എസ്.എൻ.ഡി.പി യോഗാദ്ധ്യക്ഷൻ വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവന അപലപനീയം; മുഖ്യമന്ത്രിക്കും ഡി.ജി.പി ക്കും പരാതി നൽകി സോളിഡാരിറ്റി

മലപ്പുറം: കേരളത്തിൽ സര്‍ക്കാരിന്റെ വിഭവ വിതരണത്തിലും സർക്കാർ ഉദ്യോഗ മേഖലയിലെ അവസര പങ്കാളിത്തത്തിലും വലിയ വിവേചനങ്ങൾ അനുഭവിക്കുന്ന സമൂഹങ്ങളാണ് സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങൾ. മുസ്‌ലിങ്ങളും ഈഴവരും പിന്നോക്ക കൃസ്ത്യൻ വിഭാഗങ്ങളുമെല്ലാം ഈ ഗണത്തിൽ പെടുന്നവരാണ്. ദേശീയ തലത്തിലും മറ്റും ജാതി സെൻസസ് അടക്കമുള്ള മുന്നേറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പിന്നോക്ക വിഭാഗങ്ങൾ എല്ലാവരും ഒന്ന് ചേർന്നു കൊണ്ടുള്ള അവസര സമത്വത്തിനും തുല്യമായ വിഭവിതരണത്തിനും വേണ്ടി ശക്തമായ അവകാശ പോരാട്ടങ്ങൾ നടക്കേണ്ട സന്ദർഭമാണ്. ഈ അവസരത്തിലാണ് നമ്മുടെ വിവേചനങ്ങളുടെ ചരിത്രത്തെ മറന്ന് കൊണ്ട് സവർണ്ണ ഹിന്ദുത്വ രാഷ്ട്രീയ ബോധത്തിന് വഴങ്ങി ഈഴവർ അനുഭവിക്കുന്ന അനീതികൾക്ക് കാരണം മുസ്‌ലിങ്ങളാണ് എന്ന് പ്രചരിപ്പിക്കും വിധത്തിൽ എസ്.എൻ.ഡി.പി യോഗാദ്ധ്യക്ഷൻ വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം വിരുദ്ധ വംശീയ ബോധവും മലപ്പുറം വിരുദ്ധതയും വിളമ്പുന്നത്. ഇവിടെ നൂറ്റാണ്ടുകളായി പിന്നോക്ക വിഭാഗങ്ങളെ പിന്നോക്കമാക്കി നിലനിർത്തുന്ന സവർണ ജാതീയതയെയും അതിൻ്റെ അധികാര…

വെള്ളാപള്ളി സംഘ്പരിവാറിന്റെ നാവാവരുത്: വെൽഫെയർ പാർട്ടി

മലപ്പുറം: ഒരു സമുദായത്തിന്റെ നേതാവായ വെള്ളാപളളി നടേശൻ സംഘ്പരിവാറിന്റെ നാവാവരുതെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യുട്ടീവ് അഭിപ്രായപ്പെട്ടു. മലപ്പുറത്തെക്കുറിച്ച് സംഘ്പരിവാർ കാലങ്ങളായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന കള്ളങ്ങൾ തന്നെയാണ് വെള്ളാപള്ളിയും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. എന്തടിസ്ഥാനത്തിലാണ് മലപ്പുറം പ്രത്യേക രാജ്യമാണെന്ന ആരോപണം ഉന്നയിച്ചത് എന്നത് അദ്ദേഹം വ്യക്തമാക്കണം. മലപ്പുറത്തെ കുറിച്ച് മുമ്പും ഇത്തരം പ്രസ്താവനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. അധികാരികളുടെ മൗനമാണ് ഇങ്ങിനെയുള്ള വംശിയ വിദ്വേഷ പ്രസ്താവനകൾ നടത്താൻ വെള്ളാപള്ളിയെ പോലുള്ളവർക്ക് ധൈര്യം നൽകുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ നിയമ നടപടികളുമായി വെൽഫെയർ പാർട്ടി മുന്നോട്ട് പോകുമെന്നും എക്‌സിക്യുട്ടിവ് മുന്നറിയിപ്പ് നൽകി. ജില്ല പ്രസിഡണ്ട് കെവി സഫീർഷ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി മുനീബ് കാരകുന്ന് പ്രമേയം അവതരിപ്പിച്ചു. ജില്ലാ സിക്രട്ടറിമാരായ ബിന്ദു പരമേശ്വരൻ, നൗഷാദ് ചുള്ളിയൻ, ഷാക്കിർ മോങ്ങം…

