A kosher Crest forJesus’Movement: Flame of Pentecost vs. Cross of a fallenEmpire?! The day of Pentecost –commemorated on Sunday, June 5, 2022 – is an anniversary celebration of funwith flashes and flickers of a noise from the skymindful ofahowling wind that filled the whole house where unnerved believers were ready and waiting long ago.What aneyepopping pageant of the tongues of fire that spread out and touched every person there! Thiswas a highly praised experience when the Holy One breathed new life into the disenchanted disciples.Isn’t itbaffling that they dared to…
Category: AMERICA
പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ജി സി സി കോൺഫറൻസും, ഗ്ലോബൽ ഫെസ്റ്റ്2022 ഉം വിജയകരമായി
ഡാളസ്:പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ ജി സി സി കോൺഫറൻസും, ഗ്ലോബൽ ഫെസ്റ്റ്2022 ഉം ഖത്തറിലെ ഐഡിയൽ സ്കൂളിൽ വെച്ച് നടന്നു.പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പി സലീമിന്റെ അധ്യക്ഷതയിൽ ഖത്തർ ഇന്ത്യൻ എംബസ്സി സെക്കൻഡ്സെക്രെട്ടറി ശ്രീമതി. സോമ സുമൻ പി എം എഫ് ജി സി സി കോൺഫെറൻസ് ഉൽഘടനം ചെയ്തു ഇവന്റ്ഡയറക്ടർ ആഷിക് മാഹി സ്വാഗത പ്രസംഗം നടത്തിയ പരിപാടിയിൽ ഖത്തറിലെ ക്രൊയേഷ്യൻ അംബാസിഡർശ്രീ. ഡ്രാഗോ ലോവറിക് മുഖ്യ അഥിതി ആയിരുന്നു, ഐ സി സി മുൻ പ്രസിഡ ണ്ട് ശ്രീമതി മിലൻ അരുൺ, 98.6 FM റേഡിയോ മാർക്കറ്റിംഗ് മാനേജർ ശ്രീ നൗഫൽ, മാജിക് ടൂർസ് മാനേജിങ് ഡയറക്ടർ ശ്രീ അജികുര്യാക്കോസ്, പ്രവാസി ലീഗൽ സെൽ ഡയറക്ടർ ശ്രീ അബ്ദുറഊഫ് കൊണ്ടോട്ടി, എന്നിവർ ആശംസ പ്രസംഗംനടത്തി. ശ്രീമതി ബിനി…
ആ ദീപം പൊലിഞ്ഞു: ഫൊക്കാന മുന്‍ പ്രസിഡന്റും സാമൂഹ്യപ്രവര്‍ത്തകയുമായ മറിയാമ്മ പിള്ള അന്തരിച്ചു
ചിക്കാഗോ: അമേരിക്കയില്‍ അറിയപ്പെടുന്ന വനിതാ നേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ മറിയാമ്മ പിള്ള അന്തരിച്ചു. ഫൊക്കാന മുന്‍ പ്രസിഡന്റായിരുന്നു. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ മാത്രമല്ല, ചിക്കാഗോയിലെ ഇന്ത്യന്‍ സമൂഹത്തില്‍ തനതായ പ്രവര്‍ത്തന മികവിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു മറിയാമ്മ പിള്ള. ചിക്കാഗോയിലെത്തുന്ന ഏതൊരു മലയാളിക്കും തൊഴില്‍ നേടുന്നതിന് മറിയാമ്മ പിള്ളയുടെ സഹായഹസ്തം എപ്പോഴുമുണ്ടായിരിക്കും എന്ന് അവരുമായി പരിചയപ്പെടുന്ന ആര്‍ക്കും മനസ്സിലാകും. അങ്ങനെ മലയാളികള്‍ക്ക് തൊഴില്‍ നേടുന്നതിന് സഹായിച്ച