കൊച്ചി: ബഫര്‍സോണ്‍, ഇ എസ് എ, വന്യമൃഗശല്യം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയില്ലായ്മ, കര്‍ഷക പെന്‍ഷന്‍ അട്ടിമറി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടും ജപ്തി, ലേല, റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവയ്കണമെന്നാവശ്യപ്പെട്ടു കൊണ്ടും രാഷ്ട്രീയ കിസാന്‍ മഹാ സംഘ് രണ്ടാം ഘട്ട കര്‍ഷക സമരത്തിലേക്ക് നീങ്ങുന്നു . ആദ്യ ഘട്ടത്തില്‍ സെക്രട്ടറിയേറ്റും മാര്‍ച്ചും ഉപവാസവും നടത്തിയ ശേഷവും ഗവണ്‍മെന്റ് കാര്‍ഷിക മേഖലയിലെ വിഷയങ്ങള്‍ ഗൗരവതരമായിട്ടെടുത്ത് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാത്തതിനാലാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘ് വീണ്ടും രണ്ടാംഘട്ട സമരത്തിനൊരുങ്ങുന്നത്. ജൂലൈ 31 ഞായറാഴ്ച രാവിലെ 11.30 മണിക്ക് എറണാകുളം ഇടപ്പള്ളി വിവി ടവറില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേരുന്ന സംസ്ഥാനഭാരവാഹികളുടെ സമ്മേളനം സമര പരിപാടികള്‍ക്ക് രൂപം നല്‍കും. നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി ബിജു ഉല്‍ഘാടനം ചെയ്യും. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനറും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമായ അഡ്വ.വി.സി…
Category: KERALA
കേരള ഹോം ഗാര്‍ഡുകള്‍ക്ക് സീ കേരളത്തിന്റെ ആദരം
കൊച്ചി: ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് ഏറെ പ്രിയവും ജനകീയവുമായ സീ കേരളം ടെലിവിഷന്‍ ചാനല്‍ കേരള ഹോം ഗാര്‍ഡുകളെ ആദരിച്ചു. ഹോം ഗാര്‍ഡുകള്‍ നല്‍കി വരുന്ന പൊതുജന സേവനം കണക്കിലെടുത്ത് റെയിന്‍ കോട്ടുകള്‍ നല്‍കിയാണ് സീ കേരളം ഹോം ഗാര്‍ഡ് അംഗങ്ങളെ ആദരിച്ചത്. സമൂഹത്തിൽ ഹോം ഗാര്‍ഡുകള്‍ നല്‍കി വരുന്ന സേവനത്തിനുള്ള അംഗീകാരമായാണ് ഹോം ഗാര്‍ഡുകള്‍ക്കുള്ള സീ കേരളത്തിന്റെ ആദരം. വിവിധ സേനാ വിഭാഗങ്ങളില്‍ നിന്നും വിരമിച്ചവരാണ് സംസ്ഥാനത്തെ പോലീസ്, അഗ്നിശമന സേനാ വകുപ്പുകളില്‍ ഹോം ഗാര്‍ഡുകളായി സേവനം അനുഷ്ഠിക്കുന്നവരിൽ അധികം പേരും . നഗരങ്ങളിലെ ഗതാഗത നിയന്ത്രണത്തിലും പൊതുനിരത്തുകളിലെ സഞ്ചാര അച്ചടക്കം ഉറപ്പാക്കുന്നതിലും ഹോം ഗാര്‍ഡുകള്‍ നല്‍കി വരുന്ന സേവനം എടുത്ത് പറയേണ്ടതു തന്നെയാണ്. കൊച്ചിയിലെ സീ കേരളം ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സീ കേരളം ചീഫ് ചാനൽ ഓഫീസർ സന്തോഷ് ജെ നായരില്‍ നിന്നും കേരള…
പണം പിൻവലിക്കുന്നതിന് കരുവന്നൂർ ബാങ്ക് നിബന്ധനകൾ കർശനമാക്കി
