അമേരിക്കയുടെ ധാർമ്മിക രേഖകൾ മങ്ങുകയാണോ? (എഡിറ്റോറിയല്‍)

സംഭവിക്കേണ്ടിയിരുന്നത് സംഭവിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ വർഗത്തെയോ ജാതിയെയോ തിരിച്ചു കാണിച്ചു! ‘അമേരിക്ക ഫസ്റ്റ്’ ഉം അതിന്റെ ‘ഫസ്റ്റ് സിറ്റിസൺ’ ആയ പ്രസിഡന്റ് ട്രംപും പുടിനെപ്പോലുള്ളവരുടെ കൂട്ടുകെട്ട് ഇഷ്ടപ്പെടുന്നുവെന്ന് ലോകം വീണ്ടും മനസ്സിലാക്കി! ട്രംപ് തന്റെ ആദ്യ ടേമിൽ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ്-ഉന്നുമായി സൗഹൃദത്തിലായിരുന്നു. ഇപ്പോൾ രണ്ടാം ടേമിൽ, ആദ്യ ദിവസം മുതൽ ഇതുവരെ, അദ്ദേഹം പ്രസിഡന്റ് പുടിനെ തന്റെ സുഹൃത്ത് എന്ന് വിളിക്കുകയും തന്റെ സഖ്യകക്ഷികളായ യൂറോപ്യൻ രാജ്യങ്ങളെ ഞെട്ടിപ്പിക്കുകയും ചെയ്തു! അതുകൊണ്ടാണ് അലാസ്കയിൽ നടന്ന ട്രംപ്-പുടിൻ ചർച്ചകളിൽ നിന്ന് ഒന്നും പുറത്തു വരാതിരുന്നതില്‍ അതിശയിക്കാനില്ലാത്തത്. പക്ഷേ, പുടിൻ തന്റെ ദൗത്യം പൂര്‍ത്തിയാക്കി വിജയകരമായി രാജ്യത്തേക്ക് മടങ്ങി. അടുത്ത കൂടിക്കാഴ്ചയ്ക്കായി ട്രംപിനെ മോസ്കോയിലേക്ക് ക്ഷണിച്ചപ്പോൾ മറ്റൊരു കാര്യവും സൂചിപ്പിച്ചു…. “ട്രംപ് യു എസ് പ്രസിഡന്റായി തുടരുന്നിടത്തോളം കാലം അദ്ദേഹം ഉക്രെയ്നുമായി…

പുടിനെക്കുറിച്ച് സെലന്‍സ്കി പറഞ്ഞ വാക്കുകള്‍ അന്വര്‍ത്ഥമായി; 574 ഡ്രോണുകൾ, 40 ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ; റഷ്യ ഉക്രെയ്നില്‍ ഈ വർഷത്തെ ഏറ്റവും വലിയ വ്യോമാക്രമണം നടത്തി

ഇന്ന് (ഓഗസ്റ്റ് 21 വ്യാഴാഴ്ച) റഷ്യ ഉക്രെയ്‌നിൽ ഈ വർഷത്തെ ഏറ്റവും വലിയ വ്യോമാക്രമണം നടത്തിയതായി ഉക്രേനിയൻ വ്യോമസേനയുടെ അറിയിപ്പില്‍ പറയുന്നു. റഷ്യ ഉകെയ്നിനെതിരെ ഒറ്റ രാത്രികൊണ്ട് 574 ഡ്രോണുകളും 40 ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും പ്രയോഗിച്ചു. 3 വർഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര ശ്രമങ്ങൾ അടുത്തിടെ ശക്തി പ്രാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് റഷ്യയുടെ ആക്രമണം. ഉക്രെയ്‌നിന്റെ പാശ്ചാത്യ സഖ്യകക്ഷികൾ നൽകുന്ന സൈനിക സഹായത്തിന്റെ ഭൂരിഭാഗവും വിതരണം ചെയ്യുന്നതായി കരുതപ്പെടുന്ന രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളെയാണ് ആക്രമണങ്ങൾ കൂടുതലും ലക്ഷ്യമിട്ടതെന്ന് വ്യോമസേന പറഞ്ഞു. ഈ ആക്രമണങ്ങളിൽ കുറഞ്ഞത് ഒരാൾ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഡ്രോണുകളുടെ എണ്ണത്തിൽ ഈ വർഷം റഷ്യ നടത്തിയ മൂന്നാമത്തെ വലിയ വ്യോമാക്രമണവും മിസൈലുകളുടെ എണ്ണത്തിൽ എട്ടാമത്തെ വലിയ ആക്രമണവുമാണിത്. റഷ്യയുടെ ഇത്തരം ആക്രമണങ്ങളിൽ ഭൂരിഭാഗവും സിവിലിയൻ…

