ജിമ്മി ജോർജ് വോളിബോൾ ടൂർണമെന്റിന് ന്യൂയോർക്കിൽ പ്രൗഢ ഗംഭീര തുടക്കം; സെമിഫൈനൽ – ഫൈനൽ മത്സരങ്ങൾ ഇന്ന്

ന്യൂയോർക്ക്: ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം ഏവരുടെയും ആവേശത്തിന് അർദ്ധവിരാമം ഇട്ടുകൊണ്ട് 34-മത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റിന് ക്വീൻസ് കോളേജിൽ ഉജ്ജ്വല തുടക്കം. രണ്ടു നാൾ നീണ്ട് നിൽക്കുന്ന കൈപ്പന്തു മാമാങ്കത്തിൻറെ ഔപചാരിക ഉൽഘാടനം മുൻ വോളീബോൾ നാഷണൽ താരവും പാലാ എം.എൽ.എ.യുമായ മാണി സി. കാപ്പൻ എല്ലാ സ്പോർട്സ് പ്രേമികളെയും മല്സരാർത്ഥികളെയും സാക്ഷി നിർത്തിക്കൊണ്ട് മെയ് 25 ശനിയാഴ്ച രാവിലെ നിർവ്വഹിച്ചു. തന്റെ സുഹൃത്തും എഴുപത്-എൺപത് കാലഘട്ടത്തിൽ തന്നോടൊപ്പം കളിച്ചിട്ടുള്ളതുമായ അകാലത്തിൽ കൊഴിഞ്ഞുപോയ ജിമ്മി ജോർജിന്റെ സ്മരണ നിലനിർത്തിക്കൊണ്ട് അമേരിക്കയിൽ ഇത്തരം ഒരു വോളീബോൾ ടൂർണമെൻറ് വർഷങ്ങളായി നടത്തുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്ന് ഉൽഘാടനപ്രസംഗത്തിൽ എം.എൽ.എ അനുസ്മരിച്ചു. “ഇറ്റലിയിൽ വച്ച് കാറപകടത്തിൽ 32-മത്തെ വയസ്സിൽ മരണപ്പെട്ട ജിമ്മയുടെ സ്മരണാർധം ഇറ്റലിയിലും ഇതേ രീതിയിലുള്ള ടൂർണമെൻറ് നടത്തിവരുന്നുണ്ട്. എല്ലാ വോളീബോൾ കളിക്കാർക്കും ആശംസകൾ അർപ്പിച്ചുകൊണ്ടും ജിമ്മിയുടെ…

25-ാമത് ഇന്റർനാഷണൽ 56 ടൂർണമെന്റ് ഒക്ടോബർ 4, 5, 6 തീയതികളിൽ ഡിട്രോയിറ്റ്‌ അപ്പച്ചൻ നഗറിൽ

ഡിട്രോയിറ്റ്‌: 25 വർഷം മുമ്പ് ഡിട്രോയിറ്റിൽ ആരംഭിച്ച ഇന്റർനാഷണൽ 56 കാർഡ് ഗെയിമിന്റെ സിൽവർ ജൂബിലി ആഘോഷവും, 25-ാമത് ഇന്റർനാഷണൽ 56 കാർഡ് ഗെയിമും ഒക്ടോബർ 4,5,6 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഡിട്രോയിറ്റ്‌ ‘അപ്പച്ചൻ നഗറിൽ’ വച്ച് (PERAL EVENT CENTER, 26100 Northwestern Highway Southway Southfield, MI 48076) നടത്തപ്പെടും. ഒക്ടോബർ 4 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് ദേശീയ സമിതി യോഗവും ജനറൽ ബോഡിയും അതിനെത്തുടർന്ന് ഉദ്ഘാടനവും നടക്കും. ആദ്യ മത്സരം വൈകുന്നേരം കൃത്യം 4.00 ന് ആരംഭിക്കും. അതിനനുസരിച്ചാവണം നിങ്ങളുടെ യാത്രാപരിപാടികൾ ആസൂത്രണം ചെയ്യാൻ. ഒക്ടോബർ 3-ന് വ്യാഴാഴ്ച മികച്ച പരിശീലന ഗെയിമുകൾ ഉണ്ടായിരിക്കുന്നതാണ്. ആയതിനാൽ കഴിവതും വ്യാഴാഴ്ച എത്തിച്ചേരുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. വ്യാഴാഴ്ച എത്തിച്ചേരുന്നവർക്ക് ഭക്ഷണ-പാനീയങ്ങൾ ഒരുക്കുന്നതാണ്. 200 ഡോളർ…

