പുതിയ വാഹന പരിശോധന പദ്ധതിയുമായി മന്ത്രി ഗണേഷ് കുമാര്‍; AI ക്യാമറയുടെ പ്രവർത്തനവും MVD വാഹന പരിശോധനയും നിർത്തും

തിരുവനന്തപുരം: പോലീസും എം.വി.ഡിയും ചേർന്ന് നടത്തുന്ന പരിശോധനകൾ ജനങ്ങൾക്ക് കൈമാറാൻ പോകുന്നു. സംസ്ഥാനത്ത് എഐ ക്യാമറകൾ നിർത്തലാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ സൂചന നൽകി. പരിശോധനകള്‍ ജനങ്ങൾക്ക് കൈമാറാനാണ് ഗതാഗത വകുപ്പിൻ്റെ പുതിയ പദ്ധതി. നിയമലംഘനങ്ങൾ കണ്ടെത്തി ചിത്രീകരിച്ച് മോട്ടോർ വാഹന വകുപ്പിന് അയക്കുന്നതിനായി ഏതാനും ആഴ്ചകൾക്കുള്ളിൽ പുതിയ ആപ്പ് പുറത്തിറക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞു. പുതിയ പദ്ധതിക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രാഫിക് നിയമലംഘനങ്ങൾ ആളുകൾക്ക് സ്വയം റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന ആപ്പ് ഉടൻ ലോഞ്ച് ചെയ്യും. നിയമലംഘനങ്ങൾ ഫോണിൽ പകർത്തി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ ആപ്പ് വഴി അയക്കാം. ഇത് ഉദ്യോഗസ്ഥർ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഗണേഷ് കുമാർ അറിയിച്ചു. നിയമലംഘനങ്ങള്‍ ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ പിഴ നോട്ടീസായി ആര്‍സി ഓണറുടെ വീട്ടിലെത്തും. നോ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള…

ജീപ്പിന് രൂപ മാറ്റം വരുത്തി ആകാശ് തില്ലങ്കേരിയുടെ നഗരത്തിലൂടെയുള്ള സവാരി; ആര്‍ ടി ഒ അന്വേഷണം ആരംഭിച്ചു

കല്പറ്റ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ രൂപമാറ്റം വരുത്തിയതും നമ്പര്‍ പ്ലേറ്റില്ലാതെയുമുള്ള ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ നഗരത്തിൽ ജീപ്പ് യാത്ര വിവാദമായി. ഇയാൾ വാഹനത്തിൽ സഞ്ചരിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മാസ് സിനിമ ഡയലോഗുകൾ ചേർത്താണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. വയനാട്ടിലെ പനമരം ടൗണിലായിരുന്നു സവാരി. മാസ് ബിജിഎമ്മോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും ആർടിഎ വ്യക്തമാക്കി. അന്വേഷണത്തിന് എൻഫോഴ്സ്മെൻ്റ് ആർടിഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും അക്രമികൾ വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുമ്പ് രക്തം വാർന്നായിരുന്നു ഷുഹൈബിന്‍റെ മരണം. കേസിൽ…

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യത മുൻനിർത്തി നാല് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം, കേരള തീരത്തും, തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്‌ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത…

