ലോക കാലാവസ്ഥാ സംഘടനയുടെ (WMO) പ്രകാരം, ആഗോള താപനില ഭയാനകമായ തോതിൽ ഉയര്‍ന്ന, റെക്കോർഡിലെ ഏറ്റവും ചൂടേറിയ വർഷമായിരുന്നു 2024. WMO-യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ കുതിച്ചുചാട്ടം മൂലം കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ത്വരിതപ്പെടുത്തുന്ന പ്രത്യാഘാതങ്ങൾ എടുത്തുകാണിക്കുന്നു. 2015 മുതൽ 2024 വരെയുള്ള കാലഘട്ടം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദശകമായാണ് കണക്കാക്കിയിരിക്കുന്നത്. മഞ്ഞുമലകൾ ഉരുകുന്നതും സമുദ്രനിരപ്പ് ഉയരുന്നതും ചൂടേറിയ സമുദ്രങ്ങളും ലോകമെമ്പാടുമുള്ള തീവ്ര കാലാവസ്ഥാ സംഭവങ്ങൾക്ക് കാരണമാകുന്നു. 2024 ജനുവരി മുതൽ സെപ്തംബർ വരെ, ആഗോള ശരാശരി ഉപരിതല താപനില 1.54 ഡിഗ്രി സെൽഷ്യസായിരുന്നു, ഇത് ശക്തമായ എൽ നിനോ സംഭവത്തിൻ്റെ ഭാഗമാണ്. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ വർദ്ധിച്ചുവരുന്ന വേഗതയെയും അതിൻ്റെ ആഗോള പ്രത്യാഘാതങ്ങളെയും ഈ കണക്ക് അടിവരയിടുന്നു. WMO യുടെ കണ്ടെത്തലുകൾ കാലാവസ്ഥാ പ്രതിസന്ധിയുടെ അടിയന്തിരാവസ്ഥയ്ക്ക് അടിവരയിടുന്നു, തീവ്രമായ ഉഷ്ണതരംഗങ്ങൾ, ശക്തമായ വെള്ളപ്പൊക്കം, ശക്തമായ…
Category: ARTICLES
അദാനിയെ അമേരിക്ക അകത്തിടുമോ? (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ
അമേരിക്ക അദാനിക്ക് പൂട്ടിടുമോ? ഇന്ന് പലരുടെയും മനസ്സില്‍ ഉയരുന്ന ചോദ്യമാണ്. അമേരിക്കയിലെ ന്യൂയോര്‍ക്ക് കോടതിയില്‍ അദാനിക്കെതിരെ അഴിമതിക്കും തട്ടിപ്പിനും വിശ്വാസ വഞ്ചനക്കും കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. 250 മില്യണ്‍ ഡോളറിന്റെ കൈക്കൂലി പദ്ധതി ആസൂത്രണം ചെയ്തതായും അമേരിക്കയില്‍ പണം സ്വരൂപിക്കുന്നതിനായി അത് മറച്ചുവച്ചതായും അമേരിക്കയിലെ ഫെഡറല്‍ പ്രോസ്ക്യൂട്ടര്‍മാര്‍ ഫയല്‍ ചെയ്തതാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്. ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് കോടതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2020-24 കാലയളവില്‍ നടന്ന ഇടപാടാണ് കേസിനാസ്പദമായ സംഭവം. 20 വര്‍ഷത്തിനിടെ 2 ബില്യണ്‍ ഡോളറിന്റെ കരാറുകള്‍ നേടിയെടുക്കാന്‍ അദാനിയും അദ്ദേഹത്തിന്റെ അന്തരവനും അദാനി ഗ്രൂപ്പിന്റ് എസ്ക്സിക്യൂട്ടിവുകളില്‍ ഒരാളുമായ സാഗര്‍ അദാനിയും മറ്റൊരു എസ്ക്സിക്ക്യൂട്ടിവും അദാനി ഗ്രീന്‍ എനര്‍ജിയുടെ സിഇ ഓയുമായ വിനീത് എസ് ജയനും അമേരിക്കയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നതാണ് കേസ്സിന് അടിസ്ഥാനം. ഇവരെക്കൂടാതെ മറ്റ് അഞ്ച് പേരെ കുടി ചേര്‍ത്താണ്…
