കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപകയുടെ മരണം: ബാങ്കിനെ ന്യായീകരിച്ച് മന്ത്രി; ഒരു രൂപ പോലും നല്‍കിയില്ലെന്ന് കുടുംബം

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ചിരുന്ന വീട്ടമ്മ ഫിലോമിനയുടെ മരണത്തില്‍ ബാങ്കിനെ ന്യായീകരിച്ച് മന്ത്രി ആര്‍ ബിന്ദു. ഫിലോമിനയുടെ കുടുംബത്തിന് ആവശ്യമായ തുക നൽകിയിരുന്നു എന്നും, എന്നിട്ടും മൃതദേഹം റോഡരികിൽ പൊതുദർശനത്തിന് വെച്ച് സംഭവം രാഷ്ട്രീയവത്ക്കരിച്ചു എന്നും മന്ത്രി ആരോപിച്ചു. അമ്മയുടെ ചികിത്സയ്ക്കായി നാലര ലക്ഷം രൂപ നൽകിയെന്ന് പറയുന്നത് കള്ളമാണെന്ന് ഫിലോമിനയുടെ മകൻ ഡിനോ പറഞ്ഞു. തങ്ങളുടെ കാര്യം തീരുമാനിക്കേണ്ടത് എംഎൽഎയോ മന്ത്രിയോ അല്ല. അമ്മയുടെ ചികിത്സയ്ക്കായി ഒരു രൂപ പോലും ബാങ്കിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും ഡിനോ പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച ഫിലോമിന ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മന്ത്രിയും ഭരണപക്ഷ എംഎൽഎമാരും നിക്ഷേപകരുടെ പ്രശ്‌നത്തിൽ ഇടപെട്ടില്ലെന്നും മരിച്ച ഫിലോമിനയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കൂടാതെ മൃതദേഹവുമായി പ്രതിപക്ഷ പാർട്ടികൾ ബാങ്കിന് മുന്നിൽ റോഡ് ഉപരോധിച്ചു. ഒടുവിൽ ഇരിങ്ങാലക്കുട…

വിശപ്പ് രഹിത കേരളം’ പദ്ധതി: പയ്യന്നൂരിലെ ജനകീയ കുടുംബശ്രീ ഹോട്ടലിലെ ഊണ് നാട്ടുകാര്‍ക്ക് ഏറെ പ്രിയം

കണ്ണൂർ: ‘വിശപ്പ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ആരംഭിച്ച കണ്ണൂരിലെ ജനപ്രിയ ഹോട്ടലുകൾ സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണമായി മാറുന്നു. പയ്യന്നൂർ മുനിസിപ്പാലിറ്റിയില്‍ അഞ്ചു പേര്‍ കൂടി നടത്തുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ ഒരു കൂട്ടായ വിജയത്തിന്റെ കഥ പറയുന്നു. ദിവസവും ഏകദേശം അഞ്ഞൂറ് ഊണ് ഇവിടെ വിളമ്പുന്നുണ്ട്. 20 രൂപ നിരക്കിൽ നൽകുന്ന ഉച്ചഭക്ഷണം ഏറെ ആശ്വാസകരമാണെന്ന് നാട്ടുകാർ പറയുന്നു. വറുത്തരച്ച ചിക്കൻ കറിയും, ഓംലെറ്റ് തുടങ്ങിയ പ്രത്യേക വിഭവങ്ങളും ഇവിടെ ലഭിക്കും. നഗരസഭാ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ജാനകി ഹോട്ടൽ നവീകരണ പ്രവർത്തനങ്ങൾക്കായി ഒരു വർഷമായി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പണി പൂർത്തിയായാൽ നഗരസഭ കെട്ടിടത്തിലേക്ക് മാറും.

