ഹ്യൂസ്റ്റൺ. ഹൂസ്റ്റൺ സെൻറ് മേരിസ് മലങ്കര യാക്കോബായ സുറിയാനി ദേവാലയ സ്ഥാപകാംഗമായിരുന്ന ദിവംഗതനായ ഡീക്കൻ ടി. എസ് വർഗീസിൻറെ ഭൗതിക ശരീരം 17ന് വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ9 വരെ സെന്റ് മേരീസ് മലങ്കര യാക്കോബായ പള്ളിയിൽ (4637 W Orem dr, Houston, TX 77045)പൊതുദർശനത്തിന് വയ്ക്കുന്നതാണ്. 18ന് ശനിയാഴ്ച രാവിലെ 8:30 ന് ദേവാലയത്തിൽ വെച്ച് അഭിവന്ദ്യ യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടത്തുന്ന ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക് Earthman Resthaven സെമിത്തേരിയിൽ(13102 North Freeway (I 45),Houston, TX 77060)സംസ്കാരവും നടത്തും. പത്തനംതിട്ട ഓമല്ലൂർ ചീക്കനാൽ താഴേതില്‍ സാമുവേലിൻറെയും മേരിക്കുട്ടിയുടെയും മകനാണ്. ഭാര്യ. ഗ്രേസി വർഗീസ് തിരുവല്ല പുല്ലാട് കൈപിലാലിൽ കുടുംബാംഗമാണ്. മക്കൾ. വിജി, സിൽവി, സിബിൽ. സഹോദരങ്ങൾ: ടി.എസ് സാമുവേല്‍ (ഇന്ത്യന്‍ പാര്‍ലമെന്റ് മുന്‍ സുരക്ഷാ മേധാവി), എ.…
Category: OBITUARY
രത്നസ്വാമി തമിൾ സെൽവൻ അന്തരിച്ചു
ഫിലാഡൽഫിയ: രത്നസ്വാമി തമിൾ സെൽവൻ ഫിലാഡൽഫിയയിൽ അന്തരിച്ചു. പോളിൻ മേരി യുടെയും രത്നസ്വാമി എം ആർ ഇ യുടെയും സീമന്ത പുത്രനാണ്. മുംബൈ മുലൻഡിൽ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റൻഡ് ജനറൽ മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്. തൊഴിൽ വിരമിച്ചതിനു ശേഷം ഹോംഗ് കോങ്ങ് , യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. പൊതു ദർശനം ജൂൺ 14 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പെൻസിൽവാനിയ റൈഡൽ സെയിൻറ്റ് ഹിലാരി പോയിട്ടേഴ്‌സ് ചർച്ചിൽ വച്ച് നടത്തപ്പെടും. തുടർന്ന് സംസ്കാരം ബെൻസേലം റിസറൿഷൻ സെമിത്തേരിയിൽ 10 മണിക്ക് നടക്കും. മേഴ്‌സി തമിൾ സെൽവൻ ആണ് ഭാര്യ. പ്രിയ ആൻറ്റണി, പ്രവീൺ സെൽവൻ (ടിഷ) എന്നിവർ മക്കളാണ്. കൊച്ചുമക്കൾ ഇവാൻ, ടിയാര, അമേലിയ, എലിയോട്ട്. പൂംകുഴലി (തനരാജ്), സുന്ദർ (ഹിൽഡ), ആർ ഇളങ്കോ (അനിത) എന്നിവർ സഹോദരങ്ങളാണ്.
