ദോഹ: ഖത്തർ ലോകകപ്പ് ലയണൽ മെസ്സിക്ക് റെക്കോർഡുകളുടെ ഫുട്ബോൾ സീസണായിരുന്നു. ഇതിഹാസ പ്രകടനത്തോടെ ഫൈനൽ പിടിച്ചടക്കിയ മെസ്സിയുടെ കാത്തിരിപ്പിന് ഇരട്ടി മധുരമായിരുന്നു. ഫൈനലിന് ശേഷം മികച്ച കളിക്കാരനുള്ള സ്വർണ്ണ പന്ത് പിടിച്ച് മെസ്സി ലോകകപ്പ് കിരീടം ചുംബിക്കുന്നത് ലോകം കണ്ടു. ഏഴ് ഗോളുകളും നാല് അസിസ്റ്റുകളും നേടിയ മെസ്സി ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനായി. 2014 ലോകകപ്പിലും മെസ്സി ഗോൾഡൻ ബോൾ നേടിയിരുന്നു. അന്ന് ഫൈനലിൽ ജർമ്മനിയോട് അർജന്റീന തോറ്റെങ്കിലും മെസ്സി തന്നെയായിരുന്നു മികച്ച താരം. ലോകകപ്പ് ചരിത്രത്തിൽ രണ്ട് തവണ ഗോൾഡൻ ബോൾ നേടുന്ന ആദ്യ താരമാണ് മെസ്സി. 1998 മുതലുള്ള ലോകകപ്പ് ചരിത്രം പരിശോധിച്ചാൽ ലോകകപ്പ് കിരീടവും ഗോൾഡൻ ബോളും ഒരേ ടീമിന് ലഭിച്ചില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കാം. എന്നാൽ, ആ ചരിത്രവും മെസ്സിക്ക് മുന്നിൽ മാറുകയായിരുന്നു. മികച്ച ഗോൾ സ്‌കോറർക്കുള്ള ഗോൾഡൻ…
Category: SPORTS
ലോക ചാമ്പ്യൻസ് ജഴ്‌സിയിൽ തന്നെ തുടരണം; അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് മെസ്സി ഉടൻ വിരമിക്കില്ല
ദോഹ: 1986-നു ശേഷം ലോകകപ്പ് ജേതാക്കളായി അർജന്റീന ആഘോഷങ്ങളുടെ കൊടുമുടിയിൽ നില്‍ക്കുമ്പോള്‍, രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി ക്യാപ്റ്റൻ ലയണൽ മെസ്സി. ഇതിഹാസ കുതിപ്പുമായി ലോകകപ്പിലെ താരമായ മെസ്സി ആരാധകരെ ആഹ്ലാദിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഉടൻ വിരമിക്കുന്നില്ലെങ്കിലും ലോക ചാമ്പ്യൻമാരുടെ ജഴ്‌സിയിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് മെസ്സി മാധ്യമങ്ങളോട് പറഞ്ഞു. സെമി ഫൈനലിൽ ക്രൊയേഷ്യക്കെതിരെ വിജയിച്ച ശേഷം, ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് മെസി വ്യക്തമാക്കിയിരുന്നു. ‘ഏറെക്കാലമായി കാണുന്ന സ്വപ്‌നമായിരുന്നു. ദൈവം എനിക്കത് നൽകുമെന്ന് വിശ്വാസമുണ്ടായിരുന്നു’ – വിജയത്തെ കുറിച്ച് മെസി പ്രതികരിച്ചു. ഫുട്ബോൾ ലോകത്ത് മുടിചൂടാമന്നനായി തുടരുമ്പോഴും ലോകകപ്പ് കിരീടം എന്നത് മെസിയുടെ ഉറക്കം കെടുത്തിയ സ്വപ്‌നമായിരുന്നു. 36 വർഷങ്ങൾക്ക് ശേഷമാണ് അർജന്റീന കപ്പ് ഉയർത്തുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2ന് പരാജയപ്പെടുത്തിയാണ് മെസ്സിയും സംഘവും കപ്പ് സ്വന്തമാക്കിയത്. തന്റെ…
