മക്കരപ്പറമ്പ്: സംഘ്പരിവാറിനെ പ്രീതിപ്പെടുത്താൻ മലപ്പുറം സ്വർണ്ണക്കടത്തിൻ്റെയും ഹവാല കേസുകളുടെയും ഹബ്ബാണെന്നും ദേശദ്രോഹ പ്രവർത്തനങ്ങളാണ് അതിലൂടെ നടക്കുന്നതും ദേശീയ മാധ്യമത്തിലൂടെ പച്ചക്കള്ളം പ്രചരിപ്പിച്ച പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി മക്കരപ്പറമ്പ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സി.ടി മായിൻകുട്ടി മാസ്റ്റർ, കെ ജാബിർ, കെ.ടി ബഷീർ, സഹദ് മാസ്റ്റർ, പി ശരീഫ് എന്നിവർ നേതൃത്വം നൽകി.
Category: KERALA
എടത്വ വികസന സമിതിയുടെ പരാതിക്ക് പരിഹാരമായി; എടത്വ ടൗണിൽ സീബ്രാ ലൈന്‍ വരച്ചു
എടത്വ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ എടത്വാ ജംഗ്ഷനിൽ സീബ്രാ ലൈന്‍ വരച്ചു. ഇത് സംബന്ധിച്ച് എടത്വ വികസന സമിതി അധികൃതർക്ക് നിവേദനം നല്‍കിയിരുന്നു.പൊതുമരാമത്ത് റോഡ് ഡിവിഷന് സീബ്രാ ലൈന്‍ വരച്ചത്. എല്‍.പി സ്കൂള്‍ മുതല്‍ പ്ലസ് ടു വരെയുള്ള വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ വളരെ ബുദ്ധിമുട്ടിയാണ് റോഡ് മുറിച്ചു കടന്നു കൊണ്ടിരുന്നത്. സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, എടത്വ സെന്റ് ജോർജ്ജ് ഫെറോന പള്ളി എന്നിവിടങ്ങളിൽ എത്തുന്നവർ ഉൾപെടെ നിരവധി പേർക്ക് ഇത് സഹായകരമാകും.എ.സി റോഡ് നവീകരണത്തോടെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലെ തിരക്ക് ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഇത്രയും ജനങ്ങൾ എത്തുന്ന ടൗണിൽ അടിയന്തിരമായി ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന് എടത്വ വികസന സമിതി ഭാരവാഹികളുടെ യോഗം ആവശ്യപെട്ടു.തകഴി റെയിൽവെ ക്രോസിൽ ഉണ്ടാകുന്ന യാത്രാക്ലേശം ശാശ്വത മായി പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എടത്വ കോളജ് പാലത്തിന് സമീപം…
കെഎസ്ആർടിസി ഡിപ്പോകളിൽ പകുതിയിലേറെയും പ്രവർത്തനസജ്ജമായി; 85 ശതമാനം ഡിപ്പോകളും ലാഭത്തില്‍: മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ 85 ശതമാനം ഡിപ്പോകളും സെപ്റ്റംബറിൽ മികച്ച പ്രവർത്തന ലാഭം കൈവരിച്ചതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. കേരളത്തിലെ 93 ഡിപ്പോകളിൽ 85 ശതമാനവും ലാഭത്തിലാണ്. അതേസമയം, പ്രവർത്തന ലാഭം എന്ന് പറയുമ്പോൾ കോടിക്കണക്കിന് രൂപ കടമുണ്ടായിരുന്നത് വീട്ടി എന്ന് തെറ്റിദ്ധരിക്കരുതെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവറുടെ ശമ്പളം, ഇന്ധനം, മെയിൻ്റനൻസ് എന്നിവ കണക്കാക്കിയാൽ ഓടുന്ന ഓരോ വാഹനവും പ്രവർത്തന ലാഭത്തിലാണെന്ന് മന്ത്രി പറഞ്ഞു. പിന്നാക്കാവസ്ഥയിലായിരുന്ന ആര്യങ്കാവ് ഡിപ്പോ പോലും ഇപ്പോള്‍ മുന്നിലായെന്നും മന്ത്രി വ്യക്തമാക്കി. ഇത് ജീവനക്കാരുടെ കഴിവും അവരുടെ നേട്ടവുമാണ്. കൃത്യസമയത്ത് കാറുകൾ ഓടിക്കാൻ കഴിയുന്നതും ബ്രേക്ക് ഡൗൺ കുറവായതും വലിയ നേട്ടമാണ്. ഇത്രയും വലിയ നേട്ടം കൈവരിച്ച ജീവനക്കാരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
