ഹൂസ്റ്റൺ : തടിയൂർ പൊടിപ്പാറ തടത്തിൽ പരേതരായ പി.എം വർഗീസിന്റെയും സാറാമ്മ ജോർജിന്റെയും മകൻ മാത്യു വർഗീസ് (ബാബു 68) ഹൂസ്റ്റണിൽ നിര്യാതനായി. കാഞ്ഞേറ്റുകര ജൂബിലി മെമ്മോറിയൽ മാർത്തോമ പള്ളിയാണ് മാതൃഇടവക. ഭാര്യ മേരി മാത്യു (ശാന്തി) മല്ലപ്പള്ളി കാളിയം മഠത്തിൽ കുടുംബാംഗമാണ്. ബിൻസു (മകൾ), ബീയ (മകൾ) ബിബിൻ (മകൻ) മീര (മരുമകൾ). പൊതുദർശനം ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 10:30 ന് ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ ഇടവകയില്‍ (12803 Sugar Ridge Boulevard, Stafford, Texas 77477) വെച്ചും, തുടർന്നുള്ള ശുശ്രൂഷ പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിലും നടത്തപ്പെടുന്നതാണ്.
Category: OBITUARY
ഡാലസിൽ അന്തരിച്ച മുത്തൂറ്റ് ഗീവർഗീസ് ഉമ്മന്റെ പൊതുദർശനം നാളെ
ഡാലസ് : കോഴഞ്ചേരി മുത്തൂറ്റ് കുടുംബാംഗം ഗീവർഗീസ് ഉമ്മൻ (കുഞ്ഞുട്ടി 92) ഡാലസിൽ അന്തരിച്ചു. മുംബൈ സ്റ്റേറ്റ്സ്മാൻ എൻജീനിയറിംഗ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയിരുന്നു. പന്തളം നരിയാപുരം പറമ്പിൽ കുടുംബാംഗം പരേതയായ അമ്മിണി ഉമ്മനായിരുന്നു സഹധർമ്മിണി. മക്കൾ: ലത (ബാംഗ്ളൂർ ),ഡോ.ഉഷ (പ്രൊഫസ്സർ, യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സാസ് ), ഗീത (കാനഡ ), അലക്സ് (ന്യൂസിലാന്റ് ), സ്മിത (ന്യൂജേഴ്സി ). മരുമക്കൾ : രവി മാത്യൂസ്, പരേതനായ ഫിലിപ്പോസ് കുര്യൻ, ഫ്രാൻസിസ്, ആൻ, ഗ്ലെൻ. കൊച്ചുമക്കൾ : മനുവേൽ, ആരോൺ, സാറ, എമി, അലിഷ്യ, ജോൺ, അന്ന, ജോഷ്വാ. പൊതുദർശനം സെപ്റ്റംബർ 27 വെള്ളിയാഴ്ച (നാളെ ) വൈകിട്ട് 6 മുതൽ 8.30 വരെ കരോൾട്ടൻ സെന്റ്. മേരിസ് ഓർത്തഡോക്സ് ദേവാലയത്തിൽ (1080 W Jackson Rd, Carrollton, Tx 75006). സംസ്കാരം ഒക്ടോബർ…
സാറാമ്മ ജോസഫ് (മോനി) ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: കോട്ടയം തോട്ടയ്ക്കാട് താന്നിമൂട്ടിൽ പൈലോ ജോസഫിന്റെ ഭാര്യ സാറാമ്മ ജോസഫ്( മോനി-77) അന്തരിച്ചു. പരേത മണർകാട് വൈശൃംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മിനി (ഡാലസ്), ജെയ്നി (ഡാലസ്), ജെയ്സൺ (ഹ്യൂസ്റ്റൺ) മരുമക്കൾ: റെനി, വിൻസൺ.( ഇരുവരും ഡാലസ്) കൊച്ചുമക്കൾ: ജോയ്, നിക്കോളാസ്, മാഡലിൻ,എലിയാന. സഹോദരി: ലിസി മോൾ ചാക്കോ( ഹൂസ്റ്റൺ). ഹൂസ്റ്റൺ സെന്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗമാണ്. സംസ്കാരം പിന്നീട്.
