ഡാളസ് : ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ജനുവരി 30 ന് വൈകിട്ട് 8 മണിക്ക് (8PM CST / 9 PM EST, ഇന്ത്യൻ സമയം ജനുവരി 31, 7.30 AM ) നടത്തപ്പെടുന്നതാണ്. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ലാന അംഗങ്ങളായ, സുകുമാർ കാനഡ, Dr. എൽസ നീലിമ മാത്യു, ശ്രീമതി ഉഷ നായർ, ശ്രീമതി ബിന്ദു ടിജി എന്നിവരുടെ കാവ്യാലാപനം ഈ ചടങ്ങിൽ അവതരിപ്പിക്കും. അമേരിക്കയിലെയും, കാനഡയിലെയും വിവിധ നഗരങ്ങളിലെ ലാന അംഗങ്ങളുടെ സൗകര്യം കണക്കിലെടുത്ത് സൂം മീറ്റിംഗ് വഴിയാണ് ഉദ്ഘാടനം ക്രമീകരിച്ചിരിക്കുന്നത്. പുതുമയാർന്ന നിരവധി പ്രോഗ്രാമുകളാണ് ഈ വർഷം ലാന വിഭാവനം ചെയ്തിരിക്കുന്നതെന്നും അവയെ ഏകോപിപ്പിച്ചു നടത്തുന്നതിനായി ലാനാ പ്രോഗ്രാം കമ്മറ്റിക്ക് രൂപം നൽകിയിട്ടുണ്ടെന്നും ലാനാ പ്രസിഡന്റ് സാമൂവേൽ…
Category: LITERATURE & ART
ഒ.വി. വിജയന് ആദരമായി ബർഫി ആപ്പിന്റെ പുതിയ മലയാളം ഫോണ്ട് ‘തസ്രാക്ക്’
കോഴിക്കോട്: മലയാള സാഹിത്യത്തിലെ ഇതിഹാസ കൃതിയായ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിനും രചയിതാവ് ഒ.വി. വിജയനും ആദരമർപ്പിച്ച് ബർഫി ആപ്പ് തങ്ങളുടെ ഏറ്റവും പുതിയ മലയാളം ഫോണ്ട് പുറത്തിറക്കി. നോവലിന്റെ പശ്ചാത്തലമായ പാലക്കാടൻ ഗ്രാമത്തിന്റെ പേരിൽ രൂപകൽപ്പന ചെയ്ത ‘തസ്രാക്ക്’ എന്ന ഫോണ്ടിന്റെ ഔദ്യോഗിക പ്രകാശനം കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ (KLF) വേദിയിൽ വെച്ചാണ് നടന്നത്. പ്രശസ്ത കാലിഗ്രഫി ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി, പ്രമുഖ ബ്രാൻഡ് കമ്മ്യൂണിക്കേഷൻ വിദഗ്ധൻ ഫേവർ ഫ്രാൻസിസ്, പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജമാൽ കൊച്ചാങ്ങാടി എന്നിവർ ചേർന്നാണ് ‘തസ്രാക്ക്’ ഫോണ്ട് പ്രകാശനം ചെയ്തത്. ചടങ്ങിൽ സാംസ്കാരിക-സാഹിത്യ രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. എഴുത്തുകാർക്കും സോഷ്യൽ മീഡിയ ക്രിയേറ്റർമാർക്കും അവരുടെ ചിന്തകളും ആശയങ്ങളും ഡിജിറ്റൽ ഇടങ്ങളിൽ മനോഹരമായി ആവിഷ്കരിക്കാൻ സഹായിക്കുന്ന രീതിയിലാണ് ‘തസ്രാക്ക്’ ഫോണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആകർഷകമായ പോസ്റ്ററുകൾ ഡിസൈൻ…
