മലയാള സിനിമാ പ്രേക്ഷകർക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നിർമ്മിക്കുന്ന 35 മത് ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” ഇന്ന് കൊച്ചിയിൽ ആരംഭമായി. ബിജുമേനോൻ, ശ്രീനാഥ് ഭാസി, വിനയ് ഫോർട്ട്, ഗണപതി, ഗ്രെയ്സ് ആന്റണി, അഖിലാ ഭാർഗവൻ, പോളി വത്സൻ, പാർവതി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന റോളുകളിൽ എത്തുന്നത്. നവാഗതനായ അമൽ തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർവഹിക്കുന്നു. കൊച്ചിയിൽ ഇന്ന് നടന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സംവിധായകൻ അമൽ തമ്പിയുടെ പിതാവ് തമ്പിയും അമലിന്റെ അദ്ധ്യാപികയായ രേഷ്മയും ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുകയും ബെനീറ്റ ലിസ്റ്റിൻ ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് നൽകുകയും ചെയ്തു. ബിജുമേനോനും ചിത്രത്തിലെ മറ്റു താരങ്ങളും വേദിയിൽ സന്നിഹിതരായിരുന്നു. അവറാച്ചൻ ആൻഡ് സൺസിന്റെ ചിത്രീകരണം നാളെ മുതൽ…
Category: CINEMA
ഹേമ കമ്മിറ്റി റിപ്പോർട്ട്: നോഡൽ ഓഫീസറെ നിയമിക്കാൻ എസ്ഐടിയോട് കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം
കൊച്ചി: കെ.ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാള സിനിമയിലെ ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രക്ഷപ്പെട്ടവരുടെ ആശങ്കകൾ ഉന്നയിക്കാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും സി.എസ്.സുധയും അടങ്ങുന്ന കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. പാനൽ മുമ്പാകെ മൊഴിമാറ്റിയ ചിലർക്ക് ഭീഷണിപ്പെടുത്തുന്ന കോളുകൾ ലഭിക്കുന്നുണ്ടെന്ന് രക്ഷപ്പെട്ട ചിലരുടെ അഭിഭാഷകൻ പരാതിപ്പെട്ടു. ഇത്തരം സാഹചര്യങ്ങളിൽ രക്ഷയ്ക്കായി ആരെ ബന്ധപ്പെടണമെന്ന് രക്ഷപ്പെട്ടവർക്ക് അറിയില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഒരു നോഡൽ ഓഫീസറെ നാമനിർദ്ദേശം ചെയ്യാനും ഉദ്യോഗസ്ഥൻ്റെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും മതിയായ പ്രചാരണം നൽകണമെന്നും അതിനാൽ അന്വേഷണം തുടരുന്ന സമയത്ത് ഭീഷണി/ഭീഷണി നേരിടുന്ന വ്യക്തികൾക്ക് ഉദ്യോഗസ്ഥനെ ബന്ധപ്പെടാൻ കഴിയുമെന്ന് ബെഞ്ച് എസ്ഐടിയോട് നിർദ്ദേശിച്ചു. ഡിസംബർ 11 ന് കേസ് കോടതി പരിഗണിക്കുമ്പോൾ SIT നടപടി സ്വീകരിച്ച റിപ്പോർട്ട് സമർപ്പിക്കണം, കോടതി…
പ്രൗഢ ഗംഭീരമായ ചടങ്ങിൽ വിടുതലൈ പാർട്ട് 2 ട്രെയ്ലർ റിലീസായി
കോളിവുഡിൽ തുടർച്ചയായ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ വെട്രിമാരൻ ഒരുക്കുന്ന വിടുതലൈ പാർട്ട് 2 ന്റെ ട്രയ്ലർ റിലീസായി. പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന വിടുതലൈ രണ്ടാം ഭാഗത്തിന്റെ ട്രയ്ലർ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. ചെന്നൈയിൽ ഇളയരാജ, വിജയ് സേതുപതി, വെട്രിമാരൻ,സൂരി, പീറ്റർ ഹെയ്ൻ തുടങ്ങി സിനിമയിലെ താരങ്ങളും മറ്റു വിശിഷ്ട അതിഥികളും ചേർന്ന താര സമ്പന്നമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളും റിലീസ് ചെയ്തത്. വിജയ് സേതുപതിയും സൂരിയും മഞ്ജു വാര്യരും ഒരുമിക്കുന്ന വിടുതലൈ പാർട്ട് രണ്ട്, 2024 ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ്. ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.…
“ദേശസ്നേഹികൾ ഇന്ത്യയുടെ അർത്ഥം ഉൾക്കൊള്ളണം, ഇന്ത്യയെ ഇന്ത്യയാക്കി മാറ്റിയത് ഭരണഘടന”: കമൽഹാസൻ