വത്തിക്കാനിലെ സർവ്വമത സമ്മേളനം (ലേഖനം): കാരൂർ സോമൻ, ചാരുംമൂട്
വത്തിക്കാനിലെ മണിമാളികകൾക്ക് മുകളിൽ സമാധാനത്തിന്റെ ചിറകുകൾ വിടർത്തി പ്രാവുകൾ പറക്കുമ്പോഴാണ് കേരളത്തിലെ ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ സർവ്വമത സമ്മേളനത്തിൽ പങ്കെടുക്കാൻ വിവിധ രംഗങ്ങളിലുള്ള മലയാളികളെത്തിയത്. ഇന്ത്യയടക്കം ലോകത്തിന്റെ പല ഭാഗങ്ങളിൽ മതങ്ങൾ ചിറകുമുളച്ചു് കഴുകനെപോലെ ആകാശത്തും മണ്ണിലും സുഖലോലുപരായി താണ്ഡവമാടുമ്പോൾ ഇവരുടെ കടൽ കടന്നുള്ള യാത്ര ആകാശത്തെയും കഴുകി ശുദ്ധി ചെയ്യാനോ എന്ന് തോന്നി. ലോകത്തു് ഏറ്റവുവുമധികം ജനസംഖ്യയുള്ള ആഗോള കത്തോലിക്ക സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ വന്നവരെ അനുഗ്ര ഹിച്ചു് അനുഗ്രഹപ്രഭാഷണം നടത്തി പറഞ്ഞത് ‘അസഹിഷ്ണത, വിദ്വേഷം’ അവസാനിപ്പിക്കണമെന്നാണ്. ഇസ്രായിലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന്റെ വാർഷിക ദിനം കൂടിയായതിനാൽ ലോകസമാധാനത്തിനായി പ്രാർത്ഥിക്കാനും അദ്ദേഹം ലോക ജനതയോടെ ആവശ്യപ്പെട്ടു. ഗുരുദേവൻ ജീവിച്ചിരുന്ന കാലത്ത് ഇന്ത്യയിലാദ്യമായി 1924-ൽ സർവ്വമത സമ്മേളനം ആലുവയിൽ വച്ച് നടന്നു. അന്ന് നൽകിയ സന്ദേശം ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കുവാനുമാണ്’. ഇന്ത്യയുടെ ആത്മീയ ഗുരുവും…
“പഴഞ്ചന്‍ പ്രണയം” (സിനിമാ നിരൂപണം): രാജു മൈലപ്ര
ആദ്യമായി കണ്ട സിനിമ ഏതാണെന്ന് ഒരോര്‍മ്മയുമില്ല. എന്നാല്‍, ‘പത്തു കല്പനകള്’, ‘ജ്ഞാനസുന്ദരി’ എന്നീ സിനിമകള്‍ വീട്ടുകാരോടൊപ്പം പത്തനംതിട്ട വേണുഗോപാല്‍ ടാക്കീസില്‍ പോയി കണ്ടതിന്റെ ചെറിയൊരോര്‍മ്മ മനസ്സിലുണ്ട്. വീട്ടുകാരോട് എന്തെങ്കിലും വിശ്വസനീയമായ കള്ളം പറഞ്ഞ് സിനിമ കാണാന്‍ തുടങ്ങിയ കാലവും മറന്നുപോയി. എന്നാല്‍, കോളജില്‍ പഠിക്കുന്ന കാലത്ത് ലിസിയെന്ന സ്നേഹിതയോടൊപ്പം ക്ലാസ് കട്ട് ചെയ്തു ഒരു മാറ്റിനി ഷോയ്ക്കു പോയതിന്റെ മധുരസ്മരണകള് ഇന്നും മങ്ങാതെ, മായാതെ മനസ്സില്‍ പ്രകാശം പരത്തി നില്ക്കുന്നു. പുതിയ തലമുറയ്ക്ക് അതൊന്നും വലിയ കാര്യമൊന്നും അല്ലെങ്കില്‍ത്തന്നെയും അക്കാലത്ത് അത് ആത്മഹത്യാപരമായ ഒരു സാഹസമായിരുന്നു. ഈ ലോകത്തിലെ എല്ലാ കണ്ണുകളും തങ്ങളിലേക്കു ഫോക്കസു ചെയ്തിരിക്കുകയാണെന്നൊരു തോന്നലുണ്ടാകും. കാശുള്ള കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നതുകൊണ്ട് രണ്ട് ബാല്‍ക്കണി ടിക്കറ്റിനുള്ള പത്തു രൂപാ അവള് വെച്ചു നീട്ടിയത് യാതൊരു ഉളുപ്പും കൂടാതെ ഞാന്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ‘തുലാഭാരം’ എന്ന…
ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനം: എയ്ഡ്സിനെതിരായ ആഗോള പോരാട്ടത്തിലെ സുപ്രധാന നിമിഷം
ഡിസംബര്‍ 1-ാം തീയതി 2024-ലെ ലോക എയ്ഡ്സ് ദിനം എച്ച്ഐവി/എയ്ഡ്സിനെതിരായ ആഗോള പോരാട്ടത്തിലെ ഒരു സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തുന്നു. മനുഷ്യാവകാശങ്ങൾക്ക് മുൻഗണന നൽകുകയും സമൂഹങ്ങളെ മുൻനിരയിൽ നിർത്തുകയും ചെയ്യുന്നതിലൂടെ, 2030-ഓടെ ലോകത്തിന് എയ്ഡ്സ് ഒരു പൊതു ആരോഗ്യ ഭീഷണിയായി അവസാനിപ്പിക്കാൻ കഴിയും. ഈ ദർശനം എത്തിച്ചേരാവുന്ന ദൂരത്താണ്. എന്നാൽ, അതിന് മനുഷ്യാവകാശ സംരക്ഷണത്തിനും സമൂഹത്തിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത ആവശ്യമാണ്. എച്ച്ഐവി/എയ്ഡ്സിനെതിരായ പോരാട്ടത്തിൽ എയ്ഡ്സ് അവസാനിപ്പിക്കുന്നതിൽ മനുഷ്യാവകാശങ്ങളുടെ ശക്തി മനുഷ്യാവകാശ സംരക്ഷണവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. എച്ച്ഐവി പ്രതികരണത്തിൽ കൈവരിച്ച മുന്നേറ്റങ്ങൾ, ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ ശക്തവും നീതിയുക്തവുമാണെന്ന് ഉറപ്പാക്കിക്കൊണ്ട്, വിശാലമായ പൊതുജനാരോഗ്യ മെച്ചപ്പെടുത്തലുകൾ സുരക്ഷിതമാക്കാൻ സഹായിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ നേട്ടങ്ങൾ ഉണ്ടായിട്ടും, സാർവത്രിക മനുഷ്യാവകാശങ്ങൾ സാക്ഷാത്കരിക്കുന്നതിൽ കാര്യമായ വിടവുകൾ നിലനിൽക്കുന്നു, ഈ വിടവുകൾ എയ്ഡ്സ് അവസാനിപ്പിക്കാനുള്ള ആഗോള ശ്രമത്തെ തടസ്സപ്പെടുത്തുന്നു. ഏറ്റവും മോശമായത്, മനുഷ്യാവകാശങ്ങൾക്കെതിരായ…
സപ്തതി നിറവില്‍ പി.പി ചെറിയാൻ: സണ്ണി മാളിയേക്കൽ
പത്ര പ്രവർത്തകനും സാഹിത്യകാരനും, സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ പി.പി ചെറിയാൻ്റെ സപ്തതി ആഘോഷം ഡാളസിൽ നടന്നു. പവിത്രമായ പ്രവാസ പത്രപ്രവർത്തനം മൂന്ന് പതിറ്റാണ്ടിലധികം പിന്നിട്ടിരിക്കുന്ന പി.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പി.പി. ചെറിയാൻ്റെ സപ്തതി ആഘോഷം ഡി മലയാളി കൂട്ടായ്മയും സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രവർത്തകരും സംയുക്തമായി ആഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിക്ക് മാറ്റു കൂട്ടുവാൻ പ്രശസ്ത ഗായകൻ വിൽ സ്വരാജിന്റെ ഗാനങ്ങളും ഉണ്ടായിരുന്നു. തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശിയായ പുലിക്കോട്ടിൽ പാവു, അച്ചാമ്മ ദമ്പതികളുടെ ഇളയ മകനായി നവംബർ 1954 ൽ ജനിച്ച പി.പി. ചെറിയാൻ സെന്റ് തോമസ് കോളേജിൽ പ്രീഡിഗ്രിയും ശ്രീ കേരളവർമ കോളേജിൽ നിന്നും ഡിഗ്രി (ഫിസിക്സ് ) പാസായതിനുശേഷം 1981-ല്‍ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിൽ നിന്ന് റേഡിയോളജിയിൽ ബിരുദം നേടി. തുടർന്ന് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമല ക്യാൻസർ സെൻറർ…
