എം ടി – ഒരു പിറന്നാളിന്റെ ഓർമ്മയ്ക്ക് : ജോർജ് തുമ്പയിൽ

രണ്ടായിരത്തി മൂന്നിലാണത്. ‘മലയാളം പത്ര’ത്തിന്റെ കറസ്‌പോണ്ടന്റ് ആയി വളരെ തിരക്കുള്ള നാളുകളായിരുന്നു അത്. എം ടി ക്ക് അന്ന് 70 വയസായിരിക്കുന്നു. ആയിരം പൂർണ ചന്ദ്രനിലേക്കുള്ള ദൂരം കാണെക്കാണെ കൈയെത്തും ദൂരത്ത് . പിൻവിളി കേൾക്കാത്ത കാലം എം ടിക്ക് ഇതിഹാസത്തിന്റെ കൈയൊപ്പ് ചാർത്തിയ കാലം. മലയാണ്മയുടെ മഹായാനം പോലെ എം ടിയുടെ ഹൃദയം കണ്ടറിഞ്ഞ ഒരുപിടി എഴുത്തുകാരുടെ ആവിഷ്കാരമായി ഒരു സപ്തതി സമ്മാനം. ലിപി ബുക്സിന്റെ ബാനറിൽ ബുക് മാർക്ക് തിരുവനന്തപുരത്തിന്റേതായി പുറത്തുവന്ന പുസ്തകം. അജീഷ് ചന്ദ്രൻ (കോട്ടയം) വേണ്ട സംവിധാന സഹായങ്ങൾ ചെയ്തുതന്നു. എം ടി യെ തൊട്ടറിഞ്ഞ്, കൂടെ നിന്ന് കഥ പറഞ്ഞും കേട്ടും രൂപപ്പെടുത്തിയ കാലം മായ്ക്കാത്ത ഓർമകളുടെ അക്ഷരച്ചെപ്പ് . ഘടികാരത്തിന്റെ സ്നിഗ്ധ മർമരം പോലെ അക്ഷരങ്ങളാൽ കെട്ടിപ്പൊക്കിയ ഒരു ജീവിതത്തിന്റെ സമ്പൂർണമായ ആവിഷ്കാരമായി അന്നത് തളരിത ഹൃദയങ്ങളിൽ കുളിർമ…

ബംഗ്ലാദേശ് നൽകുന്ന പാഠം (ലേഖനം): ജയശങ്കര്‍ പിള്ള

ഭാരത സ്വാതന്ത്യ ദിനത്തിൽ മത തീവ്ര വാദികൾ ഒന്നിച്ചു ചേർന്ന് രൂപം കൊടുത്ത പാക്കിസ്താന്റെ രണ്ടു ഭാഗങ്ങളിൽ ഒന്നാണ് ഇന്ന് നാം കാണുന്ന ബംഗ്ളാദേശ്. കിഴക്കൻ പാക്കിസ്ഥാനെന്നും, പടിഞ്ഞാറൻ പാക്കിസ്ഥാനെന്നും തുടക്കം മുതലേ വിശേഷിപ്പിച്ചിരുന്ന പാക്കിസ്ഥാനിൽ തുടക്കം മുതലേ ഹിന്ദു ഹത്യ നടന്നിരുന്നു. വംശീയ നരഹത്യയ്ക്ക് കിഴക്കൻ പാക്കിസ്ഥാനായ ഇന്നത്തെ ബംഗ്ലദേശും ഒട്ടും പിന്നിലായിരുന്നില്ല. ലോകത്തു ഒരിയ്ക്കലും നടന്നിട്ടില്ലാത്ത രീതിയിലുള്ള വംശീയ നരഹത്യ കഴിഞ്ഞ 77 വർഷങ്ങൾ ആയി പാക്കിസ്ഥാനിലും, ബംഗ്ലാദേശിലും നടന്നു കൊണ്ടേ ഇരിക്കുന്നു. എങ്കിലും ഈ പ്രശ്നത്തിലേയ്ക്ക് അമേരിക്ക പോലും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. പടിഞ്ഞാറൻ പാക്കിസ്ഥാൻ കിഴക്കൻ പാക്കിസ്ഥാനായ ഇന്നത്തെ ബംഗ്ളാദേശിൽ ഉറുദു ഭാഷ അടിച്ചേല്പിക്കുവാൻ തുടങ്ങിയപ്പോഴാണ് ആഭ്യന്തര കലാപത്തിലേക്കും, തുടർന്ന് വിഭജനത്തിലേക്കും ഇസ്ലാമിക രാജ്യത്തെ നയിച്ചത്. 1971-ൽ വംശീയ ഹത്യമൂലം ജീവന് വേണ്ടി സ്വത്തും, രക്ത ബന്ധങ്ങളും ഉപേക്ഷിച്ചു ഭാരതത്തിലേക്ക് അഭയാർത്ഥി പ്രവാഹം…

