12-ാമത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11 നു തുടക്കം കുറിക്കും

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും രണ്ട് മാസങ്ങൾ! ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 12-ാമത് ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11-ന് ശനിയാഴ്ച തുടക്കം കുറിക്കും. സ്റ്റാഫോർഡ് സിറ്റി പാർക്കിൽ ആരംഭിക്കുന്ന ടൂർണമെന്റ് ജൂൺ 6 വരെ നീണ്ടുനിൽക്കും. അന്നേ ദിവസം രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉദ്ഘാടനം നിർവഹിക്കും. ICECH പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് അധ്യക്ഷത വഹിക്കും. ടൂർണമെന്റിന്റെ പ്രഥമ ദിനത്തിൽ സെന്റ് മേരീസ് മലങ്കര ഓർത്തഡോൿസ് ഇടവക ടീമും സെന്റ് ജെയിംസ് ക്നാനായ ടീമും ആദ്യ മത്സരത്തിൽ മാറ്റുരയ്ക്കും. ശനിയാഴ്ച രാവിലെ 7.30 നു മത്സരം ആരംഭിക്കും. 3108, 5th Street-ൽ സ്ഥിതി ചെയ്യുന്ന സ്റ്റാഫോർഡ് സിറ്റി പാർക്കിലാണ് മത്സരങ്ങൾ…

ക്യാപിറ്റൽ കപ്പ് സോക്കർ: ഒരുക്കങ്ങൾ പൂർത്തിയായി

വാഷിംഗ്ടൺ ഡിസി: മേരിലാൻഡ് സ്ട്രൈക്കേഴ്സ് മെമ്മോറിയൽ വീക്കെൻഡായ മെയ് 23 ന് നടത്തുന്ന മൂന്നാമത്‌ നോർത്ത് അമേരിക്കൻ ക്യാപിറ്റൽ കപ്പ് സോക്കർ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു . ഇന്ത്യൻ ഫുട്ബോൾ രോമാഞ്ചം ഐ എം വിജയൻ ഉത്ഘാടനം ചെയ്യുന്ന ടൂർണമെന്റിൽ പ്രമുഖ നോർത്ത് അമേരിക്കൻ സോക്കർ ക്ലബ്ബുകളായ • Diamond FC – Toronto, Canada • CKSC Warriors – Raleigh, North Carolina • MD Strikers – Maryland • St. Jude FC – Virginia • Khalazis – Washington, D.C. • Khiladiz – Baltimore, Maryland • NY Challengers – New York • NYC Islanders – New York • Minnals – Charlotte, North Carolina • Tuskers…

യു എസ് ടി ട്രിവാൻഡ്രം മാരത്തൺ മൂന്നാം പതിപ്പ് നവംബർ 15ന്

കേരളത്തിലെ തന്നെ ഏറ്റവും വലിയ ഈ മാരത്തണിൽ 15,000-ത്തിലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷ തിരുവനന്തപുരം: പ്രമുഖ എഐ, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി സംഘടിപ്പിക്കുന്ന ട്രിവാൻഡ്രം മാരത്തണിന്റെ മൂന്നാം പതിപ്പ് നവംബർ 15 ന് നടക്കും. എൻഇബി സ്‌പോർട്‌സിന്റെ പങ്കാളിത്തത്തോടു കൂടിയാണ് യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2026 സംഘടിപ്പിക്കുന്നത് . തിരുവനന്തപുരത്തെ ഏറ്റവും വലിയ മാരത്തണിൽ നാല് വ്യത്യസ്ത വിഭാഗങ്ങളിലായി 15,000-ത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷത്തെ യുഎസ് ടി ട്രിവാൻഡ്രം മാരത്തണിൽ കമ്പനിയുടെ ഇന്ത്യയിലുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള അനവധി ജീവനക്കാർ പങ്കെടുക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷത്തിനു സമാനമായി, ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 10 കെ റൺ, 5 കെ റൺ എന്നിങ്ങനെ നാലു വിഭാഗങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. യു എസ് ടി കാമ്പസിൽ നിന്ന് ആരംഭിച്ച്…

ബംഗ്ലാദേശ് ഐ‌പി‌എൽ വിലക്ക് നീക്കി; ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങളിൽ പുതിയ തുടക്കം