ഫിഫ ലോക കപ്പ്: സ്‌കോറിങ്ങിലും ഹിറ്റിംഗിലും നേട്ടങ്ങളുടെ മുകളിൽ; ഫുട്ബോള്‍ റെക്കോര്‍ഡുകളുടെ രാജാവായി ലയണല്‍ മെസി കിരീടമണിഞ്ഞു
ദോഹ: 2022 ഫിഫ ലോകകപ്പ് ജേതാക്കളായി അർജന്റീന തിരിച്ചുവരുമ്പോൾ റെക്കോർഡുകളുടെ രാജാവായി ക്യാപ്റ്റൻ ലയണൽ മെസ്സി കിരീടം ചൂടുന്നു. ഖത്തറിന് മുമ്പ് നാല് തവണ ലോകകപ്പ് കളിച്ചിട്ടും നേടാനാകാത്ത സുവർണ കിരീടത്തോടെയാണ് മെസിയുടെ റെക്കോർഡ് നേട്ടം. ഫൈനലിലെ വിജയത്തോടെ ഫുട്‌ബോളിന്റെ മിശിഹ താനാണെന്ന് ലയണൽ മെസ്സി തെളിയിച്ചു. ഒന്നിലധികം തവണ ലോകകപ്പ് കിരീടത്തിനൊപ്പം മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ നേടുന്ന ആദ്യ കളിക്കാരനായി മെസ്സി. ഇതിന് മുമ്പ് 2014 ലോകകപ്പിൽ മെസ്സി ഗോൾഡൻ ബോൾ നേടിയിരുന്നു. അന്ന് ഫൈനലിൽ അർജന്റീന ജർമനിയോട് അടിയറവ് പറഞ്ഞെങ്കിലും മികച്ച കളിക്കാരനെന്ന പട്ടം മെസിക്ക് ലഭിച്ചു.ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ, ജയിച്ച മത്സരങ്ങളുടെ ഭാഗമായ താരമെന്ന റെക്കോഡും ഈ ഫുട്ബോൾ ഇതിഹാസത്തിൻറെ പേരിനൊപ്പമായി. ജയിച്ച 17 മത്സരങ്ങളുടെ ഭാഗമായിരുന്ന ജർമൻ താരം മിറോസ്ലാവ് ക്ലോസയുടെ പേരിലുള്ള റെക്കോഡിന് ഒപ്പമെത്തിയിരിക്കുകയാണ് മെസി. ഏറ്റവും…
ലോകകപ്പ് അർജൻൻ്റീന കൈപ്പിടിയിലാക്കിയപ്പോൾ ദീപങ്ങൾ തെളിയിച്ച് വാലയിൽ ബെറാഖാ തറവാടിൽ ആഹ്ളാദം പങ്കിട്ടു
എടത്വ: ലോക കപ്പ് അർജൻൻ്റീന കൈപ്പിടിയിലാക്കിയപ്പോൾ ദീപങ്ങൾ തെളിയിച്ച് വാലയിൽ ബെറാഖാ തറവാടിൽ ആഹ്ളാദം പങ്കിട്ടു. വിപുലമായ ആഘോഷ പരിപാടികൾ നടത്തുവാൻ പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും തറവാടിന് സമീപം ഉണ്ടായ മരണം മൂലം അവ ഒഴിവാക്കുകയായിരുന്നു. അർജൻ്റീന ഫൈനലിലെത്തിയപ്പോഴും വാലയിൽ ബെറാഖാ തറവാടിൻ്റെ മതിലിൽ മുഴുവൻ ദീപങ്ങൾ തെളിയിച്ചും മധുരം വിതരണം ചെയ്തുമാണ് ആഹ്ളാദം പങ്കിട്ടത്. ലോകകപ്പ് മത്സരം അരങ്ങേറുന്നതിന് മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കേ വീടിനും മതിലിനും അർജൻ്റീനയുടെ പതാകയുടെ നിറം നല്‍കിയത് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. പ്രമുഖ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്ത വന്നതോടെ വിവിധ സ്ഥലങ്ങളിൽ നിന്നും അർജൻൻ്റീനയുടെ ആരാധകരെത്തി മതിലിൻ്റെയും വീടിൻ്റെയും ചിത്രങ്ങൾ പകർത്തിയിരുന്നു. ആദ്യ മത്സരത്തിൽ അർജൻ്റീന പരാജയപെട്ടത് തലവടി വാലയിൽ ബെറാഖാ തറവാട്ടിൽ ബെൻ ജോൺസൺ, ഡാനിയേൽ തോമസ് എന്നിവരെ നിരാശരാക്കിയിരുന്നു. എങ്കിലും അർജന്റീനയുടെ കട്ട ആരാധകരായ ഇവർ വിജയപ്രതീക്ഷയോടെ തങ്ങളുടെ…