ഐപിഎൽ 2025ൽ കളിക്കാൻ വിരാട് കോഹ്‌ലി ക്രിസ് ഗെയ്‌ലിനോട് അഭ്യർത്ഥിച്ചു

ബൗളർമാരുടെ മനസ്സിൽ ഭീതി സൃഷ്ടിക്കുന്ന പേരാണ് ക്രിസ് ഗെയ്ൽ. വർഷങ്ങളായി അദ്ദേഹം ആർസിബിക്ക് വലിയ സംഭാവന നൽകിയിട്ടുണ്ട്. വിരാടും ഗെയ്‌ലും തമ്മിലുള്ള സൗഹൃദവും പ്രസിദ്ധമാണ്. ക്രിസ് ഗെയ്ൽ ഐപിഎൽ 2024-ൻ്റെ ഭാഗമല്ലെങ്കിലും, ആർസിബിയെ പിന്തുണയ്ക്കാൻ അദ്ദേഹം ഒരു കല്ലും ഉപേക്ഷിച്ചില്ല. മെയ് 18ന് ആർസിബിയും ചെന്നൈയും തമ്മിലുള്ള ഹൈ വോൾട്ടേജ് മത്സരമായിരുന്നു ഇതിന് സാക്ഷി. സിഎസ്‌കെയ്‌ക്കെതിരായ ആർസിബിയുടെ ചരിത്രവിജയത്തിൻ്റെ ആഘോഷത്തിൽ ക്രിസ് ഗെയ്‌ലും പങ്കാളിയായിരുന്നു. അദ്ദേഹം ടീമിനെ മുഴുവൻ കാണുകയും കോഹ്‌ലിക്കൊപ്പം ഉല്ലസിക്കുകയും ചെയ്‌തപ്പോൾ, ഗെയ്‌ലിനോട് മടങ്ങിവരാൻ കോഹ്‌ലി അഭ്യർത്ഥിക്കുന്ന വീഡിയോ വൈറലാകുകയാണ്. ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ ആർസിബിയുടെ വിജയത്തിന് ശേഷം ക്രിസ് ഗെയ്ൽ ടീമിലെ കളിക്കാരെ കാണുകയായിരുന്നു. അതേസമയം വിരാട് കോഹ്‌ലിക്കൊപ്പമുള്ള അദ്ദേഹത്തിൻ്റെ രസകരമായ ശൈലി വൈറലാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ബാറ്റ്സ്മാൻ താനാണെന്നാണ് വിരാട് ആദ്യം ഗെയ്ലിനോട് പറഞ്ഞത്. ഗെയിൽ ചോദിച്ചു…