വളരെക്കാലത്തെ സംഘർഷത്തിനുശേഷം ബംഗ്ലാദേശ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സംപ്രേക്ഷണത്തിനുള്ള വിലക്ക് നീക്കി. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധത്തിൽ ഒരു പുതിയ തുടക്കത്തിന്റെ സൂചന നൽകുന്നു. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ലീഗ് ഇന്ന് ആരംഭിക്കും. ആർ‌സി‌ബിയുടെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ആർ‌സി‌ബി vs. എസ്‌ആർ‌എച്ച് മത്സരത്തോടെയാണ് ഐ‌പി‌എൽ 2026 പ്രചാരണം ആരംഭിക്കുന്നത്. നയതന്ത്രത്തിനും ക്രിക്കറ്റിനും ഇടയിലുള്ള അതിര്‍വരമ്പ് ക്രമേണ മങ്ങുകയാണ്. വളരെക്കാലത്തെ പിരിമുറുക്കത്തിനുശേഷം, ബംഗ്ലാദേശ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേക്ഷണത്തിനുള്ള വിലക്ക് നീക്കി. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധത്തില്‍ ഒരു പുതിയ തുടക്കത്തെ സൂചിപ്പിക്കുന്നു. ഇന്ന് (മാർച്ച് 28 ശനിയാഴ്ച), ബംഗ്ലാദേശ് സര്‍ക്കാരിലെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സാഹിർ ഉദ്ദീൻ സ്വപാൻ, ഇന്ത്യൻ പ്രീമിയർ ലീഗ് സംപ്രേക്ഷണ നിരോധനം ഇനി നിലനിൽക്കില്ലെന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഏതെങ്കിലും പ്രക്ഷേപകർ…

ഐപി‌എല്‍ 2026: ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു

ലോകത്തിലെ ഏറ്റവും വിജയകരമായ ലീഗുകളിലൊന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) എന്ന് കരുതപ്പെടുന്നു. 2026 ലെ ഐപിഎല്ലിൽ പത്ത് ടീമുകൾ പങ്കെടുക്കുന്നു. ടൂർണമെന്റിൽ ആകെ 74 മത്സരങ്ങൾ നടക്കും. ഫൈനൽ മെയ് 31 ന് നടക്കും. ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം സീസൺ ആരംഭിച്ചു. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആർസിബി) സൺറൈസേഴ്‌സ് ഹൈദരാബാദും (എസ്ആർഎച്ച്) തമ്മിലാണ് ഉദ്ഘാടന മത്സരം. ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും വിജയകരമായ ലീഗുകളിലൊന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) എന്ന് കരുതപ്പെടുന്നു. 2026 ലെ ഐപിഎല്ലിൽ പത്ത് ടീമുകൾ പങ്കെടുക്കുന്നു. ടൂർണമെന്റിൽ ആകെ 74 മത്സരങ്ങൾ നടക്കും. ഐപിഎല്ലിന്റെ ഈ സീസണിനായി ബിസിസിഐ ചില പുതിയ നിയമങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ലേലത്തിന് മുമ്പ് നിരവധി…

രാജസ്ഥാൻ റോയൽസിനെ ഇനി അരിസോണയിലെ കാൽ സോമാനി സ്വന്തമാക്കും; റെക്കോർഡ് തുക 1.63 ബില്യൺ ഡോളർ

അരിസോണ:ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ലേലത്തിന് രാജസ്ഥാൻ റോയൽസ് സാക്ഷ്യം വഹിക്കുന്നു. അരിസോണ ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യൻ സംരംഭകൻ കാൽ സോമാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഏകദേശം 13,500 കോടി രൂപയ്ക്ക് ($1.63 Billion) ടീമിനെ വാങ്ങാൻ ഒരുങ്ങുന്നു. ഒരു ഐപിഎൽ ടീം ഒരു ബില്യൺ ഡോളറിന് മുകളിൽ മൂല്യം നേടുന്നത് ഇതാദ്യമായാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്പോർട്സ് ടെക്നോളജി എന്നീ മേഖലകളിൽ പ്രശസ്തനായ സോമാനി 2021 മുതൽ രാജസ്ഥാൻ റോയൽസിന്റെ നിക്ഷേപകനാണ്. വാൾമാർട്ട് ഉടമ റോബ് വാൾട്ടൺ, ഡെട്രോയിറ്റ് ലയൺസ് ഉടമസ്ഥരായ ഹാംപ് കുടുംബം എന്നിവരും ഈ ഗ്രൂപ്പിന്റെ ഭാഗമാണ്. ബിസിസിഐയുടെ അനുമതി ലഭിക്കുന്നതോടെ 2026 ഐപിഎൽ സീസണിന് ശേഷം ടീമിന്റെ ഉടമസ്ഥാവകാശം സോമാനിക്ക് ലഭിക്കും. 2008-ൽ വെറും 6.7 കോടി ഡോളറിനാണ് മനോജ് ബദാലെയുടെ എമർജിംഗ് മീഡിയ ടീമിനെ വാങ്ങിയത്. മറ്റ് പ്രമുഖ ഗ്രൂപ്പുകളെയും അദിത്യ…

