സംസ്കാര സാഹിതിയുടെ പ്രഥമ പ്രൊഫഷണൽ നാടകോത്സവം ഒക്ടോബർ 18 മുതൽ തിരുവനന്തപുരത്ത്

മികച്ച നാടകത്തിന് കേരളത്തിലെ ഏറ്റവും വലിയ സമ്മാന തുകയായ 55,555 രൂപയും പുരസ്കാരവും തിരുവനന്തപുരം: സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ പ്രൊഫഷണൽ നാടകോത്സവവും സാംസ്കാരികോത്സവവും ഒക്ടോബർ 18 മുതൽ 23 വരെ ഭാരത് ഭവനിലെ ‘മണ്ണരങ്ങിൽ’ വെച്ച് നടത്തുന്നു. 33 പ്രൊഫഷണൽ നാടകങ്ങളുടെ എൻട്രികളിൽ നിന്ന് വിദഗ്ദ്ധ സമിതി തെരഞ്ഞെടുത്ത മികച്ച അഞ്ച് നാടകങ്ങളാണ് മൽസരത്തിൽ മാറ്റുരയ്ക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന നാടകത്തിന് 55,555 രൂപയും പുരസ്കാരവും സമ്മാനിക്കും. കേരളത്തിലെ ഒരു പ്രൊഫഷണൽ നാടകത്തിന് നൽകുന്ന ഏറ്റവും വലിയ സമ്മാനത്തുക എന്ന പ്രത്യേകതയും ഇതിനുണ്ട്. കൂടാതെ വിവിധയിനങ്ങളിൽ മറ്റ് നിരവധി പുരസ്‌കാരങ്ങളും നൽകുന്നു. ഒക്ടോബർ 18 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കെസി വേണുഗോപാൽ എംപി നാടകോത്സവം ഉത്ഘാടനം ചെയ്യും. ഒക്ടോബർ 22ന് പ്രഥമ സുകുമാർ സ്മാരക പുരസ്കാരം നടൻ ഇന്ദ്രൻസിന്…

സാഹിത്യവേദി ഒക്ടോബർ 3-ന്; എസ് അനിലാലിന്റെ കഥ അവതരണവും ചർച്ചയും

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഒക്ടോബർ 3 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) സാഹിത്യവേദി അംഗവും മുൻ ലാനാ പ്രസിഡന്റും കഥാകൃത്തുമായ എസ് അനിലാൽ അദ്ദേഹത്തിന്റെ വംശാവലി എന്ന കഥ അവതരിപ്പിക്കുകയും ചർച്ച നയിക്കുകയും ചെയ്യുന്നതാണ്. ഫിത്ർ സകാത്ത് (2024), പ്ലാക്ക് (2011), സബ്രീന (2020) എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ‘എല്ലിസ് ഐലന്റ്റിൽ നിന്ന്’, ‘ക്രിസ്‌തുമസ് നോട്ടങ്ങൾ’ തുടങ്ങിയ ആന്തോളജികൾ, ‘ലേഡി ലിബർട്ടി’ (യാത്രാക്കുറിപ്പ്), ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലുമായി നിരവധി ലേഖനങ്ങളും കഥകളും, എന്നിവ എഴുതിയിട്ടുണ്ട്. മുംബൈ ജ്വാല അവാർഡ് (2023), ഏറ്റുമാനൂർ കാവ്യവേദിയുടെ കഥാ സമാഹാരത്തിനുള്ള അവാർഡ്, മൂന്നാമത് റ്റി. എ. റസാഖ് പുരസ്‌കാരം (2021), ഫൊക്കാന കാരൂർ അവാർഡ്…

