തിരുവനന്തപുരം: സംരംഭക മേഖലയിൽ പുതിയ ചുവടുവയ്പ്പുമായി എല്‍ഡിഎഫ് സർക്കാർ. സംസ്ഥാനത്തെ ചെറുകിട, ഇടത്തരം, സൂക്ഷ്മ മേഖലകളിലെ സംരംഭങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പുതിയ തീരുമാനത്തിന് അനുമതി നൽകി. സംരംഭങ്ങൾക്ക് 5 ശതമാനം പലിശ നിരക്കിൽ 2 കോടി രൂപ വരെ വായ്പ നൽകുന്നതാണ് പദ്ധതി. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ പരമാവധി വായ്പാ പരിധി 2 കോടി രൂപയായി ഉയർത്തി. 2022-23 സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്. സംസ്ഥാന സർക്കാരിന്റെ മൂന്ന് ശതമാനവും കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ 2 ശതമാനവും ഉൾപ്പടെ സബ്സിഡി വഴിയാണ് 5 ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നത്. ഒരു വർഷം 500 സംരംഭങ്ങൾ എന്ന നിരക്കിൽ അഞ്ച് വർഷത്തിനുള്ളിൽ 2500 സംരംഭങ്ങൾക്ക് വായ്പ നൽകുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോർപ്പറേഷൻ പ്രതിവർഷം 500 കോടി രൂപ നീക്കിവയ്ക്കും.…
Category: KERALA
ഗുജറാത്ത് മുസ്ലീം വംശഹത്ര്യ: ടീസ്റ്റ സെറ്റല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും ഭരണകൂടം വേട്ടയാടുന്നതിനെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധ മാര്‍ച്ച്
വണ്ടൂർ: ഗുജറാത്ത് മുസ്ലീം വംശഹത്യയിൽ നിയമപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ടീസ്റ്റ സെറ്റൽവാദിനേയും ആർ ബി ശ്രീകുമാറിനേയും അന്യായമായി വേട്ടയാടുന്ന ഭരണകൂട നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷമീമ സക്കീർ മാർച്ച് ഉദ്ഘാടനം ചെയ്തു. ഹിംസാത്മക ഹിന്ദുത്വ ഭീകരതക്ക് ഭരണകൂടവും നീതിപീഠങ്ങളും കൂട്ടുനിൽക്കുന്നത് ആശങ്കയോടെ വീക്ഷിക്കണം. ഭരണകൂടത്തിൽ നിന്ന് നീതിക്ക് വേണ്ടി നിയമ പോരാട്ടം നടത്തുന്നവരേയും എതിർ ശബ്ദമുയർത്തുന്നവരേയും ഭരണകൂടം തന്നെ തടവറകളിലേക്ക് തള്ളുന്നത് അത്യന്തം ഭയാനകമാണ്. നിയമവാഴ്ചയേയും ഭരണഘടനയേയും നോക്കുകുത്തിയാക്കി ജൂഡീഷ്യറിയുടെ കടക്കൽ കത്തിവെച്ച് നടത്തുന്ന ഇത്തരം പ്രവണതകളെ അപകടകരമായി കണ്ട് പ്രതിഷേധിക്കാനും ചോദ്യമുയർത്താനും കഴിഞ്ഞില്ലെങ്കിൽ ഈ രാജ്യം സംഘ്പരിവാർ ഹിന്ദുത്വക്ക് അടിമപ്പെടാൻ അധിക നാളുകൾ കാത്തിരിക്കേണ്ടി വരില്ലെന്നും ഉദ്ഘാടന പ്രഭാഷണത്തിൽ ഷമീമ സക്കീർ സൂചിപ്പിച്ചു. ജില്ലാ സെക്രട്ടറി അജ്മൽ കോഡുർ , ജനറൽ കൗൺസിൽ…
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂൾ കേരളശ്ശേരിയിൽ ബോധവത്കരണവും, സൈക്കിൾ റാലിയും സംഘടിപ്പിച്ചു
ഹൈസ്‌കൂൾ കേരളശ്ശേരിയിലെ വിമുക്തി, സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, സോഷ്യൽ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിമുക്തി ക്ലബ്ബ് ഉദ്ഘാടനവും, ബോധവത്കരണവും, സൈക്കിൾ റാലിയും സംഘടിപ്പിച്ചത്. പറളി എക്‌സൈസ് ഇൻസ്‌പെക്ടർ കെ ആർ അജിത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക ഇൻ ചാർജ് കെ ഗീതാദേവി അദ്ധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് പ്രതിനിധികളായ കെ പി സുഭദ്ര ടീച്ചർ, മുണ്ടൻചേരി മോഹൻദാസ്, വിമുക്തി കോഓർഡിനേറ്റർ നൗഷാദ് വി എം, ഗൈഡ് ക്യാപ്റ്റൻ കെ കെ തുളസി ദേവി, അദ്ധ്യാപകരായ കെ കൃഷ്ണൻ കുട്ടി, എ ശ്രീജ, സുനില അനിൽ, വിമുക്തി ക്യാപ്റ്റൻ എ അൻസില, വൈസ് ക്യാപ്റ്റൻ മാളവിക സന്തോഷ് എന്നിവർ സംസാരിച്ചു സൈക്കിള്‍ റാലിക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഷീബ സുനിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം രമ, മെമ്പർ ഫെബിൻ റഹ്‌മാൻ എന്നിവർ സ്വീകരണം നൽകി.