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ റദ്ദാക്കിയതിന് പിന്നാലെ സ്റ്റാലിൻ ഏഴ് ഭാഷകളിലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുതിയ ദേശീയതല സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. 2025 ഡിസംബറിൽ കേന്ദ്ര സർക്കാർ സാഹിത്യ അക്കാദമി അവാർഡുകൾ പെട്ടെന്ന് റദ്ദാക്കിയതിന് മറുപടിയായാണ് ഈ പ്രഖ്യാപനം. “സെമ്മോഴി സാഹിത്യ അവാർഡുകൾ” എന്നറിയപ്പെടുന്ന ഈ അവാർഡുകൾ തുടക്കത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലെ സാഹിത്യ കൃതികൾക്കാണ് നൽകുന്നത്. ചെന്നൈ: 2025 ഡിസംബറിൽ കേന്ദ്ര സർക്കാർ സാഹിത്യ അക്കാദമി അവാർഡുകൾ പെട്ടെന്ന് റദ്ദാക്കിയതിന് മറുപടിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഞായറാഴ്ച (ജനുവരി 18) പുതിയ ദേശീയതല സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു . ചെന്നൈ അന്താരാഷ്ട്ര പുസ്തകമേളയുടെ (CIBF) സമാപന ചടങ്ങിലാണ് സ്റ്റാലിൻ ഇക്കാര്യം അറിയിച്ചത് . “സെമ്മോഴി സാഹിത്യ അവാർഡുകൾ” എന്നറിയപ്പെടുന്ന ഈ അവാർഡുകൾ തുടക്കത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലെ…
അബ്ദുൾ പുന്നയൂർക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ‘ പ്രകാശിതമാകുന്നു
സാഹിത്യസാംസ്കാരിക പൈതൃകത്തിന്റെ മരുപ്പച്ചയാണ് പുന്നയൂർക്കുളo. ആ പാരമ്പര്യം സംരക്ഷിക്കുന്നതിൽ പുന്നയൂർക്കുളo സാഹിത്യസമിതിക്ക് അനല്പമായ പങ്കുണ്ട്. അമേരിക്കൻ മലയാളി എഴുത്തുകാരിൽ ശ്രദ്ധേയനും പുന്നയൂർക്കുളo സാഹിത്യസമിതി സ്ഥാപകപ്രസിഡണ്ടുമായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പ്രഥമ നോവൽ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ‘ ഡോ. എം.എൻ കാരശ്ശേരി ഡോ. ഖദീജാമുംതാസിന് നൽകി പ്രകാശനം നിർവ്വഹിക്കുന്നു. ഇoഗ്‌ളീഷിലും മലയാളത്തിലും എഴുതുന്ന അബ്ദുൾ, ജീവിതാനുഭവങ്ങളിൽ പ്രകടമാകുന്ന മാനസികഭാവങ്ങളെ ഈ നോവൽ വിദഗ്ദ്ധമായി വിശകലനം ചെയ്യുന്നു. 2026 ജനുവരി 25 ഞായർ 3:30ന്, പുന്നയൂർക്കുളo സാഹിത്യസമിതിയുടെ ആഭിമുഖ്യത്തിൽ പുന്നയൂർക്കുളo കമലാസുറയ്യ സമുച്ചയത്തിൽ നടക്കുന്ന പ്രകാശന ചടങ്ങിലേക്ക് എല്ലാ സഹൃദയരേയും സാദരം ക്ഷണിക്കുന്നു.
