സാലി കുട്ടി വർഗീസ് (63 )ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: സാലി കുട്ടി വർഗീസ് (63 )ഫെബ്രുവരി 1 നു ന്യൂയോർക്കിൽ നിര്യാതയായി .കോട്ടയം കങ്ങഴ ഇളവം കുന്നേൽ പരേതനായ രാജു വർഗീസിന്റെ സഹധർമ്മിണിയാണ്. വാകത്താനം പാട്ടത്തിൽ കുടുംബാംഗമാണ് പരേത . കഴിഞ്ഞ ഇരുപത്തിരണ്ടു വർഷത്തിലേറെയായി അമേരിക്കയിൽ കഴിയുന്ന ഇവർ നാട്ടിൽ അവധിക്ക് പോയി കഴിഞ്ഞ ബുധനാഴ്ചയാണ് ഇവിടെ മടങ്ങിയെത്തിയത്. മക്കൾ:നിസ വർഗീസ് ,നീത വർഗീസ്, നിധിൻ വർഗീസ്. മരുമക്കൾ :ചെറിഷ് ജെയിംസ് (ന്യൂയോർക് )സെബിന് രാജ് (ന്യൂയോർക് )അന്ന നിഥിൻ (ഹൂസ്റ്റൺ ) പൊതുദർശനം:ഫെബ്രുവരി 5 ഞായറാഴ്ച സ്ഥലം :സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് എൽമോണ്ട്, ന്യൂയോർക് തുടർന്ന് കേരളത്തിലേക്ക് കൊണ്ടുപോകുന്നതും കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്സ്‌ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ് കൂടുതൽ വിവരങ്ങൾക്ക്: ചെരിഷ് ജെയിംസ് ന്യൂയോർക് – 601 993 1504

ബെൻസേലം സെൻറ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി ആന്റ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് വമ്പിച്ച തുടക്കം

ബെൻസേലം (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് (FYC) കിക്കോഫ് മീറ്റിംഗിന് ബെൻസേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവക വേദിയായി. ജനുവരി 29-ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാമിലി കോൺഫറൻസ് പ്രതിനിധികളെ മാത്യു കുര്യൻ (ഇടവക സെക്രട്ടറി) സ്വാഗതം ചെയ്തു. കോൺഫറൻസ് കമ്മിറ്റിക്കുവേണ്ടി ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), സൂസൻ ജോൺ വർഗീസ് (സുവനീർ എഡിറ്റർ), ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), ഫിലിപ് വർഗീസ് (ഗായക സംഘം കോർഡിനേറ്റർ ) റോണി വർഗീസ് , ബിഷേൽ ബേബി തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ സന്നിഹിതരായിരുന്നു. ഈ വർഷത്തെ ഫാമിലി & യൂത്ത് കോൺഫറൻസിൻറെ വിശേഷങ്ങളെക്കുറിച്ച് കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ സദസ്സിനെ അറിയിച്ചു. 2023 ജൂലൈ 12 മുതൽ…

പാൻഡമിക്ക്‌ അടിയന്തരാവസ്ഥ പിൻവലിക്കുന്നതോടെ കോവിഡ് പരിശോധനകൾക്കു പണം നൽകേണ്ടിവരും