തൃശൂർ: കരുവന്നൂർ ബാങ്കിൽ ഒറ്റത്തവണ പിൻവലിക്കാവുന്ന തുക 10,000 രൂപ മാത്രം. ലക്ഷങ്ങൾ നിക്ഷെപമുള്ളവര്‍ക്ക് പോലും ടോക്കൺ വഴിയാണ് പണം നൽകുന്നത്. തീയതി എഴുതിയ, ബാങ്ക് നൽകുന്ന സ്ലിപ്പുമായി വന്നാൽ മാത്രമേ പണം ലഭിക്കൂ എന്നതാണ് മാനദണ്ഡം. അതുകൊണ്ട് നിത്യവൃത്തിക്കും മരുന്നിനും പണമില്ലാതെ പലരും ബുദ്ധിമുട്ടുകയാണ്. ചികിൽസാ രേഖകൾ കാണിച്ചാലും കൂടുതൽ പണം നൽകാനാകില്ലെന്നതാണ് അവസ്ഥ. ലക്ഷങ്ങള്‍ നിക്ഷേപമുള്ളവരും പണം വാങ്ങുന്നത് മണിക്കൂറുകള്‍ വരി നിന്നെടുത്ത ടോക്കണ്‍ കാണിച്ചാണ്. ഏഴര ലക്ഷത്തിലധികം രൂപ ബാങ്കില്‍ നിക്ഷേപമുള്ള മാപ്രണം സ്വദേശി പുഷ്പരാജ് ഭാര്യയുടെ കണ്ണ് ശസ്ത്രക്രിയക്കായി തുക പിന്‍വലിക്കാന്‍ ബാങ്കിനെ സമീപിച്ചു. എന്നാല്‍ പതിനായിരം രൂപ മാത്രമായിരുന്നു ലഭിച്ചത്. കഴിഞ്ഞ ഏപ്രില്‍ മാസമാണ് പതിനായിരം കിട്ടിയത്. അടുത്ത ഊഴം ഓഗസ്റ്റിലാണ്. പ്രവാസി ആയിരുന്ന കാലത്തുള്ള സമ്പാദ്യത്തിന്റെ മിച്ചം പിടിച്ച തുകക്ക് ഇനിയും എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്നാണ് പുഷ്പരാജന്‍…
കൂടുതൽ അന്വേഷണമില്ല; ബാലഭാസ്‌കറിന്റെ മരണം അപകട മരണമാണെന്ന് കോടതി
തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്‌കറിന്റെ മരണം അപകട മരണമാണെന്ന് തിരുവനന്തപുരം സിജെഎം കോടതി. സിബിഐ റിപ്പോർട്ട് അംഗീകരിച്ച കോടതി ബാലഭാസ്‌കറിന്റെ പിതാവ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഈ നിഗമനത്തിലെത്തിയത്. സിബിഐ റിപ്പോർട്ട് തള്ളി കൂടുതൽ അന്വേഷണം നടത്തണമെന്ന് ബാലഭാസ്‌കറിന്റെ അച്ഛൻ ഉണ്ണി ആവശ്യപ്പെട്ടിരുന്നു. അശ്രദ്ധയും അമിതവേഗവുമാണ് അപകട കാരണമെന്ന് സിബിഐ കോടതിയെ അറിയിച്ചു. കുറ്റാരോപിതനായ ഡ്രൈവർ അർജുനോട് ഒക്ടോബർ ഒന്നിന് കോടതിയിൽ ഹാജരാകാൻ സിജെഎം കോടതി നിർദേശിച്ചു. കാർ അപകടത്തിന് പിന്നിൽ അസ്വാഭാവികതയില്ലെന്ന് സിബിഐ കണ്ടെത്തി. കാർ ഓടിച്ചിരുന്ന അർജുനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. സാക്ഷിയായി രംഗത്തെത്തിയ സോബിക്കെതിരെയും കേസെടുത്തു. തെറ്റായ വിവരങ്ങൾ നൽകിയതിനും കൃത്രിമമായുണ്ടാക്കിയ തെളിവുകൾ ഹാജരാക്കിയതിനുമാണ് കേസ്. 132 സാക്ഷി മൊഴികളും 100 രേഖകളും സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേര്‍ന്ന് ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തില്‍…
തൊണ്ടിമുതല്‍ അപ്രത്യക്ഷമായ കേസ് എന്തുകൊണ്ടാണ് ഇത്രയും നാള്‍ നീണ്ടുപോയതെന്ന് ഹൈക്കോടതി
കൊച്ചി: മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസിൽ വിചാരണ നീണ്ടുപോയതിൽ ഹൈക്കോടതി വിശദീകരണം തേടി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് വിശദീകരണം തേടിയത്. 2014ൽ കോടതിയുടെ പരിഗണനയ്ക്ക് വന്ന കേസ് വിചാരണ നടത്താന്‍ എന്തുകൊണ്ടാണ് ഇത്രയും നാള്‍ നീണ്ടുപോയതെന്നും ഹൈക്കോടതി ആരാഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം. കേസ് നിലനില്‍ക്കില്ലെന്നും ഹര്‍ജിക്കു പിന്നില്‍ രാഷ്ട്രീയ താത്പര്യമുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു. എന്നാല്‍ അക്കാര്യം മജിസ്ട്രേറ്റ് കോടതിയുടെ വിശദീകരണം കിട്ടയ ശേഷം പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഹരജിക്കാരന് മറ്റ് താല്‍പര്യങ്ങളുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും വിശദമായ വാദം കേള്‍ക്കും.