36-ാമത് ജിമ്മി ജോർജ് നാഷണൽ വോളിബോൾ ടൂർണമെന്റ് ഡാലസിൽ; ഡാലസ് സ്ട്രൈക്കേഴ്‌സ് ആതിഥേയത്വം വഹിക്കും

ഡാലസ്/ഇർവിംഗ്: ഡാലസ് സ്ട്രൈക്കേഴ്സ് വോളിബോൾ ക്ലബ്ബിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന 36-ാമത് ജിമ്മി ജോർജ് നാഷണൽ വോളിബോൾ ടൂർണമെന്റിന് ഡാലസിൽ വേദിയൊരുങ്ങുന്നു. ടൂർണമെന്റിന്റെ ആവേശകരമായ ‘കിക്കോഫ്’ ചടങ്ങ് ഇർവിംഗിൽ സമുചിതമായി നടന്നു. ഇരുന്നൂറിലധികം കായികപ്രേമികളുടെ സാന്നിധ്യം കൊണ്ട് പ്രൗഢഗംഭീരമായ കിക്ക് ഓഫ് ചടങ്ങ് ഡാലസിലെ വോളിബോൾ ആവേശം വാനോളമുയർത്തിയ ആഘോഷമായി മാറി റവ. ഫാ. ബിൻസ് ചേത്തലിൽ നിർവ്വഹിച്ച പ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തുടക്കമായി. ഇർവിംഗ് സിറ്റി കൗൺസിലർ ലൂയിസ് കനോസ, പ്രമുഖ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയാ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ ഗ്രാൻഡ് സ്പോൺസർ ബിജു ലോസണ് ആദ്യ റാഫിൾ ടിക്കറ്റ് കൈമാറിക്കൊണ്ട് ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ് പ്രസിഡന്റ് ഷിബു ഫിലിപ്പ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഡാലസ് സ്ട്രൈക്കേഴ്സ് ടീം കോച്ച് ജിനു കുടിലിൽ ടൂർണമെന്റിനായി ടീമുകൾ നടത്തുന്ന ചിട്ടയായ തയ്യാറെടുപ്പുകളെക്കുറിച്ച് വിശദീകരിച്ചു.…

ഇന്ത്യൻ പ്രീമിയർ ലീഗ് 2026: പുതു തലമുറയും പഴയ താരങ്ങളും തമ്മിലുള്ള അതുല്യമായ മത്സരത്തിന് സാക്ഷ്യം വഹിക്കും

ഐപിഎല്ലിന്റെ 19-ാം സീസണായ ഐപിഎൽ 2026 മാർച്ച് 28 ന് ആരംഭിക്കും. ഈ സീസണിലെ ആദ്യ മത്സരത്തിൽ, നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) സൺറൈസേഴ്‌സ് ഹൈദരാബാദിനെ (എസ്ആർഎച്ച്) എം ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നേരിടും. ഈ സീസണിൽ, ലോകത്തിലെ ഏറ്റവും ജനപ്രിയമായ ടി20 ലീഗ് യുവത്വത്തിന്റെ ആവേശവും അനുഭവപരിചയവും തമ്മിലുള്ള ഒരു അതുല്യമായ മത്സരത്തിന് സാക്ഷ്യം വഹിക്കും. ഒരു വശത്ത്, ഇത്രയും മഹത്തായ ഒരു വേദിയിൽ ആദ്യമായി തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ തയ്യാറായ 19 വയസ്സിന് താഴെയുള്ള കളിക്കാരുണ്ട്, മറുവശത്ത്, വർഷങ്ങളുടെ പരിചയസമ്പത്തുള്ള നിരവധി പരിചയസമ്പന്നരായ കളിക്കാരുമുണ്ട്. അതുകൊണ്ടാണ് ഐപിഎൽ 2026 പുതിയ തലമുറയും പഴയ താരങ്ങളും തമ്മിലുള്ള രസകരമായ ഒരു പോരാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. 2026 ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ച് കളിക്കാർ വൈഭവ് സൂര്യവംശി: 2026 ലെ ഐപിഎല്ലിലെ…

