ആംഗല ആഖ്യായികാ പ്രസ്ഥാനത്തിന്റെ മഹാറാണി ജെയിൻ ഓസ്റ്റിൻ: ജോർജ് നെടുവേലിൽ

250-ാം ജന്മവാർഷിക സ്മരണയിൽ! ആംഗല ഭാഷയിലെ അർത്ഥസമ്പുഷ്ടമായ ചില പദങ്ങളെ – Pride, prejudice, sense, sensibility, persuasion – തെരഞ്ഞെടുത്തു് ഒറ്റയ്ക്കും പെട്ടയ്ക്കും ശീർഷകമാക്കി പ്രേമവും, പ്രണയവും, സ്ത്രീ/പുരുഷ സ്വഭാവങ്ങളുടെയും പെരുമാറ്റങ്ങളുടെയും പൊരുളുകളും വ്യത്യാസങ്ങളും, പ്രത്യേകതകളും പ്രമേയമാക്കി രചിച്ച മനോഹരമായ ആറിലധികം ആഖ്യായികൾ സാഹിത്യ കുതുകികൾക്കു കാഴ്ച വെച്ച ആംഗല സാഹിത്യകാരിയാണ് ജെയിൻ ഓസ്റ്റിൻ. ആ മഹാറാണി ഭൂജാതയായിട്ട് 2025 ഡിസംബർ 16-ന് രണ്ടര ശതകങ്ങൾ തികയുന്നു. ജയിൻറെ ആരാധകവൃന്ദം ഇരുനൂറ്റി അൻപതാം ജന്മദിനാഘോഷങ്ങൾ പോയ വർഷം തന്നെ തുടങ്ങിക്കഴിഞ്ഞു. പതിനൊന്നാം മണിക്കൂറിലാണെകിലും നമുക്കും അവരോടൊപ്പം ചേരാം. നമുക്കും അവരോടൊപ്പം ചേർന്നുകൊണ്ട് ആഖ്യായികാ പ്രസ്ഥാനത്തിൻറെ മഹാറാണിപ്പട്ടം അലങ്കരിച്ച ജെയിൻ ഓസ്റ്റിന് ഇരുന്നൂറ്റിയമ്പതാം ജന്മവാർഷിക മംഗളങ്ങൾ ആശംസിക്കാം! അനുദിനമെന്നോണം വളരുകയും, വാക്കുകൾക്ക് അനസ്യൂതം അർത്ഥവ്യത്യാസങ്ങൾ വന്നും പോയും ഇരിക്കുകയും ചെയ്യുന്ന ആംഗല ഭാഷയിൽ രണ്ടുശതകൾക്കു മുൻപു രചിച്ച…

പ്രശസ്ത ഹോളിവുഡ് സംവിധായകൻ റോബ് റെയ്‌നറെയും ഭാര്യ മിഷേലിനെയും ലോസ് ഏഞ്ചൽസിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലോസ് ഏഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് സംവിധായകനും നടനുമായ റോബ് റെയ്‌നറും ഭാര്യ മിഷേൽ സിംഗർ റെയ്‌നറും ലോസ് ഏഞ്ചൽസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ‘ഓൾ ഇൻ ദി ഫാമിലി’ പോലുള്ള ഐക്കണിക് ഷോകൾക്കും ‘വെൻ ഹാരി മെറ്റ് സാലി’, ‘ദി പ്രിൻസസ് ബ്രൈഡ്’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കും പേരുകേട്ട റോബ് റെയ്‌നർ അന്തരിച്ചതായി ടിഎംസെഡ് ഞായറാഴ്ച രാത്രി റിപ്പോർട്ട് ചെയ്തു. ബ്രെന്റ്‌വുഡിലെ അവരുടെ വീട്ടിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ലോസ് ഏഞ്ചൽസ് പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ റോബറി ഹോമിസൈഡ് ഡിവിഷനാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. പോലീസ് ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല. മൃതദേഹങ്ങൾ റെയ്‌നേഴ്‌സിന്റെതാണെന്ന് നിയമപാലകർ സ്ഥിരീകരിച്ചു. രണ്ട് ശരീരങ്ങളിലും കുത്തേറ്റ മുറിവുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത്, അന്വേഷകർ എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ട്. റോബ്…