ബാഗ് യുഎഇയിൽ എത്തിക്കാൻ മുഖ്യമന്ത്രി കോൺസുലേറ്റിനെ സമീപിച്ചത് പ്രോട്ടോക്കോൾ ലംഘനം: വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: യു.എ.ഇ സന്ദർശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ബാഗ് മറന്നുവെച്ച സംഭവത്തിൽ കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ സഹായം തേടിയത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം. എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. മറന്നുവച്ച ബാഗ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍വശം അയയ്ക്കാന്‍ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പേര് എടുത്ത് പറഞ്ഞായിരുന്നില്ല പ്രേമചന്ദ്രന്റെ ചോദ്യം. സംസ്ഥാന ഭരണാധികാരികള്‍ ബാഗ് മറന്നുവച്ച സംഭവത്തില്‍ അത് എചത്തിക്കാന്‍ വിദേശ നയതന്ത്രജ്ഞരുടെ അനുമതി തേടിയിട്ടുണ്ടോ എന്നായിരുന്നു പ്രേമചന്ദ്രന്റെ ചോദ്യം. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സംസ്ഥാന സർക്കാരുകൾ വിദേശ നയതന്ത്രജ്ഞരുമായി നേരിട്ട് ഇടപെടാൻ പാടില്ലെന്നാണ് പ്രോട്ടോക്കോൾ. ഈ പ്രോട്ടോക്കോൾ പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിട്ടുണ്ട്. എന്നാൽ, പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ മറുപടി.
പണ സംബന്ധമായ തര്‍ക്കം; അട്ടപ്പാടിയിൽ സഹോദരനെ യുവാവ് അടിച്ചുകൊന്നു
പാലക്കാട്: പണം പങ്കിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അട്ടപ്പാടിയിൽ യുവാവ് സഹോദരനെ അടിച്ചുകൊന്നു. പട്ടണക്കൽ ഊരിലെ മരുതനാണ് (47) മരിച്ചത്. സഹോദരൻ പാണാലിയാണ് മരുതനെ തല്ലിക്കൊന്നത്. തൂമ്പ കൊണ്ട് തലയ്ക്ക് അടിയേറ്റതായാണ് റിപ്പോർട്ട്. കരിക്ക് വിറ്റ് കിട്ടിയ പണം വീതം വയ്ക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പണം വീതംവെക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വൈകീട്ട് ഏഴുമണിയോടെ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. ഇതിനിടയിലാണ് പണലി മരുതനെ തൂമ്പ കൊണ്ട് അടിച്ചത്. ഉടന്‍ കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും മികച്ച ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുന്നതിനിടെയായിരുന്നു മരണം. പ്രതി പണലിയെ അഗളി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ് 2022 ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് വഴി അലോട്ട്‌മെന്റ് പരിശോധിക്കാം. പരിശോധനയും തിരുത്തലും 31-ന് വൈകീട്ട് അഞ്ചിന് മുമ്പ് നടത്തണം. ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്മെന്റ് 28ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക തടസ്സം കാരണമാണ് ഇന്നത്തേക്ക് മാറ്റിയത്. ക്ലാസുകള്‍ ഓഗസ്റ്റ് 22നു തുടങ്ങുന്ന രീതിയിലാണ് ക്രമീകരണം. സി ബി എസ് ഇ, ഐ സി എസ് സി വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ നീളാന്‍ കാരണം.