കേരളത്തിലെ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കേര പദ്ധതി: ഡോ. ബി. അശോക്

തിരുവനന്തപുരം: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ലേബർ ഫോഴ്‌സ് സർവേ പ്രകാരം, തൊഴിലില്ലായ്മയുടെ കാര്യത്തിൽ കേരളം രാജ്യത്ത് അഞ്ചാം സ്ഥാനത്താണ്. കേരളത്തിലെ നഗരങ്ങളിലെ തൊഴിലില്ലായ്മ 8.6 ശതമാനമാണ്. സ്ത്രീകൾക്ക് ഇത് 12.6 ശതമാനവും പുരുഷന്മാർക്ക് 6.5 ശതമാനവുമാണ്. 2024 ഒക്ടോബർ-ഡിസംബർ പാദത്തിലെ സർവേ ഫലമാണിത്. 15 നും 29 നും ഇടയിൽ പ്രായമുള്ള കേരളത്തിലെ യുവാക്കളിൽ 18.6 ശതമാനം പുരുഷന്മാരും 35.6 ശതമാനം സ്ത്രീകളും തൊഴിലില്ലാത്തവരാണെന്ന് സർവേ പറയുന്നു. എല്ലാവർക്കും തൊഴിൽ നൽകിക്കൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാൻ സർക്കാരിന് കഴിയില്ല. നമ്മുടെ ജനസംഖ്യാ വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കും ഇടയിലുള്ള അന്തരം അത്ര വലുതാണ്. സർക്കാർ ജോലി മാത്രം ആഗ്രഹിക്കുന്ന മനോഭാവത്തിൽ നിന്ന് യുവാക്കൾ പതുക്കെ മാറാൻ തുടങ്ങണം. സർക്കാർ ജോലിക്കായി കാത്തിരിക്കുന്നത് തൊഴിലില്ലായ്മയുടെ തീവ്രത വർദ്ധിപ്പിക്കുകയേയുള്ളൂ. സ്വകാര്യ മേഖലയുടെ വളർച്ചയ്ക്ക് വൻതോതിലുള്ള അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് മാത്രമേ കേരളത്തിൽ തൊഴിലവസരങ്ങൾ…

കുട്ടികളിലെ പഠന പ്രശ്നങ്ങൾ അറിയാൻ സിജി അസ്സസ്മെന്റ് പ്രോഗ്രാം

സിജി സെന്റര്‍ ഫോര്‍ ലേര്‍ണിംഗ് കുട്ടികളിലെ പഠന പ്രശ്നങ്ങൾ കണ്ടെത്താൻ അസെസ്സ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തുന്ന ഈ അസ്സെസ്സ്‌മെന്റിലൂടെ കുട്ടികളുടെ പഠനം, പെരുമാറ്റം, മാനസിക-വൈകാരിക, വികസന സവിശേഷതകള്‍ എന്നിവ മനസ്സിലാക്കാം. 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് ഈ പരിപാടിയിൽ പങ്കെടുക്കാം. ഏപ്രിൽ 12 ശനിയാഴ്ച കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച രാവിൽ 10 മുതൽ വൈകുന്നേരം 3 മണിവരെ ആയിരിക്കും അസ്സെസ്സ്മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. events.cigi.org എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 8086663009

കേന്ദ്ര വഖഫ് ബില്ല് കത്തിച്ച് പ്രതിഷേധിച്ച് സോളിഡാരിറ്റി, SIO

കേന്ദ്ര വഖഫ് ഭേദഗതി ബില്ലിനെതിരെ സോളിഡാരിറ്റി-SiO സിറ്റി ഘടകങ്ങൾ സംയുക്തമായി നടത്തിയ പ്രകടനത്തിൽ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവരുന്ന ബില്ല് മുസ്ലിം സമുദായത്തിനെതിരെയുള്ള വംശഹത്യാ ശ്രമങ്ങളുടെ തുടർച്ചയാണെന്നും അതുവഴി വഖഫ് സ്വത്തുക്കൾ കൈവശ്യപ്പെടുത്താനാണ് സംഘപരിവാർ ശ്രമമെന്നും പ്രതി ഷേധ സംഗമം ഉലഘാടനം നിർവ്വഹിച്ച് സംസാരിച്ച സോളിഡാരിറ്റി സംസ്ഥാന കൂടിയാലോചനാ സമിതിയംഗം അനീഷ് മുല്ലശ്ശേരി പറഞ്ഞു. പ്രകടനത്തിന് സോളിഡാരിറ്റി സിറ്റി പ്രസിഡൻ്റ് ഷറഫുദ്ദീൻ നദ് വി, SiO സിറ്റി സെക്രട്ടറി അബ്ദുൽ ബാസി ത്ത് എന്നിവർ നേതൃത്വം നൽകി.