ക്രിസ്തുമസ് പുതിയൊരു സൃഷ്ടിപ്പിൻറെ ചരിത്രം?: പി.പി. ചെറിയാന്‍

പിതാവായ ദൈവത്തിന്റേയും സ്തുതി ഗീതങ്ങള്‍ ആലപിക്കുന്ന സാറാഫുകളുടേയും സാമീപ്യം ഉപേക്ഷിച്ചു. ശാപഗ്രസ്തമായ ഭൂമിയില്‍ പ്രവേശിച്ചു ബെത്ലഹേമിലെ ഒരു  പശു തൊട്ടിയില്‍ പിറവിയെടുക്കുന്നതിനും, ജനനം മുതല്‍ പാവപ്പെട്ടവനായി, തലചായ്ക്കുന്നതിന് ഇടമില്ലാതെ മരുഭൂമിയിലും കാനനങ്ങളിലും സഞ്ചരിച്ചു നിലവിലുണ്ടായിരുന്ന അനാചാരങ്ങള്‍ക്കെതിരെ, ന്യായ ശാസ്ത്രിമാര്‍, പരിശന്മാര്‍, പളളി പ്രമാണികള്‍ എന്നിവരുടെ അനീതികള്‍ക്കെതിരെ പോരാടി കുരിശില്‍ മരിക്കുന്നതിനും സ്വയം ഏല്പിച്ചുകൊടുത്ത ദൈവകുമാരന്റെ ജന്മദിനസ്മരണകൾ മനുഷ്യ മനസ്സിനെ മഥിക്കുന്ന ദിനമാണ് ക്രിസ്മസ് പൂർവ മാതാപിതാക്കളായ  ആദമും ഹവ്വയും തിന്നരുതെന്നു ദൈവം കല്പിച്ച ഏദെൻ തോട്ടത്തിന്റെ നടുവിൽ നിൽക്കുന്ന വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു.കല്പന ലംഘനത്തിലൂടെ പാപത്തിനും മരണത്തിനും അധീനരായി.   എന്നന്നേക്കുമായി മനുഷ്യന് നല്കപ്പെട്ടിരുന്ന നിത്യജീവനും ദൈവീക തേജസും അവർ  നഷ്ടപ്പെടുത്തി .പാപം ചെയ്‌തതിലൂടെ മനുഷ്യനു നഷ്ടപെട്ടതെന്തോ അത്  വീണ്ടെടുകുന്നതിനും,മനുഷ്യവർഗത്തിന്റെ രക്ഷക്കായും  ദൈവം തന്റെ  കരുണയിലും മുൻനിര്ണയത്തിലും ഒരുക്കിയ ഒരു  പദ്ധതിയാണ് യേശുക്രിസ്തുവിന്റെ കന്യകാജനനം. ക്രിസ്തുമസ് പുതിയൊരു…