ഐപിഎൽ വിരമിക്കൽ സംബന്ധിച്ച് ധോണിയുടെ നിലപാട് അവ്യക്തം

മെയ് 18ന് ആർസിബിക്കെതിരായ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിനിടെ അവസാന ഓവറിൽ ധോണിയുടെ വിക്കറ്റ് നഷ്ടമായപ്പോൾ ചുറ്റും നിശബ്ദത. സിഎസ്‌കെയുടെ തോൽവിക്ക് ശേഷം ക്രിക്കറ്റ് പണ്ഡിതർ മുതൽ സോഷ്യൽ മീഡിയ വരെ എല്ലാവരും ധോണിയുടെ വിടവാങ്ങലിനെ കുറിച്ച് ചർച്ച ചെയ്യുന്നത് കാണാമായിരുന്നു. എന്നാൽ ട്വിസ്റ്റ് ഇതുവരെ വന്നിട്ടില്ല, വിരമിക്കൽ തീരുമാനം എടുക്കാൻ ധോണി കുറച്ച് മാസങ്ങൾ കാത്തിരിക്കുമെന്നാണ് വാർത്തകൾ. ഐപിഎൽ 2024 ആരംഭിച്ചയുടൻ, ധോണി സിഎസ്‌കെയുടെ കമാൻഡ് യുവ റുതുരാജ് ഗെയ്‌ക്‌വാദിന് കൈമാറി, അതിനുശേഷം ഈ സീസണിന് ശേഷം ധോണി വിടപറയുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. ചെന്നൈ പ്ലേ ഓഫിൽ നിന്ന് പുറത്തായപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ധോണിയുടെ അവസാന സീസണിനെ കുറിച്ച് സങ്കടകരമായ അന്തരീക്ഷമായിരുന്നു. ഐപിഎല്ലിനോട് ധോണി വിടപറഞ്ഞുവെന്ന റീലുകൾ എല്ലായിടത്തും വൈറലായി തുടങ്ങി. ഇത് മാത്രമല്ല, പല വെറ്ററൻ കളിക്കാരും ധോണി തൻ്റെ അവസാന ഐപിഎൽ…

34-മത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെൻറ്: ന്യൂയോർക്കിൽ ഒരുക്കങ്ങൾ പൂർത്തിയായി; മാണി സി കാപ്പൻ എം എല്‍ എ മുഖ്യാതിഥി

ന്യൂയോർക്ക്: അമേരിക്കൻ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മുപ്പത്തി നാലാമത് ജിമ്മി ജോർജ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂര്ണമെന്റിനുള്ള ഒരുക്കങ്ങൾ ന്യൂയോർക്കിൽ പൂർത്തിയായി. മെയ് 25, 26 (ശനി, ഞായർ) ദിവസങ്ങളിലായി ന്യൂയോർക്ക് ക്വീൻസ് കോളേജിൻറെ ഇൻഡോർ സ്റ്റേഡിയത്തിൽ (65-30 Kissena Blvd, Queens, NY 11367) അമേരിക്കൻ വോളീബോൾ ചരിത്രത്തിൽ കായിക പ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന പുതിയ ഏടുകൾ തുറക്കുവാൻ പ്രഗത്ഭരായ വോളീബോൾ താരങ്ങളെ അണിനിരത്തുന്ന ഇരുപതോളം ടീമുകൾ തയ്യാറെടുത്തു കഴിഞ്ഞു. ഈ വർഷത്തെ മെമ്മോറിയൽ ഡേ വാരാന്ത്യം വോളീബോൾ പ്രേമികൾക്കും സ്പോർട്സ് പ്രേമികൾക്കും സ്‌മൃതി മണ്ഡലത്തിൽ നിന്നും മായ്ക്കാനാവാത്തതരം തീ പാറുന്ന പ്രകടനങ്ങൾ കാഴ്ചവയ്ക്കുവാൻ ഓരോ ടീമും മാറ്റുരക്കുമെന്നതിൽ ലവലേശം സംശയം വേണ്ടാ. ജിമ്മി ജോർജ് മെമ്മോറിയൽ ട്രോഫി ഈ വർഷം ആര് കൈക്കലാക്കും എന്നതാണ് സ്പോർട്സ് പ്രേമികൾ ഏവരും ഉറ്റു നോക്കുന്നത്.…