ഗോകുലം ഗോപാലനെതിരായ ഇ.ഡി.യുടെ റെയ്ഡുകളെ വിമർശിച്ച് എൽ.ഡി.എഫും യു.ഡി.എഫും

കൊച്ചി: എൽ2: എമ്പുരാൻ എന്ന മലയാള സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലന്റെ ഇടപെടലാണ് അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്താൻ കാരണമെന്ന് ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും (എൽഡിഎഫും) പ്രതിപക്ഷമായ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും (യുഡിഎഫ്) വെള്ളിയാഴ്ച അവകാശപ്പെട്ടു . എൽ2: എമ്പുരാന് നേരെയുള്ള ആക്രമണങ്ങൾ കേരളത്തിന്റെ സാംസ്കാരിക മേഖലയിൽ നിർബന്ധിത ഇടപെടലാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ നടന്ന റെയ്ഡുകളെ “വിലകുറഞ്ഞ തന്ത്രം” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സാംസ്കാരിക സമൂഹം ഒന്നിച്ച് നിന്ന് അത്തരം നീക്കങ്ങളെ എതിർക്കണമെന്ന് അഭ്യർത്ഥിച്ചു, കലാലോകം ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണവുമാണിതെന്ന് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സമാനമായ വികാരങ്ങൾ പ്രകടിപ്പിച്ചു, “സിനിമ പുറത്തിറങ്ങിയതിനു ശേഷമാണ് റെയ്ഡുകൾ നടന്നത്. എൽ 2: എമ്പുരാന്റെ നിർമ്മാതാക്കളിൽ ഒരാളായതിനാലാണ് റെയ്ഡുകൾ…

ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്; ഗോകുലം ഗോപാലനെ ചോദ്യം ചെയ്തു

ചെന്നൈ: ഗോകുലം ഗ്രൂപ്പിന്റെ ചെന്നൈയിലും കോഴിക്കോടുമുള്ള ഓഫീസുകളിലും വസതികളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ചെയർമാൻ ഗോകുലം ഗോപാലനെ ചെന്നൈയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ആ സമയത്ത് കോഴിക്കോട്ടുണ്ടായിരുന്ന ഗോപാലൻ ഇഡിയുടെ നിർദ്ദേശപ്രകാരം വ്യാഴാഴ്ച രാത്രി ചെന്നൈയിലെത്തി. രാത്രി 8:30 ഓടെ കോടമ്പാക്കത്തെ കോർപ്പറേറ്റ് ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഗോകുലം ഗോപാലൻ നിർമ്മാണ വിതരണ പങ്കാളിയായിരുന്ന ‘എമ്പുരാൻ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് നടത്തിയ റെയ്ഡ്, രാഷ്ട്രീയ പ്രേരിതമായിരിക്കാമെന്ന സംശയവും ആരോപണവും ഉയർത്തിയിട്ടുണ്ട്. കോടമ്പാക്കത്തെ കോർപ്പറേറ്റ് ഓഫീസ്, സമീപത്തെ ശാഖകൾ, നീലാങ്കരൈയിലെ ഗോപാലന്റെ വസതി, കോഴിക്കോടുള്ള ഗോകുലം ഗ്രാൻഡ് ഹോട്ടൽ, ഗോകുലം മാൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ റെയ്ഡുകൾ നടന്നു. ചെന്നൈയിൽ രാത്രി മുഴുവൻ തിരച്ചിൽ തുടർന്നു. കോഴിക്കോട്ട്, വൈകുന്നേരം 4 മണിയോടെയാണ് റെയ്ഡ് അവസാനിച്ചത്. ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുക്കാൻ…