അപ്പൂപ്പന്‍ കഥകളിലെ സാന്താക്ലോസ്‌ : കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ലാപ്‌ലന്‍ഡിലെ മൊബൈല്‍സ്ടുത്തു മ്യൂസിയത്തിന്‌ പുറത്തു വന്നപ്പോള്‍ ഒരു ഗൈഡ്‌ സാന്തക്ലോസിനെപ്പറ്റി വിശദമായ വിവരണം ചെറുതും വലുതുമായ ആറേഴു കൂട്ടികള്‍ക്ക്‌ പകര്‍ന്നു കൊടുക്കുന്നു. അവര്‍ക്കൊപ്പം നാലഞ്ചു മുതിര്‍ന്ന സ്ത്രീപുരുഷന്മാരുമുണ്ട്‌. അവരും മറ്റേതോ രാജ്യത്തു നിന്ന്‌ വന്നവരാണ്‌. സ്കൂളില്‍ നിന്നോ അതോ വീടുകളില്‍ നിന്നോ വന്നവരായിരിക്കും. സാധാരണ ഇവിടേക്ക്‌ കൂട്ടികള്‍ വരുന്നത്‌ പല തരത്തിലുള്ള കളികളില്‍ ഏര്‍പ്പെടാനും സാന്തക്ലോസിനൊപ്പം ഫോട്ടോ എടുക്കാനുമാണ്‌. ഇവര്‍ കഠിന ശൈത്യവും തിരക്കും ഒഴുവാക്കാനായിരിക്കാം ഇപ്പോഴെത്തിയത്‌. അകത്തു കണ്ടത്‌ ശൈത്യ കാഴ്ചകളെങ്കില്‍ ഇവിടെ പഠന ക്ലാസ്സാണ്‌. കാഴ്ചകളേക്കാള്‍ അറിവിന്റെ പരിശീലന കളരികള്‍. അറിവും തിരിച്ചറിവും ചെറുപ്പം മുതല്‍ ഇവര്‍ പഠിക്കുന്നു. ഞാനും അച്ചടക്കമുള്ള ഒരു കുട്ടിയെപ്പോലെ ഗൈഡ്‌ പറയുന്നത്‌ ശ്രദ്ധപൂര്‍വ്വം കേട്ട്‌ നിന്നു. ചരിത്രത്താളുകളില്‍ ഉറങ്ങി കിടക്കുന്നവ എല്ലാം അറിയണമെന്നില്ല. നാമറിയാത്ത എത്രയോ നിഗുഢത ഈ മണ്ണില്‍ മറഞ്ഞുകിടക്കുന്നു. അതിനുള്ള അഭിവാഞ്ച മനുഷ്യനുണ്ടെങ്കില്‍ പുതിയ അറിവുകള്‍…

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പ്രായോഗികമോ? : ബ്ലെസ്സൺ ഹ്യൂസ്റ്റൺ

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ഇരുപതോളം ബി ജെ പി എംപിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടയിലാണ് ബിൽ അവതരിപ്പിക്കപ്പെട്ടത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ബില് ജെ പി സിയുടെ പരിഗണക്ക് വിടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷത്തെ അറിയിച്ചു. എന്നാൽ ജെ പി സി യിൽ ആരൊക്കെയുണ്ടാകുമെന്ന് രണ്ടു ദിവസത്തിനകം അറിയിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. എന്താണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം. ബി ജെ പിയുടെ കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ഒരു വിഷയമായിരുന്നു ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. ലോകസഭയിലും എല്ലാ നിയമസഭകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്താനുള്ള ഭരണ ഘടന ഭേദഗതി ചെയ്യാനുള്ള ബില്ലാണ് ലോക്സഭയിൽ അവതരിപ്പിച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ബിൽ.…

കാരുണ്യം നിറഞ്ഞ ക്രിസ്തുമസ് ആഘോഷത്തിലൂടെ നന്മ നിറഞ്ഞ ഒരു പുതുവർഷത്തിലേക്ക് !: ഫിലിപ്പ് മാരേട്ട്