ന്യൂയോർക് :പാൻ ഡമിക്“അടിയന്തരാവസ്ഥയിൽ സൗജന്യമായി ലഭിച്ചിരുന്ന കോവിഡ് പരിശോധന ,ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു ബൈഡൻ ഭരണകൂടം “അടിയന്തരാവസ്ഥ പിൻവലികുവാൻ തീരുമാനിച്ചതോടെ കുറച്ച് പണം നൽകേണ്ടിവരും, അമേരിക്കൻ പൗരന്മാർ അഭിമുഖികരിക്കേണ്ടിവരുന്ന പ്രധാന വിഷയം ഇതാണ്.” കൈസർ ഫാമിലി ഫൗണ്ടേഷന്റെ സീനിയർ വൈസ് പ്രസിഡന്റ് ജെൻ കേറ്റ്സ് പറഞ്ഞു. പാൻ ഡമിക് കാലത്തിൽ പ്രസിഡന്റ് ട്രമ്പ് പ്രഖ്യാപിച്ച “പബ്ലിക് ഹെൽത്ത് എമർജൻസി, പാൻഡെമിക്കിനെ നേരിടാനും അതിന്റെ ആഘാതം കുറയ്ക്കാനും രാജ്യത്തെ സഹായിക്കുന്നതിന് നിരവധി അമേരിക്കക്കാർക്ക് കോവിഡ്-19 ടെസ്റ്റുകളും ചികിത്സകളും വാക്‌സിനുകളും സൗജന്യമായി ലഭിക്കുന്നതിനും മെച്ചപ്പെട്ട സാമൂഹിക സുരക്ഷാ നെറ്റ് ആനുകൂല്യങ്ങൾ നൽകുന്നതിനും സർക്കാരിനെ പ്രാപ്‌തമാക്കിയിരുന്നു . മെഡികെയർ, മെഡിക്കൈഡ് , പ്രൈവറ്റ് ഇൻഷുറൻസ് പ്ലാനുകൾ എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്ന മിക്ക അമേരിക്കക്കാർക്കും പാൻഡെമിക് സമയത്ത് ഒരു ചെലവും കൂടാതെ കോവിഡ്-19 ടെസ്റ്റുകളും വാക്സിനുകളും നേടാൻ കഴിഞ്ഞു. മെഡികെയർ, പ്രൈവറ്റ് ഇൻഷുറൻസ് എന്നിവയിൽ…

റ്റാമ്പ സേക്രട്ട് ഹാർട്ട് ഇടവകയിൽ പുതിയ ദേവാലയ നിർമ്മാണത്തിനുള്ള ധനശേഖരണത്തിന് ഉജ്ജ്വല തുടക്കം

റ്റാമ്പാ: സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോന ഇടവകയിൽപുതിയ ഒരു ദേവാലയ നിർമ്മിക്കുവാൻ 2022 ഓഗസ്റ്റ് പതിനാലാം തീയതി കൂടിയ പൊതുയോഗത്തിൽ തീരുമാനിച്ചു 2020 മാർച്ച് 16 ആം തീയതി ക്നാനായ കത്തോലിക്കർക്കായി സ്വന്തമായി ഒരു ദേവാലയം വാങ്ങി ശേഷം ഒട്ടനവധി ക്നാനായ കത്തോലിക്കർ തമ്പായിലും പരിസരത്തുമായി താമസിച്ചുവരുന്നു ഇതിനോടകം ഏകദേശം 400 പരം കുടുംബങ്ങൾ ഈ ഇടവകയിലുണ്ട് നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇപ്പോഴത്തെ ദേവാലയത്തിന് സ്ഥലപരിമിതി മൂലമാണ് സൗകര്യപ്രദമായ ആധുനിക രീതിയിലുള്ള പുതിയ ദേവാലയം നിർമ്മിക്കുവാൻ തീരുമാനിച്ചത്. 2021 നവംബറിൽ ഹിൽസ് ബോർഗ് കൗണ്ടിയിൽ നിന്നും നിലവിലുള്ള സ്ഥലത്ത് 18000സ്ക്വയർ ഫീറ്റിലുള്ള കെട്ടിടത്തിനുള്ള അനുമതി ലഭിച്ചു ഇതിൽ പ്രകാരം 2022 ആഗസ്റ്റ് 14ന് കൂടിയ പള്ളി lപൊതുയോഗത്തിൽ പ്ലാനും എസ്റ്റിമേറ്റ് അവതരിപ്പിക്കുകയും15000 സ്ക്വയർ ഫീറ്റിലുള്ള പുതിയ ഒരു ദേവാലയം നിർമ്മിക്കുവാനുള്ള തീരുമാനം പൊതുയോഗം ഐക്യകണ്ടെന്ന പാസാക്കുകയും…

ഇൽഹാൻ ഒമറിനെ ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്യാൻ ഹൗസ് വോട്ട് ചെയ്തു