വേൾഡ്‌ മലയാളീ കൗൺസിൽ ഓണാഘോഷം ശനിയാഴ്ച ഡാലസിൽ

ഡാളസ് : വേൾഡ്‌  മലയാളീ കൗൺസിൽ നോർത്ത് ടെക്സാസ് പ്രൊവിൻസും,   സണ്ണിവെയിൽ പ്രൊവിൻസും സംയുക്തമായി  സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 23  ശനിയാഴ്ച   ഡാലസിൽ നടക്കും. സെന്റ് ഇഗ്‌നേഷ്യസ്  ചർച്ച് ദേവാലയ ഓഡിറ്റോറിയത്തിൽ (2707 Dove Creek Ln, Carrollton, TX 75006) രാവിലെ 9 മുതലാണ് ഓണാഘോഷ പരിപാടികൾ. ഫാ. ജിമ്മി എടക്കളത്തൂർ കുര്യൻ (സെന്റ്.  മറിയം ത്രേസ്യാ മിഷൻ നോർത്ത് ഡാളസ് ഡയറ്കടർ, സെന്റ്.  അൽഫോൻസാ കൊപ്പേൽ അസി. വികാരി) മുഖ്യ അതിഥിയായി ഓണസന്ദേശം നൽകും. കേരളത്തിന്റെ കലാ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സംഗീത നൃത്ത കലാപരിപാടികൾ  വേദിയിൽ അരങ്ങേറും. തുടർന്ന് ഏവർക്കും  ഓണസദ്യ വിളമ്പും. ജോൺസൺ തലച്ചെല്ലൂർ, സുകു വർഗീസ് , ആൻസി തലച്ചെല്ലൂർ, സ്മിത ജോസഫ്, സിറിൽ ചെറിയാൻ, സജി  ജോസഫ്,  മനു ഡാനി, സജോ തോമസ്, പ്രസാദ് വർഗീസ് തുടങ്ങി  റീജണൽ, …

ന്യൂയോർക്ക് സോഷ്യല്‍ ക്ലബ് രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരം ഓഗസ്റ്റ് 23ന്

ന്യൂയോർക്ക്: ന്യൂയോർക്കിലെ മലയാളികളുടെ അഭിമാനമായ ന്യൂയോർക്ക് സോഷ്യല്‍ ക്ലബ് അണിയിച്ചൊരുക്കുന്ന രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരം ഓഗസ്റ്റ് 23 ശനിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കും. ഓണക്കാലത്തിന്റെ ഓർമ്മകളും ആവേശവും, ആരവവും നെഞ്ചിലേറ്റിയ ന്യൂയോർക്കിലെ മലയാളികളുടെ മാമാങ്കമാണ് ഈ വടംവലി മത്സരം. മുൻ കാലത്തെപോലെതന്നെ യുകെ, കുവൈറ്റ്, കാനഡ, അമേരിക്കയിലെവിവിധ സ്റ്റേറ്റുകളിൽനിന്നു൦ വമ്പൻ വടംവലി ടീമുകളാണ് ഈ വര്ഷം പോരാട്ടത്തിനു വരുന്നതു . കടുത്തുരുത്തിയിൽ നിന്നുള്ള ജനപ്രതിനിധി അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ,പാലായില്‍ നിന്നുള്ള ജനപ്രതിനിധി മാണി സി. കാപ്പന്‍ എംഎല്‍എ. ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ Bill Weber ,റോക്ക് ലാൻഡ് കൗണ്ടി എക്സിക്യൂട്ടീവ് Ed Day ,ടൌൺ സൂപ്പർവൈർ Howard Philips ,സ്റ്റേറ്റ് അസംബ്ലയ്മെൻ Patrick Carroll ,റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ Aney Paul തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നു വടംവലിയോടനുബന്ധിച്ചു അമേരിക്കൻ…

