തിരുവനന്തപുരം: സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്തംബർ മൂന്നു മുതൽ 9 വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. സെപ്തംബർ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തും. ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഓണാഘോഷം വിപുലമായും ആകർഷകമായും സംഘടിപ്പിക്കുന്നതിന് വിവിധ വകുപ്പുകൾ ഏകോപിതമായി നീങ്ങണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കും. വൈദ്യുത ദീപാലങ്കാരം മെച്ചപ്പെട്ട രീതിയിൽ നടത്തും. ഹരിത ചട്ടം പാലിച്ചുകൊണ്ട് ഹരിത ഓണം എന്ന നിലയിലാവും പരിപാടികൾ നടത്തുക. കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലാ, സിഡിഎസ് , എ.ഡി. എസ് തലങ്ങളിൽ ഓണം മേളകൾ സംഘടിപ്പിക്കും. കുടുംബശ്രീ മുഖേന പച്ചക്കറിയും പൂ കൃഷിയും നടത്തിയിട്ടുണ്ട്. അതിൻ്റെ വിളവെടുപ്പ് ഓണത്തിന് മുമ്പ് നടത്തും. ഓണത്തിന് ആവശ്യമായ എല്ലാ…
Category: KERALA
സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ മിക്ക ഭാഗങ്ങളിലും കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി. ശനിയാഴ്ച (ജൂലൈ 19, 2025) രാവിലെ 8.30 ന് അവസാനിച്ച കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊല്ലത്തും ചവറയിലുമുള്ള നിരീക്ഷണാലയത്തിൽ 80 മില്ലിമീറ്റർ വീതം മഴ രേഖപ്പെടുത്തി. തുടർന്ന് തിരുവനന്തപുരത്തെ വർക്കല, ഇടുക്കിയിലെ തൊടുപുഴ, ഉടുമ്പന്നൂർ എന്നിവിടങ്ങളിൽ 70 മില്ലിമീറ്റർ വീതം മഴ പെയ്തു. തെക്കൻ കേരളത്തിലെ നാല് ജില്ലകൾ ഒഴികെ സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും (24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ) അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍, സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും മിതമായതോ കനത്തതോ ആയ മഴ മാത്രമേ ലഭിച്ചുള്ളൂ. മഴയ്ക്കൊപ്പം, സംസ്ഥാനത്തുടനീളം മണിക്കൂറിൽ 20 നോട്ട് വേഗതയിൽ കൂടുതൽ കാറ്റും വീശുന്നുണ്ട്. തിരുവനന്തപുരത്തെ ഓട്ടോമാറ്റിക് കാലാവസ്ഥാ…
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സിഡിസി സിവിഐ ക്ലിനിക്കിന് 7 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഉപകരണങ്ങൾ സംഭാവന ചെയ്ത് യുഎസ് ടി
ലോകോത്തരമെന്നു പേരുകേട്ട ഇൻഡയറക്ട് ഒഫ്താൽമോസ്കോപ്പ് ഉൾപ്പെടെ 25 ഉപകരണങ്ങൾ കൈമാറി. തിരുവനന്തപുരം: നേത്ര രോഗമായ സെറിബ്രൽ വിഷ്വൽ ഇംപെയർമെന്റ് (സി വി ഐ) ബാധിച്ച കുട്ടികളുടെ നൂതന ചികിത്സാരീതികൾക്ക് സഹായമേകാൻ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആസ്ഥാനമായുള്ള ശിശു വികസന കേന്ദ്രത്തിന്റെ സി വി ഐ ക്ലിനിക്കിലേക്ക് (ദിയ) 7,00,828.80 രൂപ വിലമതിക്കുന്ന ഉപകരണങ്ങൾ കൈമാറി. കമ്പനിയുടെ സിഎസ്ആർ സംരംഭങ്ങളുടെ ഭാഗമായാണ് ദിയയിലെ വിവിധ വിഭാഗങ്ങൾക്കായി 25 ഉപകരണങ്ങൾ കൈമാറിയത്. കാഴ്ചശക്തി വിലയിരുത്തുന്നതിനും, കാഴ്ചശക്തി നിജപ്പെടുത്തുന്നതിനും കണ്ണ്-കൈ ഏകോപനം പരിശോധിക്കുന്നതിനും, മെച്ചപ്പെടുത്തുന്നതിനും, കാഴ്ച വൈകല്യമുള്ള കുട്ടികളിലെ മറ്റ് ചികിത്സാ നടപടിക്രമങ്ങൾക്കും ഉപയോഗിക്കുന്ന ഇൻഡയറക്ട് ഒഫ്താൽമോസ്കോപ്പ്, ലിയ സിംബൽ 15 ലൈൻ ഡിസ്റ്റന്റ് വിഷൻ ചാർട്ട്, മാർസ്ഡെൻ ബോൾ, ബെർണൽ യുഎസ്എയിൽ നിന്നുള്ള റൊട്ടേഷൻ ട്രെയിനർ, പാർക്ക്വെട്രി ബ്ലോക്കുകൾ, റെറ്റിനോസ്കോപ്പി…
ഗോൾപാറയിലെ പോലീസ് വെടിവെപ്പ്; ആസാം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമയെ പുറത്താക്കുക: വെൽഫെയർ പാർട്ടി
മലപ്പുറം: സംഘ്പരിവാറിന്റെ വംശീയ ഉന്മൂലന പദ്ധതിയുടെ ഭാഗമായി ആസാമിൽ നടക്കുന്ന ദളിത് – മുസ്ലിം – ആദിവാസി സമൂഹത്തെ അവരുടെ കിടപ്പാടങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കൽ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭത്തെ കൊന്നുതീർക്കാൻ മുതിരുന്ന രക്തദാഹിയായ മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമയെ പുറത്താക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെവി സഫീർഷ ആവശ്യപ്പെട്ടു. ആസാമിലെ അന്യായമായ കുടിയൊഴിപ്പിക്കലിനെതിരെ ഗോൾപാറായിൽ ജനങ്ങൾ നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പിലും കൊലപാതകത്തിലും പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം നാസർ കീഴ്പറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, വൈസ് പ്രസിഡണ്ടുമാരായ ആരിഫ് ചുണ്ടയിൽ, രജിത മഞ്ചേരി, സെക്രട്ടറിമാരായ അഷ്റഫലി കട്ടുപ്പാറ, ബിന്ദു പരമേശ്വരൻ, ജംഷീൽ അബൂബക്കർ, വിമൻ ജസ്റ്റിസ് ജില്ലാ പ്രസിഡണ്ട് റജീന വളാഞ്ചേരി,…
നഴ്സിംഗ് സ്റ്റാഫിന്റെ ദുരൂഹ മരണം: കുറ്റിപ്പുറം അമാന ഹോസ്പിറ്റിലേക്ക് വിമൻ ജസ്റ്റിസ് മൂവ്മെൻറ് പ്രതിഷേധ മാർച്ച്
കുറ്റിപ്പുറം: സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫിന്റെ ദുരൂഹ മരണത്തിന് കാരണക്കാരായ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിൽ കാലതാമസം സംഭവിക്കുന്നതിൽ വിമൻ ജസ്റ്റിസ് മൂവ്മെൻറ് മലപ്പുറം ജില്ലാ സമിതി കുറ്റിപ്പുറം അമാന ഹോസ്പിറ്റലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഹോസ്പിറ്റൽ അധികൃതരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് ബോധ്യമായിട്ടും പ്രതികളായ ഹോസ്പിറ്റൽ അധികൃതർക്കെതിരിൽ ഇതുവരെയും നിയമ നടപടികൾ സ്വീകരിക്കാത്തതിൻ്റെ പിന്നിലും ദുരൂഹതയുണ്ടെന്നും ജസ്റ്റിസ് മൂവ്മെൻറ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. വിമൻ ജസ്റ്റിസ് മൂവ്മെൻറ് ജില്ലാ പ്രസിഡണ്ട് റജീന വളാഞ്ചേരി മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മൈമൂന ടീച്ചർ, ഷഹനാസ് ടീച്ചർ, മണ്ഡലം അസി: കൺവീനർ ഫൗസിയ തുടങ്ങിയവർ സംസാരിച്ചു.