സൈബർ ആക്രമണം: അർജുൻ്റെ കുടുംബം കമ്മീഷണർക്ക് പരാതി നൽകി
കോഴിക്കോട്: സോഷ്യല്‍ മീഡിയകള്‍ വഴി തങ്ങളെ അധിക്ഷേപിക്കുന്നു എന്ന പരാതിയുമായി ഷിരൂരിൽ ഉരുൾപൊട്ടലിൽ മരിച്ച അർജുൻ്റെ കുടുംബം പോലീസിനെ സമീപിച്ചു. കുടുംബത്തെ അനാവശ്യമായി വേട്ടയാടുകയാണെന്നും സൈബർ ആക്രമണങ്ങൾ അസഹനീയമാണെന്നും പരാതിയിൽ പറയുന്നു. അർജുൻ്റെ സഹോദരി അഞ്ജുവാണ് പരാതി മെഡിക്കൽ കോളേജ് എസിപിക്ക് കൈമാറിയത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ കേസ് വിശദമായി അന്വേഷിക്കും. നേരത്തെ ലോറി ഉടമ മനാഫ് തങ്ങളുടെ കുടുംബത്തിൻ്റെ വികാരം മുതലെടുത്തെന്ന് അർജുൻ്റെ കുടുംബം വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ തങ്ങൾ ആക്രമിക്കപ്പെടുകയാണെന്ന് കുടുംബാംഗങ്ങളും വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
തനിക്ക് ജോലി വാഗ്ദാനം ചെയ്ത സര്‍ക്കാരിന് നന്ദി പറഞ്ഞ് വയനാട് ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ശ്രുതി
വയനാട്: വയനാട് ദുരന്തത്തില്‍ മാതാപിതാക്കളേയും പിന്നീട് പ്രതിശ്രുത വരന്റെ വഹനാപകട മരണവും കണ്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ശ്രുതി. മാധ്യമങ്ങളിലൂടെയാണ് തന്റെ ജോലിയെ സംബന്ധിച്ച വിവരം അറിഞ്ഞതെന്നും, സർക്കാർ ജോലി നൽകുമെന്ന മന്ത്രിസഭാ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും ശ്രുതി പറഞ്ഞു. ഈ സന്തോഷം കാണാൻ ജെൻസൺ ഇല്ലാത്തതിന്റെ വേദന മാത്രമാണുള്ളതെന്ന് പ്രതികരിച്ച ശ്രുതി, വയനാട്ടിൽ തന്നെ ജോലി ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും പറഞ്ഞു. വയനാട് ദുരന്തത്തെ തുടർന്ന് മാതാപിതാക്കളടക്കം മുഴുവൻ കുടുംബാംഗങ്ങളെയും ശ്രുതിക്ക് നഷ്ടമായിരുന്നു. ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് കൈത്താങ്ങായി എത്തിയ ജെൻസനെയും വാഹനാപകടത്തിൽ ശ്രുതിക്ക് നഷ്ടമായിരുന്നു. ഈ അവസരത്തിലാണ് ശ്രുതിക്ക് സഹായഹസ്തവുമായി മന്ത്രിസഭ തീരുമാനം ഉണ്ടായിരിക്കുന്നത്. ശ്രുതിയുടെ അവസ്ഥ ദാരുണമാണെന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞ മുഖ്യമന്ത്രി ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് അറിയിക്കുകയും ചെയ്തു. ഇതുകൂടാതെ ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് ഒരു…
എന്‍സിപിയുടെ മന്ത്രി സ്ഥാനത്തിന് മാറ്റമില്ല; ശശീന്ദ്രന് തന്നെ മന്ത്രി