കെ.കെ. ജോസഫ് (തങ്കച്ചൻ-85) ഡാളസിൽ അന്തരിച്ചു
ഡാളസ് :കെ.കെ. ജോസഫ് (തങ്കച്ചൻ-85) അമേരിക്കയി ലെ ഡാളസിൽ അന്തരിച്ചു.പത്തനംതിട്ട തോന്ന്യാമല കളീക്കമണ്ണിലായ കമുകുപുരയിടത്തിൽ കുടുംബാംഗമാണ് .കുന്നൂരിലെ ആദ്യകാല പ്രമുഖ കണ്ണട വ്യാപാരിയും നീലഗിരി ഒപ്റ്റിക്കൽസ് ഉടമയുമായിരുന്നു.കോയംപത്തൂർ, ഊട്ടി, മേട്ടുപാളയം,വീരപാണ്ടി എന്നീസ്ഥലങളിൽ 50 ൽപരം വർഷം കണ്ണട വ്യവസായിയായിരുന്നു. ഭാര്യ: കല്ലിശ്ശേരി തേക്കാട്ടിൽ ലാലി ജോസഫ്. മക്കൾ: സുനിൽ, അനിൽ, നിഷി, സീന,ജോജി സംസ്കാര ശുശ്രൂഷ :21 ശനിയാഴ്ച ഒമ്പതുമണിക്ക് റോലറ്റ് ലിബർട്ടി ഗ്രോവ് റോഡ് ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിൽ. ” ശുശ്രൂഷകൾ www.provisiontv.in – ൽ തത്സമയം ദർശിക്കാവു ന്നതാണ്.
പി. ജെ. ഫിലിപ്പ് ഡാളസിൽ നിര്യാതനായി
ഡാളസ്: വടശ്ശേരിക്കര പുത്തൻപറമ്പിൽ (പർവ്വതത്തിൽ ) കുടുംബാംഗമായ പി.ജെ. ഫിലിപ്പ് ( 80 ) ഡാളസിൽ വെച്ച് സെപ്റ്റംബർ 13 വെള്ളിയാഴ്ച അന്തരിച്ചു . പരേതൻ. ഡാളസ് ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായിരുന്നു. ഭാര്യ: ഡെയ്സി ഫിലിപ്പ് . മക്കൾ: ഷൈനി – ജോസ് ഡാനിയേൽ, ഫിന്നി ഫിലിപ്പ് – ബിൻസി. ജിറ്റ – ബെൻ ജോൺ. കൊച്ചുമക്കൾ: ഹന്ന, ജെയ്സൺ, നോഹ, ഏരൺ, ഈഥൻ, നോറ. സുവിശേഷ തൽപരനായിരുന്ന ഇദ്ദേഹം കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളേജിലും, ബാംഗ്ലൂർ ബെറിയൻ ബൈബിൾ കോളേജിലും തിരുവചനം അഭ്യസിച്ചിട്ടുണ്ട്. ചർച്ച് ഓൺ ദി റോക്ക് ( COTR ) കോളേജിൻ്റെ സ്ഥാപക പ്രസിഡൻ്റ് ആയിരുന്ന പരേതനായ ഡോ. പി.ജെ. ടൈറ്റസിൻ്റെ ഇളയ സഹോദരനായിരുന്നു ഭൗതിക ശരീരം സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ ഗാർലൻഡിലുള്ള ഐ.പി.സി. ഹെബ്രോൻ ആരാധനാലയത്തിൽ…
ഡാളസ്സിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം
ഡാളസ് : സ്പ്രിംഗ് ക്രീക്ക് – പാർക്കർ റോഡിൽ സെപ്റ്റംബർ 7 ശനിയാഴ്ച രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പ്ലേനോ മെഡിക്കൽ സിറ്റി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ശ്രീ വിക്ടർ വർഗ്ഗീസ് (സുനിൽ, 45 വയസ്സ്), ഭാര്യ ശ്രീമതി ഖുശ്ബു വർഗ്ഗീസ് എന്നിവർ മരണത്തിനു കീഴടങ്ങി . പരേതനായ അമേരിക്കാൻ സാഹിത്യകാരൻ അബ്രഹാം തെക്കേമുറിയുടെ സഹോദരപുത്രനാണ് വിക്ടർ . എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ശ്രീ ഏബ്രഹാം വർഗ്ഗീസിൻ്റെയും ശ്രീമതി അമ്മിണി വർഗ്ഗീസിൻ്റേയും മകനാണ് ശ്രീ വിക്ടർ വർഗീസ്. ശ്രീ വിക്ടർ വർഗ്ഗീസിനും ശ്രീമതി ഖുശ്ബു വർഗ്ഗീസിനും രണ്ട് മക്കളുണ്ട്. പൊതുദർശനം: സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ സെഹിയോൺ മർത്തോമാ ആരാധനാലയത്തിൽ (Sehion Mar Thoma Church , 3760 14th St, Plano, Texas 75074) സംസ്കാര ശുശ്രൂഷകൾ:സെപ്റ്റംബർ 21…
മുൻ ഹെഡ്മിസ്ട്രസ് വള്ളികുന്നം പത്മാലയത്തിൽ കെ ദേവകിയമ്മ (88) അന്തരിച്ചു; സംസ്ക്കാരം ഇന്ന് 4:30ന്
മാവേലിക്കര: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് വള്ളികുന്നം പത്മാലയത്തിൽ പരേതനായ പിഎൻപി ഉണ്ണിത്താന്റെ ഭാര്യ കരുനാഗപള്ളി പാവുമ്പ എസ് എൻ എൽപിഎസ് മുൻ ഹെഡ്മിസ്ട്രസ് കെ ദേവകിയമ്മ (88) അന്തരിച്ചു. സംസ്ക്കാരം സെപ്റ്റംബർ 11ന് വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. മക്കൾ: പി.പത്മകുമാർ (റിട്ട. എസ്.ഐ ), ഡി. പത്മജ ദേവി ( റിട്ട. ഹെഡ്മിസ്ട്രസ് അരീക്കര എൽപിഎസ്). മരുമക്കൾ : തിരുവനന്തപുരം വിളവുർക്കൽ വേലിക്കര വിളാകത്ത് ഉദയകുമാരി (മുൻ അദ്ധ്യാപിക – അരീക്കര എൽപിഎസ്), ശാസ്താംക്കോട്ട മുതുപിലക്കാട് പാറയിൽ ജി. കൃഷ്ണൻകുട്ടി (റിട്ട. മിലിട്ടറി ഓഫീസർ). പരേത സ്റ്റുഡന്റസ് ഫെഡറേഷൻ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്നു. സൗഹൃദ വേദി, കേരള സംസ്ഥാന പൗരാവകാശ സമിതി, കൺസ്യൂമേഴ്സ് ഫെഡറേഷൻ കേരള, കേരള സബർമതി, ലയൺസ് ഓഫ് എടത്വ ടൗൺ അനുശോചനം രേഖപ്പെടുത്തി.
