ഡോ. ഗോപിനാഥ് മുതുകാട് സെപ്റ്റംബർ 11 ന് ഡാളസില്‍

ഡാളസ്: മെർലിൻ അവാർഡ് ജേതാവും പേരുകേട്ട മജിഷ്യനുമായിരുന്ന ഡോക്ടർ ഗോപിനാഥ് മുതുകാട് സെപ്റ്റംബര്‍ 11-ന് വൈകീട്ട് 6:30 ന് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ചാരിറ്റി സെന്റർ) ഒരുക്കുന്ന ചാരിറ്റി ഡിന്നറിൽ പങ്കെടുക്കുമെന്നും, ഇന്ത്യന്‍-അമേരിക്കക്കാര്‍ക്കു മോട്ടിവേഷണൽ പ്രസംഗം നടത്തുമെന്നും, ഒപ്പം സദസ്സിൽ നിന്നുമുള്ള ചോദ്യങ്ങൾക്കു മറുപടി പറയുകയും ചെയ്യുമെന്ന് ജി. ഐ. സി. ഗ്ലോബൽ പ്രസിഡന്റ് പി.സി. മാത്യു ഒരു പ്രത്യേക പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഡാളസിലെ സുഹൃത്തുക്കളെയും ഡോ. ഗോപിനാഥിന്റെ തിരുവനന്തപുരത്തു 300 ലധികം ഭിന്ന ശേഷിക്കാരെ ജീവിതത്തിന്റെ വിവിധ തുറകളിലേക്കു അവരവരുടെ ജന്മനാ ലഭിച്ച താലന്തുകൾക്കനുസരിച്ചു കൈപിടിച്ചു ഉയർത്തുവാൻ രൂപീകരിച്ച “ഡിഫറന്റ് ആർട് സെന്റർ” പ്രവർത്തനങ്ങൾക്കു കൈത്താങ്ങു നല്‍കുവാന്‍ ആഗ്രഹിക്കുന്നവർക്കും ഹൃദയപൂർവം കടന്നു വരുവാൻ കഴിയുമെന്ന് പരിപാടിയിൽ പങ്കെടുക്കുവാൻ എത്തുന്ന ഗ്ലോബൽ ജനറൽ സെക്രട്ടറി സുധീര്‍ നമ്പ്യാർ പറഞ്ഞു. ഭിന്ന ശേഷിക്കാരായ കുട്ടികൾക്കുവേണ്ടി സമർപ്പണ ബോധത്തോടെ മുഴുവൻ…

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം പേഴ്‌സണ്‍ ഓഫ് ദി ഈയര്‍ അവാര്‍ഡ് ആന്‍ഡ്ര്യൂ പാപ്പച്ചനു സമ്മാനിച്ചു

ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ കേരളാ ഫോറത്തിന്റെ സംയുക്ത ഓണാഘോഷവേദിയില്‍ അമേരിക്കന്‍ മലയാളികളില്‍ സാമൂഹിക, സാംസ്‌ക്കാരിക, വിദ്യാഭ്യസ രംഗത്ത് പുലര്‍ത്തിയ മികവിന് ആന്‍ഡ്ര്യൂ പാപ്പച്ചനെ പേഴ്‌സണ്‍ ഓഫ് ദി ഈയര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. പ്രശസ്ത കാര്‍ഡിയോളജിസ്റ്റും സാംസ്‌ക്കാരിക പ്രവര്‍ത്തകയും കേരളാഫോറത്തിന്റെ ഓണാഘോഷത്തിലെ മുഖ്യ അതിഥിയുമായ ഡോ: നിഷ പിള്ളയയാണ് അവാര്‍ഡ് സമ്മാനിച്ചത്. ഇരുപത് വര്‍ഷം പിന്നിടുന്ന ട്രൈസ്റ്റേറ്റ് കേരളാഫോറം ഇതിനോടകം സംയുക്ത ഓണാഘോഷത്തിലുടെയും കേരള ദിനാഘോഷത്തിലുടെയും അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സവിശേഷ സ്ഥാനം കണ്‌ടെത്തിയിട്ടുണ്‍ട്. ട്രൈസ്റ്റേറ്റ് കേരളാഫോത്തിന്റെ വിശിഷ്ടമായ ഈ അവാര്‍ഡിനു് അമേരിക്കയിലെ മലയാളി സമൂഹത്തിലെ പ്രഗല്ഭരായ നിരവധി വ്യക്തികളില്‍ നിന്നും നോമിനേഷന്‍ ലഭിച്ചിരുന്നു. ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ ചെയര്‍മാന്‍ സുരേഷ് നായരും, മുന്‍ ചെയര്‍ന്മാന്‍മാരും അടങ്ങിയ സമതിയാണ് പേഴ്‌സണ്‍ ഓഫ് തീ ഈയര്‍ അവാര്‍ഡ് നിര്‍ണ്ണയിച്ചത്. അവാര്‍ഡ് കമ്മറ്റി ചെയര്‍മാനായി ജോര്‍ജ്ജ് ഓലിക്കല്‍ പ്രവര്‍ത്തിച്ചു.…

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ഓണാഘോഷം സെപ്തംബര്‍ 2 ശനിയാഴ്ച

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി സെപ്റ്റംബർ 2, ശനിയാഴ്ച 10:30 ന് എം. ജി. ഹാൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു. ഓർമ്മിക്കാനും ഓർമ്മകൾ പങ്കുവേക്കാനുമുള്ളതാണല്ലോ ഓരോ ഓണവും. അതിരു കടന്നും അഴകടൽ കടന്നുംവന്ന നമ്മുടെ സമൂഹം അത്തപ്പത്തോണത്തിൻ പൂവിളികൾക്കൊപ്പം ആഘോഷത്തിനായും ആശംസകൾ നേരാനായും ഒരുങ്ങിയിരിക്കുന്നു. ഓണമെത്തുമ്പോൾ തരളമാകാത്ത ഒരു മലയാളി മനസ്സുകളുണ്ടാകില്ലെന്നിരിക്കെ, ഈ ഓണക്കാലം ഓർമ്മകളിലാക്കാൻ കഴിയും വിധം കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചുറൽ ആൻറ് എഡ്യൂക്കേഷൻ സെന്ററും ഓണ പരിപാടികൾ ഒരുക്കിയിരിക്കുന്നു. മുഖ്യാഥിതിയായി പ്രൊഫസർ. ഡോണൾഡ് ഡേവിസ് (University of Texas at Austin, Department of Asian Studies) പങ്കെടുത്ത് തിരുവോണ സന്ദേശം നൽകും. ഈ തവണത്തെ പ്രത്യേക പരിപാടികളായി അത്തപ്പൂക്കളം മത്സരവും , സഹൃദ വടം വലി മത്സരവും നടത്തുന്നു. വിജയിക്ക്‌ പ്രത്യേക പരിതോഷികം…

യുക്രെയ്‌നിന് 250 മില്യൺ ഡോളറിന്റെ പുതിയ സൈനിക സഹായം അമേരിക്ക പ്രഖ്യാപിച്ചു

വാഷിംഗ്ടൺ: ഉക്രെയ്‌നെ പിന്തുണയ്‌ക്കുന്നതിനായി കൂടുതൽ വ്യോമ പ്രതിരോധ, പീരങ്കി യുദ്ധോപകരണങ്ങൾ, മൈൻ ക്ലിയറിംഗ് ഉപകരണങ്ങൾ, മെഡിക്കൽ വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്ന യുഎസ് സൈനിക സഹായത്തിന്റെ പുതിയ പാക്കേജ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഏറ്റവും പുതിയ പാക്കേജിൽ അധിക മൈൻ ക്ലിയറിംഗ് ഉപകരണങ്ങൾ, വ്യോമ പ്രതിരോധത്തിനുള്ള മിസൈലുകൾ, പീരങ്കികൾക്കുള്ള വെടിമരുന്ന്, HIMAR (ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ്) സംവിധാനങ്ങൾ, മൂന്ന് ദശലക്ഷത്തിലധികം ചെറു ആയുധങ്ങൾ എന്നിവ ഉൾപ്പെടുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പ്രസ്താവനയിൽ പറഞ്ഞു. യു‌എസും സഖ്യകക്ഷികളും പങ്കാളികളും യുക്രെയ്നുമായി ഐക്യത്തോടെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മുമ്പ് അംഗീകരിച്ച ഫണ്ടില്‍ നിന്നാണ് ഉപകരണങ്ങൾക്ക് ധനസഹായം നൽകുന്നത്. 2022 ഫെബ്രുവരിയിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ചതുമുതൽ ഉക്രെയ്‌നിന് 43 ബില്യൺ ഡോളറിലധികം യുഎസ് സൈനിക സഹായം നൽകിയിട്ടുണ്ട്. കോൺഗ്രസിലെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും ഉക്രെയ്ൻ സഹായത്തെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ, ചില…

മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ ഓണാഘോഷം വന്‍ വിജയം

ഹൂസ്റ്റൺ: ഓഗസ്റ്റ് 26 ശനിയാഴ്ച ഹൂസ്റ്റൺ നഗരം ഐതിഹാസികമായ ഒരു ഓണാഘോഷ പരിപാടിക്കാണ് സാക്ഷ്യം വഹിച്ചത്. മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ആതിഥേയത്വം വഹിച്ച ഓണാഘോഷ പരിപാടിയിൽ 1500-ലധികം പേർ പങ്കെടുത്തു. കേരളത്തിന്റെ സമ്പന്നമായ പാചക പൈതൃകത്തിന്റെ സാരാംശം ഉൾക്കൊള്ളുന്ന ഒരു ഉത്സവ സദ്യയായ പരമ്പരാഗത ഓണസദ്യയായിരുന്നു മാഗ് മെഗാ ഓണ പരിപാടിയുടെ ഹൈലൈറ്റ്. പ്രാദേശിക മലയാളി സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ആഘോഷം ഉജ്ജ്വല വിജയമായി മാറി. ഓണത്തിന്റെ ചൈതന്യം പുനഃസൃഷ്ടിക്കുവാൻ മാത്രമല്ല, പങ്കെടുത്ത എല്ലാവർക്കും വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പുവാനും അസോസിയേഷന് കഴിഞ്ഞു. MAGH ടീമിന്റെ സൂക്ഷ്മമായ ആസൂത്രണത്തിന്റെയും സമർപ്പണത്തിന്റെയും തെളിവാണ് ഈ പരിപാടിയുടെ വ്യാപ്തിയും കടന്നുവന്ന ആളുകളുടെ എണ്ണവും. കേരളത്തിന്റെ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞെത്തിയ എല്ലാവരും ഉത്സവത്തിന്റെ സാരാംശം ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന പരിപാടികൾ ആസ്വദിച്ചു. എന്നിരുന്നാലും, സദ്യ ഒരു പ്രധാന ആകർഷണമായി…

ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ ത്രിദിന ക്യാമ്പ് അവിസ്മരണീയമായി

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷൻന്റെ  (എച്ച് ആർ എ ) ആഭിമുഖ്യത്തിൽ നടത്തിയ ത്രിദിന ക്യാമ്പ് വൈവിധ്യമാര്ന്ന പരിപാടികൾ കൊണ്ട്. ശ്രദ്ധേയമായി. ടെക്സസിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളിൽ ഒന്നായ നവസോട്ട ക്യാമ്പ് അലനിൽ വച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.  ഓഗസ്റ്റ് 11 നു വെള്ളിയാഴ്ച വൈകുന്നരം ആരംഭിച്ച ക്യാമ്പ് 13 നു ഞായറാഴ്ച സമാപിച്ചു. വിവിധ കലാ കായിക വിനോദ പരിപാടികൾക്കൊപ്പം കായലിൽ ചൂണ്ടയിട്ടു മീൻ പിടിക്കുന്നതിനും  സൗകര്യമൊരുക്കിയത് ക്യാമ്പിൽ പങ്കെടുത്തവർക്കു വേറിട്ട അനുഭവം നൽകി. വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച ക്യാമ്പ് ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ ഉപരക്ഷാധികാരിയും ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ ചർച്ചസ്  ഓഫ് ഹൂസ്റ്റൺ പ്രസിഡണ്ടുമായ റവ.ഫാ. ജെക്കു സഖറിയ പ്രാർത്ഥിച്ച്‌ ഉത്‌ഘാടനം ചെയ്തു. പ്രസിഡണ്ട് ബാബു കൂടത്തിനാലിൽ അധ്യക്ഷത വഹിച്ചു. മലയാളത്തിലും  ഹിന്ദിയിലുമായി ശ്രുതിമധുരമായ ഗാനങ്ങൻ പാടി ഹൂസ്റ്റണിലെ പ്രമുഖ ഗായകരും…

ആണവ പരീക്ഷണങ്ങൾക്കെതിരായ അന്താരാഷ്ട്ര ദിനം: ആഗോള സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നു

ആണവ പരീക്ഷണങ്ങൾക്കെതിരായ അന്താരാഷ്ട്ര ദിനമായി ആഗസ്റ്റ് 29 അടയാളപ്പെടുത്തുന്നു. ആണവ പരീക്ഷണത്തിന്റെ വിനാശകരമായ അനന്തരഫലങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ആണവായുധങ്ങളുടെ ഭീഷണിയിൽ നിന്ന് മുക്തമായ ഒരു ലോകത്തിനായി വാദിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു ദിനം. ഈ ആചരണം നിരായുധീകരണം, വ്യാപനം തടയൽ, ആഗോള സുരക്ഷ എന്നിവയ്ക്കായി പ്രവർത്തിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ചുള്ള ശക്തമായ ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു. ഉത്ഭവവും പ്രാധാന്യവും ആണവപരീക്ഷണത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ നേരിട്ട് അനുഭവിച്ച രാജ്യമായ കസാക്കിസ്ഥാന്റെ നിർദ്ദേശത്തെത്തുടർന്ന് 2009-ൽ ഐക്യരാഷ്ട്ര പൊതുസഭയാണ് ആണവ പരീക്ഷണങ്ങൾക്കെതിരായ അന്താരാഷ്ട്ര ദിനം സ്ഥാപിച്ചത്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ ആണവപരീക്ഷണങ്ങളുടെ ഒരു പ്രധാന ഭാഗം നടത്തിയ കസാക്കിസ്ഥാനിലെ സെമിപലാറ്റിൻസ്‌ക് ആണവ പരീക്ഷണകേന്ദ്രം അടച്ചുപൂട്ടിയതിന്റെ സ്മരണയ്ക്കാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ആഗസ്ത് 29 അനുസ്മരണ ദിനമായി പ്രഖ്യാപിക്കുന്നതിലൂടെ, കൂടുതൽ ആണവ പരീക്ഷണങ്ങൾ തടയുന്നതിനും ആണവ സംഘർഷ സാധ്യത കുറയ്ക്കുന്നതിനുമുള്ള പ്രാധാന്യം ഊന്നിപ്പറയാൻ അന്താരാഷ്ട്ര സമൂഹം ശ്രമിക്കുന്നു.…

പുതുചരിത്രം രചിച്ച മാപ്പ് ഓണാഘോഷം!

ഫിലഡെൽഫിയ – സംഘാടക മികവുകൊണ്ടും,കലാമൂല്യവും വർണാഭമായ പരിപാടികൾ കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ചരിത്രത്തിൽ ഇടംനേടി നേടിക്കൊണ്ട് നോർത്ത് അമേരിക്കയിൽ തന്നെ ഏറ്റവും മികച്ചതായിരുന്നു മാപ്പിന്റെ ഈ വർഷത്തെ ഓണാഘോഷം. ഒത്തൊരോണം ഒന്നിച്ചൊരോണം എന്ന ക്യാപ്‌ഷനെ അന്വർഥം ആക്കികൊണ്ടു മത ജാതി ഭേദമെന്യ കേരളത്തിന്റെ തനതു കലകൾ ഒരേ വേദിയിൽ അണിനിരന്നപ്പോൾ കള്ളവും ചതിയുമില്ലാത്ത മാവേലിവാണ കേരളം പുനർസൃഷ്ടിക്കപെട്ട അനുഭൂതിയായിരുന്നു. മാവേലി എഴുന്നള്ളിയത് കഥകളി, ഓട്ടംതുള്ളൽ,മോഹിനിയാട്ടം,ഒപ്പന, തെയ്യം, കളരിപ്പയറ്റ്തുടങ്ങി തനതു ആർട്ടിസ്റ്റുകളുടെ അകമ്പടിയോടെ ആയിരുന്നു. ചെണ്ടമേളം പുലിക്കളി അത്തപൂക്കളം, ഓണം ഫോട്ടോ ബൂത്ത് എന്നിവ ആഘോഷത്തിന് മികവേകി. റോഷൻ പ്ലാമൂട്ടിൽ ആയിരുന്നു മാവേലിയായി വേഷമിട്ടത്. ഒത്തൊരോണം ഒന്നിച്ചൊരോണം എന്ന സ്വപ്നം സാക്ഷാത്കരിച്ച ചാരിതാർഥ്യത്തിലാണ് മാപ്പിന്റെ പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്. ഒഴുകിയെത്തിയ ജനക്കൂട്ടത്തെ അകമഴിഞ്ഞ് നന്ദി അറിയിക്കുകയാണെന്നു ജനറൽ സെക്രട്ടറി ബെൻസൺ വര്ഗീസ് പണിക്കർ അറിയിച്ചു. കലാപരിപാടികൾ അവതരിപ്പിച്ച മുഴുവൻ…

അസ്സോസിയേഷൻ ഓഫ് ടാമ്പാ ഹിന്ദു മലയാളി (ആത്മ) യുടെ ഓണാഘോഷം അതിഗംഭീരമായി

ടാമ്പാ: പത്താം വാർഷികം ആഘോഷിക്കുന്ന അസോസിയേഷൻ ഓഫ് ടാമ്പാ ഹിന്ദു മലയാളി (ആത്മ) വിപുലമായ രീതിയിൽ കേരളത്തനിമയോടെ ഓണം ആഘോഷിച്ചു. പുതിയ നേതൃത്വത്തിൻ കീഴിൽ അതിവിപുലമായാണ് ഇത്തവണ ഓണാഘോഷങ്ങൾ നടത്തപ്പെട്ടത്. ഓഗസ്റ്റ് പത്തൊമ്പതാം തീയതിയായിരുന്നു ആഘോഷം. ടാമ്പാ സെഫ്‌നറിൽ ഉള്ള സെൻറ് ജോസഫ് കമ്മ്യൂണിറ്റിഹാൾ ആയിരുന്നു വേദി. മാവേലി, ഓണപ്പൂക്കളം, ചെണ്ടമേളം, ഓണസദ്യ, ഹൃദയാവർജ്ജകമായ കലാപരിപാടികൾ ഇവയെല്ലാം ഓണാഘോഷങ്ങൾക്ക് പൊലിമയേകി. വിഭവസമൃദ്ധമായ ഓണസദ്യയോടെയായിരുന്നു തുടക്കം. മുന്നൂറോളം പേർ പങ്കെടുത്ത ഓണസദ്യ ശ്രീധ സാജ്, വിജി ബോബൻ, ബോബൻ സുഭദ്ര, പൂജ അനൂപ്, ഗീത സൗരഭ്, നീതു ബിപിൻ, ശ്രീരാജ് നായർ, ശ്രീജേഷ് രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്. സനു, സുബ്ബു, സൂരജ് കുമാർ, സൂരജ്, നിഷീദ്, വിനോദ്, ബിപിൻ, സൗരഭ്‌, വിനയ്, കൗശിക്, ദീപു, റിജേഷ്, രാഹുൽ, വിനു, അനൂപ്, ഹരി എന്നിവർ സദ്യക്കു വേണ്ട എല്ലാ…

സ്റ്റാഫോർഡ് പോലീസ് ബജറ്റിൽ ഒരു മില്യൺ ഡോളർ ബജറ്റ് വെട്ടിക്കുറയ്ക്കുന്നു; പ്രദേശവാസികൾ ആശങ്കയിൽ

സ്റ്റാഫോർഡ്, ടെക്സസ് – അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പോലീസ് ഫണ്ടിംഗിൽ ഒരു മില്യൺ ഡോളർ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം നഗരത്തിന്റെ സുരക്ഷ അപകടത്തിൽ ആകുമെന്ന് സ്റ്റാഫോർഡ് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു. യൂണിയൻ പ്രസിഡന്റ് ലൂസിയാനോ ലോപ്പസ് പറയുന്നത്, ഡിപ്പാർട്ട്‌മെന്റ് ഇപ്പോൾ തന്നെ ജീവനക്കാരുടെ കുറവ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നാണ്. അടുത്തിടെ, സ്റ്റാഫോർഡ് മേയർ കെൻ മാത്യു അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് നിർദ്ദേശം സമർപ്പിച്ചതിൽ പോലീസ് വകുപ്പിന്റെ വിഹിതത്തിൽ ഒരു മില്യൺ ഡോളറിന്റെ കുറവ് ആണ് നിർദ്ദേശിച്ചിരിക്കുന്നത്. “ഇത് യഥാക്രമം ഒമ്പത് പട്രോളിംഗ് ഓഫീസർമാരെയും ഒരു ഡിറ്റക്ടീവിനെയും മൂന്ന് ഡിസ്പാച്ചർമാരെയും വിട്ടയക്കുക എന്നാണ് ഇതിനർത്ഥം. ” ലോപ്പസ് പറഞ്ഞു. “കൗൺസിൽ ഇത് പാസാക്കുകയാണെങ്കിൽ, അത് അടിസ്ഥാനപരമായി ഞങ്ങളുടെ ഡിപ്പാർട്ട്‌മെന്റിന്റെ ഫണ്ട് ഡി-ഫണ്ട് ചെയ്യുകയാണ്, അത് അനുവദിച്ചു കൊടുക്കുവാൻ കഴിയില്ല,” കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സിറ്റി…