റവ. ടി.എസ് വര്‍ഗീസ് ഹ്യൂസ്റ്റണില്‍ അന്തരിച്ചു
ഹ്യൂസ്റ്റന്‍: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ ശെമ്മാശനും ഹ്യൂസ്റ്റന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി ദേവാലയ സ്ഥാപകാംഗവുമായ റവ. ഡീക്കന്‍ ടി.എസ്. വര്‍ഗീസ് (80) അന്തരിച്ചു. പത്തനംതിറ്റ ഓമല്ലൂര്‍ ചീക്കനാല്‍ താഴേതില്‍ ശാമുവേലിന്റെയും മേരിക്കുട്ടിയുടെയും മകനാണ്. ഹ്യൂസ്റ്റന്‍ സാംസ്‌ക്കാരിക, ആത്മീയ, ജീവകാരുണ്യ രംഗങ്ങളില്‍ സമഗ്ര സംഭാവനകളര്‍പ്പിച്ച റവ. ടി.എസ് വര്‍ഗീസ് ഹ്യൂസ്റ്റന്‍ എക്യമെനിക്കന്‍ കൺവന്‍ഷന്‍ ആരംഭിക്കുതിനു നേതൃത്വമേകി. കൂടാതെ, അതിഭദ്രാസന കൗൺസില്‍ മെമ്പര്‍, ദേവാലയ ട്രസ്റ്റി, ഹ്യൂസ്റ്റന്‍ മലയാളി അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് അംഗം തുടങ്ങിയ നിലകളിലും സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ചിട്ടുണ്ട്. തിരുവല്ല പുല്ലാട് കൈപിലാലില്‍ കുടുംബാംഗം ഗ്രേസി വര്‍ഗീസാണ് സഹര്‍മ്മിണി. മക്കള്‍: വിജി, സില്‍വി, സിബില്‍. ഇന്‍ഡ്യന്‍ പാര്‍ലമെന്റ് മുന്‍ സുരക്ഷ മേധാവി കമാണ്ടര്‍ ടി.എസ്. സാമുവല്‍ (ഡല്‍ഹി), എ.ടി. സാമുവല്‍ സി.പി.എ (ഹ്യൂസ്റ്റന്‍), എലിയാമ്മ വര്‍ഗീസ് (എര്‍ണാകുളം), കുഞ്ഞമ്മ ബേബി…
എൻ.എൻ ശാമുവേൽ നിര്യാതനായി
ഡാളസ്: കറ്റാനം കട്ടച്ചിറ നെടിയത്ത് പുന്തലതറയിൽ റിട്ട. കേരളാ പോലീസ് സബ് ഇൻസ്‌പെക്ടർ എൻ.എൻ ശാമുവേൽ (89) നിര്യാതനായി. തൃശൂർ കാവുങ്കൽ കുടുംബാംഗം അന്നമ്മ ശാമുവേൽ ആണ് സഹധർമ്മിണി. മക്കൾ: സുബി റെജി (ഏഴംകുളം), ബിനു ശാമുവേൽ (ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ഇടവകാംഗം, ഒഐസിസി അമേരിക്ക സതേൺ റീജിയണൽ കമ്മറ്റി അംഗം). മരുമക്കൾ: പരേതനായ റെജി ബേബി, മറിയാമ്മ ബിനു. കൊച്ചുമക്കൾ: ജിൻസു, സോജൻ, ബിയ, ബ്ലിസ്. സംസ്കാരം ജൂൺ 7 ചൊവ്വാഴ്ച രാവിലെ 10.30ന് കറ്റാനം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ചടങ്ങുകൾ www.tinyurl.com/nnsamuel എന്ന ലിങ്കിൽ ദർശിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : ബിനു ശാമുവേൽ 972 626 2160.
ഡോ. ജോസഫ് ഇ തോമസ് (85) അന്തരിച്ചു
ചിക്കാഗോ: ക്ലിനിക്കൽ സൈക്കോളജിസ്റ്റും നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിലെ മുൻ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ജോസഫ് ഇ തോമസ്, 85, ജൂൺ ഒന്നിന് രാത്രി ഒൻപതു മണിക്ക് അന്തരിച്ചു പിറവത്തെ പ്രശസ്തമായ എരുമപ്പെട്ടിക്കൽ തറവാട്ടിൽ ആണ് ജനനം. ആലുവ യു.സി,. കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം സ്റ്റുഡന്റ് ക്രിസ്ത്യൻ മൂവ്‌മെന്റിൽ പ്രവർത്തിക്കാൻ ബാംഗ്ലൂരിലേക്ക് പോയി പിന്നീട് കേരള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറൽ ബിരുദവും നേടി. നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ ഫെലോഷിപ്പ് പൂർത്തിയാക്കാൻ 1970-ൽ ചിക്കാഗോയിലെത്തി. 2003-ൽ സ്വകാര്യ പ്രാക്ടീസിൽ നിന്നും വിരമിച്ചു. സ്വപ്നങ്ങൾ ഒരു പഠനം, ദ്വന്ദ്വ വ്യക്തിത്വം, ഫോബിയ എന്നീ മനഃശാസ്ത്ര ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യയിലും നോർത്ത് അമേരിക്കയിലുമുള്ള മാഗസിനുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . പല ഇന്റർനാഷണൽ സെമിനാറുകളിൽ പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട് പുല്ലുവഴി കവാട്ട് കുടുംബാംഗമായ ഡോ. ചിന്നമ്മ ആണ്…