ക്രിസ്തുമസ് ദിനാഘോഷത്തെയും, പുതുവത്സരത്തിൻ്റെ തുടക്കത്തെയും ഏറെ പ്രതീക്ഷകളോടുകൂടിയാണ് നമ്മൾ നോക്കി കാണുന്നത്. എന്നാൽ ഇവയുടെ പ്രാധാന്യത്തെപ്പറ്റിയും, തമ്മിലുള്ള വ്യത്യാസത്തെപ്പറ്റിയും, നമ്മൾ ഏറെ മനസിലാക്കേണ്ടതുണ്ട്. ക്രിസ്ത്യാനികളുടെ പ്രധാന ആഘോഷങ്ങളിലൊന്നായ ക്രിസ്തുമസ് എല്ലാ വർഷവും ഡിസംബർ 25-ന് ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു. കാരണം ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ജനനത്തെ അനുസ്മരിച്ചുകൊണ്ട് ആചരിക്കുന്ന സാംസ്കാരികവും, മതപരവുമായ, ഒരു വാർഷിക ഉത്സവമാണ് ക്രിസ്തുമസ്. അതിനാൽ ക്രിസ്തുമസ്‌ തലേന്ന് മുതൽ ആളുകൾ ക്രിസ്തുമസ് ആഘോഷിക്കാൻ തുടങ്ങുന്നു. ഇതിനെ ക്രിസ്തുമസ് ഈവ് എന്ന് വിളിക്കുന്നു. ‘ ക്രിസ്തുമസ് ‘ എന്ന പേര് ക്രിസ്തുവിൻ്റെ അല്ലെങ്കിൽ യേശുവിൻ്റെ മാസ്സിൽ നിന്നാണ് ഉത്ഭവിച്ചത്. അതായത് ഇതിനെ ഒരു കുർബാന ശുശ്രൂഷ എന്നോ, കമ്മ്യൂണിയൻ എന്നോ, അല്ലെങ്കിൽ യൂക്കറിസ്റ്റ് എന്നോ വിളിക്കുന്നു. അതുകൊണ്ട് യേശുക്രിസ്തുവിൻ്റെ ജനനം ലോകത്തിലെ മഹത്തായ കാര്യങ്ങളുടെ തുടക്കമാണെന്ന് ക്രിസ്തുമസ്സിലൂടെ നമ്മെ മനസ്സിലാക്കുന്നു. അതുപോലെ ഒരു കലണ്ടർ വർഷത്തിൻ്റെ അവസാനവും,…

“ആത്മീകത ബലികഴിച്ചു ഭൗതീകതയെ പുണരുന്നവർ “: പി പി ചെറിയാൻ

ചില സമയങ്ങളിലെങ്കിലും ചില പ്രായമായവർ പറയുന്നത് കേൾക്കാനിടയായിട്ടുണ്ട് “എനിക്ക് വയസ്സ് ഏറെയായെങ്കിലും മനസ്സിൽ ഇപ്പോഴും യുവത്വം നിറഞ്ഞു തുളുമ്പുകയാണെന്നു”,എന്നാൽ ഒരിക്കലെങ്കിലും ഒരു യുവാവ് അവകാശപ്പെടുന്നതായി  കേട്ടിരിക്കാൻ സാധ്യതയില്ല “ഞാൻ ഒരു യുവാവാണെങ്കിലും എന്റെ മനസ്സിന് വാർധിക്യം ബാധിച്ചിരിക്കുകയാണെന്നു. ” യുവ തലമുറക്കുവേണ്ടി , മക്കൾക്കുവേണ്ടിയാണ് ഞങ്ങൾ ഇതെല്ലാം ചെയ്യുന്നതെന്ന് മാതാപിതാക്കൾ പറയുമെങ്കിലും പ്രായമുള്ളവർക്കുവേണ്ടി ,മാതാപിതാക്കൾക്കു വേണ്ടിയാണ് യുവതലമുറ അല്ലെങ്കിൽ മക്കൾ ഇതെല്ലാം ചെയ്യുന്നതെന്ന് പറയുന്നത് കേൾക്കാൻ എന്നെങ്കിലും ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ? മനുഷ്യ മനസ്സും,കാലവും ഒരുപോലെ അതിവേഗം പുരോഗതിയുടെ പാതയിലൂടെ മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുകയാണ് . ഈ കാലഘട്ടത്തിൽ ആരെങ്കിലും ആർക്കെങ്കിലും വേണ്ടി എന്തെങ്കിലും കരുതിവെക്കുന്നു എന്ന് പറയുന്നതിൻറെ നിരർത്ഥകത മനസ്സിലാക്കുമ്പോൾ അവർക്ക് മൂഢന്മാരെന്നല്ലാതെ മറ്റെന്തു വിശേഷണമാണ് കൊടുക്കുവാൻ കഴിയുക ? ഭാവി തലമുറക്കുവേണ്ടി , നാളേക്കുവേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പറയുന്നവരെ വിശുദ്ധ ബൈബിൾ ഉൾപ്പെടെ നിരവധി മതഗ്രന്ഥങ്ങൾ മൂഢന്മാരാണെന്നാണ്…

