വിശ്വാസിസമൂഹത്തിന്റെ നേതൃസമ്മേളനങ്ങള്‍ സഭയില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കും: മാര്‍ തോമസ് തറയില്‍

പൊടിമറ്റം: വൈദികരും സന്യസ്തരും അല്‍മായരും ഒത്തുചേര്‍ന്നുള്ള വിശ്വാസിസമൂഹത്തിന്റെ ഇടവകതല നേതൃസമ്മേളനങ്ങള്‍ സഭയില്‍ പുത്തനുണര്‍വ്വ് സൃഷ്ടിച്ച് കൂട്ടായ്മയും കുടുംബ ബന്ധങ്ങളും കൂടുതല്‍ ആഴപ്പെടുത്തി സുവിശേഷദൗത്യം നിര്‍വ്വഹിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. കാഞ്ഞിരപ്പള്ളി രൂപതയിലെ പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ചു നടന്ന ഇടവക നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ തറയില്‍. തുരുത്തുകളായി മാറിനില്‍ക്കാതെ സഭയിലെ വിശ്വാസിസമൂഹം ഒറ്റക്കെട്ടായുള്ള മുന്നേറ്റം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭക്തരെക്കാളുപരി ശിഷ്യരെയാണ് സഭയ്ക്ക് ആവശ്യം. സഭാസ്ഥാപനങ്ങളിലൂടെ സമൂഹം വളര്‍ന്നു; സഭ വളര്‍ന്നുവോ എന്ന് ചിന്തിക്കണം. വേര്‍തിരിവുകളില്ലാതെ ഒരുമിച്ചു നില്‍ക്കുമ്പോള്‍ മാത്രമാണ് സഭ കൂടുതല്‍ ശക്തിപ്പെട്ട് വളര്‍ച്ച പ്രാപിക്കുന്നത്. ദൗത്യങ്ങളെക്കുറിച്ച് ക്രൈസ്തവര്‍ക്ക് ബോധ്യമുണ്ടാകണം. പ്രതിസന്ധികളും പ്രതിബന്ധങ്ങളും ആഗോള കത്തോലിക്കാസഭയ്ക്ക് പുതുമയല്ല. ദൈവത്തിലാശ്രയിച്ച് നൂറ്റാണ്ടുകളായി അതിജീവിച്ചവരാണ് നാം. രണ്ടായിരത്തിലേറെ വര്‍ഷക്കാലമായി ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന സഭയെ ഏറെ അഭിമാനത്തോടെ…

കർണ്ണന്‍ നേരിട്ട അപമാനം ഇനിയാരും നേരിടേണ്ടതില്ല; കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റുകളിലും രേഖകളിലും അമ്മയുടെ പേര് മാത്രമായാലും മതി: ഹൈക്കോടതി

കൊച്ചി: കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിലും മറ്റു തിരിച്ചറിയൽ രേഖകളിലും ഇനി മുതല്‍ അമ്മയുടെ പേര് മാത്രമായാലും മതിയാകുമെന്ന് ഹൈക്കോടതി. ഒരു ഇന്ത്യന്‍ പൗരന്റെ അവകാശമാണതെന്നും കോടതി ചൂണ്ടിക്കാട്ടി. അവിവാഹിതയായ യുവതിയില്‍ ജനിച്ച മകന്‍ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. അവിവാഹിതയായ അമ്മയായാലും അവര്‍ക്ക് ജനിച്ച കുട്ടി രാജ്യത്തെ പൗരനാണെന്നും, ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ആർക്കും എടുത്തുകളയാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജനന സര്‍ട്ടിഫിക്കറ്റിലും സ്‌കൂള്‍ രേഖകളിലും പാസ്‌പോര്‍ട്ടിലുമുള്ള പിതാവിന്റെ പേരു നീക്കം ചെയ്ത് അമ്മയുടെ പേരു മാത്രം ചേര്‍ത്തു നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഉത്തരവുണ്ടായത്. ദുരൂഹ സാഹചര്യത്തില്‍ അജ്ഞാതനായ വ്യക്തി പീഡിപ്പിച്ചതിനെത്തുടര്‍ന്നാണ് മാതാവ് ഗര്‍ഭിണിയായതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കാരന്റെ തിരിച്ചറിയല്‍ രേഖകളില്‍ ഓരോന്നിലും പിതാവിന്റെ പേര് വ്യത്യസ്തമായാണ് രേഖപ്പെടുത്തിയിരുന്നത്. അവിവാഹിതരുടെയും ബലാത്സംഗത്തിനിരയായവരുടേയും മക്കളുടെ സ്വകാര്യതയ്ക്കും അന്തസ്സിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങൾ നിഷേധിക്കാൻ അധികാരികൾക്ക് കഴിയില്ലെന്നും, അവരുടെ സ്വകാര്യതയില്‍…

മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ പ്രതിയെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധവും അതൃപ്തിയും

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രതിപക്ഷവും മാധ്യമ പ്രവർത്തകരും നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍ ശ്രീറാം വെങ്കട്ടരാമനെ കളക്ടറായി നിയമിച്ചതിനെതിരെ ഇടതുപക്ഷത്തുനിന്നും പ്രതിഷേധമുയർന്നിട്ടുണ്ട്. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ വിമർശനവുമായി എൽഡിഎഫിന്റെ ഘടകകക്ഷിയായ ലോക് താന്ത്രിക് ജനതാദൾ ജനറൽ സെക്രട്ടറി സലിം മടവൂർ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അതൃപ്തി അറിയിച്ചത്. കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പ് പറയാൻ പോലും തന്റെ അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ ജില്ലാ കളക്ടറാക്കിയെന്ന വാർത്ത വേദനാജനകമാണെന്നും കുറിപ്പിൽ പറയുന്നു. ശ്രീറാം വെങ്കിട്ടരാമന് നൽകാൻ കഴിയുന്ന മറ്റ് നിരവധി കസേരകൾ കേരളത്തിൽ ഉണ്ടെന്നും സലിം മടവൂർ കൂട്ടിച്ചേർത്തു. ജനങ്ങളോട് വെല്ലുവിളിയാണ് ശ്രീറാമിന്റെ നിയമനമെന്നും, സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കണമെന്നും…

കൊച്ചി മെട്രോയില്‍ വിദ്യാർത്ഥികൾക്ക് താഴ്ന്ന നിരക്കില്‍ പ്രത്യേക പാസ് നാളെ മുതല്‍

കൊച്ചി: കൊച്ചി മെട്രോ വിദ്യാർഥികൾക്കായി കുറഞ്ഞ നിരക്കിൽ യാത്രാ പാസുകൾ പുറത്തിറക്കി. നാളെ മുതൽ പ്രത്യേക പാസ് പ്രാബല്യത്തിലാകും. 50 രൂപയ്ക്ക് പ്രതിദിന പാസും 1000 രൂപയ്ക്ക് പ്രതിമാസ പാസും കൊച്ചി മെട്രോ നൽകുന്നു. പ്രതിദിന പാസ്സ് ഉപയോഗിച്ച് വെറും അന്‍പത് രൂപയ്ക്ക് ഒരു ദിവസവും ആയിരം രൂപയുടെ പ്രതിമാസ പാസ്സ് ഉപയോഗിച്ച് ഒരു മാസവും ഏത് ദൂരവും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം. കാലാവധി കഴിഞ്ഞാല്‍ മെട്രോ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറിലെത്തി കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍/കോളജ് നല്‍കിയിരിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ചാണ് പാസ്സുകള്‍ വാങ്ങേണ്ടത്.