ഉമ്മന്‍ ചാണ്ടി കാരുണ്യ പുരസ്കാരം ഡിഫറന്റ് ആര്‍ട് സെന്ററിന് സമ്മാനിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്കുന്ന രണ്ടാമത് ഉമ്മന്‍ ചാണ്ടി കാരുണ്യ പുരസ്കാരം ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്നും ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് ഏറ്റുവാങ്ങി. കുട്ടികളിലെ നൈസര്‍ഗികമായ ശേഷികളെ പ്രത്യേക പരിശീലനം നല്കി പരിപോഷിപ്പിക്കുന്ന സെന്ററിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുരസ്കാരം നല്‍കിയത്. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ സജീവമായി ഇടപെടുകയും മാജിക് എന്ന കലാരൂപത്തെ ജനകീയമാക്കുകയും ചെയ്ത ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ 2019 മുതലാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സമൂഹത്തിലെ ഭിന്നശേഷിക്കാരായ നിരവധി കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിന് സെന്ററിലൂടെ സാധിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ രണ്ടാമത് ചരമവാര്‍ഷികാചരണങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്കാരം വിതരണം ചെയ്തത്. ഇതിനോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല…
സംസ്ഥാനത്തെ അംഗന്‍വാടി ഭക്ഷണ മെനുവും ‘കുഞ്ഞൂസ് കാര്‍ഡും’ ദേശീയ ശ്രദ്ധ നേടി
തിരുവനന്തപുരം: സംസ്ഥാനത്തെ അംഗൻവാടി ഭക്ഷണ മെനുവും, മുട്ടയും പാലും നൽകുന്ന ‘പോഷക ബാല്യം’ പദ്ധതി, സംസ്ഥാന വനിതാ-ശിശു വികസന വകുപ്പ് നടപ്പിലാക്കിയ കുഞ്ഞുസ് കാർഡ് എന്നിവ രാജ്യത്തെ ഏറ്റവും മികച്ച പ്രായോഗിക പദ്ധതികളിൽ ഇടം നേടി. ചീഫ് സെക്രട്ടറിമാരുടെ യോഗത്തിന് മുന്നോടിയായി സംഘടിപ്പിച്ച സെമിനാറിൽ സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിന്റെ പദ്ധതികൾ മികച്ച പ്രായോഗിക പദ്ധതികളായി അവതരിപ്പിച്ചു. വനിതാ-ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അവതരണം നടത്തി. വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ സെമിനാറില്‍ പങ്കെടുത്തു. കുട്ടികളുടെ ക്ഷേമത്തിനായി വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ, വനിതാ ശിശു വികസന മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ സർക്കാരിന്റെ കാലത്ത് വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കിയ പ്രധാന പദ്ധതികൾ മുട്ടയും…
കെ.എസ്.ആർ.ടി.സിയുടെ 436 കോടി രൂപയുടെ ബാധ്യത എഴുതിത്തള്ളും
തിരുവനന്തപുരം: വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന് (കെടിഡിഎഫ്സി) നൽകാനുള്ള 436.49 കോടി രൂപയുടെ കുടിശ്ശിക എഴുതിത്തള്ളാൻ തീരുമാനിച്ചു. കെടിഡിഎഫ്സിയിൽ നിന്ന് കെഎസ്ആർടിസി എടുത്ത ഹ്രസ്വകാല, ദീർഘകാല വായ്പകളുടെ പലിശയും മറ്റ് പിഴകളും ഉൾപ്പെടെയുള്ള കുടിശ്ശിക തുക പൂർണ്ണമായും എഴുതിത്തള്ളും. കെഎസ്ആർടിസി ഉൾപ്പെടെയുള്ള കെടിഡിഎഫ്സിയുടെ വിവിധ കടക്കാരിൽ നിന്ന് കുടിശ്ശിക ഈടാക്കുന്നതിനുള്ള വഴികൾ കെടിഡിഎഫ്സി അന്വേഷിച്ചു വരികയായിരുന്നു.