ശ്രീ ജയൻ വർഗീസ് രചിച്ച ഏറ്റവും പുതിയ പുസ്തകങ്ങൾ

പാടുന്നു പാഴ്മുളം തണ്ട് പോലെ ( ഓർമ്മക്കുറിപ്പുകൾ ) ഔപചാരിക വിദ്യാഭ്യാസത്തിന്റെ അക്ഷരവെളിച്ചം ആസ്വദിക്കാനാവാതെ ആരവയറിൽ മുണ്ട് മുരുക്കേണ്ടി വന്നദരിദ്ര ബാല്യത്തിൽ പതിനൊന്നാം വയസ്സിൽ പഠിപ്പുപേക്ഷിച്ചു പാടത്ത് പണിക്കിറങ്ങേണ്ടി വന്ന ഒരാൾഅവിശ്വസനീയങ്ങളായ അനേകം സാഹചര്യങ്ങളുടെ ഇടപെടലുകളിലൂടെ അമേരിക്കൻ യൂണിവേഴ്സിറ്റിപ്രസിദ്ധീകരിച്ച ആദ്യത്തെ മലയാള ഭാഷാ ഗ്രന്ഥത്തിന്റെ രചയിതാവ് എന്ന നിലയിലുള്ള വലിയ അംഗീകാരംനേടി നിൽക്കുമ്പോൾ ആ യാത്രയിലെ അതിതീവ്രമായ അനുഭവങ്ങളുടെ ചോരപ്പാടുകളാണ് ‘ പാടുന്നു പാഴ്മുളംതണ്ട് പോലെ. 100 അദ്ധ്യായങ്ങൾ 664 പേജുകൾ വില 1000 രൂപ. ‘ ഗ്രീൻബുക്സ് പ്രസിദ്ധീകരണം. അഗ്നിച്ചീളുകൾ ( ലേഖനങ്ങൾ ) കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി അമേരിക്കയിലെയും, ബ്രിട്ടനിലെയും, ജർമ്മനിയിലെയും മലയാള മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച നാല്പതില്പരം പ്രൗഢ ലേഖനങ്ങളുടെ സമാഹാരമാണ് അഗ്നിച്ചീളുകൾ. മത – രാഷ്ട്രീയ – ശാസ്ത്ര മേഖലകളിൽ മധുരം പുരട്ടിയ വിഷങ്ങൾ വിറ്റഴിക്കുന്ന സാമൂഹ്യ തിന്മകൾക്കെതിരെ മനുഷ്യപക്ഷത്തു നിന്നുള്ള ഒരൊറ്റയാൾ…

ഷബീര്‍ അണ്ടത്തോടിന്‍റെ “ചങ്ങമ്പുഴ കൃഷ്ണപിളളയും വയലാര്‍ രാമവര്‍മ്മയും” (ആസ്വാദനം): അബ്ദുള്‍ പുന്നയൂര്‍ക്കുളം

ചങ്ങമ്പുഴ കൃഷ്ണപിളളയും വയലാര്‍ രാമവര്‍മ്മയും സ്മൃതികള്‍ നിഴലുകള്‍ എന്ന കൃതി വായിച്ചാല്‍ തോന്നും ഇതെഴുതിയ ഷബീര്‍, നമ്മില്‍ അന്തര്‍ലീനമായി കിടക്കുന്ന കാവ്യബിംബങ്ങള്‍ക്ക് തെളിച്ചമേറ്റുന്നതു പോലെ. അതിനു മികവേകാന്‍ അദ്ദേഹത്തിന്‍റെ ഹൃദ്യമായ ശൈലിയും ലളിതമായ ഭാഷയും സഹായിക്കുന്നു. കൂടാതെ ഷൗക്കത്ത് അലി ഖാന്‍റെ ഗഹനവും സരളവുമായ അവതാരികയും അതിനെ മനോഹരമാക്കുന്നു. കവിതയിലെ കാല്പനിക യുഗത്തിന്‍റെ പ്രവാഹധന്യമായ സ്വരരാഗസുധയുടെ പേരാണ് ചങ്ങമ്പുഴ. പ്രേമത്തെ യാഥാര്‍ത്ഥ്യ ബോധത്തോടെ, കാല്പനിക പരിവേഷത്തോടെ സാഹിത്യത്തില്‍ അവര്‍ അവതരിപ്പിച്ചു. ഈ രണ്ട് ജനപ്രിയധാരകളെ കോര്‍ത്തെടുത്ത് ഒരു ജനപക്ഷവായന സാധ്യമാക്കുകയാണ് ഷബീര്‍ അണ്ടത്തോട്. അത്രമേല്‍ ശോഭിക്കുന്ന ചങ്ങമ്പുഴയേയും വയലാറിനേയും വളരെ മനോഹരമായി, ആഴത്തില്‍ താദാത്മ്യം ചെയ്യുകയാണ് ഷബീര്‍. ഈ കവി ശ്രേഷ്ഠരെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടായിരിക്കും. വയലാര്‍ വെറും 47 വയസ്സുവരേ ഈ ഭൂമിയില്‍ ജീവിച്ചിരുന്നുളളു; ചങ്ങമ്പുഴ കേവലം 37 വര്‍ഷവും. ചങ്ങമ്പുഴയും…