പ്രതിഷേധക്കാരെ ‘ഹിപ്പികൾ’, ‘കമ്യൂണിസ്റ്റുകൾ’ എന്നിങ്ങനെ വിശേഷിപ്പിച്‌ ഡീ.സി. ഏറ്റെടുക്കലിനെതിരായ പ്രതിഷേധം തള്ളി ട്രംപ് ഭരണകൂടം

വാഷിങ്ടൺ: തലസ്ഥാനമായ വാഷിങ്ടൺ ഡി.സി.യിലെ ഫെഡറൽ ഏറ്റെടുക്കലിനെതിരായ പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും സ്റ്റീഫൻ മില്ലറും ഉൾപ്പെടെയുള്ള ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ. പ്രതിഷേധക്കാരെ ‘ഹിപ്പികൾ’, ‘കമ്യൂണിസ്റ്റുകൾ’ എന്നിങ്ങനെയെല്ലാം വിശേഷിപ്പിച്ചു കൊണ്ടായിരുന്നു ഇവരുടെ പ്രസ്താവന. നാഷണൽ ഗാർഡ് സേനാംഗങ്ങളെ അഭിനന്ദിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിനിടെയായിരുന്നു ട്രംപ് ഭരണകൂടത്തിലെ പ്രമുഖരുടെ പ്രതികരണം. “വാഷിങ്ടൺ ഡി.സി.യിലെ ഭൂരിഭാഗം പൗരന്മാരും കറുത്തവർഗക്കാരാണ്. കഴിഞ്ഞ തലമുറകളായി കറുത്തവർഗക്കാർക്ക് സുരക്ഷയില്ലാത്ത നഗരമാണിത്,” മില്ലർ പറഞ്ഞു. “പുറത്ത് ശബ്ദമുണ്ടാക്കുന്നവർ പ്രായം ചെന്ന വെള്ളക്കാരായ ഹിപ്പികളാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പുറത്ത് കേൾക്കുന്ന ശബ്ദങ്ങൾ ഭ്രാന്തൻ കമ്യൂണിസ്റ്റുകളുടേതാണ്. അവർക്ക് ഈ നഗരവുമായി യാതൊരു ബന്ധവുമില്ല. ഇവിടെ അവർക്ക് കുടുംബങ്ങളുമില്ല,” മില്ലർ പറഞ്ഞു. യു.എസ്. സെൻസസ് കണക്കുകൾ പ്രകാരം ഡി.സി.യിലെ ജനസംഖ്യയുടെ 40 ശതമാനം മാത്രമാണ് കറുത്തവർഗക്കാർ. കൂടാതെ, ഡി.സി.യിലെ…

ഐ. ഒ. സി. പെൻസിൽവാനിയ ചാപ്റ്റർ – ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി

ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ ഘടകം സംഘടിപ്പിച്ച 79 -ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി. കോൺഗ്രസ് നേതാവും കാസർകോട് എം.പിയുമായ രാജ്മോഹൻ ഉണ്ണിത്താൻ ആയിരുന്നു മുഖ്യാതിഥി. രാജ്‌മോഹൻ ഉണ്ണിത്താൻ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയിൽ അദ്ദേഹത്തെ ഹാളിലേക്ക് എതിരേറ്റു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ ചാപ്റ്റർ പ്രെസിഡൻറ്റ് ഡോ. ഈപ്പൻ ഡാനിയേൽ അധ്യക്ഷം വഹിച്ച പരിപാടിയിൽ ചാപ്റ്റർ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല പൊതുയോഗ പരിപാടികൾ നിയന്ത്രിച്ചു. ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ സ്വാഗതവും ട്രെഷറർ ഫിലിപ്പോസ് ചെറിയാൻ നന്ദിയും പ്രകാശിപ്പിച്ചു. ജീമോൻ ജോർജ് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി യെക്കുറിച്ചു ഹ്രസ്വ വിവരണം നൽകി.തുടർന്ന് ക്രിസ്റ്റോസ് മാർത്തോമ്മാ ചർച്ച് ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ പ്രവാസി മലയാളികളെ അഭിസംബോധന ചെയ്ത രാജ്‌മോഹൻ ഉണ്ണിത്താൻ, ഇന്ത്യ ഇന്നു നേരിടുന്ന…