നമ്മുടെ ഭരണഘടന വായിക്കാനും അതിന്റെ മൂല്യങ്ങള്‍ തിരിച്ചറിയാനും അതിനോട് പ്രതിജ്ഞാബന്ധരാകാനും ഇന്ത്യന്‍ എന്നതിന്റെ അര്‍ഥം ഉള്‍കൊള്ളാനും ദേശസ്നേഹിയായ ഓരോ ഇന്ത്യക്കാരനും തയ്യാറാവണം. ലോകത്തിന് മാതൃകയായ രീതിയിൽ ഇന്ത്യയെ ഇന്നത്തെ ജനാധിപത്യ രാജ്യമാക്കി മാറ്റിയത് ഭരണഘടനയാണെന്ന് നടൻ കമൽ ഹാസൻ. ഭരണഘടനയുടെ 75ആം വാർഷിക ദിനത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കമൽ ഇന്ത്യൻ ഭരണഘടനയോടുള്ള ആദരവ് വ്യക്തമാക്കിയത്. കമൽഹാസൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ ഇപ്രകാരമാണ്: “എഴുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് ഈ ദിനമാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായം എഴുതപ്പെട്ടത്. രാജ്യത്തിന്റെ പലഭാഗത്ത് നിന്നുള്ള കുറേ മനഷ്യരുടെ രണ്ട് വർഷവും 11 മാസവും പതിനേഴ് ദിവസവും നീണ്ട കഠിനാധ്വാനമാണ് നാം ഇന്ത്യക്കാർ എങ്ങനെ ഭരിക്കപ്പെടണം എന്ന് വിശദീകരിക്കുന്ന പവിത്രമായ ഭരണഘടനയെ സമ്മാനിച്ചത്. ഭരണഘടന തയ്യാറാക്കാനായി പാർലമെന്റിലെ സെൻട്രൽ ഹാളിൽ ഈ ധിഷണാശാലികൾ…
ദുരൂഹത നിറയ്ക്കുന്ന കാഴ്ചകളുമായി ‘രുധിരം’ ടീസർ പുറത്ത്; രാജ് ബി. ഷെട്ടിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രം ഡിസംബർ റിലീസിനൊരുങ്ങുന്നു
നിഗൂഢത നിഴലിക്കുന്ന മുഖങ്ങളും ദുരൂഹമായ ദൃശ്യങ്ങളുമായി പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് ‘രുധിരം’ ടീസർ പുറത്ത്. കന്നഡയിലും മലയാളത്തിലുമുള്ള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത നടനും സംവിധായകനുമായ രാജ്. ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രമാണ് ‘രുധിരം’. മികവാർന്ന ദൃശ്യങ്ങളും ഉദ്വേഗം ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതവുമായി എത്തിയിരിക്കുന്ന ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. നവാഗതനായ ജിഷോ ലോണ്‍ ആന്റണി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്. ‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ സോഷ്യൽ മീഡിയയിൽ എറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഒരു സൈക്കോളജിക്കൽ സർവൈവൽ ത്രില്ലറായാണ് ചിത്രം…
നടി തമന്ന ഭാട്ടിയ വിവാഹിതയാകുന്നു
തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ വിവാഹിതയാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. വിജയ് വർമ്മയാണ് തമന്നയുടെ വരൻ. നേരത്തെ തന്നെ ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണ് എന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. 2025ൽ ഇരുവരും വിവാഹിതരായേക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പല അഭിമുഖങ്ങളിലും പ്രണയത്തെ കു തുറന്നു പറഞ്ഞ ഇരുവരും ‘ലസ്റ്റ് സ്റ്റോറിസ് 2’ എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് പ്രണയത്തിലാകുന്നത്. അടുത്ത വർഷം മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരാകും എന്നും വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചു എന്നും ഒക്കെയാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിൽ വിവാഹ ശേഷം താമസിക്കുന്നതിനായി ആഡംബര അപ്പാർട്ട്മെന്റ് ഇരുവരും വാങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഒരു യൂട്യൂബ് ചാനലിലൂടെയാണ് വിജയ് വർമ്മ തമന്നയുമായുള്ള ബന്ധത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. തനിക്ക് വികാരങ്ങളെ താഴിട്ട് പൂട്ടി വയ്ക്കാനാവില്ല എന്ന…
29-ാമത് ഐ.എഫ്.എഫ്.കെ പ്രതിനിധി രജിസ്ട്രേഷന് നവംബര്‍ 25 മുതല്‍ ആരംഭിക്കും; എട്ടു ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് 180 സിനിമകള്‍