കൊച്ചിയിൽ ആവേശം വിതറി പിക്കിൾ ബോൾ ചാമ്പ്യൻഷിപ്പിന് ഉജ്ജ്വല സമാപനം

കൊച്ചി: രണ്ട് ദിവസമായി എളംകുളം ചിലവനൂരിലെ റാലി ലാബ്‌സിൽ നടന്നു വന്ന ‘ക്വീൻ ഓഫ് അറേബ്യൻ സീ’ പിക്കിൾ ബോൾ ചാമ്പ്യൻഷിപ്പിന് ആവേശകരമായ സമാപനം. പിക്ക്ലേഴ്സ് ഹബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ കായിക മാമാങ്കം കൊച്ചിയുടെ കായിക ഭൂപടത്തിൽ പിക്കിൾ ബോൾ എന്ന വിനോദത്തിന് വലിയ സ്വീകാര്യത ഉറപ്പാക്കിക്കൊണ്ടാണ് തിരശ്ശീല വീണത്. ദേശീയ നിലവാരമുള്ള താരങ്ങൾ മാറ്റുരച്ച വാശിയേറിയ ഫൈനൽ മത്സരങ്ങൾ കാണികൾക്ക് പുതിയൊരു അനുഭവമായി മാറി.അത്യാധുനികമായ സിന്തറ്റിക് കോർട്ടുകളിൽ നടന്ന പോരാട്ടങ്ങൾ കൊച്ചിയിലെ സ്പോർട്സ് കൾച്ചറിന് പുതിയൊരു ദിശാബോധമാണ് നൽകിയത്. വിവിധ വിഭാഗങ്ങളിൽ നടന്ന വാശിയേറിയ പോരാട്ടങ്ങളിൽ മികച്ച പ്രകടനമാണ് മത്സരാർത്ഥികൾ കാഴ്ചവച്ചത്. ഓപ്പൺ സിംഗിൾസ് വിഭാഗത്തിൽ ബംഗളൂരുവിൽ നിന്നുള്ള കുനാൽ മാത്യൂസ് ജേതാവായപ്പോൾ മധുര സ്വദേശി ഹരി രാജൻ റണ്ണറപ്പായി. ഓപ്പൺ ഡബിൾസിൽ ബംഗളൂരുവിന്റെ കുനാൽ മാത്യൂസ്, കൃഷ്ണ കുമാർ സഖ്യം കിരീടം ചൂടി.…

ക്യാപിറ്റല്‍ കപ്പ് സോക്കര്‍ കിക്ക് ഓഫ് ഐ എം വിജയന്‍ നിര്‍വഹിക്കും

വാഷിംഗ്ടൺ ഡി സി: മെയ് 23-ന് സോക്കർ ഇതിഹാസം ഐ എം വിജയൻ ക്യാപിറ്റൽ കപ്പ് സോക്കർ കിക്ക്‌ ഓഫ്‌  ചെയ്യുന്നു ഇദം പ്രഥമമായി നോർത്ത്‌ അമേരിക്കയിലെ ഒരു സോക്കർ ടൂർണ്ണമെന്റിൽ ഇന്ത്യൻ സോക്കർ ഇതിഹാസം ഐ എം വിജയൻ അതിഥിയായി എത്തുന്നു! ക്യാപിറ്റൽ സിറ്റിയായ വാഷിംഗ്ടൺ ഡി സി യിലെ പ്രമുഖ സ്പോർട്സ് ക്ലബ്ബായ മേരിലാൻഡ് സ്ട്രൈക്കേഴ്സ് നടത്തുന്ന മൂന്നാമത്‌ നോർത്ത് അമേരിക്കൻ സോക്കർ ടൂർണമെന്റ് ‌ മെമ്മോറിയൽ വീക്കെൻഡായ മെയ് 23 ന് ഇന്ത്യൻ ഫുട്ബോൾ രോമാഞ്ചം  ഐ എം വിജയൻ ഉത്ഘാടനം ചെയ്യുന്നു! അമേരിക്കയിലും കാനഡയിൽ നിന്നുമായി ഒരു ഡസനിലധികം  മലയാളി സോക്കർ ടീമുകളാണിത്തവണ ക്യാപിറ്റൽ കപ്പിനായി മാറ്റുരയ്ക്കുന്നത്. മെരിലാന്റിലെ ഫ്രഡറിക്ക് കൗണ്ടി ഓഥല്ലോ റീജയണൽ പാർക്കിലെ ടർഫ് ഫീൽഡിൽ നടക്കുന്ന മത്സരം കെങ്കേമമായി നടത്താനായി വൻ ക്രമീകരണങ്ങളാണ്  സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഐ…