അറ്റ്ലാന്റ : അറ്റ്ലാന്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന ക്രിസ്ത്യൻ ഡിവോഷണൽ ലൈവ് സൂം പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ സ്വർഗീയ നാദം സംഗമം 2024 സംഘടിപ്പിക്കുന്നു. അമേരിക്കയിൽ ആദ്യമായി ക്രിസ്തീയ പാട്ടുകാരുടെയും പാട്ടിനോടും അഭിരുചിയുള്ള ആളുകളുടെയും മൂന്നുദിവസം നീണ്ടുനിൽക്കുന്ന സംഗമം 2024 ആഗസ്റ്റ് മാസം 2 3 4 തീയതികളിൽ ജോർജിയയിലെ ക്യാമ്പ് അടുത്തുള്ള ക്യാമ്പ് ജോൺ ഹോപ്പ് സെൻററിൽ വച്ച് *Camp John Hope FFA-FCCLA Center)നടത്തപ്പെടുന്നത് വിവിധ ആത്മീയ നേതാക്കളോടൊപ്പം വേൾഡ് പ്ലീസ് മിഷൻ ചെയർമാനും പ്രശസ്ത സംഗീതജ്ഞനുമായ ഡോക്ടർ സണ്ണി സ്റ്റീഫൻ പ്രോഗ്രാമിന് നേതൃത്വം നൽകുന്നു അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ പങ്കെടുക്കുന്ന പ്രസ്തുത കൂട്ടായ്മയിലേക്ക് എല്ലാവരെയും താൽപര്യപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു വിശദ വിവരങ്ങൾക്ക് സംഗമം ജിമെയിൽ ഡോട്ട് കോം എന്ന വെബ്സൈറ്റിൽ ബന്ധപ്പെടുക സണ്ണി പറ വനേത്…
Category: AMERICA
ഫൊക്കാന 2024-ലെ ദേശീയ കൺവെൻഷനിൽ പുസ്തക പ്രദർശനം നടത്തുന്നു
ന്യൂജേഴ്സി: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന ഫെഡറേഷന് ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 21-ാമത് ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി പുസ്തകപ്രദർശനം നടത്തുന്നു. മലയാള സാഹിത്യത്തിന്റെ വളർച്ചയേയും പുരോഗതിയേയും മുൻനിർത്തി, മലയാള ഭാഷാ സ്നേഹികളെ പ്രോത്സാഹിപ്പിക്കുവാനാണ് നോർത്ത് അമേരിക്കയിലും കാനഡയിലും ഉളള മലയാളി എഴുത്തുകാരുടെ പുസ്തക പ്രദർശനം നടത്തുന്നത്. അതിലേക്ക് അമേരിക്കൻ മലയാളികൾക്കു സുപരിചിതനായ എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ മേൽവിലാസത്തിൽ എഴുത്തുകാരുടെ ഓരോ പുസ്തകം അയച്ചു തരുവാൻ താല്പര്യപ്പെടുന്നു. ഫൊക്കാന സാഹിത്യസമ്മേളനത്തിൽ എല്ലാ ഭാഷാസ്നേഹികളും പങ്കെടുത്ത്, കൺവൻഷൻ വിജയിപ്പിക്കുവാൻ പ്രത്യേകം അഭ്യർത്ഥിക്കുന്നു. കൃതികൾ അയയ്ക്കേണ്ട വിലാസം: M.N. Abdutty…
ന്യൂജെഴ്സിയിലെ ഷോപ്പ്റൈറ്റില്‍ മോഷണം നടത്തിയ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികളെ അറസ്റ്റു ചെയ്തു
ന്യൂജെഴ്സി: ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം നടത്തിയെന്നാരോപിച്ച് തെലങ്കാനയിലെ ഹൈദരാബാദ്, ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് തെലുങ്ക് വിദ്യാർത്ഥിനികളെ പോലീസ് അറസ്റ്റു ചെയ്തു. സ്റ്റീവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉപരിപഠനത്തിനായാണ് 20ഉം 21ഉം വയസ്സുള്ള ഈ വിദ്യാര്‍ത്ഥിനികള്‍ ന്യൂജെഴ്സിയിലെത്തിയത്. ഹോബോകെൻ ഷോപ്പ് റൈറ്റില്‍ നിന്ന് വാങ്ങിയ ചില സാധനങ്ങൾക്ക് പണം നൽകിയില്ലെന്ന് ആരോപിച്ച് മാർച്ച് 19 നാണ് ന്യൂജെഴ്സി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഹൈദരാബാദ്, ഗുണ്ടൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥിനികൾ 27 ഇനങ്ങള്‍ക്ക് 155 ഡോളര്‍ നല്‍കിയെങ്കിലും രണ്ട് ഇനങ്ങൾക്ക് പണം നല്‍കിയില്ല എന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച സാധനങ്ങളുടെ മുഴുവൻ തുകയും അല്ലെങ്കിൽ ഇരട്ടി തുകയും നൽകാമെന്ന് വിദ്യാർത്ഥിനികളിൽ ഒരാൾ വാഗ്ദാനം ചെയ്തു. അതേസമയം, മറ്റേ വിദ്യാര്‍ത്ഥിനി, ഇനി മേലില്‍ ഇത്തരം കുറ്റകൃത്യം ചെയ്യുകയില്ലെന്നും അവരെ വിട്ടയക്കണമെന്നും പോലീസിനോട് അഭ്യർത്ഥിച്ചെങ്കിലും പോലീസ് അനുവദിച്ചില്ല.…
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സാസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ
ആർലിംഗ്ടൺ(ടെക്സസ്):ഏകദേശം 40 വർഷത്തിനു ശേഷം, കിഴക്കൻ ടെക്സാസിൽ കണ്ടെത്തിയ ഒരു സ്ത്രീയുടെ അസ്ഥികൂടം ഫോറൻസിക് ഡിഎൻഎ വിശകലനത്തിലൂടെ കാണാതായ ആർലിംഗ്ടൺ സ്ത്രീയാണെന്ന് ഡിഎൻഎ ഡോ പ്രോജക്റ്റ് പ്രകാരം തിരിച്ചറിഞ്ഞു. “ടെക്സാസ് പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റ്, പ്രാദേശിക നിയമപാലകരുടെയും ഫോറൻസിക് വിദഗ്ധരുടെയും ഡിഎൻഎ ഡോ പ്രോജക്ടിൻ്റെയും സഹകരണത്തോടെ, മുൻ ജെയ്ൻ ഡോയെ സിന്‍ഡി ജിന ക്രോ എന്ന് വിജയകരമായി തിരിച്ചറിഞ്ഞതായി ബുധനാഴ്ച ഒരു വാർത്താക്കുറിപ്പിൽ അറിയിച്ചു മരണകാരണം വ്യക്തമല്ല. 1985 ഒക്ടോബറിൽ, സ്മിത്ത് കൗണ്ടിയിൽ ഇൻ്റർസ്റ്റേറ്റ് 20 ൻ്റെ തെക്ക് ഭാഗത്ത് ബ്രഷ് കൊണ്ട് പൊതിഞ്ഞ ഒരു ഗല്ലിയിൽ ഒരു ഹൈവേ മോവിംഗ് ക്രൂ മനുഷ്യൻ്റെ അസ്ഥികൂടത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അവശിഷ്ടങ്ങൾക്കൊപ്പം തിരിച്ചറിയൽ രേഖകൾ ഒന്നും കണ്ടെത്തിയില്ലെന്നു അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സ്ത്രീയുടെ അവശിഷ്ടങ്ങൾ മനഃപൂർവം മറച്ചുവെച്ചതാണെന്നും കണ്ടെത്തുന്നതിന് മുമ്പ് 12 മുതൽ 15 മാസം വരെ ഗള്ളിയിൽ…
