ന്യൂയോര്‍ക്ക്/കോന്നി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറിയും ബ്രോക്സ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് വികാരിയുമായ ഫാ. ഡോ. വറുഗീസ് എം. ഡാനിയേലിന്‍റെ മാതാവ് സാറാമ്മ വറുഗീസ് (79) അന്തരിച്ചു. മരൂര്‍പ്പാലം മേലേച്ചിറ്റേടത്ത് ബ്ലെസ് കോട്ടേജില്‍ പരേതനായ ഡി. വര്‍ഗീസിന്‍റെ ഭാര്യയാണ് പരേത. മറ്റു മക്കള്‍: സജി എം.റ്റി. (കോന്നി), റെജി എം.ഡി. (ആസ്ട്രേലിയ). മരുമക്കള്‍: സുരഭി സജി (കോന്നി), ഡോ. സ്മിത വറുഗീസ് (മില്‍ട്ടണ്‍-കണക്ടിക്കട്ട്), റെക്സി റെജി (ആസ്ട്രേലിയ). കൊച്ചുമക്കള്‍: സ്നേഹ, ആന്‍സണ്‍, ആദര്‍ശ്, ഏഞ്ചലാ, സ്റ്റീവ്, സ്റ്റേസി. സംസ്കാര ശുശ്രൂഷകള്‍ കോന്നിയിലെ വീട്ടിലും സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് മഹാ ഇടവകയിലും നടക്കും. വീട്ടിലെ ശുശ്രൂഷകള്‍ നവംബര്‍ 27-ന് വ്യാഴാഴ്ച 9 മുതല്‍ 12 വരെ. തുടര്‍ന്ന് പള്ളിയില്‍ 2 മണിക്ക് സംസ്കാരം നടത്തും.
Category: OBITUARY
ജേക്കബ് തടത്തേൽ (തമ്പി) ന്യൂയോർക്കിൽ നിര്യാതനായി ; പൊതുദർശനം ഞായറാഴ്ച, സംസ്കാരം തിങ്കളാഴ്ച
ന്യൂയോർക്ക് : ന്യൂയോർക്ക് ഈസ്റ്റ് മെഡോയിൽ താമസിക്കുന്ന കണ്ണൂർ കണിച്ചാർ തടത്തേൽ ജേക്കബ് ചാക്കോ (തമ്പി) (61) നിര്യാതനായി. ഭാര്യ; കണ്ണൂർ കുളക്കാട് ഓലിക്കുഴിയിൽ ലിസ്സി ജേക്കബ്, മക്കൾ: ജോയൽ ജേക്കബ് , ക്രിസ്റ്റീനാ ജേക്കബ്. സഹോദരർ: ലീലാമ്മ ചാക്കോ (ഡാളസ്), ഏലിക്കുട്ടി ചാക്കോ (കീഴ്പ്പള്ളി, കണ്ണൂർ), സാറാമ്മ മത്തായി (കേളകം), പൊന്നമ്മ ഏലിയാസ് (പുന്നപ്പാലം, കണ്ണൂർ), ഏബ്രഹാം തടത്തേൽ (ന്യൂയോർക്ക്) ലാലി ജയൻ (ന്യൂയോർക്ക്), മിനി മാത്യൂസ് (ഷിക്കാഗോ). സംസ്കാര ശുശ്രുഷകൾ നവംബർ 23, 24 (ഞായർ, തിങ്കൾ) ദിവസങ്ങളിൽ ഈസ്‌റ്റേൺ ലോങ്ങ് ഐലൻഡ് ശാലേം മാർത്തോമ്മ ദേവാലയത്തിൽ വെച്ചു നടത്തപ്പെടും. നവംബർ 23-നു ഞായറാഴ്ച്ച വൈകുന്നേരം 5:00 മുതൽ 9:00 വരെ ശാലേം മാർത്തോമ്മ പള്ളിയിൽ (45 N. Service Road, Dix Hills, NY 11746) ഭൗതിക ശരീരം പൊതു ദർശനത്തിനു വെക്കുന്നതും നവംബർ 24-നു തിങ്കളാഴ്ച്ച രാവിലെ 9 മണി മുതൽ സംസ്കാര ശുശ്രുഷകൾ ആരംഭിക്കുന്നതും തുടർന്ന് പൈൻലോൺ മെമ്മോറിയൽ പാർക്ക് (2030 Wellwood Ave, Farmingdale, NY 11735) സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്. 1987-ൽ അമേരിക്കയിൽ എത്തിയ ജേക്കബ്…
