എറണാകുളത്ത് എച്ച് 1 എൻ 1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു,

കൊച്ചി: എറണാകുളത്ത് എച്ച് 1 എൻ 1 (H1 N1) ബാധിച്ച് ചികിത്സയിലിരുന്ന നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോൺ ലിബു പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച് വൺ എൻ വൺ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മലപ്പുറത്ത് എച്ച് വൺ എൻ വൺ ബാധിച്ച് ഒരാൾ മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സയാണ് മരിച്ചത്. 47 വയസ്സായിരുന്നു ഇയാൾക്ക്. രണ്ടാഴ്ച മുൻപാണ് സൈഫുനിസക്ക് പനി ബാധിക്കുന്നത്. പനി കൂടിയതിനെ തുടർന്ന് ഈ മാസം 14നാണ് തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സ്വൈൻ ഇൻഫ്ളുവൻസ അല്ലെങ്കിൽ പന്നിപ്പനി അല്ലെങ്കിൽ എച്ച് വൺ എൻ വൺ ഇൻഫ്ളുവൻസ എന്ന അസുഖം 2009 മുതൽ പകർച്ചവ്യാധിയായി…

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് തുണയാവുക : കാന്തപുരം

കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന ശക്തമായ മഴ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ഏവരും മുന്നോട്ട് വരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. വീടുകളിലേക്കും കച്ചവട സ്ഥാപനങ്ങളിലേക്കും വെള്ളം കയറിയും മണ്ണിടിഞ്ഞും മരങ്ങൾ വീണും പകർച്ചവ്യാധികൾ മൂലവും പ്രയാസപ്പെടുന്നവർക്ക് തുണയാവണം. ഏറെ ജാഗ്രത പുലർത്തേണ്ട ഈ സാഹചര്യത്തിൽ ഭരണകൂടവും ദുരന്ത നിവാരണ സേനയും ആരോഗ്യപ്രവർത്തകരും നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും അനുസരിക്കണമെന്നും കാന്തപുരം പറഞ്ഞു. മലയോരങ്ങളിലും തീരദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും  ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ശുചീകരണങ്ങളിലും അധികൃതരുമായി സഹകരിക്കാൻ മുഴുവൻ മനുഷ്യരോടും സന്നദ്ധ സംഘടനകളോടും അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. മഴക്കെടുതികളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിയോഗത്തിൽ അദ്ദേഹം അനുശോചിച്ചു.

ഉമ്മൻ ചാണ്ടി ചരമവാർഷികം നേതാക്കൾ അനുസ്മരിച്ചു

തിരുവനന്തപുരം: ഇന്ന് (2024 ജൂലൈ 18 ന്) മുൻ കേരള മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തിൽ ജീവിതത്തിൻ്റെ വിവിധ തുറകളിലുള്ളവര്‍ അദ്ദേഹത്തിൻ്റെ പാരമ്പര്യത്തെ സ്‌നേഹത്തോടെ സ്മരിച്ചു . “യഥാർത്ഥ ജനങ്ങളുടെ നേതാവായിരുന്ന ഉമ്മൻ ചാണ്ടി ജി തൻ്റെ ജീവിതം കേരളത്തിലെ ജനങ്ങളുടെ സേവനത്തിൽ അചഞ്ചലമായ സമർപ്പണത്തോടെ ചെലവഴിച്ചു. എന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എക്‌സിൽ പോസ്റ്റ് ചെയ്തു: “അദ്ദേഹത്തിൻ്റെ യാത്രയും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പാരമ്പര്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒരു ജനപ്രതിനിധി എന്ന നിലയിലും മന്ത്രി എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും, ജനനായകൻ്റെ സത്ത ഉൾക്കൊണ്ടുകൊണ്ട് തനിക്ക് പ്രതിനിധീകരിക്കാൻ പദവിയുള്ളവരെ സേവിക്കുന്നതിൽ ആത്മാർത്ഥമായി വിശ്വസിച്ചു. കാഴ്ചപ്പാടും അർപ്പണബോധവും കരുതലും ഉള്ള നേതൃത്വത്തിൻ്റെ തെളിവാണ് അദ്ദേഹത്തിൻ്റെ ജീവിതം. അദ്ദേഹത്തിൻ്റെ ചരമവാർഷികത്തിൽ, കേരള ചരിത്രത്തിൻ്റെ മായാത്ത ഘടകമായ, അനുകമ്പയുള്ള, എളിമയുള്ള, പ്രതിബദ്ധതയുള്ള ഒരു…

തലസ്ഥാനത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ കർശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ മാലിന്യ സംസ്‌കരണ യോഗം തീരുമാനിച്ചു