എലിസബത്ത് തോമസ് ഡാളസിൽ അന്തരിച്ചു
ഡാലസ് :പത്തനംതിട്ട കല്ലൂപ്പാറ വാക്കയിൽ വീട്ടിൽ റവ .ഫാ.തോമസിന്റെ ഭാര്യ ശ്രീമതി എലിസബത്ത് തോമസ് (83) ഡാലസിൽ അന്തരിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ പ്രസിഡണ്ടും ഡയറക്ടർ ബോർഡ് അംഗവുമായ ബോബൻ കൊടുവത്തിൻ്റെ ഭാര്യ മാതാവാണ് പരേത. പരേതരായ ഉമ്മൻ തോമസ്, ഏലിയാമ്മ ഉമ്മൻ എന്നിവരാണ് മാതാപിതാക്കൾ മക്കൾ; ഷേർളി ബോബൻ കൊടുവത്ത്, ഷാജി തോമസ്, ഷീല ജൂബി; മരുമക്കൽ:ബോബൻ കൊടുവത്ത്, ഷെറി തോമസ്, ജൂബി മാലിത്തറ കൊച്ചുമക്കൾ ; ബ്ലെസി, ബെൻസി, ബെൻ, സ്വീറ്റി, ജോയൽ, ജൂന, ക്രിസ്. പൊതുദർശനം :09/10/24 ചൊവ്വാഴ്ച, 09/10/24 6 മുതൽ 9 വരെ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് 5130 ലോക്കസ്റ്റ് ഗ്രോവ് RD ഗാർലൻഡ്, TX ശവസംസ്കാര ശുശ്രൂഷ :09/11/24 ബുധനാഴ്ച്ച രാവിലെ 9 മുതൽ 12 വരെ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ തുടർന്നു്…
ചിറ്റിലപ്പിള്ളി തൊമ്മന മേരി (93) അന്തരിച്ചു
മാപ്രാണം: ചിറ്റിലപ്പിള്ളി പരേതനായ തൊമ്മാന വാറുണ്ണി ഭാര്യ മേരി (93) സെന്റ് സേവിയേഴ്സ് യൂണിറ്റ് മാപ്രാണം. 2024 സെപ്തംബര്‍ 3 ചൊവ്വാഴ്ച കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. സെന്റ് സെമ്പാസ്ന്റ്യന് വാര്‍ഡ് കാരോള്ട്ടണിലെ അംഗമായ ഡൊമിനിക്ക് ചിറ്റിലപ്പിള്ളിയുടെ മാതാവാണ് പരേത. സംസ്ക്കാരം സെപ്തംബര്‍ 7 ശനിയാഴ്ച രാവിലെ 10 മണിക്ക് മാപ്രാണം ഹോളി ക്രോസ് തീര്‍ത്ഥാടന ദേവാലയ സെമിത്തേരിയില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. മക്കള്‍: ലിസി, റിച്ചി, ചാര്‍ളി, വില്യം, ഷേര്‍ളി, ഡൊമിനിക്ക് ( ടെക്സാസ്, യൂ.എസ്.എ) മരുമക്കള്‍ ജോസ്, ജോയ്സി, ഷീല, ബില്‍ജി, റോബര്‍ട്ട്, സുനി ( ടെക്സാസ്, യു. എസ്. എ)
പാസ്റ്റർ സാം മാത്യു (66) ഡാളസ്സിൽ അന്തരിച്ചു r
ഡാളസ്: പാസ്റ്റർ സാം മാത്യു (66) ഡാളസ്സിൽ അന്തരിച്ചു.ഏഴംകുളം കുഴിഞ്ഞ വിളയിൽ കുടുംബാംഗമാണ് .ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ അടൂർ വെസ്റ്റ് ശുശ്രൂഷകൻ, അടൂർ വെസ്റ്റ് സെൻ്ററിൽ പുതുമല, തെങ്ങമം, തേപ്പുപ്പാറ, മണക്കാല, കിഴക്കുപുറം, പനന്തോപ്പ്, പള്ളിക്കൽ എന്നിവടങ്ങളിലും, ബാംഗ്ളൂർ മതിക്കര, ഡാളസ് സയോൺ ചർച്ച് എന്നീ സഭകളിലും ദൈവീക ശുശ്രൂഷയിൽ ആയിരുന്നിട്ടുണ്ട്.നിലവിൽ ഡാളസ് ഇർവിംഗിലുള്ള ഇന്ത്യാ പെന്തകോസ്തൽ അസംബ്ലിയുടെ (IPA) യുടെ അംഗമായിരുന്നു. പുനലൂർ നരിക്കൽ മുപ്പിരത്ത് വീട്ടിൽ ലീലാമ്മയാണ് സഹധർമ്മിണി . മക്കൾ: റെജി, റോയി, റീന. സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 2 തിങ്കളാഴ്ച രാവിലെ 9 ന് മെസ്കിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് സഭാ മന്ദിരത്തിൽ (940 Barnes Bridge Rd, Mesquite, TX 75150) ആരംഭിക്കുകയും 1:30 യോടെ ലേക്ക് വ്യൂ സെമിത്തേരിയിൽ (2343 Lake Rd, Lavon, TX 75166) ഭൗതിക ശരീരം…