വിസ്മയം തീര്‍ത്ത വിസ്മയ തീരത്ത് (പുസ്തകാവലോകനം) : രാജു തരകന്‍

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്സ്സെക്രട്രറിയായിരുന്ന പി.ടി.ചാക്കോ രചിച്ച “വിസ്മയം തീർത്ത വിസ്മയ തീരത്ത്” എന്ന ഉത്തമ കൃതി അനുവാചകരിൽ ജിജ്ഞാസയും അതൊടൊപ്പം ഏറെ രസകരവുമായ വായനനുഭവം പകരുന്നതാണ്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗശേഷം അനേകം പുസ്തകങ്ങളും ഓര്‍മക്കുറിപ്പുകളും പ്രവാഹം പോലെയായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഏറ്റവുമധികം എഴുതപ്പെട്ട നേതാവാണ് അദ്ദേഹം. ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് അനേകം പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. 42ലധികം പുസ്തകങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്ന പി.ടി ചാക്കോ രചിച്ച വിസ്മയ തീരത്ത് ആണ്. ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചതിന്റെ ഏഴാം നാള്‍ തന്നെ മൂന്നാം പതിപ്പ് പുറത്തിറങ്ങി. ഡിസി ബുക്‌സാണ് പ്രസാധകര്‍. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പുസ്തകം പ്രകാശനം ചെയ്തു. സൂര്യ കൃഷ്ണമൂര്‍ത്തി ഏറ്റുവാങ്ങി. ഉമ്മന്‍ ചാണ്ടിയോടൊപ്പം ഔദ്യോഗികമായും…

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്‌ളോറിഡ പ്രൈം പ്രോവിന്‍സ് ഓണാഘോഷം ഹൃദ്യമായി

ടാമ്പാ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്‌ളോറിഡ പ്രൈം പ്രോവിന്‍സിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ തികച്ചും ഹൃദ്യമായി. സ്‌നേഹസാന്ദ്രമായ കുടുംബാന്തരീക്ഷത്തില്‍ അരങ്ങേറിയ ഈ സന്തോഷ സായാഹ്നത്തില്‍, അമേരിക്കയിലെ വിവിധ സാമൂഹ്യ-സാംസ്‌കാരിക-സാമുദായിക പ്രതിനിധികള്‍ പങ്കെടുത്തു. ഓഗസ്റ്റ് 16-ന് ജോണ്‍ മൂര്‍ റോഡ് കമ്മ്യൂണിറ്റി സെന്ററിന്റെ വിശാലമായ ഗ്രൗണ്ടിലും ഹാളിലുമായി വൈവിധ്യമാര്‍ന്ന കലാപരിപാടികളോടും, വിഭവസമൃദ്ധമായ ഓണസദ്യയോടുംകൂടി സംഘടിപ്പിച്ച ഈ പരിപാടി പങ്കെടുത്ത കുട്ടികള്‍ക്കും യുവാക്കള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായി. ഉയര്‍ന്ന മരക്കൊമ്പില്‍ ഒരുക്കിയ ഊഞ്ഞാല്‍, വര്‍ണ്ണശബളമായ പൂക്കളം, തിരുവാതിര നൃത്തം തുടങ്ങിയവ ഏവരിലും ഗൃഹാതുരത്വം ഉളവാക്കി. എം.സിയായി പ്രവര്‍ത്തിച്ച സെക്രട്ടറി അഞ്ജലി നായര്‍ വിശിഷ്ടാതിഥികളേയും സദസ്യരേയും പൊതുസമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് നടന്ന നിലവിളക്ക് കൊളുത്തല്‍ ചടങ്ങില്‍ സീനിയര്‍ മെംബര്‍ ശ്രീമതി ലീലാമ്മ ബേബി, ബ്‌ളസന്‍ മണ്ണില്‍ (അമേരിക്കന്‍ റീജിയന്‍ പ്രസിഡന്റ്), സോണിയാ തോമസ് (വൈസ് ചെയര്‍), രാജു മൈലപ്ര…