എഐസിടിഇ ഫിറ്റ് ഇന്ത്യ ചലഞ്ച്; അമൃത വിശ്വ വിദ്യാപീഠം അമൃതപുരി കാമ്പസ് ജേതാക്കൾ
കേന്ദ്ര യുവജന കാര്യ, കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എഐസിടിഇ ഫിറ്റ് ഇന്ത്യ ചലഞ്ചിൽ അമൃത വിശ്വ വിദ്യാപീഠം അമൃതപുരി കാമ്പസ് ജേതാക്കളായി. ഇന്ത്യയിലെ എല്ലാ യൂണിവേഴ്‌സിറ്റികളെയും പങ്കെടുപ്പിച്ചു നടത്തിയ ശാരീരിക വ്യായാമ മത്സരത്തിൽ ഒരു ജീവനക്കാരനും 2 വിദ്യാർത്ഥികളുമടങ്ങുന്ന കാറ്റഗറി 2 വിഭാഗത്തിലാണ് അമൃതപുരി കാമ്പസ് ജേതാക്കളായത്. സുദർശന മണ്ടേല, ശിവപ്രകാശ്, ഗ്രഹാം ഫിലിപ്പ് എന്നിവരടങ്ങുന്ന ടീമാണ് വിജയിച്ചത്. ആരോഗ്യവും സന്തോഷവും നിറഞ്ഞ ഇന്ത്യ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യുക്കേഷന്റെ (എഐസിടിഇ) നേതൃത്വത്തിൽ ഫിറ്റ് ഇന്ത്യ ചലഞ്ച് സംഘടിപ്പിച്ചത്.
വില്ലനായി വന്ന് ആക്ഷന്‍ ഹീറോ ആയി മാറിയ സുരേഷ് ഗോപി 64-ന്റെ നിറവില്‍
മലയാളികളുടെ പ്രിയപ്പെട്ട ആക്‌ഷന്‍ ഹീറോ സുരേഷ് ഗോപിക്ക് ഇന്ന് 64 വയസ്സ്. വെറുമൊരു സിനിമാ താരം എന്നതിലുപരി സുരേഷ് ഗോപി സിനിമയ്ക്ക് പുറമെ സാമൂഹിക രാഷ്ട്രീയത്തിലും ഏറെ സജീവമാണ്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. മാസ്സ് ആക്ഷൻ ചിത്രങ്ങൾക്ക് പുറമെ കലാമൂല്യമുള്ള ചിത്രങ്ങളില്‍ അഭിനയിച്ചും പ്രേക്ഷകരുടെ കൈയ്യടി നേടിയ നടനാണ് അദ്ദേഹം. സഹനടനായും വില്ലനായും തന്റെ കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് നായക വേഷങ്ങളിലേക്കെത്തി. മാസ് ആക്ഷൻ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം സൂപ്പർ താരപദവിയിലേക്ക് ഉയർന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. താരത്തിന് പിറന്നാൾ ആശംസകളുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. ഒരിടവേളയ്‌ക്ക് ശേഷം കൈനിറയെ ചിത്രങ്ങളുമായി നടന്‍ മലയാളത്തില്‍ വീണ്ടും സജീവമാണ്. മാസ് എന്‍റര്‍ടയ്‌നറുകളാണ് നടന്‍റേതായി കൂടുതല്‍ അണിയറയില്‍ ഒരുങ്ങുന്നത്. പിറന്നാള്‍ സമയത്ത് ആരാധകര്‍ക്കായി നടന്‍റെ…
സീറ്റ് പ്രതിസന്ധി: ഫ്രറ്റേണിറ്റി നേതാക്കൾ ഷാഫി പറമ്പിലിന് നിവേദനം നൽകി
പാലക്കാട്: ജില്ലയിലെ പ്ലസ് വൺ, ഡിഗ്രി സീറ്റ് അപര്യാപ്തത പരിഹരിക്കാൻ ഇടപെടണമെന്നും വിഷയം നാളെ മുതൽ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഉന്നയിക്കണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി നേതാക്കൾ പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലിന് നിവേദനം നൽകി. സീറ്റ് അപര്യാപ്തതയുടെ കണക്കുകൾ സഭയിൽ അവതരിപ്പിക്കുമെന്നും സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും എം.എൽ.എ ഫ്രറ്റേണിറ്റി നേതാക്കളെ അറിയിച്ചു. പത്തിന് ശേഷം ഉള്ളതു പോലെ വലിയ സീറ്റ് ക്ഷാമം പ്ലസ് ടുവിന് ശേഷവുമുണ്ടന്ന് ഫ്രറ്റേണിറ്റി നേതാക്കൾ ചൂണ്ടിക്കാട്ടി. പ്ലസ്ടു വിജയിച്ച 23,811 വിദ്യാർത്ഥികൾ ജില്ലയിലുള്ളപ്പോൾ ഡിഗ്രിക്കു വേണ്ടി ഗവൺമെന്റ് / എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ആകെയുള്ളത് 5642 സീറ്റുകൾ മാത്രമാണ്. ഇനി പ്രൊഫഷണൽ കോഴ്സുകളുടെ സീറ്റുകളുടെ എണ്ണം എടുക്കുകയാണെങ്കിലും ജില്ലയിൽ അവസരങ്ങൾ നന്നേ കുറവാണ്. ന്യൂ ജനറേഷൻ കോഴ്സുകളൊന്നും കാര്യമായി എവിടെയും ജില്ലയിലില്ല. ജില്ലയിൽ ഒരു ഗവൺമെന്റ് / എയ്ഡഡ് ആർട്‌സ് &…
‘എന്തിനാണ് ഒരു പെട്ടിക്കട കൊള്ളയടിക്കുന്നത്?’; രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസ് ആക്രമിച്ചതിനെ പരിഹസിച്ച് കെ സുരേന്ദ്രൻ
ആലപ്പുഴ: വയനാട് കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബാങ്ക് കൊള്ളയടിച്ചെന്ന് കേട്ടിട്ടുണ്ടെന്നും എന്തിനാണ് പെട്ടിക്കട കൊള്ളയടിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനത്തും രാഹുലിന് അക്രമം നേരിടേണ്ടി വന്നിട്ടില്ല. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ജനശേദ്ധ്ര തിരിച്ചുവിടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു അക്രമം. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാൻ നിർദ്ദേശം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സിപിഎം സംഘർഷങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള തെരുവ് സംഘർഷങ്ങൾ മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
കൂടുതൽ മുസ്ലീം യുവാക്കൾ സൈന്യത്തിൽ ചേരണമെന്ന് കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ
കോഴിക്കോട്: കൂടുതൽ മുസ്ലീം യുവാക്കൾ സൈന്യത്തിൽ ചേരണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്റെ ആഹ്വാനം. സൈന്യത്തിന്റെ മൂന്ന് ഡിവിഷനുകളിലേക്കും ഓൺലൈൻ അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ജൂലൈ അഞ്ച് ആണ്. അതിന് മുമ്പായി പത്താം ക്ലാസ് മുതൽ മുകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള, 17 നും 23 നും ഇടയിൽ പ്രായമുള്ള മുസ്ലിം യുവാക്കൾ എത്രയും വേഗം അപേക്ഷിക്കണമെന്ന് ഫെഡറേഷൻ സർക്കുലർ അറിയിച്ചു. ഇമാമുമാർ ജുമുഅ പ്രസംഗത്തിൽ ഇക്കാര്യം അറിയിക്കണം. സൈന്യത്തിൽ നമ്മുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ ഇത് ആവശ്യമാണ് എന്നും സർക്കുലറിൽ പറയുന്നു. കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവിയും ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ പി മുഹമ്മദുമാണ് സർക്കുലറിൽ ഒപ്പിട്ടിരിക്കുന്നത്. സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റിനെ കേന്ദ്ര സർക്കാരിന്റെ ‘അട്ടിമറി’ പരിപാടിയെന്നാണ് സർക്കുലർ വിശേഷിപ്പിച്ചത്. ഇത് അക്ഷരപ്പിശകാണോ മനഃപൂർവമാണോ എന്ന് വ്യക്തമല്ല.…
