ഇന്ത്യാന:ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ ഇന്ത്യൻ ബ്ലോക്ക് ബസ്റ്റർ മാർക്കോ ലോകത്തെ മുഴുവൻ ചലച്ചിത്ര പ്രേമികളുടെയും മനസ്സിൽ ഒരു കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ഷെരീഫ് മുഹമ്മദ് നിർമിച്ച ഈ ചിത്രം ബോക്സ് ഓഫിസ് തകർത്തുകൊണ്ട് മുന്നേറുന്നു. കഥാഗതിയിലെ വ്യത്യസ്തത, ശക്തമായ പ്രകടനങ്ങൾ, കഥാപാത്രങ്ങളുടെ സങ്കീർണമായ മാനസീകാവസ്ഥകൾ എന്നിവ ഈ ചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രകടനം സിനിമയുടെ വിജയത്തിൽ വേറിട്ട് നിൽക്കുന്നു. ഉണ്ണിമുകുന്ദൻ അവതരിപ്പിച്ച മക്കോയുടെ അന്ധനായ സഹോദരൻ വിക്ടർ ആയാണ് ഇഷാൻ ഷൌക്കത്ത് എത്തുന്നത്. അന്ധ കഥാപാത്രത്തെ അവതരിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ പരിചയ സമ്പന്നനായ ഒരു നടനെപോലെ ഇഷാൻ ഷൌക്കത്ത് തന്റെ കഥാപാത്രത്തിന് ആഴവും ആധികാരികതയും കൊണ്ടുവരുന്നു. അദ്ദേഹത്തിന്റെ സൂഷ്മമായ പ്രകടനം വ്യാപകമായി പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്.…
Category: CINEMA
നൗഫൽ അബ്ദുള്ളയുടെ സംവിധാനത്തിലൊരുങ്ങുന്ന മാത്യു തോമസ് നായകനാകുന്ന ചിത്രം “നൈറ്റ് റൈഡേഴ്സ്” ഷൂട്ടിംഗ് ആരംഭിച്ചു
മലയാള സിനിമയിൽ മുപ്പത്തി അഞ്ചോളം ചിത്രങ്ങളുടെ ചിത്രസംയോജകൻ ആയി കഴിവ് തെളിയിച്ച നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നൈറ്റ് റൈഡേഴ്സിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. മാത്യു തോമസ് നായകനായി ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന നൈറ്റ് റ്റ് റൈഡേഴ്സിന്റെ ടൈറ്റിൽ ടീസർ സോഷ്യൽ മീഡിയയോൾ തരംഗമായിരുന്നു. പാലക്കാട്, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ അറുപതു ദിവസത്തോളം ചിത്രീകരണമുണ്ടാകും. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും. ഉള്ളാക്ക് ഫിലിംസിന്റെ ബാനറിൽ നിസാർ ബാബു, സജിൻ അലി എന്നിവരാണ് നൈറ്റ് റൈഡേഴ്സിന്റെ നിർമ്മാണം നിർവഹിക്കുന്നത്. കഴിഞ്ഞ വർഷത്തെ വിജയ ചിത്രം പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം., സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചയിതാക്കൾ. മാത്യു തോമസിനോടൊപ്പം വാഴയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ മീനാക്ഷി ഉണ്ണികൃഷ്ണനും നൈറ്റ്…
എം ടി – ഒരു പിറന്നാളിന്റെ ഓർമ്മയ്ക്ക് : ജോർജ് തുമ്പയിൽ
രണ്ടായിരത്തി മൂന്നിലാണത്. ‘മലയാളം പത്ര’ത്തിന്റെ കറസ്പോണ്ടന്റ് ആയി വളരെ തിരക്കുള്ള നാളുകളായിരുന്നു അത്. എം ടി ക്ക് അന്ന് 70 വയസായിരിക്കുന്നു. ആയിരം പൂർണ ചന്ദ്രനിലേക്കുള്ള ദൂരം കാണെക്കാണെ കൈയെത്തും ദൂരത്ത് . പിൻവിളി കേൾക്കാത്ത കാലം എം ടിക്ക് ഇതിഹാസത്തിന്റെ കൈയൊപ്പ് ചാർത്തിയ കാലം. മലയാണ്മയുടെ മഹായാനം പോലെ എം ടിയുടെ ഹൃദയം കണ്ടറിഞ്ഞ ഒരുപിടി എഴുത്തുകാരുടെ ആവിഷ്കാരമായി ഒരു സപ്തതി സമ്മാനം. ലിപി ബുക്സിന്റെ ബാനറിൽ ബുക് മാർക്ക് തിരുവനന്തപുരത്തിന്റേതായി പുറത്തുവന്ന പുസ്തകം. അജീഷ് ചന്ദ്രൻ (കോട്ടയം) വേണ്ട സംവിധാന സഹായങ്ങൾ ചെയ്തുതന്നു. എം ടി യെ തൊട്ടറിഞ്ഞ്, കൂടെ നിന്ന് കഥ പറഞ്ഞും കേട്ടും രൂപപ്പെടുത്തിയ കാലം മായ്ക്കാത്ത ഓർമകളുടെ അക്ഷരച്ചെപ്പ് . ഘടികാരത്തിന്റെ സ്നിഗ്ധ മർമരം പോലെ അക്ഷരങ്ങളാൽ കെട്ടിപ്പൊക്കിയ ഒരു ജീവിതത്തിന്റെ സമ്പൂർണമായ ആവിഷ്കാരമായി അന്നത് തളരിത ഹൃദയങ്ങളിൽ കുളിർമ…
സിനിമ സീരിയൽ നടൻ പ്രേം പ്രകാശിനു ഡാലസിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകന്നു
ഡാളസ് :പ്രശസ്ത സിനിമ സീരിയൽ നടൻ പ്രേം പ്രകാശിനെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകന്നു ഇന്ത്യ കൾച്ചറൽ എഡ്യൂക്കേഷൻ സെൻറർ ,കേരള അസോസിയേഷൻ ഓഫ് ഡാളസ് ചേർന്നാണ് ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നടൻ പ്രേം പ്രകാശിന് ജനുവരി നാലിനു നടക്കുന്ന പ്രത്യേക ചടങ്ങിൽ നൽകന്നത് മലയാള സിനിമ സീരിയൽ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ആണ് ഈ പുരസ്കാരം .കഴിഞ്ഞ 56 വർഷമായി നിർമ്മാതാവ്, നടൻ ,ഗായകൻ എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഇരുപതോളം പ്രശസ്ത സിനിമകളും ഇരുപത്തിയഞ്ചോളം സീരിയലുകളും നൂറിൽ പരം സിനിമകളിൽ അഭിനയിക്കുകയും 25 സീരിയലുകളിൽ അഭിനയിക്കുകയും ചെയ്തു. ഒരു പിന്നണി ഗായകൻ കൂടിയാണ് ശ്രീ പ്രകാശ് . അദ്ദേഹത്തിന് ഇതിനോടകം ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് പ്രശസ്ത സിനിമ നടൻ ജോസ് പ്രകാശ് സഹോദരനാണ് കറിയാച്ചൻ എന്ന പേരിലുള്ള പ്രേംപ്രകാശ് .അദ്ദേഹം ചീഫ് ഗസ്റ്റ്…
പൊതുദർശനമോ വിലാപയാത്രയോ പാടില്ല: മരണാനന്തര ചടങ്ങുകൾ എങ്ങനെ നടത്തണമെന്ന് എം ടി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു
കോഴിക്കോട്: ഇന്നലെ അന്തരിച്ച സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. വൈകിട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ നടത്താനാണ് തീരുമാനം. ജീവിതത്തിൽ താൻ പിന്തുടരുന്ന ശൈലികളും സ്വഭാവങ്ങളും മരണശേഷവും തുടരണമെന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു എം.ടി. അതുകൊണ്ട് തന്നെ മരണശേഷം പൊതുദര്‍ശനമോ വിലാപയാത്രയോ ഒന്നും പാടില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതായി കുടുംബം പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. ഇന്ന് വൈകിട്ട് നാല് മണി വരെ കോഴിക്കോട്ടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേര് എത്തിയിട്ടുണ്ട്. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 11 ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിനിടെ ഹൃദയാഘാതം സംഭവിച്ചതോടെ ആരോഗ്യനില വഷളായി. എന്നാല്‍ യന്ത്ര സഹായമില്ലാതെ ശ്വസിക്കാനാവുന്ന നിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടിരുന്നു.…
ആധുനിക കേരളത്തിൻ്റെ പ്രിയപ്പെട്ട കഥാകൃത്ത് എം ടി വാസുദേവൻ നായർ വിട ചൊല്ലി
