കെ. റെയില്‍ കുറ്റി പറിക്കല്‍ തുടരുകയാണെങ്കില്‍ സര്‍വേ രീതി മാറ്റേണ്ടി വരും: എം.വി. ജയരാജന്‍

കണ്ണൂര്‍: പ്രതിഷേധക്കാര്‍ കെ- റെയില്‍ കുറ്റി പറിക്കല്‍ തുടരുകയാണെങ്കില്‍ സര്‍വേ രീതി മാറ്റേണ്ടി വരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാത പോകുന്ന വഴി അടയാളപ്പെടുത്തല്‍ മാത്രമാണ് സര്‍വെ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി കല്ലിടല്‍ അല്ലാത്ത ശാസ്ത്രീയമായ ബദല്‍ മാര്‍ഗങ്ങള്‍ അധികൃതര്‍ ആലോചിക്കണം. നേരിട്ട് കുറ്റിയിടുന്ന രീതി മാറ്റിയാല്‍ പിന്നെ എങ്ങനെ സമരം ചെയ്യുമെന്ന് കാണാമല്ലോ- അദ്ദേഹം പറഞ്ഞു. കല്ല് പിഴുതെറിഞ്ഞാല്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് സമരക്കാര്‍ കരുതേണ്ടെന്നും എംവി. ജയരാജന്‍ മുന്നറിയിപ്പ് നല്‍കി.

പ്രതിസന്ധി പരിഹരിക്കാന്‍ ആന്ധ്രയില്‍ നിന്നും കൂടുതല്‍ വൈദ്യുതിയെത്തിക്കുമെന്ന് കെ. കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ആന്ധ്രയില്‍ നിന്നും കൂടുതല്‍ വൈദ്യുതിയെത്തിക്കുമെന്നും പ്രതിസന്ധി നാളെത്തോടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യുതി ഉപയോഗം കുറച്ച് ജനം സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നല്ലളത്തിന് പുറമ കായംകുളം താപനിലയവും പ്രവര്‍ത്തനക്ഷമമാക്കി പ്രതിസന്ധി തീര്‍ക്കാനാണ് സര്‍ക്കാരിന്റെയും കെഎസ്ഇബിയുടെയും ശ്രമം. ജലവൈദ്യുത പദ്ധതികളെ അനാവശ്യമായി എതിര്‍ക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. അതിരപ്പിള്ളി ഒഴികെയുള്ള ജലവൈദ്യുതപദ്ധതികള്‍ നടപ്പാക്കും. പുറത്തു നിന്നും വൈദ്യുതി വാങ്ങുന്നത് അധിക ചെലവാണ്. കെഎസ്ഇബി സമരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുടുംബത്തിനകത്തെ പ്രശ്നങ്ങള്‍ പോലെയാണ്. ഇരുകൂട്ടര്‍ക്കും ദോഷമാവാത്ത രീതിയില്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു. നെടുങ്കണ്ടം പാറത്തോട് കോളനിയിലെ സന്തോഷ് കാര്‍ത്തിക് ആണ് മരിച്ചത്. അപസ്മാര രോഗിയായിരുന്നു കുട്ടി. വെള്ളിയാഴ്ച രാത്രിയാണ് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് കുട്ടിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടി വളരെ അവശനായിരുന്നു. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.    

വി.വസീഫ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്; സനോജ് സെക്രട്ടറിയായി തുടരും

പത്തനംതിട്ട: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി വി.വസീഫിനെ തെരഞ്ഞെടുത്തു. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. എസ്. സതീഷ് പദവി ഒഴിയുന്ന സ്ഥാനത്തേക്കാണ് വസീഫിനെ തെരഞ്ഞെടുത്തത്. വി.കെ. സനോജ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തു തുടരും. എസ്.ആര്‍. അരുണ്‍ ബാബുവാണ് ട്രഷറര്‍. 25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ടതാണ് പുതിയ ഡിവൈഎഫ്ഐ കമ്മിറ്റി. എസ്.സതീഷ്, ചിന്താ ജെറോം, കെ.യു.ജെനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവായി.

ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (മേയ് 1) മുതല്‍ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ കൂടും. ബസ് ചാര്‍ജ് മിനിമം എട്ടു രൂപയില്‍ നിന്ന് പത്തു രൂപയാകും. കിലോമീറ്ററിന് 90 പൈസ എന്നത് ഒരു രൂപയായി വര്‍ധിക്കും. ഓട്ടോ ചാര്‍ജ് മിനിമം 25 രൂപയില്‍ നിന്നും 30 രൂപയായും കൂടും. ടാക്‌സി മിനിമം നിരക്ക് ഇരുന്നൂറ് രൂപയാകും. സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും 12 രൂപയും, ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ 14 രൂപയില്‍ നിന്നും 15 രൂപയായും സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ 20 രൂപയില്‍ നിന്നും 22 രൂപയുമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എക്‌സ്പ്രസ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ ഡീലക്‌സ് / സെമീ സ്ലീപ്പര്‍ സര്‍വീസുകള്‍, ലക്ഷ്വറി / ഹൈടെക് ആന്‍ഡ് എയര്‍കണ്ടീഷന്‍ സര്‍വീസുകള്‍, സിംഗിള്‍ ആക്‌സില്‍…

ചികിത്സ: കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് അമേരിക്കയിലേക്ക്

തിരുവനന്തപുരം: വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് അമേരിക്കയിലേക്കു തിരിക്കും. സെക്രട്ടറിയുടെ ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. പാര്‍ട്ടി സെന്റര്‍ ചുമതലകള്‍ നിറവേറ്റാനാണു തീരുമാനം. അമേരിക്കയില്‍ ചികിത്സയിലായിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മേയ് 10നാണ് മടങ്ങിവരിക.

