളെയും സങ്കൽപങ്ങളെയും മാനിക്കാതെ ‘ജെൻഡർ ന്യൂട്രൽ’ ആശയങ്ങൾ വിദ്യാർത്ഥികൾക്ക് മേൽ ഭരണകൂടത്തിൻ്റെ അധികാരം ഉപയോഗിച്ച് അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ്. ഇത്തരം ആശയങ്ങളെ വിമർശിക്കുന്നവരെ വംശീയമായി അധിക്ഷേപിക്കുന്ന ഇസ്‌ലാമോഫോബിയയെ തിരിച്ചറിയണമെന്നും എസ്.ഐ.ഒ പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ യൂണിഫോം അടക്കമുള്ള വിഷയങ്ങളിൽ ഭരണകൂട ഇടപെടൽ പ്രതിഷേധാർഹമാണ്. സർക്കാർ ഇത്തരം നീക്കങ്ങളിൽ നിന്ന് പിൻമാറണം. പൊതു വിദ്യാദ്യാസ രംഗത്ത് നടപ്പിൽ വരുത്തുന്ന ഏത് ഭേദഗതിയും സമൂഹത്തിലെ വൈവിധ്യങ്ങളെയും വ്യതിരിക്തതകളെയും ഉൾക്കൊള്ളാൻ ശേഷിയുള്ളതായിരിക്കണം. സമൂഹത്തിൽ നിലനിൽക്കുന്ന വ്യത്യസ്തകളെയും ഭരണഘടന വ്യക്തികൾക്ക് നൽകുന്ന വിശ്വാസ- തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തെയും നിരാകരിച്ച് കൊണ്ട് ഭരണകൂടം കൈയാളുന്ന ചിലരുടെ മാത്രം നിക്ഷിപ്ത താൽപര്യങ്ങളും ആശയങ്ങളും സ്വേച്ഛാധിപത്യപരമായി പൊതു വിദ്യാർത്ഥി സമൂഹത്തിന് മേൽ അടിച്ചേൽപ്പിക്കുന്നതിനെ ജനസമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടതുണ്ട്. വൈവിധ്യങ്ങളെ അംഗീകരിക്കണമെന്നും മതകീയ ജീവിതം നയിക്കാൻ അവകാശം വേണമെന്നും പറയുമ്പോൾ അതിനെ വംശീയമായി നേരിടുന്നത്…

ഈ വര്‍ഷം മുതല്‍ ഓണം, ക്രിസ്മസ്, റംസാന്‍ എന്നീ ആഘോഷങ്ങളില്‍ സപ്ലൈകോ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി

തിരുവനന്തപുരം: ഓണത്തിനു പുറമേ ക്രിസ്മസ്, റംസാൻ ആഘോഷങ്ങളോടനുബന്ധിച്ചും ഈ വർഷം മുതൽ പ്രത്യേക ഭക്ഷണ കിറ്റുകൾ വിൽക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 1000 രൂപയുടെ പ്രത്യേക കിറ്റുകൾ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ വില്‍ക്കപ്പെടും. നറുക്കെടുപ്പിലൂടെ ഓരോ 50 കിറ്റുകള്‍ക്കും നറുക്കെടുപ്പിലൂടെ സമ്മാനം ഉണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു. കിറ്റിലുള്ള അവശ്യസാധനങ്ങള്‍ക്കു പുറമേ ഉപഭോക്താവിന് വേണ്ട ഇനങ്ങള്‍ കൂടി തെരഞ്ഞെടുക്കാം. പത്തില്‍ കൂടുതല്‍ കിറ്റ് ഓര്‍ഡര്‍ നല്‍കിയാല്‍ സ്ഥലത്ത് എത്തിച്ചു നല്‍കും. സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഓര്‍ഡര്‍ ശേഖരിക്കും. ലക്ഷ്യത്തേക്കാൾ കൂടുതൽ വിൽക്കുന്ന സൂപ്പർ മാർക്കറ്റുകളിലെ ജീവനക്കാർക്ക് ഇൻസെന്റീവ് നൽകുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം സംഘര്‍ഷമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് മദ്യശാലകൾ അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. സമരത്തിന്റെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് നാളെ മുതൽ മദ്യശാലകൾ അടച്ചിടാനാണ് നിർദേശം. സമരം അവസാനിപ്പിക്കാനായി കഴിഞ്ഞ ദിവസം മന്ത്രി വി.അബ്ദു റഹ്മാനുമായി ലത്തീന്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച വിജയിച്ചിരുന്നില്ല. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വരാന്‍ തയ്യാറാകണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചാണ് മത്സ്യത്തൊഴിലാളികള്‍ സമരം തുടരുന്നത്. മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത പ്രതിനിധി ഫാദര്‍ യൂജിന്‍ പെരേര നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.