അദ്ധ്വാനശീല എന്ന നിലയിലും ‘ഉരുക്കു വനിത’ എന്ന പേരിലും അറിയപ്പെട്ടിരുന്ന മറിയാമ്മ പിള്ള, 2012-ല്‍ ഫൊക്കാനയുടെ പ്രസിഡന്റ് പദവിയിലെത്തിയതോടെ ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി സ്‌ത്രീ ശക്തിയും തെളിയിച്ചു. അമേരിക്കയുടെ ഇതര ഭാഗക്കാര്‍ക്ക് മറിയാമ്മ പിള്ള അപരിചിതയായിരിക്കാമെങ്കിലും ചിക്കാഗോക്കാര്‍ക്ക് അവര്‍ ചിരപരിചിതയാണ്. മലയാളി സ്‌ത്രീകള്‍ക്ക് അഭിമാനിക്കാവുന്ന വ്യക്തിത്വമാണ് മറിയാമ്മ പിള്ളയുടേതെന്ന് ചിക്കാഗോയിലെ മലയാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും…
ഫൊക്കാന കേസ്: എതിര്‍കക്ഷികള്‍ ജൂണ്‍ 1-ന് കോടതിയില്‍ നേരിട്ട് ഹാജരാകണം; അതുവരെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കണമെന്ന് സുപ്രീം കോടതി
ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 2020-ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി കോടതിയില്‍ ലീല മാരേട്ട്, അലക്സ് തോമസ്, ജോസഫ് കുരിയപ്പുറം എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയില്‍, എതിര്‍കക്ഷികളായ മാമ്മന്‍ സി ജേക്കബ്, ഫിലിപ്പോസ് ഫിലിപ്പ്, ബെന്‍ പോള്‍, കുരിയന്‍ പ്രക്കാനം, ജോര്‍ജി വര്‍ഗീസ് എന്നിവര്‍ നേരിട്ടോ കൗണ്‍സല്‍ മുഖേനയോ ജൂണ്‍ 1-ന് കോടതിയില്‍ ഹാജരാകണമെന്ന് ക്വീന്‍സ് കൗണ്ടി സുപ്രീം കോടതി ഉത്തരവിട്ടു. അതുവരെ ഫൊക്കാനയുടെ പേരില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും താത്ക്കാലികമായി നിര്‍ത്തി വെയ്ക്കണമെന്നും മെയ് 23-ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. 2020 ജൂണ്‍ 12-ന് നാഷണല്‍ കമ്മിറ്റി അംഗീകരിച്ച പ്രമേയം നിയമപരമായി സാധൂകരിക്കപ്പെടേണ്ടതാണെന്നും, 2020 ജൂലൈ 28-ന് നടന്ന തെരഞ്ഞെടുപ്പ് അനധികൃതമാണെന്നും, ആ തെരഞ്ഞെടുപില്‍ വിജയിച്ചവരെ അയോഗ്യരാക്കണമെന്നും ചൂണ്ടിക്കാണിച്ച് ന്യൂയോർക്ക് ക്യൂൻസ് കൗണ്ടി കോടതിയില്‍ ഫയല്‍…
ടെക്സസ് ഉവാള്‍ഡയിലെ റോബ് പ്രാഥമിക സ്കൂള്‍ വെടിവെപ്പ്: സമ്മിശ്ര പ്രതികരണങ്ങളുമായി സെലിബ്രിറ്റികള്‍
ടെക്‌സാസ് : ടെക്സാസിലെ എലിമെന്‍ററി സ്‌കൂളിലുണ്ടായ വെടിവയ്‌പ്പിനെ അപലപിച്ച് സെലിബ്രിറ്റികള്‍. ചലച്ചിത്ര താരങ്ങളായ പ്രിയങ്ക ചോപ്ര, ആര്‍ മാധവന്‍, സ്വര ഭാസ്‌കര്‍, റിച്ച ഛദ്ദ, ഗായകരായ സെലീന ഗോമസ്, ടെയ്‌ലര്‍ സ്വിഫ്‌റ്റ് എന്നിവരാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. അമേരിക്കയിലെ വ്യാപകമായ ആയുധ അക്രമങ്ങള്‍ അവസാനിപ്പിക്കാൻ ഭരണകൂടം തയ്യാറാകണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു. ടെക്‌സാസിലെ ഉവാള്‍ഡയിലെ റോബ് എലിമെന്‍ററി സ്‌കൂളില്‍ ചൊവ്വാഴ്‌ച രാവിലെ 11.30 ഓടെയുണ്ടായ വെടിവയ്‌പ്പില്‍ 19 കുട്ടികളും രണ്ട് മുതിർന്നവരും ഉൾപ്പടെ 21 പേരാണ് കൊല്ലപ്പെട്ടത്. 