മാപ്പ് ഫാമിലി ബാങ്ക്വറ്റ് ഡിസംബർ 27-ന് ഫിലഡൽഫിയയിൽ

ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ്) യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ് 2025 ഫാമിലി ബാങ്ക്വറ്റ് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളും ഡിസംബർ 27-ാം തീയതി ശനിയാഴ്ച വൈകീട്ട് 5:00 മണി മുതല്‍ രാത്രി 9:00 മണിവരെ ഫോര്‍ പോയിന്റ്സ് ഷെറാട്ടണില്‍ വെച്ച് (9461 Roosevelt Blvd, Philadelphia,PA-19152) നടക്കുന്നു. ഈ ഫാമിലി ബാങ്ക്വറ്റിന്റെ കോ-ഓര്‍ഡിനേറ്റര്‍മാരായി ലിജോ ജോർജ്, ശാലു പുന്നൂസ്, ബെൻസൺ പണിക്കർ, ജോസഫ് കുരുവിള, എൽദോ വർഗീസ്, കൊച്ചുമോൻ വയലത്ത് എന്നിവർ പ്രവർത്തിക്കുന്നു. ഈ ക്രിസ്മസ്-പുതുവത്സര ഫാമിലി ബാങ്ക്വറ്റിലേക്ക് എല്ലാ മാപ്പ് ഫാമിലി സുഹൃത്തുക്കളായവരെയും പ്രസിഡന്റ് ബെൻസൻ പണിക്കരും സെക്രട്ടറി ലിജോ ജോർജ്, ട്രഷർ ജോസഫ് കുരുവിള എന്നിവര്‍ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

ഐ.എ.പി.സി ആൽബെർട്ട ചാപ്റ്റർ സംഘടിപ്പിച്ച “വായനക്കാർ എഴുത്തുകാരെ എങ്ങനെ കാണുന്നു സെമിനാർ” വ്യത്യസ്തമായിരുന്നു

കാൽഗറി: ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് (I A P C ) ആൽബെർട്ട ചാപ്റ്റർ സംഘടിപ്പിച്ച വായനക്കാർ എഴുത്തുകാരെ എങ്ങനെ കാണുന്നു (How Readers See Writers ) എന്ന സെമിനാർ പ്രൊഫ. ഡോ. യു. നന്ദകുമാർ നയിച്ചു. 1891-ൽ പ്രസിദ്ധികരിച്ച സി.വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന സാഹിത്യസൃഷ്ടി മുതൽ, 2024 ൽ പ്രസിദ്ധികരിച്ച റിച്ചാർഡ് പവേർസിൻറെ പ്ലേയ് ഗ്രൗണ്ട് എന്ന ന്യൂ-ജെൻസി ജനറേഷൻ വരെയുള്ള സാഹിത്യ സൃഷ്ടിയെവരെ പരാമർശിച്ച സെമിനാർ എല്ലാവരെയും ആകർഷിച്ചു . പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനും ചിന്തകനുമായ പ്രൊഫ. ഡോ. യു. നന്ദകുമാർ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ (KSSP) മുഖ്യ നേതൃത്വത്തിൽ ദീർഘകാലം പ്രവർത്തിച്ചു് ശാസ്ത്രബോധം, യുക്തിചിന്ത, സാമൂഹിക ഉത്തരവാദിത്തം എന്നിവ ജനങ്ങളിൽ വളർത്താൻ ജീവിതം സമർപ്പിക്കുന്നു. ചാപ്റ്റർ പ്രസിഡന്റ് ഡോ. സിനി ജോൺ സദസ്സിന്, പ്രൊഫ. ഡോ. യു.…