2024 സീസണിലെ ആദ്യ ഫോർമുല 1 റേസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും
റിയാദ് : ഫോർമുല 1 (എഫ്1) ലോക ചാമ്പ്യൻഷിപ്പിൽ 2024 സീസണിലെ ആദ്യ ഗ്രാൻഡ് പ്രിക്സ് ഓസ്‌ട്രേലിയയിൽ നടത്താനിരുന്ന മുൻ പദ്ധതികളിൽ നിന്ന് മാറ്റി ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ തയ്യാറെടുക്കുന്നു. 2037 വരെ മെൽബണിൽ ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്‌സ് അതിന്റെ കരാർ നീട്ടിയതായി ഓസ്‌ട്രേലിയൻ ഗവൺമെന്റ് 2024 ലെ ആദ്യ റേസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് അറിയിച്ചു. “ഡീലിന്റെ ഭാഗമായി 2023 നും 2037 നും ഇടയിൽ കുറഞ്ഞത് നാല് വർഷത്തേക്ക് മെൽബൺ F1 സീസണിന്റെ ആദ്യ റേസ് ആതിഥേയത്വം വഹിക്കും, 2024 F1 സീസണിലെ ആദ്യ റേസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. റംസാനോടുള്ള ബഹുമാനമാര്‍ത്ഥമാണിത്,” ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്സ് കോർപ്പറേഷന്റെ അറിയിപ്പില്‍ പറയുന്നു. വിശുദ്ധ റംസാൻ 2024 മാർച്ച് 11 ന് ആരംഭിക്കാൻ സാധ്യതയുണ്ട്, അതിനനുസരിച്ച് സൗദി അറേബ്യക്ക് ഗ്രാൻഡ് പ്രിക്സ്…
ഫിഫ ലോകകപ്പ്: അറബ് ലോകത്തിന് ബിസിനസ്, വിനോദം, രാഷ്ട്രീയ വിജയം
ദുബായ് : ഇപ്പോൾ ഫിഫ ലോകകപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ, ആത്യന്തികമായി മുന്നേറാൻ നാല് ടീമുകളാണ് തയ്യാറായിരിക്കുന്നത്. ഇവിടെ നിന്ന്, ആദ്യമായി ഒരു അറബ് രാജ്യത്ത് നടന്ന ഫിഫ ലോകകപ്പ് ഇവന്റിനെ എങ്ങനെ വിലയിരുത്താം എന്നത് പ്രധാനമാണ്. എല്ലാ ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും ഇടയിൽ, ഈ പരിപാടി വിജയമായി കണക്കാക്കണോ അതോ പണത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള പോരാട്ടമായി മാറിയോ? ഫുട്ബോൾ ലോകകപ്പിന്റെ ജീവനാഡിയാണ് ടീമുകളെ പിന്തുണയ്ക്കുന്നവർ. ഡിസംബർ 18 വരെ നടക്കുന്ന ഇവന്റിന് 1.5 ദശലക്ഷം വിദേശ സന്ദർശകർ യാത്ര ചെയ്യുമെന്ന് ഖത്തർ കണക്കാക്കിയെങ്കിലും, 2.89 ദശലക്ഷം ടിക്കറ്റുകൾ വിറ്റു. ആദ്യ റൗണ്ടിന് ശേഷം വിദേശ പിന്തുണക്കാരുടെ എണ്ണം ഏകദേശം 1 ദശലക്ഷം കവിഞ്ഞു. കൂടുതൽ ഫുട്ബോൾ ആരാധകരെ ആകർഷിക്കാനും പ്രവേശനം എളുപ്പമാക്കാനുമുള്ള ശ്രമത്തിൽ, ഡിസംബർ 2 മുതൽ ടിക്കറ്റില്ലാത്ത സന്ദർശകർക്കുള്ള പ്രവേശന നിയമങ്ങളിൽ ഖത്തർ മാറ്റം…