18കാരനായ സാല്‍വര്‍ റാമോസ് എന്നയാളാണ് അക്രമം നടത്തിയതെന്ന് ടെക്‌സാസ് ഗവര്‍ണര്‍ അറിയിച്ചു. ന്യൂയോർക്കിലെ ബഫല്ലോയില്‍ ഒരു സൂപ്പർമാർക്കറ്റിൽ ആയുധധാരി നടത്തിയ വെടിവയ്‌പ്പില്‍ പത്ത് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജർ കൊല്ലപ്പെട്ട സംഭവം നടന്ന് രണ്ടാഴ്‌ചയ്ക്കുള്ളിലാണ് ടെക്‌സാസിലെ വെടിവയ്പ്പ്. https://twitter.com/ReallySwara/status/1529227267678691328?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1529227267678691328%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.etvbharat.com%2Fmalayalam%2Fkerala%2Finternational%2Ftop-news%2Fpriyanka-chopra-madhavan-call-for-stricter-gun-laws-following-texas-school-shooting%2Fkerala20220525202313734734933 അപലപിച്ച് ചലച്ചിത്ര താരങ്ങള്‍ : “അനുശോചനം മാത്രം പോരാ. ഇതിലും കൂടുതൽ…
മാറുന്ന മുദ്രാവാക്യങ്ങൾ!: കെ.വി. അമീർ
മുഷ്ടി ചുരിട്ടി വാനിലേക്കുയർത്തി തീക്ഷ്ണമായ മുദ്രാവാക്യങ്ങൾ വിളിച്ചവരാണ് നമ്മളെല്ലാം. പക്ഷെ, അതെല്ലാം സൗഹൃദാന്തരീക്ഷത്തെ തകർക്കുന്നതോ ഭീതി ജനിപ്പിക്കുന്നതോ ആയിരുന്നില്ല. മുദ്രാവാക്യങ്ങൾ വെറും ആക്ഷേപങ്ങളോ അധിക്ഷേപങ്ങളോ ഭീഷണിയോ അല്ല അങ്ങിനെ ആവാനും പാടില്ല. സമരം ചെയ്യുന്നവർക്ക്, അല്ലെങ്കിൽ റാലിയിൽ ആവേശം നല്‍കുന്നതിനപ്പുറം നമ്മൾ മുന്നോട്ട് വെക്കുന്ന ആവശ്യത്തെ, പ്രശ്നത്തെ, സന്ദേശത്തെ പൊതുസമൂഹത്തിൽ എത്തിക്കുക എന്നതാണ് മുദ്രാവാക്യ ധർമ്മം. ചില പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ഇസ്ലാമോഫോബിയ കാലത്ത് എല്ലാ കാര്യത്തിലും സമുദായത്തിലെ ചിലർ ഇരവാദം തീർക്കുന്ന പ്രവണത ഈയിടെ വർധിച്ചു കൊണ്ടിരിക്കുന്നു. ആളുകൾ പരസ്പരം ഭയപ്പെട്ടുകൊണ്ടിരിക്കുന്നു. സമുദായങ്ങൾക്കിടയിൽ അകലങ്ങൾ വർധി(പ്പി)ക്കുന്നു. സംഘി, കൃസംഘി, സുഡാപ്പി ജിഹാദി തീവ്രവാദ അപരനാമങ്ങൾ എപ്പോൾ വേണമെങ്കിലും നമ്മുടെ മതവും രാഷ്ട്രീയവും മുന്നിൽ വെച്ച് ചിലർ നമ്മെ അണിയിക്കുന്നു! ചിലരാവട്ടെ മതേതര സേഫ് സോണിൽ നിന്ന് എല്ലാത്തിനും മാർക്കിട്ട് അപരത്വ ചാപ്പ ചാർത്തി വിപ്ലവം തീർക്കുന്നു! ഒരു…
ജോര്‍ജിയ ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പ്: ട്രമ്പിന്റെ സ്ഥാനാര്‍ത്ഥിക്ക് പരാജയം