അന്നമ്മ മത്തായി (95) ന്യൂയോര്‍ക്കില്‍ നിര്യാതയായി
വൈറ്റ്പ്ലെയ്ന്‍സ് (ന്യൂയോര്‍ക്ക്): പരേതനായ മത്തായി കെ. മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (95) ന്യൂയോര്‍ക്ക് വൈറ്റ്പ്ലെയിന്‍സില്‍ നിര്യാതയായി. അയിരൂര്‍ മാനാക്കുഴിയില്‍ കുടുംബാംഗവും, യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗവുമാണ്. മക്കള്‍: മത്തായി വി. മത്തായി (ബാബു), മറിയാമ്മ കോശി (അമ്മിണി). മരുമക്കള്‍: കോശി വെട്ടുപറമ്പില്‍ (രാജു), ലീലാമ്മ മത്തായി. കൊച്ചുമക്കള്‍: ബിനോയി, റോബിന്‍, ജോയ്‌സ്, റീന (റെജിന്‍), ബിന്‍സി (പ്രീത്), ബോന്‍സി (ജിനൊ). കൊച്ചുമക്കളുടെ മക്കള്‍: ലൂക്കസ്, മൈക്കിള്‍, ഡേവിഡ്, അനയ. പൊതുദര്‍ശനം: ജൂണ്‍ 5 ഞായറാഴ്ച 3:00 മണി മുതല്‍ 5:00 മണി വരെയും, വൈകീട്ട് 6: മണി മുതല്‍ 9: മണി വരെയും സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (4 റിവര്‍വ്യു പ്ലെയ്‌സ്, യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക് -10702). സംസ്‌കാര ശുശ്രൂഷ: ജൂണ്‍ 6 തിങ്കളാഴ്ച രാവിലെ 9 മണിക്ക് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്…
കാഞ്ഞിരപ്പള്ളി പാറേക്കാട്ട് മോളൊപ്പറമ്പിൽ എം വി വർക്കി (100) അന്തരിച്ചു
കടന്നു പോയത് ഒരു നൂറു വർഷത്തെ ചരിത്രം നിറച്ച ഓർമ്മകൾ. കാഞ്ഞിരപ്പള്ളി പാലമ്പ്ര പാറേക്കാട്ട് മോളൊപ്പറമ്പിൽ എം വി വർക്കി ( കുഞ്ഞൂട്ടി ) അന്തരിച്ചു, നൂറു വയസായിരുന്നു, വിട വാങ്ങിയത് ശതകവാർഷികം ആഘോഷിച്ചു ദിവസങ്ങൾ പിന്നിടുമ്പോൾ. കാഞ്ഞിരപ്പള്ളിയിലെ ആദ്യ കാല കുടിയേറ്റകുടുംബങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്റെത്, സമൂഹത്തിന്റെയും നാടിന്റെയും വികസനത്തിനും അഭിവൃദ്ധിക്ക് വേണ്ടിയും നിലകൊള്ളുകയും സമൂഹത്തിൽ അതിനു വേണ്ടി വ്യക്തമായി ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്ന ഒരു മഹദ് വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. കുടിയേറ്റ കാലം മുതൽക്കു തന്നെ നാടിനാവശ്യമായ സംവിധാനങ്ങൾ, സ്ഥാപനങ്ങളടക്കം ഉയർത്തിക്കൊണ്ടു വരുന്നതിലും നേതൃത്വം കൊടുത്തിരുന്ന സർവ സമ്മതനായിരുന്നു നാട്ടുകാരുടെ കുഞ്ഞൂട്ടിച്ചേട്ടൻ. അദ്ദേഹത്തിൻറെ 12 മക്കളിൽ മൂന്നാമത്തെ മകൻ ബേബിച്ചന്റെ മകനാണ് ഫോമയുടെ മുൻ ജനറൽ സെക്രട്ടറിയും കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ മുൻ പ്രസിഡന്റുമായ ജിബി തോമസ് മോളൊപ്പറമ്പിൽ. മക്കൾക്കും കൊച്ചുമക്കൾക്കുമടക്കം പിന്‍തലമുറയ്ക്ക് ഒരു മാർഗദർശിയും അഭിമാനവുമായിരുന്നു…