വാഷിംഗ്ടൺ: ഇസ്രായേലിനെക്കുറിച്ചുള്ള മുൻ വിവാദ പരാമർശങ്ങളുടെ പേരിൽ പ്രതിനിധി ഇൽഹാൻ ഒമറിനെ ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിലെ സീറ്റിൽ നിന്ന് നീക്കം ചെയ്യാൻ ഹൗസ് വ്യാഴാഴ്ച വോട്ട് ചെയ്തു. പാനലിൽ നിന്ന് ഒമറിനെ നീക്കം ചെയ്യാനുള്ള പ്രമേയത്തിനു അനുകൂലമായി 218 വോട്ട് ലഭിച്ചപ്പോൾ എതിർത്ത് 211 പേര് വോട്ട് ചെയ്തു. ഒമറിനെ നീക്കം ചെയ്യാനുള്ള പ്രമേയം, 2019-ലും 2021-ലും അവർ നടത്തിയ ട്വീറ്റുകളും അഭിപ്രായങ്ങളും ഉദ്ധരിച്ചു, അതിൽ ഇസ്രായേൽ അനുകൂല രാഷ്ട്രീയക്കാരെ “എല്ലാം ബെഞ്ചമിൻമാരെക്കുറിച്ചാണ്” എന്ന വിമർശനം ഉൾപ്പെടെ, യുഎസിനെയും ഇസ്രായേലിനെയും ഹമാസിനോടും താലിബാനോടും താരതമ്യപ്പെടുത്തി. അഭിപ്രായങ്ങൾ സഹ ഡെമോക്രാറ്റുകളിൽ നിന്നും റിപ്പബ്ലിക്കൻമാരിൽ നിന്നും വിമർശനത്തിന് ഇടയാക്കി. അന്താരാഷ്ട്ര പ്രാധാന്യവും ദേശീയ സുരക്ഷയും സംബന്ധിച്ച വിഷയങ്ങളിൽ കോൺഗ്രസിന് വേണ്ടി സംസാരിക്കുന്നതായി ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ അംഗങ്ങളായുള്ള വിദേശകാര്യ സമിതിയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് പ്രതിനിധി ഒമർ സ്വയം അയോഗ്യനാക്കി, ഒമറിന്റെ…

വേൾഡ് മലയാളി കൌൺസിൽ ഓസ്റ്റിൻ പ്രൊവിൻസ് അഡ്‌ഹോക് കമ്മിറ്റി

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൌൺസിൽ ടെക്സസിന്റെ തലസ്ഥാനമായ ഓസ്റ്റിൻ സിറ്റിയിൽ പ്രൊവിൻസ് രൂപീകരിച്ചതായി റീജിയൻ കോഓർഡിനേറ്റർ സുധിർ നമ്പ്യാർ, പ്രസിഡന്റ് എൽദോ പീറ്റർ ഫിലിപ്പ് മാരേട്ട്, മാത്യു വന്ദനത്തു വയലിൽ, ശോശാമ്മ ആൻഡ്രൂഡ്, ജോസ് ആറ്റുപുറം, കുരിയൻ സഖറിയ, ഉഷ ജോർജ്, മാത്യൂസ് എബ്രഹാം, അലക്സ് യോഹന്നാൻ എന്നീ റീജിയൻ ഒഫീഷ്യൽസ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു ചെയർമാനായി ജിബി പാറക്കൽ, പ്രസിഡന്റ് ആയി ദർശന മനയത്ത്, ജനറൽ സെക്രെട്ടറി ആയി ദിവ്യ വാരിയർ, ട്രഷറർ ആയി ശരത് എടത്തിൽ എന്നിവരെ തിരഞ്ഞെടുത്തു. അമേരിക്ക റീജിയൻ ചെയർമാൻ പി സി മാത്യുവിന്റെ ഓസ്റ്റിൻ സന്ദർശനൊത്തൊടെയാണ് പ്രൊവിൻസ് രൂപീകരണം സാധ്യം ആയത്. ജിബി പാറക്കൽ ഓസ്റ്റിൻ മലയാളി സമൂഹത്തിൽ വേരുകൾ ഉറപ്പിച്ച വ്യാപാരി ആണെങ്കിൽ ദര്ശന യൂണിവേഴ്സിറ്റി ഓഫ് ഓസ്റ്റിനിൽ മലയാളം പഠിപ്പിക്കുന്ന അധ്യാപികയാണ്. ദിവ്യ വാരിയർ നൂറോളം ഡാൻസ്…

ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് അഭയ വിസകൾ നൽകണമെന്ന് യു എസ് കോൺഗ്രസിനോട് ഫിയകോന

ന്യൂയോർക്ക് : മതപരമായ അക്രമത്തിന് ഇരയായ ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് 10,000 അഭയ വിസകൾ നീക്കിവെക്കണമെന്നും, മതപരമായ അക്രമത്തിന് ഇരയായവർക്കും വ്യാജ പോലീസ് കേസുകൾ ചുമത്തപ്പെട്ടവർക്കും ഇന്റർനാഷണൽ നിയമത്തിനു വിധേയമായി അമേരിക്കൻ കോടതികളിൽ പോലീസിനും സർക്കാർ ഉദ്യോഗസ്ഥർക്കും എതിരെ കേസ് ഫയൽ ചെയ്യാൻ അനുവദിക്കുന്ന ഒരു നിയമം പാസാക്കണമെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ജനുവരി 30 നു പുറത്തിറക്കിയ വാർഷീക റിപ്പോർട്ടിൽ യുഎസ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു. ഇന്ത്യൻ ക്രിസ്ത്യൻ സമൂഹത്തിനുണ്ടായ നഷ്ടം കണക്കാക്കുകയും അക്രമത്തിന് ഇരയായവർക്ക് ഇന്ത്യൻ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് തുടർന്നു റിപ്പോർട്ടിൽ ആവശ്യപ്പെട്ടു പൗരന്മാരെ സംരക്ഷിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടതിന്റെ ഫലമാണ് ഈ നഷ്ടം സംഭവിച്ചതെന്ന് ഫിയകോന വിലയിരുത്തി . ഇന്ത്യയിൽ ഇതുവരെ ആരും ഇത് ഉന്നയിച്ചിട്ടില്ല. USAID അല്ലെങ്കിൽ DoS പോലുള്ള യുഎസ് ഏജൻസികൾ ഈ വിഷയത്തിൽ കൂടുതൽ പര്യവേക്ഷണം ചെയ്യാൻ…

അലക്സ് വർഗീസ് കാലിഫോർണിയയിൽ അന്തരിച്ചു

സാൻ ഹോസെ: (കാലിഫോർണിയ ) വെട്ടിയാർ നേടുംകണ്ടത്തിൽ പരേതരായ ചാക്കോ വർഗീസ് ഏലിയാമ്മ വർഗീസിന്റെയും മകൻ അലക്സ് വർഗീസ് കാലിഫോർണിയയിൽ സാൻ ഹോസെയിൽ അന്തരിച്ചു 88 വയസ്സായിരുന്നു. 1969 അമേരിക്കയിൽ എത്തിയ അദ്ദേഹം ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം എടുത്തശേഷം റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റർ ആയിട്ടും ടാക്സ് സ്പെഷലിസ്റ്റ് ആയിട്ടും പ്രവർത്തിച്ചു. ഭാര്യ:മറിയാമ്മ അലക്സ്. മകൾ :ഫിലിപ്പ് അലക്സ് -ഷാറോൺ അലക്സ് ,ഷൈനി- വിക്രം മണ്ഡല ,ഷീല -ഷിബു തമ്പി സഹോദരങ്ങൾ തങ്കമ്മ വർഗീസ് ലീലാമ്മ ബേബി അന്നമ്മ മാത്യു എബ്രഹാം സൂസമ്മ എബ്രഹാം ലിസിയമ്മ വർഗീസ് (എല്ലാവരും ഡാളസ്)ജോൺസൺ വർഗീസ് കാലിഫോർണിയ )പരേതരായ സാമുവൽ വർഗീസ് ,മോളമ്മ ജോൺ. Saturday(Feb 4) – Celebration of Life Service 5 PM – 7 PM @Lima Family Santa Clara Mortuary. Sunday (Feb 5)-…