വിസ്മയം തീര്‍ത്ത വിസ്മയ തീരത്ത് (പുസ്തകാവലോകനം) : രാജു തരകന്‍

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്സ്സെക്രട്രറിയായിരുന്ന പി.ടി.ചാക്കോ രചിച്ച “വിസ്മയം തീർത്ത വിസ്മയ തീരത്ത്” എന്ന ഉത്തമ കൃതി അനുവാചകരിൽ ജിജ്ഞാസയും അതൊടൊപ്പം ഏറെ രസകരവുമായ വായനനുഭവം പകരുന്നതാണ്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗശേഷം അനേകം പുസ്തകങ്ങളും ഓര്‍മക്കുറിപ്പുകളും പ്രവാഹം പോലെയായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഏറ്റവുമധികം എഴുതപ്പെട്ട നേതാവാണ് അദ്ദേഹം. ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് അനേകം പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. 42ലധികം പുസ്തകങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്ന പി.ടി ചാക്കോ രചിച്ച വിസ്മയ തീരത്ത് ആണ്. ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചതിന്റെ ഏഴാം നാള്‍ തന്നെ മൂന്നാം പതിപ്പ് പുറത്തിറങ്ങി. ഡിസി ബുക്‌സാണ് പ്രസാധകര്‍. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പുസ്തകം പ്രകാശനം ചെയ്തു. സൂര്യ കൃഷ്ണമൂര്‍ത്തി ഏറ്റുവാങ്ങി. ഉമ്മന്‍ ചാണ്ടിയോടൊപ്പം ഔദ്യോഗികമായും…

യുദ്ധക്കെടുതികളുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ജൂലൈ മാസത്തിലെ മീറ്റിംഗ്

ഹൂസ്റ്റണ്‍: ഒരു സാധാരണ മധ്യ വേനല്‍ക്കാലം. ചൂടും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ. അതേ, ഇത് ഒരുപോലെ ഹ്യൂസ്റ്റന്റെ അനുഗ്രഹവും ശാപവും തന്നെ. ഒരു വാക്കില്‍ ഇതിനെപ്പറ്റി പറയുകയാണെങ്കില്‍ ഹുമിഡിറ്റി ഒരു ശാപമാണ്. കാരണം നിരവധി പേരെ ഈ നഗരത്തില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ഹുമിഡിറ്റി നിര്‍ബന്ധിതരാക്കുന്നു. വില്യം ഷേക്‌സ്പിയറിന്റെ ഒരു ‘മിഡ് സമ്മര്‍ ലൈറ്റ്‌സ് ഡ്രീം’ എന്ന പേര് സൂചിപ്പിക്കുന്ന പോലെ ‘ഒരു മധ്യ വേനല്‍ക്കാല രാത്രി സ്വപ്നം’. എന്നാല്‍ മലയാളികള്‍ തങ്ങളുടെ പരമ്പരാഗത കാലാവസ്ഥാ വ്യതിയാനങ്ങള്‍ ബാക്ക് യാര്‍ഡ് പച്ചക്കറി തോട്ടങ്ങളുടെ നടുവില്‍ കയ്പ്പന്‍ പാവയ്ക്കയ്ക്കും പടവലങ്ങയ്ക്കുമൊപ്പം ആസ്വദിക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം പതിവുപോലെ ചര്‍ച്ചകളും വിലയിരുത്തലുകളുമൊക്കെയായി ജൂലൈ മാസ യോഗത്തിനായി സ്റ്റാഫോര്‍ഡിലെ കേരള റസ്റ്റോറന്റ്…