പത്നി മേരി ജോസഫ് (90) നിര്യാതയായി
കളത്തൂക്കടവ് പാറക്കൽ പരേതനായ ജോർജ് ജോസഫിന്റെ പത്നി മേരി ജോസഫ് (90) നിര്യാതയായി. സംസ്കാരം നവംബർ 21 രാവിലെ 11:30നു കളത്തൂക്കടവ് St. ജോൺ വിയാനി കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. പരേത കാഞ്ഞിരപ്പള്ളി തെക്കേമുറിയിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ മേരി, പരേതനായ സണ്ണി, എല്സമ്മ സാലി (ഫ്ലോറിഡ, യു.എസ്.എ), റോസമ്മ നിർമല (ഫ്ലോറിഡ, യു.എസ്.എ), പരേതനായ മാത്യു, ജോസ് സജി, ജെയിംസ്, ടെസ്സി (ഫ്ലോറിഡ, യു.എസ്.എ), ആൻസി, ജിൻസി, ജോമി (ഫ്ലോറിഡ, യു.എസ്.എ). മരുമക്കൾ: ഫ്രാൻസിസ്, പരേതയായ റോസമ്മ, പരേതനായ ആന്റണി, മോഹൻ, ആലീസ്, ബെറ്റി, ആൻസമ്മ, ജോയ്, ഷിബു, സാബു, മഞ്ജുഷ. പരേതക്ക് 26 കൊച്ചുമക്കൾ.
ജോയമ്മ വർഗീസ് ഡാളസ്സിൽ നിര്യാതയായി
ഡാളസ്സ്: അസംബ്ലീസ് ഓഫ് ഗോഡ് മുൻ മധ്യമേഖല ഡയറക്ടർ കടമ്പനാട് ആലുംമൂട്ടിൽ കുടുംബാംഗം പരേതനായ പാസ്റ്റർ ബേബി വർഗീസിന്റെ ഭാര്യ ജോയമ്മ വർഗീസ് (85) ഡാളസ്സിൽ നിര്യാതയായി. കൊട്ടാരക്കര തൃക്കണ്ണമംഗലം കാര്യാട്ട് കുടുംബാംഗമാണ്. സംസ്കാരം പിന്നീട് മക്കൾ: പാസ്റ്റർ ജോൺ വർഗീസ്, മേഴ്സി ജോൺസൺ, പാസ്റ്റർ തോമസ് വർഗീസ് (ഐ.സി.പി.എഫ് യു എസ് എ വൈസ് ചെയർമാൻ), ലീലാമ്മ സണ്ണി. മരുമക്കൾ: എൽസി വർഗീസ്, ജോൺ ജോൺസൺ, ഷേർളി വർഗീസ്, സണ്ണി പാപ്പച്ചൻ
ഏലിയാമ്മ കാഞ്ഞിരത്തിങ്കൽ (83) നിര്യാതയായി
ചിക്കാഗൊ: ഏലിയാമ്മ കാഞ്ഞിരത്തിങ്കൽ (83) ചിക്കാഗോയിൽ നിര്യാതയായി. പരേത കരിങ്കുന്നം കളപ്പുരയിൽ കുടുംബാഗമാണ്. ഭർത്താവ് : പരേതനായ കുട്ടപ്പൻ കാഞ്ഞിരത്തിങ്കൽ. മക്കൾ: ബെസ്സി & സജി ഉതുപ്പാൻ (ചിക്കാഗോ, USA). സിറിൾ & ജോളി കാഞ്ഞിരത്തിങ്കൽ (റ്റാമ്പാ, USA). സംസ്കാര ചടങ്ങുകൾ: Saturday, November 22,2025 9:00 AM to 11:00 AM Hultgren Funeral Home 304 N Main St Wheaton, IL 60187 Burial: Assumption Cemetery 1S510 Winfield Rd West Chicago, IL 60185 United States
ഓമന ജോൺ കോശി ഡാളസ്സിൽ അന്തരിച്ചു