വാഷിംഗ്ടൺ ഡി.സി. ശ്രീ നാരായണ മിഷൻ സെന്റർ വിഷു ആഘോഷപൂർവ്വം കൊണ്ടാടി
വാഷിംഗ്ടൺ ഡി.സി: പാരമ്പര്യത്തിന്റേയും, സാമുദായിക ചൈതന്യത്തിന്റേയും വർണ്ണാഭമായ ചടങ്ങുകളോടെ, വാഷിംഗ്ടൺ ഡി.സി.യിലെ ശ്രീ നാരായണ മിഷൻ സെന്റർ, ഈ കഴിഞ്ഞ ഏപ്രിൽ പതിമൂന്നാം തീയതി, വിഷു ആഘോഷം സംഘടിപ്പിച്ചു. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട സമ്പന്നമായ ഈ സാംസ്ക്കാരിക പൈതൃകത്തെ അതിന്റെ തനതായ രീതിയിൽ ആഘോഷിക്കാൻ കഴിയുന്നതിൽ ഈശ്വരനോട് നന്ദി പറഞ്ഞു കൊണ്ടും, ഈ വിഷുദിനം എല്ലാ കുടുംബാംഗങ്ങൾക്കും സമാധാനവും ഐശ്വര്യവും സന്തോഷവും നൽകട്ടെ എന്ന് ആശംസിച്ചു കൊണ്ടും ശ്രീനാരായണ മിഷൻ സെന്റർ പ്രസിഡന്റ് എല്ലാവരേയും സ്വാഗതം ചെയ്തു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും സെക്രട്ടറി തന്റെ കൃതജ്ഞത രേഖപ്പെടുത്തി. ആഘോഷങ്ങളുടെ കേന്ദ്രബിന്ദു, വിഷുക്കണി വരാനിരിക്കുന്ന വർഷത്തേക്കുള്ള ഐശ്വര്യത്തിന്റേയും സമ്യദ്ധിയുടേയും പ്രതീകമായി. ഗുരുദേവ പ്രാർത്ഥനയോടെ വിഷു ആഘോഷം സമാരംഭിച്ചു. പ്രായഭേദമെന്യേ ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും വിഷുകൈനീട്ടം നല്കി. കുടുബാംഗങ്ങളും കുട്ടികളും ചേർന്നൊരുക്കിയ വർണ്ണശഭളമായ കലാവിരുന്ന്, കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക…
ലീലാമ്മ കുരുവിള (74) ഡാളസിൽ അന്തരിച്ചു
ഡാളസ്: മണ്ണംപറമ്പിലായ തകിടിയിൽ പരേതനായ കുരുവിളയുടെ ഭാര്യ ലീലാമ്മ കുരുവിള (74) ഏപ്രിൽ 17 ബുധനാഴ്ച ഡാളസിൽ അന്തരിച്ചു. കോട്ടയം പള്ളം പുത്തൻപുരക്കൽ കുടുംബാംഗമാണ്. മക്കൾ: സിജിൻ കുരുവിള-ഷെറി കുരുവിള (കാലിഫോര്‍ണിയ), സ്മിത- ബിബി ജോണ്‍ കൊച്ചുമക്കൾ: നോയൽ, നൈതൻ , നേഹ, ആൻ്റണി, നികിത. പൊതുദർശനം: ഏപ്രിൽ 19 വെള്ളിയാഴ്ച 6:00-8:00 pm സ്ഥലം: സെൻ്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് 5088 Baxter-well Rd, Mc Kinney. തുടർന്ന് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും ഏപ്രിൽ 24-ന് ബുധനാഴ്ച രാവിലെ 8.00 മുതൽ കോട്ടയം വേളൂർ സെൻ്റ് തോമസ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടത്തും കൂടുതൽ വിവരങ്ങൾക്ക്: സിജിൻ കുരുവിള 562 481 6420, വെരി റവ രാജു ഡാനിയൽ കോർ എപ്പിസ്കോപ്പ 214 476 6584
ഹൂസ്റ്റൺ പള്ളികളിൽ “ഫാദർ മാർട്ടിൻ” ആയി വേഷം മാറി പ്രവേശനം നേടിയയാൾ വീണ്ടും പിടിയിൽ
റിവേഴ്സൈഡ് കൗണ്ടി, കാലിഫോർണിയ – രാജ്യത്തുടനീളമുള്ള നിയമ നിർവ്വഹണ ഏജൻസികൾ അന്വേഷിച്ചിരുന്ന ഒരാൾ കാലിഫോർണിയയിലെ ഒരു പള്ളിയിൽ മോഷണം നടത്താൻ ശ്രമിച്ചതിന് അറസ്റ്റിലായി.മെമ്മോറിയൽ വില്ലേജ് പോലീസ് ഡിപ്പാർട്ട്മെൻ്റ് ഇയാളെ കണ്ടെത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. ബുധനാഴ്ച റിവർസൈഡ് കൗണ്ടിയിൽ മാലിൻ റോസ്റ്റാസ് (45) അറസ്റ്റിലായത് . പെൻസിൽവാനിയയിൽ നിന്ന് കവർച്ച നടത്തിയതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ പറഞ്ഞു. ലോസ് ഏഞ്ചൽസിന് തൊട്ടു കിഴക്കുള്ള മൊറേനോ വാലിയിൽ മോഷണശ്രമത്തിന് കൂടുതൽ കുറ്റപത്രം നൽകുമെന്ന് റിവർസൈഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ന്യൂയോർക്ക് നിവാസിയായ റോസ്റ്റാസ് കഴിഞ്ഞ വർഷം ഹൂസ്റ്റൺ ഏരിയയിലെ പള്ളികളിൽ “ഫാദർ മാർട്ടിൻ” ആയി വേഷം മാറിയാണ് പ്രവേശനം നേടിയതെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം മെമ്മോറിയൽ വില്ലേജുകളിലെ ഹോളി നെയിം റിട്രീറ്റ് സെൻ്ററിലെ നിരീക്ഷണ ക്യാമറകളിൽ അദ്ദേഹം ഏറ്റവും ഒടുവിൽ പതിഞ്ഞിരുന്നു. “ഇത്തവണ, ഒരു ടോപ്പ്…
ക്ലിഫ്ടൺ സെൻ്റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
ക്ലിഫ്ടൺ (ന്യൂജേഴ്സി): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ കിക്ക് ഓഫ് മീറ്റിംഗിന് ഏപ്രിൽ 14-ന് ഞായറാഴ്ച സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വേദിയായി. വികാരി വെരി റവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പോസ് നയിച്ച വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ്റെ ഉദ്ഘാടന യോഗം നടന്നു. വിനോയ് വർഗീസ് (ഇടവക സെക്രട്ടറി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. ഷിബു തരകൻ (ഫാമിലി കോൺഫറൻസ് ജോയിൻ്റ് സെക്രട്ടറി), സജി പോത്തൻ (മുൻ ഭദ്രാസന കൗൺസിൽ അംഗം), രഘു നൈനാൻ (ഫാമിലി കോൺഫറൻസ് ഫൈനാൻസ് കമ്മിറ്റി അംഗം) എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം. ഭദ്രാസനത്തിന്റെ സുപ്രധാന ആത്മീയ സമ്മേളനമായ ഫാമിലി കോൺഫറൻസിനുവേണ്ടി കോൺഫറൻസ് കമ്മിറ്റി ചെയ്യുന്ന ആത്മാർത്ഥമായ ശ്രമങ്ങളെ വിനോയ് വർഗീസ് അഭിനന്ദിച്ചു. ആത്മീയ ഉണർവിനായി കോൺഫറൻസിൽ…
ഭക്തിയുടെയും പാരമ്പര്യത്തിൻ്റെയും കാഴ്ചയൊരുക്കി ഹ്യൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര ഉത്സവം മെയ് 11ന്
ഹ്യൂസ്റ്റണ്‍: എല്ലാ വർഷവും നടത്തിവരാറുള്ള ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര പ്രതിഷ്ഠാദിനം 2024 മെയ് 11 നു എല്ലാ ഭക്തജനങ്ങളുടെയും ഭക്തിനിർഭരമായ സാന്നിദ്ധ്യത്തിൽ ഒരു ആഘോഷമാക്കുകയാണ്. എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യം സവിനയം ക്ഷണിക്കുന്നു. ഹ്യൂസ്റ്റണിലെ പച്ചപ്പിനും ചുറ്റുപാടുകളുടെ പ്രശാന്തതയ്ക്കും ഇടയിലാണ് ആദരണീയമായ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭഗവാൻ കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം കേവലം ഒരു ആരാധനാലയം മാത്രമല്ല, സമൂഹത്തിൻ്റെ നാനാതുറകളിലുള്ള ഭക്തർക്ക് ആത്മീയതയുടെയും സംസ്കാരത്തിൻ്റെയും വെളിച്ചമാണ്. ഇവിടെ ആഘോഷിക്കപ്പെടുന്ന നിരവധി ഉത്സവങ്ങളിൽ, ഭക്തിയുടെയും പാരമ്പര്യത്തിൻ്റെയും മഹത്തായ കാഴ്ചയായി ഗുരുവായൂർ ഉൽസവം നിലകൊള്ളുന്നു, ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ കീഴടക്കുന്നു. ഹൂസ്റ്റൺ ശ്രീഗുരുവായൂർ ക്ഷേത്ര ഉത്സവം സമാനതകളില്ലാത്ത ആവേശത്തോടെ ആഘോഷിക്കപ്പെടുന്നു, രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഭക്തരെ ആകർഷിക്കുന്നു. ചടങ്ങുകൾ, ഘോഷയാത്രകൾ, സാംസ്കാരിക പ്രകടനങ്ങൾ, കേരളത്തിൻ്റെ സമ്പന്നമായ പൈതൃകത്തിൻ്റെ ഊർജ്ജസ്വലമായ പ്രദർശനം എന്നിവയാൽ നിറഞ്ഞുനിൽക്കുന്ന ഉത്സവം സാധാരണയായി 10 ദിവസങ്ങൾ നീണ്ടുനിൽക്കും.…
“ഊദ്” ഓഡിയോ ലോഞ്ചിങ് ഏപ്രിൽ 20 നു ഡാളസ്സിൽ
ഡാളസ് :”ഊദ്”എന്ന് നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിലെ മനോഹരമായ ഗാനം കെ എസ് ചിത്ര, ആലപിച്ചു ഓഡിയോ ലോഞ്ചിങ് നടത്തും. ഏപ്രിൽ ഇരുപതാം തീയതി, ഫാർമേഴ്സ് ബ്രാഞ്ച് ലൂണാ മർത്തോമ പള്ളിയിൽ കെഎസ് ചിത്ര – ശരത് എന്നിവർ നടത്തുന്ന സംഗീത വിരുന്നിലാണ് ഓഡിയോ ലോഞ്ചിങ്. നിർമ്മാതാക്കൾ: ജോൺ ഡബ്ല്യു വർഗീസ്,രാജൻ പെരുമ്പെട്ടി,എബി സി ഉമ്മൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയേഷ് പരബ്,ഉമ്മൻ ജോൺ വള്ളിയമണ്ണിൽ സംഗീതം: നിനോയ് വർഗീസ് ഗാനരചന: ജോയ്സ് തോന്ന്യാമല എന്നിവരാണ് ചിത്രത്തിന്റെ പുറകിൽ പ്രവർത്തിക്കുന്നത് നിർമ്മാതാവായ ജോൺ വലിയവീട്ടിൽ വർഗീസ്, ആറടി രണ്ടിഞ്ച് പൊക്കം, ശാന്തമായി സംസാരിക്കുന്ന, സൗമ്യമായി പെരുമാറുന്ന, ആരെയും ശ്രദ്ധയോടെ കേൾക്കുന്ന, അമേരിക്കൻ മലയാളി ഏറെ സ്നേഹിക്കുന്ന നമ്മുടെ സ്വന്തം ജോൺ ഡബ്ലിയു. എം.ഡി.ആൻഡേഴ്സണൽ ക്യാൻസറിന്റെ ലാസ്റ്റ് സ്റ്റേജിൽ മരണത്തിന്റെയും ജീവിതത്തിന്റെ ഇടയിൽ തന്റെ ഒരേയൊരു പെങ്ങളെ പരിചരിക്കുവാൻ ആയി ദുബായിൽ നിന്ന്…