ഇന്ത്യ ലാഭക്കൊതിയന്മാരാണ്; റഷ്യ-ഉക്രെയ്ന്‍ യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതിന് കാരണക്കാര്‍ ഇന്ത്യയാണെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രം‌പ് ഇന്ത്യയ്ക്ക് മേൽ തീരുവകളും ഉപരോധങ്ങളും ഏർപ്പെടുത്തിയെങ്കിലും, റഷ്യയുടെ എണ്ണയിൽ നിന്ന് ഇന്ത്യ കോടിക്കണക്കിന് ഡോളർ ലാഭമുണ്ടാക്കുകയും യുദ്ധം നീട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നുവെന്ന് ആരോപിച്ചു. ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റും വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയും ഇന്ത്യയെ വിമർശിക്കുകയും, ഇന്ത്യ ലാഭക്കൊതിയന്മാരാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള ത്രികക്ഷി കൂടിക്കാഴ്ചയും ട്രംപ് പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഈ നീക്കം. യുദ്ധം അവസാനിപ്പിക്കുന്നതിനായി സമ്മർദ്ദം ചെലുത്തുന്നതിനായി പ്രസിഡന്റ് ട്രംപ് രണ്ടാം തവണയും ഇന്ത്യയ്ക്ക് മേലുള്ള തീരുവ ഉൾപ്പെടെ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ്…

ചൈന, ഇന്ത്യ, യുകെ എന്നിവയെ പിന്തള്ളി യുഎഇ AI ശേഷിയിൽ രണ്ടാം സ്ഥാനത്ത്

ദുബൈ: യുഎസ് ആസ്ഥാനമായുള്ള ഡാറ്റാ സെന്റർ സൊല്യൂഷൻസ് കമ്പനിയായ ടെക്നോളജി റിസോഴ്‌സ് ഗ്രൂപ്പിന്റെ (TRG) റിപ്പോർട്ട് പ്രകാരം, 2025 ലെ ലോകത്തിലെ ഏറ്റവും മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ്. ദക്ഷിണ കൊറിയ, ചൈന, യുകെ, ജർമ്മനി തുടങ്ങിയ സാങ്കേതികമായി പുരോഗമിച്ച രാജ്യങ്ങളെ മറികടന്ന് യുഎഇ പ്രാദേശികമായി ഒന്നാം സ്ഥാനത്തെത്തി, അതേസമയം അമേരിക്ക പട്ടികയിൽ ഒന്നാമതെത്തി. ടെക്സസ് ആസ്ഥാനമായുള്ള TRG നടത്തിയ വിശകലനം, ദേശീയ AI സൂപ്പർ-കമ്പ്യൂട്ടിംഗ് പവർ, AI കമ്പനികളുടെ പ്രവർത്തനം, AI സംയോജനത്തിനുള്ള സർക്കാരിന്റെ സന്നദ്ധത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. AI വർക്ക്ഫോഴ്സ്, ഓരോ രാജ്യത്തെയും AI കമ്പനികളുടെ എണ്ണം, സർക്കാരിന്റെ AI സന്നദ്ധതാ സൂചിക എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഓരോ രാജ്യത്തിന്റെയും മൊത്തം AI സൂപ്പർ കമ്പ്യൂട്ടിംഗ് പവറിന്റെ അടിസ്ഥാനത്തിലാണ് അന്തിമ റാങ്കിംഗ് നിർണ്ണയിച്ചത്. NVIDIA…