ഡാളസ് :ഓമന ജോൺ കോശി (68), ടെക്സസിലെ മക്കിന്നിയിൽ അന്തരിച്ചു. ചെങ്ങന്നൂർ സ്വദേശികളായ ജോൺ മാത്യു (ചേലനിലക്കുന്നതിൽ), ഏലിയാമ്മ ജോൺ എന്നിവരാണ് മാതാപിതാക്കൾ. 1995-ൽ കുടുംബത്തോടൊപ്പം കാനഡയിലെ ടൊറന്റോയിലേക്ക് താമസം മാറിയ ഓമന, ജോർജ് ബ്രൗൺ കോളേജിൽ നഴ്‌സിംഗ് പഠനം പൂർത്തിയാക്കി നിരവധി പ്രമുഖ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചു. 2005-ൽ ഡാലസിലേക്ക് വന്ന ശേഷം 11 വർഷമായി മക്കിന്നിയിലായിരുന്നു താമസം. ഭർത്താവ് ജോൺ സി. കോശി, മക്കൾ ബെൻ കോശി, ബെർണീസ് കോശി പേരക്കുട്ടികൾ ഈഥൻ, എമിലി, മിയ, ലൂക്ക പൊതുദർശനം: 2025 നവംബർ 22, ശനിയാഴ്ച, രാവിലെ 8:00 മുതൽ 9:00 വരെ. സംസ്കാര ശുശ്രൂഷ: 2025 നവംബർ 22, ശനിയാഴ്ച, രാവിലെ 9:00 മണിക്ക്, അലൻ ഫാമിലി ഫ്യൂണറൽ ഓപ്ഷൻസിൽ വെച്ച്. വെബ്‌കാസ്റ്റ് വഴി ശുശ്രൂഷയിൽ പങ്കെടുക്കാൻ: https://webcast.funeralvue.com/events/viewer/117605
റേച്ചൽ ജോസഫ് (85) ഫിലഡൽഫിയയിൽ നിര്യാതയായി
ഫിലഡൽഫിയ: തുമ്പമൺ വട്ടാടികാലായിൽ പുത്തൻവീട്ടിൽ (പകലോമറ്റം) കുടുംബാംഗവും, പരേതരായ വികെ. ഫിലിപ്പിന്റെയും മറിയാമ്മ ഫിലിപ്പിന്റെയും പുത്രിയും, പരേതനായ ജോസഫ് സക്കറിയ തെക്കുംതലക്കലിന്റെ ഭാര്യയുമായ റേച്ചൽ ജോസഫ് (85) ഫിലഡൽഫിയയിൽ നിര്യാതയായി. ബെൻസലെം സെന്റ് ജൂഡ് കത്തോലിക്കാ ഇടവകാംഗമാണ്. മക്കൾ: ജോസഫ് സക്കറിയ (ബിജു), സുജ വർഗീസ്, റൂബി തോമസ്, പരേതയായ റാണി ഫ്രാൻസിസ്. മരുമക്കൾ: മറിയാമ്മ സക്കറിയ, വർഗീസ് മണപ്പുറത്ത്, ഷാജി തോമസ്, ഫ്രാൻസിസ് ദേവസ്യ സംസ്കാരം പിന്നീട്.
മേരി തോമസ് സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു
ന്യൂയോർക്ക്: കോട്ടയം ജില്ല കുഴിമറ്റം തെക്കേമട്ടം വീട്ടിൽ മേരി തോമസ് (മേരിക്കുട്ടി, 79) നവംബർ 12-ന് ന്യൂയോർക്കിൽ സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതയായി. ഉമ്മൻ പി. തോമസിന്റെ ഭാര്യയാണ് പരേത. മകൻ: ജെയ്‌സൺ ഉമ്മൻ. മരുമകൾ: ടീന ഉമ്മൻ. കൊച്ചുമക്കൾ: ക്രിസ്റ്റഫർ ഉമ്മൻ, സോഫിയ ഉമ്മൻ. പൊതുദർശനം: നവംബർ 16, 2025, ഞായർ, വൈകുന്നേരം 4 മുതൽ 8 വരെ സ്റ്റാറ്റൻ ഐലൻഡിലെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ശവസംസ്കാരം പിന്നീട് കേരളത്തിൽ കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: ജസ്റ്റിൻ തോമസ് : 917–577–5468.
