ഹൂസ്റ്റൺ: പാലാ തടത്തിൽ മണ്ണക്കനാട് ഇമ്മാനുവൽ വർക്കി (കുഞ്ഞ് – 80) നിര്യാതനായി. റിട്ട. എംടിഎ (ന്യൂയോർക്ക്) ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ റീത്തമ്മ ഇമ്മാനുവൽ ആലപ്പുഴ പുളിങ്കുന്ന് ചിറയിൽ കണ്ണാടി കുടുംബാംഗമാണ്. 1977ൽ ന്യൂയോർക്കിലെത്തിയ കുഞ്ഞ് 6 വർഷം മുൻപാണ് ഹൂസ്റ്റണിലേക്ക് താമസം മാറ്റിയത്. മക്കൾ: ജെയ്സൺ ഇമ്മാനുവൽ, ജൂലി ജേക്കബ്. മരുമക്കൾ: ക്രിസ്റ്റീന ഇമ്മാനുവൽ വഞ്ചിപുരക്കൽ, ഹൂസ്റ്റൺ, ടോമി ജേക്കബ് കരിമ്പിൽ, ഡാലസ്. പേരക്കുട്ടികൾ: അലിസ, ജോഷ്വ, ജോനാഥൻ, ഏലിയ, ജെമ്മ. പൊതുദർശനം: 1/11/25 Saturday @ 11:00 to 13:45 hours, St Joseph’s Syro Malabar Church Missouri City, Texas സംസ്കാരം: 01/11/25 @ 14:30 hours Cemetery- South Park Funerals, 1310 N main st, pearland tx 77581
Category: OBITUARY
ഹൈദറലി ശാന്തപുരം നിര്യാതനായി
ശാന്തപുരം (മലപ്പുറം) : പണ്ഡിതൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, പ്രബോധകൻ, സംഘാടകൻ, ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ്യ അലുംനി അസോസിയേഷൻ പ്രസിഡൻ്റ്, ശാന്തപുരം മഹല്ല് അസി. ഖാദി തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച ഹൈദറലി ശാന്തപുരം നിര്യാതനായി. 1943 ജൂലൈ 15 ന് മലപ്പുറം ജില്ലയിലെ ശാന്തപുരത്ത് ജനനം. പിതാവ് മൊയ്തീന്, മാതാവ് ആമിന. മുള്ള്യാകുര്‍ശി അല്‍മദ്റസതുല്‍ ഇസ്ലാമിയയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1955- 1965-ല്‍ ശാന്തപുരം ഇസ്ലാമിയാ കോളേജില്‍ നിന്ന് എഫ്.ഡി, ബി.എസ്. എസ്.സി ബിരുദങ്ങൾ നേടി.1965-1968-ൽ അന്തമാനില്‍ പ്രബോധകനും ബോര്‍ഡ് ഓഫ് ഇസ്ലാമിക് എഡ്യുക്കേഷന്‍ സെക്രട്ടറിയുമായി പ്രവർത്തിച്ചു. 1968-72-ൽ മദീന ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം. പ്രബോധനം വാരിക സബ് എഡിറ്റര്‍ (1972-1973), ജമാഅത്തെ ഇസ്ലാമി കേരള ഓഫീസ് സെക്രട്ടറി (1974-75), സൗദി മത കാര്യാലയത്തിനു കീഴില്‍ യു.എ.ഇയില്‍ പ്രബോധകന് (1976-2006), യു.എ.ഇയിലെ ഐ.സി.സി പ്രസിഡന്റ്…
ജിജി ജോർജ് ഡാളസിൽ അന്തരിച്ചു