ശവങ്ങൾ ഉള്ളേടത്ത് കഴുക്കൾ കൂടും ? (സമകാലീന മലയാള സിനിമ) നിരീക്ഷണം : ജയൻ വർഗീസ്

മനുഷ്യ വംശ ചരിത്രത്തിൽ എവിടെ പരിശോധിച്ചാലും അവനോടൊപ്പം നില നിന്ന കലാ രൂപങ്ങൾഉണ്ടായിരുന്നതായി കാണാം. ശാരീരിക ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതിനൊപ്പം മാനസിക ആവശ്യങ്ങൾനിറവേറ്റപ്പെടുന്നതിനായി കാലാ കാലങ്ങളിൽ അവൻ തന്നെ കണ്ടെത്തിയ ആത്മാവിഷ്ക്കാരങ്ങൾആയിരുന്നിരിക്കണം അത്തരം പ്രകടനങ്ങൾ. ഒറ്റകളായി കഴിഞ്ഞിരുന്ന മനുഷ്യൻ സംഘങ്ങളായി ഗോത്രജീവിതം നയിച്ചിരുന്നപ്പോളും ഇത്തരം ശീലങ്ങളെ അവർ ഉപേക്ഷിച്ചിരുന്നില്ല. അനേകായിരം മാറ്റങ്ങൾക്കുവിധേയമായെങ്കിലും ആധുനിക ലോകത്തിന്റെ ഇന്നുകളിൽപ്പോലും നില നിൽക്കുന്ന കലാ രൂപങ്ങൾ അവനുമാനസിക ഉല്ലാസം സമ്മാനിക്കുകയും കുറേക്കൂടി മെച്ചപ്പെട്ട ജീവിത കാമനകളുടെ വർണ്ണ സ്വപ്‌നങ്ങൾ സമ്മാനിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇന്നുകളിൽപ്പോലും അതി ശക്തമായി നില നിൽക്കുന്ന ജനകീയ കലാ രൂപമാണ്സിനിമ. മനുഷ്യ ജീവിതത്തെ മാറ്റിമറിച്ച ശാസ്ത്രവും സാങ്കേതിക വിദ്യയും സ്വന്തം ആത്മസ്‌വിഷ്ക്കാരങ്ങളിൽസന്നിവേശിപ്പിക്കാൻ സാധിച്ചു എന്നതാണ് സിനിമയുടെ വിശാല സാധ്യതകളായി പരിണമിച്ചത്. ഏതൊരു കലാരൂപത്തിൽ നിന്നും ഒരു റവന്യൂ ഉദീരണം ചെയ്യേണ്ടതുണ്ട്. ആസ്വാദകന്റെ സംവേദന ക്ഷമതയിൽഇടിച്ചു കയറി…

കുരുക്ഷേത്രത്തിൽ കണ്ണൂർ സിംഹം (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