തിരുവനന്തപുരം: നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുകയും ജലാശയങ്ങളും കനാലുകളും ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ജൂലൈ 18 ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അദ്ധ്യക്ഷതയിൽ തലസ്ഥാനത്തെ മാലിന്യ സംസ്കരണ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കൂടിയ യോഗത്തില്‍ തീരുമാനമായി. അടുത്തിടെ തലസ്ഥാനത്ത് ആമയിഴഞ്ചാന്‍ കനാൽ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ശുചീകരണ തൊഴിലാളി എൻ.ജോയ് മുങ്ങി മരിച്ച സംഭവത്തിൻ്റെ വെളിച്ചത്തിലാണ് യോഗം വിളിച്ചത് . ആമയിഴഞ്ചാന്‍ കനാലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കുന്നത് സംബന്ധിച്ച് കളക്ടർ, കോർപ്പറേഷൻ, റെയിൽവേ എന്നിവരോട് കേരള ഹൈക്കോടതി വിശദീകരണം തേടി. തലസ്ഥാന നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കാൻ ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകൾ പ്രയോജനപ്പെടുത്തും. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സബ് കളക്ടറെ സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തും. മേജർ ഇറിഗേഷൻ വകുപ്പ്, സിറ്റി കോർപ്പറേഷൻ, റെയിൽവേ എന്നിവയുടെ ഏകോപനം…

സ്കൂള്‍ ബസ് മറിഞ്ഞ് 20 കുട്ടികള്‍ക്ക് പരിക്കേറ്റു

പാലക്കാട്: ആലത്തൂർ കാട്ടുശ്ശേരിയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. എഎസ്എംഎം ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികളെ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ബസ് ചേരാമംഗലം കനാലിലേക്ക് മറിഞ്ഞത്. ഇരുപത് കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ നിസാര പരിക്കുകളോടെ കുട്ടികളെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടസമയം ബസില്‍ 20 കുട്ടികള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് നിസാര പരിക്ക് മാത്രമാണുള്ളത്. അപകടത്തില്‍ ആരുടെയും നില ഗുരുതരമല്ല. ബസിൽ കയറുമ്പോൾ നാൽപ്പതോളം കുട്ടികളുണ്ടായിരുന്നു. പാടത്ത് പണിയെടുക്കുന്നവർ യഥാസമയം കുട്ടികളെ രക്ഷപ്പെടുത്തി. റോഡിലെ കുഴിയിൽ ചാടിയതിനെ തുടർന്നാണ് ബസ് നിയന്ത്രണം വിട്ടതെന്ന് വിദ്യാർത്ഥികള്‍ പറഞ്ഞു. ബസിൻ്റെ ചില്ല് തകർത്താണ് കുട്ടികളെ പുറത്തെടുത്തത്. അതേസമയം, കണ്ണൂരിൽ വെള്ളക്കെട്ടുള്ള റോഡിൽ വിദ്യാർത്ഥികളെ ഇറക്കിവിട്ടതായി പരാതി. കണ്ണൂര്‍ ചമ്പാട് ചോതാവൂര്‍ സ്കൂളിലെ ഇരുപതോളം കുട്ടികളെയാണ്…

സംസ്ഥാനത്ത് കനത്ത മഴ; മൂന്ന് ജിലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് പരക്കെ മഴ തുടരും. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മൂന്നു ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയുണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടാണ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നേരത്തെയുണ്ടായ പ്രവചനം. വടക്കൻ കേരളത്തിൽ സാധാരണയിലും കൂടുതൽ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്താണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ചു വടക്കു -പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ഒഡിഷ തീരത്തു എത്താന്‍ സാധ്യതയുണ്ട്. വടക്കു കിഴക്കന്‍ അറബിക്കടലില്‍ ഒരു ചക്രവാതച്ചുഴി…

മഴയിലും കാറ്റിലും കൂറ്റൻ ഫ്ലക്സും ടാര്‍പോളിനും ട്രാക്കിലേക്ക് മറിഞ്ഞു; കൊച്ചി മെട്രോ സ‍ര്‍വീസ് തടസപ്പെട്ടു

കൊച്ചി: കനത്ത മഴയിൽ കൊച്ചി മെട്രോ റെയിൽ ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണ് അപകടം. കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം നടന്നത്. ഇതോടെ ഈ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷം മെട്രോ സര്‍വീസ് പുനരാരംഭിച്ചു. പിന്നാലെ എറണാകുളം സൗത്ത് – കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ശക്തമായ കാറ്റിൽ ടർപ്പോളിനും മറിഞ്ഞു വീണു. ഇതോടെ ഇതുവഴി രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിൻ സര്‍വീസ് 15 മിനിറ്റോളം നിർത്തലാക്കേണ്ടി വന്നു. ഇന്ന് നഗരത്തിൽ ശക്തമായ മഴയും കാറ്റും നേരിടുന്നുണ്ട്. സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന്…

മത സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിൽ നബികുടുംബം മാതൃക: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