അമ്മയുടെ യോഗം മൊബൈലില്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് ഭാരവാഹികള്‍
താരസംഘടനയായ അമ്മയിൽ നിന്ന് നടൻ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് അധികൃതർ. ഷമ്മി തിലകന്റെ ഭാഗം കേട്ട ശേഷം നടപടിയെടുക്കുമെന്ന് നടൻ സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. ഷമ്മിയെ അമ്മയിൽ നിന്ന് പുറത്താക്കിയതായി വാർത്തകൾ വന്നതിന് പിന്നാലെയാണ് വിശദീകരണം. 2021 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗം ഷമ്മി തിലകന്‍ മൊബൈലില്‍ ചിത്രീകരിച്ചതാണ് വിവാദമായത്. ഇത് കണ്ടയുടന്‍ യോഗത്തില്‍ പങ്കെടുത്തിരുന്ന താരങ്ങളിലൊരാള്‍ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നാല് തവണ വിശദീകരണം നല്‍കാന്‍ ഷമ്മിയോട് ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അച്ചടക്ക സമിതിക്ക് മുന്‍പാകെ ഹാജരാകാനോ വിശദീകരണം നല്‍കാനോ നടന്‍ തയ്യാറായില്ല. തുടര്‍ന്ന് നടനെതിരെ നടപടി വേണമെന്ന ആവശ്യവുമായി അംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു. യോഗം ചിത്രീകരിച്ചത് തെറ്റാണെന്നാണ് പൊതുവികാരം. അമ്മ ഭാരവാഹികള്‍ക്കെതിരെ നടന്‍ ഫേസ്ബുക്കില്‍ പോസ്‌റ്റിട്ടതും വിവാദമായിരുന്നു.
പ്ലസ്ടുവിന് ശേഷം ജില്ലയിൽ സീറ്റ് ക്ഷാമം അതിരൂക്ഷം; പരിഹാരം കാണാൻ സർക്കാർ തയ്യാറാകണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
പാലക്കാട്: ജില്ലയിൽ പ്ലസ്ടുവിന് ശേഷവും പതിനായിരങ്ങൾക്ക് ഉപരിപഠനത്തിന് സീറ്റ് കിട്ടാതെ പുറത്തുനിൽക്കേണ്ട അവസ്ഥയാണുള്ളതെന്നും പ്രശ്ന പരിഹാരത്തിന് സർക്കാർ തയ്യാറാകണമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. എസ്.എസ്.എൽ.സിക്കു ശേഷമുള്ളതിനേക്കാൾ വലിയ സീറ്റ് പ്രതിസന്ധിയാണ് പ്ലസ്ടുവിന് ശേഷമുള്ളത്. പ്ലസ്ടു വിജയിച്ച 23,811 വിദ്യാർത്ഥികൾ ജില്ലയിലുള്ളപ്പോൾ ഡിഗ്രിക്കു വേണ്ടി ഗവൺമെന്റ് / എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ആകെയുള്ളത് 5642 സീറ്റുകൾ മാത്രമാണ്. ഇനി പ്രൊഫഷണൽ കോഴ്സുകളുടെ സീറ്റുകളുടെ എണ്ണം എടുക്കുകയാണെങ്കിൽ ജില്ലയിൽ അവസരങ്ങൾ നന്നേ കുറവാണ്. ന്യൂ ജനറേഷൻ കോഴ്സുകളൊന്നും കാര്യമായി എവിടെയും ജില്ലയിലില്ല. ജില്ലയിൽ ഒരു ഗവൺമെന്റ് / എയ്ഡഡ് ആർട്‌സ് & സയൻസ് കോളേജ് പോലുമില്ലാത്ത 2 നിയോജക മണ്ഡലങ്ങളുണ്ട്. മലമ്പുഴയും ആലത്തൂരും. അവിടങ്ങളിൽ കോളേജുകൾ അനുവദിക്കണം. പരിമിതമായ സൗകര്യങ്ങളുള്ള ഒരു എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജ് മാത്രമുള്ള ഷൊർണൂർ മണ്ഡലത്തിനും വേണം ഒരു…