പ്ലസ് വൺ: മലപ്പുറം ജില്ലയിൽ 9,880 പേർക്ക് അലോട്ട്‌മെൻ്റ് ലഭിച്ചില്ല

തിരുവനന്തപുരം: പ്ലസ് വൺ ഹയർ സെക്കൻഡറി ഒന്നാം സപ്ലിമെൻ്ററി അലോട്ട്‌മെൻ്റ് ഞായറാഴ്ച രാത്രി പ്രസിദ്ധീകരിച്ചു. എന്നാല്‍, മലപ്പുറം ജില്ലയിൽ 9880 വിദ്യാർഥികൾക്കാണ് ഇനിയും അലോട്ട്‌മെൻ്റ് ലഭിച്ചിട്ടില്ല. ജില്ലയിൽ ഈ 9,880 വിദ്യാർഥികൾക്കായി 89 സീറ്റുകൾ മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്. ജില്ലയിൽ 7500-ഓളം വിദ്യാർത്ഥികൾക്ക് മാത്രമാണ് അലോട്ട്‌മെൻ്റ് ലഭിക്കാനുള്ളതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ശനിയാഴ്ചയും ആവർത്തിച്ചിരുന്നു. മലപ്പുറത്ത് 16,881 വിദ്യാർഥികളാണ് ആദ്യ സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിന് അപേക്ഷിച്ചത്. ഇതിൽ 16,879 അപേക്ഷകൾ സാധുവാണെന്ന് കണ്ടെത്തി. അലോട്ട്‌മെൻ്റിനായി 7,088 സീറ്റുകൾ ലഭ്യമായിരുന്നു, അതിൽ 6,999 സീറ്റുകൾ അനുവദിച്ചു. 89 സീറ്റുകളാണ് ഇനി നികത്താനുള്ളത്. സീറ്റ് കുറവുണ്ടെന്ന് സർക്കാർ സമ്മതിച്ച പാലക്കാട്ടും 5,490 വിദ്യാർത്ഥികൾക്ക് അലോട്ട്‌മെൻ്റ് ലഭിച്ചിട്ടില്ല. ജില്ലയിൽ ഇനി 1,107 സീറ്റുകൾ മാത്രം. 8,133 അപേക്ഷകൾ പാലക്കാട്ട് സാധുവായി. അലോട്ട്‌മെൻ്റിന് ലഭ്യമായ 3,750 സീറ്റുകളിൽ 2,643 എണ്ണം അനുവദിച്ചു. കോഴിക്കോട് 3,848 വിദ്യാർത്ഥികൾക്ക്…

നോർക്കയുടെ സാന്ത്വന സഹായങ്ങൾക്ക് കാലതാമസം ഒഴിവാക്കണം: പ്രവാസി വെൽഫെയർ ഫോറം

മലപ്പുറം: പ്രവാസ ലോകത്തുനിന്ന് തിരിച്ചുവന്ന രോഗികൾക്കും മരണം സംഭവിച്ചവർക്കുമുള്ള നോർക്കയുടെ സാന്ത്വനം പദ്ധതി സഹായങ്ങൾ കൃത്യമായി ലഭ്യമാകാത്തതിൽ പ്രവാസി വെൽഫെയർ ഫോറം ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. സാന്ത്വന സഹായങ്ങൾക്ക് കാലതാമസം നേരിടുന്നു എന്നും നൽകുന്നവർക്ക് തന്നെ മുഴുവൻ സംഖ്യയും നൽകുന്നില്ലയെന്നും ധാരാളം അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്നും കമ്മിറ്റി ആരോപിച്ചു. പ്രവാസി വകുപ്പ് തന്നെ പ്രവാസികളോട് ഇങ്ങനെ അവഗണന കാണിക്കുന്നത് പ്രതിഷേധാർഹമാണ്. പ്രവാസി സ്നേഹം പറഞ്ഞ് സംഘടിപ്പിച്ച ലോക കേരള സഭ, കോടികളുടെ ചെലവല്ലാതെ എന്താണ് പ്രവാസി സംരംഭകർക്ക് നൽകിയത്? തുടരുന്ന ചൂഷണങ്ങൾക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനും ജില്ലയിലെ മുഴുവൻ പ്രവാസി സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ട് ചർച്ചാ സംഗമം നടത്താനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. പ്രവാസി വെൽഫെയർ ഫോറം നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ…

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: സപ്ലിമെന്ററി അലോട്ട്മെന്റിന് മുമ്പ് പുതിയ സ്ഥിരം ബാച്ചുകൾ പ്രഖ്യാപിക്കണം – ഫ്രറ്റേണിറ്റി

