ഗാർലാൻഡ് (ഡാളസ്): ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്വജീവിതം ഉഴിഞ്ഞുവച്ച വിദേശ മലയാളിയും ഡാളസിലെ സ്ഥിരം താമസക്കാരനുമായ ജോസഫ് ചാണ്ടിയുടെ ജീവചരിത്രവും അദ്ദേഹം രൂപീകരിച്ച ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് പൂർണ്ണരൂപവും ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ “കനിവിന്റെ സൂര്യതേജസ്” പുസ്തകത്തിൻറെ നാലാം പതിപ്പിന്റെ പ്രകാശന കർമ്മം നിർവഹിച്ചു ജൂൺ 27ന് വൈകിട്ട് ഗാർലാൻഡ് പാർക്‌ലാന്റിൽ ചേർന്ന സമ്മേളനത്തിൽ പുസ്തകത്തിൻറെ ഒരു കോപ്പി കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന് നൽകി കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി നിർവഹിച്ചു. മൗന പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ സ്വാഗതമാശംസിച്ചു. അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി പി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. കാൽ നൂറ്റാണ്ടായി സ്വന്തം സമ്പാദ്യത്തിന്റെ സിംഹഭാഗവും ‘ഇന്ത്യൻ ജീവകാരുണ്യ ട്രസ്ററ്’ രൂപീകരിച്ച് വിതരണം ചെയ്യുക എന്നത്…
Category: AMERICA
ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ പുതിയതായി ഗ്രാജുവേറ്റ് ചെയ്തവരെ ആദരിച്ചു
ഷിക്കാഗൊ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ജൂൺ 26 ഞായറാഴ്ച രാവിലെ 10:00 മണിയുടെ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവകയിൽ ഗ്രാജുവേറ്റ് ചെയ്തവരെ ആദരിച്ചു. അമേരിക്കൻ ഐക്യനാട്ടിൽ ജനിച്ചു വളർന്ന് കഴിഞ്ഞ 5 വർഷം ഫൊറോനാ ദൈവാലയത്തിന്റെ ഡി.ആർ. ഇ. ആയി സേവനം ചെയ്ത ടീന നെടുവാമ്പുഴയുടെ പ്രവർത്തനങ്ങളെ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിന്ദിക്കുകയും, ഫലകം കൊടുത്ത് ആദരിക്കുകയും ചെയ്തു. തുടർന്ന് പുതിയതായി ഡി. ആർ. ഇ. ആകുന്ന സക്കറിയ ചേലക്കലിന് ആശംസകളും പ്രാര്തഥനകളും നേർന്നു. ഇതേ തുടർന്ന് കഴിഞ്ഞ വർഷം ഏറ്റവും നന്നായി അധ്യാപനം നടത്തിയ യൂത്ത് ടീച്ചർ ഹാന്ന ചേലക്കലിന് ഫലകം കൊടുത്ത് അഭിന്ദിച്ചു. റെവ. ഫാ. എബ്രാഹം മുത്തോലത്ത് തന്റെ അനുമോദന സന്ദേശത്തിൽ ഈ വർഷം ഇടവകയിൽ നിന്നും ഗ്രാജുവേറ്റ് ചെയ്തവരെ അഭിന്ദിക്കുകയും,…
സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടേയും,വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളിന് കൊടിയേറി
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ജൂൺ 24 – മുതല്‍ ജൂലൈ 4 – വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. ആൻ്റണി പുല്ലുകാട്ട് അറിയിച്ചു. മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 -ാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് വിപുല മായ പരിപാടികളാണ് ദേവാലയത്തിൽ ഈ വർഷം ഒരുക്കിയിരിക്കുന്നത്. തിരുനാളിനു ആരംഭം കുറിച്ചുള്ള കൊടികയറ്റം ജൂൺ ഇരുപത്തി നാലിന് വെള്ളിയാഴ്ച വെകീട്ട് 7.30-ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനക്കും തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ശേഷം നടത്തപ്പെട്ടു. ദിവ്യബലിക്ക് റവ. ഫാ. മീന മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി സഹകാർമികത്വം വഹിച്ചു. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെട്ടു. ജൂൺ 25 ന് ശനിയാഴ്ച രാവിലെ 9.30ന് നിത്യസഹായ മാതാവിനോടുള്ള നൊവേനയും…