ജോര്‍ജിയ: ജോര്‍ജിയ സംസ്ഥാനത്ത് മെയ് 24ന് നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളായി ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച നിലവിലുള്ള ഗവര്‍ണ്ണര്‍ ബ്രയാന്‍ കെംപ് ട്രമ്പ് പിന്തുണ നല്‍കിയ മുന്‍ സെനറ്റര്‍ ഡേവിഡ് പെര്‍ഡ്യൂവിനെ വലിയ മാര്‍ജിന് പരാജയപ്പെടുത്തി. മുന്‍ വൈസ് പ്രസിഡന്റ് പിന്തുണച്ചത് കെംപിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് മുന്‍ സെനറ്റര്‍ പെര്‍ഡ്യൂവിനെ ട്രമ്പ് എന്‍ഡോഴ്‌സ് ചെയ്ത് രംഗത്തിറക്കിയത്. പ്രൈമറി തിരഞ്ഞെടുപ്പില്‍ ട്രമ്പ് പിന്തുണച്ച പ്രമുഖ സ്ഥാനാര്‍ത്ഥിക്ക് ഏറ്റ വന്‍ പ്രഹരമാണ് പെര്‍ഡ്യുവിന്റെ പരാജയം. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഇംഗിതത്തിന് വഴങ്ങിയ റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണറാണ് കെംപെന്ന് ട്രമ്പ് ആരോപിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നല്ല പിന്തുണയുള്ള സംസ്ഥാനമാണ് ജോര്‍ജിയ. ഡമോക്രാറ്റിക് ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥിയായി സ്‌റ്റേയ്‌സി അബ്രഹാം മത്സരിച്ചാലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ നിലവിലുള്ള ഗവര്‍ണ്ണര്‍ കെംപിന് തന്നെയായിരിക്കും വിജയം. പെര്‍ഡ്യുവിന്റെ പരാജയം ട്രമ്പിന്റെ 2024 ലെ…
ഇന്ത്യ വികസനത്തിന്റെ അമൃത വർഷങ്ങൾ ആഘോഷിക്കുന്നു: കേന്ദ്രമന്ത്രി വി മുരളീധരന് ഹ്യൂസ്റ്റനിൽ സ്വീകരണം
ഹ്യൂസ്റ്റൺ: യു എൻ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രി വി മുരളീധരൻ ഹ്യൂസ്റ്റൺ സന്ദർശിച്ചു. ന്യൂ യോർക്ക് ലോസ് ആഞ്ചെലെസ് എന്നീ സിറ്റികൾ സന്ദർശിച്ച ശേഷമാണു മന്ത്രി ഹ്യൂസ്റ്റനിൽ എത്തിയത്. ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹം ശ്രി മുരളീധരന് ഊഷ്മളമായ വരവേൽപ്പ് നൽകി. ഇന്ത്യാ ഹൌസിൽ ചേർന്ന പൊതു സമ്മേളനത്തിൽ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസൽ ജനറൽ ബഹു. മഹാജൻ അധ്യക്ഷത വഹിച്ചു. അതിനു മുൻപ് ഹ്യൂസ്റ്റൺ ഇന്ത്യൻ സമൂഹത്തിലെ നേതാക്കളുമായി മന്ത്രി ചർച്ച നടത്തി. തന്റെ മറുപടി പ്രസംഗത്തിൽ ഇന്ത്യക്കെതിരെ സംഘടിതമായി നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ ഇന്ത്യൻ സമൂഹം ജാഗരൂകരായിരിക്കണമെന്നു മന്ത്രി അഭ്യർത്ഥിച്ചു. ഇന്ത്യ ലോകത്തിലെ വികസിത രാജ്യങ്ങൾക്കൊപ്പം കുതിച്ചെത്തുകയാണെന്നും 2047 ആകുമ്പോഴേക്കും ലോകത്തിലെ വൻ ശക്തികളിൽ ഒന്നാകുമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായി അടുത്ത 25 വർഷം വികസനത്തിന്റെ അമൃത വർഷങ്ങളായി ആചരിക്കാൻ പ്രധാനമന്ത്രി ശ്രി…