. കേരളത്തിലെ കോൺഗ്രസിന്റെ സംഘടന തെരഞ്ഞെടുപ്പു നടക്കുവാൻ പോകുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്നര വർഷമായി കെ പി സി സി പ്രസിഡന്റ് ആയ കെ സുധാകരന്റെ രക്തത്തിനായി മുറവിളി കൂട്ടുകയാണ് കോൺഗ്രസിലെ ഒരു വിഭാഗം . കുറച്ചു സീനിയർ നേതാക്കളുടെ ആശീർവാദത്തോടെ കുറച്ചു യുവ നേതാക്കൾ മാറ്റം ആവശ്യപ്പെടുമ്പോൾ തല മുതിർന്ന നേതാക്കളായ രമേശ്‌ ചെന്നിത്തലയും കെ മുരളീധരനും ശശി തരൂരും സുധാകരനെ സംരക്ഷിക്കാൻ പരസ്യമായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ് . ആന്റണി കരുണാകരൻ കാലം മുതൽ ഗ്രൂപ്പുകൾക്ക് വീതം വച്ചിരുന്ന കെ പി സി സി പ്രസിഡന്റു പദവിക്കു മാറ്റം വന്നത് 2005 ൽ രമേശ്‌ ചെന്നിത്തല പ്രസിഡന്റ് ആയ ശേഷം ആണ്. തുടർന്ന് ആദർശ ധീരനായ വി എം സുധീരനും പിന്നീട് മുല്ലപ്പള്ളിയും കെ പി സി സി പ്രസിഡന്റ് പദവി അലങ്കരിച്ചു. 2021 ലെ…

2024 ഡിസംബര്‍ 10: ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍@80 ജീവസമൃദ്ധിയുടെയും സമര്‍പ്പണത്തിന്റെയും എണ്‍പതു വര്‍ഷങ്ങള്‍

ജീവന്റെ സമൃദ്ധിയിലൂടെ ഒരു ജനതയെ കൈപിടിച്ചുയര്‍ത്തി കത്തോലിക്കാസഭയുടെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരുന്ന മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് 2024 ഡിസംബര്‍ 10ന് 80ന്റെ നിറവില്‍. ‘ജീവനുണ്ടാകുവാനും അത് സമൃദ്ധമായുണ്ടാകുവാനും’ (യോഹ. 10.10) എന്ന വിശുദ്ധ ബൈബിള്‍ വചനം മേല്‍പ്പട്ട ശുശ്രൂഷയിലെ ആപ്തവാക്യമായി സ്വീകരിച്ച് 19 വര്‍ഷക്കാലം രൂപതയെ നയിച്ചതിനോടൊപ്പം ആഗോള കത്തോലിക്കാ സഭയുടെയും ഭാരതത്തിന്റെയും വിവിധങ്ങളായ തലങ്ങളില്‍ അവിസ്മരണീയവും അമൂല്യവുമായ സംഭാവനകള്‍ നല്‍കിയ അതുല്യവ്യക്തിത്വം വിശ്രമജീവിതത്തിനിടയിലും സജീവസാന്നിധ്യമാണ്. ആത്മീയതയും അദ്ധ്വാനവും വിശ്വാസവും വികസനവും സമര്‍പ്പണവും സാക്ഷ്യവും ഒരുമിച്ചുപോകേണ്ടതാണ് എന്നു ജീവിതം കൊണ്ടു തെളിയിച്ച വ്യക്തിയാണ് മാര്‍ മാത്യു അറയ്ക്കല്‍. സമഗ്രസത്വത്തിന്റെ പ്രാധാന്യം വാക്കിലും പ്രവൃത്തിയിലും അദ്ദേഹം വെളിവാക്കി. വ്യക്തികളെ അവരുടെ സമഗ്രതയില്‍ ദര്‍ശിക്കുവാനും അവരിലെ അനന്തസാധ്യത കണ്ടെത്തുവാനും അംഗീകരിക്കുവാനും ഈ ഇടയശ്രേഷ്ഠനുള്ള കഴിവും വിശാലമനസ്സും വാക്കുകളിലോ വരകളിലോ ഒതുങ്ങുന്നതല്ല. ജീവിത നാള്‍വഴികള്‍ 1944 ഡിസംബര്‍ 10ന് എരുമേലിയിലെ അറയക്കല്‍…