കനൽവഴിയിലെ വെളിച്ചപ്പാട് (ആസ്വാദനകുറിപ്പ്): സജീന ശിശുപാലൻ
https://www.malayalamdailynews.com/744380/പൂവിതറിയ പരവതാനിയിലൂടെ നീങ്ങുന്നവനല്ല, മറിച്ച് അനുഭവങ്ങളുടെ കനൽവഴിക ളിലൂടെ സഞ്ചരിച്ച് ചുറ്റുപാടുകളെ ഹൃദയം കൊണ്ട് എഴുതുന്നവരാണ് സർഗ്ഗപ്രതിഭയുള്ള എഴുത്തുകാരൻ. സൗന്ദര്യത്തിന്റെ കതിർമണികളായിരിക്കണം സാഹിത്യമെങ്കിൽ ആത്മകഥ അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നവയാകണം. ജീവിതാനുഭവങ്ങൾ ശക്തമായി കത്തിജ്വലിക്കുമ്പോൾ ഏകാന്തതയുടെ അകത്തളങ്ങളിലിരുന്ന് വായനക്കാരൻ ആസ്വദിക്കുക സാധാരണമാണ്. അങ്ങനെയാണ് ഞാനും ഈ കൃതിയുടെ ഉള്ളറകളിലേക്ക് ഇറങ്ങിചെല്ലുന്നത്. പ്രഭാത് ബുക്ക് പ്രസിദ്ധീകരിച്ച കാരൂർ സോമന്റെ ‘കഥാകാരന്റെ കനൽവഴികൾ’ ഇരുളടഞ്ഞ താഴ്‌വാരങ്ങൾ താണ്ടി നവ്യനഭസ്സിലേക്ക് കുതിച്ചുയർന്ന കനൽപക്ഷി തന്നെയാണ്. തോറ്റവന്റെ വിഷാദരാഗമല്ല, മറിച്ച് ചങ്കുറപ്പുള്ളവന്റെ ചങ്കൂറ്റത്തെ അതിവൈകാരികതയുടെ ഭാഷയിൽ ആവിഷ്‌കരിക്കുന്നതിൽ എഴുത്തുകാരൻ ഇവിടെ വിജയിച്ചിരിക്കുന്നു. അനായാസമായി പദ ങ്ങളെ വിന്യസിക്കുവാനും അനുഭവത്തിനുതകുന്ന വാക്കുകൾ കൊണ്ട് എഴുത്തിനെ വർണ്ണാഭ മാക്കുവാനുള്ള അദ്ദേഹത്തിന്റെ സർഗ്ഗസിദ്ധി ആർക്കാണ് കാണാതെ പോകുവാനാകുക? ലക്ഷ്യബോധത്തോടെ നോല്മ്പ് നോൽക്കുന്ന ഒരു വെളിച്ചപ്പാടിനേ കനൽച്ചാട്ടത്തിൽ വിജയമുള്ളു. വെളിച്ചപ്പാടിന് വസൂരി വിതയ്ക്കാനും സൂക്കേടുകൾ മാറ്റാനും കഴിയുമത്രെ! അതാവും വെളിച്ചപ്പാട്…
സാഹിത്യവേദി ഡിസംബർ 5-ന്; “പ്രകൃതിദർശനം സിനിമാഗാനങ്ങളിൽ” ചർച്ചാവിഷയം
ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഡിസംബർ 5 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) സാഹിത്യവേദി അംഗം മലയാള ശാസ്ത്രസാഹിത്യകാരനും അദ്ധ്യാപകനും ഗവേഷകനുമായ എതിരൻ കതിരവൻ (ഡോ. ശ്രീധരൻ കർത്താ) ആണ് ഇത്തവണ പ്രബന്ധം അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ‘പാട്ടും നൃത്തവും’ എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാഡമി പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. ‘എതിരൻ കതിരവൻ’ എന്ന പേരിലുള്ള ബ്ലോഗെഴുത്തുകൾ കൂടാതെ സമകാലിക മലയാള പ്രസിദ്ധീകരണങ്ങളിൽ നിരവധി ശാസ്ത്ര സാഹിത്യ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ-അകവും പൊരുളും, ‘പാട്ടും നൃത്തവും-ഉൾക്കാഴ്ച്ചകൾ, വിചാരണകൾ’, സിനിമയുടെ സാമൂഹിക വെളിപാടുകൾ, ‘ബിഗ് ഫിഷ്, സ്മാൾ ഫിഷ്’, എതിരൻ ചിന്തകൾ, മലയാളസിനിമ-ആശയവും ആഖ്യാനവും, ‘മസ്തിഷ്ക്കം-വികാരം, വേദന, വിശ്വാസം’, ‘മനുഷ്യൻ-പരിണാമം, രോഗം,…
ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു
ഷാര്‍ജ. പ്രവാസ ലോകത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഖത്തറിലെ മീഡിയ പ്ളസ് സിഇഒയുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു . പ്രമുഖ വ്യവസായിയും ചലചിത്ര പ്രവര്‍ത്തകനുമായ സോഹന്‍ റോയ് ആണ് പുസ്തകം പ്രകാശനം ചെയ്തത്. അധ്യാപികയും കവയത്രിയുമായ ജാസ്മിന്‍ സമീര്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ലിപി പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വിജയമന്ത്രങ്ങള്‍ പത്താം ഭാഗമാണ് ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം. മലയാളം, ഇംഗ്ളീഷ്, അറബി ഭാഷകളിലായി നൂറ് പുസ്തകങ്ങള്‍ രചിക്കുന്ന ആദ്യ പ്രവാസിയെന്ന അപൂര്‍വ ബഹുമതിയും ഇതോടെ അമാനുല്ലക്ക് സ്വന്തമായി . 44 വര്‍ഷത്തെ ഷാര്‍ജ പുസ്തകമേളയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു ഗ്രന്ഥകാരന്റെ നൂറാമത് പുസ്തകം പ്രകാശനം ചെയ്യുന്നത്. ഖത്തറിലെ പ്രമുഖ കലാ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന യശരീരനായ കെ.മുഹമ്മദ് ഈസയെക്കയെ കുറിച്ച് ഡോ. അമാനുല്ല എഡിറ്റ് ചെയ്ത…
അബ്ദുൾ പുന്നയൂർക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ പ്രകാശനം ചെയ്തു
ഡാളസ്: മലയാളത്തിലും ഇoഗ്‌ളീഷിലും എഴുതുന്ന അബ്ദുൾ പുന്നയൂർക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ എന്ന നോവൽ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ 14th ദ്വൈവാർഷികത്തിൽ വച്ചു സംഘാടകനും വാഗ്മിയും എഴുത്തുകാരനുമായ ജെ. മാത്യൂസ്, സംഘാടകനും കവിയുമായ ജോസഫ് നമ്പിമഠത്തിനു പുസ്തകത്തിന്റെ ഒരു കോപ്പി നൽകിക്കൊണ്ട് പ്രകാശനകർമ്മം നിർവ്വഹിച്ചു. തദവസരത്തിൽ നിർമ്മല ജോസഫ്, ഷിബു പിള്ള, സജി എബ്രഹാം, ഷാജു ജോൺ, ശങ്കർ മന, സാമുവൽ യോഹന്നാൻ എന്നിവർ സന്നിഹിതരായിരുന്നു. ഈ നോവൽ ധൃതിപിടിച്ചുള്ള വിവാഹത്തെയും വിവാഹമോചനത്തെയും, കുട്ടികളെ അമിതമായി ലാളിച്ചു അവരുടെ ഭാവി വഷളാക്കുന്നതിനെപ്പറ്റിയും പരാമർശിക്കുന്നു. ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ എന്ന ശീർഷകം അർത്ഥമാക്കുന്നത് കൈയിലിരിക്കുന്ന പക്ഷിയെ വിട്ടു പറക്കുന്ന പക്ഷിയെ പിടിക്കുന്നു എന്ന ആപ്തവാക്യമാണ്. സാഹിത്യകാരൻ സാംസി കൊടുമൺ പുസ്തകo പരിചയപ്പെടുത്തി. അബ്ദുൾ പുന്നയൂർക്കുളo നന്ദിയും പറഞ്ഞു. എച്&സി പബ്ലിക്കേഷൻ ആണ് ഈ പുസ്തകം…