ലോസ് ഏഞ്ചൽസിൽ ഇന്ത്യൻ അത്‌ലറ്റ് കെ എം ദീക്ഷയ്ക്ക് പുതിയ റെക്കോർഡ്

ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചൽസിൽ നടന്ന സൗണ്ട് റണ്ണിംഗ് ട്രാക്ക് ഫെസ്റ്റിൽ ഇന്ത്യൻ ട്രാക്ക് അത്‌ലറ്റ് കെ.എം.ദീക്ഷ വനിതകളുടെ 1500 മീറ്ററിൽ പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ചപ്പോൾ അവിനാഷ് സാബിൾ പുരുഷന്മാരുടെ 5000 മീറ്ററിൽ രണ്ടാം സ്ഥാനത്തെത്തി. 2021-ൽ ഇന്ത്യയിലെ വാറങ്കലിൽ നടന്ന ദേശീയ ഓപ്പൺ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 2021-ൽ ഹർമിലൻ ബെയിൻസ് സ്ഥാപിച്ച 4:05.39 എന്ന മുൻ റെക്കോർഡ് തകര്‍ത്താണ് 25 കാരിയായ ദീക്ഷ ശനിയാഴ്ച നടന്ന ഫൈനലിൽ 4:04.78 സെക്കൻഡിൽ ഓടി മൂന്നാം സ്ഥാനത്തെത്തിയത്. 2023ൽ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ദേശീയ അന്തർസംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ 4:06.07 എന്ന സെറ്റ് നേടിയതാണ് ദീക്ഷയുടെ മുൻ വ്യക്തിഗത മികച്ച പ്രകടനം. യുപിയിലെ അംറോഹയിൽ നിന്നുള്ള ദീക്ഷ കഴിഞ്ഞ അഞ്ച് വർഷമായി മദ്ധ്യപ്രദേശ് അത്‌ലറ്റിക്‌സ് അക്കാദമിയുടെ ഭാഗമാണ്. പരിശീലകൻ എസ്‌കെ പ്രസാദിൻ്റെ കീഴിലാണ് പരിശീലനം…

പ്രവാസി വെൽഫെയർ മലപ്പുറം അഖില കേരള വടംവലി മത്സരം: കെ എൽ 10 ലെജെൻഡ്സും 365 റോപ് റെബൽസും ചാമ്പ്യന്മാർ

ദോഹ: നസീം ഹെൽത്ത് കെയർ മുഖ്യ പ്രായോജകരായി കെ എൽ ടെൻ ലെജെൻഡ്സ് പ്രവാസി വെൽഫെയർ മലപ്പുറവുമായി സഹകരിച്ച് നടത്തിയ അഖില കേരള വടംവലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ കെ എൽ ടെൻ ലെജൻഡ്സും വനിതാ വിഭാഗത്തിൽ 365 റോപ് റെബെൽസും ചാമ്പ്യൻമാരായി.റയ്യാൻ പ്രൈവറ്റ് സ്കൂളിൽ വെച്ചു നടന്ന വടംവലി മത്സരത്തിൽ ജില്ലാ അടിസ്ഥാനത്തിൽ പുരുഷ വിഭാഗത്തിൽ എട്ടു ടീമുകളും വനിതാ വിഭാഗത്തിൽ ക്ലബ് അടിസ്ഥാനത്തിൽ ആറ് ടീമുകളുമാണ് മത്സരത്തിൽ പങ്കെടുത്തത്. ആവേശകരമായ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ കെ എൽ 11വാരിയേഴ്സ് രണ്ടാംസ്ഥാനവും ഫിനിക്സ് പാലക്കാട് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.വനിതാ വിഭാഗത്തിൽ പ്രവാസി വെൽഫെയർ ലാവൻഡർ രണ്ടാംസ്ഥാനവും ഷാർപ്പ് ഹീൽസ് മൂന്നാംസ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാരായ കെ എൽ ടെൻ ലെജൻഡ്സിന് ഐ എസ് സി പ്രസിഡൻ്റ് ഇ പി അബ്ദുറഹ്മാൻ ട്രോഫി സമ്മാനിച്ചു. ഇംറാൻ…