പ്രശസ്ത മാധ്യമ പ്രവർത്തകൻ ബാരി ഹോഫ്‌മാൻ അന്തരിച്ചു
ഡാളസ്: പ്രിന്റ്, ബ്രോഡ്കാസ്റ്റ് മാധ്യമ രംഗത്ത് 50 വർഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള പത്രപ്രവർത്തകനും എഡിറ്ററും കമ്മ്യൂണിക്കേഷൻസ് എക്സിക്യൂട്ടീവും പ്രസ് ക്ലബ് ഓഫ് ഡാളസ് ബോർഡ് അംഗവുമായ ബാരി ഹോഫ്മാൻ ജൂൺ ഒന്നിന് ഡാളസിൽ അന്തരിച്ചു. 79 വയസ്സായിരുന്നു. പത്തു വർഷം മുമ്പാണ് അദ്ദേഹം ഡാളസിലേക്ക് താമസം മാറിയത്. രണ്ടായിരത്തിലധികം ബിസിനസ്സ് ക്ലയന്റുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ദൈനംദിന ആരോഗ്യ-മെഡിക്കൽ വാർത്താ സേവനമായ ഹെൽത്ത് ഡേ ന്യൂസ് സർവീസിന്റെ പങ്കാളിയും സ്ഥാപക എഡിറ്ററുമായിരുന്നു അദ്ദേഹം. ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ, ന്യൂയോർക്ക് സിറ്റിയിലെ WNEW റേഡിയോ, യുണൈറ്റഡ് പ്രസ് ഇന്റർനാഷണൽ ഓഡിയോ നെറ്റ്‌വർക്ക് വാർത്താ സേവനം എന്നിവയുൾപ്പെടെ നിരവധി പ്രമുഖ വാർത്താ സ്ഥാപനങ്ങളുടെ റിപ്പോർട്ടറായും എഡിറ്ററായും ഹോഫ്മാൻ പ്രവർത്തിച്ചിട്ടുണ്ട്. ഗാനെറ്റ്, ടൈംസ് മിറർ എന്നിവയിൽ മികച്ച എഡിറ്റോറിയൽ, ജനറൽ മാനേജ്‌മെന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം ന്യൂയോർക്ക് സ്റ്റേറ്റ് അസോസിയേറ്റഡ് പ്രസ്…
തോമസ് പണിക്കർ (ഷാജി 62) നിര്യാതനായി
ഡാളസ് : കുണ്ടറ നെടുമ്പായിക്കുളം പയറ്റുവിളയിൽ തോമസ് പണിക്കർ (ഷാജി) നിര്യാതനായി. ഹൃദ്രോഗത്തെത്തുടര്‍ന്ന് ജൂൺ ഒന്ന് രാവിലെ തിരുവനന്തപുരത്തു വെച്ചായിരുന്നു മരണം സംഭവിച്ചത്. ഡാളസിൽ നിന്നും രണ്ടാഴ്ച മുൻപ് നാട്ടിൽ അവധിക്ക് പോയതായിരുന്നു ഷാജിയും കുടുംബവും. സെന്റ് മേരീസ് ജാക്കോബൈറ്റ് ചർച്ച് (കരോൾടൺ) മെമ്പറാണ്. മക്കൾ: നീന-സേബ് മുണ്ടോലി, നിഥിൻപണിക്കർ, നിഖിൽ പണിക്കർ. സംസ്കാരം പിന്നീട്. കൂടുതൽ വിവരങ്ങൾക്ക്: രാജൻ ഐസക് 214 793 6450.
ജോഷ്വ ജോർജ് മാത്യു (30) ന്യുയോർക്കിൽ അന്തരിച്ചു
ന്യുയോർക്ക്: ബ്രൂക്ലിൻ സെന്റ് ബസേലിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ജോർജ് മാത്യവിന്റെയും അന്നമ്മ ജോർജിന്റെയും പുത്രൻ ജോഷ്വ ജോർജ് മാത്യു, 30, ന്യു യോർക്കിൽ അന്തരിച്ചു. സെയിൽസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായിരുന്നു. ചെങ്ങന്നൂർ മലയിൽ അയിരൂക്കുഴി (കാപ്പിതോട്ടത്തിൽ) കുടുംബാംഗമാണ് ഫാ. ജോർജ് മാത്യു. മാവേലിക്കര പുതിയവീട്ടിൽ കുടുംബാംഗമാണ് അന്നമ്മ ജോർജ്. സരിത, ശോഭ എന്നിവർ സഹോദരിമാരാണ്. ജോയൽ ജോർജ് സഹോദരീ ഭർത്താവാണ് പൊതുദർശനം: ജൂൺ 2 വ്യാഴം വൈകിട്ട് 4 മുതൽ 9 വരെ: പാർക്ക് ഫ്യുണറൽ ചാപ്പൽസ്, ഗാർഡൻ സിറ്റി, ന്യുയോർക്ക് സംസ്കാര ശുശ്രുഷ ജൂൺ 3 രാവിലെ 9 മണിക്ക് ക്വീൻസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ നോർത്ത് ഈസ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാ മോർ നിക്കളോവുസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തും. തുടർന്ന് സംസ്കാരം: സെന്റ് ചാൾസ് സെമിത്തേരി, ഫാർമിംഗഡിൽ, ലോംഗ്…