കളിക്കളത്തിന് പുറത്ത് പ്രാര്‍ഥിച്ച പരിശീലകനെ പിന്തുണച്ച് യുഎസ് സുപ്രീം കോടതി
വാഷിംഗ്ടണ്‍: കളി അവസാനിച്ചതിനുശേഷം കളിക്കളത്തിനു പുറത്തുവച്ച് കുട്ടികള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു എന്ന കുറ്റം ആരോപിച്ച് ജോലിയില്‍ നിന്നും പിരിച്ചു വിട്ട വാഷിങ്ടന്‍ ഹൈസ്‌കൂള്‍ ഫുട്‌ബോള്‍ കോച്ചിനെ പിന്തുണച്ച് യുഎസ് സുപ്രീം കോടതി. സ്‌കൂള്‍ അധികൃതരുടെ നടപടി വ്യക്തികള്‍ക്ക് അനുവദിച്ച മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന് 6 ജഡ്ജിമാര്‍ വിധിയെഴുതിയപ്പോള്‍ 3 പേര്‍ വിയോജനകുറിപ്പ് എഴുതി. ജൊ കെന്നഡി 2008 മുതല്‍ 2015 വരെ ബ്രിമെര്‍ട്ടന്‍ സ്‌കൂള്‍ ജൂനിയര്‍ വാഴ്‌സിറ്റി ഹെഡ് കോച്ചും, വാഴ്‌സിറ്റി അസിസ്റ്റന്റ് കോച്ചുമായിരുന്നു. കളി കഴിഞ്ഞതിനുശേഷം കളിക്കളത്തിന് പുറത്തു ജൊ പ്രാര്‍ഥിക്കുക പതിവായിരുന്നു. ക്രമേണ ഈ പ്രാര്‍ഥനയില്‍ കുട്ടികളും പങ്കുചേര്‍ന്നു.ഇത് നിര്‍ത്തണമെന്ന് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു. തത്ക്കാലം നിറുത്തിയെങ്കിലും ജൊ പ്രാര്‍ഥന വീണ്ടും ആരംഭിച്ചു. ജൊ വീണ്ടും പ്രാര്‍ഥിക്കാനാരംഭിച്ചതു കളിക്കളത്തിനകത്താണ്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ ജൊ അവഗണിച്ചു. സ്‌കൂള്‍ അധികൃതര്‍ ജൊയെ അവധിയില്‍ പോകുന്നതിനു നിര്‍ബന്ധിച്ചു.…
ഫ്‌ളോറിഡയിൽ അന്തരിച്ച ലീലാമ്മ ചെറിയാന്റെ സംസ്കാരം ജൂലൈ 2 ശനിയാഴ്ച
ടാമ്പാ (ഫ്ലോറിഡ): ഇക്കഴിഞ്ഞ ദിവസം ടാമ്പയിൽ അന്തരിച്ച കോട്ടയം വേലങ്ങാട്ടു ലോവെൽ ചെറിയാൻ പി. കുര്യന്റെ ഭാര്യ ലീലാമ്മ ചെറിയാന്റെ (86) സംസ്കാരം ജൂലൈ 2 ശനിയാഴ്ച ടാമ്പയിൽ നടക്കും. പരേത കോട്ടയം മാങ്ങാനം വട്ടച്ചാണയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ആലീസ് ജോൺ, ടോം കുര്യൻ (ഇരുവരും യുഎസ്എ). മരുമക്കൾ: ഡോ. ലിൻസെ ജോൺ (പനത്തോട്ടത്തിൽ, റാന്നി), കരോളിൻ കുര്യൻ (ഇലഞ്ഞിമറ്റത്തിൽ, പൊൻകുന്നം (ഇരുവരും യുഎസ്‌എ). കൊച്ചുമക്കൾ: ലോറെൻ ജോൺ, ക്രിസ്റ്റിയൻ കുര്യൻ. പൊതുദർശനം: ജൂലൈ 1 വെള്ളിയാഴ്ച വൈകീട്ട് 6 മുതൽ 9 വരെ – സെന്റ് മാർക്സ് മാർത്തോമാ ദേവാലയത്തിൽ (11029, Davis Rd, Tampa, Fl 33637) സംസ്കാര ശുശ്രൂഷകൾ: ജൂലൈ 2 ശനിയാഴ്ച രാവിലെ 10 മുതൽ 12.30 വരെ – സെന്റ് മാർക്സ് മാർത്തോമാ ദേവാലയത്തിൽ (11029, Davis Rd,…
ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് കലാശ്രീ ഡോ. സുനന്ദ നായരുടെ മകൾ സിയാ നായർ