കാഴ്ച പരിമിതർക്കുള്ള ഫുട്ബോൾ പരിശീലനമൊരുക്കി ഡിഫറൻറ് ആർട്ട്‌ സെന്റർ

തിരുവനന്തപുരം: കാഴ്‌ച പരിമിതർക്കായുള്ള ഫുട്ബോൾ പരിശീലന പരിപാടി സംഘടിപ്പിച്ച് തിരുവനന്തപുരം ഡിഫറൻറ് ആർട്ട്‌ സെന്റർ (ഡി എ സി). ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷനുമായി (ഐബിഎഫ്എഫ്) സഹകരിച്ചാണ് മെയ്‌ 7 മുതൽ മെയ്‌ 9 വരെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിശീലന പരിപാടിയുടെ ഭാഗമായി ബ്ലൈൻഡ് ഫുട്ബോൾ ഡെമോ മത്സരവും സംഘടിപ്പിച്ചു. കാഴ്‌ച പരിമിതർക്കായുള്ള ഫുട്ബോളിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ഈ കായികരംഗത്തുള്ള കളിക്കാർക്ക് അർഹമായ അംഗീകാരം നേടാൻ സഹായിക്കുന്നതിനുമാണ് പരിശീലന പരിപാടിയും ഡെമോ മത്സരവും സംഘടിപ്പിച്ചത്. ഇന്ത്യയിലെ കാഴ്ച വൈകല്യമുള്ള കായിക താരങ്ങളിൽ ഫുട്ബോൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2016-ൽ സ്ഥാപിതമായിട്ടുള്ളതാണ് ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ. സൊസൈറ്റി ഫോർ റിഹാബിലിറ്റേഷൻ ഓഫ് വിഷ്വലി ചലഞ്ച്ഡ് (എസ്ആർവിസി) യുടെ സഹായത്തോടെ ഐബിഎഫ്എഫ് കാഴ്ച വൈകല്യമുള്ള കായിക താരങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു വരികയാണ്. ഇന്ത്യൻ ബ്ലൈൻഡ് സ്പോർട്സ് അസോസിയേഷൻ…

മാപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ഫിലഡൽഫിയായിൽ നാളെ

ഫിലഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ (MAP) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 11 ശനിയാഴ്ച (നാളെ) 8AM മുതൽ 5PM വരെ നോർത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്നു. (NORTHEAST RAQUET CLUB, 9389 KREWSTOWN RD, ഫിലാഡൽഫിയ, PA 19115) 50 വയസ്സിനു മുകളിലുള്ളവർക്കായി സീനിയർ മത്സരങ്ങൾ, 50 വയസ്സിന് മുകളിലുള്ളവർ , വുമൺസ് , 15 വയസ്സ് വരെയുള്ള യൂത്ത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.. വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും അന്നേദിവസം സമ്മാനിക്കും.

ശങ്കരയ്യ റോഡ് സമ്മർ ചെസ്സ് ടൂർണമെന്റ്: അനെക്സ് കാഞ്ഞിരവില്ല ചാമ്പ്യന്‍

തൃശ്ശൂർ: ശങ്കരയ്യ റോഡിൽ നടത്തപ്പെട്ട ഒരു അഖില കേരളാ ചെസ്സ് മത്സരത്തിലാണ് താനാദ്യമായി പങ്കടുക്കുന്നതെന്ന് ചെസ്സ് ഒളിമ്പ്യൻ എൻ. ആർ. അനിൽകുമാർ. തൃശ്ശൂരിലെ ആദ്യക്കാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ വാസുവിന്റെ സ്മരണാർത്ഥം ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് നടത്തിയ സംസ്ഥാനതല ചെസ്സ് ടൂർണമെന്റിന്റെ സമ്മാനദാന ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1973ൽ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴായിരുന്നു അത്. തന്നെ ചെസ്സ് കളിക്കാൻ പ്രാപ്തനാക്കിയ വ്യക്തിയായിരുന്നു കളപ്പുരയ്ക്കൽ വാസു. അദ്ദേഹത്തിന്റെ ശിക്ഷണത്തിലൂടെ അന്നാ ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടാൻ കഴിഞ്ഞുവെന്നും എൻ. ആർ. പറഞ്ഞു. ടൂർണമെന്റിൽ, റേറ്റഡ് വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശി അനെക്സ് കാഞ്ഞിരവില്ല ചാംപ്യനായി. ഒന്നര ഗ്രാം ഗോൾഡ് കോയിനും കളപ്പുരയ്ക്കൽ വാസു മെമ്മോറിയൽ ട്രോഫിയുമാണ് അവാർഡ്. രണ്ടാം സ്ഥാനം മലപ്പുറം സ്വദേശി ബാല ഗണേശൻ കരസ്ഥമാക്കി. അൺറേറ്റഡ് വിഭാഗത്തിൽ തൃശ്ശൂർ സ്വദേശി സവാദ്…