സാമുദായിക ധ്രുവീകരണത്തെ ചെറുക്കാൻ രംഗത്തിറങ്ങണം: സഫീർഷ

മലപ്പുറം: വഖഫ് നിയമഭേദഗതി ബിൽ സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതാണെന്നും ഇത് അത്യന്തം അപകടകരമാണെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സഫീർഷ അഭിപ്രായപ്പെട്ടു. സംഘ്പരിവാർ ഇതിലൂടെ ലക്ഷ്യം വെക്കുന്നത് വംശീയ ഉന്മൂലനം തന്നെയാണ്. ഇതിനെതിരെ ശക്തമായി രംഗത്ത് വരാൻ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി മേഖലാ നേതൃസംഗമം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ഇബ്രാഹീംകുട്ടി മംഗലം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അഷ്‌റഫലി കട്ടുപ്പാറ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശാക്കിർ മോങ്ങം സ്വാഗതവും മലപ്പുറം മണ്ഡലം പ്രസിഡണ്ട് ജലീൽ കോഡൂർ നന്ദിയും പറഞ്ഞു.

കെ.എസ്.ആർ.ടി.സിയിൽ ഡിജിറ്റല്‍ പെയ്മെന്റ് സം‌വിധാനം രണ്ടു മാസത്തിനുള്ളില്‍: മന്ത്രി ഗണേഷ് കുമാര്‍

കൊല്ലം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നു. നിലവിൽ സ്വിഫ്റ്റ് ബസുകളിലും ദീർഘദൂര സൂപ്പർ ഫാസ്റ്റ് ബസുകളിലും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ലഭ്യമാണ്. ഓർഡിനറി ബസുകളിൽ ഉൾപ്പെടെ സംസ്ഥാനമൊട്ടാകെ ഈ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കാനാണ് പദ്ധതിയിടുന്നതെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ ഡിജിറ്റൽ പേയ്‌മെന്റിലേക്കുള്ള നീക്കം നടക്കും. ഇതിന്റെ ഭാഗമായി എല്ലാ ബസുകളിലും യുപിഐ പേയ്‌മെന്റ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകൾ സ്ഥാപിക്കും. ക്യുആർ കോഡ് സ്‌കാൻ ചെയ്ത് പണമടച്ച് മെഷീനിലൂടെ ടിക്കറ്റ് വാങ്ങാൻ കഴിയുന്ന തരത്തിലാണ് സംവിധാനമെന്നും മന്ത്രി പറഞ്ഞു. GPay, Paytm, PhonePe തുടങ്ങിയ ആപ്പുകൾ വഴി ടിക്കറ്റുകൾ വാങ്ങാം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ഡിപ്പോകളിൽ ലൈവ് ടിക്കറ്റിംഗ് സൗകര്യമുള്ള പുതിയ ടിക്കറ്റ് മെഷീനുകൾ വിതരണം ചെയ്തു കഴിഞ്ഞു, രണ്ട് മാസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ…

മുനമ്പം വിഷയം ഉയര്‍ത്തിക്കാട്ടി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഷോൺ ജോർജിനെ ബിജെപി സ്ഥാനാർത്ഥിയാക്കാനൊരുങ്ങുന്നു

നിലമ്പൂർ: നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാക്കുമെന്ന് സൂചന. നിലവിൽ മണ്ഡലത്തിലെ വോട്ടർമാരിൽ 20 ശതമാനത്തോളം ക്രിസ്ത്യാനികളാണ്. മണ്ഡലത്തിലെ ഒരു ക്രിസ്ത്യൻ നേതാവിനെയും സ്ഥാനാർത്ഥിയായി പാർട്ടി പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോക്‌സഭയിലും രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസായതിനെത്തുടർന്ന് മുനമ്പത്തും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ നീക്കം. നിലമ്പൂരിലെ പരമ്പരാഗത വോട്ട് അടിത്തറയ്ക്ക് പുറമേ, ക്രിസ്ത്യൻ വോട്ടുകളും ഉറപ്പാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. അതേസമയം, പാർട്ടിയുടെ സാധ്യതയുള്ള സ്ഥാനാർത്ഥികളിൽ യുവ നേതാവ് അനൂപ് ആന്റണിയുടെ പേരും പരാമർശിക്കപ്പെടുന്നുണ്ട്. വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ പാസായതിനെത്തുടർന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ഷോൺ ജോർജ്, മറ്റ് ബിജെപി നേതാക്കൾ എന്നിവർ മുനമ്പം സന്ദർശിച്ചു. ഈ സന്ദർശന വേളയിൽ മുനമ്പം കമ്മിറ്റി ചെയർമാൻ…