“തൃക്കാക്കര ഉമാ തോമസിനൊപ്പം”; ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (യുഎസ്എ)യുടെ പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം
ന്യൂയോർക്ക്: വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ അമേരിക്കയിലെ ഒരു പ്രമുഖ സംഘടനയായി മുന്നേറ്റം കുറിച്ച ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒഐസിസി യുഎസ്എ) പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് സൂം പ്ലാറ്റ് ഫോമിൽ നടത്തിയ സമ്മേളനം പ്രൗഢ ഗംഭീരമായി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഉമാ തോമസിന്റെ വിജയം സുനിശ്ചിതമാകുന്നതിനുള്ള തെരഞ്ഞെടുപ്പ് സമ്മളേണം കൂടിയായിരുന്നു ഈ സമ്മേളനം. മേയ് 21 ന് ശനിയാഴ്ച രാവിലെ 10:30 മുതൽ 1 മണി വരെ നീണ്ടുനിന്ന സമ്മേളനം വൈവിധ്യമാര്ന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ദേശഭക്തി ഗാനം “വന്ദേമാതരം’ ആലപിച്ച് സമ്മേളനം ആരംഭിച്ചു. പ്രസിഡണ്ട് ബേബി മണക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതമാശംസിച്ചു. ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ ആമുഖ പ്രസംഗം നടത്തി. ഇന്ത്യൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ടും ആധുനിക ഭാരതത്തിന്റെ ശില്പിയുമായി അറിയപ്പെടുന്ന…
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനം മെയ് 29-ന്
ഡാളസ്: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകർ ഒത്തുചേർന്നു രജിസ്റ്റര്‍ ചെയ്ത് ആദ്യമായി പ്രവർത്തനം ആരംഭിച്ച ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ പൊതുയോഗം മെയ് 29 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗാർലന്റിലെ ഇന്ത്യ ഗാർഡൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ്. ഐ പി സി എൻ ടിയുടെ 2022-23 വർഷങ്ങളിലെ പ്രവർത്തന ഉദ്ഘാടനം സണ്ണിവെയിൽ സിറ്റി മേയറും മലയാളിയുമായ സജി ജോർജ് നിർവഹിക്കും. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ സ്ഥാപകാംഗവും അമേരിക്കയിലെ പ്രശസ്ത ജേർണലിസ്റ്റുമായ എബ്രഹാം തോമസ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തും. അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും സാഹിത്യകാരനും മുൻ പ്രസിഡന്റുമായ എബ്രഹാം തെക്കേമുറി, മുൻ പ്രസിഡന്റുമാരായ ബിജിലി ജോർജ്, സണ്ണി മാളിയേക്കൽ, ടി.സി. ചാക്കോ, മാധ്യമ പ്രവത്തകൻ ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലിൽ, കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ, രാഷ്ട്രീയ…