സത്യാനന്തര കാലഘട്ടത്തിലാണോ നാം ജീവിക്കുന്നത് ? (വാൽക്കണ്ണാടി): കോരസൺ
രാവിലെ ജോലിക്കു പോകുവാൻ ട്രെയിനിൽ കയറി സ്ഥിരം സ്ഥലം പിടിച്ചിരുന്നു. ട്രെയിനിന്റെ താളത്തിനു പതിവുള്ളപോലെ ഒന്ന് കണ്ണടക്കാൻ ശ്രമിച്ചപ്പോൾ ഒരു വലിയ ബഹളംകേട്ടു ഞെട്ടി!!. അൽപ്പം തൊലിവെളുപ്പുള്ള ഒരു കറുത്തവർഗ്ഗക്കാരൻ എഴുനേറ്റു നിന്നു ഉച്ചത്തിൽ പ്രസംഗിക്കുകയാണ്. ട്രെയിനിൽ തിങ്ങി നിറഞ്ഞുനിന്ന പല രാജ്യങ്ങളിൽനിന്നും കുടിയേറ്റക്കാരായ എത്തിയവരോടാണ് അയാളുടെ സന്ദേശം. നിങ്ങൾ ഒക്കെ നിങ്ങളുടെ നാടുകളിലേക്ക് തിരിച്ചുപോകൂ, നിങ്ങൾ ഈ രാജ്യത്തിനു ഒരു ഭാരമാണ്. നിങ്ങൾ ഈ രാജ്യത്തെ കൊള്ളയടിച്ചു സമ്പത്തു നിങ്ങളുടെ രാജ്യത്തേക്കു കൊണ്ടുപോകയാണ്. ഞങ്ങൾക്ക് ഇവിടെ ജോലി ഇല്ല, ജീവിക്കാൻ നന്നേ കഷ്ടപ്പെടുകയാണ്. നികുതിയടച്ചു കയ്യിൽ കിട്ടാൻ പണം കുറവ് . ചിലവുകൾ കൂടുന്നു. സർക്കാർ ഉള്ള പണമെല്ലാം നിയമാനുസൃതമല്ലാതെ ഇവിടെ കടന്നു വന്നവർക്കായി ചിലവഴിക്കുകയാണ്. അയാൾ നിരത്തുന്ന വാദങ്ങൾക്ക് അനുബന്ധമായുള്ള വിശദീകരണങ്ങളും അക്കമിട്ടു നിരത്തുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും അത് ശ്രദ്ധിക്കുന്നുമുണ്ട്. അയാളുടെ മുഖത്തു വല്ലാത്ത…
സ്മരണകൾ പൂത്തുലയുന്ന താങ്ക്സ് ഗിവിംഗ് ഡേ : പി പി ചെറിയാന്
പതിവുപോലെ മറ്റൊരു താങ്ക്സ് ഗിവിങ് ഡേ കൂടി സമാഗതമായി. ജീവിതത്തിൽ അനുഭവവേദ്യമായ എല്ലാ നല്ല കാര്യങ്ങൾക്ക് നന്ദി പറയാൻ വേണ്ടി വേർതിരിക്കപ്പെട്ട ഒരു ദിനം.അമേരിക്കയിലെ കോളനികാലത്ത് ബ്രിട്ടീഷുകാർ തുടങ്ങിവെച്ചുവെന്നു പറയപ്പെടുന്ന ദിനം. 1621 ഒക്ടോബറിൽ ആദ്യത്തെ താങ്ക്സ് ഗിവിംഗ് ഡേ ആഘോഷം നടന്നതിനു ശേഷം എല്ലാം നവംബറിലേയും നാലാമത്തെ വ്യാഴാഴ്ച മുടക്കം കൂടാതെ നടത്തപ്പെടുന്ന സുപ്രധാന ദിനം . ആരംഭ കാലങ്ങളിൽ കർഷകരുടെ സമൃദ്ധമായ വിളവെടുപ്പുകള്‍ക്ക് ശേഷം നന്ദി പറയാന്‍ എല്ലാവരും ഒത്തുകൂടിയിരുന്ന ദിനം . പ്രകൃതിയും സാഹചര്യങ്ങളും അനുകൂലമാക്കി തന്ന ദൈവത്തിനും നന്ദി പറയുന്ന ഒരു ദിനം. അമേരിക്കയിലെ മതപരമല്ലാത്ത ഒരു പൊതു ദേശീയ അവധി ദിനം. 1863 ഒക്ടോബര്‍ മൂന്നിനു അമേരിക്കയുടെ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ് താങ്ക്സ് ഗിവിംഗ് ഡേ ആഘോഷിക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം രാജ്യത്തോട് നടത്തിയ ദിനം. 1941 ഫ്രാങ്ക്ളിന് ഡി റൂസ്വെല്‍റ്റ്…