ലീല മാരേട്ട് വീണ്ടും ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു

ഫൊക്കാനയുടെ അടുത്ത പ്രസിഡണ്ട് സ്ഥാനാർത്ഥിയായി (2024-26) മത്സരിക്കുമെന്ന് ലീല മാരേട്ട് . മുതിർന്ന നേതാവെങ്കിലും അർഹമായ സ്ഥാനം അവസാനനിമിഷം നഷ്ടപ്പെടുന്ന സാഹചര്യമാണ് മുൻപ് ഉണ്ടായതെന്നും ഇനി അത് ആവർത്തിക്കരുതെന്നും അവർ അഭ്യർത്ഥിച്ചു. നടപ്പാക്കാൻ കഴിയാത്ത മോഹന വാഗ്ദാനങ്ങൾ നൽകാനോ ഇല്ലാത്ത അവകാശവാദങ്ങൾ ഉന്നയിക്കാനോ താൻ ഒരുക്കമല്ലെന്നും തന്റെ മുൻകാല പ്രവർത്തനം നോക്കി തന്നെ വിലയിരുത്തണമെന്നും അവർ അഭ്യർത്ഥിച്ചു. നീതി നിഷേധിക്കപ്പെടുന്ന സ്ഥിതി ഉണ്ടാവരുതെന്നതാണ് തന്റെ അഭ്യർത്ഥന. സംഘടനയിൽ ദീർഘകാല പ്രവർത്തന പാരമ്പര്യവും ഫൊക്കാനയെ ഉന്നതങ്ങളിലേക്ക് നയിക്കുവാനുള്ള കാഴ്ചപ്പാടുമുള്ള ലീല മാരേട്ട് അമേരിക്കയിലെ സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന ശക്തയായ സ്ത്രീ സാന്നിധ്യമാണ്. തെരഞ്ഞെടുക്കപ്പെട്ടാൽ, ഫൊക്കാനയുടെ ഉരുക്കു വനിതയെന്ന് അറിയപ്പെടുന്ന മറിയാമ്മ പിള്ളയ്ക്ക് ശേഷം ഫൊക്കാനയുടെ പ്രസിഡണ്ട് ആകുന്ന രണ്ടാമത്തെ വനിതയാകും ലീല. ഫൊക്കാന കമ്മിറ്റി മെമ്പര്‍, റീജണല്‍ വൈസ് പ്രസിഡന്റ്, നാഷണൽ ട്രഷറര്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ബോര്‍ഡ്…

ഷിക്കാഗോ എസ്ബി-അസംപ്ഷന്‍ അലമ്നൈ ദേശീയ ഉപന്യാസ മത്സരം – റജിസ്‌ട്രേഷന്‍ മാർച്ച് 5 വരെ നീട്ടി

ഷിക്കാഗോ: ചങ്ങനാശ്ശേരി എസ്ബി-അസംപ്ഷന്‍ അലമ്നൈ അസോസിയേഷന്റെ ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഉപന്യാസ മത്സരം നടത്തും. എസ്ബി-അസംപ്ഷന്‍ അലമ്നൈ അംഗങ്ങളുടെ മക്കള്‍ക്കായി മാത്രമുള്ള ഉപന്യാസ മത്സരമാണിത്. വർദ്ധിച്ച ഡിമാൻഡുമൂലവും കൂടുതൽ അപേക്ഷാർത്ഥികൾക്കു അവസരം നല്കുന്നതിനുമായി റജിസ്‌ട്രേഷനുള്ള സമയം മാർച്ച് 5 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു. ഹൈസ്‌കൂള്‍, കോളേജ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഹൈസ്‌കൂളില്‍ ജൂനിയറോ സീനിയറോ ആയവര്‍ക്കും കോളേജില്‍ ഫ്രഷ്മെൻ,സോഫോമോർ,ജൂനിയർ എന്നിവർക്ക്അപേക്ഷിക്കാവുന്നതാണ്. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. റജിസ്‌ട്രേഷനും മത്സരത്തിനുള്ള എന്‍ട്രികളും csbaessaycomp@gmail.com എന്ന ഇമെയിൽ വഴിയാണ് അയക്കേണ്ടത്. മാർച്ച് 5 വരെയാണ് സൗജന്യ റജിസ്‌ട്രേഷൻ. ഉപന്യാസ എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 5 ആണ് . ജഡ്ജിങ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും എന്ന് പ്രസിഡന്റ് ആന്റണി ഫ്രാൻസിസും സംഘാടകരും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഡോ. തോമസ് സെബാസ്റ്റ്യൻ: 601-715-2229.