ഡാളസ് : കല്ലൂപ്പാറ ഇലഞ്ഞിക്കൽ പണ്ടകശാലയിൽ പരേതനായ ജോർജ് വർഗീസിന്റെ മകൻ ജിജി ജോർജ് (64) ഡാളസിൽ അന്തരിച്ചു. ഡാളസിലെ താരാസ് ഇന്റർനാഷണൽ ഗ്രോസറി ഷോറും ഉടമയും, സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യവും, ഡാളസ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗവുമായിരുന്നു. കൊട്ടാരക്കര പൂയപ്പള്ളി പ്ലാവിള പുത്തൻവീട്ടിൽ കുടുംബാംഗമായ സൂസൻ ജിജിയാണ് ഭാര്യ. മക്കൾ: അജീഷ്, ആർജി (ഇരുവരും ഡാളസ് ) മരുമക്കൾ : സൗമ്യ, റിയ കൊച്ചുമക്കൾ : എഡ്രിയേൽ സഹോദരങ്ങൾ : ജോജി ജോർജ്, ജോളി അലക്സാണ്ടർ, ജിനു ജോർജ് സംസ്കാരം പിന്നീട്
റിട്ട. അദ്ധ്യാപിക അമ്മിണി ഡേവിഡ് നിര്യാതയായി
ഡാളസ്: കൊല്ലം ബേർശേബയിൽ അമ്മിണി ഡേവിഡ് (85) 2024 ഡിസംബർ 28ന് ഡാളസിൽ വെച്ച് നിര്യാതയായി. കൊല്ലം ക്രേവൻ ഹൈസ്കൂളിൽ ഗണിത ശാസ്ത്ര അദ്ധ്യാപികയായി സേവനം ചെയ്തിരുന്നു. അദ്ധ്യാപനവൃത്തിയിൽ നിന്ന് വിരമിച്ച ശേഷം മക്കളോടൊപ്പം ദീർഘകാലമായി അമേരിക്കയിൽ പാർത്ത് വരുകയായിരുന്നു. ഡാളസ് സയോൺ എ.ജി. സഭാംഗമായിരുന്നു പരേത. അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും, ISRO റിട്ടയേർഡ് ഫിനാൻസ് ഓഫീസറും ആയിരുന്ന പരേതനായ പാസ്റ്റർ സോളമൻ ഡേവിഡിൻ്റെ സഹധർമ്മിണിയാണ്. ഭൗതിക ശരീരം ജനുവരി 3 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 9 വരെ ന്യൂയോർക്ക് ഗേറ്റ്വേ ക്രിസ്ത്യൻ സെൻ്റർ (502 Central Ave, Valley Stream, NY) മന്ദിരത്തിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാര ശുശ്രൂഷകൾ ജനുവരി 4 ശനിയാഴ്ച രാവിലെ 8:30 മുതൽ 10:30 വരെ ഇതേ ആലയത്തിൽ നടന്ന ശേഷം ന്യൂയോർക്ക് ഓൾ സെയിൻ്റ്സ് സെമിത്തേരിയിൽ…
കുഞ്ഞ് കെ. കുട്ടി ഒക്ലഹോമയിൽ അന്തരിച്ചു
ഒക്ലഹോമ: കൊല്ലം ഈസ്റ്റ് കല്ലട തോക്കാട്ടു തെക്കതിൽ കുഞ്ഞ് കെ.കുട്ടി (കുഞ്ഞ് കുഞ്ഞുട്ടിച്ചായൻ 95) ഒക്ലഹോമയിൽ അന്തരിച്ചു. കുണ്ടറ കൊച്ചുവീട്ടിൽ പൊയ്കയിൽ ഏലിയാമ്മയാണ് ഭാര്യ. മക്കൾ : ജോൺ കെ.വർഗീസ്, ഡെന്നി കെ.വർഗീസ് (ഇരുവരും ഡാളസിൽ) ഗ്രേസി കോശി (ഒക്ലഹോമ). മരുമക്കൾ : മിനി വർഗീസ്, സൈലസ് കോശി, ജോളി വർഗീസ്. കൊച്ചുമക്കൾ : ഡോ. ഷീന ജോൺ, ഡോ.ഷെറിൻ ജോൺ, ആഷ്ലി വർഗീസ്, ബ്രാഡ് ലി കോശി, നേതൻ ജോൺ, അലിസ വർഗീസ്, ആൻഡ്രൂ വർഗീസ്. പൊതുദർശനം: ജനുവരി 2 വ്യാഴം വൈകിട്ട് 5 മുതൽ 8 വരെ സ്മിത്ത് & ടർണർ ഫ്യൂണറൽ ഹോമിൽ ( 201 E. Main St, Yukon, OK 73099) മെമ്മോറിയൽ സർവീസ് : ജനുവരി 3 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ ഒക്ലഹോമ മാർത്തോമ്മാപള്ളിയിൽ (5609…
ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം വ്യാഴം, വെള്ളി ദിവസങ്ങളിൽ; സംസ്കാരം ശനിയാഴ്ച
ന്യൂയോർക്ക് : ഡിസംബർ 21-ാം തീയതി അന്തരിച്ച സിറോ മലബാർ സഭയിലെ സീനിയർ വൈദികനും, ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഇടവകയുടെ സ്ഥാപക വികാരിയുമായ റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം 2025 ജനുവരി 2, 3 (വ്യാഴം, വെള്ളി), ദിവസങ്ങളിലും, സംസ്കാര ശുശ്രുഷകൾ ജനുവരി 4-ാം തീയതി ശനിയാഴ്ചയും നടക്കും. ജനുവരി 2-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 4:30 മുതൽ 8:30 വരെ യോങ്കേഴ്സിലുള്ള ഫ്ലിൻ മെമ്മോറിയൽ ഫ്യൂണറൽ ഹോമിലും (1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്സ്, ന്യൂയോർക്ക് – 10710), ജനുവരി 3-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ രാത്രി 9 മണിവരെ ബ്രോങ്ക്സ് സെൻറ് തോമസ് സിറോ മലബാർ ദേവാലയത്തിൽ (810 ഈസ്റ്റ് , 221 സ്ട്രീറ്റ്, ബ്രോങ്ക്സ്, ന്യൂയോർക്ക് 10467) വച്ചും നടത്തുന്നതാണ്. സംസ്കാര ശുശൂഷകൾ ജനുവരി…
റ്റി. എം. വർഗീസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: പ്ലാങ്കമൺ, അയിരൂർ സ്വദേശിയും ചെറുകര തടത്തിൽ ഭവനത്തിൽ പരേതനായ തോമസ് മാത്യൂവിൻ്റെയും പരേതയായ മറിയാമ്മ മാത്യുവിന്റെയും 8 മക്കളിൽ മൂന്നാമത്തെ മകനായ റ്റി.എം. വർഗ്ഗീസ്.ഡാളസിൽ അന്തരിച്ചു. 1986 ൽ ന്യൂയോർക്കിൽ വന്ന വർഗ്ഗീസും കുടുംബവും ഗവൺമെൻറ് സർവീസിൽ ജോലി ചെയ്ത് വിരമിച്ചതിനു ശേഷം 2014 ൽ ഡാളസിൽ സ്ഥിര താമസത്തിന് തുടക്കം കുറിച്ചു. ആത്മീയ വിഷയങ്ങൾക്കും ആരാധനക്കും മുൻഗണന കൊടുത്തിരുന്ന വർഗ്ഗീസ് കരോൾട്ടൻ ബഥേൽ റിവൈവൽ സഭയുടെ സജീവ സാന്നിധ്യമായിരുന്നു. സഹധർമ്മിണി അന്നമ്മ കണ്ണേത്ത് കുടുംബമാണ്. മക്കൾ: ബ്ലിസ്, ബ്ലെസ്. പൊതുദർശനം : 29th Sunday 5pm & Monday 9am. 13930 Distribution way Farmers branch.Tx.75234 on 29th Sunday @5pm Funeral service: Furneaux cemetery 3650 Cemetery Hill road, Carrollton.Tx.75007 on 30th Monday 12.30.pm വാർത്ത: രാജു…
റവ.ഫാ. ജോസ് കണ്ടത്തിക്കുടി (79) ഡിസംബർ 21-ാം തീയതി ശനിയാഴ്ച അന്തരിച്ചു