വാഹന പരിശോധനയ്ക്കിടെ ലൈസൻസില്ലാത്ത ലോഡഡ് പിസ്റ്റളുമായി ഒരാൾ അറസ്റ്റിൽ

ചിക്കാഗോ: സൗത്ത് ലൂപ്പിൽ വെച്ച് വാഹനപരിശോധനയ്ക്കിടെ ലൈസൻസില്ലാത്ത ലോഡഡ് പിസ്റ്റളുമായി ചിക്കാഗോ സ്വദേശിയായ ഒരാൾ അറസ്റ്റിലായി. ഡിസംബർ 10-ന് വൈകുന്നേരം 6:30-ഓടെ സൗത്ത് വാബാഷ് അവന്യൂവിലെ 1300 ബ്ലോക്കിൽ വെച്ച് സസ്പെൻഡ് ചെയ്ത രജിസ്‌ട്രേഷൻ കാരണം കുക്ക് കൗണ്ടി ഷെരീഫ്‌സ് പോലീസ് ഒരു വെള്ള ലിങ്കൺ കാർ തടഞ്ഞു. കാർ ഓടിച്ചിരുന്ന 46-കാരനായ ഖാലിം കൂലിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വാഹനത്തിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തതിനാൽ വാഹനം മാറ്റുന്നതിന് മുൻപ് നടത്തിയ പരിശോധനയിൽ ലോഡഡ് തോക്ക് കണ്ടെത്തുകയായിരുന്നു. കൂലിയുടെ ഫയർആംസ് ഓണർ ഐഡന്റിഫിക്കേഷൻ (FOID) കാർഡ് റദ്ദാക്കിയതാണെന്നും കണ്ടെത്തി. ലൈസൻസില്ലാതെ ആയുധം കൈവശം വെച്ചതിന്  ഇയാൾക്കെതിരെ കുറ്റം ചുമത്തി. സസ്പെൻഡ് ചെയ്ത രജിസ്ട്രേഷൻ ഉപയോഗിച്ച് വാഹനമോടിച്ചതിനും ഇൻഷുറൻസ് ഇല്ലാത്ത വാഹനമോടിച്ചതിനും ഇയാൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. വിചാരണ: ഡിസംബർ 11-ന് കോടതിയിൽ ഹാജരാക്കിയ കൂലിയെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കാൻ ഉത്തരവായി.…

റവ.ഡോ. ജോൺസൺ തേക്കടയിൽ ഡാലസിൽ ഡിസംബർ 18 ന് മുഖ്യ പ്രഭാഷണം നടത്തുന്നു.

ഡാലസ്: ക്രിസ്ത്യൻ അപ്പോളജറ്റിക്സ് ഡാലസിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭൂതകാലം, വർത്തമാനകാലം, ഭാവികാലം എന്ന വിഷയത്തെ അധികരിച്ച് ഒരു സെമിനാർ ഡിസംബർ 18 വ്യാഴായ്ച്ച വൈകിട്ട് 7 മണിക്ക് ഡാലസ് സെന്റ്.പോൾസ് മാർത്തോമ്മ ദേവാലയത്തിൽ വെച്ച് (1002 Barnes Bridge Rd, Mesquite, Tx 75150) നടത്തപ്പെടുന്നു. പ്രമുഖ ക്രൈസ്തവ എഴുത്തുകാരനും, പ്രഭാഷകനും, ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് മലബാര്‍,ബിഷപ്സ് കമ്മീസറിയും ആയ റവ.ഡോ.ജോൺസൺ തേക്കടയിൽ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തും. എല്ലാ ക്രൈസ്തവ സഭാ വിഭാഗത്തിലും ഉള്ള വിശ്വാസ സമൂഹത്തെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 18 നു വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന ഈ സെമിനാറിലേക്ക് എല്ലാ സഭാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : പ്രശാന്ത് ഡി (619) 831-9921, ഷാജി രാമപുരം (972) 261-4221,…

ലോംഗ് ബീച്ചിലെ പ്രമുഖ ഇന്ത്യൻ റസ്‌റ്റോറന്റ് ഉടമയെ ICE കസ്റ്റഡിയിലെടുത്തു: ഗ്രീൻ കാർഡ് അപേക്ഷക്കിടെ തടങ്കലിൽ