വൈദ്യുതി ബില്‍ പെയ്മെന്റ്: കെ എസ് ഇ ബിയുടെ പുതിയ ഉത്തരവ് മന്ത്രി തിരുത്തി

തിരുവനന്തപുരം: 1000 രൂപ വരെയുള്ള ബില്ലുകൾ കൗണ്ടറിൽ അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്ന കെഎസ്ഇബിയുടെ ഉത്തരവാണ് മന്ത്രി തിരുത്തിയത്. ഇതു സംബന്ധിച്ച് ചീഫ് എൻജിനീയർ (ഡിസ്ട്രിബ്യൂഷൻ) എല്ലാ സെക്ഷനുകളിലും പുതിയ നിർദേശം പുറപ്പെടുവിച്ചു. നിലവിൽ 50 ശതമാനം ഉപഭോക്താക്കൾ മാത്രമാണ് ഡിജിറ്റൽ മാർഗങ്ങളിലൂടെ ബില്ലുകൾ അടയ്ക്കുന്നതെന്ന് ഊർജ സെക്രട്ടറി നിരീക്ഷിച്ചു. ഇത് കൂട്ടാനായിരുന്നു ബോർഡിന്റെ തീരുമാനം. കൗണ്ടറിലെത്തുന്ന ഉപഭോക്താക്കൾക്ക് ഡിജിറ്റൽ പണമിടപാട് രീതികളെ പറ്റി ബോധവത്കരണം നൽകാനും സെക്ഷൻ ഓഫീസുകൾക്ക് നിർദേശം നൽകി. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ 500 രൂപയിൽ കൂടുതലുള്ള ബില്ലുകൾ മൂന്ന് ബില്ലിങ് സർക്കിൾ വരെ പണമായി സ്വീകരിക്കാനും നിർദേശം നൽകിയിരുന്നു. ഓൺലൈൻ പണമിടപാട് സംവിധാനത്തിലേക്ക് മാറുന്നതിന് ജനങ്ങൾക്ക് ആറ് മാസത്തെ സാവകാശം ലഭിക്കുമെന്നായിരുന്നു കെഎസ്ഇബിയുടെ ഉത്തരവ്. എന്നാൽ, ഈ ഉത്തരവ് പരിഷ്കരിച്ച് ആയിരം…

ഒരു മുറി രണ്ട് ക്ലാസുകളായി തിരിച്ചിരിക്കുന്നു; രണ്ടു ക്ലാസ്സുകള്‍ക്കും ഒരു ബോർഡ്; 130 വർഷം പഴക്കമുള്ള സ്കൂളിന്റെ ശോചനീയാവസ്ഥ

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഗവണ്മെന്റ് യു.പി സ് കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുക. ഒരു ക്ലാസ് മുറിയുടെ ഇടയില്‍ ഒരു ബഞ്ചിട്ട് രണ്ട് ക്ലാസുകളാക്കി മാറ്റിയിരിക്കുന്നു. ഒരു ക്ലാസിലാകട്ടേ എൺപതോളം കുട്ടികൾ പഠിക്കുന്നു. രണ്ട് ക്ലാസുകൾക്ക് ഒരു ബോർഡാണ് ഉള്ളത്. ഇത് വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുമുണ്ട്. ഒന്നു മുതൽ ഏഴാം ക്ലാസ് വരെ 750 കുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്. എന്നാൽ, സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ക്ലാസ് മുറികളോ ടോയ്‌ലറ്റുകളോ ഗ്രൗണ്ടുകളോ ഇല്ല. കൂടാതെ, അസംബ്ലി ചേരാൻ സ്ഥലമില്ലാത്തതിനാൽ അത് പേരിന് മാത്രമായി ചുരുങ്ങി. സ്‌കൂളിന് സമീപത്തെ ആശുപത്രി കെട്ടിടത്തിന്റെ പഴയ മോർച്ചറി പോലും ക്ലാസ് മുറികളാക്കി മാറ്റിയിരിക്കുകയാണ്. കൂടാതെ സ്‌കൂളിലെ ലാബും സ്റ്റാഫ് റൂമും സ്റ്റേജുമടക്കം ക്ലാസ് മുറികളാക്കി മാറ്റി. വർഷങ്ങൾക്ക് മുൻപ് കുട്ടികൾ കുറവുള്ള സമയത്ത്…

കണക്കില്‍ കവിഞ്ഞ അംഗരക്ഷകരുടെയും 42 വാഹനങ്ങളുടേയും അകമ്പടിയില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷക്കാരനല്ല

തിരുവനന്തപുരം: ഇടതുമുന്നണിയിൽ തിരുത്തൽ ശക്തിയായി പാർട്ടി മാറുമെന്ന രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചതിന് പിന്നാലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികൾ. എംഎം മണി ആനി രാജയെ വിമർശിച്ചപ്പോഴും തിരുത്തൽ ശക്തിയാകാൻ കാനം രാജേന്ദ്രന് കഴിഞ്ഞില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശിച്ചു. ആനിരാജയെ പ്രതിരോധിക്കാൻ തയാറാകാത്ത കാനം രാജേന്ദ്രന്റെ നടപടി ശരിയായില്ല. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സില്‍‌വര്‍ ലൈന്‍ പദ്ധതിയില്‍ പോലും കൃത്യമായ നിലപാട് സ്വീകരിക്കാന്‍ സി.പി.ഐ.ക്ക് കഴിയുന്നില്ല. കെഎസ്ഇബി, കെഎസ്ആർടിസി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ തകരുമ്പോഴും സിപിഐ മൗനത്തിലാണ്. 42 വാഹനങ്ങളുടെയും കണക്കില്‍ കവിഞ്ഞ അംഗരക്ഷകരുടേയും അകമ്പടിയോടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ലെന്നും പ്രതിനിധികൾ വിമർശിച്ചു. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ സിപിഎം ഹൈജാക്ക് ചെയ്യുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി…