ന്യൂയോർക്ക്: നോർത്ത് മേരിക്കയിലെ സീറോ മലബാർ സഭയുടെ വളർച്ചക്കു നിർണ്ണായകമായ സംഭാവനകൾ നൽകിയ റവ. ഫാ. ജോസ് കണ്ടത്തിക്കുടി (79) ഡിസംബർ 21-ാം തീയതി ശനിയാഴ്ച വൈകീട്ട് അന്തരിച്ചു. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനായി സിനഡ് തീരുമാന പ്രകാരം 1995 ൽ മേരിക്കയിൽ എത്തിയ ഫാ. ജോസ് കണ്ടത്തിക്കുടി, ഷിക്കാഗോ, ന്യൂജേഴ്സി, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ഇടവകകൾ സ്ഥാപിക്കുകയും അവിടെ സേവനം ചെയ്യുകയും ചെയ്തു. ദീർഘനാൾ ബ്രോങ്ക്സ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ഇടവക വികാരിയായി സേവനo അനുഷ്ഠിച്ചു. 2020-ല്‍ റിട്ടയർ ചെയ്തതിനു ശേഷം അമേരിക്കയിയലും നാട്ടിലുമായി വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. 1945 മെയ് 30-ാം തീയതി കണ്ടത്തിക്കുടി ജോൺ – ത്രേസ്യകുട്ടി ദമ്പതികളുടെ മൂത്ത മകനായി ജനിച്ച ഫാ. ജോസ്, 1962 ൽ തലശ്ശേരി മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്നു വടവാതൂർ സെമിനാരിയിലും റോമിലെ…
സഖറിയ മാത്യു അന്തരിച്ചു
ഡാളസ്: പത്തനംതിട്ട കുഴിക്കാല മുള്ളനാക്കുഴി വട്ടമുരുപ്പേൽ സഖറിയ മാത്യു (സണ്ണി 64) അന്തരിച്ചു. ഡാളസിലെ കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും, പ്ലാനോ സെഹിയോൻ മാർത്തോമ്മാ ഇടവകാംഗവും ആയ ഫിലിപ്പ് മാത്യുവിന്റെ സഹോദരൻ ആണ്. ഭാര്യ : പത്തനംതിട്ട തോന്ന്യാമല കണികുളത്ത് ഓമന. മക്കൾ : പ്രീതി, പ്രിൻസി, പ്രിൻസ് മരുമക്കൾ : പുനലൂർ പുതുവേൽ പുത്തൻവീട്ടിൽ ബിജോ, പുല്ലാട് ചെറുകാട്ട് റിജോ. സംസ്കാരം ഡിസംബർ 14 ശനിയാഴ്ച രാവിലെ 10.30 ന് ഭവനത്തിലും, പള്ളിയിലും വെച്ചുള്ള ശുശ്രുഷകൾക്ക് ശേഷം കുഴിക്കാല മാർത്തോമ്മാപള്ളി സെമിത്തേരിയിൽ.
തലവേദനയെ തുടർന്ന് നാട്ടിലെത്തിയ പ്രവാസിയായ യുവാവ് എടത്വ മരിയ ഭവനിൽ അനീഷ് ജോർജ് അന്തരിച്ചു
എടത്വാ: മരിയ ഭവനിൽ എം ജോർജിന്റെയും വിജിലയുടെയും മകൻ അനീഷ് ജോർജ് (അബി – 26) അന്തരിച്ചു. സംസ്കാരം ഡിസംബർ 11 ബുധനാഴ്ച 2:30ന് എടത്വാ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ, സഹോദരൻ അജേഷ് ജോർജ്. (ഡൽഹി). ദുബൈയിൽ ജോലി ചെയ്തു വരവെ ഉണ്ടായ തലവേദനയെ തുടർന്നുള്ള വിദഗ്ദ്ധ പരിശോധനയിൽ ആണ് ക്യാൻസർ ആണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