ഹൂസ്റ്റൺ: ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങളായ “ഭരത നാട്യം”, “മോഹിനിയാട്ടം ” തുടങ്ങിയ കലകളോടുള്ള അടങ്ങാത്ത അഭിനിവേശം ബാല്യം മുതൽ മനസ്സിൽ അങ്കുരിക്കുകയും, കഠിനവും നിരന്തരവുമായ പരിശീലനത്തിലൂടെ ജന്മസിദ്ധമായി ലഭിച്ച കലയെ വളർത്തിയെടുക്കുകയും ചെയ്ത, സിയാ നായരുടെ ഭരതനാട്യം അരങ്ങേറ്റം അവിസ്മരണീയമായി. ഇന്ത്യൻ ക്ലാസിക്കൽ നൃത്തവേദിയിൽ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത തന്റെ മാതാവും ഗുരുവുമായ പ്രശസ്തയായ കലാശ്രീ ഡോ. സുനന്ദ നായരുടെ കീഴില്‍ ചിട്ടയായ പഠനവും പരിശീലനവും കരസ്ഥമാക്കിയ സിയായുടെ അരങ്ങേറ്റം ഉജ്ജ്വലമാക്കി. സിയ അവതരിപ്പിച്ച ഓരോ നൃത്തരൂപങ്ങളും വർണപ്പകിട്ടാർന്ന കാഴ്ചകൾ സമ്മാനിച്ച് കാണികളായ അതിഥികൾക്കു ആനന്ദത്തിന്റെ വിസ്മയാനുഭവങ്ങൾ പകർന്നു നൽകി. ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തത്തിനും പ്രത്യേകിച്ച് മോഹിനിയാട്ടത്തിനു ഗുരു ഡോ.സുനന്ദ നായർ നൽകിയ സംഭാവനകൾ അവർണനീയമാണ്. ജൂണ്‍ 17 വെള്ളിയാഴ്ച സ്റ്റാഫോർഡിലെ സ്റ്റാഫോർഡ് സെന്ററിൽ വൈകുന്നേരം 7 മണിക്ക് ആരംഭിച്ച് ഏകദേശം 3 മണിക്കൂറോളം നീണ്ടു നിന്ന നടന…
ഇസ്രായേൽ, യുഎസ്, അറബ് രാജ്യങ്ങൾ ബന്ധം ശക്തിപ്പെടുത്താൻ ധാരണയായി
ബഹ്‌റൈൻ, മൊറോക്കോ, ഈജിപ്ത്, അമേരിക്ക, ഇസ്രായേൽ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന നയതന്ത്രജ്ഞർ പ്രാദേശിക സഹകരണത്തിനായി ഒരു ചട്ടക്കൂട് സൃഷ്ടിക്കാൻ ധാരണയായി. മാർച്ചിൽ ഇസ്രയേലിലെ നെഗേവ് മരുഭൂമിയിൽ വെച്ച് ഇതേ രാജ്യങ്ങൾ പങ്കെടുത്ത കോൺഫറൻസായ നെഗേവ് ഫോറത്തിന്റെ സ്റ്റിയറിംഗ് കമ്മിറ്റി തിങ്കളാഴ്ച ബഹ്‌റൈൻ സ്പോൺസർ ചെയ്യുന്ന മനാമയിൽ ആദ്യമായി യോഗം ചേർന്നു. ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പറയുന്നതനുസരിച്ച്, ഇത്തരത്തിലുള്ള അടുത്ത മീറ്റിംഗ് ഈ വർഷാവസാനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രാലയം പറയുന്നതനുസരിച്ച്, “മേഖലയ്ക്കും അതിലെ ജനങ്ങൾക്കും ഗണ്യമായ നേട്ടങ്ങൾ കൈവരുത്തുന്ന വിധത്തിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ” എന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ ചര്‍ച്ച ചെയ്തു. സുരക്ഷ, ശുദ്ധമായ ഊർജം, ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം അന്വേഷിക്കുമെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ജൂലൈ മാസത്തിലെ ഇസ്രായേൽ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക്…
നരേന്ദ്ര മോദിയെ പുകഴ്ത്തി ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു
ഷിക്കാഗോ: ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപിടിക്കുന്നതിനും ഇന്ത്യന്‍ ജനതയുടെ സ്വപ്നം സാക്ഷാത്കാരിക്കുന്നതിനും, ലോകരാഷ്ട്രങ്ങളുടെ നെറുകയില്‍ ഇന്ത്യയെ എത്തിക്കുന്നതിനും ആത്മാര്‍ഥ ശ്രമം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു. എന്‍ഐഡി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മോദിയെ കുറിച്ച് എഴുതിയ ഹാര്‍ട്ട്‌ഫെല്‍റ്റ്, റിയലിസം മീറ്റ്‌സ് ലിവറി എന്ന പുസ്തകത്തിന്റെ പ്രകാശനം അംബാസഡര്‍ നിര്‍വഹിച്ചു. മാറ്റങ്ങളുടെ നിര്‍ണായക ഘട്ടത്തിലൂടെയാണ് ഇന്ത്യ മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്. ദരിദ്ര ജനവിഭാഗങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ജീവനകല യോഗാഭ്യാസരീതിയുടെ ആചാര്യനായ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. ഇന്ത്യ യുഎസ് ബന്ധം ശക്തിപ്പെടുത്തണമെന്ന് സെനറ്റര്‍ റോണ്‍ ജോണ്‍സന്‍ അഭിപ്രായപ്പെട്ടു. വിസ്‌കോന്‍സിന്‍ പാര്‍ക്ക്സൈഡ് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. ഡബോറ, വിസ്‌കോന്‍സെന്‍ സ്റ്റേറ്റ് അസംബ്ലി സ്പീക്കര്‍, ഇന്ത്യന്‍…
ഐ.പി.സി.എൻ.എ ന്യൂയോർക്ക്/ന്യൂജെഴ്സി ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം ജൂലൈ ഒന്നിന്
ന്യൂജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) ന്യൂയോർക്ക്/ന്യൂജേഴ്‌സി ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം ജൂലൈ 1 വെള്ളിയാഴ്‌ച്ച വൈകീട്ട് 6 മണിക്ക് ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിലെ കമ്മ്യൂണിറ്റി അഫയേഴ്സിന്റെ ചുമതലയുള്ള കോൺസൽ എ.കെ. വിജയകൃഷ്‌ണൻ നിർവഹിക്കും. ന്യൂയോർക്കിലെ ഓറഞ്ച്ബെർഗിലുള്ള സിറ്റാർ പാലസ് റെസ്റ്റോറന്റിൽ ഐ.പി.സി.എൻ.എ ന്യൂയോർക്ക്/ന്യൂജേഴ്‌സി ചാപ്റ്റർ പ്രസിഡന്റ് സണ്ണി പൗലോസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഐ.പി.സി.എൻ.എ നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, പ്രസിഡന്റ് ഇലെക്ട് സുനിൽ ട്രൈസ്റ്റാർ തുടങ്ങിയ ദേശീയ ഭാരവാഹികളും പങ്കെടുക്കും. റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ, ഐ.പി.സി.എൻ.എ ന്യൂയോർക്ക്/ന്യൂജേഴ്‌സി ചാപ്റ്റർ സെക്രട്ടറി ഫ്രാൻസിസ് തടത്തിൽ സ്വാഗതവും ട്രഷറർ ഷോളി കുമ്പിളിവേലിൽ നന്ദിയും പറയും. വൈസ് പ്രസിഡന്റ് സജി ഏബ്രഹാം, ജോയിന്റ് സെക്രെട്ടറി ജേക്കബ് മാനുവേൽ, ജോയിന്റ്…
ഇന്ത്യയുടെ ഭാവി അപകടത്തിൽ; കോൺഗ്രസിന്റെ തിരിച്ചുവരവ് അനിവാര്യം: രമേശ് ചെന്നിത്തല
ഗാര്‍ലന്റ് (ഡാളസ്): വർഗീയതയെ ഊട്ടിവളർത്തി ,മൃഗീയ ഭൂരിപക്ഷത്തിന്റെ മറവിൽ എന്തും പ്രവര്‍ത്തിക്കാം എന്ന് കരുതുന്ന മോദി സർക്കാർ ഇന്ത്യയുടെ ഭാവിയെ അപകടത്തിലേക്കാണ് നയിക്കുന്നതെന്നും ഇതിൽ നിന്നും മോചനം ലഭിക്കണക്കമെങ്കിൽ മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നീ ആശയങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയുടെ ഭരണത്തിൽ തിരിച്ചു വരേണ്ടത് അനിവാര്യമാണെന്നും രമേശ് ചെന്നിത്തല അസ്സന്നിഗ്ദ്ധമായി പറഞ്ഞു . ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യൂഎസ്എ) സതേണ്‍ റീജിയണിന്റെ പ്രവര്‍ത്തനോത്ഘാടനം ഡാളസിൽ നിർവഹിച്ചു മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കെപിസിസി മുന്‍ പ്രസിഡന്റും കേരളാ മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല .വർഗീയത മാത്രം പറഞ്ഞു അധികാരത്തിൽ വന്ന് ജനാഭിലാഷങ്ങൾ മറന്നു പ്രവർത്തിക്കുന്ന ബിജെപിയും മോദിയും ഇന്ത്യയെ വലിയ അപകടത്തിലേക്കാണ് കൊണ്ട് പോകുന്നത്. ജനാധിപത്യ രീതിയിൽ ഭരണകൂടത്തെ വിമർശിക്കുന്നവരെ കൽത്തുറുങ്കിലടക്കുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ദിവസങ്ങളോളം ഈഡിയെ…