സാഹിത്യവേദി ഓഗസ്റ്റ് 8-ന്; ഷാജൻ ആനിത്തോട്ടം സംസാരിക്കുന്നു

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഓഗസ്റ്റ് 8 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 6:30 നു സാഹിത്യവേദി അംഗം ലീലാ പുല്ലാപ്പള്ളിയുടെ ഭവനത്തിൽ വച്ച് കൂടുന്നതാണ് (വിലാസം: 43 Fox Trail, Lincolnshire, IL 60069, Phone: 847-372-0580). നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വൈകിട്ട് 7:30 മുതൽ സൂം വെബ് കോൺഫറൻസ് വഴിയായി സമ്മേളനത്തിൽ പങ്കെടുക്കാം. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) ഈ സമ്മേളനത്തിൽ സാഹിത്യവേദി അംഗം മുൻ ലാനാ പ്രസിഡന്റ് ഷാജൻ ആനിത്തോട്ടം തന്റെ അഞ്ച് പുസ്തകങ്ങളെപ്പറ്റി സംസാരിക്കുന്നതാണ്. ഹിച്ച് ഹൈക്കർ, പൊലിക്കറ്റ, ഒറ്റപ്പയറ്റ്, പകർന്നാട്ടം, ഹിമ എന്നിവയാണ് അദ്ദേഹത്തിന്റെ ഇതുവരെ പ്രസിദ്ധീകരിച്ച കൃതികൾ. പ്രഥമ കഥാസമാഹാരമായ ഹിച്ച് ഹൈക്കർ 2014 ജൂലൈ മാസത്തിൽ തിരൂർ തുഞ്ചൻ പറമ്പിൽ വച്ച് യശഃശരീരനായ പ്രശസ്ത എഴുത്തുകാരൻ എം…

ജോൺ ഇളമതയുടെ നോവല്‍ “ജീവിക്കാൻ മറന്നു പോയവർ” (പുസ്തക പരിചയം): എ.സി. ജോര്‍ജ്

ജോൺ ഇളമത പത്തനംതിട്ട ജില്ലയിലെ കടപ്ര മാന്നാറിൽ നിന്ന് 1973ലാണ് ജർമ്മനിയിലേക്ക് കുടിയേറിയത്. 1984 മുതൽ അദ്ദേഹം കാനഡയിലാണ് താമസം. ഇതിനകം ശ്രദ്ധേയങ്ങളായ അനേകം മലയാള പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ സാഹിത്യ ഭാഷാ രചനകൾ അനേകം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അദ്ദേഹം എഴുതിയ ഏറ്റവും പുതിയ നോവൽ “ജീവിക്കാൻ മറന്നു പോയവർ” കേരളത്തിൽ നിന്ന് അതിജീവനത്തിനായി വടക്കേ അമേരിക്കയിലെ പ്രത്യേകിച്ച് കാനഡയിലേക്ക് കുടിയേറിയ ഒരുപറ്റം മലയാളികളുടെ ജീവിതങ്ങളെ ആധാരമാക്കി വളരെ ലളിതമായി രചിച്ച ഒരു നോവലാണ്. അവരുടെ ആദ്യകാല കുടിയേറ്റത്തിനിടയിൽ നേരിടേണ്ടി വന്ന നിരവധി ജീവിത സംഘർഷങ്ങളെ വളരെ വ്യക്തമായി, ഇവിടെ അദ്ദേഹം ചിത്രീകരിക്കുന്നു. വളരെയധികം യാഥാർത്ഥ്യ ബോധത്തോടെ നടത്തിയ ഈ രചനയുടെ സംഭവപരമ്പരകൾ വളരെയധികം ആകാംക്ഷ ജനകങ്ങളാണ്. കഥയും കഥാപാത്രങ്ങളും സ്വദേശത്തും, കുടിയേറിയ പുതിയ ദേശത്തും, നേരിട്ട, ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന, അവരുടെ സുഖ ദുഃഖങ്ങളും വ്യഥകളും…