ബുൾഡോസർ കർസേവക്കെതിരെ തെരുവിലിറങ്ങുക: സോളിഡാരിറ്റി
മലപ്പുറം: ആസാമിലെ ഹിന്ദുത്വ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കുടിയൊഴിപ്പിക്കൽ ബുൾഡോസർ കർസേവയാണെന്നും ഈ ഹിന്ദുത്വ വംശഹത്യാ പദ്ധതിക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങണമെന്നും സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം സി ടി സുഹൈബ്. അസമിൽ നടന്നുകൊണ്ടിരിക്കുന്ന മുസ്ലിം വംശഹത്യക്കെതിരെ ‘ഹിന്ദുത്വ വംശീയതയുടെ ബുൾഡോസർ രാജുകൾ തകരട്ടെ’ എന്ന തലക്കെട്ടിൽ മലപ്പുറം കുന്നുമ്മലിൽ നടന്ന പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സാബിഖ് വെട്ടം അധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി അൻഫാൽ ജാൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് ജില്ലാ സെക്രട്ടറിമാരായ എം ഐ അനസ് മൻസൂർ, യാസിർ കൊണ്ടോട്ടി, ജംഷീദ് കെ, മുനീർ മങ്കട, വാസിൽ, അമീൻ വേങ്ങര, തഹ്സീൻ മമ്പാട് എന്നിവർ നേതൃത്വം നൽകി.
വിദ്യാഭ്യാസവും തൊഴിലും നൽകുകയെന്നത് മഹത്തായ കര്‍മ്മം: മന്ത്രി സജി ചെറിയാൻ
കോഴിക്കോട്: യുവസമൂഹത്തിന് ആവശ്യമായ വിദ്യാഭ്യാസവും തൊഴിലും നൽകാൻ സാധിക്കുകയെന്നത് മഹത്തായ കര്‍മ്മമാണെന്ന് യുവജനകാര്യ മന്ത്രി സജി ചെറിയാൻ. ലോക യുവജന നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി മർകസ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രമായ ഐ ടി ഐയിൽ നടന്ന ‘സ്കിൽസ്പിറേഷൻ’ യുവജന നൈപുണി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയവും വെറുപ്പും പ്രചരിപ്പിക്കാൻ യുവാക്കളെ ലക്ഷ്യമിട്ട് സമൂഹത്തിന്റെ പലകോണുകളിൽ നിന്നും ശ്രമങ്ങൾ ഉണ്ടാവുമ്പോൾ വിജ്ഞാനവും തൊഴിലും നൽകി സമൂഹത്തിന് ഉപകാരപ്പെടും വിധം പരിവർത്തിപ്പിക്കുക എന്ന ദൗത്യമാണ് മർകസ് നിർവഹിക്കുന്നത് -മന്ത്രി പറഞ്ഞു. ചടങ്ങിൽ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അഡ്വ. പിടിഎ റഹീം എംഎൽഎ മുഖ്യാതിഥിയായി. ഈ വർഷം പഠനം പൂർത്തീകരിച്ച മുഴുവൻ വിദ്യാർഥികൾക്കും ജോബ് ഓഫർ ലെറ്റർ കൈമാറി. പതിമൂന്ന് ട്രേഡുകളിലെ 206 വിദ്യാർഥികൾക്കാണ് 30 കമ്പനികളിലായി പ്ലേസ്മെന്റ്…