ലോംഗ് ബീച്ച്(കാലിഫോർണിയ): ലോംഗ് ബീച്ചിലെ ബെൽമോണ്ട് ഷോർ പ്രദേശത്തെ പ്രശസ്തമായ ‘നട്‌രാജ് ക്യുസൈൻ ഓഫ് ഇന്ത്യ’  റസ്‌റ്റോറന്റിന്റെ ഉടമയായ ബബിൾജിത് “ബബ്ലി” കൗർ (60) ഇമിഗ്രേഷൻ കസ്റ്റഡിയിൽ. ഗ്രീൻ കാർഡ് അപേക്ഷയുമായി ബന്ധപ്പെട്ട് ഡിസംബർ 1-ന് ബയോമെട്രിക്‌സ് സന്ദർശനത്തിനെത്തിയപ്പോഴാണ് ഫെഡറൽ ഏജന്റുമാർ ഇവരെ കസ്റ്റഡിയിലെടുത്തത്. 20 വർഷത്തിലേറെയായി ഭർത്താവിനൊപ്പം റസ്‌റ്റോറന്റ് നടത്തിവരുന്ന കൗറിനെ നിലവിൽ വിക്ടോർവില്ലെയ്ക്ക് സമീപമുള്ള അഡെലാന്റോ ICE പ്രോസസ്സിംഗ് സെന്ററിലാണ് പാർപ്പിച്ചിരിക്കുന്നത്. 30 വർഷത്തിലേറെയായി ലോംഗ് ബീച്ച് സമൂഹത്തിൽ സജീവമായിരുന്ന കൗറിന് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് കുടുംബം പറയുന്നു. നിയമപരമായ സ്ഥിര താമസത്തിനായുള്ള അപേക്ഷയുടെ അവസാന ഘട്ടമായിരുന്നു ബയോമെട്രിക് അപ്പോയിന്റ്‌മെന്റ്. ലോംഗ് ബീച്ച് പ്രതിനിധിയായ കോൺഗ്രസ് അംഗം റോബർട്ട് ഗാർഷ്യ കൗറിനെ മോചിപ്പിക്കാൻ അധികാരികളോട് ആവശ്യപ്പെടുകയും കേസ് നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. നിയമപരമായ ചെലവുകൾക്കായി ആരംഭിച്ച GoFundMe കാമ്പെയ്‌ൻ വഴി ഒരാഴ്ചയ്ക്കുള്ളിൽ $22,000-ൽ അധികം തുക സമാഹരിച്ചു.

ഏലിയമ്മ ചെറിയാൻ ഡാളസിൽ അന്തരിച്ചു

ഡാളസ്: മുട്ടം ചാങ്ങോത്ത് വടക്കേതിൽ പരേതനായ ശ്രീ. സി. എം ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (ചിന്നമ്മ, 87 വയസ്സ്) ഡാളസ്, ടെക്‌സാസിൽ അന്തരിച്ചു. പരേത തുമ്പമൺ പെരുംമ്പലത്ത് കിഴക്കതിൽ കുടുംബാംഗം. മക്കൾ: സണ്ണി ചെറിയാൻ (തുമ്പമൺ), സോമി ലൂക്കോസ് (ഡാളസ്). മരുമക്കൾ: മിനി സണ്ണി ( തുമ്പമൺ) യോഹന്നാൻ ലുക്കോസ് (ബേബിക്കുട്ടി) ഡാളസ്. കൊച്ചുമക്കൾ: അനീഷ, അഖിൽ (ഹൈയ്സ്സൽ) ഷെറിൻ, ജിബു (അഡ്രിയേൽ). പോൾ, ലില്ലി. ജോയൽ, ഏപ്രിൽ ജോഷ്വ. മെമ്മോറിയൽ സർവീസ് ഡിസംബർ 18 വൈകിട്ട് 6.30 മുതൽ 9.00 വരെ ഷാരോൺ ഫെലോഷിപ് ചർച്ച് (940 Barnes Bridge Rd, Mesquite TX 75150). സംസ്ക്കാര ശുശ്രൂഷ ഡിസംബർ 19 രാവിലെ 9 നു ഷാരോൺ ചർച്ചിൽ ആരംഭിച്ച് 12.30 നു ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം& മെമ്മോറിയൽ ഗാർഡൻ( 500 US…