ലാന സമ്മേളനത്തില്‍ ജോണ്‍ ഇളമതയുടെ ‘STORIED STONES’ കവര്‍ പ്രകാശനം ചെയ്തു
ഡാളസ്: പ്രശസ്ത കവിയും, കഥാകൃത്തും, നോവലിസ്റ്റുമായ ജോണ്‍ ഇളമതയുടെ ‘കഥ പറയുന്ന കല്ലുകള്‍’ എന്ന ചരിത്ര നോവലിന്‍റെ ഇംഗ്ലീഷ് പരിഭാഷ ‘STORIED STONES’എന്ന പുസ്തകത്തിന്‍റെ കവര്‍ പ്രകാശനം ഡാളസ്സില്‍ നടന്ന ലിറ്റററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (LANA) യുടെ 14-ാം ദ്വൈവാര്‍ഷിക സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്തു. സുപ്രസിദ്ധ സാഹിത്യകാരനും പ്രഭാഷകനുമായ സജി ഏബ്രഹാം, അമേരിക്കന്‍ സാഹിത്യകാരന്‍ രാജു മൈലപ്രയ്ക്ക് കൈമാറിയാണ് കവര്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. നോവലിന്‍റെ ഔദ്യോഗിക പ്രകാശനം നവംബര്‍ 11-ന് ഷാര്‍ജ പുസ്തകമേളയില്‍ വെച്ച് നടത്തപ്പെടും. ബുദ്ധന്‍, മോശ, നെന്‍മാണിക്യം, സോക്രട്ടറീസ് ഒരു നോവല്‍, മാര്‍ക്കോപോളോ, മരണമില്ലാത്തവരുടെ താഴ്‌വര എന്നിവയാണ് നേരത്തെ പ്രസിദ്ധീകരിച്ചിട്ടുള്ള ചരിത്ര നോവലുകള്‍. LANA യുടെ 2002-2005 കാലഘട്ടത്തിലെ പ്രസിഡന്റായി ജോണ്‍ ഇളമത സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം, ടൊറന്‍റോ, ജര്‍മ്മനി എന്നിവിടങ്ങളിലായി ലാനയുടെ മൂന്നു സമ്മേളനങ്ങള്‍ ആ കാലയളവില്‍ വിജയകരമായി…
സാഹിത്യവേദി നവംബർ 7-ന്; വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ജീവിതവീക്ഷണം ചർച്ച ചെയ്യുന്നു
ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം നവംബർ 7 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ മകൾ ഡോ. അദിതി എന്‍ ആണ് ഇത്തവണ പ്രബന്ധം അവതരിപ്പിക്കുന്നത്. തലമുറകൾക്ക് അദ്ധ്യാപകനായിരുന്ന കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ഗദ്യവും പദ്യവുമായ രചനകളെ ആസ്പദമാക്കി, ജീവിതാനുഭവങ്ങൾ ഇഴ ചേർത്ത്, ഒരു പ്രഭാഷണം. കാവ്യാസ്വാദനത്തേക്കാൾ, കവിയുടെ ജീവിതവീക്ഷണത്തിനും സന്ദേശങ്ങൾക്കും ഊന്നൽ നൽകുന്നതിലാണ് മകൾ എന്ന നിലയിൽ ശ്രദ്ധിച്ചിരിക്കുന്നത്. മതവും മാനവികതയും മുതൽ ആത്മീയതയും പ്രണയവും പരിസ്ഥിതിയും വരെ വിഷയമാകുന്ന രചനകളിൽ നിന്ന് പകർന്നു കിട്ടിയ അപൂർവ്വവും വ്യത്യസ്തവും ആയ ജീവിത പാഠങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു. ഡോ. അദിതി എന്‍ 1983 മുതൽ 2016…