ആന്റണി ചെറിയാൻ (66) ന്യൂജെഴ്സിയില്‍ നിര്യാതനായി
ന്യൂജെഴ്സി: തൃശൂര്‍ പുത്തൂര്‍ വീട്ടില്‍ പരേതരായ ചെറിയാന്‍-മേരി ദമ്പതികളുടെ മകന്‍ ആന്റണി ചെറിയാന്‍ (66) ന്യൂജെഴ്സിയില്‍ നിര്യാതനായി. തൃശൂര്‍ അക്കിക്കാവ് ചീരന്‍ കുടുംബാംഗം ഷീലയാണ് സഹധര്‍മ്മിണി. മക്കള്‍: മറീന, ഫ്രഡി. മരുമക്കള്‍: ജോണ്‍, ശാലു പേരക്കുട്ടികള്‍: ജുവാന, ജൂഡ്. സഹോദരങ്ങള്‍: മാത്യൂസ്, കുരിയന്‍, ഇട്ടി, കുഞ്ഞുമോള്‍, ജോയല്‍, സ്മിത. പൊതുദര്‍ശനം: നവംബര്‍ 16 ഞായറാഴ്ച വൈകുന്നേരം 4:00 മണിമുതല്‍ രാത്രി 8:00 മണി വരെ വില്യം ജെ ലെബര്‍ ഫ്യൂണറല്‍ ഹോമില്‍ (William J Leber Funeral Home, 15 Furnace Road, Chester, NJ 07930). സംസ്ക്കാര ശുശ്രൂഷ/സംസ്ക്കാരം: നവംബര്‍ 17 തിങ്കളാഴ്ച രാവിലെ 9:00 മണിമുതല്‍ 10:00 മണി വരെ വില്യം ജെ ലെബര്‍ ഫ്യൂണറല്‍ ഹോമില്‍ (William J Leber Funeral Home, 15 Furnace Road, Chester, NJ 07930). തുടര്‍ന്ന്…
മുൻ യുഎസ് വൈസ് പ്രസിഡന്റും ഇറാഖ് യുദ്ധ തന്ത്രജ്ഞനുമായ ഡിക്ക് ചെനി (84) അന്തരിച്ചു
മുൻ യുഎസ് വൈസ് പ്രസിഡന്റ് ഡിക്ക് ചെനി അന്തരിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തിന്റെ പങ്ക് പുനർനിർവചിക്കുകയും നാല് പതിറ്റാണ്ടുകളായി അമേരിക്കൻ രാഷ്ട്രീയത്തിൽ സ്വാധീനമുള്ള പങ്ക് വഹിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. വാഷിംഗ്ടണ്‍: മുൻ യുഎസ് വൈസ് പ്രസിഡന്റും ഇറാഖ് യുദ്ധ തന്ത്രജ്ഞനുമായ ഡിക്ക് ചെനി തിങ്കളാഴ്ച അന്തരിച്ചു. 84 വയസ്സായിരുന്നു. ന്യുമോണിയയും ഹൃദയ, രക്തചംക്രമണ പ്രശ്‌നങ്ങളും മൂലമാണ് അദ്ദേഹം മരിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രസ്താവനയില്‍ അറിയിച്ചു. നാല് പതിറ്റാണ്ടുകളായി അമേരിക്കൻ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയ ചെനി, തന്റെ നയങ്ങളിലൂടെ വൈസ് പ്രസിഡന്റിന് അഭൂതപൂർവമായ അധികാരം നൽകി. അദ്ദേഹത്തിന്റെ സേവനത്തെയും ദേശസ്‌നേഹത്തെയും അനുസ്മരിച്ച് കുടുംബം അദ്ദേഹത്തെ “മഹാനായ, ധീരനായ മനുഷ്യൻ” എന്നാണ് വിശേഷിപ്പിച്ചത്. 40 വർഷത്തിലേറെ നീണ്ടുനിന്ന രാഷ്ട്രീയ ജീവിതമായിരുന്നു ചെനിയുടേത്. പ്രസിഡന്റുമാരായ ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷിന്റെയും മകൻ ജോർജ്ജ് ഡബ്ല്യു ബുഷിന്റെയും കീഴിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ നെടുംതൂണായി അദ്ദേഹം…