മലപ്പുറം: സപ്ലിമെന്ററി അലോട്ട്മെന്റിന് മുമ്പ് ജില്ലയിലെ മുഴുവൻ അപേക്ഷകർക്കും ആവശ്യമായിട്ടുള്ള സ്ഥിരം ബാച്ചുകൾ പ്രഖ്യാപിക്കണമെന്ന് ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലയിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തതയുമായി ബന്ധപ്പെട്ട് മന്ത്രി ഇതുവരെ പറഞ്ഞ മുഴുവൻ കണക്കുകളും തെറ്റാണെന്ന് തെളിയിക്കുന്ന ഡാറ്റയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന അപേക്ഷരുടെ എണ്ണവും ബാക്കിയുള്ള സീറ്റുകളും തമ്മിലുള്ള അന്തരം സൂചിപ്പിക്കുന്ന സർക്കാർ രേഖ. പ്രതിസന്ധി പഠിക്കാൻ സർക്കാർ നിയോഗിച്ച പഠനസമിതി വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിച്ചിട്ടും അടിയന്തിര സ്വഭാവത്തിൽ വിഷയം പരിഗണിക്കാതെ സാങ്കേതികത പറഞ്ഞു പരിഹാരം അനന്തമായി വൈകിപ്പിക്കുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസത്തെ മന്ത്രിയുടെ പ്രസ്താവന. രണ്ട് ദിവസത്തിനകം ആവശ്യമായ പുതിയ സ്ഥിരം ബാച്ചുകൾ പ്രഖ്യാപിച്ചില്ലെങ്കിൽ വീണ്ടും തീക്ഷ്ണമായ പ്രത്യക്ഷ സമരങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ പറഞ്ഞു. ന്യായമായ കാരണങ്ങളാൽ ആദ്യ മൂന്ന് അലോട്ട്മെന്റിൽ സീറ്റ്…

മനുഷ്യ മനസ്സുകളെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ കലയാണ് ജലോത്സവം: പ്രൊഫ. പി. ജെ.കുര്യൻ

എടത്വ: മനുഷ്യ മനസ്സുകളെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ കലയാണ് ജലോത്സവമെന്ന് രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി. ജെ.കുര്യൻ പ്രസ്താവിച്ചു. 66-ാംമത് കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ മുൻകാല ഭാരവാഹികളെ അനുസ്മരിച്ചു കൊണ്ടുള്ള അനുസ്മരണ സമ്മേളനവും സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വർക്കിംഗ്‌ പ്രസിഡന്റ് വിക്ടർ ടി.തോമസ് അധ്യക്ഷത വഹിച്ചു.പമ്പാ ബോട്ട് റേസിന്റെ സ്ഥാപക നേതാക്കൾ ആയിരുന്ന മുൻ മന്ത്രിമാരായ കെ എം മാണി, ഈ ജോൺ ജേക്കബ്, തോമസ് ചാണ്ടി, നിയമസഭാ അംഗങ്ങളായ മാമ്മൻ മത്തായി,ഉമ്മൻ മാത്യു,ഉമ്മൻ തലവടി, പിസി തോമസ് പൈയനുംമൂട്ടിൽ, പമ്പ ബോട്ട് റേസിന്റെ സ്ഥാപക നേതാക്കൾ ആയിട്ടുള്ള,അലക്സ് ചെക്കാട്ട ,എംകെ ശങ്കരപ്പണിക്കർ മുട്ടത്ത് , പുന്നൂസ് വേങ്ങൽ പുത്തൻ വീട്ടിൽ,എം. ഐ ഈപ്പൻ , എംഐ ചാക്കോ , ഐഎം…

അന്നബഅ് സാരഥികളെ പ്രഖ്യാപിച്ചു

പെരുമ്പിലാവ്: അക്കിക്കാവ് മർകസുൽ ഹുദ ഖുർആൻ റിസർച്ച് അക്കാദമിയിലെ പ്രഥമ വിദ്യാർഥി യൂണിയൻ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഖുർആൻ അനുബന്ധ പഠനങ്ങളിലേക്കും ഗവേഷണങ്ങളിലേക്കും അന്താരാഷ്ട്ര മത്സരങ്ങളിലേക്കും വിദ്യാർഥികളെ പ്രാപ്തരാക്കാനും പരിശീലനം നൽകാനും ലക്ഷ്യം വെച്ചാണ് യൂണിയൻ ആരംഭിച്ചിട്ടുള്ളത്. സ്ഥാപന മേധാവി സയ്യിദ് അലി ശിഹാബ് അസ്സസഖാഫി യൂണിയൻ പ്രഖ്യാപനം നടത്തി. കോഴിക്കോട് മർകസ് സ്ഥാപനങ്ങളുടെ ക്യാമ്പസായാണ് ഖുർആൻ അക്കാദമി പ്രവർത്തിക്കുന്നത്. ഭാരവാഹികൾ: ഹാഫിള് റിള്‌വാൻ പെരുമ്പിലാവ്(പ്രസിഡന്റ്), ഹാഫിള് അൻശിഫ് വണ്ടൂർ(ജനറൽ സെക്രട്ടറി), ഹാഫിള് യാസീൻ വില്യാപള്ളി(ഫിനാൻസ് സെക്രട്ടറി), ഹാഫിള് സിനാൻ പട്ടാമ്പി, ഹാഫിള് ഖാസിം, ഹാഫിള് അർഫാദ് മംഗാലാപുരം(സെക്രട്ടറിമാർ). ചടങ്ങിൽ മർകസുൽ ഹുദാ പി.ആർ.ഒ ഹാഫിള് അനസ് സഖാഫി,അധ്യാപകരായ ഹാഫിള് ശഹീറുദ്ദീൻ സഖാഫി, ഹാഫിള് നിയാസ് ഹാശിമി, അന്നബഅ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹാഫിള് സുഫിയാൻ കൂറ്റമ്പാറ, ജനറൽ സെക്രട്ടറി ഹാഫിള് അബ്ദുൽ ബാസിത് മങ്ങാട് സംബന്ധിച്ചു.