ട്രംപിന്റെ വെടിനിർത്തൽ ഉണ്ടായിരുന്നിട്ടും, തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള സംഘർഷം തുടരുന്നു

തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിക്കുകയാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം ഉണ്ടായിരുന്നിട്ടും, ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം രൂക്ഷമായി. ശനിയാഴ്ച രാവിലെ മുതൽ തർക്ക അതിർത്തിയിൽ തായ് സൈന്യം ആക്രമണം നടത്തുന്നുണ്ടെന്ന് കംബോഡിയ അവകാശപ്പെട്ടു, അതേസമയം കംബോഡിയ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുവെന്ന് തായ്‌ലൻഡും ആരോപിച്ചു. തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ഇതുവരെ അവസാനിച്ചിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തലിൽ മധ്യസ്ഥത വഹിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ട സമയത്താണ് ഈ സാഹചര്യം ഉടലെടുത്തത്. തായ് സൈനിക സേന അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നിർത്തിയിട്ടില്ലെന്ന് കംബോഡിയയുടെ ഇൻഫർമേഷൻ മന്ത്രാലയം ശനിയാഴ്ച പറഞ്ഞു. മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ, തായ് സൈന്യം ഇപ്പോഴും ബോംബാക്രമണം നടത്തുകയും ഈ ആക്രമണങ്ങളിൽ യുദ്ധവിമാനങ്ങളും ഉപയോഗിക്കുകയും ചെയ്തു. തായ് സൈന്യം ഇതുവരെ ബോംബാക്രമണം നിർത്തിയിട്ടില്ലെന്നും ആക്രമണങ്ങൾ…

ന്യൂയോർക്ക് റോക്ക്ലാൻഡ് സീറോ മലബാർ പള്ളിയിൽ കൺവെൻഷൻ കിക്കോഫ് മനോഹരമായി

ചിക്കാഗോ : ഇന്ത്യയ്ക്ക് പുറത്ത് സീറോ മലബാർ രൂപതക്ക് ആദ്യമായി ലഭിച്ച ചിക്കാഗോ രൂപതയുടെ രൂപത 25 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ ജൂബിലി ആഘോഷങ്ങളുടെ പരിസമാപ്തിയിൽ നടത്തപ്പെടുന്ന കൺവെൻഷന്റെ കിക്കോഫ് ന്യൂയോർക്കിലെ റോക്ക്ലാൻഡ് ഹോളി ഫാമിലി സീറോ മലബാർ പള്ളിയിൽ ജൂബിലി കൺവീനർ ഫാ.ജോൺ മേലേപ്പുറത്തിലിൻ്റെ നേതൃത്വത്തിൽ ഡിസംബർ 14-ന് നടന്നു. ഇടവകയിൽ എത്തിച്ചേർന്ന അച്ചനെയും ജൂബിലി ചെയർമാൻ ജോസ് ചാമക്കാലയെയും ഇടവക വികാരി ഫാ: സ്റ്റീഫൻ കണിപ്പള്ളിലിൻ്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദ്യമായി സ്വീകരിച്ചു. സന്തോഷ് വർഗീസ്, ചെറിയാൻ മാത്യു, ജോസഫ് പള്ളിപുറത്തുകുന്നേൽ,ജോയ് തറത്തട്ടേൽ,ജെസി ജോസഫ്, തോമസ് പാലാച്ചേരി, ഷൈൻ റോയ് എന്നിവർ മനോഹരമായ കിക്കോഫിന് നേതൃത്വം നൽകി. ഫാ.ജോൺ തൻറെ സന്ദേശത്തിൽ ഈ കൺവെൻഷന്റെ ആവശ്യകതയെകുറിച്ചു വിശദീകരിച്ചു. വിശ്വാസവും, അറിവും, സൗഹൃദങ്ങളും പങ്കുവയ്ക്കുവാനുള്ള അനുഗ്രഹീതമായ ഒരു വേദിയായി ഈ കൺവെൻഷനെ കാണണമെന്നും യുവജനങ്ങളെ പ്രത്യേകം…