കോഴിക്കോട്: ഇന്ത്യയിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാളായ എം ടി വാസുദേവൻ നായർ ബുധനാഴ്ച (ഡിസംബർ 25, 2024) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 91 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അന്തരിച്ചത്. സംസ്കാരം ഇന്ന് 5 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. മലയാള സിനിമയിലെ തിരക്കഥാ രചനാ കലയിൽ വിപ്ലവം സൃഷ്ടിച്ച ഒരു അസാധാരണ തിരക്കഥാകൃത്ത് കൂടിയായിരുന്നു അദ്ദേഹം. അവയിൽ ചിലത് എംടി തന്നെയാണ് സംവിധാനം ചെയ്തത്. ഒരു സംവിധായകനെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ ആദ്യചിത്രം, നിർമാല്യം, വാസ്തവത്തിൽ, 1974-ൽ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി. സിനിമകൾ സംവിധാനം ചെയ്യുന്നതിൽ അദ്ദേഹത്തിന് താൽപ്പര്യമില്ലായിരുന്നു, കൂടാതെ ഫിക്ഷൻ എഴുതുന്നതിൽ അദ്ദേഹം സന്തോഷവാനായിരുന്നു. ഫിക്ഷനിലേക്ക് വരുമ്പോൾ, മലയാളി വായനക്കാരൻ കൂടുതൽ സ്നേഹിച്ച ഒരു എഴുത്തുകാരനെ…
മാത്യു തോമസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “നൈറ്റ് റൈഡേഴ്സ്” ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു: സംവിധാനം നൗഫൽ അബ്ദുള്ള
അനുരാഗ കരിക്കിൻ വെള്ളം, സുഡാനി ഫ്രം നൈജീരിയ, കെട്ടിയോളാണ് എന്റെ മാലാഖ, ഗ്രേറ്റ് ഫാദർ തുടങ്ങി 35 ൽപരം ചിത്രങ്ങളുടെ ചിത്രസംയോജകൻ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. യുവ നടൻ മാത്യു തോമസ് നായകനായി ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന് “നൈറ്റ് റൈഡേഴ്സ്” എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്തിറക്കി. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും. ഉള്ളാക്ക് ഫിലിംസിന്റെ ബാനറിൽ നിസാർ ബാബു, സജിൻ അലി എന്നിവരാണ് നൈറ്റ് റൈഡേഴ്സിന്റെ നിർമ്മാണം നിർവഹിക്കുന്നത്. കഴിഞ്ഞ വർഷത്തെ വിജയ ചിത്രം പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം., സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചയിതാക്കൾ. മാത്യു തോമസിനോടൊപ്പം വാഴയിലൂടെ പ്രേക്ഷകരുടെ…
പ്രശസ്ത സാഹിത്യകാരന് എം ടി വാസുദേവൻ നായർ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരനും മലയാളം സംവിധായകനുമായ എം ടി വാസുദേവൻ നായര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതര നിലയില്‍. അദ്ദേഹത്തെ ഇന്ന് ഡിസംബർ 20 വെള്ളിയാഴ്ച) ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആശുപത്രി പുറത്തിറക്കിയ പ്രാരംഭ മെഡിക്കൽ ബുള്ളറ്റിൻ അനുസരിച്ച്, ഹൃദയസ്തംഭനമാണെന്ന് സ്ഥിരീകരിച്ചു. ഹൃദയത്തിൻ്റെ പ്രവർത്തനം ഒപ്റ്റിമൈസ് ചെയ്യുന്നതിനും സുപ്രധാന പാരാമീറ്ററുകൾ സുസ്ഥിരമാക്കുന്നതിനും ഡോക്ടര്‍മാര്‍ തീവ്രശ്രമം നടത്തുന്നുണ്ട്. എംടിയുടെ അവസ്ഥ ഗുരുതരമാണെന്ന് എഴുത്തുകാരന് എംഎന്‍ കാരശേരി. താന്‍ കാണുമ്പോള്‍ അദ്ദേഹം ഓക്സിജന്‍ മാസ്ക് വച്ച് കണ്ണടച്ച് കിടക്കുകയാണെന്നും വിളിച്ചിട്ട് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. നഴ്സ് വന്നിട്ട് വിളിച്ചപ്പോഴും പ്രതികരിച്ചില്ല. അദ്ദേഹത്തിന്റെ ശരീരത്തില്‍ ഓക്സിജന്‍ കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. നിലവില്‍ ഒന്നും പറയാനാകാത്ത ഒരു അവസ്ഥയിലാണ് എംടിയെന്നും കാരശേരി മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വാസുദേവൻ നായരെ ചികിത്സിക്കുന്ന ഡോക്ടർമാർ മെഡിക്കൽ ബുള്ളറ്റിൻ പിന്നീട് പുറത്തിറക്കുമെന്ന്…
വർഷാ വാസുദേവിന്റെ സംവിധാനത്തിൽ ഇന്ദ്രൻസും മധുബാലയും ഒരുമിക്കുന്ന പ്രൊഡക്ഷൻ നമ്പർ1ന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു
ഇന്ദ്രൻസും മധുബാലയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് പ്രൊഡക്ഷൻ നമ്പർ 1 എന്ന താൽക്കാലിക പേര് നൽകിയിരിക്കുന്നത്.ഏറെ ശ്രെദ്ധ നേടിയ ഹ്രസ്വചിത്രം എന്റെ നാരായണിക്ക് ശേഷം വർഷാ വാസുദേവ് ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മലയാളത്തിൽ കുറെ വർഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തിൽ മധുബാല അഭിനയിക്കുന്നത്. പൂർണ്ണമായും വാരണാസിയിൽ ഷൂട്ട് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വാരണാസിയിലെ അസിഗട്ട് ക്ഷേത്രത്തിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. ചിത്രത്തിന്റെ താരങ്ങളും അണിയറപ്രവർത്തകരും സന്നിഹിതരായ പൂജാ ചടങ്ങിന് ശേഷം ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു. പ്രൊഡക്ഷൻ നമ്പർ 1 ന്റെ അണിയറപ്രവർത്തകർ ഇവരാണ്. നിർമ്മാണം : അഭിജിത് ബാബുജി- ബാബുജി പ്രൊഡക്ഷൻസ്,…
പ്രജോദ് കലാഭവന്റെ ആദ്യ സംവിധാന ചിത്രം “പ്രേമപ്രാന്ത്”; നായകനായി ഭഗത് എബ്രിഡ് ഷൈൻ
മലയാള സിനിമയിലും ടെലിവിഷൻ മേഖലയിലും മിമിക്രി രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ പ്രജോദ് കലാഭവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. നിവിൻ പോളി അവതരിപ്പിക്കുന്ന ചിത്രത്തിന് “പ്രേമപ്രാന്ത് എന്നാണ് പേര് നൽകിയിരിക്കുന്നത്. ബാലതാരമായി മലയാള സിനിമയിൽ മിന്നും പ്രകടനം കാഴ്ചവച്ച ഭഗത് എബ്രിഡ് ഷൈൻ ആണ് പ്രേമ പ്രാന്തിലെ നായക വേഷത്തിൽ എത്തുന്നത്. എബ്രിഡ് ഷൈൻ രചന നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഇഷാൻ ചബ്രയാണ്. ചിത്രത്തിന്റെ ടൈറ്റിൽ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് പ്രജോദ് കലാഭവൻ കുറിച്ച വരികൾ ഇപ്രകാരമാണ് “എന്റെ ആദ്യ ചിത്രമായ ‘പ്രേമപ്രാന്തന്റെ’ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കുന്നതിൽ ഞാൻ ത്രില്ലിലും വിനീതനുമാണ്! ഭഗത് എബ്രിഡ് ഷൈനെ (കണ്ണൻ) നായകനായി അവതരിപ്പിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ‘1983’ എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ മുതൽ കണ്ണനെ…