ബഫര്‍സോണ്‍ – അവ്യക്തതയേറെയുള്ള മന്ത്രിസഭാ തീരുമാനം ജനങ്ങള്‍ക്ക് മുഖവിലക്കെടുക്കാനാവില്ല: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: ബഫര്‍സോണ്‍ സംബന്ധിച്ച് ജൂലൈ 27ന് എടുത്തിരിക്കുന്ന മന്ത്രിസഭാ തീരുമാനം അവ്യക്തവും കൂടുതല്‍ അപകടം ക്ഷണിച്ചു വരുത്തുന്നതുമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ബഫര്‍സോണോ, പരിസ്ഥിതിലോല പ്രദേശമോ വനാതിര്‍ത്തിക്ക് പുറത്തേയ്ക്ക് വ്യാപിപ്പിക്കുകയെന്നാല്‍ ഇവ വനഭൂമിയിലല്ലെന്ന് വ്യക്തമാണ്. പട്ടയ, റവന്യൂ ഭൂമിയിലേയ്ക്കു മാത്രമേ വനാതിര്‍ത്തി വിട്ട് ബഫര്‍ സോണ്‍ വ്യാപിപ്പിക്കാനാവൂ. ബഫര്‍ സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തണമെന്ന നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ പുതിയ മന്ത്രിസഭാതീരുമാനവും ഭാവിയില്‍ ജനങ്ങള്‍ക്ക് തിരിച്ചടിയാകും. വനാതിര്‍ത്തി പുനര്‍നിര്‍ണ്ണയിച്ച് വനത്തിനുള്ളില്‍ ബഫര്‍സോണ്‍ നിജപ്പെടുത്തുകയാണ് വേണ്ടത്. സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ ലഭിച്ച ആക്ഷേപങ്ങള്‍ പരിഗണിച്ച് ജനവാസ മേഖലകള്‍ പൂര്‍ണ്ണമായും കൃഷിയിടങ്ങളും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ പൊതുസ്ഥാപനങ്ങളും ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് വനം –…

പെരിയാര്‍ നദിയില്‍ മൂന്നര മണിക്കൂർ പൊങ്ങിക്കിടന്ന് പത്തു വയസ്സുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചു

കൊച്ചി: നദിയിൽ പൊങ്ങിക്കിടക്കുക, അതും പെരിയാർ നദിയില്‍…. അതത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, ആലുവ സ്വദേശിയായ അവന്തിക ചന്ദ്രൻ എന്ന 10 വയസ്സുകാരി മൂന്നര മണിക്കൂർ തുടർച്ചയായി അത് ചെയ്തു. 30 അടിയാണ് നദിയുടെ താഴ്ച. കനത്ത അടിയൊഴുക്കുള്ള നദിയിൽ പൊങ്ങിക്കിടക്കുമ്പോൾ സുരക്ഷാ ഗിയറുകളൊന്നും ധരിച്ചിരുന്നില്ല എന്നത് അവന്തികയെ ധൈര്യശാലിയാക്കി മാറ്റി എന്ന് അവന്തികയുടെ അമ്മ ഡോ ചിത്ര ബോസ് പറഞ്ഞു. ഈ നേട്ടം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും അംഗീകരിച്ചതായി അവർ പറഞ്ഞു. ഈ വർഷം മാർച്ച് 28 നാണ് അവന്തിക നീന്തലിന്റെ ആദ്യ പാഠങ്ങൾ പഠിച്ചതെന്ന് ഡോ. ചിത്ര പറഞ്ഞു. നിരവധി ഭിന്നശേഷിക്കാരെ പരിശീലിപ്പിച്ച സജി വാളശ്ശേരിയുടെ കീഴിൽ പരിശീലനം നേടിയ മൂത്ത സഹോദരി മാളവിക നേരത്തെ പെരിയാർ നീന്തിക്കടന്നിരുന്നു. “മെയ് 14ന് അവന്തിക നദി (780 മീറ്റർ…

രജീഷ വിജയൻ നായികയാവുന്ന കീടം ആദ്യമായി ടെലിവിഷനിൽ; ജൂലായ് 31 ന് സീ കേരളം സംപ്രേഷണം ചെയ്യും

കൊച്ചി: പ്രശസ്ത നടി രജീഷ വിജയൻ നായികയാവുന്ന ‘കീടം’ എന്ന ചലച്ചിത്രം ആദ്യമായി മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ജൂലായ് 31 ന് 4 മണിക്ക് സീ കേരളം ചാനലിൽ ചിത്രം കാണാനാകും. സൈബര്‍ സെക്യരിറ്റി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന രാധികാ ബാലന് (രജീഷ വിജയന്‍) സൈബര്‍ ക്രൈമിലൂടെ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് കീടം.ചെയ്യുന്ന ജോലിയില്‍ തികഞ്ഞ ആത്മാര്‍ത്ഥത പുലര്‍ത്തുകയും സ്വകാര്യത എന്നത് ഓരോ വ്യക്തികള്‍ക്കും വളരെ വിലപ്പെട്ടതാണെന്നു വിശ്വസിക്കുകയും ചെയ്യുന്ന സൈബര്‍ വിദഗ്ധയാണ് രാധികാ ബാലന്‍. ധനികനായ ഒരു വ്യക്തി സ്വന്തം ഭാര്യയുടെ സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ രാധികയ്ക്ക് വന്‍ പണം വാഗ്ദാനം ചെയ്യുന്നു. രാധിക അതിന് വഴങ്ങുന്നില്ല. തുടര്‍ന്ന് ഒരു കൂട്ടരില്‍ നിന്നും രാധികയ്ക്കും അച്ഛനും (ശ്രീനിവാസന്‍) നേരിടേണ്ടി വരുന്ന സൈബര്‍ ആക്രമണത്തിന്റെയും അതിനെ ബുദ്ധി കൊണ്ട് നേരിടുന്നതിന്റെയും…

ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രക്ഷോഭ യാത്രക്ക് ഗംഭീര തുടക്കം

കോഴിക്കോട്: ഭരണകൂടം വർഷങ്ങളായി തുടരുന്ന കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനത്തിനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ്‌ മുനീബ് എലങ്കമൽ നയിക്കുന്ന പ്രക്ഷോഭ യാത്രക്ക് തുടക്കമായി. കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനത്തിന് ജില്ലയുടെ രൂപീകരണത്തോളം തന്നെ പഴക്കമുണ്ട്. എന്നാൽ വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ജില്ലയിലെ വിദ്യാഭ്യാസ പ്രതിസന്ധികൾക്ക് ശ്വാശ്വത പരിഹാരം കാണാൻ കേരളം മാറി മാറി ഭരിച്ച ഇടത് വലത് സർക്കാറുകൾ തയ്യാറായിട്ടില്ല. വിദ്യാർത്ഥി സമൂഹത്തോട് തുടരുന്ന ഈ കടുത്ത അനീതിയെ ഇനിയും തുടരാൻ ഫ്രറ്റേണിറ്റി മൂവ്മെന്റ് അനുവദിക്കില്ല എന്ന് പ്രക്ഷോഭ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ അഷ്‌റഫ്‌ പറഞ്ഞു.പ്ലസ് വൺ, ഡിഗ്രി മേഖലകളിലെ മുഴുവൻ പ്രതിസന്ധികളും പരിഹരിക്കുന്നത് വരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് വിദ്യാർത്ഥികൾക്ക് വേണ്ടി തെരുവിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ജില്ല വൈസ് പ്രസിഡന്റ്‌ റഹീം ചേന്നമംഗല്ലൂർ അധ്യക്ഷത വഹിച്ച…

നാളെ കർക്കടക വാവുബലി; ബലി തർപ്പണത്തിനുള്ള ഒരുക്കമായി സ്നാനഘട്ടങ്ങൾ

തിരുവനന്തപുരം: നാളെ (ജൂലൈ 28) കർക്കടക വാവ് പിതൃമോക്ഷത്തിനായി സ്നാനഘട്ടങ്ങളിൽ ബലി തർപ്പണം നടത്തും. കർക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കർക്കടക വാവ്. കർക്കടകവാവ് ബലിയർപ്പിച്ചാൽ പിതൃക്കൾക്ക് ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. കേരളത്തിലെ പ്രമുഖ സ്നാനഘട്ടങ്ങളെല്ലാം ബലി തർപ്പണത്തിന് തയ്യാറായിക്കഴിഞ്ഞു. തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം ജനാർദ്ദന സ്വാമി ക്ഷേത്രം, കൊല്ലം തിരുമുല്ലവാരം, ആലുവ മണപ്പുറം, തിരുനാവായ, തിരുനെല്ലി പാപനാശിനി എന്നിവ കേരളത്തിലെ പ്രശസ്തമായ ബലി തർപ്പണ കേന്ദ്രങ്ങളാണ്. ഇതുകൂടാതെ ചെറുതും വലുതുമായ ക്ഷേത്രങ്ങളോട് ചേർന്നുള്ള എല്ലാ ബലിക്കടവുകളിലും ബലി തർപ്പണം നടക്കും. പഞ്ചാംഗം പ്രകാരം 28ന് പുലര്‍ച്ചെ 3 മുതല്‍ 10 വരെയാണ് ബിലതര്‍പ്പണത്തിനുള്ള മുഹൂര്‍ത്തം. കൃഷ്‌ണ പക്ഷത്തിലെ അമാവാസി, അഷ്‌ടമി തുടങ്ങിയ ദിവസങ്ങള്‍ ബലി തര്‍പ്പണത്തിന് വിശിഷ്‌ടമാണെങ്കിലും കര്‍ക്കടക മാസത്തിലെ അമാവാസിയാണ് ഏറ്റവും വിശേഷ ദിവസമായി കണക്കാക്കുന്നത്. സന്താന ഗുണം, സമ്പത്ത്,…

മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെയുണ്ടായ നിയമസഭാ അക്രമം: ഇടത് നേതാക്കൾ സെപ്തംബര്‍ 14-ന് കോടതിയിൽ നേരിട്ട് ഹാജരാകണം

തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ സെപ്തംബർ 14ന് മന്ത്രി ശിവൻകുട്ടി ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ, കേസിലെ കുറ്റപത്രം വായിക്കാൻ നേരിട്ട് ഹാജരാകാൻ പ്രതികളോട് കോടതി നിർദേശിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മന്ത്രി വി. ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ.അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. കേസിലെ മുഴുവൻ പ്രതികളുടെയും വിടുതൽ ഹർജി നേരത്തെ സിജെഎം കോടതി തള്ളിയിരുന്നു. ഇതിനെതിരെ പ്രതികൾ ഹൈകോടതിയിൽ അപ്പീൽ സമർപ്പിച്ചെങ്കിലും അന്തിമ വാദത്തിന് കോടതി പരിഗണിച്ചിട്ടില്ല. കേസിൽ നിലവിൽ സ്റ്റേ ഇല്ലാത്തതിനാലാണ് കുറ്റപത്രം വായിക്കാൻ കോടതി തീരുമാനിച്ചത്. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനാണ് അന്നത്തെ പ്രതിപക്ഷ എം‌എല്‍‌എമാര്‍ ആക്രമണം നടത്തിയത്. കംപ്യൂട്ടറുകളും ഫര്‍ണിച്ചറുകളും…

മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ തന്റെ ബന്ധുവിനെതിരെ കേസെടുക്കാനാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ബന്ധു മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ കേസിൽ കേസെടുക്കാനാകില്ലെന്ന് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവർത്തകൻ ശിവദാസൻ കരിപ്പാലിനെ ഭീഷണിപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ ബന്ധു സി. സത്യനായിരുന്നു. മുഖ്യമന്ത്രിക്കെതിരെ വാർത്ത നൽകിയാൽ അനുഭവിക്കേണ്ടി വരുമെന്ന് വാട്സ്‌ആപ്പിലൂടെയായിരുന്നു ഭീഷണി. വാട്‌സ്ആപ്പ് വഴിയുള്ള ഭീഷണിയായതിനാൽ പോലീസിന് നേരിട്ട് കേസെടുക്കാനാകില്ല. കോടതി ഉത്തരവിലൂടെ മാത്രമേ കേസ് ഫയൽ ചെയ്യാൻ കഴിയൂ. ഇക്കാര്യം പരാതിക്കാരനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി.

CBSE പരീക്ഷയിൽ ഒന്നാം റാങ്ക്; സ്കോളർഷിപ്പോടെ യുഎസ്എയിൽ തുടർപഠനം; അകക്കണ്ണിന്റെ പ്രകാശവുമായി ഹന്ന

എറണാകുളം: ഇക്കഴിഞ്ഞ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ കല്ലൂർ സ്വദേശിനി ഹന്ന ആലീസ് സൈമൺ കാഴ്ച വൈകല്യത്തെ ആത്മവിശ്വാസത്തോടെ നേരിട്ട് ഇപ്പോൾ അമേരിക്കയിൽ തുടര്‍പഠനത്തിനൊരുങ്ങുന്നു. സ്‌കോളർഷിപ്പോടെ അമേരിക്കയിലെ നോട്രെഡെയിം യൂണിവേഴ്‌സിറ്റിയിൽ സൈക്കോളജി ബിരുദ പഠനത്തിനാണ് ഹന്ന തിരഞ്ഞെടുക്കപ്പെട്ടത്. ഓഗസ്റ്റ് 9 ന് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് പറക്കാനൊരുങ്ങുകയാണ് ഹന്ന. ഹന്നയ്ക്ക് മൈക്രോഫ്താൽമിയ എന്ന നേത്രഗോളങ്ങളുടെ അവികസിതാവസ്ഥ മൂലമാണ് കാഴ്ച ശക്തി നഷ്ടപ്പെട്ടത്. നൂറുശതമാനം കാഴ്ച വൈകല്യമുള്ള ഹന്ന ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 500ൽ 496 മാർക്കും നേടി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ ഒന്നാം റാങ്കും കരസ്ഥമാക്കി. കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂളിൽ നിന്നാണ് ഹന്ന പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. 500ൽ 496 മാർക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഹന്ന പറയുന്നു. ഒന്നാം റാങ്ക് പ്രശ്നമായിരുന്നില്ല. ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ…