കർണികാരങ്ങൾ പൂത്തിറങ്ങിയ കെ എച് എൻ എ വിഷു ആഘോഷം

ഹ്യൂസ്റ്റൺ: കണിക്കൊന്ന പൂക്കൾ എങ്ങും നിറഞ്ഞാടി പീതവർണ്ണം നിറച്ച കെ എച് എൻ എ വിഷു ആഘോഷം. ഹൂസ്റ്റണിലെ മീനാക്ഷി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഒഴുകിയെത്തിയ പുരുഷാരം ഉണ്ണിക്കണ്ണനെ കണികണ്ടു മനം നിറയെ. പിന്നെ കൈനീട്ടവും കലാപരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി കെ എച് എൻ എ പ്രവർത്തകർ. പൊതു സമ്മേളനത്തിൽ ഹ്യൂസ്റ്റൺ കെ എച് എൻ എ കൺവെൻഷൻ കൺവീനർ അശോകൻ കേശവൻ അധ്യക്ഷനായിരുന്നു. ഡോ. ബിജു പിള്ള സ്വാഗതം ആശംസിച്ചു. ആഘോഷങ്ങൾ മുഖ്യാതിഥി ടെക്സാസ് ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ ഉത്ഘാടനം ചെയ്തു. മീനാക്ഷി ക്ഷേത്രം ചെയർമാൻ വിനോദ് കൈല, ഡോ. വേണുഗോപാൽ മേനോൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. പരിപാടികളിൽ പങ്കെടുക്കാനെത്തിയവർ സ്റ്റേജിനു സമീപം തയാറാക്കിയ പീഠത്തിൽ ഒരുക്കിയ അതിമനോഹരമായി വർണ്ണ വിളക്കുകൾ കൊണ്ടലങ്കരിച്ച വിഷുക്കണി കണ്ടു മനം നിറച്ചു മുത്തശ്ശിമാരിൽ നിന്നും…

ടെക്‌സാസിൽ ചത്ത നിലയിൽ കണ്ടെത്തിയ ആറ് കന്നുകാലികൾക്ക് നാവ് നഷ്ടപ്പെട്ടതായി അധികൃതർ

ടെക്സാസ് :ടെക്‌സാസിൽ നാവ് നഷ്ടപ്പെട്ട പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി. ആറ് പശുക്കളെ സമാനമായ രീതിയിൽ വികൃതമാക്കുകയും ടെക്സസ് ഹൈവേയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന്ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തു, ഒന്നിലധികം പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തിനായി ചുമതലപെടുത്തിയതാ യി അധികൃതർ പറഞ്ഞു. സ്‌റ്റേറ്റ് ഹൈവേ ഒഎസ്‌ആറിന് സമീപമുള്ള മാഡിസൺ കൗണ്ടിയിൽ 6 വയസ്സുള്ള പശുവിനെ ചത്ത നിലയിൽ കണ്ടെത്തി, അതിന്റെ നാവ് നഷ്ടപ്പെട്ടതായി, ഓൾഡ് സാൻ അന്റോണിയോ റോഡിന്റെ ഒരു ഭാഗത്തെ പരാമർശിച്ച് ഷെരീഫിന്റെ ഓഫീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. പശുവിന്റെ വായ്‌ക്ക് ചുറ്റുമുള്ള തോൽ നീക്കം ചെയ്യുന്നതിനായി കൃത്യതയോടെ നേരായതും വൃത്തിയുള്ളതുമായ ഒരു മുറിവ് ഉണ്ടാക്കി, നീക്കം ചെയ്ത തോലിനടിയിലെ മാംസം തൊടാതെ അവശേഷിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു. “രക്തം ചോരാതെ ശരീരത്തിൽ നിന്ന് നാവും പൂർണ്ണമായും നീക്കം ചെയ്തു.”പശുവിനെ കണ്ടെത്തിയ ചുറ്റുമുള്ള പ്രദേശങ്ങളിൽ കാൽപ്പാടുകളോ ടയർ ട്രാക്കുകളോ ഇല്ലെന്നും…

മോൻസ് ജോസഫ് എംഎൽഎ, മാണി സി. കാപ്പൻ എംഎൽഎ, പി. ആർ സുനിൽ എന്നിവർ നാളെ ഡാളസിൽ

ഡാളസ്: ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫ്‌ളോറിഡായിലെ മയാമിയില്‍ വെച്ച് നവംബര്‍ 2, 3, 4 തീയതികളില്‍ നടത്തപ്പെടുന്ന 10-ാമത് അന്താരാഷ്ട്ര മധ്യമ സമ്മേളനത്തിന്റെ ഡാളസ് ചാപ്റ്റർ കിക്കോഫ് സമ്മേളനത്തിൽ പങ്കെടുക്കുവാനായി നാളെ (ചൊവ്വാഴ്ച) ഡാളസിൽ എത്തിച്ചേരുന്നു. ഏപ്രില്‍ 25 ചൊവ്വാഴ്ച (നാളെ) വൈകിട്ട് 6.30ന് ഡാളസിലെ കേരളാ അസ്സോസിയേഷന്‍ ഹാളില്‍ (3821, Broadway Blvd, Garland, TX. 75043) വെച്ച് നടത്തപ്പെടുന്ന സമ്മേളനത്തില്‍ മുന്‍മന്ത്രിയും കാഞ്ഞിരപ്പള്ളി എംഎല്‍എയുമായ ശ്രീ. മോന്‍സ് ജോസഫ്, പാല എംഎല്‍എ ശ്രീ. മാണി സി. കാപ്പന്‍, കൈരളി ചാനലിന്റെ നോര്‍ത്ത് ഇന്ത്യാ ഹെഡും, സീനിയര്‍ ന്യൂസ് എഡിറ്ററുമായ ശ്രീ. പി.ആര്‍. സുനില്‍ എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിക്കും. ചടങ്ങില്‍ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ പ്രസിഡന്റ് സുനില്‍ തൈമറ്റം, അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കുറ്റ്,…

ഓസ്റ്റണിൽ കാണാതായ യുവതിയെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

ഓസ്റ്റിൻ(ടെക്സാസ്) :കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായ 25 കാരിയായ ടിയറ സ്‌ട്രാൻഡ് എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി ടെക്‌സസ് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചയാണ് സ്‌ട്രാൻഡിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ബെൽ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് സ്ഥിരീകരിച്ചു. വാക്കോയ്ക്കും ടെമ്പിളിനും ഇടയിലുള്ള ബെൽ കൗണ്ടി റോഡിന്റെ വശത്തുള്ള ഒരു കുഴിയിൽ ഒരു വഴിയാത്രക്കാരനാണു മൃതദേഹം കണ്ടെത്തിയത്. “മരണത്തിന്റെ കാരണവും രീതിയും ഇപ്പോൾ അജ്ഞാതമാണ്, മെഡിക്കൽ എക്സാമിനറുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ്,” അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.കേസിൽ ഫൗൾ പ്ലേ സംശയിക്കുന്നതായി സ്ട്രാൻഡിന്റെ പിതാവിനോട് അധികൃതർ പറഞ്ഞു. ഏപ്രിൽ 16 ന് അതിരാവിലെ ഓസ്റ്റിനിലെ മൂസെക്നക്കിൾ പബ്ബിലാണ് 25 കാരിയായ യുവതിയെ അവസാനമായി ജീവനോടെ കണ്ടത്. ഒരു കൂട്ടം പെൺകുട്ടികൾ ക്ലബ്ബിൽ വച്ച് തന്നെ ആക്രമിച്ചെന്നും വഴക്ക് പുറത്തേക്ക് നീങ്ങിയെന്നും സ്ട്രാൻഡിന്റെ അമ്മ മോണിക്ക ഹെറോൺ വിശ്വസിക്കുന്നു. മകൾക് അവരോട് ദേഷ്യമുണ്ടെന്ന് അമ്മ പറഞ്ഞു,…

അല ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023 (ALF 2023 )

ന്യൂജെഴ്‌സി / ചിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളികളുടെ കലാസാംസ്കാരിക കൂട്ടായ്‌‌മയായ അല കലാസാഹിത്യരംഗത്തെ പ്രശസ്തരെ അണിനിരത്തി ആർട്ട്സ്‌ ആൻ്റ് ലിറ്റററി ഫെസ്റ്റിവൽ (ALF) സംഘടിപ്പിക്കുന്നു. വിനോദത്തോടൊപ്പം അറിവും ആനന്ദവും പകർന്ന് നൽകുന്നതിനായി അലയുടെ വിവിധ ചാപ്റ്ററുകൾ സംയുക്തമായാണ് അല ആർട്ട്സ്‌ ആൻ്റ് ലിറ്റററി ഫെസ്റ്റിവൽ 2023 സംഘടിപ്പിക്കുന്നത്. മെയ് 20ന് ന്യൂജെഴ്‌സിയിലും, 27ന് ചിക്കാഗോയിലുമായി ആർട്ട്സ്‌ ആൻ്റ് ലിറ്റററി ഫെസ്റ്റിവൽ അരങ്ങേറും. സാഹിത്യോത്സവത്തിൽ മലയാളത്തിൻ്റെ എഴുത്തുകാരായ പോൾ സഖറിയ (സഖറിയ), ബെന്യാമിൻ, കാലിഗ്രാഫിയിലൂടെ ശ്രദ്ധേയയായ ഡോണ മയൂര എന്നിവർ അതിഥികളായി എത്തും. സാഹിത്യോത്സവത്തിന് അനുബന്ധമായി അലയിലെ പ്രതിഭകൾ കഥകളി ഉൾപ്പെടെയുള്ള കലാവിരുന്നുകളും അവതരിപ്പിക്കും. 2023 മെയ് 20 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.00ന് ന്യൂജെഴ്‌സിയിയും മെയ് 27ന് രാവിലെ 10.00ന് ചിക്കാഗോയിലുമായാണ് ആർട്ട്സ്‌ & ലിറ്റററി ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. ഫെസ്റ്റിവലിൽ നിന്നും ലഭിക്കുന്ന അധികവരുമാനം കേരളത്തിലെ…

ദൈവസഭ വചനത്തിലേക്ക് മടങ്ങിവരിക : റവ. സാബു വർഗീസ്; ഐ.പി.സി. റീജിയൻ കൺവൻഷന് അനുഗ്രഹ സമാപ്തി

ഫ്ലോറിഡ: ദൈവവചനം എന്നത് ദൈവവും മനുഷ്യനും തമ്മിലുള്ള സംഭാഷണമാണ്. ജീവിതത്തെ മുന്നോട്ട് നയിക്കുന്ന പ്രകാശമാണ് ദൈവവചനം. ഏകാന്തതയിൽ അകപ്പെട്ടുപോകുന്ന സമൂഹത്തിന് ഏക ആശ്രയം ദൈവവചനം മാത്രമാണ്. മനുഷ്യഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുവാൻ സാധിക്കുന്നത് ദൈവവചനത്തിലൂടെ മാത്രമാണെന്നും വചനാടിസ്ഥാനത്തിലുള്ള വിശ്വാസ ജീവിതം നയിക്കുവാൻ ദൈവമക്കൾ തയ്യാറാകണമന്നും പാസ്റ്റർ ഡോ. സാബു വർഗീസ് പ്രസ്താവിച്ചു. ഇന്ത്യ പെന്തക്കോസ് ദൈവസഭയുടെ നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവർത്തന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്രൂശിക്കപ്പെട്ട യേശുവിനെ ഹൃദയത്തിൽ കൈക്കൊണ്ട് നിത്യജീവിതത്തിന് അവകാശികളായി ഏവരും തീരണമെന്ന് വിശ്വാസ സമൂഹത്തെ അദ്ദേഹം ആഹ്വാനം ചെയ്തു. ഐപിസി സൗത്ത് ഫ്ലോറിഡ ദൈവസഭയിൽ 7 മുതൽ 9 വരെ നടന്ന കൺവൻഷൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ സി ജോൺ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം അധ്യക്ഷത വഹിച്ചു. പാസ്റ്റർ എബ്രഹാം ഈശോ പ്രാർത്ഥനയ്ക്കും…

ഹ്യൂസ്റ്റൺ, യുഎസിൽ അതിവേഗം വളരുന്ന രണ്ടാമത്തെ മെട്രോ

ഹ്യൂസ്റ്റൺ:കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ജനസംഖ്യാ വർദ്ധന പരിഗണിക്കുമ്പോൾ അതിവേഗം വളരുന്ന രണ്ടാമത്തെ പ്രധാന യുഎസ് മെട്രോയായി ഹ്യൂസ്റ്റൺ സ്ഥാനം പിടിച്ചു ..ചേംബർ ഓഫ് കൊമേഴ്സ്. സമീപകാലത്തു നടത്തിയ സെൻസസ് ഡാറ്റയെ അടിസ്ഥാനത്തിലാണ് പുതിയ സ്ഥാനം ലഭിച്ചിരിക്കുന്നത്. ജൂലൈ 2021-നും ജൂലൈ 2022-നും ഇടയിൽ, വുഡ്‌ലാൻഡ്‌സും ഷുഗർലാൻഡും ഉൾപ്പെടുന്ന ഒമ്പത് കൗണ്ടി ഹ്യൂസ്റ്റൺ മെട്രോ ഏരിയ, ജനസംഖ്യയിൽ 125,000 നിവാസികളെ കൂട്ടി ചേർത്തു, ഇപ്പോൾ മൊത്തം 7.34 ദശലക്ഷമായി ഈ മേഖലയിലെ ഏറ്റവും വലിയ മെട്രോയായി മാറിയത്. 2020-ലും 2021-ലും, കോവിഡ് പാൻഡെമിക് ഹ്യൂസ്റ്റൺ പ്രദേശത്ത് ജനസംഖ്യാ വർദ്ധനവിന് തടസ്സമായി, ഇത് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കിലേക്ക് നയിച്ചു, ഓരോ വർഷവും 75,000 ആളുകൾ മാത്രമായി ചുരുങ്ങി “മുൻവർഷത്തെ കുറഞ്ഞ വർദ്ധനയുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ വർഷം ജനസംഖ്യാ വളർച്ചയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്,” സെൻസസ്…

ശശിധരൻ നായർ 80 ന്റെ നിറവിൽ; വിവാഹ സുവർണ ജൂബിലിയും – ആഘോഷം ഏപ്രിൽ 16 ന് ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: അമേരിക്കയിലെ മലയാളികൾക്കിടയിൽ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത വ്യക്തിത്വം, പ്രായം എൺപതിനോടുത്തുവെങ്കിലും എപ്പോഴും കർമനിരതനായി പുഞ്ചിരിയ്ക്കുന്ന മുഖവുമായി നിൽക്കുന്ന സൗമ്യതയുടെ പര്യായമായ ശശിധരൻ നായരുടെ എൺപതാം ജന്മദിനവും ശശിധരൻ നായർ – പൊന്നമ്മ നായർ ദമ്പതികളുടെ 50 മത് വിവാഹ വാർഷികവും സമുചിതമായി ഹൂസ്റ്റണിൽ കൊണ്ടാടുന്നു. ഏപ്രിൽ 16 നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഹൂസ്റ്റണിലെ ജിഎസ്എച് ഇവന്റ് സെന്ററിൽ (GSH Event Center located at 9550 W Bellfort Ave., Houston, TX 77031) ക്ഷണിക്കപ്പെട്ട അതിഥികൾക്കായി ഒരുക്കിയിരിക്കുന്ന ആഘോഷത്തിൽ വ്യത്യസ്തമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഡിന്നർ പാർട്ടി, പ്രഗത്ഭ ഗായകരെ അണിനിരത്തി സംഗീതനിശ, കലാപരിപാടികൾ, അമേരിക്കയിലെ പ്രമുഖ വ്യക്തികളുടെ ആശംസ പ്രസംഗങ്ങൾ തുടങ്ങിയവ ആഘോഷരാവിന് മികവ് നൽകും. അമേരിക്കയിലെ സാമൂഹ്യ, സാംസ്കാരിക, സാമൂദായിക രംഗത്തെ നിറസാന്നിധ്യമാണ് സുഹൃത്തുക്കളുടെ “ശശിയണ്ണൻ” . താൻ കൈ വച്ച…

വാഹന പരിശോധന നടത്തുന്നതിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പേർ വെടിയേറ്റു കൊല്ലപ്പെട്ടു

വിസ്കോൺസിൻ:വടക്കുപടിഞ്ഞാറൻ വിസ്കോൺസിനിൽ ട്രാഫിക് സ്റ്റോപ്പിൽ വാഹന പരിശോധനനടത്തുന്നതിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പേർ വെടിയേറ്റു കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ബാരൺ കൗണ്ടിയിലെ കാമറൂൺ ഗ്രാമത്തിൽ ട്രാഫിക് സ്റ്റോപ്പ് നടത്തുന്നതിനിടയിൽ രണ്ട് വിസ്കോൺസിൻ പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് സ്ഥിരീകരിച്ചു. ചെറ്റെക് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഓഫീസർമാരായ 32 വയസ്സുള്ള എമിലി ബ്രെഡൻബാക്ക്, കാമറൂൺ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ 23 വയസ്സുള്ള ഹണ്ടർ ഷീൽ എന്നിവരാണ് ഉച്ചകഴിഞ്ഞ് 3:30 ന് ട്രാഫിക് സ്റ്റോപ്പിൽ മരിച്ചതെന്ന് പിനീട് സ്ഥിരീകരിച്ചു വെടിയുതിർത്തതായി സംശയിക്കുന്നയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ചേടെക് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥൻ പുലർച്ചെ 3:38 ഓടെ ട്രാഫിക് വാഹന പരിശോധനക്കായി വാഹനം തടയ്യുന്നതിനിടയിൽ വാഹനമോടിക്കുന്നയാൾ ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും പോലീസ് തിരിച്ചും വെടിയുതിർത്തുവെന്നും സംസ്ഥാന നീതിന്യായ വകുപ്പ് അറിയിച്ചു.ചെടെക് ഉദ്യോഗസ്ഥനും കാമറൂണിൽ…

സുപ്രസിദ്ധ ഗായകൻ ചാൾസ് ആന്റണി വേൾഡ് മലയാളി കൗൺസിൽ കോൺഫറൻസിൽ

ഫിലഡെൽഫിയ: ഏപ്രിൽ 28 മുതൽ 30 വരെ ന്യൂജേഴ്സി എപിഎ ഹോട്ടലിൽ നടക്കുന്ന വേൾഡ് മലയാളി കൗൺസിൽ അമേരിക്ക ഫാമിലി കൺവെൻഷനിൽ സുപ്രസിദ്ധ ഗായകൻ ചാൾസ് ആന്റണി പങ്കെടുക്കുന്നു. ലോകപ്രശസ്തരായ വ്യക്തികളുടെ മുമ്പിൽ വ്യത്യസ്ത ഭാഷകളിൽ ഗാനം ആലപിച്ച് തന്റെ മികവ് തെളിയിച്ച വ്യക്തിയാണ് ഗായകൻ ചാൾസ് ആന്റണി 18 ഭാഷകളിലായി ഗാനം ആലപിച്ച വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം ചാൾസ് ആന്റണിയുടെ സാന്നിധ്യം വേള്‍ഡ് മലയാളി കൗൺസിൽ കോൺഫറൻസിനെ മികവേകും എന്ന് സംഘാടകർ അഭിപ്രായപ്പെട്ടു മറഡോണ സൗദി രാജകുമാരൻ സൽമാൻഖാൻ പാത്രിയാർക്കീസ് ബാബ രാഹുൽ ഗാന്ധി ലോക പ്രശസ്തരായ ആളുകളുടെ മുമ്പിൽ ഗാനമാലപിച്ച് അത്ഭുതപ്പെടുത്തിയാണ് ചാൾസ് ആന്റണി അദ്ദേഹത്തെ നേരിൽ കാണുവാനും അടുത്തറിയുവാനും ഗാനം ആസ്വദിക്കുവാനും ഉള്ള അവസരം കോൺഫറൻസ് അംഗങ്ങൾക്ക് ലഭിക്കും എന്നത് ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യ ആകർഷണം ആണ് ഏപ്രിൽ 28 മുതൽ…