ശമ്പളവും പെന്‍ഷനും വിതരണം മുടക്കരുത്; 65 കോടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ച് കെഎസ്ആര്‍ടിസി. ശമ്പള വിതരണത്തിന് 65 കോടി രൂപയുടെ സഹായം വേണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം ഗതാഗത വകുപ്പാണ് ഇക്കാര്യം ധനവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 30 കോടി രൂപ അനുവധിച്ചിരുന്നു.

ഡിവൈഎഫ്ഐ സമ്മേളനത്തിന് ഇന്നു സമാപനം

പത്തനംതിട്ട: പത്തനംതിട്ടയില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും. പുതിയ സംസ്ഥാന സമിതിയെയും ഭാരവാഹികളെയും ഇന്നു തെരഞ്ഞെടുക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെകൂടി അംഗീകാരത്തോടെയുള്ള പാനലാകും ഇന്നു രാവിലെ സമ്മേളനത്തില്‍ അവതരിപ്പിച്ച് അംഗീകാരം തേടുക. പ്രായപരിധി കര്‍ശനമാക്കിയതിനാല്‍ നിലവിലെ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷും ട്രഷറര്‍ എസ്.കെ. സജീഷും സ്ഥാനമൊഴിയും. സെക്രട്ടറി വി.കെ. സനോജ് തല്‍സ്ഥാനത്തു തുടരും. എ.എ. റഹീം അഖിലേന്ത്യാ പ്രസിഡന്റായതോടെയാണ് സനോജ് സെക്രട്ടറി ആയത്. അതിനാല്‍ ഒരു ടേം കൂടി സനോജിനു ലഭിക്കും. കോഴിക്കോട് ജില്ലാ സെക്രട്ടറി വസീഫ്, യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം, കൊല്ലം ജില്ലാ സെക്രട്ടറി അരുണ്‍ ബാബു എന്നിവരുടെ പേരുകളാണ് പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കു പരിഗണിക്കുന്നത്.

നടിയെ പീഡിപ്പിച്ച കേസ്: നടന്‍ വിജയ് ബാബുവിനെതിരെ ‘അമ്മ’ നടപടി

  കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തുവെന്നക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരേ അഭിനേതാക്കളുടെ സംഘടനയായ അമ്മ നടപടി സ്വീകരിച്ചേക്കും. സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു. നടനെതിരെ വ്യാപക പ്രതിഷേധമുയരുമ്പോഴും ഇതുവരെ സംഘടന വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ വിശദീകരണം തേടിയെന്നാണ് വാദം. സംഘടന മൗനം പാലിക്കുന്നതിനെതിരെ ഡബ്ല്യുസിസി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ നേതൃത്വം നല്‍കിയ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചാണ് വിജയ് ബാബു എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നടനെതിരെയുള്ള നടപടിക്ക് പ്രസിഡന്റ് മോഹന്‍ലാല്‍ വാക്കാല്‍ സമ്മതം നല്‍കിയെന്നാണ് സൂചന. നടപടിക്കായി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകള്‍ ഒറ്റക്കെട്ടായി ആവശ്യം ഉന്നയിച്ചതായും സൂചനയുണ്ട്. സംഭവത്തില്‍ മലയാള സിനിമാ മേഖലയില്‍നിന്ന് പതിവു നിശബ്ദതയാണെന്ന ആരോപണവുമായി ഡബ്ല്യുസിസി വീണ്ടും രംഗത്തെത്തി. തനിക്കെതിരെ പരാതി കൊടുത്ത നടിയുടെ പേരു വെളിപ്പെടുത്തിയതിലൂടെ വിജയ്ബാബു മൂന്നാംകിട സിനിമയിലെ വില്ലന്മാരെപ്പോലെ മീശ പിരിച്ചു നിയമം ലംഘിക്കുകയാണെന്ന് പ്രഖ്യാപിക്കുകയാണ്. വനിതാകമ്മീഷനും…

കാട്ടുപന്നി ക്ഷുദ്രജീവി പ്രഖ്യാപനം – കേന്ദ്രത്തെ പഴിചാരി സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വിഢികളാക്കുന്നു: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

പാല: ജനവാസമേഖലകളിലേയ്ക്ക് കടന്നുവന്ന് ജനങ്ങളെ അക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന് തടസ്സം നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളുമാണെന്നതില്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ ആരോപിച്ചു. പാല ശാലോം പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന ഇന്‍ഫാം പാല രൂപതാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാതെ നിരന്തരം കേന്ദ്രത്തെ പഴിചാരി ഒളിച്ചോട്ടം നടത്തുന്ന പ്രക്രിയയില്‍നിന്ന് സംസ്ഥാന വനംവകുപ്പ് പിന്മാറണം. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് 11-ാം വകുപ്പ് 1 ബി ഉപവകുപ്പ് പ്രകാരം പഞ്ചായത്തുകള്‍ക്ക് വന്യമൃഗ അക്രമങ്ങളില്‍ നടപടികളെടുക്കാവുന്നതാണ്. ഇതിന്റെയടിസ്ഥാനത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കാട്ടുപന്നികളെ നിയന്ത്രിക്കുവാന്‍ പഞ്ചായത്തുകള്‍ക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നിരിക്കെ കേരളത്തില്‍ മാത്രം ഈ നടപടി അട്ടിമറിക്കുന്നു. ഈ കേന്ദ്രനയം നടപ്പില്‍ വരുത്താന്‍ സംസ്ഥാനം തയ്യാറാകണം. രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും ചില…