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29-ാമത് ഐഎഫ്എഫ്കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. ജനറൽ വിഭാഗത്തിന് ജിഎസ്ടി ഉൾപ്പെടെ 1180 രൂപയും, വിദ്യാർത്ഥികൾക്ക് ജിഎസ്ടി ഉൾപ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെൽ വഴിയോ registration.iffk.in എന്ന ലിങ്ക് വഴിയോ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. എട്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 180 ഓളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിൻ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടിയ സിനിമകള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്ട്രി ഫോക്കസ് വിഭാഗത്തിലുള്ള…
വിനായകന് നായകനായുള്ള ടോം ഇമ്മട്ടിയുടെ പുതിയ ചിത്രം ‘പെരുന്നാള്‍’ പ്രഖ്യാപിച്ചു
നടൻ വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘പെരുന്നാൾ’ എന്നാണ് ചിത്രത്തിന്റെ പേര്, ചിത്രത്തിന്റെ പേരിനോടൊപ്പം ക്രോവേന്മാരും സ്രാപ്പേൻമാരും എന്ന ടാഗ് നൽകിയിട്ടുണ്ട്. ജോളിവുഡ് മൂവീസും ഇമ്മട്ടി കമ്പനിയും ചേർന്നാണ് പെരുന്നാളിന്റെ നിർമ്മാണം. ചിത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം പുതുമുഖങ്ങൾക്കായുള്ള കാസ്റ്റിങ് കോളും അണിയറപ്രവർത്തകർ നൽകിയിട്ടുണ്ട്. അഞ്ചിനും പതിനഞ്ചിനും ഇടയിലുള്ള ആൺ പെൺ കുട്ടികൾക്കും ഇരുപതിനും 35-നും 40-നും എഴുപതിനുമിടയിലുള്ള സ്ത്രീ പുരുഷന്മാർക്കും ചിത്രത്തിൽ അഭിനയിക്കാനായുള്ള അവസരമുണ്ട്. അഭിനയിക്കാൻ താല്പര്യമുള്ളവർ എഡിറ്റ് ചെയ്യാത്ത രണ്ടു ഫോട്ടോയും മുപ്പതു സെക്കന്റ് ദൈർഘ്യമുള്ള പെർഫോമൻസ് വിഡിയോയും നവംബർ 11-ന് മുന്നേ perunnalmovie@gmail.com എന്ന ഇമെയിൽ ഐ ഡിയിൽ അയക്കണം. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ. ടോവിനോ തോമസ് നായകനായ ഒരു മെക്സിക്കൻ അപാരത, ആൻസൺ പോൾ നായകനായ ഗാമ്ബ്ലർ എന്നീ…
ബേസിൽ – നസ്രിയ ടീമിന്റെ ‘സൂക്ഷ്മദർശിനി’ നവംബര്‍ 22-ന് തിയ്യേറ്ററുകളിലെത്തും; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
ബേസിൽ ജോസഫ് – നസ്രിയ നസീം പ്രധാന വേഷത്തിലെത്തുന്ന ‘സൂക്ഷ്മദര്‍ശിനി’ നവംബര്‍ 22-ന് തിയ്യേറ്ററുകളിലെത്തും. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകളിൽ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ചെയ്യാം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നതെന്നാണ് പുറത്തിറങ്ങിയിരുന്ന ട്രെയിലർ നൽകുന്ന സൂചന. ഹാപ്പി ഹവേർസ് എന്റർടെയ്ൻമെന്റ്സിന്റേയും, എ വി എ പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. നസ്രിയയും ബേസിലും നായികയും നായകനുമായി ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം…
ധ്യാന്‍ ശ്രീനിവാസന്റെ ത്രില്ലർ ചിത്രം ‘ദി ഫേക്ക്’: ടീസര്‍ പുറത്തിറങ്ങി
എസ്സാ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച്, ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഐഡി’. ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹിം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. കലാഭവൻ ഷാജോൺ, ജോണി ആന്റണി, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. ഓര്‍ഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റാ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നത്. ഐജാസ് വി എ, ഷഫീൽ എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ്…