പത്താമത് മർകസ് സാദാത്ത് സമ്മേളനത്തിന് സമാപനം കോഴിക്കോട്: നബി കുടുംബാംഗങ്ങളായ സയ്യിദന്മാർ നാടിന്റെ ആത്മീയവും ഭൗതികവുമായ വളർച്ചയിൽ മുഖ്യ പങ്കുവഹിക്കുന്നവർ ആണെന്നും സാമൂഹിക വികസനം സാധ്യമാക്കുന്നതിലും മത സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിലും അവരുടെ ഇടപെടൽ മാതൃകാപരമാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. വർഷം തോറും മുഹർറത്തിൽ ചരിത്രസ്‌മൃതിയോടെ മർകസിൽ നടത്തുന്ന സാദത്ത് സമ്മേളനത്തിന്റെ പത്താം എഡിഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അധിനിവേശ ശക്തികൾക്കെതിരെ സമൂഹത്തെ നയിച്ച മമ്പുറം തങ്ങളും സമസ്തയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ വരക്കൽ മുല്ലക്കോയ തങ്ങളുമെല്ലാം ഇതിന് ഉദാഹരണമാണ്. മർകസ് സ്ഥാപനങ്ങളുടെ തറക്കല്ലിട്ടത് മക്കയിലെ പ്രമുഖ പണ്ഡിതനും പ്രവാചക കുടുംബത്തിലെ അംഗവുമായിരുന്ന സയ്യിദ് അലവി അൽ മാലിക്കി ആയിരുന്നു. അന്ന് മുതൽ നോളേജ് സിറ്റിവരെയുള്ള മർകസിന്റെ എല്ലാ പദ്ധതികളിലും തങ്ങന്മാർ വലിയ ഭാഗമായിട്ടുണ്ട്. -കാന്തപുരം പറഞ്ഞു.…

ആവേശം വാനോളം ഉയർന്ന് അനുഗ്രഹ മഴയായി; തലവടി ദേശത്തിന് തിലകക്കുറിയാകുവാൻ തലവടി ചുണ്ടൻ വള്ളം നീരണിഞ്ഞു

തലവടി: ശക്തമായ മഴയെ അവഗണിച്ചു തടിച്ചു കൂടിയ ജലോത്സവ പ്രേമികളുടെ ആർപ്പു വിളികളുടെയും വഞ്ചി പാട്ടിന്റെയും ആരവത്തോടെ ആവേശം വാനോളം ഉയർത്തി തലവടി ചുണ്ടൻ നീരണിഞ്ഞു.വള്ള പുരയിൽ വെച്ച് നടന്ന ചടങ്ങില്‍ വർക്കിംഗ്‌ പ്രസിഡന്റ് ജോമോൻ ചക്കാലയിൽ അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. കൈനകരി യുബിസി ടീം ആണ് ഇത്തവണ തുഴയെറിയുന്നത് .ടീം അംഗങ്ങള്‍ക്ക് പങ്കായം, ഒന്നാം തുഴ, ഇടിയൻ എന്നിവ ലീഡിങ് ക്യാപ്റ്റൻ രാഹുൽ പ്രകാശ്,ക്യാപ്റ്റൻ പത്മകുമാര്‍ പുത്തൻപറമ്പിൽ എന്നിവർ ടിടിബിസി ക്ലബ്‌ ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ, വൈസ് പ്രസിഡന്റ്‌ കെ ആർ ഗോപകുമാർ,ട്രഷറർ അരുൺ പുന്നശ്ശേരി എന്നിവരിൽ നിന്നും ഏറ്റ് വാങ്ങി. തലവടി ഗ്രാമപഞ്ചായത്ത് അംഗം പ്രിയ അരുൺ, എക്സിക്യൂട്ടിവ് ഭാരവാഹികളായ…

കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ ഗ്ലോബൽ ചെയർമാനായി രാജീവ്‌ ജോസഫിനെ തിരഞ്ഞെടുത്തു

കണ്ണൂർ: കണ്ണൂർ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ യാത്രാ ദുരിതങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തുവാൻ വേണ്ടി, ലോകമെമ്പാടുമുള്ള പ്രവാസികളുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ ‘ ഗ്ലോബൽ ചെയർമാനായി, കണ്ണൂർ – തിരൂർ സ്വദേശിയായ രാജീവ്‌ ജോസഫിനെ തിരഞ്ഞെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തി അഞ്ഞൂറിലധികം വരുന്ന പ്രവാസികളുടെ വാട്സ്ആപ്പ് കൂട്ടായ്മയാണ്, ഓൺലൈൻ വോട്ടെടുപ്പിലൂടെ ഐക്യഖണ്ഡേന രാജീവ്‌ ജോസഫിനെ തിരഞ്ഞെടുത്തത്. കണ്ണൂർ എയർപോർട്ടിൽ വിദേശ രാജ്യങ്ങളുടെ വിമാനങ്ങളും പറന്നിറങ്ങാനുള്ള അനുമതി, കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തിരമായി നടപ്പിലാക്കണമെന്നാണ് ആക്ഷൻ കൗൺസിൽ പ്രധാനമായും ആവശ്യപ്പെടുന്നത്. വടകര മുതൽ, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ പ്രവാസികളെ സംഘടിപ്പിച്ചുകൊണ്ടാണ് ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ’ രൂപീകരിച്ചിരിക്കുന്നത്. ആക്ഷൻ കൌൺസിലിന്റെ ‘നാഷണൽ കമ്മിറ്റികൾ’ വിവിധ രാജ്യങ്ങളിലും രൂപീകരിക്കാനുള്ള നടപടി ക്രമങ്ങൾ…