കലാ ശ്രേഷ്ഠ അവാർഡ് ജേതാവ്: സജി മടപാട്ട് ബഹുമുഖ പ്രതിഭ

കാലിഫോർണിയ :സാഹിത്യം, സാമ്പത്തികശാസ്ത്രം, സാങ്കേതികവിദ്യ, നേതൃത്വം എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭ സജി മടപാട്ട്. “കലാ ശ്രേഷ്ഠ” പുരസ്‌കാരത്തിന് അർഹനായി . ഏകദേശം 20 ഭാഷകളിൽ പ്രസിദ്ധീകരിച്ച ബെസ്റ്റ് സെല്ലറുകളായ “The Gods of The Gods’ Own Country: ദൈവത്തിന്റെ സ്വന്തം നാടിന്റെ ദൈവങ്ങൾ (തെയ്യം)”, “The Gods Must Be Crazy! ദൈവത്തിന്റെ വികൃതികൾ” എന്നിവയുടെ രചയിതാവ് എന്ന നിലയിൽ സജി ശ്രദ്ധേയനാണ്. വിദ്യാഭ്യാസവും നേതൃത്വവും: ക്ലിന്റൺ ഗ്ലോബൽ ഇനിഷ്യേറ്റീവ് ഗിഫ്റ്റ് (ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടുമാറോ) ചൈനയിലെ (ഹോങ്കോംഗ് & കംബോഡിയ) യംഗ് ലീഡർഷിപ്പ് പ്രോഗ്രാമിൽ നിന്ന് ബിരുദം നേടിയ സജി, PMI-യുടെ CCL മാതൃകയിലുള്ള എക്സിക്യൂട്ടീവ് ലീഡർഷിപ്പ് പ്രോഗ്രാമുകളിൽ മാസ്റ്റേഴ്സ് ഇൻ ലീഡർഷിപ്പ് പ്രോഗ്രാമും പൂർത്തിയാക്കിയിട്ടുണ്ട്. സാങ്കേതിക വൈദഗ്ദ്ധ്യം: ഏണസ്റ്റ് & യംഗ് ഗ്ലോബൽ ക്ലയന്റുകളിലൂടെ നിരവധി…

രാമനും സീതയും ലക്ഷ്മണനും രാവണനുമായി മുസ്ലീങ്ങള്‍ വേഷമിട്ടു; പാക്കിസ്താനില്‍ രാമായണം നാടകത്തിന് വന്‍ സ്വീകരണം

കറാച്ചി: പാക്കിസ്താനിലെ കറാച്ചി നഗരത്തിൽ ഹിന്ദു ഇതിഹാസമായ ‘രാമായണം’ അരങ്ങിലെത്തുന്നത് പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമായി മാറി. 2025 ജൂലൈ 11 മുതൽ 13 വരെ കറാച്ചി ആർട്‌സ് കൗൺസിലിൽ ‘മൗജ്’ എന്ന നാടക സംഘമാണ് രാമായണം നാടകം അവതരിപ്പിച്ചത്. യോഹേശ്വർ കരേര സംവിധാനം ചെയ്ത ഈ നാടകം ആധുനിക സാങ്കേതിക വിദ്യയുടെയും പരമ്പരാഗത കഥയുടെയും മിശ്രിതത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ആധുനിക സാങ്കേതികവിദ്യയുടെയും പരമ്പരാഗത കഥപറച്ചിലിന്റെയും മിശ്രിതത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഈ നാടകം, AI ഉപയോഗിച്ച് രംഗങ്ങൾ വേദിയിൽ ജീവസുറ്റതാക്കി എന്നതാണ് പ്രത്യേകത. തന്നെയുമല്ല, ഇത് അവതരണത്തെ കൂടുതൽ ആകർഷകമാക്കുകയും ചെയ്തു. ‘രാമായണ’ത്തിന്റെ ഈ അവതരണം ആദ്യമായി 2024 നവംബറിൽ കറാച്ചിയിലെ ദി സെക്കൻഡ് ഫ്ലോറിലാണ് പ്രദർശിപ്പിച്ചത്. അവിടെ അത് വളരെയധികം പ്രശംസിക്കപ്പെട്ടു. ഇപ്പോൾ അത് കറാച്ചി ആർട്സ് കൗൺസിലിൽ കൂടുതൽ ഗംഭീരമായ രൂപത്തിൽ അവതരിപ്പിച്ചു.…