വടകര കസ്റ്റഡി മരണം: അന്വേഷണ സംഘം പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

കോഴിക്കോട്: വടകര പോലീസ് സ്‌റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ച സജീവിന്റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. അസ്വാഭാവിക മരണത്തിന് വടകര പോലീസ് എടുത്ത കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. അതേസമയം, മരിച്ച സജീവന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വടകര എസ്‌ഐയെയും എഎസ്‌ഐയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. സംഭവത്തെ തുടർന്ന് സസ്‌പെൻഷനിലായ വടകര എസ്‌ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സജീവനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. കൂടുതൽ വിശദമായ അന്വേഷണം ഉണ്ടാകും. കേസില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സജീവന്‍റെ മൃതദേഹം ഇന്നലെ ) രാത്രിയോടെയാണ് സംസ്‌കരിച്ചത്.

സുവര്‍ണ്ണ ജൂബിലി നേതൃസംഗമം നാളെ (24.07.22)

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ചുള്ള ഇടവക നേതൃസംഗമം നാളെ (ഞായര്‍) ഉച്ചകഴിഞ്ഞ് 3 മണിക്ക് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്യും. വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം അധ്യക്ഷത വഹിക്കും. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റിയന്‍, എസ്.എച്ച്. പ്രൊവിന്‍ഷ്യല്‍ സി.മേരി ഫിലിപ്പ്, ജൂബിലി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജോജി വാളിപ്ലാക്കല്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് രണ്ടുപ്ലാക്കല്‍ തുടങ്ങിയവര്‍ സംസാരിക്കും. ഇടവക നേതൃസംഗമത്തിനോടനുബന്ധിച്ച് 50 അംഗ ജൂബിലി ഗായകസംഘം നേതൃത്വം നല്‍കുന്ന ഗാനശുശ്രൂഷയും നടത്തപ്പെടും. സഹവികാരി ഫാ. മാത്യു കുരിശുംമൂട്ടില്‍, ട്രസ്റ്റിമാരായ ജോയി കല്ലുറുമ്പേല്‍, റെജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍ എന്നിവര്‍ നേതൃസംഗമത്തിന് നേതൃത്വം നല്‍കും. പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍,…

ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചമ്മയ്ക്ക്

തിരുവനന്തപുരം: 64 വയസ്സുള്ള ഒരു ആദിവാസി സ്ത്രീ ഒഡീഷയിലെ റൈരംഗ്പൂരിൽ നിന്ന് ന്യൂഡൽഹിയിലെ റെയ്‌സിന ഹില്ലിലേക്കുള്ള പ്രസക്തമായ പാതയിലൂടെ സഞ്ചരിച്ച് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, അട്ടപ്പാടിയിലെ ഒരു എളിയ ആദിവാസി കുഗ്രാമത്തിലെ നാടോടി ഗായിക നഞ്ചിയമ്മ മികച്ച പിന്നണി ഗായികയ്ക്കുള്ള 68-ാമത് ദേശീയ അവാര്‍ഡ് നേടി. അന്തരിച്ച സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ സംഗീതാസ്വദകര്‍ക്ക് പ്രിയങ്കരിയായി മാറിയ നഞ്ചിയമ്മയ്ക്കാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ബിജു മേനോന്‍ മികച്ച സഹനടനുള്ള അവാര്‍ഡിനും അര്‍ഹനായി. അന്തരിച്ച സംവിധായകന്‍ സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്. ദാദാ ലക്ഷ്മിയാണ് മികച്ച ചിത്രം. തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം നേടി. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ‘കലക്കാത്ത സന്താന’ എന്ന ഗാനമാണ് 62-കാരിയായ നഞ്ചിയമ്മയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ഇപ്പോൾ ലതാ…