തുടക്കത്തിലെ നെഞ്ചിടിപ്പോടെയുള്ള ആവേശം; ഷൂട്ടൗട്ടിൽ രണ്ട് ഗോളടിച്ചതിന് പിന്നാലെ ഗോളി മാർട്ടിനെസിന്റെ ആഹ്ലാദ നൃത്തം
ദോഹ: ഖത്തർ ലോക കപ്പിന്റെ ഇഞ്ചുറി ടൈമും പെനാൽറ്റി ഷൂട്ടൗട്ടും കടന്ന് അർജന്റീന സെമിയിൽ. പ്രഹരങ്ങളിലും തിരിച്ചടികളിലും കലാശിച്ച പിരിമുറുക്കമുള്ള രണ്ടാം പാദത്തിൽ നെതർലൻഡ്‌സിനെതിരെ 4-3 പെനാൽറ്റി ഷൂട്ടൗട്ടിന്റെ വിജയത്തോടെയാണ് മെസിപ്പടയുടെ കുതിപ്പ്. ഷൂട്ടൗട്ടിൽ ആദ്യ രണ്ട് ഡച്ച് കിക്കുകൾ തടഞ്ഞ എമിലിയാനോ മാർട്ടിനെസ് മുന്നേറ്റത്തിൽ ബ്ലൂ ആർമിയെ തുണച്ചു. അർജന്റീനയുടെ ആറാം സെമി പ്രവേശനമാണിത്. നിശ്ചിത 90 മിനിറ്റിലും അധികസമയത്തും ഇരുടീമുകളും രണ്ട് വീതം ഗോളടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അർജന്റീനയ്ക്കായി നഹ്വെൽ മൊളീനയും നായകൻ ലയണൽ മെസിയും ലക്ഷ്യം കണ്ടപ്പോൾ നെതർലാൻഡ്‌സിനായി വൗട്ട് വെഗോസ്റ്റ് ഇരട്ട ഗോളുകൾ നേടി. ഷൂട്ടൗട്ടിൽ ലയണൽ മെസ്സി, ലിയാൻഡ്രോ പെരെഡാസ്, ഗോൺസാലോ മൊണ്ടിയാൽ, ലൗട്ടാരോ മാർട്ടിനെസ് എന്നിവർ അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടപ്പോൾ എൻസോ ഫെർണാണ്ടസ് നാലാം കിക്ക് പിഴച്ചു. ഓറഞ്ചു പടയുടെ ആദ്യ രണ്ട് കിക്കെടുത്ത…
ക്രിസ്റ്റ്യാനോ റൊണാൾഡോ ജനുവരി 1 മുതൽ സൗദിയിലെ അൽ-നാസർ ക്ലബ്ബിൽ കളിക്കും
ദോഹ (ഖത്തര്‍): സ്റ്റാർ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2023 ജനുവരി 1 മുതൽ സൗദി അറേബ്യയുടെ അൽ-നാസറിന് വേണ്ടി കളിക്കാൻ ഒരുങ്ങുന്നു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഫിഫ ലോകകപ്പിനായി ഖത്തറിലാണ്. റിയാദ് ആസ്ഥാനമായുള്ള ക്ലബ്ബുമായി 2.5 വർഷത്തേക്ക് 500 മില്യൺ ഡോളറിന്റെ കരാറിൽ പോർച്ചുഗീസ് ക്യാപ്റ്റൻ ഒപ്പിടാൻ സാധ്യതയുണ്ട്. അൽ-നാസറുമായുള്ള തന്റെ പ്രവർത്തന കാലയളവിൽ, റൊണാൾഡോയ്ക്ക് ഓരോ സീസണിലും 200 ദശലക്ഷം യൂറോ ലഭിക്കും. ക്ലബ് വാഗ്ദാനം ചെയ്യുന്ന ഡീൽ യൂറോപ്പിലെ മറ്റേതൊരു ഫുട്ബോൾ ക്ലബിനേക്കാളും കൂടുതലാണ്. ഈ കരാർ 37-കാരനെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായിക താരമാക്കി മാറ്റുമെന്ന് സ്പാനിഷ് സ്പോർട്സ് വെബ്‌സൈറ്റ് മാർക്ക റിപ്പോർട്ട് ചെയ്തു . കഴിഞ്ഞ വർഷം, സൗദി അറേബ്യയുമായുള്ള ദശലക്ഷക്കണക്കിന് ഡോളറിന്റെ കരാർ രാജ്യത്തിന്റെ ടൂറിസം വ്യവസായത്തിന്റെ മുഖമാകാൻ പോർച്ചുഗീസ് താരം…