മലബാറിൽ പ്ലസ് വൺ സീറ്റുകൾക്ക് കുറവില്ലെന്ന സർക്കാർ വാദം തെറ്റാണെന്ന് സൂചിപ്പിച്ച് സപ്ലിമെൻ്ററി അലോട്ട്‌മെൻ്റ് കണക്ക്

മലബാറിൽ പ്ലസ് വൺ സീറ്റുകൾക്ക് കുറവില്ല എന്ന സർക്കാർ അവകാശവാദത്തിന് ഘടകവിരുദ്ധമായി സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിന് അപേക്ഷിച്ചവരുടെ എണ്ണം പുറത്തുവന്നു. 14 ജില്ലകളിലും ആദ്യ സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിനായി 57,712 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 40,945 അപേക്ഷകർ പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളില്‍ നിന്നുള്ളവരാണ്. സംസ്ഥാനത്താകെ സീറ്റില്ലാത്ത മൊത്തം അപേക്ഷകരുടെ 70.94 ശതമാനവും മലബാറിലാണെന്ന് കണക്കുകളില്‍ വ്യക്തം. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ അപേക്ഷകർ; 16881 പേർ. സംസ്ഥാനത്താകെ സീറ്റില്ലാത്തവരില്‍ 29.25 ശതമാനവും മലപ്പുറത്താണ്. മലബാറില്‍ സീറ്റില്ലാത്തവരില്‍ 41.22 ശതമാനവും മലപ്പുറത്താണ്. മലപ്പുറത്ത് സീറ്റിന്‍റെ കുറവില്ലെന്നായിരുന്നു ആദ്യം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയില്‍ ഉള്‍പ്പെടെ പറഞ്ഞത്. വിദ്യാർഥി സംഘടനകളും മാധ്യമങ്ങളും കണക്കുകള്‍ പുറത്തുവിട്ടതോടെ മലപ്പുറത്ത് ഏഴായിരം സീറ്റിന്‍റെ കുറവുണ്ടെന്ന് മന്ത്രി നിലപാട് മാറ്റി. ഈ കണക്കും മറികടക്കുന്നതാണ് സപ്ലിമെന്‍ററി ഘട്ടത്തിലുള്ള അപേക്ഷകരുടെ എണ്ണം. പാലക്കാട്…

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ വെൽഫെയർ പാർട്ടി അനുശോചിച്ചു

മലപ്പുറത്തെ സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു അദ്ദേഹം. നിലപാടുകളിൽ കരുത്തനും ഇടപെടലുകളിൽ സൗമ്യനുമായ നേതാവായിരുന്നു അദ്ദേഹം. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വേർപാട് തീരാ നഷ്ടമാണെന്നും സഹപ്രവർത്തകരോടും കുടുബത്തോടുമൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ്, ജില്ലാ നേതാക്കളായ ബന്ന മുതുവല്ലൂർ, കെഎംഎ ഹമീദ്, പിപി കുഞ്ഞാലി മാസ്റ്റർ, പഞ്ചായത്ത് നേതാക്കളായ ഇകെ കുഞ്ഞയമുട്ടി മാസ്റ്റർ, ടിടി നൂറുദ്ദീൻ, കാപ്പൻ സുഹൈൽ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.