പോപ്പിലെത്തിയ മാർത്തോമ്മാ സുന്നഹദോസ് (ലേഖനം): കാരൂർ സോമൻ, ചാരുംമൂട്
ഏഷ്യയിൽ നിന്നുള്ള മാർത്തോമ്മ സുറിയാനി സഭയുടെ ഉന്നത സുന്നഹദോസ് തിരുമേ നിമാരുമായി 2024 നവംബർ 11-ന് ഫ്രാൻസിസ് മാർപ്പാപ്പ ചരിത്രത്തിലാദ്യമായി കൂടിക്കാഴ്ച നടത്തി അറിയിച്ചത് പൗരസ്ത്യ പാശ്ചാത്യ സഭകൾ പരസ്പരം കേടുപാടില്ലാത്ത പാലമുണ്ടാക്കുന്ന പദ്ധതിയാണ്. അതിന് നേതൃത്വം വഹിച്ചത് മാർത്തോമ്മ സഭയിലെ റവ.ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. ഇതിനിടയിൽ ധാരാളം കുപ്രചാരണങ്ങളിൽ ഒന്ന് കണ്ടത് മാർത്തോമ്മ സഭയിലെ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് എന്നാണ്. തലയില്ലാത്ത സോഷ്യൽ മീഡിയയിൽ ധാരാളം ഇകഴ്ത്തൽ, പുകഴ്ത്തൽ കാണാറുണ്ട്. സാമാന്യം സാക്ഷരതാ ബോധമുള്ളവർ, സാമാന്യബോധമില്ലാത്ത അധിക പ്രസംഗികളെ തിരിച്ചറിയുന്നവരാണ്. സമൂ ഹത്തിൽ ഈ കൂട്ടർ ചെയ്യുന്ന ദ്രോഹം ചില്ലറയല്ല. ചിലരുടെ ആത്മസംതൃപ്തിക്കായി സാമൂഹ്യ മാധ്യമങ്ങളിൽ പലതും തള്ളാറുണ്ട്. മാർത്തോമ്മ സഭയിലെ ഒരു ആദ്ധ്യാല്മികാചാര്യനാണ് റവ.ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. അദ്ദേഹത്തെ നേരിട്ടറിയാ വുന്നവർക്ക് ഈ കാട്ടുന്ന വാചാലത,…
കടത്തനാടൻ ഷാഫി (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
വടകര എം പി ഷാഫി പറമ്പിൽ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിമാരിൽ ഒരാളായി മാറുമെന്നു തെളിയിച്ചിരിക്കുകയാണ് പാലക്കാട് ഉപതെരെഞ്ഞെടുപ്പ്. കാരണം സ്വന്തം പാർട്ടിയിലെയും മുന്നണിയിലെയും എതിർപ്പുകളെ അവഗണിച്ചുകൊണ്ട് അടുത്ത അനുയായിയും ഉറ്റ സുഹൃത്തുമായ യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാൻക്കൂട്ടത്തിന് സ്ഥാനാർഥി ആക്കുകയും എല്ലാ എതിർപ്പുകളെയും അതിജീവിച്ചു വൻ ഭൂരിപക്ഷത്തിൽ ജയിപ്പിച്ചെടുക്കുകയും ചെയ്തത് ഷാഫിയുടെ ഒറ്റയാൾ പോരാട്ടം കൊണ്ടു മാത്രം ആണ്. കെ എസ് യൂ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ 2011ൽ ഇരുപത്തിയെട്ടാം വയസ്സിൽ ആണ് ഷാഫി ആദ്യമായി പാലക്കാട് നിന്നും നിയമസഭയിലേക്ക് ജനവിധി തേടുന്നത്. ആദ്യ അങ്കത്തിൽ തന്നെ വിജയിച്ച ഷാഫി 2016 ൽ പതിനേഴായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ തകർപ്പൻ വിജയം ആണ് കരസ്ധമാക്കിയത്. 2021ലെ തെരഞ്ഞെടുപ്പിൽ ആണ് ഷാഫിക്ക് കടുത്ത മത്സരം നേരിടേണ്ടി വന്നത്. 2016ൽ ശോഭ സുരേന്ദ്രൻ ബി ജെ പി ക്കായി മത്സരിച്ചു…