മലബാർ സ്പെഷ്യൽ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കുക: ഹമീദ് വാണിയമ്പലം
കോഴിക്കോട്: മലബാർ മേഖല നേരിട്ടുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വിവേചനങ്ങൾക്ക് അറുതി വരുത്താൻ സർക്കാർ മലബാർ സ്പെഷ്യൽ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ല പ്രസിഡന്റ് മുനീബ് എലങ്കമൽ നയിക്കുന്ന പ്രക്ഷോഭ യാത്രയുടെ സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. ചരിത്രപരമായി നിരവധി വിവേചനങ്ങൾക്ക് വിധേയമാക്കപ്പെട്ട ജന സമൂഹമാണ് കോഴിക്കോടിന്റേത്. കേരളം മാറി മാറി ഭരിച്ച ഇടത് വലത് സർക്കാരുകൾ കോഴിക്കോടിനോടുള്ള വിവേചനം മുൻകാലങ്ങളിലേതു പോലെ തുടർന്ന് കൊണ്ടിരുന്നു. അതിന്റെ ഫലമാണ് ഇന്നും കോഴിക്കോട് ജില്ലയിലെ വിദ്യാർത്ഥികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജില്ലയിലെ ഭീകരമായാ വിദ്യാഭ്യാസ പ്രതിസന്ധിയെന്നും ഇനിയും ഈ വിവേചനങ്ങൾ തുടരാൻ അനുവദിച്ചുകൂടെന്നും കൂടുതൽ ശക്തമായ ബഹുജന സമരങ്ങൾ ഉയർന്നു വരുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. മലബാറിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കും എന്ന വാഗ്ദാനം നൽകിയാണ് പിണറായി…
രാജിവെച്ച സജി ചെറിയാന്റെ പെഴ്സണല്‍ സ്റ്റാഫിനെ പുനര്‍വിന്യസിച്ചു; മന്ത്രി മുഹമ്മദ് റിയാസിന് അഞ്ചു പേരെ കിട്ടി
തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്റെ പേഴ്‌സണൽ സ്റ്റാഫിനെ പുനര്‍വിന്യസിച്ച് വിവിധ വകുപ്പുകളിലേക്ക് മാറ്റി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് അഞ്ചു പേരെ തന്റെ പേഴ്‌സണൽ സ്റ്റാഫിലേക്ക് നിയമിക്കപ്പെട്ടു. ഇതോടെ അദ്ദേഹത്തിന്റെ പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 30 ആയി. ബാക്കിയുള്ളവരെ സഹകരണ മന്ത്രി വി എൻ വാസവൻ, കായിക മന്ത്രി വി അബ്ദുർ റഹിമാൻ എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫിലേക്ക് മാറ്റി. സജി ചെറിയാൻ മന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച മനു സി പുളിക്കലിനെ കായിക മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. നിലവിൽ ഏറ്റവും കൂടുതൽ പേർസണൽ സ്റ്റാഫുള്ള മന്ത്രിയാണ് മുഹമ്മദ് റിയാസ്. പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം 25 ആയി നിജപ്പെടുത്തിയ സിപിഎം നയത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ നടപടി. അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി വി.വി സൈനന്‍, ക്ലര്‍ക്കുമാരായ കെ സവാദ്, എം.ആര്‍ സജയന്‍, ഓഫീസ് അസിസ്റ്റന്‍റുമാരായ വിഷ്‌ണു…