രോഹിത്-കോഹ്‌ലി ഉൾപ്പടെയുള്ള ടീം ഇന്ത്യ ബംഗ്ലാദേശിലെത്തി; ആദ്യ ഏകദിനം ഡിസംബർ നാലിന്
ധാക്ക: മൂന്ന് മത്സരങ്ങളുടെ ഏകദിനവും തുടർന്ന് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും കളിക്കാൻ ടീം ഇന്ത്യ ബംഗ്ലാദേശിലെത്തി. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെ എൽ രാഹുൽ എന്നിവർ ഈ പര്യടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങുകയാണ്. ന്യൂസിലൻഡ് പര്യടനത്തിൽ നിന്ന് മൂവർക്കും വിശ്രമം അനുവദിച്ചിരുന്നു. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയുടെ ഭാഗമായിരുന്ന ശിഖർ ധവാനും വാഷിംഗ്ടൺ സുന്ദറും വെള്ളിയാഴ്ച ധാക്കയിൽ ടീം ഇന്ത്യയ്‌ക്കൊപ്പം ചേരും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിനം ഡിസംബർ 4 ന് ഇന്ത്യ കളിക്കാനിരിക്കുകയാണ്. രോഹിതിന്റെ അഭാവത്തിൽ, ന്യൂസിലൻഡിൽ നടന്ന ഏകദിന പരമ്പരയിൽ ഇന്ത്യ 0-1 ന് പരാജയപ്പെട്ടപ്പോൾ ശിഖർ ധവാൻ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു. ഡിസംബർ 4, 7, 10 തീയതികളിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും ഏകദിനങ്ങൾ ഇന്ത്യ കളിക്കും. ഇതിന് ശേഷം ആദ്യ ടെസ്റ്റ് മത്സരം ഡിസംബർ 14 മുതലും…
സ്‌പെയിനിനെതിരായ തകർപ്പൻ വിജയത്തിന് ശേഷം ജപ്പാൻ ലോക കപ്പ് നോക്കൗട്ടിലേക്ക്
ഏഷ്യൻ ഭൂഖണ്ഡത്തിന്റെയാകെ പ്രാർത്ഥനയോടെ കളത്തിലിറങ്ങിയ ജപ്പാൻ നിരാശപ്പെടുത്തിയില്ല. ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിൽ ആരാധകവൃന്ദത്തിനു മുന്നിൽ സ്പാനിഷ് അർമാഡയെ തകർത്ത് ജപ്പാൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്‌പെയിനിനെതിരെ ഏഷ്യൻ ടീമിന്റെ രാജകീയ വിജയം. ഖത്തർ ലോകകപ്പിൽ ഏഷ്യൻ ടീമിന്റെ രണ്ടാം അട്ടിമറിയായിരുന്നു ഇന്നത്തേത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ജർമ്മനിയെ വീഴ്ത്തിയ അതേ പ്രകടനമാണ് ഇന്ന് അവർ പുറത്തെടുത്തത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഒരു ഗോളിന് പിന്നിൽ നിന്ന ജപ്പാൻ രണ്ട് ഗോള്‍ തിരിച്ചടിച്ച് മുന്നേറി. 11-ാം മിനിറ്റിൽ അൽവാരോ മൊറാട്ടയിലൂടെ ലീഡ് നേടിയ സ്പാനിഷ് താരങ്ങൾക്ക് 48-ാം മിനിറ്റിൽ റിത്‌സു ഡോവാനും 52-ാം മിനിറ്റിൽ ആവോ ടനാകയും മറുപടി നൽകി. ജപ്പാന് വേണ്ടിയുള്ള നിർണായക മത്സരത്തിൽ തുടക്കത്തിൽ തന്നെ സ്പാനിഷ് ആധിപത്യം കണ്ടു. കിക്കോഫ് മുതൽ ആക്രമിച്ച് കളിച്ച സ്പാനിഷ് ടീം…