തിരുവനന്തപുരം: മുന്‍ ധാരണ പ്രകാരം എന്‍ സി പിയിലെ മന്ത്രി സ്ഥാനത്തിന് മാറ്റമില്ല. ഇപ്പോള്‍ മന്ത്രിസ്ഥാനം വഹിക്കുന്ന എ കെ ശശീന്ദ്രൻ തന്നെ മന്ത്രിയായി തുടരുമെന്ന് എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷന്‍ പി സി ചാക്കോ പറഞ്ഞു. മന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ കൂടുതല്‍ ആലോചന വേണമെന്നും കാത്തിരിക്കണമെന്നും മുഖ്യമന്ത്രി എൻസിപി നേതാക്കൾക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ഈ തീരുമാനമെന്നും, പാർട്ടിയാണ് തോമസ് കെ തോമസ് മന്ത്രി ആകണമെന്ന് തീരുമാനിച്ചതെന്നും പിസി ചാക്കോ പറഞ്ഞു. മന്ത്രി എ കെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള എൻസിപി ദേശീയപാർലമെന്ററി ബോർഡിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും തീരുമാനം പാർട്ടി സംസ്ഥാന അധ്യക്ഷൻ മുഖ്യമന്ത്രിയെ അറിയിക്കുകയും കാത്തിരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുകയും ആയിരുന്നു. ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി ആണ് പിസി ചാക്കോ, മന്ത്രി എ…
‘കിരീടം’ സിനിമയിലെ കീരിക്കാടന്‍ ജോസ് (മോഹന്‍രാജ്) അന്തരിച്ചു
കൊച്ചി: നടന് മോഹന്‍രാജ് അന്തരിച്ചു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ കഠിനംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി ശാരീരിക അവശതകളെ തുടര്‍ന്ന് സിനിമയില്‍ സജീവമായിരുന്നില്ല. സംസ്കാരെ നാളെ നടക്കും. മലയാള സിനിമയിലെ എണ്ണംപറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് മോഹന്‍രാജ്. കിരീടം എന്ന സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയ വേഷമാണ്. അദ്ദേഹം പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. തിരുവനന്തപുരം കഠിനംകുളത്തെ വീട്ടിൽ വെച്ച് വൈകിട്ട് 3 മണിയോടെയായിരുന്നു അന്ത്യം. ആയുർവേദ ചികിത്സയ്ക്കായി ചെന്നൈയിൽ നിന്ന് ഒരു വർഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. മലയാള സിനിമയിലെ എണ്ണംപറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹന്‍രാജ്, കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഉള്‍പ്പെടെ മുന്നൂറോളം ചിത്രങ്ങളില്‍ അഭിനനിയിച്ചിട്ടുള്ള മോഹന്‍രാജ് എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു. 1988 ല്‍…
നദീ തീര സൗന്ദര്യവൽക്കരണവുമായി എടത്വ ജോർജിയൻ സംഘം
എടത്വ : ജോർജിയൻ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനത്തിൽ എടത്വ വില്ലേജ് ഓഫീസിന് പുറകുവശം വൃത്തിയാക്കി വൃക്ഷതൈ നട്ടു. വർഷങ്ങളായി ഉണ്ടായിരുന്ന മാലിന്യങ്ങളാണ് നീക്കം ചെയ്തത്. നദീ തീര പാർക്ക് വേണമെന്നുള്ള ദേശവാസികളുടെ ആവശ്യമാണ് ഇതോടൊപ്പം യാഥാർത്ഥ്യമാകുന്നത്. ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ അന്തരിച്ച ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടി എടത്വ വിഷൻ 2020 എന്ന പദ്ധതിയിലൂടെ നദീ തീര സൗന്ദര്യവൽക്കരണം തുടക്കം കുറിച്ചെങ്കിലും പിന്നീട് പാതി വഴിയിൽ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. എന്നാൽ, എടത്വ പള്ളിയുടെ ചിലവിൽ കുരിശടി മുതൽ പള്ളി പാലം വരെയുള്ള ഭാഗങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. വിനോദ സഞ്ചാരികളെയും തീർത്ഥാടകരെയും ആകർഷകമാക്കുന്ന നിലയില്‍ നദീ തീരം സൗന്ദര്യവത്ക്കരിക്കണമെന്നാണ് ആവശ്യം. എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി, തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രം, ചക്കുളത്തുകാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ജലമാർഗ്ഗവും എത്തുന്നതിന് എടത്വ ബോട്ട് ജെട്ടി ഉപകരിക്കും. ബോട്ട്…
സേവന പ്രവർത്തനങ്ങളിലേർപ്പെട്ടവർക്ക് കുടിവെള്ള വിതരണവുമായി എടത്വ ടൗൺ ലയൺസ് ക്ലബ്
എടത്വ: ഗാന്ധി ജയന്തി ദിനത്തിൽ സേവന പ്രവർത്തനങ്ങളിലേർപ്പെട്ടവർക്ക് കുടിവെള്ള വിതരണവുമായി എടത്വ ടൗൺ ലയൺസ് ക്ലബ്. എടത്വ ടൗണിൽ ശുചികരണ പ്രവർത്തനം നടത്തിയ വിവിധ സന്നദ്ധ സംഘടനകളുടെ ഭാരവാഹികള്‍ക്കും അംഗങ്ങൾക്കും ആണ് കുടിവെള്ളം വിതരണം ചെയ്തത്. ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ നടന്ന ഗാന്ധി ജയന്തി ദിനാചരണം എടത്വ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ജി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ളബ് പ്രസിഡന്റ് ഡോ. ജോൺസൺ വി.ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ കുടിവെള്ള വിതരണം ഉദ്ഘാടനം നിർവഹിച്ചു. കെ ജയചന്ദ്രൻ നേതൃത്വം നല്കി.
ഈ സാമ്പത്തിക വർഷം 1000 ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് കേരളം 3 കോടി രൂപ സബ്സിഡി നൽകും.
തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം സംസ്ഥാനത്ത് ഇലക്ട്രോ ഓട്ടോറിക്ഷകൾ പ്രോത്സാഹിപ്പിക്കുന്നതിന് മൂന്ന് കോടി രൂപ സബ്സിഡി നൽകാൻ കേരള സർക്കാർ തീരുമാനിച്ചു. പദ്ധതി പ്രകാരം, ഇ-ഓട്ടോ വിലയുടെ 25% അല്ലെങ്കിൽ ₹30,000, ഏതാണോ കുറവ് അത് സംസ്ഥാനം നൽകും. 2024 വരെ സാധുതയുള്ള ഒരു ഇലക്ട്രിക് വാഹന നയം 2019-ൽ കൊണ്ടുവന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സൗജന്യ വാഹന രജിസ്ട്രേഷൻ, ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതി ഇളവ് എന്നിവ കൂടാതെ ഇ-ഓട്ടോറിക്ഷകൾ പ്രോത്സാഹിപ്പിക്കുന്നതിന് സബ്സിഡി നൽകുന്നു. സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിന് ടോൾ ഇളവ്, സൗജന്യ പാർക്കിംഗ്. ഇ-വെഹിക്കിൾ പോളിസി പ്രകാരം 3,667 ഇ-ഓട്ടോകൾക്ക് ഇതുവരെ 11 കോടി രൂപ സബ്സിഡി നൽകിയിട്ടുണ്ട്. ഇതിനകം 96 ഇ-ഓട്ടോകൾക്ക് ഈ വർഷം 30,000 രൂപ വീതം സബ്സിഡി നൽകിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ഇലക്ട്രിക്…
